നാളറിവ്
പറവ വർത്തമാനങ്ങൾ
  • പി.എം. കുട്ടി
  • 12:11 PM
  • 06/6/2017

നവംബർ 12 ദേശീയ പക്ഷി നിരീക്ഷണ ദിനം

ലോകപ്രസിദ്ധ പക്ഷി നിരീക്ഷകൻ ഡോ. സാലിം അലിയുടെ ജന്മദിനമായ നവംബർ 12 ദേശീയ പക്ഷി നിരീക്ഷണ ദിനമായി ആചരിക്കുന്നു. ബേർഡ്?മാൻ ഓഫ്? ഇന്ത്യ എന്നാണ്? അദ്ദേഹത്തി?െൻറ വിളിപ്പേര്?. ഇതാ ചില പറവ വർത്തമാനങ്ങൾ...


ലോകപ്രസിദ്ധനായ പക്ഷി നിരീക്ഷകനായിരുന്നു ഡോ. സാലിം അലി. അദ്ദേഹത്തി​െൻറ ജന്മദിനമായ നവംബർ 12 ദേശീയ പക്ഷി നിരീക്ഷണ ദിനമായി ആചരിക്കുന്നു. ബേഡ്​സ്​ ഒാഫ്​ ഇന്ത്യ, ബേഡ്​സ്​ ഒാഫ്​ കേരള എന്നിവ ഇദ്ദേഹത്തി​െൻറ പക്ഷിനിരീക്ഷണ ഗ്രന്ഥങ്ങളാണ്​. ​​ ‘ഒരു കുരുവിയുടെ പതനം’ അദ്ദേഹത്തി​െൻറ ആത്മകഥയാണ്.
മുഴുവൻ പേര്​: സാലിം മുഇസ്സുദ്ദീൻ അബ്​ദുൽ അലി
ജനനം: 1896 നവംബർ12.
വിളിപ്പേര്​: ‘ബേഡ്​മാൻ ഒാഫ്​ ഇന്ത്യ’
ആത്മകഥ: ദി ഫാൾ ഒാഫ്​ എ സ്​പാരോ
നേതൃത്വം നൽകിയ പ്രധാന പക്ഷി സർവേകൾ: ഹൈദരാബാദ്​ സ്​റ്റേറ്റ്​ സർവേ, തിരുവിതാംകൂർ, കൊച്ചി സർവെ, ഗുജറാത്ത്​ പക്ഷി സർവെ, കിഴക്കൻ ഹിമാലയ സർവെ, സിക്കീം സർവെ, ഭൂട്ടാൻ സർവെ
പ്രധാന പുസ്​തകങ്ങൾ: ദ ബുക്ക്​ ഒാഫ്​ ഇന്ത്യൻ ബേഡ്​സ്, ബേഡ്​സ്​ ഒാഫ്​ കേരള, ഹാൻഡ്​ ബുക്ക്​ ഒാഫ്​ ദി ബേഡ്​സ്​ ഒാഫ്​ ഇന്ത്യ ആൻഡ്​ പാകിസ്​താൻ (ഡിലൻ റിപ്ലിയുമായി ​േചർന്ന്), കോമൺ ബേഡ്​സ്​ (ലെയ്​ക്ക്​ ഫ്യുട്​ഹള്ളി), ഫീൽഡ്​ ഗൈഡ്​ ടു ദി ബേഡ്​സ്​ ഒാഫ്​ ദി ഇൗസ്​റ്റേൺ ഹിമാലയാസ്​.
ബഹുമതികൾ: രാജ്യാന്തര പ്രകൃതി സംരക്ഷണ യൂനിയ​െൻറ ‘ഗോൾഡ്​ ആർക്’ അവാർഡ്​, ബ്രിട്ടീഷ്​ ഒാർണി​ത്തോളജി യൂനിയ​െൻറ സ്വർണ മെഡൽ, മൂന്ന്​ ഡോക്​ടറേറ്റുകൾ, യു.എസ്​.എ ഇൻറർനാഷനൽ കൺസർവേഷൻ അവാർഡ്​ കൂടാതെ ഇന്ത്യൻ സർക്കാറി​െൻറ പത്മഭൂഷൻ (1958), പത്മവിഭൂഷൻ (1976) രാജ്യസഭ നാമനിർദേശം (1985), തപാൽ സ്​റ്റാമ്പ്​ (1996)
കേരളത്തിൽ: കേരളത്തിലെ മറയൂർ, ചാലക്കുടി, പറമ്പിക്കുളം തുടങ്ങിയ സ്ഥലങ്ങളിൽ താമസിച്ച്​ പഠനം നടത്തി. ‘ദി ​ബേഡ്​സ്​ ഒാഫ്​ കേരള’ എന്ന ഗ്രന്ഥം രചിച്ചു. ത​േട്ടക്കാട്​ പക്ഷിസ​േങ്കതത്തി​െൻറ യഥാർഥ ശിൽപി. മരണം: 1987 ജൂ​ൺ 20. 

