സ്കൂൾ പച്ച
പത്രങ്ങൾ കഥപറയു​േമ്പാൾ...
 • അനസ്​ അസീൻ
 • 11:01 AM
 • 29/29/2018

ജനുവരി 29, ദേശീയ പത്രദിനം. 1700ക​​ളു​​ടെ അ​​വ​​സാ​​ന​​ത്തോ​​ടെ​​യാ​​ണ്​ ഇ​​ന്ത്യ​​യി​​ൽ പ​​ത്ര പ്ര​​സി​​ദ്ധീ​​ക​​ര​​ണ​​ങ്ങ​​ൾ ആ​​രം​​ഭി​​ക്കു​​ന്ന​​ത്. വിദേശിയായ ജെ​​യിംസ്​ അ​​ഗ​​സ്​​റ്റ​​സ് ഹി​​ക്കി ആരംഭിച്ച ‘ബംഗാൾ ഗസറ്റ്​’ ആണ്​ ഇന്ത്യയ​ിലെ ആദ്യ പത്രം. ചില പത്ര വിശേഷങ്ങൾ...

ജ​​നാ​​ധി​​പ​​ത്യ​​ത്തി​െ​​ൻ​​റ നാ​​ലാം തൂ​​ണാ​​ണ്​ മാ​​ധ്യ​​മ​​ങ്ങ​​ൾ. 1700ക​​ളു​​ടെ അ​​വ​​സാ​​ന​​ത്തോ​​ടെ​​യാ​​ണ്​ ഇ​​ന്ത്യ​​യി​​ൽ പ​​ത്ര പ്ര​​സി​​ദ്ധീ​​ക​​ര​​ണ​​ങ്ങ​​ൾ ആ​​രം​​ഭി​​ക്കു​​ന്ന​​ത്. ഇ​​ന്ത്യ​​ന്‍ ദേ​​ശീ​​യ പ്ര​​സ്ഥാ​​ന​​ത്തി​െ​​ൻ​​റ ആ​​ശ​​യ​​ങ്ങ​​ള്‍ ജ​​ന​​ങ്ങ​​ളി​​ലേ​​ക്കെ​​ത്തി​​ക്കു​​ന്ന​​തി​​ല്‍ പ​​ത്ര​​ങ്ങ​​ള്‍ക്കു​​ള്ള പ​​ങ്ക് വ​​ള​​രെ വ​​ലു​​താ​​യി​​രു​​ന്നു. പ​​ത്ര​​പ്ര​​സാ​​ധ​​നം സാ​​മൂ​​ഹി​ക സേ​​വ​​ന​​മാ​​യി ക​​രു​​തി​​യി​​രു​​ന്ന ആ ​​കാ​​ല​​ത്ത് പ​​ത്ര​​ങ്ങ​​ള്‍ ബ്രി​​ട്ടീ​​ഷ് ന​​യ​​ങ്ങ​​ളെ വി​​മ​​ര്‍ശി​​ക്കു​​ക​​യും എ​​തി​​ര്‍ക്കു​​ക​​യും ചെ​​യ്തി​​രു​​ന്നു. പ​​ത്ര​​ങ്ങ​​ളോ​​ടു​​ള്ള ഭ​​യം കാ​​ര​​ണം 1878ല്‍ ​​ലി​​ട്ട​​ണ്‍ പ്ര​​ഭു പ്രാ​​ദേ​​ശി​​ക ഭാ​​ഷാ പ​​ത്ര​​നി​​യ​​മം ഉ​​പ​​യോ​​ഗ​​പ്പെ​​ടു​​ത്തി പ​​ത്ര​​ങ്ങ​​ള്‍ക്കെ​​തി​​രെ ക​​ര്‍ശ​​ന നി​​യ​​ന്ത്ര​​ണം ഏ​​ര്‍പ്പെ​​ടു​​ത്തു​​ക  വ​​രെ​​യു​​ണ്ടാ​​യി. പ​​ല​ പ​​ത്രാ​​ധി​​പ​​രും സ്വ​​യം ദേ​​ശീ​​യ​​പ്ര​​സ്ഥാ​​ന​​ത്തി​​ല്‍ പ​​ങ്കാ​​ളി​​ക​​ളാ​​യി. ചി​​ല​​രൊ​​ക്കെ അ​​മ​​ര​​ക്കാ​​രു​​മാ​​യി.

