ടെലിസ്‌കോപ്പ്
നൊബേലിലെ ശാസ്​ത്രത്തികവുകൾ
  • സുൽഹഫ്​
  • 12:22 PM
  • 16/10/2017

ജൈ​​വ​​ഘ​​ടി​​കാ​​ര​​ത്തി​െൻറ പ്ര​​വ​​ർ​​ത്ത​​നര​​ഹ​​സ്യം ക​​ണ്ടെ​​ത്തി​​യ​​തി​​നാണ്​ ഇത്തവണ വൈദ്യശാസ്​​ത്ര നൊബേൽ ലഭി​ച്ച​​ത്. ഒ​​രു നൂ​​റ്റാ​​ണ്ട്​ മു​​മ്പ്​ ആ​​ൽ​​ബ​​ർ​​ട്ട്​ ​െഎ​​ൻ​​സ്​​​​െറ്റെ​​ൻ പ്ര​​വ​​ചി​​ച്ച ഗു​​രു​​ത്വ​​ത​​രം​​ഗ​​ങ്ങ​​ളെ ക​​ണ്ടെ​​ത്തി​​യ​​തി​​നാ​​യിരുന്നു ഭൗതിക ശാസ്​ത്ര നൊബേൽ. ജൈവ കോശങ്ങളെയും മറ്റും നിരീക്ഷിക്കുന്നതിനുള്ള ക്രയോ ഇലക്​ട്രോൺ മൈക്രോസ്​കോപി എന്ന സാ​േങ്കതികവിദ്യയുടെ കണ്ടെത്തലിനാണ്​ രസതന്ത്ര നൊബേൽ

വൈ​​ദ്യ​​ശാ​​സ്​​​ത്രം

ജീ​​വി​​ത താ​​ള​​ത്തി​െ​​ൻ​​റ ര​​ഹ​​സ്യം

ഇൗ ​​വ​​ർ​​ഷ​​ത്തെ വൈ​​ദ്യ​​ശാ​​സ്​​​ത്ര ​െനാ​​ബേ​​ൽ പ​​ങ്കി​​ട്ട​​ത്​ മൂ​​ന്ന്​ അ​​മേ​​രി​​ക്ക​​ൻ ശാ​​സ്​​​ത്ര​​ജ്ഞ​​രാ​​ണ്. ജെ​​ഫ്രി സി. ​​ഹാ​​ൾ, മി​​ഖാ​​യേ​​ൽ റോ​​സ്​​​ബാ​​ഷ്, മി​​ഖാ​​യേ​​ൽ വി.​​ യ​​ങ്​ എ​​ന്നി​​വ​​രാ​​ണ്​ ജേ​​താ​​ക്ക​​ൾ. ഏ​​റെ കൗ​​തു​​ക​​ക​​ര​​മാ​​യ ഒ​​രു വി​​ഷ​​യ​​ത്തെ​​ക്കു​​റി​​ച്ചു​​ള്ള പ​​ഠ​​ന​​ത്തി​​നാ​​ണ്​ ഇ​​വ​​ർ​​ക്ക്​ പു​​ര​​സ്​​​കാ​​രം ല​​ഭി​​ച്ച​​ത്. ന​​മ്മു​​ടെ ശ​​രീ​​ര​​ത്തി​​നു​​ള്ളി​​ൽ പ്ര​​വ​​ർ​​ത്തി​​ച്ചു​​കൊ​​ണ്ടി​​രി​​ക്കു​​ന്ന​​തും ന​​മ്മു​​ടെ ജീ​​വി​​ത​​ത്തെ ക്ര​​മ​​പ്പെ​​ടു​​ത്തു​​ന്ന​​തു​​മാ​​യ ഒ​​രു ക്ലോ​​ക്ക്​ ശ​​രീ​​ര​​ത്തി​​നു​​ള്ളി​​ൽ​ പ്ര​​വ​​ർ​​ത്തി​​ക്കു​​ന്നു​​ണ്ട്. ജൈ​​വ​​ഘ​​ടി​​കാ​​ര​​മെ​​ന്നും ‘സി​​ർ​​ക്കാ​​ഡി​​യ​​ൻ ക്ലോ​​ക്ക്​’​​എ​​ന്നു​​മൊ​​ക്കെ​​യാ​​ണ്​ ഇ​​ത്​ അ​​റി​​യ​​പ്പെ​​ടു​​ന്ന​​ത്. ഇൗ ​​​ക്ലോ​​ക്കി​െ​​ൻ​​റ പ്ര​​വ​​ർ​​ത്ത​​നര​​ഹ​​സ്യം ക​​ണ്ടെ​​ത്തി​​യ​​തി​​നാ​​ണ്​ ഇ​​വ​​രെ നൊ​​ബേ​​ലി​​നാ​​യി പ​​രി​​ഗ​​ണി​​ച്ച​​ത്.

