സ്കൂൾ പച്ച
നോക്കുകുത്തി
  • പ്രദീപ്​ പേരശ്ശനൂർ
  • 11:38 AM
  • 14/09/2019

കൃഷിസ്ഥലങ്ങളിൽ മൃഗങ്ങളെയും പക്ഷികളെയും ഭയപ്പെടുത്താനും പുതിയ കെട്ടിടം പണിയുന്നയിടങ്ങളിൽ പ്രാക്ക്​ തട്ടാതിരിക്കാനും കെട്ടിവെക്കുന്ന വികൃതമായ മനുഷ്യക്കോലങ്ങളാണ്​ ​േനാക്കുകുത്തി. യഥാർഥത്തിൽ ഇൗ നോക്കുകുത്തി ഒന്നും ചെയ്യുന്നില്ലല്ലോ. മനുഷ്യനാണെന്ന്​ കരുതി മാത്രമാണ്​ പക്ഷികളും മൃഗങ്ങളും അതിനെ ഭയക്കുന്നത്​.
നോക്കുകുത്തി ഇതാണെങ്കിലും മലയാള ഭാഷാ പ്രയോഗത്തിൽ ഇൗ വാക്കിന്​ വേറെയും അർഥതലങ്ങളും വിനിമയവുമുണ്ട്​.
‘അവിടെ ആ അക്രമം നടക്കു​േമ്പാൾ ​​െപാലീസ്​ വെറും നോക്കുകുത്തിയായിരുന്നു.’
‘കോപ്പിയടി പരീക്ഷാസെൻററിൽ തകൃതിയായി നടക്കു​േമ്പാഴും ടീച്ചർ ​നോക്കുകുത്തിയായി നിന്നു.’
ഇങ്ങനെയുള്ള പ്രയോഗങ്ങൾ ധാരാളം കേട്ടിട്ടുണ്ടാവുമല്ലോ. അതായത്​ മുന്നിൽ ഒരനീതി നടക്കു​േമ്പാഴും ബന്ധപ്പെട്ടവർ ആരുടെയെങ്കിലും സ്വാധീനംകൊ​േണ്ടാ ഭയംകൊണ്ടോ, പക്ഷപാതംകൊ​േണ്ടാ അതിലിടപെടാതെ മാറിനിൽക്കുകയും ​അധാർമികർക്ക്​ വിളയാടാൻ അവസരം ഒരുക്കുകയും ചെയ്യുക! അത്തരം സന്ദർഭങ്ങളിൽ ഒരു നോക്കുകുത്തിയെപ്പോലെ തരംതാണ അധികാരികൾ എന്നാക്ഷേപിക്കുകയാണ്​ ഇൗ വാക്കിലൂടെ പൊതുസമൂഹം.