ബം​​ഗാ​​ൾ ഗ​​സ​​റ്റ്​
അ​​യ​​ര്‍ല​​ൻ​​ഡു​കാ​​ര​​നാ​​യ ജെ​​യിംസ്​ അ​​ഗ​​സ്​​റ്റ​​സ് ഹി​​ക്കി എ​​ഡി​​റ്റ​​റും പ്രി​​ൻ​​റ​റും പ​​ബ്ലി​​ഷ​​റു​​മാ​​യി 1780 ജ​​നു​​വ​​രി 29ന് ​​പ്ര​​സി​​ദ്ധീ​ക​​ര​​ണം ആ​​രം​​ഭി​​ച്ച ‘ബം​​ഗാ​​ൾ ഗ​​സ​​റ്റ്’ ആ​​ണ്​ ഇ​​ന്ത്യ​​യി​​ലെ ആ​​ദ്യ​​ത്തെ പ​​ത്രം. ആ ​​ദി​​ന​​മാ​​ണ്​ ദേ​​ശീ​​യ പ​​ത്ര​ദി​​ന​​മാ​​യി ആ​​ച​​രി​​ക്കു​​ന്ന​​ത്.  ‘ഹി​ക്കീ​സ്​ ഗ​സ​റ്റ്​’, ‘ക​ൽ​ക്ക​ത്ത ജ​ന​റ​ൽ അ​ഡ്വ​ർ​ടൈ​സ​ർ’ എ​ന്നും ഇ​ത​റി​യ​പ്പെ​ടു​ന്നു. കൊ​​ല്‍ക്ക​​ത്ത​യി​​ല്‍ ഇം​​ഗ്ലീ​​ഷു​കാ​​ര്‍ക്കു​വേ​​ണ്ടി​​യാ​​ണ് പ​​ത്രം പു​​റ​​ത്തി​​റ​​ങ്ങി​​യ​​തെ​​ങ്കി​​ലും വാ​​ർ​​ത്ത​​ക​​ളെ അ​​വ​​ർ ഭ​​യ​​പ്പെ​​ട്ടി​​രു​​ന്നു.​ അ​​ന്ന​​ത്തെ ഭ​​ര​​ണ​​കൂ​​​ട​​ത്തി​െ​​ൻ​​റ പ​​ല നി​​ല​​പാ​​ടു​​ക​​ൾ​​ക്കും വി​​ല​​ങ്ങു​ത​​ടി​​യാ​​യി പ​​ത്രം മാ​​റു​​മോ എ​​ന്ന ഭീ​​തി അ​​വ​​ർ​​ക്കു​​ണ്ടാ​​യി​​രു​​ന്നു. അ​​തു​കൊ​​ണ്ട്​ ത​​ന്നെ ആ​​ദ്യ​ദി​​നം മു​​ത​​ൽ നി​​ര​​വ​​ധി വെ​​ല്ലു​​വി​​ളി​​ക​​ൾ നേ​​രി​​ടേ​​ണ്ടി​വ​​ന്നു ആ ​​പ​​ത്രാ​​ധി​​പ​​ർ​​ക്ക്. വ​​ള​​രെ കു​​റ​​ഞ്ഞ കാ​​ല​​ത്തി​​നു​​ള്ളി​​ൽ​ത​​ന്നെ  ജ​​ന​​റ​​ല്‍ പോ​​സ്​​​റ്റ്​ ഒാ​ഫി​​സി​​ൽ​കൂ​​ടി​​യു​​ള്ള ബം​​ഗാ​​ള്‍ ഗ​​സ​​റ്റി​​െ​ൻ​റ വി​​ത​​ര​​ണം ത​​ട​​യ​​പ്പെ​​ട്ടു. നാ​​ലു പേ​​ജാ​​യി​​രു​​ന്നു  പ​​ത്രം.

ഗാ​​ന്ധി​​ജി​​യു​​ടെ പ​​ത്ര​​ങ്ങ​​ൾ
രാ​​ജ്യ​​ത്തി​െ​​ൻ​​റ സ്വാ​​ത​​ന്ത്ര്യ​​ത്തി​​നാ​​യി പ​​ത്ര​​ങ്ങ​​ളെ ക​​ഴി​​യു​​ന്ന​​ത്ര ഉ​​പ​​യോ​​ഗി​​ക്ക​​ണ​​മെ​​ന്ന്​ മ​​ഹാ​​ത്മ​​ഗാ​​ന്ധി​ വി​​ശ്വ​​സി​​ച്ചി​​രു​​ന്നു. അ​​തു​കൊ​​ണ്ടു​ത​​ന്നെ നി​​ര​​വ​​ധി പ​​ത്ര​​ങ്ങ​​ളു​​ടെ ത​​ല​​പ്പ​​ത്ത്​  അ​​ദ്ദേ​​ഹം പ്ര​​വ​​ർ​​ത്തി​​ച്ചി​​രു​​ന്നു.​ ത​െ​​ൻ​​റ പോ​​രാ​​ട്ട​​ങ്ങ​​ൾ​​ക്ക്​ ഉൗ​​ർ​​ജം പ​​ക​​രു​​ക എ​​ന്ന​​താ​​യി​​രു​​ന്നു അ​​ദ്ദേ​​ഹ​​ത്തി​െ​​ൻ​​റ ല​​ക്ഷ്യം