-വിജ്ഞാനത്തി​െൻറ പ്രതീകമായി കണക്കാക്കപ്പെടുന്ന പക്ഷി? 
മൂങ്ങ
-സമാധാനത്തി​െൻറ പ്രതീകമായി കണക്കാക്ക​െപ്പടുന്നത്​? 
പ്രാവ്​
-ഏറ്റവും വലുപ്പം കൂടിയ പക്ഷി? 
ഒട്ടകപ്പക്ഷി
-വലുപ്പത്തിൽ രണ്ടാം സ്ഥാനത്ത്​ ഏതുപക്ഷിയാണ്​?     
എമു
-ഏറ്റവും ചെറിയ പക്ഷി? 
ഹമ്മിങ്​ബേർഡ്​
-ഒഡിഷ പൊലീസ്​ സന്ദേശങ്ങൾ കൈമാറുന്നതിന്​ ഉപയോഗിച്ചിരുന്ന പക്ഷി?
പ്രാവ്​
-ഇന്ത്യയിൽ കാണുന്ന പക്ഷികളിൽ ഏറ്റവും വലുത്​?    
സരസൻകൊക്ക്​
-ഏറ്റവും നീളമുള്ള കാലുകളുള്ള പക്ഷി? 
കരിഞ്ചിറകൻ പവിഴക്കാലി
-ഏറ്റവും കൂടുതൽ ബുദ്ധിയുള്ള പക്ഷി?
 ബ്ലുറ്റിറ്റ്​
-ഏറ്റവും കൂടുതൽ ആയുസ്സുള്ള പക്ഷി?
 ഒട്ടകപ്പക്ഷി
-പാലുൽപാദന ശേഷിയുള്ള പക്ഷി? 
പ്രാവ്​
-ചിറകുകൾ നീന്താനായി ഉപയോഗിക്കുന്ന പക്ഷി? 
പെൻഗ്വിൻ
-വെള്ളത്തിനടിയിലൂടെ നീന്താൻ കഴിവുള്ള പക്ഷി? 
െപൻഗ്വിൻ
-പെൻഗ്വിനും ഒട്ടകപ്പക്ഷിക്കും പൊതുവായ ഒരു പ്രത്യേകതയുണ്ട്​. എന്താണത്​? 
രണ്ടിനും പറക്കാൻ കഴിയില്ല
-ഏറ്റവും ഉയരത്തിൽ പറക്കാൻ കഴിവുള്ള പക്ഷി? 
കഴുകൻ
-ഇന്ത്യയുടെ ദേശീയ പക്ഷി? 
മയിൽ
-കേരളത്തി​െൻറ ഒൗദ്യോഗിക പക്ഷി? 
മലമുഴക്കി വേഴാമ്പൽ
-ന്യൂസിലൻഡി​െൻറ ദേശീയ പക്ഷി? 
കിവി
-ഒാസ്​ട്രേലിയയുടെ ദേശീയ പക്ഷി? 
എമു
-അമേരിക്കൻ ​െഎക്യനാടുകളുടെ ദേശീയ പക്ഷി? 
ബാൾഡ്​ ഇൗഗിൾ
-ഹമ്മിങ്​ പക്ഷികളുടെ നാട്​ എന്നറിയപ്പെടുന്നത്​? 
ട്രിനിഡാഡ്​.
-കേരളത്തിലെ പക്ഷിഗ്രാമം എന്നറിയപ്പെടുന്നത്​? 
നൂറനാട്​
-പക്ഷിപാതാളം ഏതു ജില്ലയിലാണ്​? 
വയനാട്​
