സ്കൂൾ പച്ച
പെരുന്തച്ചൻ കോംപ്ലക്​സ്​
  • പ്രദീപ്​ പേരശ്ശനൂർ
  • 02:40 PM
  • 21/05/2018

മലയാളവും ഇംഗ്ലീഷും കലർന്ന സങ്കരയിനം ^മംഗ്ലീഷ്​^ ആണ്​ പെരുന്തച്ചൻ കോംപ്ലക്​സ്​ എന്ന പ്രയോഗം. മാതാപിതാക്കൾക്കും ഗുരുനാഥർക്കുമൊക്കെ മകനോ ശിഷ്യനോ ത​െൻറ മേഖലയിൽ തന്നെക്കാൾ വൈഭവം പ്രകടിപ്പിക്കു​േമ്പാൾ തോന്നുന്ന അസൂയകലർന്ന വികാരത്തെയാണ്​ ഇൗ പ്രയോഗംകൊണ്ട്​ വ്യക്​തമാക്കുന്നത്​.
പുസ്​തകത്തിലൂടെയും സിനിമയിലൂടെയും സീരിയലിലൂടെയുമൊക്കെ പെരുന്തച്ചനെപ്പറ്റി കൂട്ടുകാർ കേട്ടുകാണും. വരരുചി എന്ന ബ്രാഹ്​മണന്​ പഞ്ചമി എന്ന പറയ സ്​ത്രീയിലുണ്ടായ മകനാണ്​ പെരുന്തച്ചൻ. പറയിപെറ്റ പന്തിരുകുലം എന്നറിയപ്പെടുന്ന താവഴിയിലെ ഒരാൾ. നാറാണത്ത്​ ഭ്രാന്തൻ, പാക്കനാർ, അകവൂർ ചാത്തൻ തുടങ്ങിയ പ്രസിദ്ധരായ സഹോദരന്മാരും അദ്ദേഹത്തിനുണ്ട്​. മരംകൊണ്ടും ശിലകൊണ്ടും ശിൽപങ്ങളും ക്ഷേത്രങ്ങളും ഭവനങ്ങളും നിർമിക്കുന്നതിൽ അഗ്രഗണ്യനായിരുന്നു പെരുന്തച്ചൻ. ഇന്നത്തെ ഭാഷയിൽ പറഞ്ഞാൽ ആശാരി. ആ കാലഘട്ടത്തിൽ പെരുന്തച്ച​െൻറ തൊഴിലിൽ അദ്ദേഹത്തെ വെല്ലാനൊരു തച്ചൻ ​േവറെയില്ലായിരുന്നു. പെരുന്തച്ചൻ ഉളിപിടിക്കു​േമ്പാൾ മരപ്പണി കലയാകുന്നു! ആ ഒരഹന്തയും പെരുന്തച്ച​െൻറ പ്രവൃത്തിയിലുണ്ടായിരുന്നു. പണിയിടങ്ങളിൽനിന്ന്​ പിണങ്ങിപ്പോകൽ സ്​ഥിരം പരിപാടിയായിരുന്നു. പാലക്കാട്​ ജില്ലയിലെ പന്നിയൂർ ക്ഷേത്രത്തിൽ അദ്ദേഹം ഉളി മറന്നുവെച്ചു എന്നൊരു ​െഎതിഹ്യമുണ്ട്​. ഭക്തജനങ്ങൾക്ക്​ ആ ഉളി കാണാനുള്ള അവസരമുണ്ട്​.
പെരുന്തച്ച​െൻറ മകനാണ്​ കണ്ണൻ. തൊഴിലിൽ അച്ഛൻ തന്നെ ഗുരു. പാരമ്പര്യമായി പെരുന്തച്ച​െൻറ കഴിവും വിരുതും കണ്ണനും പകർന്ന്​ കിട്ടിയിട്ടുണ്ട്​. കാലം കഴിയവേ മകൻ പെരുന്തച്ചനെക്കാൾ പ്രതിഭ തൊഴിലിൽ പ്രകടിപ്പിക്കാൻ തുടങ്ങി. പണിയിടങ്ങളിൽ അച്ഛനെപ്പോലെ കടുംപിടിത്തത്തിനും കണ്ണൻ നിന്നില്ല. അച്ഛൻ പണിത ശിൽപ​െത്ത കവച്ചുവെക്കുന്ന കൊത്തുപണികളും മകൻ ചെയ്യാൻ തുടങ്ങി. അങ്ങനെ ഉടമസ്​ഥർക്ക്​ പെരുന്തച്ചനെക്കാൾ പ്രിയം കണ്ണനോടായി. വൃദ്ധനായ പെരുന്തച്ചനിനി മേൽനോട്ടത്തിന്​ വേണ്ട, തൊട്ടും പിടിച്ചും കൂടെ നിന്നോ​െട്ട എന്നുവരെ ജോലി ചെയ്യിക്കുന്നവർ പറയാനും പരിഹസിക്കാനും ആരംഭിച്ചപ്പോൾ പെരുന്തച്ചന്​ സഹികെട്ട്​ തുടങ്ങി. ത​െൻറ രക്തത്തിൽനിന്ന്​ തന്നെ തനിക്കൊരു എതിരാളി വന്നിരിക്കുന്നു. മകനാണെന്ന്​ കരുതി വാത്സല്യപൂർവം അതംഗീകരിച്ചുകൊടുക്കാൻ അദ്ദേഹം കൂട്ടാക്കിയില്ല. ഇൗർഷ്യ മൂത്ത പെരുന്തച്ചൻ ഒരു മണ്ഡപത്തി​െൻറ ജോലിക്കിടെ അബദ്ധത്തി​െ​ലന്നോണം ഉളി വീഴ്​ത്തി മകനെ അവസാനിപ്പിച്ചുവെന്ന്​ ​െഎതിഹ്യം.
സ്വന്തം മക്കളായാൽപോലും തന്നെക്കാൾ വളരാനോ പ്രശസ്​തനാകാനോ പാടില്ല എന്ന അധമബോധമാണ്​ പെരുന്തച്ചൻ കോംപ്ലക്​സ്​!