പറഞ്ഞുതീരാത്ത ബഷീർ
 • സൗമ്യ ആർ. കൃഷ്​ണ
 • 12:15 PM
 • 02/2/2018

ജൂലൈ അഞ്ച് ബഷീർ ദിനം. കഥകളുടെ സുൽത്താൻ ന?മ്മെ വിട്ടുപിരിഞ്ഞിട്ട് 24 വർഷം തികയുന്നു. കഥകളുടെ, ലാളിത്യത്തിൻറ, സ്​നേഹത്തിൻറ, തമാശകളുടെ, അങ്ങനെ എന്തിൻറയൊക്കെയോ സുൽത്താനായി മാറിയ വൈക്കം മുഹമ്മദ് ബഷീറിനെക്കുറിച്ച്...

തൊടിയിൽവെച്ചിരിക്കുന്ന ചാരുകസേരയിലെ ഇരുത്തം. അരികിൽ സദാ പാടിക്കൊണ്ടിരിക്കുന്ന ഗ്രാമഫോൺ. പല തരം ആംഗ്യങ്ങൾ കാണിക്കുന്ന സുന്ദരൻ വിരലുകൾക്കിടയിൽ എരിയുന്ന ബീഡി കുറ്റി. കാലങ്ങളായി സാഹിത്യാസ്വാദകരായ മലയാളികൾ മനസ്സിൽ സൂക്ഷിക്കുന്ന രൂപമാണിത്​. കഥകളുടെ, ലാളിത്യത്തി​െൻറ, സ്​നേഹത്തി​െൻറ തമാശകളുടെ... അങ്ങനെ എന്തി​െൻറയൊക്കെ സുൽത്താനായി വൈക്കം മുഹമ്മദ്​ ബഷീർ. പതിനാലിലധികം നോവലുകളും പതിമൂന്നിലധികം​ ചെറുകഥകളും എണ്ണമില്ലാത്തത്ര കഥകളും. എഴുതിയും പറഞ്ഞും ഒടുവിൽ സ്വയം ഒരു കഥയായി മാറിയ ബേപ്പൂർ സുൽത്താൻ. പറഞ്ഞ കഥകളിൽ ഏറ്റവും ആസ്വദിക്കുന്നത്​ ‘ബഷീർ’ എന്ന മൂന്ന്​ അക്ഷരത്തിൽ കോർത്ത കേട്ടാലും കേട്ടാലും മതിവരാത്ത ആ കഥ തന്നെ.  ഇൗ കഥകൾ കേൾക്കുവാൻ വേണ്ടിയാവും​ ബേപ്പൂരെ വീട്ടിൽ എന്നും ആളുകൾ എത്തിയിരുന്നത്​. അതിനെക്കുറിച്ച്​ അദ്ദേഹം പറയുന്നതിങ്ങനെയാണ്. ‘‘അവരെ തമാശകൾ പറഞ്ഞ്​ ഞാൻ രസിപ്പിക്കുന്നു. അവർ ചിരിക്കുന്നു. പക്ഷേ, എ​െൻറ വേദനകൾ അവർ അറിയുന്നില്ല...’’ ചിരിച്ച്​ കരയാൻ പഠിപ്പിച്ച പ്രപഞ്ച സ്​നേഹിയായിരുന്നു ബഷീർ. 

