സ്കൂൾ പച്ച
പുതുജീവൻ തേടി
  • സാബു ജോസ്​
  • 10:39 AM
  • 02/2/2017

ബഹിരാകാശം ലോകത്തിലെ ഏറ്റവും വലിയ പരീക്ഷണശാലയാണ്. വാർത്താവിനിമയ രംഗത്തും ഗതിനിർണയത്തിലും ആധുനിക വൈദ്യശാസ്​ത്രത്തിലുമെല്ലാം നമുക്ക് ലഭ്യമായ പുരോഗതി ബഹിരാകാശ ഗവേഷണങ്ങൾ വഴിയാണ്. കാലാവസ്​ഥ പ്രവചനം, സൂനാമി മുന്നറിയിപ്പ്, ​െകാടുങ്കാറ്റുകളെക്കുറിച്ചുള്ള പ്രവചനം, ജി.പി.എസ്​ സംവിധാനങ്ങൾ, സൈനിക^സൈനികേതര ആവശ്യങ്ങൾ, വെള്ളപ്പൊക്കം, വരൾച്ച, പുതിയ വിത്തിനങ്ങളുടെ ഉൽപാദനം തുടങ്ങിയവയെല്ലാം നിർണയിക്കുന്നത് ബഹിരാകാശ പരീക്ഷണശാലകളാണ്. ഇതിനെല്ലാം പുറമെ എന്താണ് പ്രപഞ്ചമെന്നറിയുന്നതും നാമിങ്ങനെ പ്രപഞ്ചത്തിെൻറ ആരുമറിയാത്ത ഇടത്തുനിന്നുകൊണ്ട് ഈ  മഹാപ്രപഞ്ചമൊന്നാകെ നിരീക്ഷിക്കുന്നതും ബഹിരാകാശ പര്യവേക്ഷണങ്ങളിലൂടെയാണ്.
ലോകത്ത്​ ഏറ്റവുമധികം ജനങ്ങൾ ഒരുമിച്ച് ആചരിക്കുന്നതാണ് ലോക ബഹിരാകാശ വാരം. ഭൂമിക്ക് വെളിയിലേക്ക് പറക്കാനുള്ള മനുഷ്യ​െൻറ ആഗ്രഹത്തി​െൻറ ആദ്യ അടയാളമായ സ്​ഫുട്നിക്^1െൻറ വിക്ഷേപണ ദിവസമായ ഒക്ടോബർ നാലും (1957 ഒക്ടോബർ 4) ബഹിരാകാശം ആരുടെയും കുത്തകാവകാശമല്ലെന്ന് പ്രഖ്യാപിക്കപ്പെട്ട ഒക്ടോബർ 10ഉം (1967 ഒക്ടോബർ 10) ശാസ്​ത്രലോകത്തിന് സ്​മരണീയമായതുകൊണ്ടാണ് എല്ലാ വർഷവും ഒക്ടോബർ നാലുമുതൽ 10 വരെ ലോക ബഹിരാകാശവാരമായി ആചരിക്കുന്നത്.
വെളിച്ചം ചർച്ച ചെയ്യുന്നത് ചരിത്രമല്ല, ചരിത്രത്തിെൻറ ചുമലുകളിൽനിന്നുകൊണ്ട് ഭാവിയിലേക്കാണ് നോക്കുന്നത്. ഇനിയെന്ത്?.