-പറക്കാൻ കഴിവില്ലാത്ത പക്ഷികളിൽ ഏറ്റവും വലുത്​? 
ഒട്ടകപ്പക്ഷി.
-ഏറ്റവും കൂടുതൽ ദൂരം ദേശാടനം നടത്തുന്ന പക്ഷി?     
ആർട്ടിക്​ ടേൺ
-ഏറ്റവും കൂടുതൽ ചിറകുവിരിക്കാൻ കഴിവുള്ള പക്ഷി? 
ആൽബട്രോസ്​
-പോയൻറ് ​കാലിമെർ പക്ഷിസ​േങ്കതം ഏതു സംസ്ഥാനത്താണ്​? 
തമിഴ്​നാട്​
-ഏറ്റവും കൂടുതൽ വേഗത്തിൽ പറക്കുന്ന പക്ഷി? 
സ്വിഫ്​റ്റ്​
-ഇരപിടിക്കാൻ വേണ്ടി ചരിഞ്ഞുപറക്കു​േമ്പാൾ ഏറ്റവും വേഗമാർജിക്കാൻ കഴിവുള്ള പക്ഷി? 
പെരിഗ്രീൻ ഫാൽക്കൺ
-കഴുത്ത്​ ഏറ്റവും കൂടുതൽ തിരിക്കാൻ കഴിവുള്ള പക്ഷി?
 മൂങ്ങ
-അന്യപക്ഷിയുടെ കൂട്ടിൽ മുട്ടയിടുന്ന പക്ഷി?  
കുയിൽ
-കാൽപാദത്തിൽ മുട്ടവെച്ച്​ അടനിൽക്കുന്ന പക്ഷി?  
പെൻഗ്വിൻ
-ഏറ്റവും താഴ്​ന്ന ഉൗഷ്​മാവിൽ ജീവിക്കാൻ കഴിവുള്ള പക്ഷി? 
എംപറർ പെൻഗ്വിൻ
-പിന്നിലേക്ക്​ പറക്കാൻ കഴിവുള്ള പക്ഷി?     
ഹമ്മിങ്​ ബേർഡ്​
-ഒട്ടകപ്പക്ഷിയുടെ കാലിലെ  വിരലുകളുടെ എണ്ണം?  
രണ്ട്​
-പ്രകൃതിയുടെ തോട്ടി എന്നറിയപ്പെടുന്ന പക്ഷി?  
കാക്ക
-കേരളത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന പക്ഷി? 
കാക്ക
-പക്ഷികളുടെ ഹൃദയത്തിൽ എത്ര അറകളുണ്ട്​? 
നാല്​
-മംഗളവനം പക്ഷി സ​േങ്കതം ഏതു ജില്ലയിലാണ്​? 
എറണാകുളം
-ത​േട്ടക്കാട് പക്ഷിസ​േങ്കതം ഏത്​ ജില്ലയിലാണ്​? 
 എറണാകുളം
-ത​േട്ടക്കാട്​ പക്ഷിസ​േങ്കതത്തി​െൻറ പ്രത്യേകത ആദ്യമായി തിരിച്ചറിഞ്ഞ പ്രശസ്​ത പക്ഷി ശാസ്​ത്രജ്ഞൻ?     
ഡോ. സാലിം അലി
-ദേശീയ പക്ഷി നിരീക്ഷണ ദിനമായി ആചരിക്കുന്ന നവംബർ 12 ആരുടെ ജന്മദിനമാണ്​​?
  ഡോ. സാലിം അലി