 • ഇ​​ന്ത്യ​​ൻ ഒ​​പ്പീ​​നി​​യ​​ൻ 

1903ലാ​​ണ്​ ഗാ​​ന്ധി​​ജി  ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യി​​ൽ  ഇ​​ന്ത്യ​​ൻ ഒ​​പ്പീ​​നി​​യ​​ൻ എ​​ന്ന പ​​ത്രം ആ​​രം​​ഭി​​ച്ച​​ത്. ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യി​​ലെ വ​​ർ​​ണ​വി​​വേ​​ച​​ന​​ത്തി​​നെ​​തി​​രെ ശ​​ബ്​​​ദി​​ക്കാ​​നും ഇ​​ന്ത്യ​​ൻ കു​​ടി​​യേ​​റ്റ​​ക്കാ​​രു​​ടെ പൗ​​രാ​​വ​​കാ​​ശ​​ങ്ങ​​ൾ സം​​ര​​ക്ഷി​​ക്ക​ു​ന്ന​തി​നും​ വേ​​ണ്ടി​​യാ​​ണ്​ പ​​ത്രം ആ​​രം​​ഭി​​ച്ച​​ത്. 11 വ​​ർ​​ഷം ‘ഇ​​ന്ത്യ​​ൻ ഒ​​പ്പീ​​നി​​യ​​ൻ’ നി​​ല​​നി​​ന്നു.

 • യ​​ങ്​ ഇ​​ന്ത്യ​​യും ഹ​​രി​​ജ​​നും 

ഇ​​ന്ത്യ​​യി​​ലെ​​ത്തി​​യ​ശേ​​ഷം ദേ​​ശീ​​യ പ്ര​​സ​്​​സ്ഥാ​​ന​​ത്തി​​നൊ​​പ്പം നി​​ന്നി​​രു​​ന്ന ആ​​ഴ്​​​ച​​പ്പ​​തി​​പ്പാ​​യ ‘യ​ങ്​​ ഇ​​ന്ത്യ​’​യു​​ടെ പ​​ത്രാ​​ധി​​പ​​സ്ഥാ​​നം ഗാ​​ന്ധി​​ജി ഏ​​റ്റെ​​ടു​​ത്തു. ഒ​​പ്പം​ത​​ന്നെ ‘ന​​വ​​ജീ​​വ​​ൻ’ എ​​ന്ന ഗു​​ജ​​റാ​​ത്തി മാ​​സി​​ക​​യു​​ടെ ചു​​മ​​ത​​ല​​യും ഗാ​​ന്ധി​​ജി​​ക്കാ​​യി​​രു​​ന്നു. പി​​ന്നീ​​ട്​ ന​​വ​​ജീ​​വ​​ൻ ഹി​​ന്ദി​​യി​​ലും പ്ര​​സി​​ദ്ധീ​​ക​​ര​​ണം തു​​ട​​ങ്ങി. ‘ഹ​​രി​​ജ​​ൻ’ എ​​ന്ന പ​​ത്ര​​വും മ​​ഹാ​ത്​​മ​ഗാ​​ന്ധി ആ​​രം​​ഭി​​ച്ചു. ഇ​​തും യ​​ങ്​ ഇ​​ന്ത്യ​​പോ​​ലെ ആ​​ഴ്​​​ച​​യി​​ൽ ഒ​​ന്ന്​ വീ​​ത​​മാ​​ണ്​ പ്ര​​സി​​ദ്ധീ​ക​​രി​​ച്ചി​​രു​​ന്ന​​ത്. ഇം​​ഗ്ലീ​​ഷി​​ൽ ഹ​​രി​​ജ​​ൻ എ​​ന്നും ഹി​​ന്ദി​​യി​​ൽ ‘ഹ​​രി​​ജ​​ൻ സേ​​വ​ക്​’ എ​​ന്ന പേ​​രി​​ലും ഗു​​ജ​​റാ​​ത്തി​​യി​​ൽ ‘ഹ​​രി​​ജ​​ൻ ബ​​ന്ധു’ എ​​ന്ന പേ​​രി​​ലു​​മാ​​യി​​രു​​ന്നു ഇ​​ത് പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചി​​രു​​ന്ന​​ത്. സാ​​മൂ​​ഹി​​ക​​വും സ​​മ്പ​​ത്തി​​ക​​വു​​മാ​​യ പ്ര​​ശ്ന​​ങ്ങ​​ളാ​​ണ് ഹ​​രി​​ജ​​ൻ അ​​വ​​ത​​രി​​പ്പി​​ച്ചി​രു​ന്ന​ത്.

