നാളറിവ്
നാട്​, അകം
  • ഗദ്ധാഫി ടി. തയ്യിൽ
  • 10:32 AM
  • 27/03/2018
കലോത്സവ നാടകത്തിൽനിന്ന്​ (ഫയൽ ചിത്രം)

മാർച്ച് 27  ലോക നാടകദിനം 

എന്നും ശക്​തമായി, ഒരു സമൂഹത്തി​െൻറ നാക്കായി പ്രവർത്തിച്ച മാധ്യമമാണ്​ നാടകം. ഒരു ചെറിയ വിമർശനം മുതൽ ഭരണകൂടത്തെത്തന്നെ പിടിച്ചുലക്കാവുന്ന അത്ര ശക്​തിയുണ്ട്​ നാടക​ങ്ങൾക്ക്​​. മാർച്ച്​ ​ 27ന്​ മറ്റൊരു ലോക നാടകദിനംകൂടി വന്നുചേരു​ന്നു. നവമാധ്യമങ്ങൾ സമൂഹത്തെ വല്ലാതെ സ്വാധീനിക്കു​േമ്പാഴും നാടകത്തിന്​ ഇന്നും അതി​േൻറതായ സ്​ഥാനം ഉണ്ടെന്ന്​ തെളിയിക്കുന്നതാണ്​ പുതിയ നാടക സംഘങ്ങളും അവയുടെ ഇടപെടലുകളും. ഇതാ ചില നാടകവർത്തമാനങ്ങൾ

അവതരണ ശൈലിയിലും കഥയിലുമുള്ള വ്യത്യാസങ്ങൾ, നൃത്തം, സംഗീതം എന്നിവയുടെ ഉപയോഗം, ഉദ്ദേശിക്കപ്പെട്ടിരിക്കുന്ന കാണികൾ, 
അവതാരകരുടെ രാഷ്​ട്രീയ^സാമൂഹിക ലക്ഷ്യങ്ങൾ തുടങ്ങിയവക്കനുസരിച്ച്​ നാടകങ്ങൾ വിവിധ തരത്തിലുണ്ട്​.

നാടോടി നാടകങ്ങൾ
ഒരു കൂട്ടായ്​മ നാടോടി വഴക്കമനുസരിച്ച്​ പരമ്പരാഗതമായി നിലനിർത്തുന്ന നാടക രൂപമാണ്​ നാടോടി നാടകം. 

ചരിത്ര നാടകങ്ങൾ
ചരിത്രത്തി​െൻറ പശ്ചാത്തലമുള്ള നാടകങ്ങളാണ്​ പൊതുവെ ഇൗ പേരിലറിയപ്പെടുന്നത്​. ഒരു ഭരണാധികാരിയുടെയോ ഉന്നത സ്​ഥാനീയനായ പോരാളിയുടെയോ ജീവിതത്തിലെ നിർണായക ചരിത്രസംഭവങ്ങളെ അവതരിപ്പിക്കുന്ന നാടകമാണിതെന്ന്​ പറയാം. 

ഏകാങ്ക നാടകങ്ങൾ
ഒരു അങ്കം മാത്രമുള്ള നാടകങ്ങളാണിവ. ഏകാങ്ക നാടകങ്ങൾ 19ാം ശതകത്തി​െൻറ ഉത്തരാർധത്തിലാണ്​ പാശ്ചാത്യ നാടക വേദിയിൽ പിറന്നത്​. എങ്കിലും ലോകത്തെവിടെയും ആദ്യം രൂപപ്പെട്ട അഭിനയ ദൃശ്യ രംഗങ്ങൾക്ക്​ ഏകാങ്കം പോലൊരു ഘടനയാണ്​ ഉണ്ടായിരുന്നതെന്ന്​ വിലയിരുത്തപ്പെട്ടിട്ടുണ്ട്​. ഗ്രീസിലെ സിറ്റി ഡയ്​നീഷ്യയിലോ പെനേയിയായിലോ ഘോഷയാത്രയുടെ ഭാഗമായി അവതരിപ്പിച്ചിരുന്ന നാട്യരംഗങ്ങളിൽ ഏകാങ്കത്തി​െൻറ ഏറ്റവും പ്രാചീനമായ രൂപം ദർശിക്കുന്ന നാടക ചരിത്രകാരന്മാരുമുണ്ട്​. നാട്യശാസ്​ത്രവും ഏകാങ്ക നാടകങ്ങളെ പരിചയപ്പെടുത്തുന്നു.