ജീവൻ തേടി 
പുതിയ ദൗത്യങ്ങൾ

ഔട്ടർ സോളാർ സിസ്​റ്റത്തിലെ വാതക ഭീമൻ ഗ്രഹമായ ശനിയിലും ശനിയുടെ ഉപഗ്രഹങ്ങളിലും നീണ്ട 13 വർഷം പര്യവേക്ഷണം നടത്തിയ കസീനി സ്​പേസ്​ക്രാഫ്റ്റ് 2017 സെപ്​റ്റംബർ 15ന് ദൗത്യം അവസാനിപ്പിച്ചു. ശനിയുടെ ഉപഗ്രഹങ്ങളായ ടൈറ്റൻ, എൻസിലാഡസ്​ എന്നിവയിൽ ജീവൻ തിരയുകയായിരുന്നു കസീനി–ഹൈഗൻസ്​ ഇരട്ട സ്​പേസ്​ക്രാഫ്റ്റ് ദൗത്യത്തിെൻറ ലക്ഷ്യം. കസീനി ഒരു റോവറും ഹൈഗൻസ്​ ലാൻഡറുമാണ്. ഹൈഗൻസ്​ ടൈറ്റനിലിറങ്ങി ചിത്രങ്ങളെടുത്ത് ഭൂമിയിലേക്ക് അയക്കുകയും ചെയ്തു. ടൈറ്റനിലെയും എൻസിലാഡസിലെയും സമുദ്രങ്ങളിൽ ജീവൻ ഉദ്ഭവിക്കാനും നിലനിൽക്കുന്നതിനുമുള്ള സാധ്യതയുണ്ടെന്നാണ് കസീനി ദൗത്യം നൽകുന്ന സൂചന. ഇൗ ദൗത്യത്തിെൻറ തുടർച്ചയായി 2019 മുതൽ 2025 വരെ കാലത്ത് അഞ്ച് ദൗത്യങ്ങളാണ് നാസ ശനിയിലേക്ക് വിക്ഷേപിക്കാനൊരുങ്ങുന്നത്. ശനിയുടെ ഉപഗ്രഹങ്ങളിൽ ജീവൻ തിരയുകയാണ് ഈ ദൗത്യങ്ങളുടെയെല്ലാം ലക്ഷ്യം. നാസയുടെ ന്യൂ േഫ്രാണ്ടിയർ ദൗത്യങ്ങളുടെ ഭാഗമായാണ് ഉപഗ്രങ്ങളുടെ വിക്ഷേപണം.


ഡ്രാഗൺ ​ൈഫ്ല
ശനിയുടെ ഉപഗ്രഹമായ ടൈറ്റനിലേക്ക് വിക്ഷേപിക്കുന്ന ദൗത്യമാണ് ‘ഡ്രാഗൺ ൈഫ്ല’. ഹെലികോപ്ടറിനോട് സാദൃശ്യമുള്ളതാണ്​ ഈ ഉപഗ്രഹം. സൗരയൂഥത്തിൽ ഭൂമിക്കു വെളിയിൽ, ഉപരിതലത്തിൽ ദ്രാവകം നിറഞ്ഞുനിൽക്കുന്ന ഏക 
ഗോളമാണ് ടൈറ്റൻ. ഭൂമിയുടെ അന്തരീക്ഷത്തേക്കാൾ കട്ടിയുണ്ട് ടൈറ്റ​െൻറ അന്തരീക്ഷത്തിന്. ദ്രാവക  മീഥേൻ ഒഴുകുന്ന അരുവികളും തടാകങ്ങളും കടലുകളും നിറഞ്ഞ ടൈറ്റ​െൻറ ഉപരിതലം ഒരു റോവർ ദൗത്യത്തിന് അനുയോജ്യമല്ല. ലാൻഡർ ദൗത്യത്തിെൻറ പരിമിതി ഹൈഗൻസ്​ ദൗത്യത്തിലൂടെ തിരിച്ചറിഞ്ഞതുമാണ്. അതുകൊണ്ടാണ് ഡ്രാഗൺ ൈഫ്ല എന്ന ന്യൂക്ലിയർ ക്വാഡ്കോപ്ടർ വിക്ഷേപിക്കാൻ നാസ ഒരുങ്ങുന്നത്. േഡ്രാൺ ദൗത്യമെന്നും ഇതിനെ വിശേഷിപ്പിക്കാം. ടൈറ്റ​െൻറ ഉപരിതലത്തിൽ ഇറങ്ങുന്ന പേടകം അവിടെനിന്നും പറന്നുയർന്ന് വ്യത്യസ്​ത ഇടങ്ങളിൽ ഇറങ്ങി നിരീക്ഷണം നടത്തുന്നതിനായി രൂപകൽപന ചെയ്തതാണ്. 2019ലാകും ഇതി​െൻറ വിക്ഷേപണം.