ബഷീർ എന്ന കഥ
1908 ജനുവരി 21ന്​ തലയോലപ്പറമ്പിലാണ്​ കഥ തുടങ്ങുന്നത്​. അബ്​ദുറഹ്​മാനും ബീവിക്കും ആദ്യമായി ഒരാൺകുട്ടി ജനിച്ചു. അവർ അവനെ മുഹമ്മദ്​ ബഷീർ എന്ന്​ വിളിച്ചു. തടി മില്ലിൽ ജോലി ചെയ്​തിരുന്ന വാപ്പയും ഉമ്മയും അദ്ദേഹത്തെ അഞ്ച്​ മൈലുകൾക്കപ്പുറത്തുള്ള ഇംഗ്ലീഷ്​ സ്​കൂളിൽ ചേർത്ത്​ മലയാളവും ഇംഗ്ലീഷും പഠിപ്പിച്ചുവെന്നത്​ എന്നും അഭിമാനപൂർവം ഒാർക്കുമായിരുന്നു. അന്നത്തെ അന്ധവിശ്വാസികളായ യാഥാസ്​ഥിതിക കുടുംബങ്ങൾ അതൊരു ഭ്രാന്തായോ അനാവശ്യമായോ ഒക്കെ കരുതിയിരിക്കാം. ഗാന്ധിജിയു​െട ജീവിത ദർശനങ്ങളിൽ ആകൃഷ്​ടനായ ബഷീർ എന്ന കൗമാരക്കാരൻ സ്വാതന്ത്ര്യ സമരപാതയിലേക്ക്​ ഇറങ്ങി നടക്കാൻ തീരുമാനിച്ചു. 1924ൽ വൈക്കം സത്യഗ്രഹത്തിൽ പ​െങ്കടുക്കുവാൻ എത്തിയ ഗാന്ധിജിയുടെ കൈയിൽ തൊടാൻ കഴിഞ്ഞ അനുഭവം ബഷീർ എന്നും പറഞ്ഞിരുന്നതാണ്​. 1930ൽ സ്വാതന്ത്ര്യ സമരത്തിൽ പ​െങ്കടുക്കാനായി കോഴിക്കോട്​ എത്തി ഉപ്പുകുറുക്കൽ സമരത്തി​െൻറ ഭാഗമായതിനെ തുടർന്ന്​ ജയിൽവാസവുമുണ്ടായി. ജയിലിൽനിന്ന്​ പുറത്തിറങ്ങിയപ്പോഴും പല ദേശീയവാദം ഉന്നയിക്കുന്ന കുറിപ്പുകൾ എഴുതുകയും ഉജ്ജീവനം എന്ന പ്രസിദ്ധീകരണത്തിൽ ജോലി ചെയ്യുകയും ചെയ്​തതിനെ തുടർന്ന്​ വീണ്ടും അറസ്​റ്റ്​ വാറൻറ്​ പുറത്തിറങ്ങി.
അങ്ങനെ കേരളത്തിൽ ജീവിക്കാൻ കഴിയാതെ വന്നതോടെയാണ്​ യാത്രകൾ തുടങ്ങുന്നത്​. കടുത്ത പട്ടിണിയും പരിവട്ടവും നിറഞ്ഞതായിരുന്നുവത്രേ ആ കാലം. സൂഫിസം പിന്തുടർന്ന്​ സന്യാസിയായും ജീവിക്കാൻ ശ്രമിച്ചു. എന്തുകൊണ്ടാണ്​ സന്യാസം വെടിഞ്ഞതെന്ന്​ ചോദിച്ചാൽ അദ്ദേഹം പറയുന്നതിങ്ങനെയാണ്​ -കുറച്ചുപേർ ജോലി ചെയ്​ത്​ അധ്വാനിച്ച്​ കാശുണ്ടാക്കി ജീവിക്കു​േമ്പാൾ കുറേപേർ ഇങ്ങനെ വെറുതെയിരുന്ന്​ ജീവിച്ചു മരിക്കുന്നത്​ എനിക്ക്​ ശരിയായി തോന്നിയില്ല. മാത്രമല്ല, മനുഷ്യന്​ ഭാര്യയും കുട്ടികളും കുടുംബവുമൊക്കെ ആവശ്യമാണെന്ന്​ എനിക്ക്​ തോന്നി തുടങ്ങിയിരുന്നു. വീട്ടിലെ സാമ്പത്തികസ്​ഥിതി വളരെ മോശമാണെന്ന്​ അറിഞ്ഞതു​െകാണ്ട്​ തിരികെ വരികയായിരുന്നു അദ്ദേഹം. നാട്ടിലെത്തി പല ജോലികൾക്കും ശ്രമിച്ചുവെങ്കിലും പരാജയപ്പെട്ടു. ഒടുവിൽ ജയകേരളം എന്ന പത്രാഫിസിലേക്ക്​ കയറിച്ചെന്നു. തരാൻ സ്​ഥാനങ്ങളൊന്നുമില്ല. ഒരു കാര്യം ചെയ്യൂ. ഇൗ പത്രത്തിനുവേണ്ടി ഒരു കഥ എഴുതി തരാമെങ്കിൽ പ്രതിഫലം തരും എന്നായി പത്രാധിപർ. അങ്ങനെയാണ്​ എ​െൻറ ‘തങ്കം’ എന്ന ആദ്യത്തെ കഥ പ്രസിദ്ധീകരിക്കുന്നത്​.
ഭാഷ സമ്പുഷ്​ടമാക്കുവാനോ വലിയ എഴുത്തുകാരനാകുവാനോ വേണ്ടിയല്ല അദ്ദേഹം എഴുതി തുടങ്ങിയത്​ എന്നത്​ വളരെ വ്യക്​തമാണ്​. കടുത്ത പട്ടിണിയുടെ കാലങ്ങളിൽ കാലി വയറിൽ ജീവിതം അദ്ദേഹത്തെക്കൊ
ണ്ട്​ എഴുതിപ്പിക്കുകയായിരുന്നു. ചെറുപ്പത്തിൽ ഒരു ഗുസ്​തിക്കാരനാകാൻ ആഗ്രഹിച്ചിരുന്നുവെന്ന തമാശയൊഴിച്ചാൽ എഴുത്തല്ലായിരുന്നെങ്കിലെന്തെന്ന്​ അതിനു മുമ്പും ശേഷവും ചിന്തിച്ചതായി അറിയില്ല. കഥകൾ പറയുവാൻ വേണ്ടി ഉടലെടുത്തതായിരുന്നു ബഷീർ. 
1941 മുതൽ 42 വരെ വീണ്ടും ജയിലിൽ. 
തിരു. സെൻ​ട്രൽ ജയിലിലെ അന്തേവാസികൾക്ക്​വേണ്ടിയും പല കഥകളെഴുതി. അന്ന്​ ബാല്യകാല സഖി എഴുതി തീർന്നിരുന്നുവെങ്കിലും അത്​ പ്രസിദ്ധീകരിക്കാൻ അനുവദിച്ചില്ല. പകരം രണ്ടാമതെഴുതിത്തീർത്ത പ്രേമലേഖനമാണ്​ 1943ൽ പ്രസിദ്ധീകരിക്കുന്നത്​്​.

