പുസ്തക വെളിച്ചം
നോവലിൽ ഒരു ദുരന്തനായകൻ
  • പ്രഫ. എം. ഹരിദാസ്​
  • 12:28 PM
  • 26/26/2018

കെ. ​സു​രേ​ന്ദ്ര​െ​ൻ​റ പ്ര​ഥ​മ നോ​വ​ലാ​യ ‘താ​ളം’ പ്ര​സി​ദ്ധീ​ക​രി​ച്ച​ത് 1960ലാ​ണ്. തൊ​ട്ട​ടു​ത്ത വ​ർ​ഷം പ്ര​സി​ദ്ധീ​ക​രി​ച്ച ‘മാ​യ’ എ​ന്ന ര​ണ്ടാ​മ​ത്തെ നോ​വ​ലി​ന് ആ ​വ​ർ​ഷ​ത്തെ ഏ​റ്റ​വും ന​ല്ല നോ​വ​ലി​നു​ള്ള കേ​ര​ള സാ​ഹി​ത്യ അ​ക്കാ​ദ​മി പു​ര​സ്കാ​രം ല​ഭി​ച്ചു. ധ​ന​ത്തോ​ടു​ള്ള ആ​ർ​ത്തി​യാ​യി​രു​ന്നു ജീ​വി​ത​ത്തെ മു​ന്നോ​ട്ടു​ന​യി​ച്ച​തെ​ങ്കി​ലും നൈ​തി​ക​മൂ​ല്യ​ങ്ങ​ളൊ​ന്നും ഉ​പേ​ക്ഷി​ക്കാ​തെ മാ​ന്യ​മാ​യി ജീ​വി​ച്ച് പേ​രി​നൊ​പ്പം ‘ഡീ​സ​ൻ​റ്​’ എ​ന്ന വി​ശേ​ഷ​ണം നേ​ടി​യ ‘ഡീ​സ​ൻ​റ്​ ശ​ങ്ക​ര​പ്പി​ള്ള’ എ​ന്ന അ​സാ​ധാ​ര​ണ മ​നു​ഷ്യ​നാ​ണ് ഇ​തി​ലെ നാ​യ​ക​ൻ. ‘റൊ​ക്ക​വി​ല ക്ലി​പ്ത​വി​ല’ എ​ന്ന് മു​ന്നി​ൽ എ​ഴു​തി​വെ​ച്ച് അ​യാ​ൾ പ​ല​ച​ര​ക്കു​ക​ട ന​ട​ത്തി​യി​രു​ന്ന ആ ​ക​വ​ല​യു​ടെ പേ​രു​പോ​ലും ‘ഡീ​സ​ൻ​റ്​​മു​ക്ക്’ എ​ന്നാ​യി​രു​ന്നു. മ​റ്റു​ള്ള​വ​ർ പി​ശു​ക്കാ​യി ക​രു​തു​ന്ന ലാ​ളി​ത്യം അ​യാ​ൾ​ക്ക് ഒ​രു ജീ​വി​ത​ശൈ​ലി​യാ​യി​രു​ന്നു. ഒരു ആ​ർ​ഭാ​ട​വും അ​നു​വ​ദി​ക്കാ​തെ​യാ​ണ് അ​യാ​ൾ മ​ക്ക​ളാ​യ ഗോ​മ​തി​യെ​യും ര​ഘു​വി​നെ​യും വ​ള​ർ​ത്തി​യ​ത്. ഗോ​മ​തി വ​ള​രെ ആ​ഗ്ര​ഹി​ച്ചി​ട്ടും അ​വ​ൾ​ക്ക് ഒ​രു സ്വ​ർ​ണ നെ​േ​ക്ല​സ്​ വാ​ങ്ങി​ക്കൊ​ടു​ക്കാ​ൻ​പോ​ലും പി​ള്ള ത​യാ​റാ​യി​രു​ന്നി​ല്ല. ഇ​പ്ര​കാ​ര​മൊ​ക്കെ​യാ​ണെ​ങ്കി​ലും ത​െ​ൻ​റ ആ​ദ്യ ഭാ​ര്യ​യാ​യ കൊ​ച്ചു ക​ല്യാ​ണി​യ​മ്മ​യെ​യും മ​ക​ൾ ഓ​മ​ന​യെ​യും വ​ല്ല​പ്പോ​ഴു​മൊ​ക്കെ അ​ൽ​പം എ​ണ്ണ​യോ മു​ള​കോ കൂ​ടു​ത​ൽ ന​ൽ​കി സ​ഹാ​യി​ക്കു​ന്ന​തി​നു​ള്ള ഹൃ​ദ​യ​വി​ശാ​ല​ത അ​യാ​ൾ കാ​ണി​ച്ചി​രു​ന്നു. പി​ള്ള​യു​ടെ പി​ശു​ക്ക് ഏ​താ​ണ്ടൊ​ക്കെ അം​ഗീ​ക​രി​ച്ച് സ്വ​ജീ​വി​ത​ത്തി​ൽ പ​ക​ർ​ത്തി​യ  ഭാ​ര്യ ഈ​ശ്വ​രി​യ​മ്മ​ക്കാ​ക​ട്ടെ, ഈ ​പൂ​ർ​വ​പ​ത്നി​യോ​ടു​ള്ള സ്നേ​ഹ​വാ​യ്പ് അം​ഗീ​ക​രി​ക്കു​ന്ന​തി​നു​ള്ള  ഹൃ​ദ​യ​വി​ശാ​ല​ത​യൊ​ട്ടു​ണ്ടാ​യി​രു​ന്നു​മി​ല്ല. പി​ള്ള ഗോ​മ​തി​യു​ടെ ക​ളി​ത്തോ​ഴ​നാ​യ മാ​ധ​വ​ൻ​കു​ട്ടി​ക്ക് അ​വ​ളെ വി​വാ​ഹം ക​ഴി​ച്ച് ന​ൽ​കും എ​ന്നാ​ണ് ഈ​ശ്വ​രി​യ​മ്മ​യും മ​റ്റു​ള്ള​വ​രും എ​ല്ലാം ക​രു​തി​യി​രു​ന്ന​ത്. മാ​ധ​വ​ൻ​കു​ട്ടി​യെ അ​യാ​ൾ​ക്ക് വ​ലി​യ കാ​ര്യ​വു​മാ​യി​രു​ന്നു. തി​രു​വ​ന​ന്ത​പു​ര​ത്ത് പ​ത്ര​സ്ഥാ​പ​ന​ത്തി​ൽ ജോ​ലി​യും ക​ഥാ​ര​ച​ന​യും തൊ​ഴി​ലാ​ക്കി​യി​രു​ന്ന മാ​ധ​വ​ൻ​കു​ട്ടി ഇ​ട​ക്കി​ടെ നാ​ട്ടി​ൽ വ​ന്നി​രു​ന്ന​തു​ത​ന്നെ ഗോ​മ​തി​യെ കാ​ണു​ന്ന​തി​നാ​യി​രു​ന്നു. എ​ന്നാ​ൽ, എ​ല്ലാ​വ​രെ​യും അ​മ്പ​ര​പ്പി​ച്ചു​കൊ​ണ്ട് ടെ​ക്​​സ്​​ൈ​റ്റ​ൽ  ക​ച്ച​വ​ട​ക്കാ​ര​നാ​യ പ​ങ്കി​പ്പി​ള്ള​യു​ടെ അ​ന​ന്ത​ര​വ​ൻ വാ​സു​ട്ടി​ക്ക് ഗോ​മ​തി​യെ വി​വാ​ഹം ക​ഴി​ച്ചു​കൊ​ടു​ക്കാ​ൻ ശ​ങ്ക​ര​പ്പി​ള്ള തീ​രു​മാ​നി​ക്കു​ന്നു. താ​ൻ ചെ​റി​യ തോ​തി​ൽ ന​ട​ത്തു​ന്ന തു​ണി​ക്ക​ട അ​യാ​ളു​ടെ സ​ഹാ​യ​ത്തോ​ടെ വി​പു​ല​പ്പെ​ടു​ത്തി മ​ക​ൻ ര​ഘു​വി​നെ അ​വി​ടെ ഇ​രു​ത്താം എ​ന്ന​താ​യി​രു​ന്നു അ​യാ​ളു​ടെ ല​ക്ഷ്യം. മാ​ധ​വ​ൻ​കു​ട്ടി​ക്ക് വി​ഷ​മം വ​രാ​ത്ത​വി​ധ​ത്തി​ൽ വി​ഷ​യം അ​വ​ത​രി​പ്പി​ച്ച് അ​യാ​ളോ​ട് കാ​ര്യം ന​ട​പ്പാ​ക്കാ​നും പി​ള്ള​ക്ക് ക​ഴി​ഞ്ഞു. പി​ന്നീ​ട് ര​ഘു​വി​നെ​ക്കൊ​ണ്ട് വാ​സു​ട്ടി​യു​ടെ സ​ഹോ​ദ​രി​യെ​യും വി​വാ​ഹം ക​ഴി​പ്പി​ച്ചു. വി​വാ​ഹി​ത​നാ​യ മാ​ധ​വ​ൻ​കു​ട്ടി നാ​ട്ടി​ലെ സു​ഹൃ​ത്താ​യ ശി​വ​ദാ​സ​ൻ വ​ഴി​യാ​ണ് നാ​ട്ടി​ലെ വി​വ​ര​ങ്ങ​ൾ അ​റി​ഞ്ഞി​രു​ന്ന​ത്. ശ​ങ്ക​ര​പ്പി​ള്ള പ്ര​തീ​ക്ഷി​ച്ച​പോ​ലെ​യ​ല്ല കാ​ര്യ​ങ്ങ​ൾ മു​ന്നോ​ട്ടു​നീ​ങ്ങി​യ​ത്. വി​വാ​ഹ​സ​മ​യ​ത്ത് ന​ൽ​കി​യ വാ​ഗ്​​ദാ​ന​ങ്ങ​ളൊ​ന്നും പി​ള്ള പാ​ലി​ച്ചി​ല്ല. 
