നാളറിവ്
പ്രിയപ്പെട്ട സാൻറാ.....
  • ഗായത്രി മേനോൻ
  • 10:59 AM
  • 30/12/2019

വെളുത്ത് മെലിഞ്ഞ് നിങ്ങളുടെ തന്നെ പ്രായം വരുന്ന കുട്ടിയാണ് സാറ. എല്ലാ വർഷവും ക്രിസ്​മസ്​ ദിനത്തിൽ സാറ, സമ്മാനപ്പൊതികളുമായി തന്നെ കാണാനെത്തുന്ന സാൻറാക്ലോസിനെ സ്വപ്നം കാണാറുണ്ട്. എന്നാൽ സാൻറ പോയിട്ട് ആരും തന്നെ സമ്മാനപ്പൊതികളുമായി സാറയെ തേടിയെത്തിയില്ല. എങ്കിലും സമ്മാനങ്ങളുമായി എത്തുന്ന സാൻറക്കുവേണ്ടിയുള്ള കാത്തിരിപ്പ് അവൾ അവസാനിപ്പിച്ചില്ല. സമ്മാനപ്പൊതികൾക്കുപകരം മറ്റുള്ളവർക്ക് പ്രയോജനപ്പെടുന്ന കാര്യങ്ങൾ ക്രിസ്​മസ്​ ദിനത്തിൽ ആഗ്രഹിക്കാൻ  അവൾ തീരുമാനിച്ചു. ആഗ്രഹിക്കുക മാത്രമല്ല സാൻറാക്ലോസിന് ആഗ്രഹം പറഞ്ഞ് 
ക​െത്തഴുതുകയും ചെയ്തു. നാട്ടിലെ കൃഷിയും മഴയുമൊക്കെയായിരുന്നു കത്തിലെ ആവശ്യങ്ങൾ. അഡ്ര​സൊന്നുമില്ലെങ്കിലും ‘പ്രിയപ്പെട്ട സാൻറാ...’ എന്ന്​ അഭിസംബോധനചെയ്ത് അവളെഴുതിയ കത്തിന് മറുപടി വന്നു. 

     ‘എല്ലാ വർഷവും നിെൻറ കത്തിൽ കുറിക്കുന്ന ഒരു ആഗ്രഹം ഞാൻ സാധിച്ചുതരും    
      സ്​നേഹത്തോടെ സാൻറ...’

ഇതാരാണ് കത്തിന് മറുപടി തരുന്നത്? സാറക്ക്​ അതിശയമായി. മറുപടിക്കത്തയച്ചത്  വാസ്​തവത്തിൽ ത​െൻറ പ്രിയപ്പെട്ട സാൻറ തന്നെയാണെന്നവൾ വിശ്വസിച്ചു. കത്തെഴുതാൻ ക്രിസ്​മസ്​ ദിനത്തിനായി കാത്തിരിക്കെയാണ് അപ്രതീക്ഷിതമായി സംഭവിച്ച വീഴ്ചയിൽ അവളുടെ വലതുകൈക്ക് സാരമായി പരിക്കേറ്റത്. കത്തിലൂടെ അദൃശ്യനായ സാൻറയോട് ആഗ്രഹമറിയിക്കാനുള്ള അവസരം നഷ്​ടമായതിൽ അവൾ വേദനിച്ചു. ആഹാരംപോലും കഴിക്കാതെ കുഞ്ഞു സാറ കിടക്കയിൽ കിടന്നു കരഞ്ഞു. ദൈവത്തോട് പ്രാർഥിച്ചു. ക്രിസ്​മസ്​ എത്തി. ആ രാവിൽ നക്ഷത്രങ്ങൾ മിന്നിത്തിളങ്ങി. കിടക്കയോട് മുഖം ചേർത്ത്  ജനാലയിലൂടെ ആകാശത്തേക്കു നോക്കി നിസ്സഹായയായി കിടന്ന സാറക്കുമുന്നിൽ എന്തെന്നില്ലാത്ത പ്രകാശം. അതാ ഒരു കുഞ്ഞു മാലാഖ. 