മേ​​ൽ​​ സൂ​​ചി​​പ്പി​​ച്ച​​തു​​പോ​​ലെ ഒ​​രു ആ​​ന്ത​​രി​​ക ഘ​​ടി​​കാ​​രം ന​​മ്മു​​ടെ ശ​​രീ​​ര​​ത്തി​​നു​​ള്ളി​​ൽ പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന​​താ​​യി വ​​ർ​​ഷ​​ങ്ങ​​ൾ​​ക്കു മു​​േമ്പ ന​​മു​​ക്ക​​റി​​യാം.  എ​​ന്നാ​​ൽ, ഭൂ​​മി​​യു​​ടെ പ​​രി​​ക്ര​​മ​​ണ​​ത്തി​​ന്​ അ​​നു​​സ​​രി​​ച്ച്​ ഇ​​ത്​ കൃ​​ത്യ​​മാ​​യി പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന​​തെ​​ങ്ങ​​നെ​​യാ​​ണെ​​ന്ന​​തു സം​​ബ​​ന്ധി​​ച്ച്​ ശാ​​സ്​​​ത്ര​​ലോ​​ക​​ത്തി​​ന്​ കൃ​​ത്യ​​മാ​​യ ധാ​​ര​​ണ​​യു​​ണ്ടാ​​യി​​രു​​ന്നി​​ല്ല. ഇ​​തേ​​ക്കു​​റി​​ച്ച്​ വ്യ​​ക്​​​ത​​ത വ​​രു​​ത്തി​​യ​​ത്​ ഇൗ ​​മൂ​​ന്ന്​ ശാ​​സ്​​​ത്ര​​ജ്ഞ​​രാ​​ണ്. ഇൗ ​​ര​​ഹ​​സ്യം ക​​ണ്ടെ​​ത്താ​​ൻ ഇ​​വ​​ർ ന​​ട​​ത്തി​​യ പ​​രീ​​ക്ഷ​​ണ​​മാ​​ണ്​ ഏ​​റെ ര​​സ​​ക​​രം. 
പ​​രീ​​ക്ഷ​​ണം ഇ​​ങ്ങ​​നെ​​യാ​​ണ്​: ഒ​​രു  പ​​ഴ ഇൗ​​ച്ച​​യെ​​യാ​​ണ്​ അ​​വ​​ർ ഉ​​പ​​യോ​​ഗി​​ച്ച​​ത്. ഇ​​തി​െ​​ൻ​​റ ജൈ​​വ​​ഘ​​ടി​​കാ​​ര​​ത്തെ നി​​യ​​ന്ത്രി​​ക്കു​​ന്ന ജീ​​ൻ വേ​​ർ​​തി​​രി​​ച്ചെ​​ടു​​ത്ത്​ പ​​ഠ​​ന​​വി​​ധേ​​യ​​മാ​​ക്കി. രാ​​ത്രി​​സ​​മ​​യ​​ങ്ങ​​ളി​​ൽ ഇൗ ​​ജീ​​ൻ കൊ​​ണ്ടു​​വ​​രു​​ന്ന പ്രോ​​ട്ടീ​​നു​​ക​​ൾ കോ​​ശ​​ത്തി​​ൽ അ​​ടി​​ഞ്ഞു​​കൂ​​ടു​​ക​​യും പ​​ക​​ൽസ​​മ​​യ​​ങ്ങ​​ളി​​ൽ അ​​വ ല​​ഘുഘ​​ട​​ന​​യി​​ലേ​​ക്ക്​ ത​​ന്നെ തി​​രി​​ച്ചു​​പോ​​വുക​​യും ചെ​​യ്യു​​ന്ന​​താ​​യി ഇ​​വ​​ർ ക​​ണ്ടെ​​ത്തി. ഇ​​ങ്ങനെ സ​​മ​​യ​​ത്തി​​ന​​നു​​സൃ​​ത​​മാ​​യി കോ​​ശ​​ത്തി​​ൽ പ്രോ​​ട്ടീ​​ൻ ഘ​​ട​​ന​​യെ നി​​യ​​ന്ത്രി​​ക്കു​​ന്ന ഘ​​ട​​ക​​ത്തെ അ​​വ​​ർ​​ക്ക്​ തി​​രി​​ച്ച​​റി​​യാ​​നാ​​യി. മ​​റ്റു ജീ​​വ​​ജാ​​ല​​ങ്ങ​​ളി​​ലും സ​​മാ​​നരീ​​തി​​യി​​ൽ ഇ​​ത്ത​​രം പ്രോ​​ട്ടീ​​നു​​ക​​ൾ പ്ര​​വ​​ർ​​ത്തി​​ക്കു​​ന്നു​​വെ​​ന്നും അ​​വ​​യാ​​ണ്​ ജൈ​​വ​​ഘ​​ടി​​കാ​​ര​​ത്തെ നി​​യ​​ന്ത്രി​​ക്കു​​ന്ന​​തെ​​ന്നും ഇൗ ​​പ​​രീ​​ക്ഷ​​ണ​​ത്തി​​ലൂ​​ടെ തെ​​ളി​​ഞ്ഞു.