ഗോ​മ​തി​യും ര​ഘു​വും സ്വ​ത്തി​െ​ൻ​റ പേ​രി​ൽ ത​ർ​ക്കി​ക്കു​ന്ന​ത് ക​ണ്ട് ശ​ങ്ക​ര​പ്പി​ള്ള​യു​ടെ ഹൃ​ദ​യം ത​ക​ർ​ന്നു. പ​ണ​മാ​ണ് ബ​ന്ധ​ങ്ങ​ളെ​ക്കാ​ൾ വ​ലി​യ​ത് എ​ന്നു ക​രു​തി​യ അ​യാ​ളു​ടെ ക​ണ​ക്കു​കൂ​ട്ട​ലു​ക​ൾ തെ​റ്റി​യെ​ന്ന് ബോ​ധ്യ​പ്പെ​ട്ട​പ്പോ​ൾ കു​റ്റ​സ​മ്മ​ത​ത്തി​നെ​ന്ന​പോ​ലെ തി​രു​വ​ന​ന്ത​പു​ര​ത്ത്​ ചെ​ന്ന്​ ഒ​രു ദി​വ​സം മാ​ധ​വി​ക്കു​ട്ടി​യോ​ടൊ​പ്പം താ​മ​സി​ക്കു​ന്നു. ‘‘വ​യ​സ്സാ​യാ​ൽ ആ​ളു​ക​ൾ സ്ഥാ​ന​മൊ​ഴി​ഞ്ഞു​കൊ​ടു​ക്ക​ണം അ​ല്ലെ​ങ്കി​ൽ ച​ത്തു​തു​ല​യ​ണം അ​േ​ല്ല മാ​ധ​വ​ൻ​കു​ട്ടീ...’’ എ​ന്ന് പി​ള്ള ചോ​ദി​ക്കു​ക​യു​ണ്ടാ​യി. ത​െ​ൻ​റ വി​ശ്വാ​സ​ങ്ങ​ളും മോ​ഹ​ങ്ങ​ളും കേ​വ​ലം മാ​യ​യാ​യി​രു​ന്നു എ​ന്ന് തി​രി​ച്ച​റി​ഞ്ഞ അ​യാ​ൾ സ​മു​ദ്ര​ത്തി​ൽ ചാ​ടി ആ​ത്മ​ഹ​ത്യ ചെ​യ്തു​വെ​ന്ന വാ​ർ​ത്ത​യാ​ണ് പി​ന്നെ മാ​ധ​വ​ൻ​കു​ട്ടി​ക്ക് കേ​ൾ​ക്കേ​ണ്ടി​വ​ന്ന​ത്. ഓ​മ​ന​ക്ക് 700 രൂ​പ മ​ണി ഓ​ർ​ഡ​ർ അ​യ​ച്ചും താ​ൻ പോ​ക​യാ​ണ് എ​ന്ന് ര​ഘു​വി​ന് ക​ത്തെ​ഴു​തി​യു​മാ​ണ്​ അ​യാ​ൾ കട​ലി​ൽ ചാ​ടി​യ​ത്.