എണ്ണിപ്പറയാൻ ഒത്തിരി കഥകൾ

 • സ്ഥലത്തെ പ്രധാന ദിവ്യൻ 
 • ജന്മദിനം
 • ചിരിക്കുന്ന മരപ്പാവ
 • പൂവമ്പഴം
 • അനുരാഗത്തി​െൻറ ദിനങ്ങൾ    
 • പ്രേം പാറ്റ         
 • മാന്ത്രികപൂച്ച
 • ഓർമയുടെ അറകൾ
 • വിശ്വ വിഖ്യാതമായ മൂക്ക് 
 • ഭൂമിയുടെ 
 • അവകാശികൾ
 • ബഷീറിന്റെ കത്തുകൾ 
 • പാവപ്പെട്ടവരുടെ വേശ്യ
 • നീല വെളിച്ചം
 • ആനവാരിയും പൊൻകുരിശും

 തുടങ്ങി  സംസാരഭാഷയിലെഴുതി തമാശകളും ജീവിത ഗന്ധിയായ നിരവധി അനുഭവങ്ങളും കൂടിക്കലർന്ന വായനയുടെ ഏറ്റവും നല്ല അനുഭവങ്ങൾ സമ്മാനിച്ച കഥകൾ ഒരുപാടുണ്ട്. മൃഗങ്ങളും ചെടികളും മനുഷ്യരും അങ്ങനെ ഈ പ്രപഞ്ചത്തെ തന്നെ സ്നേഹിക്കാൻ പ്രേരിപ്പിക്കാൻ ശേഷിയുള്ള ചിന്തിപ്പിക്കാൻ ശേഷിയുള്ള പല കഥകളും. അതിൽ ഏറ്റവും ചർച്ച ചെയ്യപ്പെട്ട ചിലത് പരിചയപ്പെടാം..