ഓഷ്യാനസ്​
ടൈറ്റനിലേക്കുള്ള രണ്ടാമത്തെ ദൗത്യമാണ് ഓഷ്യാനസ്​. 2020ൽ വിക്ഷേപിക്കുന്ന ഓഷ്യാനസ്​ ഒരു ഓർബിറ്റർ ദൗത്യമാണ്. കസീനി ദൗത്യത്തിെൻറ ബേസ്​ സ്​റ്റേഷനായ ലബോറട്ടറിയാണ് ഈ ഓർബിറ്റർ നിർമിക്കുന്നതും നിയന്ത്രണം നിർവഹിക്കുന്നതും. ടൈറ്റ​െൻറ ഭ്രമണപഥത്തിൽ  പ്രവേശിക്കുന്ന പേടകം ഉപഗ്രഹത്തിെൻറ വാസയോഗ്യ മേഖലകളിൽ ജീവ​െൻറ അടയാളങ്ങൾ തിരയും. 

എൻസിലാഡസ്​ ലൈഫ് ഫൈൻഡർ
കസീനി സ്​പേസ്​ക്രാഫ്റ്റ് ജലസാന്നിധ്യം തിരിച്ചറിഞ്ഞ ശനിയുടെ ഉപഗ്രഹമാണ് എൻസിലാഡസ്​. 500 കി.മീറ്റർ വ്യാസമുള്ള ഈ ഉപഗ്രഹത്തിെൻറ ദക്ഷിണ ധ്രുവത്തിൽനിന്ന് പുറപ്പെടുന്ന ദ്രാവക ജെറ്റുകളുടെ ചിത്രങ്ങൾ കസീനി പേടകം എടുത്തിട്ടുണ്ട്. ജലവും ധൂളിയും മീഥേനും കാർബൺഡയോക്സൈഡുമാണ് ഈ ജെറ്റിലുള്ളത്. ശനിയുടെ ഇ–റിങ്ങിൽ പൊടിയും ഹിമവും നിറക്കുന്നതും ഈ ജെറ്റുകളാണ്. ശനിയുടെ ശക്​തമായ വേല ബലമാണ് (Tidal force) എൻസിലാഡസിൽനിന്നും ഇത്തരം ദ്രാവക ജെറ്റുകൾ പുറന്തള്ളാൻ കാരണം. ഉപഗ്രഹത്തിെൻറ ഉപരിതലത്തിന് കീഴിലുള്ള സമുദ്രങ്ങളിൽനിന്നാണ് ഉപ്പുരസമുള്ള ഈ ജലം പുറന്തള്ളപ്പെടുന്നതെന്ന് കരുതുന്നു. പേടകം ഉപഗ്രഹത്തിൽനിന്ന് പുറപ്പെടുന്ന ദ്രാവക ജെറ്റിനിടയിലൂടെ സഞ്ചരിക്കുകയും അവയിൽ അമിനോ അമ്ലങ്ങളുടെ സാന്നിധ്യമുണ്ടെങ്കിൽ തിരിച്ചറിയുകയും ചെയ്യും. അമിനോ അമ്ലങ്ങളുടെ സാന്നിധ്യം ജീവ​െൻറ അടയാളമാണ് സൂചിപ്പിക്കുന്നത്. 2022ലാണ് ഈ ഓർബിറ്റർ ദൗത്യം.