പക്ഷിക്കൂടുകളുടെ കൗതുക പഠനം

പക്ഷികളുടെ കൂടുകളെപ്പറ്റി പഠിക്കുന്ന  ശാസ്​ത്രശാഖയാണ്​ കാലിയോളജി (caliology). പക്ഷിക്കൂടുകളുടെ നിർമാണത്തെപ്പറ്റിയാണ്​ കാലിയോളജി ഏറെ പ്രതിപാദിക്കുന്നത്​.
പക്ഷിക്കൂടുകളെപ്പറ്റി ഇത്രയേറെ പഠിക്കാനെന്തുണ്ട്​ എന്നാവാം ഇത്​ കേൾക്കു​േമ്പാൾ നമുക്ക്​ തോന്നുക. ഒാരോ പക്ഷിക്കൂടും പരിശോധിച്ചാൽ അവയുടെ രൂപത്തിലും നിർമാണത്തിലും ഘടനയിലുമുള്ള പ്രത്യേകതകൾ നമുക്ക്​ മനസ്സിലാക്കാനാവും. ധാന്യപ്പാടങ്ങളിലും കുറ്റിച്ചെടികളിലും പുല്ലുകൊണ്ട്​ കൂടുണ്ടാക്കുന്ന സ്വഭാവമാണ്​ തിത്തിരിപ്പക്ഷിക്കുള്ളത്​. അതേസമയം, ഞാറപ്പക്ഷി കമ്പുകൾകൊണ്ട്​ കൂടുണ്ടാക്കുന്നത്​ വെള്ളത്തിനടുത്ത സ്​ഥലത്താണ്​. ഏറെ ബുദ്ധിയുള്ള പൊന്മാൻ കിണറ്റിനകത്ത്​ കൂടുണ്ടാക്കും എന്ന പഴമൊഴി മിക്കവരും  കേട്ടുകാണുമല്ലോ. കൂടുണ്ടാക്കുന്നതിൽ വിരുത്​ പ്രകടിപ്പിക്കുന്ന പക്ഷികളിലൊന്നാണ്​ വേഴാമ്പൽ. വലിയ മര    പ്പൊത്തുകളിലാണ്​ ഇവ കൂടുണ്ടാക്കുന്നത്​. മുട്ടയിടുന്ന കാലത്ത്​ ​െപൺപക്ഷി പുറത്തുവന്ന്​ വീണ്ടും കൂടടക്കും. കൂട്ടിലെ ചെറിയ ദ്വാരത്തിലൂടെയാണ്​ അകത്തുള്ള പക്ഷിക്ക്​ ആഹാരം നൽകുന്നത്​. 
തൂങ്ങിക്കിടക്കുന്ന മനോഹരമായ കൂടുകൾ ഉണ്ടാക്കുന്ന തൂക്കണാം കുരുവിയുടെ വിരുത്​ ഏറെ ശ്രദ്ധേയമാണ്​. ചെടികളുടെ നാരുകളും ഒാലച്ചീളുകളുമൊക്കെ വകഞ്ഞ്​ ഇവ തുന്നിച്ചേർത്താണ്​ ഇൗ പക്ഷി കൂടുണ്ടാക്കുന്നത്​. കൂട്ടിനകത്ത്​ മൃദുവായ വസ്​തുക്കളും  ചകിരിയും പഞ്ഞിയുമൊക്കെ കൊണ്ടുണ്ടാക്കുന്ന മെത്തയുമുണ്ടാവും.
​െചടിക്കമ്പുകൾ വളച്ചു​െവച്ചാണ്​ കാക്കകൾ  കൂടുണ്ടാക്കുന്നത്​. വലിയ മരങ്ങളുടെ ശിഖരങ്ങളിലാണ്​ കൂട്ടമായി കാക്കക്കൂടുകൾ ഉണ്ടാവുക. ഇപ്പോൾ കമ്പുകൾക്കുപകരം ചെമ്പുകമ്പികളും അലൂമിനിയം കമ്പികളും ഇരുമ്പുകമ്പികളു
മൊക്കെകൊണ്ട്​ പ്രബലമാക്കിയ കാക്കക്കൂടുകൾ നഗരങ്ങളിൽ പലയിടത്തും കാണാം. ആശുപത്രിപരിസരങ്ങളിലെ പക്ഷിക്കൂടുകളിൽ പലതിലും പഞ്ഞിക്കും പ്രാധാന്യം കണ്ടുവരുന്നുണ്ട്​.
മണലിൽ ആഴത്തിൽ കുഴികളുണ്ടാക്കി ​ഇൗ കുഴിക്കൂട്ടിൽ മുട്ടയിടുന്ന സ്വഭാവമാണ്​ ഒട്ടകപ്പക്ഷിക്ക്. നിലത്തുള്ള കുഴികളാണ്​ മയിലിന്​ കൂട്​. നേർത്ത വരകളുള്ള കുരുവി പുൽമേടുകളിൽ കൂടൊരുക്കു​േമ്പാൾ പാട്ടു കുരുവിയും കുറുക്കൻ കുരുവിയും മരങ്ങൾ നിറഞ്ഞ പ്ര​േദശത്ത്​ കൂടു​കൂട്ടുന്നു. പക്ഷിക്കുഞ്ഞിന്​ വെളിച്ചം കാണാൻ കൂട്ടിനകത്ത്​ മിന്നാമിനുങ്ങിനെ പിടിച്ചുവെക്കുന്ന വൈഭവം കാണിക്കുന്ന പക്ഷി​െയയുമറിയു​േമ്പാൾ കൂടൊരുക്കുന്നതും കൂടു​കൂട്ടുന്നതും ഏറെ ശ്രമകരവും കൗതുകം നിറഞ്ഞതുമാണെന്ന്​ അറിയാനാവും. ഇവയെപ്പറ്റി ശ്രദ്ധയോടെ പഠിക്കുന്ന കാലിയോളജിയാവ​െട്ട, ഏറെ രസകരവുമാണ്​.