പ്രേമലേഖനം
ജീവിതം യൗവനതീക്ഷ്​ണവും ഹൃദയം പ്രേമസുരഭിലാവുമായി... എന്ന്​ തുടങ്ങുന്ന വരികൾ പിന്നീട്​ കേരളത്തിലെ കമിതാക്കളുടെ ദിവ്യ വചനമായി മാറി. പ്രേമലേഖനം അവരുടെ വിശുദ്ധ ഗ്രന്ഥവും. അന്നോളമുണ്ടായിരുന്ന പ്രണയ സങ്കൽപങ്ങളെ ​െപാളിച്ചെഴുതിയ കഥ. ഒരേസമയം കടുത്ത ഇൗശ്വര വിശ്വാസിയായിരിക്കെ ത​െന്ന മതങ്ങളെയും ജാതിയെയും കാറ്റിൽപറത്തുന്നതായിരുന്നു അധിക കൃതികളും. കേശവൻ നായർ സാറാമ്മയെ പ്രണയിച്ചതും അതി​െൻറ ഭാഗായ ആകാശമിഠായി എന്ന  മധുരൂറുന്ന വാക്കിനും​ നാം കടപ്പെട്ടിരിക്കുന്നു ഇൗ വലിയ മനുഷ്യനോട്​.
 

ബാല്യകാലസഖി 
പ്രേമലേഖനത്തിനും മുമ്പ്​ എഴുതി കഴിഞ്ഞെങ്കിലും പിന്നെയും ഒരുവർഷം കഴിഞ്ഞാണ്​ ബാല്യകാലസഖി പ്രസിദ്ധീകരിക്കുന്നത്​. സുഹ്​റക്കും മജീദിനുമൊപ്പമിരുന്ന്​ കരഞ്ഞുതീർക്കു​േമ്പാൾ ബഷീർ പറയുന്നു മജീദ്​ ഞാൻ തന്നെയാ​െണന്ന്​. പട്ടിണിയും പരിവട്ടവുമായി ഇന്ത്യ മുഴുവൻ അലഞ്ഞുതിരിഞ്ഞ കാലത്ത്​ സുഹ്​റയെന്ന കളിക്കൂട്ടുകാരിയുടെ മരണം സ്വപ്​നം കാണുന്നതിൽനിന്നുമാണ്​ കഥയെഴുതാൻ പ്രേരണയായതെന്ന്​ അദ്ദേഹം പറയുന്നു.
 

ശബ്​ദങ്ങൾ
പട്ടാളക്കാരനും എഴുത്തുകാരനും തമ്മിലുള്ള സംഭാഷണങ്ങളാണ്​ ശബ്​ദങ്ങളിലൂടെ വായിക്കുന്നത്​,
അല്ല കേൾക്കുന്നത്​. 1947ൽ പ്രസിദ്ധീകരിച്ച പുസ്​തകം അതിലെ ആക്രമണങ്ങളു​ടെയും മറ്റും പേരിൽ  ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നതാണ്​. യുദ്ധത്തെ എഴുത്തുകാരനെത്രമാത്രം വെറുത്തിരുന്നുവെന്നറിയാൻ ശബ്​ദങ്ങളുടെ വായനക്കാരന്​ കൂടുതൽ തെളിവുകൾ ആവശ്യമില്ല. 