ആസ്​േട്രാ ബയോളജി ദൗത്യം
2023ൽ നാസ വിക്ഷേപിക്കുന്ന ഈ ഓർബിറ്റർ ദൗത്യം എൻസിലാഡസ്​ ലൈഫ് ഫൈൻഡർ ദൗത്യത്തിെൻറ തുടർച്ചയാണ്. നാസയുടെ കീഴിലുള്ള എയിംസ്​ റിസർച്​ സെൻററാണ് ഈ ദൗത്യം നിയന്ത്രിക്കുന്നത്. ആസ്​േട്രാ ബയോളജിസ്​റ്റുകളാണ് ഈ ദൗത്യത്തിന് പിന്നിൽ. ഭൗമേതര ജീവൻ തിരയുന്ന ശാസ്​ത്രശാഖയാണ് ആസ്​േട്രാബയോളജി എന്നും എക്സോ ബയോളജി എന്നും അറിയപ്പെടുന്നത്.

ശനിയെ പഠിക്കാൻ
ശനിയുടെ അന്തരീക്ഷത്തിലേക്ക് ഇറങ്ങിച്ചെന്ന് അന്തരീക്ഷഘടന പഠിക്കുന്നതിനായി രൂപകൽപന ചെയ്ത ഓർബിറ്റർ ദൗത്യമാണ്​ സാറ്റേൺ േപ്രാബ് ഇൻറീരിയർ ആൻഡ്​ അറ്റ്മോസ്​ഫിയർ എക്സ്​പ്ലോറർ. ഗ്രഹത്തിെൻറ ഭ്രമണപഥത്തിൽ പ്രവേശിക്കുന്ന പേടകം ഏതാനും പ്രദക്ഷിണങ്ങൾക്കുശേഷം പാരച്യൂട്ട് ഉപയോഗിച്ച് ഗ്രഹത്തിെൻറ അന്തരീക്ഷത്തിലേക്ക് ഇറങ്ങിച്ചെല്ലും. കസീനി ദൗത്യംപോലെ ഒരു ദീർഘകാല പര്യവേക്ഷണ പദ്ധതിയല്ല ഇത്. 90 മിനിറ്റ്​ മാത്രമേ പേടകം ഗ്രഹത്തിെൻറ അന്തരീക്ഷത്തിൽ നിലനിൽക്കൂ. ഈ സമയംകൊണ്ട് ഗ്രഹാന്തരീക്ഷത്തിലുള്ള ചില വാതകങ്ങളുടെ, വിശേഷിച്ചും ഹീലിയത്തിെൻറ തോത് അളക്കും. ഗ്രഹാന്തരീക്ഷത്തിലുള്ള ഹൈഡ്രജ​െൻറയും ഹീലിയത്തിെൻറയും തോത് അളക്കുന്നത് ഗ്രഹരൂപവത്​കരണത്തെക്കുറിച്ചും സൗരയൂഥത്തിെൻറ ഉദ്ഭവത്തെക്കുറിച്ചും സമഗ്രമായ ധാരണ ലഭിക്കുന്നതിന് സഹായിക്കും. കസീനി ദൗത്യത്തിെൻറ അവസാന ലാപ്പുകളിൽ ഇതിനുള്ള ശ്രമം നടത്തിയിരുന്നുവെങ്കിലും അത് വിജയകരമായിരുന്നില്ല. 1995ൽ നാസയുടെ ഗലീലിയോ സ്​പേസ്​ ക്രാഫ്റ്റിൽനിന്ന് വിക്ഷേപിച്ച ഒരു അറ്റ്മോസ്​ഫിയർ േപ്രാബ് ഉപയോഗിച്ച് വ്യാഴത്തിെൻറ അന്തരീക്ഷത്തിലുള്ള വാതകങ്ങളുടെ തോത് കണ്ടെത്താൻ ശ്രമം നടത്തിയിരുന്നു. ഇത് ഭാഗികമായി വിജയമായിരുന്നു. 2025ലാണ് സാറ്റേൺ േപ്രാബ് ഇൻറീരിയർ ആൻഡ്​ അറ്റ്മോസ്​ഫിയർ എക്സ്​പ്ലോറർ വിക്ഷേപിക്കുന്നത്.