ശ​വ​ദാ​ഹ​ത്തി​ൽ പ​ങ്കെ​ടു​ത്ത​ശേ​ഷം തി​രു​വ​ന​ന്ത​പു​ര​ത്ത്​ തി​രി​ച്ചെ​ത്തി​യ മാ​ധ​വ​ൻ​കു​ട്ടി സ്വാ​നു​ഭ​വ​ങ്ങ​ളു​ടെ രേ​ഖാ​നു​ഭ​വം ത​യാ​റാ​ക്കു​ന്ന രീ​തി​യി​ലാ​ണ്​ നോ​വ​ൽ ര​ചി​ച്ചി​രി​ക്കു​ന്ന​ത്. മ​ധ്യ തി​രു​വി​താം​കൂ​ർ മ​ല​യാ​ള​ത്തി​െ​ൻ​റ മാ​ധു​ര്യം ആ​വോ​ളം വെ​ളി​പ്പെ​ടു​ത്തു​ന്ന​താ​ണ് സു​രേ​ന്ദ്ര​െ​ൻ​റ ശൈ​ലി. സം​ഭാ​ഷ​ണ ര​ച​ന​യി​ൽ സു​രേ​ന്ദ്ര​ൻ പു​ല​ർ​ത്തു​ന്ന മി​ക​വ്​ ഒാ​രോ ക​ഥാ​പാ​ത്ര​ത്തി​െ​ൻ​റ​യും പ്ര​വൃ​ത്തി​ക​ൾ തി​ക​ച്ചും സ്വാ​ഭാ​വി​ക​മാ​യി​രു​ന്നു എ​ന്ന അ​നു​ഭ​വം വാ​യ​ന​ക്കാ​ർ​ക്ക് ന​ൽ​കാ​ൻ പ​ര്യാ​പ്ത​മാ​ണ്. ദു​ഷ്​​ട​ത ഇ​ല്ലാ​തെ​ത​ന്നെ, ജീ​വി​തം ചി​ല​ർ​ക്ക് എ​ങ്ങ​നെ ദു​ര​ന്ത​മാ​യി​ത്തീ​രു​ന്നു എ​ന്ന് നോ​വ​ലി​സ്​​റ്റ്​ വ​ര​ച്ചു​കാ​ണി​ക്കു​ന്ന​തി​ലൂ​ടെ കേ​ന്ദ്ര ക​ഥാ​പാ​ത്ര​മാ​യ ശ​ങ്ക​ര​പ്പി​ള്ള ഒ​രു ദു​ര​ന്ത​ക​ഥാ​പാ​ത്ര​ത്തി​െ​ൻ​റ മാ​നം കൈ​വ​രി​ക്കു​ന്നു. പ്ര​ശ​സ്​​ത സം​വി​ധാ​യ​ക​നാ​യ രാ​മു കാ​ര്യാ​ട്ട്, തി​ക്കു​റി​ശ്ശി, പ്രേം​ന​സീ​ർ, ശാ​ര​ദ, അ​ടൂ​ർ ഭാ​സി എ​ന്നീ പ്ര​ഗ​ല്​​ഭ​രെ ഉ​ൾ​പ്പെ​ടു​ത്തി ഈ ​കൃ​തി​ക്ക് ച​ല​ച്ചി​ത്ര​ഭാ​ഷ്യം ന​ൽ​കി​യി​ട്ടു​ണ്ട്.
 

കെ. ​സു​രേ​ന്ദ്ര​ൻ    
ജീ​വി​ത​രേ​ഖ
ജ​ന​നം: 1922 ഫെ​ബ്രു​വ​രി 22 കൊ​ല്ലം ജി​ല്ല​യി​ൽ ഓ​ച്ചി​റ
പ​ദ​വി​ക​ൾ: കു​റ​ച്ചു​കാ​ലം ടെ​ലി​ഫോ​ൺ ഡി​പ്പാ​ർ​ട്​​മെ​ൻ​റി​ൽ ജോ​ലി, 
നോ​വ​ലി​സ്​​റ്റ്, നാ​ട​ക​കൃ​ത്ത്, ജീ​വ ച​രി​ത്ര​കാ​ര​ൻ, ചി​ന്ത​ക​ൻ, ഉ​പ​ന്യാ​സ​കാ​ര​ൻ
പു​ര​സ്കാ​ര​ങ്ങ​ൾ: വ​യ​ലാ​ർ അ​വാ​ർ​ഡ്, കേ​ര​ള സാ​ഹി​ത്യ അ​ക്കാ​ദ​മി അ​വാ​ർ​ഡും ഫെ​ലോ​ഷി​പ്പും 
മ​ര​ണം: 1997 ആ​ഗ​സ്​​റ്റ്​ 9