സംഗീത നാടകങ്ങൾ
സംഗീതം, ഗാനം എന്നിവക്ക്​ ​പ്രാധാന്യമുള്ള നാടകങ്ങളാണ്​ ഇത്തരത്തിൽ അറിയപ്പെടുന്നത്​. ഇംഗ്ലീഷിൽ അവ പൊതുവെ ‘മ്യൂസിക്കൽസ്​’ എന്നറിയപ്പെടുന്നു. ഇവയുടെ കൂടുതൽ സാ​േങ്കതികത്വമുള്ള നാടകമാണ്​ ‘ഒാപറേറ്റ’ എന്ന പേരിലറിയപ്പെട്ടത്​. 1940^60 കാലഘട്ടമാണ്​ സംഗീത നാടകത്തി​െൻറ സുവർണ  യുഗം എന്നറിയപ്പെടുന്നത്​. ഇന്ത്യയിൽ തമിഴിലായിരുന്നു സംഗീത നാടകങ്ങൾ വ്യാപകമായി പ്രചരിച്ചിരുന്നത്​. അതി​െൻറ സ്വാധീനമെന്നോണം മലയാള നാടക രംഗത്തും ഗണ്യമായ സംഭാവനകൾ നൽകാൻ സംഗീത നാടകങ്ങൾക്ക്​ സാധിച്ചിട്ടുണ്ട്​.

നൃത്ത നാടകങ്ങൾ
നൃത്തത്തിലൂടെയുള്ള നാടകാവതരണങ്ങളാണ്​ ഇൗ വിഭാഗത്തിൽപെടുന്നത്​. ഇവ സംഗീത പ്രാധാന്യമുള്ള നാടകങ്ങളുമായിരിക്കും. ഇതിൽ സംഭാഷണങ്ങൾ നൃത്തരൂപേണയാണ്​ അഭിനയിച്ച്​ അവതരിപ്പിക്കുന്നത്. ആധുനിക കാലത്ത്​ കോറിയോഗ്രഫിക്ക്​ പ്രാധാന്യമുള്ള നാടകങ്ങളെയും ഇൗ വിഭാഗത്തിൽ കണക്കാക്കപ്പെടുന്നു. കേരളത്തിലെ ഉത്സവ വേദികളിൽ ഒരു കാലത്ത്​ സജീവമായിരുന്ന ബാലെ ഒരു നൃത്തനാടക രൂപമാണ്​.

തൊഴിലാളി നാടകവേദി
1932 ജൂണിൽ ലണ്ടനിൽ നടന്ന വർക്കേഴ്​സ്​ തിയറ്റർ മൂവ്​​െമൻറി​െൻറ ആദ്യത്തെ ദേശീയ സമ്മേളനത്തിൽ ‘തൊഴിലാളി നാടകത്തെ’ നിർവചിച്ചത്​ ഇപ്രകാരമാണ്​: ‘തൊഴിലാളികളുടെ, നാടക രൂപത്തിലുള്ള സമരാവിഷ്​കാരം’. നിലവിലുള്ള സാമൂഹിക പ്രതിസന്ധിക്കെതിരെ തൊഴിലാളി വർഗം ബോധപൂർവം പ്രയോഗിക്കുന്ന ആയുധമാണിത്​.   
കേരളത്തിൽ ഇടതുപക്ഷ പ്രസ്​ഥാനത്തി​െൻറ മുഖ്യധാരയോട്​ ചേർന്നാണ്​ തൊഴിലാളി നാടക സങ്കൽപം വളർന്നത്​. കുടിയാൻ^ജന്മി ബന്ധത്തിലെ നീതികേടുകളും അടിമജീവിതത്തിലെ ജാതീയമായ കെടുതികളും അനാചാരങ്ങളുമാണ്​ ഇടതുപക്ഷ നാട​കവേദിക്ക്​ പ്രധാന വിഷയമായത്. തോപ്പിൽ ഭാസി, പുളിവാന, കമ്പിശ്ശേരി, പി.എം. ആൻറണി, പി.എം. താജ്​ തുടങ്ങിയവരുടെ നാടകങ്ങൾ തൊഴിലാളി വർഗ ബോധത്തി​െൻറ സമരഗാഥകളെയാണ്​ രഹസ്യമായും പരസ്യമായും ആവിഷ്​കരിക്കാൻ ശ്രമിച്ചത്​. 

പരീക്ഷണ നാടകവേദി
സാ​മ്പ്രദായിക നാടക സ​േങ്കതങ്ങളിൽനിന്ന്​ വ്യത്യസ്​തമായി ആശയ സംവേദനത്തിന്​ പുതിയ മാർഗങ്ങൾ ആവിഷ്​കരിച്ചത്​ പരീക്ഷണ നാടകവേദിയാണെന്ന്​ പറയാം. വ്യത്യസ്​തമായ രംഗ വൈചിത്ര്യങ്ങളും ആശയ സങ്കീർണതകളും കൊണ്ട്​ നാടകവേദിയെയും പ്രേക്ഷകരെയും വേറിട്ട്​ നിർത്തുന്ന രീതിയാണ്​ പരീക്ഷണ നാടകവേദിയുടേത്​. 
പാശ്ചാത്യ നാടക ചിന്തകരിലാണ്​ പരീക്ഷണ നാടകവേദി എന്ന ആശയം രൂപംകൊണ്ടത്​. സാൽവദോർ ദാലിയാണ്​ പരീക്ഷണ നാടകവേദിയുടെ ഉപജ്​ഞാതാവ്​. ന്യൂയോർക്കിലെ 63ാം സ്​ട്രീറ്റിലാണ്​ ദാലിയുടെ പരീക്ഷണ നാടകങ്ങൾ അരങ്ങേറിയത്​. 70കളുടെ ആദ്യ ഘട്ടത്തിലാണ്​ മലയാളത്തിൽ പരീക്ഷണ നാടകങ്ങൾ അരങ്ങേറിയത്​. കാവാലത്തി​െൻറ തനത്​ നാടകങ്ങൾ സൂക്ഷ്​മവും ആശയക്ഷമതയിൽ മെനഞ്ഞെടുക്കപ്പെട്ടവയായിരുന്നു. പ്രഹസനങ്ങൾക്കും സംഗീത നാടക സംസ്​കാരത്തിനുമപ്പുറം പ്രതിബദ്ധ കലയുടെ അർപ്പണ സംസ്​കാരവും ഭാവനയുമാണ്​ പരീക്ഷണ നാടകവേദി പ്രകടിപ്പിച്ചത്​. പരീക്ഷണ നാടകങ്ങളുടെ ചിട്ടവട്ടങ്ങൾ മലയാളത്തിലെ അരങ്ങുകളെ പുനർനിർമിക്കാനാണ്​ ശ്രമിച്ചത്​. എന്നാൽ, പിന്നീട്​ വന്ന അന്ധമായ അനുകരണ സ്വഭാവവും പരീക്ഷണ നാടകവേദിയുടെ വളർച്ചക്ക്​ തടസ്സമായി. അമച്വർ നാടകവേദിയിലൂടെ നിരവധി നാടകങ്ങൾ ഇന്നും അവതരിപ്പിക്കപ്പെടുന്നുണ്ട്​. 
 