ജ്യൂസ്​ (JUPITER ICY MOONS EXPLORER  ^JUICE )
നാസ–യൂറോപ്യൻ സ്​പേസ്​ ഏജൻസി സംയുക്​ത സംരംഭമാണ് ‘ജ്യൂസ്​’. 2022ലാണ് ഈ ഓർബിറ്റർ ദൗത്യം വിക്ഷേപിക്കുന്നത്. കട്ടികൂടിയ ഹിമാവരണമുള്ള യൂറോപ്പ, കലിസ്​റ്റോ, ഗാനിമിഡെ എന്നീ വലിയ ഉപഗ്രഹങ്ങളെയാണ് ജ്യൂസ്​ നിരീക്ഷിക്കുന്നത്. ഈ ഉപഗ്രഹങ്ങളുടെ അന്തരീക്ഷ ഘടനയും കാന്തികക്ഷേത്രവും പേടകം പഠനവിധേയമാക്കും. കൂടാതെ, പേടകത്തിലുള്ള റഡാർ സംവിധാനം ഉപയോഗിച്ച് ഉപരിതല പാളി തുളച്ചുകടന്ന് ഉപരിതലത്തിനടിയിലുള്ള ജലാശയങ്ങളെക്കുറിച്ച് പഠിക്കുന്നതിനും ഈ ദൗത്യത്തിന് കഴിയും. ഈ മൂന്ന് ഉപഗ്രഹങ്ങളുടെയും ഉപരിതലത്തിന് കീഴെ ജലാശയങ്ങളുണ്ടെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. വ്യാഴത്തിെൻറ ടൈഡൽ ഫ്ലക്​സിങ്​ കാരണം ഈ സബ്–സർഫസ്​ സമുദ്രങ്ങളിൽ ജീവൻ ഉദ്ഭവിക്കുന്നതിനുള്ള താപനില ഉണ്ടാകുമെന്നാണ് കരുതുന്നത്. സൂക്ഷ്മജീവികളുടെ സാന്നിധ്യമാണ് ഈ സമുദ്രങ്ങളിൽ പ്രതീക്ഷിക്കുന്നത്. 1.5 ബില്യൺ ഡോളറാണ് പദ്ധതിയുടെ ചെലവ് പ്രതീക്ഷിക്കുന്നത്. 2029ൽ പേടകം വ്യാഴത്തിന് സമീപമെത്തും. 

യൂറോപ്പ ക്ലിപ്പർ
വ്യാഴത്തിെൻറ ഉപഗ്രഹങ്ങളിൽ ജീവൻ ഉദ്ഭവിക്കുന്നതിനും നിലനിൽക്കുന്നതിനും ഏറ്റവുമധികം സാധ്യതയുള്ളത് യൂറോപ്പയിലാണ്. യൂറോപ്പയുടെ സബ്–സർഫസ്​ സമുദ്രങ്ങൾ ഇതിന് അനുയോജ്യമാണെന്നാണ് കരുതുന്നത്. അതുകൊണ്ടുതന്നെ യൂറോപ്പയിലേക്ക് മാത്രമായി നാസ വിക്ഷേപിക്കുന്ന സവിശേഷ ഓർബിറ്റർ ദൗത്യമാണ് യൂറോപ്പ ക്ലിപ്പർ. ഈ ദൗത്യം 2022ൽ വിക്ഷേപിക്കും. 2025ൽ പേടകം വ്യാഴത്തിെൻറ ഭ്രമണപഥത്തിൽ പ്രവേശിക്കും. തുടർന്നുള്ള നിരവധി വർഷക്കാലം പേടകം യൂറോപ്പയെ പ്രദക്ഷിണം ചെയ്യും. യൂറോപ്പയുടെ ഉപരിതലത്തിലെ ഹിമാവരണം തുളച്ചുകടന്ന് പരീക്ഷണം നടത്താൻ കഴിയുന്ന ഒമ്പത് ശാസ്​ത്രീയ ഉപകരണങ്ങൾ പേടകത്തിലുണ്ടാകും.