ഒാ​​രോ സ​​മ​​യ​​ത്തും ഇൗ ​​ഘ​​ടി​​കാ​​ര​​ത്തി​െ​​ൻ​​റ പ്ര​​വ​​ർ​​ത്ത​​നം പ​​ല രീ​​തി​​യി​​ലാ​​ണെ​​ന്നും ഇ​​തി​​ലൂ​​ടെ തെ​​ളി​​ഞ്ഞു. അ​​തു​​പോ​​ലെ ന​​മ്മു​​ടെ പെ​​രു​​മാ​​റ്റം, ഹോ​​ർ​​മോ​​ൺ ലെ​​വ​​ൽ, ഉ​​റ​​ക്കം, ശ​​രീ​​രോ​​ഷ്​​​മാ​​വ്​ തു​​ട​​ങ്ങി​​യ​​വ​​യി​​ലു​​ണ്ടാ​​കു​​ന്ന മാ​​റ്റ​​ങ്ങ​​ൾ​​ക്ക​​ന​​ുസ​​രി​​ച്ചും ജൈ​​വ​​ഘ​​ടി​​കാ​​ര​​ത്തി​െ​​ൻ​​റ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളി​​ൽ മാ​​റ്റ​​മു​​ണ്ടാ​​കും. ഇ​​തു​​പോ​​ലെ ചു​​റ്റു​​പാ​​ടു​​ക​​ളി​​ലു​​ണ്ടാ​​കു​​ന്ന വ്യ​​ത്യാ​​സം ന​​മ്മു​​ടെ ശ​​രീ​​ര​​ത്തി​െ​​ൻ​​റ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളെ​​യും ബാ​​ധി​​ക്കും; സ​​മാ​​ന​​മാ​​യി അ​​ത്​ ജൈ​​വ​​ഘ​​ടി​​കാ​​ര​​ത്തെ​​യും ബാ​​ധി​​ക്കും. ഒ​​രാ​​ൾ ദീ​​ർ​​ഘ​​നേ​​രം വി​​മാ​​ന​​ത്തി​​ൽ സ​​ഞ്ച​​രി​​ക്കു​​ന്നു​​വെ​​ന്ന്​ ക​​രു​​തു​​ക. ഇൗ ​​സ​​മ​​യ​​ത്ത്​ അ​​യാ​​ൾ ര​​ണ്ടോ മൂ​​ന്നോ ‘ടൈം ​​സോ​​ണു’​​ക​​ളി​​ലൂ​​ടെ ക​​ട​​ന്നു​​പോ​​യെ​​ന്നും ക​​രു​​തു​​ക. അ​​യാ​​ളു​​ടെ ശ​​രീ​​ര​​ത്തി​​ന്​ മ​​റ്റൊ​​രു ത​​രം ക്ഷീ​​ണം അ​​നു​​ഭ​​വ​​പ്പെ​​ടും. ജെ​​റ്റ്​ ലാ​​ഗ്​ എ​​ന്നാ​​ണ്​ ഇ​​ത​​റി​​യ​​പ്പെ​​ടു​​ന്ന​​ത്. ര​​ണ്ടുത​​രം ​​ചു​​റ്റു​​പാ​​ടു​​ക​​ളി​​ലൂ​​ടെ​​യു​​ള്ള സ​​ഞ്ചാ​​രം അ​​യാ​​ളു​​ടെ ശ​​രീ​​ര​​ത്തെ​​യും ജൈ​​വഘ​​ടി​​കാ​​ര​​ത്തെ​​യും ബാ​​ധി​​ച്ച​​താ​​ണ്​ ഇ​​തി​​ന്​ കാ​​ര​​ണം. 
ഇൗ ​​ജൈ​​വ​​ഘ​​ടി​​കാ​​ര​​ത്തെ​​ക്കു​​റി​​ച്ച്​ 18ാം നൂ​​റ്റാ​​ണ്ട്​ മു​​ത​​ലേ ന​​മു​​ക്ക​​റി​​യാം. ഴാ​​ൻ ജാ​​ക്വ​​സ്​ എ​​ന്ന ഫ്ര​​ഞ്ച്​ ശാ​​സ്​​​ത്ര​​ജ്ഞ​​നാ​​ണ്​ ഇ​​തു​​സം​​ബ​​ന്ധി​​ച്ച ആ​​ദ്യ സൂ​​ച​​ന ന​​ൽ​​കി​​യ​​ത്. തൊ​​ട്ടാ​​വാ​​ടി ചെ​​ടി​​യി​​ൽ ന​​ട​​ത്തി​​യ ചി​​ല നി​​രീ​​ക്ഷ​​ണ​​ങ്ങ​​ളാ​​ണ്​ അ​​ദ്ദേ​​ഹ​​ത്തെ ‘ജൈ​​വ​​ഘ​​ടി​​കാ​​രം’ എ​​ന്ന ആ​​ശ​​യ​​ത്തി​​ലേ​​ക്ക്​ എ​​ത്തി​​ച്ച​​ത്. വീ​​ട്ടി​​ൽ ഒ​​രു മു​​റി​​യു​​ടെ ജ​​നാ​​ല​​ക്ക​​രി​​കി​​ലാ​​യി അ​​ദ്ദേ​​ഹം ഒ​​രു ചെ​​ടി വ​​ള​​ർ​​ത്തി. പ​​ക​​ൽസ​​മ​​യ​​ങ്ങ​​ളി​​ൽ അ​​തി​െ​​ൻ​​റ ഇ​​ല​​ക​​ൾ സൂ​​ര്യ​​ന്​ അ​​ഭി​​മു​​ഖ​​മാ​​യി വി​​ട​​ർ​​ന്നുനി​​ൽ​​ക്കു​​ന്ന​​തും രാ​​​ത്രി സ​​മ​​യ​​ങ്ങ​​ളി​​ൽ അ​​വ അ​​ട​​ഞ്ഞു​​പോ​​കു​​ന്ന​​തും അ​​ദ്ദേ​​ഹം ശ്ര​​ദ്ധി​​ച്ചു. കു​​റെ ദി​​വ​​സ​​ങ്ങ​​ൾ​​ക്കു​​ശേ​​ഷം,  വെ​​ളി​​ച്ചം വ​​രാ​​ത്ത രൂ​​പ​​ത്തി​​ൽ ആ ​​മു​​റി സ​​ജ്ജീക​​രി​​ക്കു​​ക​​യും അ​​വി​​ടെ പ​​രീ​​ക്ഷ​​ണം ആ​​വ​​ർ​​ത്തി​​ക്കു​​ക​​യും​ ചെ​​യ്​​​തു. അ​​പ്പോ​​ഴും സൂ​​ര്യ​​പ്ര​​കാ​​ശ​​മി​​ല്ലാ​​ഞ്ഞി​​ട്ടും പ​​ക​​ൽ​​സ​​മ​​യ​​ങ്ങ​​ളി​​ൽ ഇ​​ല വി​​ട​​ർ​​ന്നുനി​​ൽ​​ക്കു​​ക​​യും രാ​​​ത്രി​​യി​​ൽ അ​​ത്​ പ​​ഴ​​യ​​പോ​​ലെ ആ​​വു​​ക​​യും​ ചെ​​യ്യു​​ന്ന​​ത്​ ക​​ണ്ട്​ അ​​ദ്ദേ​​ഹം അ​​ദ്​​​​ഭു​​ത​​പ്പെ​​ട്ടു. ആ​​ദ്യ ദി​​വ​​സ​​ങ്ങ​​ളി​​ൽ, ചെ​​ടി പ​​ക​​ലി​​നെ​​യും രാ​​ത്രി​​യെ​​യും തി​​രി​​ച്ച​​റി​​ഞ്ഞു​​വെ​​ന്നും പി​​ന്നീ​​ട്​ അ​​തി​െ​​ൻ​​റ ല​​ക്ഷ​​ണ​​ങ്ങ​​ൾ (ഇൗ ​​പ​​രീ​​ക്ഷ​​ണ​​ത്തി​​ൽ അ​​ത്​ സൂ​​ര്യ​​പ്ര​​കാ​​ശ​​മാ​​ണ്) ഇ​​ല്ലെ​​ങ്കി​​ലും ആ ​​സ​​മ​​യ​​ത്തി​​ന​​നു​​സ​​രി​​ച്ച്​ പ്ര​​തി​​ക​​രി​​ക്കു​​മെ​​ന്നും അ​​ദ്ദേ​​ഹം മ​​ന​​സ്സി​​ലാ​​ക്കി. ഇ​​ങ്ങ​​നെ ചെ​​ടി​​യെ അ​​ല്ലെ​​ങ്കി​​ൽ ജീ​​വ​​ജാ​​ല​​ങ്ങ​​ളെ നി​​യ​​ന്ത്രി​​ക്കു​​ന്ന ഒ​​രു ആ​​ന്ത​​രി​​ക സം​​വി​​ധാ​​നം ഉ​​​ണ്ടെ​​ന്നും അ​​ദ്ദേ​​ഹം തി​​രി​​ച്ച​​റി​​ഞ്ഞു. അ​​തി​​നു​​ശേ​​ഷ​​മാ​​ണ്​ ജൈ​​വ​​ഘ​​ടി​​കാ​​രം സം​​ബ​​ന്ധി​​ച്ച കൂ​​ടു​​ത​​ൽ പ​​ഠ​​ന​​ങ്ങ​​ൾ ന​​ട​​ക്കു​​ന്ന​​ത്.
1970ക​​ളി​​ലാ​​ണ്​ മേ​​ൽ പ​​റ​​ഞ്ഞ ജീ​​നു​​ക​​ളെ ക​​ണ്ടെ​​ത്തി​​യ​​ത്. ’80ക​​ളി​​ലാ​​ണ്​ ഇ​​പ്പോ​​ൾ പു​​ര​​സ്​​​കാ​​രം നേ​​ടി​​യ ശാ​​സ്​​​ത്ര​​ജ്ഞ​​ർ ഇൗ ​​പ​​രീ​​ക്ഷ​​ണ​​ങ്ങ​​ൾ ന​​ട​​ത്തി​​യ​​തും ജൈ​​വ​​ഘ​​ടി​​കാ​​ര​​ത്തി​െ​​ൻ​​റ ര​​ഹ​​സ്യ​​ങ്ങ​​ൾ ലോ​​ക​​ത്തി​​ന്​ മു​​ന്നി​​ൽ തു​​റ​​ന്നി​​ട്ട​​തും. 