രാ​​ജാ​​റാം മോ​​ഹ​​ൻ റോ​​യി
അ​​ന്ധ​​വി​​ശ്വാ​​സ​​ങ്ങ​​ൾ​​ക്കും അ​​നാ​​ചാ​​ര​​ങ്ങ​​ൾ​​ക്കു​​മെ​​തി​​രെ പ​​ട​​പൊ​​രു​​തി​യ, സാ​​മൂ​​ഹി​ക ​പ​​രി​​ഷ്ക​​ർ​​ത്താ​​വാ​യ   രാ​​ജാ​​റാം മോ​​ഹ​​ൻ റോ​​യി ജ​​ന​​ങ്ങ​​ളി​​ൽ രാ​​ഷ്​​​ട്രീ​​യ​​ബോ​​ധം ഉ​​ണ്ടാ​​കാ​​ൻ പ​​ത്ര​​ങ്ങ​​ൾ അ​​നി​​വാ​​ര്യ​​മാ​​ണെ​​ന്ന്​ വി​​ശ്വ​​സി​​ച്ചി​​രു​​ന്നു. ഇം​​ഗ്ലീ​​ഷ്, ഹി​​ന്ദി, പേ​​ർ​​ഷ്യ​ൻ, ബം​​ഗാ​​ളി ഭാ​​ഷ​​ക​​ളി​​ൽ മാ​​സി​​ക​ക​​ൾ പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. ബം​​ഗാ​​ളി ഭാ​​ഷ​​യി​​ൽ ‘സം​​വാ​​ദ്​ കൗ​​മു​​ദി’  എ​​ന്ന ദ്വൈ​​വാ​​രി​​ക​​യും പേ​​ർ​​ഷ്യ​​ൻ ഭാ​​ഷ​​യി​​ൽ ‘മി​​റാ​​ത്തു​ൽ അ​​ക്​​​ബ​​ർ’, ഇം​​ഗ്ലീ​​ഷി​​ൽ ‘ബ്രാ​​ഹ്​​​മ​​ണി​​ക്ക​​ൽ മാ​​ഗ​​സി​​ൻ’,  ദ്വാ​​ര​​ക​​നാ​​ഥ്​ ടാ​​ഗോ​​റു​​മാ​​യി സ​​ഹ​​ക​​രി​​ച്ച്​ ‘ബം​​ഗ​​ദ​​ത്ത’ എ​​ന്ന പേ​​രി​​ലും ​പ്ര​​സി​​ദ്ധീ​​ക​​ര​​ണ​​ങ്ങ​​ൾ ആ​​രം​​ഭി​​ച്ചു.

നാ​​ഷ​​ന​ൽ ഹെ​​റാ​​ൾ​​ഡ്​  
സ്വാ​​ത​​ന്ത്ര്യ​ പ്ര​​സ്ഥാ​​ന​​ത്തി​​െ​ൻ​റ ശ​ബ്​​ദ​മാ​യി ജ​​വ​​ഹ​​ര്‍ലാ​​ല്‍ നെ​​ഹ്​​റു സ്ഥാ​​പി​​ച്ച​​താ​​ണ് ഇം​​ഗ്ലീ​​ഷി​​ല്‍ ‘നാ​​ഷ​​ന​ല്‍ ഹെ​​റാ​​ള്‍ഡും’ ഉ​​ർ​ദു​​വി​​ല്‍ ‘കൗ​​മി ആ​​വാ​​സും’. പ​​ക്ഷ​​പാ​​ത​​പ​​ര​​മാ​​യ നി​​ല​​പാ​​ടു​​ക​​ൾ​​ക്ക​​തീ​​ത​​മാ​​യി, സ​​ത്യ​​സ​​ന്ധ​​മാ​​യി വാ​​ർ​​ത്ത​​ക​​ൾ പ്ര​​സി​​ദ്ധീ​​ക​​രി​​ക്കു​​ന്ന ഒ​​രു പ്ര​​സി​​ദ്ധീ​​ക​​ര​​ണം എ​​ന്ന​​താ​​യി​​രു​​ന്നു ഇ​​തി​െ​​ൻ​​റ അ​​ജ​​ണ്ട. ബ്രി​​ട്ടീ​​ഷ് ദി​​ന​​പ​​ത്ര​​ങ്ങ​​ൾ​​ക്കു ബ​​ദ​​ലാ​​യി ഇ​​ന്ത്യ​​ൻ ദി​​ന​​പ​​ത്ര​​ങ്ങ​​ൾ പ്ര​​സി​​ദ്ധീ​​ക​​രി​​ക്കു​​ക എ​​ന്ന​​താ​​യി​​രു​​ന്നു നെ​​ഹ്​​റു​​വി​െ​​ൻ​​റ ല​​ക്ഷ്യം.

‘കേ​​സ​​രി’​​യും ‘മ​​റാ​​ത്ത​’​യും
പ​​ത്ര​​ങ്ങ​​ളു​​ടെ രാ​​ഷ്​​ട്രീ​യ പ​​ങ്കാ​​ളി​​ത്ത​​ത്തെ​​ക്കു​​റി​​ച്ച് തി​​ക​​ഞ്ഞ ബോ​​ധ​​മു​​ണ്ടാ​​യി​​രു​​ന്ന ബാ​​ല​​ഗം​​ഗാ​​ധ​​ര തി​​ല​​ക്​  മ​​റാ​​ത്തി ഭാ​​ഷ​​യി​​ൽ ‘കേ​​സ​​രി’​യും ​ഇം​​ഗ്ലീ​​ഷ്​ ഭാ​​ഷാ പ​​ത്ര​​മാ​​യ ‘ദി ​​മ​​റാ​​ത്ത’ യും ​​ആ​​രം​​ഭി​​ച്ചു. രാ​​ജ്യ​​ത്ത്​ ഏ​​റ്റ​​വും പ്ര​​ചാ​​ര​​മു​​ള്ള ഭാ​​ഷാ​​പ​​ത്ര​​മാ​​യി  ‘കേ​​സ​​രി’ ഒ​​രു​​വ​​ര്‍ഷ​​ത്തി​​നു​​ള്ളി​​ൽ മാ​റി. ബ്രി​​ട്ടീ​​ഷ്‌ അ​​ധി​​കാ​​ര​​ത്തെ മ​​റ​​യി​​ല്ലാ​​തെ എ​​തി​​ര്‍ത്ത തി​​ല​​ക്‌ ‘കേ​​സ​​രി’​​യി​​ലെ​​ഴു​​തി​​യ വി​​വാ​​ദ​​ലേ​​ഖ​​ന​​ങ്ങ​​ള്‍ അ​​ദ്ദേ​​ഹ​​ത്തെ ത​​ട​​വു​ശി​​ക്ഷ അ​​നു​​ഭ​​വി​​ക്കു​​ന്ന​​തി​​ല്‍ വ​​രെ കൊ​​ണ്ടെ​​ത്തി​​ച്ചു.