യുറാനസിലേക്കും നെപ്ട്യൂണിലേക്കും
ഔട്ടർ സോളാർ സിസ്​റ്റത്തിൽ ജീവൻ തേടിയുള്ള അന്വേഷണം അവിടെയും തീരുന്നില്ല. 2025നും 2030നും ഇടയിൽ യുറാനസിെൻറയും നെപ്ട്യൂണി​െൻറയും ഉപഗ്രഹങ്ങളിൽ ജീവൻ തേടിയുള്ള ദൗത്യങ്ങൾ വിക്ഷേപിക്കുമെന്ന് നാസയും യൂറോപ്യൻ സ്​പേസ്​ ഏജൻസിയും പ്രഖ്യാപിച്ചിട്ടുണ്ട്. ഇക്വിനോക്സ്​ ദൗത്യങ്ങൾ എന്നറിയപ്പെടുന്ന ഇത്തരം ദൗത്യങ്ങൾ നടത്തുന്നത് ഗ്രഹങ്ങളുടെ ഓർബിറ്റൽ പ്ലെയിനിൽ ക്രമീകരണം നടക്കുന്ന അവസരങ്ങളിലാണ്. 

സെലിൻ
സെലിൻ ദൗത്യങ്ങളാണ് ജപ്പാൻ ലക്ഷ്യമാക്കുന്നത്. ചന്ദ്രനിലേക്ക് മനുഷ്യരെ അയക്കുന്ന ദൗത്യങ്ങൾക്കാണ് ജപ്പാൻ സ്​പേസ്​ ഏജൻസി പ്രാധാന്യം നൽകുന്നത്. അതുകൂടാതെ, ചന്ദ്രനിൽ ഒരു ബേസ്​ സ്​റ്റേഷൻ പദ്ധതിയും ജപ്പാൻ ഉദ്ദേശിക്കുന്നുണ്ട്. നാനോ–ജാസ്​മിൻ പോലെയുള്ള മൈേക്രാ–ആസ്​േട്രാമെട്രിക് ടെലസ്​കോപ്പുകളും ജപ്പാൻ വിക്ഷേപിക്കും. യൂറോപ്യൻ സ്​പേസ്​ ഏജൻസിയുമായി സഹകരിച്ച് എർത്ത് കെയർ (Earth CARE) എന്ന ഭൗമ നിരീക്ഷണ ഉപഗ്രഹവും  FY 2020 എന്ന റഡാർ സാറ്റലൈറ്റും 2018–2020 കാലഘട്ടത്തിൽ ജപ്പാൻ വിക്ഷേപിക്കുന്ന ബഹിരാകാശ ദൗത്യങ്ങളാണ്. 2020കളിൽ യൂറോപ്യൻ സ്​പേസ്​ ഏജൻസിയുമായും നാസയുമായും ചേർന്ന് ഏതാനും ശാസ്​ത്രീയ ദൗത്യങ്ങൾക്ക് റഷ്യ പദ്ധതിയിടുന്നുണ്ട്. അവരുടെ ചൊവ്വാ ദൗത്യമായ ഫോബോസ്​ ഹണ്ട് പരാജയപ്പെട്ടതിനെത്തുടർന്ന് ​െഎ.എസ്​.ആർ.ഒയും ചാന്ദ്രയാൻ–2 ദൗത്യത്തിൽനിന്ന് പിന്മാറുകയായിരുന്നു. ചാന്ദ്രയാൻ–2ലെ റോവർ നിർമിക്കാൻ റോസ്​കോസ്​മോസ്​ തയാറായിരുന്നു. എന്നാൽ, ഫോബോസ്​ ഹണ്ട് പേടകത്തിൽ ഉപയോഗിക്കുന്ന സാങ്കേതികവിദ്യ പരാജയപ്പെട്ടതിനെത്തുടർന്ന് പ്രസ്​തുത സാങ്കേതികവിദ്യ പുനഃപരിശോധിക്കാൻ റോസ്​കോസ്​മോസ്​ നിർബന്ധിതമായി.
ഇവക്കു പുറമെ നിരവധി നാനോ സാറ്റലൈറ്റുകളും ഗതിനിർണയ ഉപഗ്രഹങ്ങളും ആസന്നഭാവിയിൽ ബഹിരാകാശത്തെത്തും. ഉപഗ്രഹ വിക്ഷേപണ ശേഷിയില്ലാത്ത യൂറോപ്പിലെയും അമേരിക്കയിലെയും ഏഷ്യയിലെയും രാജ്യങ്ങളുടെ വാർത്താവിനിമയ പേടകങ്ങളും നാസ, ​െഎ.എസ്​.ആർ.ഒ, റോസ്​കോസ്​മോസ്​, ഇസ, സി.എസ്​.എ, ജാക്സാ എന്നീ ബഹിരാകാശ ഏജൻസികളുടെ വിക്ഷേപണ വാഹനങ്ങൾ ഉപയോഗിച്ചായിരിക്കും വിക്ഷേപിക്കുന്നത്. ​െഎ.എസ്​.ആർ.ഒയുടെ പി.എസ്​.എൽ.വി, ജി.എസ്​.എൽ.വി, മറ്റ് ബഹിരാകാശ ഏജൻസികളുടെ ഏരിയൻ, േപ്രാട്ടോൺ, സോയൂസ്​, ഡെൽറ്റ തുടങ്ങിയവ ഇത്തരത്തിൽപെട്ട വിക്ഷേപണ വാഹനങ്ങളാണ്.