ൻറുപ്പുപ്പാ​െക്കാരാനേണ്ടാർന്ന്​...
ബഷീറി​െൻറ തമാശകളെ ഏറെക്കുറെ മനസ്സിലാക്കാൻ കുഞ്ഞുപാത്തുമ്മയുടെയും അവളുടെ ഉമ്മയുടെ ഇൗ പെരുമപറച്ചിൽ വായിച്ചാൽ മതി. 
ലാളിത്യം എന്നത്​ ബഷീർ കഥകളിൽ ആകസ്​മികമായി സംഭവിക്കുന്നതല്ല. എങ്കിലും ഇതിൽകൂടുതൽ ലളിതമായി ഒരു കാര്യം പറഞ്ഞുതീർക്കാൻ ആർക്കും കഴിയില്ല എന്ന്​ തോന്നുന്നിടത്തേ ബഷീർ എഴുതി നിർത്തിയിരുന്നുള്ളൂ. ഹാസ്യം ഇത്രമേൽ ക്രിയാത്​മകമായി ഉപയോഗിക്കാൻ നമ്മൾ പഠിച്ചതും ഇവിടെ നിന്നല്ലാതെ പിന്നെ എവിടെ നിന്നാണ്​.

മുച്ചീട്ട്​ കളിക്കാര​െൻറ മകൾ
ഒറ്റക്കണ്ണൻ പോക്കറും ​ത​േൻറടിയായ മകൾ സൈനബായും അവളുടെ പ്രിയപ്പെട്ട മൂത്താപ്പയും രസിപ്പിച്ചിട്ടില്ലാത്തവരായി ആരെങ്കിലുമു​ണ്ടാകുമോ... തമാശയും പ്ര​ണയവും എല്ലാം നന്നായി ചേർന്നലിഞ്ഞ നോവൽ പ്രസിദ്ധീകരിക്കുന്നത്​ 1951ലാണ്​. 

പാത്തുമ്മയുടെ ആട്​
സാരമായ പ്രശ്​നങ്ങളോ
ടെ അദ്ദേഹത്തി​െൻറ ചിന്തകളുടെ താളം തെറ്റിയ കാരണത്താൽ ചികിത്സക്ക് ശേഷം വിശ്രമിക്കു​േമ്പാൾ സ്വന്തം വീട്ടിൽ എത്തിയ അവസരത്തിലെഴുതിയതാണ്​ ​പാത്തുമ്മയുടെ ആട്. അത്രയും  ശാന്തമായിരുന്നു എഴുതിയത്​ കൊണ്ടാകാം ഒരുപാട് പേരുടെ കലഹങ്ങൾക്കിടയിലും പാത്തുമ്മയുടെ ആടിന്​ ഒരു പ്രത്യേക സ്​നേഹവും സന്തോഷവും നിറഞ്ഞു കവിയുന്നുണ്ട്​. പ്രപഞ്ചത്തോട്​ മുഴുവനുമുള്ള ബഷീറി​െൻറ സ്​നേഹം നിഴലിക്കുന്ന നോവലാണ്​ പാത്തുമ്മയുടെ ആട്​. 
എല്ലാത്തിനുമപ്പുറം തനിക്ക്​ ചുറ്റുമുള്ള ആ കഥാപാത്രങ്ങളുടെ സാധ്യതകൾ അത്​ പൂർണമായി ഉപയോഗിക്കുവാനും അദ്ദേഹം മറന്നില്ല. 

മതിലുകൾ 
മതിലുകൾക്കപ്പുറവും ഇപ്പുറവും നിന്ന്​ പ്രേമിക്കുന്ന രണ്ടുപേരുടെ സാങ്കൽപിക ലോകമാണ്​ മതിൽ. ഫാൻറസി എന്നത്​ എത്ര മനോഹരമായ വാക്കാണെന്ന്​ മലയാളികൾ തിരിച്ചറിഞ്ഞു. ശബ്​ദങ്ങളിലൂടെ മാത്രം നാരായണിയും ബഷീറും പ്രണയത്തി​െൻറ എല്ലാ വാതിലുകളും കടന്നുചെന്നു. കൗമുദിക്ക് വേണ്ടി വളരെ ചെറിയ സമയം കൊണ്ട് എഴുതിയതാണ് മതിലുകൾ. ജയിൽ വാസം നൽകിയ അനുഭവങ്ങൾ ഇതിൽ ഉപകരിച്ചു എന്നു പ്രത്യേകം പറയണ്ടതില്ലല്ലോ. പിന്നീട് ഈ കഥയും ഒരു സിനിമയായി മാറി.