ഭൗ​തി​ക ശാ​സ്​​ത്രം

പ്ര​പ​ഞ്ച​ത്തി​ലേ​ക്കൊ​രു കി​ളി​വാ​തി​ൽ

പ്ര​​പ​​ഞ്ച നി​​രീ​​ക്ഷ​​ണ​​ത്തി​​ന്​ പു​​തി​െ​​യാ​​രു മാ​​തൃ​​ക നെ​​യ്​​​ത മൂ​​ന്ന്​ അ​​മേ​​രി​​ക്ക​​ൻ ശാ​​സ്​​​ത്ര പ്ര​​തി​​ഭ​​ക​​ൾ​​ക്കാ​​ണ്​ ഇൗ ​​വ​​ർ​​ഷ​​ത്തെ ഭൗ​​തി​​ക ശാ​​സ്​​​ത്ര നൊ​​ബേ​​ൽ. റെ​​യ്​​​ന​​ർ വെ​​യ്​​​സ്, ബാ​​രി ബാ​​രി​​ഷ്, കി​​പ്​ തോ​​ൺ എ​​ന്നീ അ​​മേ​​രി​​ക്ക​​ൻ ശാ​​സ്​​​ത്ര​​ജ്ഞ​​രാ​​ണ്​ അ​​വാ​​ർ​​ഡി​​ന്​ അ​​ർ​​ഹ​​രാ​​യ​​ത്. ഇ​​തി​​ൽ റെ​​യ്​​​ന​​ർ മസ​​ാചൂ​​സ​​റ്റ്​​​സ്​ ഇ​​ൻ​​സ്​​​റ്റി​​റ്റ്യൂ​​ട്ട്​ ഒാ​​ഫ്​ ടെ​​ക്​​​നോ​​ള​​ജി​​യി​​ലെ​​യും ബാ​​രി​​ഷും കി​​പ്​തോ​​ണും കാ​​ർ​െ​​ട്ട​​ക്ക്​ സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യി​​ലെ​​യും ഗ​​വേ​​ഷ​​ക​​രാ​​ണ്. ഒ​​രു നൂ​​റ്റാ​​ണ്ട്​ മു​​മ്പ്​ ആ​​ൽ​​ബ​​ർ​​ട്ട്​ ​െഎ​​ൻ​​സ്​​​​െറ്റെ​​ൻ ത​െ​​ൻ​​റ പൊ​​തു​​ ആ​​പേ​​ക്ഷി​​ക​​താ സി​​ദ്ധാ​​ന്ത​​ത്തി​െ​​ൻ​​റ ഭാ​​ഗ​​മാ​​യി പ്ര​​വ​​ചി​​ച്ച ഗു​​രു​​ത്വ​​ത​​രം​​ഗ​​ങ്ങ​​ളെ ക​​ണ്ടെ​​ത്തി​​യ​​തി​​നാ​​ണ്​ ഇ​​വ​​ർ​​ക്ക്​ അ​​വാ​​ർ​​ഡ്​ ല​​ഭി​​ച്ചി​​രി​​ക്കു​​ന്ന​​ത്. ശാ​​സ്​​​ത്ര​​ലോ​​കം നൂ​​റ്റാ​​ണ്ടി​െ​​ൻ​​റ ക​​ണ്ടെ​​ത്ത​​ൽ എ​​ന്നാ​​ണ്​ ഇ​​തി​​നെ വി​​ശേ​​ഷി​​പ്പി​​ച്ചി​​രി​​ക്കു​​ന്ന​​ത്. 
ഇ​​നി എ​​ന്താ​​ണ്​ ഗു​​രു​​ത്വത​​രം​​ഗ​​ങ്ങ​​ൾ എ​​ന്നും അ​​വ പ്ര​​പ​​ഞ്ച വി​​ജ​​്​ഞാ​​നീ​​യ​​ത്തി​​ൽ എ​​ത്ര​​മാ​​ത്രം പ്ര​​ധാ​​ന​​പ്പെ​​ട്ട​​താ​​ണെ​​ന്നും നോ​​ക്കാം. 
ഗാ​​​ല​​​ക്സി​​​ക​​​ൾ ത​​​മ്മി​​​ലോ ത​​​മോ​​​ഗ​​​ർ​​​ത്ത​​​ങ്ങ​​​ൾ ത​​​മ്മി​​​ലോ കൂ​​​ട്ടി​​​യി​​​ടി​​​ക്കു​​​മ്പോ​​​ൾ സ്​​​​ഥ​​​ല–​​​കാ​​​ല ജ്യാ​​​മി​​​തി​​​യി​​​ലു​​​ണ്ടാ​​​കു​​​ന്ന പ്ര​​​ക​​​മ്പ​​​ന​​​ങ്ങ​​​ൾ ഓ​​​ള​​​ങ്ങ​​​ളാ​​​യി സ​​​ഞ്ച​​​രി​​​ക്കു​​​മെ​​​ന്നാ​​​യി​​​രു​​​ന്നു ഐ​​​ൻ​​​സ്​​​​റ്റൈ​​െ​​ൻ​​റ ​​​പ്ര​​വ​​ച​​നം. ഇൗ ​​ഒാ​​ള​​ങ്ങ​​ളാ​​ണ്​ ഗു​​രു​​ത്വ ത​​രം​​ഗ​​ങ്ങ​​ൾ. അ​​ഥ​​വാ ​​​പ്രപ​​ഞ്ച​​ത്തി​​ലെ ര​​ണ്ട്​ ഗോ​​ള​​ങ്ങ​​ൾ ത​​മ്മി​​ലു​​ള്ള കൂ​​ട്ടി​​യി​​ടി മൂ​​ലം ശൂ​ന്യ​​ത​​യി​​ൽ സൃ​​ഷ്​​​ടി​​ക്ക​​പ്പെ​​ടു​​ന്ന പ്ര​​ക​​മ്പ​​ന​​ങ്ങ​​ളു​​ടെ അ​​വ​​ശി​​ഷ്​​​ട​​മാ​​ണ്​ ഗു​​രു​​ത്വ​​ത​​രം​​ഗം. ഗു​​​രു​​​ത്വത​​​രം​​​ഗ​​​ങ്ങ​​​ളെ ക​​​ണ്ടെ​​​ത്താ​​​ൻ ശാ​​​സ്​​​​ത്ര​​​ലോ​​​കം പ​​​ല​​​വി​​​ധ​​​ത്തി​​​ലു​​​ള്ള ശ്ര​​​മ​​​ങ്ങ​​​ൾ ന​​​ട​​​ത്തു​​​ക​​​യു​​​ണ്ടാ​​​യി. അ​​​തി​​​ൽ ഏ​​​റ്റ​​​വും പ്ര​​​ധാ​​​ന​​​പ്പെ​​​ട്ട​​​തും വ​​​ലു​​​തു​​​മാ​​​യി​​​രു​​​ന്നു ലി​​​ഗോ അ​​​ഥ​​​വാ, ലേ​​​സ​​​ർ ഇ​​​ൻ​​​റ​​​ർ​​​ഫെ​​​റോ മീ​​​റ്റ​​​ർ​​​ ഗ്രാ​​​വി​​​റ്റേ​​​ഷ​​​ന​​​ൽ വേ​​​വ്സ്​ ഒ​​​ബ്സ​​​ർ​​​വേ​​​റ്റ​​​റീ​​​സ്. അ​​​മേ​​​രി​​​ക്ക ആ​​​സ്​​​​ഥാ​​​ന​​​മാ​​​യു​​​ള്ള ഈ ​​​നി​​​രീ​​​ക്ഷ​​​ണാ​​​ല​​​യ​​​ങ്ങ​​​ളു​​​ടെ തു​​​ട​​​ക്കം 1990ക​​​ളി​​​ൽത​​​ന്നെ​​​ ഉണ്ടാ​​​യെ​​​ങ്കി​​​ലും പ്ര​​​വ​​​ർ​​​ത്ത​​​നം ആ​​​രം​​​ഭി​​​ച്ച​​​ത് 2002ലാ​​​ണ്. 15 രാ​​​ജ്യ​​​ങ്ങ​​​ളി​​​ലാ​​​യി 900 ഗ​​​വേ​​​ഷ​​​ക​​​രാ​​ണ്​ ഇ​​വി​​ടെ​​യു​​ള്ള​​ത്. ഇ​​തി​​ൽ 30ഒാ​​ളം ഇ​​ന്ത്യ​​ക്കാ​​രു​​മു​​ണ്ട്. 
2015 സെ​പ്​​റ്റം​ബ​റി​ൽ ആ​ദ്യ​മാ​യി ലി​േ​ഗാ സം​ഘം ഗു​രു​ത്വത​രം​ഗ​ത്തെ ക​ണ്ടെ​ത്തി.  130 കോ​​ടി വ​​ർ​​ഷം മു​​മ്പ് ര​​ണ്ട് ത​​മോ​​ഗ​​ർ​​ത്ത​​ങ്ങ​​ൾ കൂ​​ട്ടി​​യി​​ടി​​ച്ച​​തിെ​​ൻ​​റ ഓ​​ള​​ങ്ങ​​ളാ​​ണ് അ​​വ​​രു​​ടെ ഡി​​റ്റ​​ക്ട​​റു​​ക​​ളി​​ൽ പ​​തി​​ഞ്ഞ​​ത്. അ​​ങ്ങ​​നെ ഒ​​രു പ്ര​​വ​​ച​​നം 100 വ​​ർ​​ഷ​​ങ്ങ​​ൾ​​ക്കി​​പ്പു​​റം യാ​​ഥാ​​ർ​​ഥ്യ​​മാ​​യി​​രി​​ക്കു​​ന്നു. ഇൗ ​ക​ണ്ടെ​ത്ത​ലി​ന്​ നേ​തൃ​ത്വം ന​ൽ​കി​യ​തി​നാ​ണ്​ ഇ​വ​ർ​ക്ക്​ നൊ​ബേ​ൽ ല​ഭി​ച്ച​ത്.
നൂ​​റ്റാ​​ണ്ടു​​ക​​ൾ​​ക്കു മു​​മ്പു​​ന്നെ മ​​നു​​ഷ്യ​​ൻ പ്ര​​പ​​ഞ്ച​​ത്തെ നി​​രീ​​ക്ഷി​​ച്ച​​തിെ​​ൻ​​റ ച​​രി​​ത്രം ന​​മു​​ക്ക​​റി​​യാം. എ​​ന്നാ​​ൽ, ആ ​​നി​​രീ​​ക്ഷ​​ണ​​ത്തിെ​​ൻ​​റ ഗ​​തി​​യെ മാ​​റ്റി​​മ​​റി​​ച്ച​​ത് 1609ൽ ​​ഗ​​ലീ​​ലി​​യോ ടെ​​ലി​സ്​​​കോ​​പ് ഉ​​പ​​യോ​​ഗി​​ച്ച് വാ​​ന​​നി​​രീ​​ക്ഷ​​ണം ന​​ട​​ത്തി​​യ​​തോടെ​​യാ​​ണ്. അ​​ദ്ദേ​​ഹം വ്യാ​​ഴ​​ത്തെ നി​​രീ​​ക്ഷി​​ക്കു​​ക​​യും അ​​തിെ​​ൻ​​റ നാ​​ല് ഉ​​പ​​ഗ്ര​​ഹ​​ങ്ങ​​ളെ ക​​ണ്ടെ​​ത്തു​​ക​​യു​​മൊ​​ക്കെ ചെ​​യ്തു. പി​​ന്നീ​​ട് ടെ​​ലി​​സ്​​​കോ​​പിെ​​ൻ​​റ സാ​​ങ്കേ​​തി​​കത വ​​ർ​​ധി​​ച്ച​​തോ​​ടെ ന​​മു​​ക്ക​​റി​​യാ​​ത്ത പ്ര​​പ​​ഞ്ച​​ത്തിെ​​ൻ​​റ പു​​തി​​യ ഭാ​​ഗ​​ങ്ങ​​ൾ നാം ​​ക​​ണ്ടെ​​ത്തി തു​​ട​​ങ്ങി. അ​​തു​​വ​​ഴി പു​​തി​​യ അ​​റി​​വു​​ക​​ൾ നേ​​ടി.