‘സാറാ, നീ വിഷമി​േക്കണ്ട. നിനക്ക് പ്രിയപ്പെട്ട ഒരാവശ്യം 
പറഞ്ഞോളൂ...’
സാറക്ക്​ അത്ഭുതം അടക്കാനായില്ല. അവളുടെ കണ്ണുനീർത്തുള്ളികളിൽ തട്ടി പ്രകാശം തിളങ്ങി. 
‘എല്ലാ ക്രിസ്​മസ്​ ദിനത്തിലും എല്ലാവർക്കും സന്തോഷിക്കാൻ കഴിയണം.’ സാറ പറഞ്ഞു. ‘അങ്ങനെയാകട്ടെ കുഞ്ഞേ...’ എന്നുപറഞ്ഞ് സാറയുടെ നെറ്റിയിൽ മുത്തം ചാർത്തി മാലാഖ മറഞ്ഞു. സാറയുടെ കൈകൾക്ക് ഭാരം നഷ്​ടമായി. വേദനമാറി. തനിക്കുകൂടി സന്തോഷിക്കാനുള്ള അവസരം മാലാഖ നൽകിയതിൽ സാറ ദൈവത്തോട് നന്ദി പറഞ്ഞു. കത്തെഴുതാനായി പേപ്പറും പേനയുമായി അവൾ ജനാലക്കരികിലിരുന്നു. 

ആരാണ്​ സാൻറ?
കുഞ്ഞു സാറയെപോലെ  സാൻറയെ കാണാനും സമ്മാനങ്ങൾ വാങ്ങാനും ആഗ്രഹിക്കുന്നവരാണ് എല്ലാ കുഞ്ഞുങ്ങളും. സാൻറയോട് വിശേഷങ്ങൾ പറഞ്ഞ് സാറയെപ്പോലെ നിരവധി കുട്ടികൾ ഇന്നും കത്തുകളും ഇ-മെയിലുകളും അയക്കുന്നുണ്ട്. 
സത്യത്തിൽ ആരാണീ സാൻറ? ക്രിസ്​മസ്​ രാവിൽ മഞ്ഞുപോലെ തുവെള്ള താടിയും കുടവയറും ചുവന്ന തൊാപ്പിയും വച്ച് മാൻകുട്ടികൾ വലിക്കുന്ന സ്വർണ്ണ നിറമുള്ള തേരിൽ കൈനിറയെ സമ്മാനപ്പൊതികളുമായി എത്തുന്നതാണ് സാൻറയെന്ന് നിങ്ങൾ പറയും. പക്ഷേ സാൻറാക്ലോസ്​ എന്ന വ്യക്​തിയുടെ പിന്നിലെ ഐതിഹ്യം എന്താണെന്ന് അറിയുമോ?        നാലാം നൂറ്റാണ്ടിൽ ഏഷ്യാമൈനറിൽ ജീവിച്ചിരുന്ന വിശുദ്ധനായ സെൻറ്​ നിക്കോളാസ്​ എന്ന വ്യക്​തിയാണ് പിന്നീട് സാൻറാക്ലോസായി മാറിയത്. 19ാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന തോമസ്​ നാസ്​റ്റ്​ എന്ന കാർട്ടൂണിസ്​റ്റാണ് ‘എ വിസിറ്റ് ഫ്രം സെൻറ്​ നിക്കോളാസ്​’ എന്ന കവിതക്കുവേണ്ടി സാൻറാക്ലോസിെൻറ ഇന്നു നമ്മൾ കാണുന്ന രൂപം വരച്ചത്. ആ രൂപത്തിന് വൈദേശീയ ക്രിസ്​ത്യൻ ചരിത്രത്തിൽ അംഗീകാരം കിട്ടുകയും തുടർന്ന് നന്മയുടെയും സ്​നേഹത്തിെൻറയും പ്രതീകമായി കുട്ടികളിലേക്ക് ഇറങ്ങിച്ചെല്ലുകയും ചെയ്തതായാണ് ചരിത്രം. ഡച്ചുകോളനികളാണ് ലോകത്ത് ഇത് വ്യാപകമാക്കിയത്. ആംഗ്ലോ അമേരിക്കൻ പാരമ്പര്യമുള്ള നാടുകളിലും യൂറോപ്യൻ രാജ്യങ്ങളിലും സാൻറാക്ലോസി​െൻറ വരവിന് പ്രത്യേകതയുണ്ട്. വീടുകളിലെ ചിമ്മിനികളിലൂടെ ആരുമറിയാതെ വരുന്ന സാൻറ സമ്മാനങ്ങൾ വാരിവിതറി തിരിച്ചുപോകുന്നു എന്നാണ് വിശ്വാസം. അതുകൊണ്ടുതന്നെ സാൻറാ വരുന്ന ചിമ്മിനികൾ അലങ്കരിച്ച് മനോഹരമാക്കി കുട്ടികൾ സാൻറക്കായി കാത്തിരിക്കും. സാൻറയുടെ സമ്മാനങ്ങളെന്നോണം കുട്ടികൾക്ക് മാതാപിതാക്കൾ സമ്മാനങ്ങൾ നൽകുമ്പോൾ സാൻറയെന്ന ക്രിസ്​മസ്​ അപ്പൂപ്പൻ കുട്ടികൾക്കു മുന്നിൽ ഒരു മിത്ത് ആയി മാറുന്നു. 