നീലവെളിച്ചം
ഒഴിഞ്ഞു കിടക്കുന്ന വീടുകൾ പോലെ പേടിപ്പിക്കുന്ന മറ്റെന്തുണ്ട്. വാടകവീടുകൾ അന്വേഷിച്ചു നടന്ന എഴുത്തുകാരൻ നിഗൂഢതകൾ നിറഞ്ഞ ഒരു വീട്ടിൽ താമസം തുടങ്ങുന്നതാണ് കഥ. ‘ഭാർഗ്ഗവി നിലയം’ എന്ന സിനിമ ഈ കഥയിൽ നിന്നും പിറന്നതാണ്.

പുരസ്‌കാരങ്ങൾ

 • 1970 ൽ സാഹിത്യ അക്കാദമി പുരസ്കാരം
 • കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം
 • പത്മശ്രീ 
 • യൂനിവേഴ്സിറ്റി ഓഫ് കാലിക്കറ്റ് - ഡോക്ടർ ഓഫ് ലെറ്റേഴ്‌സ്
 • മതിലുകൾ - മികച്ച കഥക്ക് പുരസ്‌കാരം
 • മുട്ടത്ത് വർക്കി പുരസ്‌കാരം 1993
 • ലളിതാംബിക അന്തർജനം പുരസ്‌കാരം 1992
 • വള്ളത്തോൾ പുരസ്കാരം 1993

സിനിമയും സംഗീതവും
ക്രിയാത്മകമായ എല്ലാ പ്രവർത്തനങ്ങളും ആസ്വദിച്ചിരുന്നു ബഷീർ. പ്രത്യേകിച്ചും സംഗീതം. ഒരു കാലത്ത് വീട്ടിൽ വരുന്ന ത​െൻറ സ്നേഹിതന്മാരോടെല്ലാം ആവശ്യപ്പെടുന്നത് നല്ല കാസറ്റുകളായിരുന്നു. ഗസലുകളും നല്ല സിനിമാഗാനങ്ങളും അടങ്ങിയ ഒരു ശേഖരം തന്നെ ഉണ്ടായിരുന്നു അദ്ദേഹത്തിന്. സോജാ രാജകുമാരി എന്നത് ഏറ്റവും പ്രിയപ്പെട്ട ഒരു ഗാനമായിരുന്നു. മതിലുകൾ, ഭാർഗ്ഗവി നിലയം തുടങ്ങിയ സിനിമകൾക്ക് വേണ്ടിയും എഴുതിയിട്ടുണ്ട്. മതിലുകൾക്ക് പുരസ്‌കാരവും ലഭിച്ചു. എം.എ. റഹ്​മാൻ ‘ബഷീർ ദ മാൻ’ എന്ന പേരിലും ദൂർദർശനു വേണ്ടി ബൈജു ചന്ദ്രൻ ‘മനുഷ്യസ്നേഹത്തി​െൻറ മഹാ വൃക്ഷം’ എന്ന പേരിലും  രണ്ട്​ ഡോക്യുമെൻററികളിലൂടെ ബഷീറി​െൻറ  ജീവിതംഅടയാളപ്പെടുത്തിയിരിക്കുന്നു.