 1930ക​​ൾ വ​​രെ ന​​മ്മു​​ടെ ഗാ​​ല​​ക്സി​​ക്ക​​പ്പു​​റ​​മു​​ള്ള ലോ​​ക​​ത്തെ​​ക്കു​​റി​​ച്ച് കൃ​​ത്യ​​മാ​​യ ധാ​​ര​​ണ​​യു​​ണ്ടാ​​യി​​രു​​ന്നി​​ല്ല. എ​​ന്നാ​​ൽ, പി​​ന്നീ​​ട് വി​​വി​​ധ ത​​രം​​ഗദൈ​​ർ​​ഘ്യ​​ത്തി​​ലു​​ള്ള ടെ​​ലി​​സ്​​​കോ​​പു​​ക​​ൾ നി​​ർ​​മി​​ക്ക​​പ്പെ​​ട്ട​​തോ​​ടെ (റേ​​ഡി​​യോ ടെ​​ലി​​സ്​​​കോ​​പ്, എ​​ക്സ്​ റേ ​​ടെ​​ലി​​സ്​​​കോ​​പ്, ഇ​​ൻ​​ഫ്രാ റെ​​ഡ് തു​​ട​​ങ്ങി​​യ​​വ) പ്ര​​പ​​ഞ്ചത്തി​െൻറ കൂ​​ടു​​ത​​ൽ കൂ​​ടു​​ത​​ൽ ഭാ​ഗ​ങ്ങ​ളി​ലേ​ക്ക്​ ന​മ്മു​ടെ ക​ണ്ണെ​ത്തി. 
ചു​​രു​​ക്ക​​ത്തി​​ൽ, ഈ ​​പ്ര​​പ​​ഞ്ചം നാം ​​വി​​ചാ​​രി​​ക്കു​​ന്ന​​തി​​ലും 100 കോ​​ടി മ​​ട​​ങ്ങ് വ​​ലു​​താ​​ണെ​​ന്ന് ന​​മ്മെ പ​​ഠി​​പ്പി​ച്ച​തും പു​തി​യ ഗ്ര​ഹ​ങ്ങ​ളെ ക​ണ്ടെ​ത്താ​ൻ സ​ഹാ​യി​ച്ച​തു​മെ​ല്ലാം ഇൗ ​അ​ത്യാ​ധു​നി​ക ടെ​ലി​സ്​​കോ​പു​ക​ളാ​ണ്. ഇ​തി​നും​അ​​പ്പു​​റ​​മു​​ള്ള സാ​​ധ്യ​​ത​​ക​​ളാ​​ണ് ന​​മു​​ക്ക് ഗു​​രു​​ത്വത​​രം​​ഗ​​ങ്ങ​​ൾ ന​​ൽ​​കു​​ന്ന​​ത്. 
കോ​​ടി​​ക്ക​​ണ​​ക്കി​​ന് വ​​ർ​​ഷ​​ങ്ങ​​ൾ​​ക്കു​​മു​​മ്പ്, ന​​ട​​ന്ന ഒ​​രു കൂ​ട്ടി​യി​ടി​യു​ടെ അ​​നു​​ര​​ണ​​ന​​ങ്ങ​​ളാ​​ണ് നാം ​​യ​​ഥാ​​ർ​​ഥ​​ത്തി​​ൽ ഗു​​രു​​ത്വ ത​​രം​​ഗ​​ങ്ങ​​ളി​​ലൂ​​ടെ അ​​നു​​ഭ​​വി​​ക്കു​​ന്ന​​ത്. കോ​​ടി​​ക്ക​​ണ​​ക്കി​​ന് വ​​ർ​​ഷം മു​​മ്പ് ര​​ണ്ട് ത​​മോ​​ഗ​​ർ​​ത്ത​​ങ്ങ​​ൾ ത​​മ്മി​​ൽ ന​​ട​​ന്ന കൂ​​ട്ടി​​യി​​ടി നി​​രീ​​ക്ഷി​​ക്കാ​​നാ​​വി​​ല്ല. അ​​പ്പോ​​ൾ അ​​വ​​യെ​​ക്കു​​റി​​ച്ച് പ​​ഠി​​ക്കാ​​നു​​ള്ള ഒ​​രു മാ​​ർ​​ഗം എ​​ന്നു​​പ​​റ​​യു​​ന്ന​​ത് ഗു​​രു​​ത്വത​​രം​​ഗ​​ങ്ങ​​ളെ നി​​രീ​​ക്ഷി​​ക്കു​​ക​​യാ​​ണ്. അ​​താ​​ണ് ലി​​ഗോ​​യി​​ലൂ​​ടെ ചെ​​യ്യു​​ന്ന​​ത്.