ഭീമൻ ബഹിരാകാശ നിലയം
ഏറ്റവും വലിയ ബഹിരാകാശ നിലയത്തിെൻറ നിർമാണം ചൈന ആരംഭിച്ചുകഴിഞ്ഞു. ടിയാങ്ഗോങ് എന്നാണ് ഈ ബഹിരാകാശ നിലയത്തിെൻറ പേര്. ടിയാങ്ഗോങ്–1, ടിയാങ്ഗോങ്–2 എന്നിവ നിലവിൽ വിക്ഷേപിച്ചുകഴിഞ്ഞു. ഇതിൽ ടിയാങ്ഗോങ്–1 പ്രവർത്തന കാലാവധി കഴിഞ്ഞ് അന്തരീക്ഷത്തിലേക്കിറക്കി കത്തിച്ചുകളഞ്ഞു. 2025ൽ ടിയാങ്ഗോങ്–3 വിക്ഷേപിച്ച് ഘടകങ്ങൾ കൂട്ടിയോജിപ്പിക്കുമ്പോൾ അത് അന്താരാഷ്​ട്ര ബഹിരാകാശ നിലയത്തേക്കാൾ വലിയ ബഹിരാകാശ പരീക്ഷണശാലയായി മാറും. ഇതിനുപുറമെ 2020കളിൽ ചൊവ്വയിലേക്ക് ഒരു ഓർബിറ്റർ ലാൻഡർ ദൗത്യവും ചന്ദ്രനിലേക്ക് മനുഷ്യരെ എത്തിക്കുന്നതിനും ചൈനീസ്​ സ്​പേസ്​ ഏജൻസി ലക്ഷ്യമിടുന്നുണ്ട്


ചാന്ദ്രയാൻ 2 (Chandrayaan 2)
ഇന്ത്യയുടെ രണ്ടാമത്തെ ചാന്ദ്ര ദൗത്യമായ ചന്ദ്രയാൻ–2 ഐ.എസ്​.ആർ.ഒ സ്വന്തമായി വികസിപ്പിച്ചെടുത്ത ക്രയോജനിക് റോക്കറ്റായ ജി. എസ്​.എൽ.വി (GSLV MK II) ഉപയോഗിച്ച് 2018 വിക്ഷേപിക്കും. ഇതൊരു ലാൻഡർ–റോവർ ദൗത്യമാണ്. ചാന്ദ്രയാൻ^1 തുടങ്ങി​െവച്ചതിെൻറ തുടർച്ചയാണ് ഈ ദൗത്യം അന്വേഷിക്കുന്നത്. അതായത് ചാന്ദ്രധൂളിയിലെ ജലസാന്നിധ്യം. ഭാവിയിൽ ലൂണാർ ഔട്ട്പോസ്​റ്റുകൾ നിർമിക്കുമ്പോൾ ഇത്തരം ജലസാന്നിധ്യമുള്ള മേഖലകൾ കണ്ടെത്തുന്നത് പ്രാധാന്യമുള്ള സംഗതിയാണ്.