അ​​ല്‍ഹി​​ലാ​​ല്‍
ഇ​​ന്ത്യ​​ൻ സ്വാ​​ത​​ന്ത്ര്യ സ​​മ​​ര ച​​രി​​ത്ര​​ത്തി​​ലെ ശ്ര​​ദ്ധേ​​യ​ വ്യ​​ക്തി​​ത്വ​​മാ​​യ അ​​ബു​​ൽ​​ക​​ലാം ആ​​സാ​​ദാ​​ണ്​ 1912ൽ​​ ​‘​അ​​ല്‍ഹി​​ലാ​​ല്‍’  എ​​ന്ന വാ​​രി​​ക പു​​റ​​ത്തി​​റ​​ക്കി​​യ​​ത്.  അ​​ല്‍ഹി​​ലാ​​ലി​െ​​ല മൂ​​ർ​​ച്ച​​യു​​ള്ള വാ​​ക്കു​​ക​​ൾ ബ​​ഹു​​ജ​​ന​​ങ്ങ​​ൾ  ത​​ങ്ങ​​ൾ​​ക്കെ​​തി​​രെ സം​​ഘ​​ടി​​ക്കാ​​നി​​ട​​യാ​​ക്കു​​മോ എ​​ന്ന്​ ഭ​​യ​​ന്ന്​   ബ്രി​​ട്ടീ​​ഷു​​കാ​​ർ 1915ല്‍ ​​അ​​ല്‍ഹി​​ലാ​​ല്‍ അ​​ട​​ച്ചു​​പൂ​​ട്ടി. ആ​​സാ​​ദ് 1915ല്‍ത​​ന്നെ ‘അ​​ല്‍ബ​​ലാ​​ഗ്’ എ​​ന്ന പേ​​രി​​ല്‍ വാ​​രി​​ക വീ​​ണ്ടും തു​​ട​​ങ്ങി. അ​​തി​​നും മാ​​സ​​ങ്ങ​​ളു​​ടെ ആ​​യു​​സ്സേ ബ്രി​​ട്ടീ​​ഷു​​കാ​​ർ  ന​​ൽ​​കി​​യു​​ള്ളൂ. 
 
ന്യൂ ​​ഇ​​ന്ത്യ
ഇ​​ന്ത്യ​​യു​​ടെ ന​​വോ​​ത്ഥാ​​ന​​ത്തി​​നും സ്വാ​​ത​​ന്ത്ര്യ​​ത്തി​​നും വേ​​ണ്ടി പ്ര​​വ​​ർ​​ത്തി​​ച്ച ആം​​ഗ്ലോ-​​ഐ​​റി​​ഷ് വ​​നി​​ത​​യാ​​യ ആ​​നി​ബ​​സ​​ൻ​​റ്​ മാ​​തൃ​​രാ​​ജ്യ​​ത്തെ​പ്പോ​ലെ​​യാ​​ണ്​ ഇ​​ന്ത്യ​​യെ ക​​ണ്ടി​​രു​​ന്ന​​ത്. ‘കോ​​മ​​ൺ വീ​​ൽ’ എ​​ന്ന പ​​ത്രം സ്ഥാ​​പി​​ക്കു​​ക​​യും  തു​​ട​​ർ​​ന്ന്​ ‘മ​​ദ്രാ​​സ്​ സ്​​​റ്റാ​​ൻ​ഡേ​ഡ്​’ എ​​ന്ന പ​​ത്രം ഏ​​റ്റെ​​ടു​​ത്ത്​  ‘ന്യൂ ​​ഇ​​ന്ത്യ’ എ​​ന്ന പേ​​രി​​ൽ പ്ര​​സി​​ദ്ധീ​​ക​​ര​ി​ക്കു​​ക​​യും ചെ​​യ്​​​തു.

ഇ​​ന്ത്യ​​ൻ മി​​റ​​ർ 
മ​​ൻ​​മോ​​ഹ​​ൻ ഗോ​​ഷും ദേ​​വേ​​ന്ദ്ര​​നാ​​ഥ്​ ടാ​​ഗോ​​റും ചേ​​ർ​​ന്ന്​  ക​​ൽ​​ക്ക​​ത്ത​​യി​​ൽ​നി​​ന്ന്​ പ്ര​​സി​​ദ്ധീ​​ക​​രി​​ച്ച വാ​​ർ​​ത്ത​പ​​ത്ര​​മാ​​ണ്​ ഇ​​ന്ത്യ​​ൻ മി​​റ​​റ​​ർ.