എപ്പിക്​ നാടകവേദി
‘എപ്പിക്​ തിയറ്റർ’ എന്ന ആശയത്തിന്​ സമഗ്ര രൂപം നൽകിയത്​ പ്രമുഖ നാടക ചിന്തകനായ ബെർത്തോൾട്ട്​ ബ്രെഹ്​ത്​ ആണ്​. ഭാരതീയ നാട്യശാസ്​ത്രം, ചൈനീസ്​ ഒാപറ, ആംഗ്ലോ അമേരിക്കൻ തിയറ്റർ, അബ്​സേഡ്​ തിയറ്റർ, സ്​ട്രിൻബർഗ്​, മെറ്റർലിങ്ക്​ നാടകധാര തുടങ്ങിയ പല കൈവഴികളിൽനിന്നും ഉൗർജം ആവാഹിച്ചെടുത്താണ്​ ബ്രെഹ്​ത്​ എപ്പിക്​ തിയറ്ററിന്​ ജന്മം നൽകിയത്​. നടൻ ഒരു വ്യക്​തിയാണെന്നും നടനം ഒരു ആവിഷ്​കരണം മാത്രമാണെന്നും ‘എപ്പിക്​ തിയറ്റർ’ പ്രഖ്യാപിക്കുന്നു.

തെരുവുനാടകങ്ങൾ
തെരുവിൽ അവതരിപ്പിക്കപ്പെടുന്ന നാടകം. അതിന്​ സവിശേഷമായ ശിൽപഘടനയുണ്ട്​. അത്​ ഒരുതരം പങ്കാളിത്ത നാടകവേദിയാണ്​. അതിന്​ ഇതര നാടകങ്ങളെ അപേക്ഷിച്ച്​ സാമൂഹിക പ്രതിബദ്ധത ഏറെയാണ്​. അഥവാ സാമൂഹിക ​പ്രബോധനമാണ്​ അതി​െൻറ മുഖ്യലക്ഷ്യം.

റേഡിയോ നാടകങ്ങൾ
റേഡിയോ എന്ന മാധ്യമം സൃഷ്​ടിച്ചെടുത്ത നാടകരൂപം. ഒരു ദൃശ്യകലയുടെ കേവലം ശ്രാവ്യരൂപം മാത്രമാണിത്​. നാടകത്തി​െൻറ സാഹിതീരൂപത്തിന്​ മാത്രമാണ്​ പ്രാധാന്യം. എങ്കിലും ശ്രോതാക്കളുടെ മനസ്സിൽ ഒരു ദൃശ്യം രൂപപ്പെടുത്തുന്നുവെന്നത്​ ശ്രദ്ധേയമാണ്​. സ്​ഥലം, കാലം, കഥാപാത്രങ്ങളുടെ രൂപഭാവങ്ങൾ, രംഗവസ്​തുക്കൾ തുടങ്ങിയവയെല്ലാം ശബ്​ദത്തിലൂടെ അനുഭവിപ്പിക്കുക എന്നത്​ റേഡിയോ നാടകങ്ങളുടെ ഒരു വെല്ലുവിളിയാണ്. മലയാളത്തിൽ റേഡിയോ രൂപാന്തരങ്ങൾക്കപ്പുറം പ്രസ്​തുത ശാഖയിൽ ശക്തമായ സാന്നിധ്യമറിയിച്ച എഴുത്തുകാർ തിരുനയിനാർ കുറിച്ചി, നാഗവള്ളി ആർ.എസ്​. കുറുപ്പ്​, ടി.എൻ. ഗോപിനാഥൻ നായർ, ആനന്ദക്കുട്ടൻ, വീരരാഘവൻ നായർ, പി. ഗംഗാധരൻ നായർ, ജി. ഭാസ്​കരൻപിള്ള, എസ്​. രാമൻകുട്ടി നായർ, ആർ. ചന്ദ്രൻ, കെ.ജി. സേതുനാഥ്​, ഉറൂബ്​, തിക്കോടിയൻ എന്നിവരാണ്​.