രസതന്ത്രം

ക്രയോ ഇലക്​ട്രോൺ മൈക്രോസ്​കോപ്​

ജാക്വസ്​ ദബോഷെറ്റ്​ (സ്വിറ്റ്​സർലൻഡ്​), ജൊവാഷിം ഫ്രാങ്ക്​( അമേരിക്ക), റിച്ചാർഡ്​ ഹെൻഡേഴ്​സൻ (ബ്രിട്ടൻ) എന്നീ ശാസ്​ത്രജ്​ഞരാണ്​ ഇൗ വർഷത്തെ രസതന്ത്ര  നൊബേൽ പങ്കിട്ടിരിക്കുന്നത്​. ജൈവ കോശങ്ങളെയും മറ്റും നിരീക്ഷിക്കുന്നതിനുള്ള ക്രയോ ഇലക്​ട്രോൺ മൈക്രോസ്​കോപി എന്ന സാ​േങ്കതികവിദ്യയുടെ കണ്ടെത്തലിനാണ്​ അവാർഡ്​. 
അ​ര നൂ​റ്റാ​ണ്ട്​ മു​മ്പ്​ വ​രെ കോ​ശ​ങ്ങ​ളെ​യും മ​റ്റും നി​രീ​ക്ഷി​ക്കാ​ൻ ഇ​ല​ക്​​ട്രോ​ൺ മൈ​ക്രോ​സ്​​കോ​പു​ക​ളാ​ണ്​ കാ​ര്യ​മാ​യും ഉ​പ​യോ​ഗി​ച്ചി​രു​ന്ന​ത്. ഇ​തി​ന്​ ഒ​രു കു​ഴ​പ്പ​മു​ണ്ട്. ശ​ക്​​ത​മാ​യ ഇ​ല​ക്​​ട്രോ​ൺ ബീ​മു​ക​ൾ  പ​തി​ക്കു​ന്ന​തോ​ടെ ജൈ​വ​കോ​ശ​ത്തി​െ​ൻ​റ ജീ​വ​ൻ ന​ഷ്​​ട​മാ​കും. അ​തി​നാ​ൽ, ഇ​ല​ക്​​ട്രോ​ൺ മൈ​ക്രോ​സ്​​കോ​പി​ലൂടെ നി​രീ​ക്ഷി​ക്കു​േ​മ്പാ​ൾ ജീ​വ​നി​ല്ലാ​ത്ത കോ​ശ​ങ്ങ​ളെ​യും സൂ​ക്ഷ്​​മജീ​വി​ക​ളെ​യും മാ​ത്ര​മേ കാ​ണാ​ൻ സാ​ധി​ക്കു​ക​യു​ള്ളൂ. ഏ​താ​ണ്ട്​ ഇ​തേ കാ​ല​ത്തു​ത​ന്നെ​യാ​ണ്​ ഡി.​എ​ൻ.​എ പോ​ലു​ള്ള ജൈ​വ ത​ന്മാ​ത്ര​ക​ളെ​ക്കു​റി​ച്ചു​ള്ള കൂ​ടു​ത​ൽ അ​റി​വു​ക​ൾ ശാ​സ്​​ത്ര​ലോ​ക​ത്തി​ന്​ ല​ഭി​ക്കു​ന്ന​ത്. ഇ​വ​യെ കൃ​ത്യ​മാ​യി നി​രീ​ക്ഷി​ക്കാ​നും മാ​ർ​ഗ​ങ്ങ​ളു​ണ്ടാ​യി​രു​ന്നി​ല്ല. എ​ക്​​സ്​ റേ ​ക്രി​സ്​​റ്റ​ലോ​ഗ്ര​ഫി പോ​ലു​ള്ള സാ​േ​ങ്ക​തി​കവി​ദ്യ​ക​ൾ ഉ​ണ്ടാ​യി​രു​ന്നു​വെ​ങ്കി​ലും അ​ത്ര​ത​ന്നെ ഫ​ല​പ്ര​ദ​മാ​യി​രു​ന്നി​ല്ല. ഇൗ ​കു​റ​വ്​ പ​രി​ഹ​രി​ക്കു​ന്ന​താ​യി​രു​ന്നു ക്ര​യോ ഇ​ല​ക്ട്രോ​ൺ മൈ​ക്രോ​സ്​​കോ​പ്. ഇൗ ​​മൈ​ക്രോ​സ്​​കോ​പ്​ ഉ​പ​യോ​ഗി​ച്ച്​ ജൈ​വ ത​ന്മാ​ത്ര​ക​ളു​ടെ ത്രി​മാ​ന ചി​ത്ര​ങ്ങ​ൾ ല​ഭി​ക്കു​മെ​ന്നു വ​ന്ന​തോ​ടെ​യാ​ണ്​ ബ​യോ​ടെ​ക്​​നോ​ള​ജി എ​ന്ന ശാ​സ്​​ത്ര ശാ​ഖ​യു​ടെ വി​കാ​സം എ​ളു​പ്പ​ത്തി​ൽ സാ​ധ്യ​മാ​യ​ത്.