അ​​മൃ​​ത ബ​​സാ​​ർ പ​​ത്രി​​ക
1868ല്‍ ​​പു​​റ​​ത്തു​വ​​ന്ന ബം​​ഗാ​​ളി വാ​​രി​​ക ‘അ​​മൃ​​ത്‌ ബ​​സാ​​ര്‍ പ​​ത്രി​​ക’ പി​​ല്‍ക്കാ​​ല സ്വാ​​ത​​ന്ത്ര്യ​സ​​മ​​ര പ്ര​​ക്രി​​യ​​യി​​ല്‍ നി​​ർ​ണാ​​യ​​ക​ സ്വാ​​ധീ​​നം ചെ​​ലു​​ത്തു​​ക​​യു​ണ്ടാ​​യി. ഹേ​​മ​​ന്ദ​​കു​​മാ​​ര്‍, ശി​​ശി​​ര്‍ കു​​മാ​​ര്‍, മോ​​ത്തി​​ലാ​​ല്‍ ഘോ​​ഷ്‌ എ​​ന്നീ സ​​ഹോ​​ദ​​ര​​ന്മാ​​ര്‍ ചേ​​ർ​​ന്നാ​​ണ്​ ഇ​​ത്​ ആ​​രം​​ഭി​​ച്ച​​ത്. 

ബം​​ഗ ദ​​ർ​​ശ​​ന
ബ​​ങ്കിം ച​​​ന്ദ്ര ചാ​​റ്റ​​ർ​​ജി തു​​ട​​ങ്ങി​​യ ഒ​​രു ബം​​ഗാ​​ളി സാ​​ഹി​​ത്യ മാ​​സി​​ക​​യാ​​ണ്​ ‘ബം​​ഗ​​ദ​​ർ​​ശ​​ന’. ബം​​ഗാ​​ളി​​ൽ ദേ​​ശീ​​യ​​ത​​യു​​ടെ ഉ​​ത്ഭ​​വ​ം ഉ​​യ​​ർ​​ത്തി​​പ്പി​​ടി​​ക്കു​​ന്ന​​തി​​ൽ മാ​​ഗ​​സി​​ൻ നി​​ർ​​ണാ​​യ​​ക സ്വാ​​ധീ​​നം ചെ​​ലു​​ത്തി​​യി​​രു​​ന്നു.1901​ൽ ​ര​​വീ​ന്ദ്ര​​നാ​​ഥ് ടാ​​ഗോ​​റി​െ​​ൻ​​റ നേ​​തൃ​​ത്വ​​ത്തി​​ൽ  മാ​​സി​​ക വീ​​ണ്ടും പു​​ന​​രു​​ജ്ജീ​​വി​​പ്പി​​ച്ചു.

ലീ​​ഡ​​ർ
വി​​ദ്യാ​​ഭ്യാ​​സ​ പ്ര​​വ​​ർ​​ത്ത​​ക​​ൻ, സ്വാ​​ത​​ന്ത്ര്യ സ​​മ​​ര​​നേ​​താ​​വ്,  എ​​ന്നീ​ നി​​ല​​ക​​ളി​​ൽ  ച​​രി​​ത്ര​​ത്തി​​ൽ ഇ​​ടം​​പി​​ടി​​ച്ച മ​​ദ​​ൻ മോ​​ഹ​​ൻ മാ​​ള​​വ്യ​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ അ​​ല​​ഹ​​ബാ​​ദി​​ൽ​നി​​ന്നു 1909ലാ​​ണ്​ ‘ദി ​​ലീ​​ഡ​​ർ’ എ​​ന്ന ഇം​​ഗ്ലീ​​ഷ് പ​​ത്രം  ആ​​രം​​ഭി​​ച്ച​​ത്. 