വിഭ്രാന്തിയുടെ ദിനങ്ങൾ
ഒരു കഥാകാര​െനന്ന നിലയിലും വ്യക്​തി എന്ന നിലയിലും ബഷീർ സഞ്ചരിച്ച വഴികൾ സാധാരണക്കാരന്​ അപരിചിതമായവയാണ്​. അദ്ദേഹത്തി​െൻറ തന്നെ ഭാഷയിൽ പറഞ്ഞാൽ ‘പ്രിയ പ്രപഞ്ചമേ... ഞാനൊരു ചെറിയ ജീവിയാണ്​. നി​െൻറ അദ്​ഭുതങ്ങളെ പൂർണമായി ഉൾക്കൊള്ളുവാൻ എനിക്ക്​ കഴിയുന്നില്ല...’
പലപ്പോഴും പ്രപഞ്ചത്തെ അത്രമേൽ അടുത്തറിയാൻ ശ്രമിക്കുന്നതിനിടയിൽ അദ്ദേഹ​ത്തിനെ തന്നെ നഷ്​ടമാവാറുണ്ട്​. ആ ഭ്രാന്തിനെയും അങ്ങേയറ്റം ആസ്വദിച്ചിരുന്നു അദ്ദേഹം.

സാഹിത്യനായകർ കൂടി കഴിപ്പിച്ച കല്യാണം
എം.ടി, ദേവൻ, എം. അച്യുതൻ, വി. അബ്​ദുല്ല തുടങ്ങിയവരാണ് പെണ്ണ് കാണാൻ പോകുന്നത്. ബഷീർ എന്ന കഥാകൃത്ത് ഇപ്പോഴും ജീവിച്ചിരിപ്പുണ്ടോ എന്നായിരുന്നു ഫോട്ടോ കണ്ടയുടൻ ഫാബി ചോദിച്ചത്. ശേഷം കൂട്ടുകാരുടെ നേതൃത്വത്തിൽ ആ വിവാഹം നടന്ന കഥകൾ ഫാബി ബഷീർ ത​െൻറ ഓർമകൾ പങ്കു​െവച്ച ‘എടിയെ...’ എന്ന പുസ്തകത്തിൽ എഴുതിയിട്ടുണ്ട്.

വിവാഹശേഷം
വളരെ വൈകിയാണ്​ കൃത്യമായി പറഞ്ഞാൽ 46ാമത്തെ വയസ്സിലാണ്​ ബഷീർ വിവാഹിതനാകുന്നത്​. 1958 ഡിസംബർ 18നാണ്​ അരീക്കോട്ടുകാരി ഫാത്തിമബീവി ബഷീറി​െൻറ ജീവിതസഖിയാകുന്നത്​. ഫാത്തിമബീവിയെ ചുരുക്കി ‘ഫാബി’ എന്നാക്കിയതും അദ്ദേഹം തന്നെ. അവർക്ക്​ രണ്ട്​ കുട്ടികൾ പിറന്നു. ഷാഹിനയും അനീസും. വിവാഹശേഷമാണ്​ ബേപ്പൂരിലുള്ള വീട്ടി​േലക്ക്​ താമസം മാറുന്നത്​. 
വർഷങ്ങൾക്കുശേഷം അദ്ദേഹത്തിന്​ മാനസികാസ്വാസ്​ഥ്യം ഉണ്ടായി. പിന്നീട്​ എഴുതിയ കഥകളാണ്​ ആനപ്പൂട പോലെയുള്ളവ. നിരന്തരമായ വിഭ്രാന്തികൾ അനുഭവിച്ചറിഞ്ഞ ആ ദിനങ്ങൾ എളുപ്പമായിരുന്നില്ല ആ കുടുംബത്തിന്. മകൾ ഷാഹിനയാണ്​ ‘ടാറ്റ’ എന്ന്​ വിളിച്ചുതുടങ്ങിയത്​. ഓർമയുടെ അറകൾ എന്ന പേരിൽ അഭിമുഖങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 1994 ജൂലൈ അഞ്ചിന്​ വൈക്കം മുഹമ്മദ്​ ബഷീർ എല്ലാ അർഥത്തിലും ഒരു കഥയായി മാറി. അനേകം കഥകളിലുടെ ജീവിച്ചുകൊണ്ടേയിരിക്കുന്ന കഥ. 2015 ജൂലൈ 15ന്​ ഫാബി ബഷീറും നമ്മെ വിട്ടുപോയി.