പാവനാടകം
പാവകൾക്ക്​ അഭിനേതാക്കളുടെ സ്​ഥാനം നൽകി അവതരിപ്പിക്കുന്ന നാടകങ്ങളാണിവ. ലോകമെങ്ങും പ്രചാരത്തിലുണ്ട്​ ഇത്​. തോലു ബൊമ്മലാട്ട, തോൽപാവക്കൂത്ത്​, പാവക്കഥകളി, പാവനാടകം എന്നിവ ഇതിന്​ ഉദാഹരണങ്ങളാണ്​.

സ്​ത്രീ നാടകവേദി
വിഭിന്ന സ്വഭാവങ്ങളും പ്രതിനിധാനങ്ങളുമുള്ള സ്​ത്രീ കഥാപാത്രങ്ങൾ നാടകത്തിൽ പ്രത്യക്ഷപ്പെടാൻ തുടങ്ങിയതോടെയാണ്​ തിയറ്റർ രംഗത്ത്​ സ്​ത്രീകൾക്കുള്ള പ്രാധാന്യം വർധിച്ചത്​. 
രാഷ്​ട്രീയ കാഴ്​ചപ്പാടോടുകൂടിയ ഇത്തരം നാടകസങ്കൽപത്തെ നിരവധി ഫെമിനിസ്​റ്റ്​ തിയറ്റർ ഗ്രൂപ്പുകൾ സ്വാഗതം ചെയ്​തു. ലോകവ്യാപകമായി ചലനം സൃഷ്​ടിച്ച സ്​ത്രീ നാടകവേദി ഇന്ത്യൻ തിയറ്ററിനെയും സ്വാധീനിച്ചു. ഭാരതി സാരാഭായ്​, മഞ്​ജരി ഇൗശ്വരൻ, ഉമാ മനേശ്വർ എന്നിവരുടെ സംഭാവനകൾ പ്രധാനപ്പെട്ടവയാണ്​. ദിനാമേത്ത, പോളി സെൻഗുപ്​ത, മഞ്​ജുള പത്മനാഭൻ, ത്രിപുരാശി ശർമ തുടങ്ങിയവർ സമകാലിക ഇന്ത്യൻ സ്​ത്രീവാദ നാടകപ്രസ്​ഥാനത്തി​െൻറ മുൻനിരയിൽ പ്രവർത്തിക്കുന്നവരാണ്​. മലയാള നാടകവേദിയിലും സ്​ത്രീപക്ഷ ദർശനം ശക്​തമാണ്. അഭിനേത്രികൾ എന്നനിലയിലാണ്​ അവരുടെ പൊതുസമ്മതി. എന്നാൽ, രചനാരംഗത്തും സംവിധാനരംഗത്തും ശക്​തമായ സ്​ത്രീസാന്നിധ്യം കുറവാണെന്ന്​ കാണാം. 1944ൽ കെ. സരസ്വതിയമ്മ ദേവഭൂതി എന്ന നാടകമെഴുതി. നമ്പൂതിരി സമൂഹത്തിലെ അനാചാരങ്ങൾക്കെതിരെ ‘പുനർജന്മം’ എന്നപേരിൽ ലളിതാംബിക അന്തർജനം നാടകമെഴുതി. സ്​ത്രീ സ്വാതന്ത്ര്യത്തിനും വിമോചനത്തിനും പ്രാധാന്യം നൽകുന്ന നാടക പ്രസ്​ഥാനങ്ങൾ കേരളത്തിലുണ്ടായത്​ 1990കളുടെ തുടക്കത്തിലാണ്​. അഭിനേ​ത്രി എന്ന സ്​ത്രീവാദ നാടകവേദിയുടെ ഉദയം കേരളീയ നാടകരംഗത്ത്​ ശ്രദ്ധേയ ചലനങ്ങൾ സൃഷ്​ടിച്ചു. പ്രഫ. ജി. ശങ്കരപ്പിള്ളയുടെ രണ്ട്​ നാടകരചനകളെ സമന്വയിപ്പിച്ച്​ ചിറകടിയൊച്ചകൾ എന്ന പുതിയ നാടകഭാഷ്യം അഭിനേ​ത്രി ഒരുക്കി. ശ്രീലത, സജിത മഠത്തിൽ, സുധി എന്നിവർ ആവിഷ്​കരിച്ച ഇൗ കലാസൃഷ്​ടി കേരളീയ സ്​ത്രീവാദ കലയിൽ പുതിയ വഴിത്തിരിവുണ്ടാക്കി. ഒരു​ കഥാപാത്രം മാത്രം രംഗത്തുവരുന്ന ബ്യൂട്ടി പാർലർ എന്ന സ്​ത്രീവാദ നാടകവും പുതിയ ഉണർവുകൾ സൃഷ്​ടിച്ചു. സജിത മഠത്തിലും കെ.എസ്​. ശ്രീകാന്തും ചേർന്ന്​ സൃഷ്​ടിച്ച ഇൗ കലാസൃഷ്​ടി ഒ​േട്ടറെ പുതിയ സ്​ത്രീവാദ നാടകലക്ഷ്യങ്ങൾക്ക്​ തുടക്കമിട്ടു.