പ​​ത്ര​​പ്ര​​വ​​ര്‍ത്ത​​ന​​ത്തി​െ​​ൻ​​റ തു​​ട​​ക്കം 
ഇ​​ന്ത്യ​​ന്‍ ഉ​​പ​​ഭൂ​​ഖ​​ണ്ഡ​​ത്തി​​ല്‍ പ​​ത്ര​​പ്ര​​വ​​ര്‍ത്ത​​ന​​ത്തി​െ​​ൻ​​റ തി​​രി​​തെ​​ളി​​യു​​ന്ന​​ത്​ 1766ലാ​​ണെ​​ന്ന് പ​​റ​​യാം. ഇ​​ന്ത്യ​​യി​​ല്‍ അ​​ന്ന് അ​​ച്ച​​ടി​​ശാ​​ല​​ക​​ള്‍ ഉ​​ണ്ടാ​​യി​​രു​​ന്നി​​ല്ല. ബ്രി​​ട്ടീ​​ഷു​​കാ​​രും ഈ​​സ്​​​റ്റ്​ ഇ​​ന്ത്യ ക​​മ്പ​​നി​​യു​​ടെ ജോ​​ലി​​ക്കാ​​ര​​നു​​മാ​​യി​​രു​​ന്ന വി​​ല്യം ബോ​​ള്‍ട്‌​​സ് ഇ​​ന്ത്യ​​യി​​ല്‍ ഒ​​രു അ​​ച്ച​​ടി​​ശാ​​ല സ്ഥാ​​പി​​ക്കു​​ന്ന​​തി​​നെ​ക്കു​റി​​ച്ച് അ​​ന്ന് ചി​​ന്തി​​ച്ചി​​രു​​ന്നു. ബോ​​ള്‍ട്‌​​സ് ഈ​​സ്​​​റ്റ്​ ഇ​​ന്ത്യാ ക​​മ്പ​​നി​​യു​​ടെ പ്ര​​വ​​ര്‍ത്ത​​ന​​ത്തി​​ല്‍ എ​​തി​​ര​​ഭി​​പ്രാ​​യ​മു​ള്ള ആ​​ളാ​​യി​​രു​​ന്നു. അ​​തു​​കൊ​​ണ്ട് ക​​മ്പ​​നി അ​​ദ്ദേ​​ഹ​​ത്തെ ഇം​​ഗ്ല​​ണ്ടി​​ലേ​​ക്ക് തി​​രി​​ച്ച​​യ​​ച്ചു. അ​​വി​​ടെ​​ച്ചെ​​ന്ന് അ​​ദ്ദേ​​ഹം ഏ​​താ​​ണ്ട് 500 പേ​​ജു​​ള്ള ഒ​​രു പു​​സ്ത​​കം അ​​ടി​​ച്ചി​​റ​​ക്കി. അ​​തി​​ല്‍ ഈ​​സ്​​​റ്റ്​ ഇ​​ന്ത്യ ക​​മ്പ​​നി​​യു​​ടെ അ​​ഴി​​മ​​തി​​ക​​ളെ​ക്കു​​റി​​ച്ചും അ​​തു​​മൂ​​ലം ഇ​​ന്ത്യ​ൻ ജ​​ന​​ത അ​​നു​​ഭ​​വി​​ക്കേ​​ണ്ടി​വ​​രു​​ന്ന ക​​ഷ്​​​ട​​പ്പാ​​ടു​​ക​​ളെ​ക്കു​റി​​ച്ചു​മു​ള്ള യ​​ഥാ​​ര്‍ഥ വി​​വ​​ര​​ണ​​മാ​​യി​​രു​​ന്നു. ഇ​​ന്ത്യ​​യി​​ല്‍ പ​​ത്ര​​രൂ​​പ​​ത്തി​​ല്‍ ഇ​​റ​​ങ്ങേ​​ണ്ട കാ​​ര്യ​​ങ്ങ​​ള്‍ അ​​ദ്ദേ​​ഹം പു​​സ്ത​​ക​രൂ​​പ​​ത്തി​​ല്‍ പു​​റ​​ത്തി​​റ​​ക്കി എ​​ന്നു​​മാ​​ത്രം. അ​​തി​​നു​ശേ​​ഷം 1780ലാ​​ണ് ജെ​​യിം​​സ് അ​​ഗ​​സ്​​​റ്റ്​​​സ് ഹി​​ക്കി ബം​​ഗാ​​ള്‍ ഗ​​സ​​റ്റ് എ​​ന്ന പേ​​രി​​ല്‍ ഇം​​ഗ്ലീ​​ഷ് പ​​ത്രം ആ​​രം​​ഭി​​ക്കു​​ന്ന​​ത്.