ക്രിസ്മസ്​
രണ്ടു മിലേനിയമായി നാം ക്രിസ്​മസ്​ ആഘോഷിക്കുന്നുണ്ട്. ൈക്രസ്​തവ വിശ്വാസമനുസരിച്ച് യേശു ക്രിസ്​തുവി​െൻറ ജന്മദിനമാണ് ക്രിസ്​മസ്​. ക്രിസ്​തുവിെൻറ കുർബാന എന്നർഥം വരുന്ന ക്രിസ്​റ്റമസ്​ മാസെ എന്ന പദങ്ങളിൽനിന്നാണ് ‘ക്രിസ്​മസ്​’ എന്ന പദം ഉണ്ടാകുന്നത്. എന്നാൽ ചരിത്രകാരൻമാർക്ക് ഇന്നും ക്രിസ്​തുവിെ​ൻറ ശരിയായ ജന്മദിനം എന്നെന്ന കാര്യത്തിൽ വ്യക്​തമായ ധാരണകളില്ല. ബൈബിളിൽ ഇതുസംബന്ധിച്ച സൂചനകൾ ലഭ്യമല്ലതാനും. എ.ഡി 336ൽ ആണ് ആദ്യമായി ക്രിസ്മസ്​ ആഘോഷിച്ചതെന്ന് ചരിത്രം പറയുന്നു. പുരാതന റോമാസാമ്രാജ്യത്തിെൻറ ചക്രവർത്തിയായ കോൺസ്​റ്റൻറ്റൈൻ ക്രിസ്​തുമതം സ്വീകരിച്ച ഡിസംബർ 25 മുതലാണ് റോമാ സാമ്രാജ്യത്തിലും സ്വാധീനമേഖലകളിലും ക്രിസ്​തുമതം വ്യാപകമായത്. അങ്ങനെ ഡിസംബർ 25ന് ക്രിസ്​തുവിെൻറ ജന്മദിനമായെന്നാണ് ഒരു വാദം.  ശേഷം ജൂലിയസ്​ ഒന്നാമൻ മാർപാപ്പ ഈ ദിവസം ഔദ്യോഗികമായി ക്രിസ്​മസ്​ ദിനമായി പ്രഖ്യാപിച്ചു. കത്തോലിക്കർ, െപ്രാട്ടസ്​റ്റൻറ്​, ഗ്രീക്ക് ഓർത്തഡോക്സ്​ സഭകൾ, റുമേനിയൻ ഓർത്തഡോക്സ്​ സഭകൾ എന്നിവർ ഡിസംബർ 25 ക്രിസ്​മസ്​ ആഘോഷിക്കുമ്പോൾ പൗരസ്​ത്യ ക്രിസ്​ത്യൻസഭകളായ കോപ്റ്റിക്, റഷ്യൻ, സെർബിയൻ, മാസിഡോണിയൻ,ജോർജിയൻ സഭകളിൽ ജനുവരി ആറിനാണ് യേശുവിെൻറ ജന്മദിനം.
അലങ്കാരങ്ങളും വിരുന്നുകളുമായി വിപുലമായാണ് മിക്കയിടങ്ങളിലും ക്രിസ്മസ്​ ആഘോഷിക്കുന്നത്. ആചാരങ്ങൾ ദേശങ്ങൾക്കനുസരിച്ച് മാറുമെങ്കിലും പുൽക്കൂട്, ക്രിസ്​മസ്​ കരോൾ, ക്രിസ്​മസ്​ മരം, സമ്മാനപ്പൊതികൾ, ക്രിസ്​മസ്​ കാർഡുകൾ എന്നിവ ക്രിസ്​മസിെൻറ പൊതുവായ സവിശേഷതകളാണ്. 

ക്രിസ്​മസ്​ മരം
ശൈത്യകാലത്തിെൻറ പ്രതീതി സൃഷ്​ടിക്കുന്ന തരത്തിലാണ് ക്രിസ്​മസ്​ മരങ്ങൾ തയാറാക്കുന്നത്. പൈൻ മരങ്ങളാണ് ഇതിനുവേണ്ടി ഉപയോഗിക്കുന്നത്. വർണക്കടലാസുകളും മധുരപലഹാരങ്ങളുമൊക്കെ ​െവച്ച് അലങ്കരിക്കുന്ന മരങ്ങളെ നന്മയുടെ ഫലങ്ങളായി കരുതുന്നു. ജർമൻകാരുടെ സംഭാവനയാണ് ക്രിസ്​മസ്​ മരം. എട്ടാം നൂറ്റാണ്ടിലാണ് ഈ രീതി ആരംഭിച്ചതെന്നും പറയപ്പെടുന്നു. പിരമിഡ് ആകൃതിയിൽ നിർമിക്കുന്ന മരങ്ങളിൽ സമ്മാനപ്പൊതികൾ ​െവക്കുന്ന പ്രവണതയും ഇപ്പോൾ നിലവിലുണ്ട്. 