കാലത്തിനൊത്ത്​ പറക്കുന്ന പക്ഷികൾ
ഋതു​േഭദങ്ങൾക്കനുസരിച്ച്​ വിവിധതരം പക്ഷികൾ സൈബീരിയ​​പോലുള്ള തണുത്ത പ്രദേശങ്ങളിൽനിന്ന്​ ആഗസ്​റ്റ്​, സെപ്​റ്റംബർ മാസങ്ങളിൽ സ്വദേശം വിട്ട്​ വിദേശത്തേക്ക്​ പറക്കുന്നു.
കടുത്ത ശൈത്യത്തിൽനിന്ന്​ രക്ഷനേടുന്നതിനുവേണ്ടിയാണ്​ ഇവ ദേശാടനം നടത്തുന്നത്​. പകൽ പറക്കുന്ന ദേശാടനപ്പക്ഷികൾ ദിശനിർണയിക്കുന്നതിന്​ സൂര്യനെ ആശ്രയിക്കു​േമ്പാൾ രാത്രി സഞ്ചാരികളായ പക്ഷികൾ ദിശ നിർണയിക്കുന്നത്​ നക്ഷത്രങ്ങളെ ആശ്രയിച്ചാണെന്ന്​ പരീക്ഷണങ്ങളിൽ തെളിഞ്ഞിട്ടുണ്ട്​.

ജന്തുക്കളും പഠനശാഖകളും
1.   തിമിംഗലങ്ങൾ ^സീറ്റോളജി
2.   മത്സ്യങ്ങൾ ^ഇക്​തിയോളജി
3.   പാമ്പുകൾ ^ഒഫിയോളജി
4.   കുതിരകൾ ^ഹിപ്പോളജി
5.   പക്ഷികൾ ^ഒാർണിത്തോളജി
6.   ഫോസിലുകൾ ^പാലിയ​േൻറാളജി
7.   ഉരകങ്ങൾ ^ഹെർപ്പറ്റോളജി
8.   ഷഡ്​പദങ്ങൾ ^എൻറമോളജി
9.   ഫംഗസുകൾ ^മൈക്കോളജി
10.  സൂക്ഷ്​മാണുക്കൾ ^മൈക്രോ ബയോളജി

ഇന്ത്യയിലെ പ്രധാന 
പക്ഷിസ​േങ്കതങ്ങൾ

സുന്ദർബൻ വന്യജീവി സ​േങ്കതം ^പശ്ചിമ​ ബംഗാൾ
ഖാസിരംഗാ ദേശീയോദ്യാനം ^അസം
സാലിം അലി പക്ഷി​സ​േങ്കതം ^മഹാരാഷ്​ട്ര
വേടത്തുംഗൽ പക്ഷിസ​േങ്കതം ^തമിഴ്​നാട്​
ത​േട്ടക്കാട്​ പക്ഷിസ​േങ്കതം ^കേരളം
ഭരത്​പൂർ പക്ഷിസ​േങ്കതം ^രാജസ്​ഥാൻ