ഇ​​ന്ത്യ​​ൻ പ​​ത്ര​രം​​ഗം ഒ​​റ്റ​​നോ​​ട്ട​​ത്തി​​ൽ 

 • ഇ​​ന്ത്യ​​യി​​ൽ പ​​​ത്ര​പ്ര​​വ​​ർ​​ത്ത​​ന​​ത്തി​​ന്​ തു​​ട​​ക്ക​​മി​​ട്ട​​ത്​ ഇം​​ഗ്ലീ​​ഷു​​കാ​​രാ​​യി​​രു​​ന്നു.​ അ​​തു​കൊ​​ണ്ടു​ത​​ന്നെ ആ​​ദ്യ​​മു​​ണ്ടാ​​യ​​തും ഇം​​ഗ്ലീ​​ഷ്​ പ​​ത്ര​​ങ്ങ​​ളാ​​യി​​രു​​ന്നു.
 • 1780ൽ ​​തു​​ട​​ങ്ങി​​യ ബം​​ഗാ​​ൾ ഗ​​സ​​റ്റ്​ ആ​​ണ്​ ആ​​ദ്യ​​പ​​ത്രം 
 • പാ​​ർ​​സി വ്യ​​വ​​സാ​​യി​​യാ​​യ ഭീം​​ജി പ​​രീ​​ഖ്​ ആ​​ണ്​ ആ​​ദ്യ​​മാ​​യി ഇ​​വി​​ടെ അ​​ച്ച​​ടി​​യ​​ന്ത്രം ഇ​​റ​​ക്കു​​മ​​തി ചെ​​യ്​​​ത​​ത്.
 • 1927ലാ​​ണ്​ റേ​​ഡി​​യോ പ്ര​​ക്ഷേ​​പ​​ണം ആ​​രം​​ഭി​​ക്കു​​ന്ന​​ത്. 
 • 1959ലാ​​ണ്​ ഇ​​ന്ത്യ​​യി​​ൽ ആ​​ദ്യ​​മാ​​യി ടെ​​ലി​​വ​ി​ഷ​​ൻ സ​ം​​പ്രേ​​ഷ​​ണം തു​​ട​​ങ്ങ​ി​​യ​​ത്. 
 • ഇ​​ന്ത്യ​​യി​​ലെ ആ​​ദ്യ​​ത്തെ ഇ^​​ന്യൂ​​സ്​ പേ​​പ്പ​​ർ  എ​​ന്ന​​റി​​യ​​പ്പെ​​ടു​​ന്ന​​ത്​ ‘ദ ​​ന്യൂ​​സ്​ പേ​​പ്പ​​ർ ടു​​ഡേ’ ആ​​ണ്.
 • ഇ​​ന്ത്യ​​യി​​ലാ​​ദ്യ​​മാ​​യി വി​​ദേ​​ശ​നി​​ക്ഷേ​​പം സ്വീ​​ക​​രി​​ച്ച പ​​ത്രം ‘ബി​​സി​​ന​​സ്​ സ്​​​റ്റാ​​ൻ​​ഡേ​​ഡ്​’ ആ​ണ്.
 • 1847 ജൂ​ണി​ലാ​ണ്​ ത​ല​ശ്ശേ​രി​ക്ക​ടു​ത്ത ഇ​ല്ലി​ക്കു​ന്നി​ലെ ക​ല്ല​ച്ചു​കൂ​ട​ത്തി​ൽ നി​ന്നാ​ണ്​ ആ​ദ്യ വാ​ർ​ത്താ​പ​ത്ര​മാ​യ രാ​ജ്യ​സ​മാ​ചാ​രം  മാ​സി​ക പ്ര​സി​ദ്ധീ​ക​രി​ച്ച​ത്​
 • 1847 ഒ​ക്​​ടോ​ബ​റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ച പ​ത്ര​മാ​ണ്​ പ​ശ്ചി​മോ​ദ​യം
 • 1881ൽ ​ദേ​വ്​​ജി ഭീം​ജി എ​ന്ന ഗു​ജ​റാ​ത്തി ആ​രം​ഭി​ച്ച കേ​ര​ള​മി​ത്ര​ത്തോ​ടെ​യാ​ണ്​ കേ​ര​ള​ത്തി​ൽ യ​ഥാ​ർ​ഥ പ​ത്ര പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച്​ തു​ട​ങ്ങി​യ​ത്
 • 1885  ൽ ​ഇ​റ​ങ്ങി​യ കേ​ര​ള പ​ത്രി​ക​യാ​ണ്​ മ​ല​ബാ​റി​ലെ ആ​ദ്യ വൃ​ത്താ​ന്ത പ​ത്രം
 •  
 • 1888 ൽ ​മ​ല​യാ​ള മ​നോ​ര​മ പ്ര​സി​ദ്ധീ​ക​രി​ച്ച്​ തു​ട​ങ്ങി
 • 1905 ൽ ​വ​ക്കം അ​ബ്​ദു​ൽ ഖാ​ദ​ർ മൗ​ല​വി തു​ട​ങ്ങി​യ ‘സ്വ​ദേ​ശാ​ഭി​മാ​നി’ യു​ടെ പ​ത്രാ​ധി​പ​ർ സ്വ​ദേ​ശാ​ഭി​മാ​നി രാ​മ​കൃ​ഷ്ണ​പി​ള്ള യാ​യി​രു​ന്നു.
 • 1911 ൽ ​ആ​ണ്​ കേ​ര​ള കൗ​മു​ദി ആ​രം​ഭി​ച്ച​ത്​  
 • 1917 ൽ ​കെ.​അ​യ്യ​പ്പ​ൻ ‘സ​ഹോ​ദ​ര​ൻ’ പ്ര​സി​ദ്ധീ​ക​രി​ച്ചു
 • 1923 ൽ ​മാ​തൃ​ഭൂ​മി​ പ്ര​സി​ദ്ധീ​ക​ര​ണം ആ​​രം​ഭി​ച്ചു
 • 1929 മു​ഹ​മ്മ​ദ് അ​ബ്​​ദു​ൽ റ​ഹ്മാ​ൻ സാ​ഹി​ബി​െ​ൻ​റ നേ​തൃ​ത്വ​ത്തി​ൽ കോ​ഴി​ക്കോ​ട്ടു​നി​ന്ന് പ്ര​സി​ദ്ധീ​ക​രണമാ​രം​ഭി​ച്ച പ​ത്ര​മാ​യി​രു​ന്നു അ​ൽ അ​മീ​ൻ
 • 1942 ൽ ദേ​ശാ​ഭി​മാ​നി​ പ്ര​സി​ദ്ധീ​ക​ര​ണം ആ​​രം​ഭി​ച്ചു
 • 1987 ൽ ​മാ​ധ്യ​മം പ്ര​സി​ദ്ധീ​ക​ര​ണം ആ​രം​ഭി​ച്ചു