ക്രിസ്​മസ്​ കാർഡ്
നന്മയുടെയും സ്​നേഹത്തിെൻറയും സന്ദേശങ്ങൾ എഴുതിയ മനോഹരമായ ക്രിസ്മസ്​ കാർഡുകളാണ് ആഘോഷത്തിെൻറ മ​റ്റൊരു പ്രത്യേകത. 1843ൽ യു.കെയിലാണ് ക്രിസ്​മസ്​ കാർഡുകൾ അയക്കുന്ന രീതി തുടങ്ങിയത്. ഹെൻറി കോളാണ് ആദ്യത്തെ കാർഡ് അയക്കുന്നത്. കാലം മാറുന്നതിനനുസരിച്ച് കാർഡുകളുടെ കെട്ടിലും മട്ടിലും വിലയിലുമൊക്കെ വ്യത്യാസം വന്നു. ആധുനിക ആശയവിനിമയ ഉപാധികൾ വന്നെങ്കിലും കാർഡുകളോട് ഇന്നും എല്ലാപേർക്കും ഒരു പ്രത്യേക പ്രിയമുണ്ട്.  

ക്രിസ്​മസ്​ നക്ഷത്രം
ക്രിസ്​തു ജനിച്ചപ്പോൾ കിഴക്കുനിന്ന് മൂന്നു നക്ഷങ്ങൾ എത്തിയതിനെ അനുസ്​മരിച്ചാണ് വീടുകളിൽ ക്രിസ്​മസിന് നക്ഷത്രങ്ങൾ തൂക്കി അലങ്കരിക്കുന്നത്. ഇരുട്ടിനെ വെളിച്ചംകൊണ്ട് ഇല്ലാതാക്കുന്നു എന്നും ഇതിന് അർഥമുണ്ട്. ചെറുതും വലുതുമായി വർണ ശബളമായ നക്ഷത്രവിളക്കുകൾ ഡിസംബർ മാസം ആദ്യവാരംതന്നെ പലവീടുകളിലും പ്രത്യക്ഷപ്പെട്ടു തുടങ്ങും. ജാതി–മത ഭേദമന്യേ വീടുകളിൽ നിറയുന്ന ഈ നന്മയുടെ പ്രകാശം ഐക്യത്തിെൻറയും പ്രതീക്ഷയുടെയും പ്രതീകം കൂടിയാണ്. 

ലാളിത്യത്തി​െൻറ പുൽക്കൂട്
മർയമിന് പ്രസവസമയത്ത് ഒരിടത്തും അഭയം ലഭിക്കാതെ, ബെത്​ലഹേമിലെ കാലിത്തൊഴുത്തിൽ ലാളിത്യത്തിെൻറ പ്രതീകമായി ഉണ്ണിയേശു പിറന്നതിനെ അനുസ്​മരിച്ചാണ് പുൽക്കൂടുകൾ നിർമിക്കുന്നത്. ക്രിസ്​തുവർഷം ഒന്നാം നൂറ്റാണ്ടുമുതൽ ഈ രീതി പ്രചാരത്തിലുണ്ട്. 1223ൽ വിശുദ്ധ ഫോൻസിസ്​ അസീസി ഒരുക്കിയ പുൽക്കൂട് പിന്നീട് ലോകമെമ്പാടും സ്വീകരിക്കപ്പെട്ടു. ഇന്നും ചെറുതും വലുതുമായ രൂപങ്ങളോടൊപ്പം അലങ്കാരങ്ങളും പുൽക്കൂടിെ​ൻറ ഭാഗമാകാറുണ്ട്. 

കരോൾ ഗാനങ്ങളുടെ രാത്രി
ക്രിസ്മസിെൻറ വരവറിയിച്ച് വീടുകളിലേക്ക് എത്തുന്ന കൂട്ടായ്മകളാണ് ക്രിസ്​മസ്​ കരോളുകൾ. മനോഹരമായ കരോൾ ഗാനങ്ങൾ, വേഷംകെട്ടിയ സാൻറാക്ലോസുമാർ, സമ്മാനപ്പൊതികൾ എന്നിവയൊക്കെയാണ് ക്രിസ്​മസ്​ കരോളി​െൻറ പ്രത്യേകതകൾ.