ആദിത്യ
സൂര്യ​െൻറ അന്തരീക്ഷമായ കൊറോണയിൽ സംഭവിക്കുന്ന പ്രതിഭാസങ്ങളെക്കുറിച്ച് പഠിക്കാൻ ​െഎ.എസ്​.ആർ.ഒ നടത്തുന്ന ഈ ദൗത്യം ദൃശ്യപ്രകാശത്തിലും ഇൻഫ്രാറെഡ് വേവ്ബാൻഡിലും സൂര്യാന്തരീക്ഷത്തെ നിരീക്ഷിക്കും. സൗരവാതകങ്ങളുടെ വേഗം അളക്കുന്നതുവഴി അവ ഭൂമിയിലുണ്ടാക്കാൻ സാധ്യതയുള്ള പ്രത്യാഘാതങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകുന്നതിനും ആദിത്യ ദൗത്യത്തിന് കഴിയും.

അവതാർ
െഎ.എസ്​.ആർ.ഒയുടെ സ്​പേസ്​ ഷട്ട്​ൽ ദൗത്യമാണ് അവതാർ. നാസയുടെ സ്​പേസ്​ ഷട്ട്​ലുകൾ പോലെ പുനരുപയോഗ സാധ്യതയുള്ള ഈ വിക്ഷേപണ വാഹനത്തിെൻറ പരീക്ഷണ വിക്ഷേപണം 2016ൽ നടത്തിയിരുന്നു (Reusable Launch Vehicle^Technology Demonstrator^ RLV^TD). നാസ സ്​പേസ്​ ഷട്ട്​ൽ പദ്ധതി അവസാനിപ്പിച്ചതുകൊണ്ട് നിലവിൽ അന്താരാഷ്​ട്ര ബഹിരാകാശ നിലയത്തിലേക്ക് ആളുകളെയും മറ്റ് സാധനസാമഗ്രികളും എത്തിക്കുന്നത് റഷ്യയുടെ പേടകങ്ങളിലാണ്. 2025ൽ അവതാർ യാഥാർഥ്യമാകുമ്പോൾ അത് െഎ.എസ്​.ആർ.ഒയുടെ മറ്റൊരു വലിയ നേട്ടമാകും. ബഹിരാകാശ ടൂറിസം മേഖലയിലും ഇത് വലിയ മാറ്റങ്ങൾ കൊണ്ടുവരും. അവതാർ പദ്ധതി സാമ്പത്തികമായും വലിയ നേട്ടമുണ്ടാക്കും.

റിസാറ്റ് 1–A
െഎ.എസ്​.ആർ.ഒ വിക്ഷേപിക്കുന്ന റഡാർ ഇമേജിങ്​ സാറ്റലൈറ്റ് ആണ് റിസാറ്റ് –1 A. മുമ്പ്​ വിക്ഷേപിച്ച റിസാറ്റ്​–1െൻറ പരിഷ്​കരിച്ച പതിപ്പാണിത്. ഭൂതല മാപ്പിങ്ങും സമുദ്ര മാപ്പിങ്ങും നടത്തുന്ന ഈ ദൗത്യം മണ്ണിലെ ഈർപ്പത്തിെൻറ തോത് കണ്ടുപിടിക്കുന്നതിനും ഉപയോഗിക്കാൻ കഴിയും.