തനത്​ നാടകവേദി
ഒരു പ്രദേശത്തെ സവിശേഷവും പരിമിതവുമായ സദസ്സിനുവേണ്ടി നിലനിന്നുപോരുന്നതും അവിടത്തെ സാംസ്​കാരികമായ പ്രത്യേകതകളുമായി ജൈവബന്ധം പുലർത്തുന്നതുമായ രംഗാവിഷ്​കാര സ​മ്പ്രദായമാണ്​ തനത്​ നാടകവേദി എന്നറിയപ്പെടുന്നത്​.

രാഷ്​ട്രീയ നാടകങ്ങൾ
രാഷ്​ട്രീയബോധം നിർണയിക്കുന്നതിനും സമൂഹത്തിൽ അത്​ പക്ഷപാതപരമായോ പക്ഷരഹിതമായോ പ്രചരിപ്പിക്കുന്നതിനുമുള്ള നിർണായക ശക്​തിയാണ്​ രാഷ്​ട്രീയ നാടകം. പാട്ടബാക്കി, നിങ്ങളെന്നെ കമ്യൂണിസ്​റ്റാക്കി തുടങ്ങിയ രാഷ്​ട്രീയ നാടകങ്ങൾ കേരളീയ സമൂഹത്തിൽ വലിയ സ്വാധീനം​ ചെലുത്തിയിട്ടുണ്ട്​. ഇടതുപക്ഷ പ്രസ്​ഥാനത്തി​െൻറ ആശയങ്ങൾ പ്രായോഗികമായി ജനങ്ങളിലെത്തിക്കാൻ ഇത്തരം നാടകങ്ങൾ പ്രധാന പങ്കുവഹിച്ചു. ചെറുകാടി​െൻറ നമ്മളൊന്ന്​, കെ.ടി. മുഹമ്മദി​െൻറ ഇത്​ ഭൂമിയാണ്​, മൊയാരത്തി​െൻറ മേവാഡ്​ പതനം തുടങ്ങിയ നാടകങ്ങൾ കേരളത്തി​െൻറ രാഷ്​ട്രീയ സമസ്​ഥയെ രൂപവത്​കരിക്കാനും നവീകരിക്കാനും കളമൊരുക്കി.

പ്രഫഷനൽ നാടകവേദി
കലാമേന്മകൊണ്ടും വിഷയാവതരണംകൊണ്ടും വിജയം വരിക്കുന്ന നാടകങ്ങളെയാണ്​ പ്രഫഷനൽ നാടകങ്ങൾ എന്നുപറയുന്നത്​. ഒരു നാടക കലാകാരൻ നാടകത്തെ ഉപജീവനമാർഗം എന്നനിലയിൽ സമീപിക്കുന്നിടത്താണ്​ പ്രഫഷനലിസം സംഭവിക്കുന്നതെന്നു പറയാം.

സ്വതന്ത്ര തിയറ്റർ പ്രസ്​ഥാനം
ക്രിസ്​തുവർഷം 1800ഒാടുകൂടി യൂറോപ്പിൽ രൂപംകൊണ്ട പ്രസ്​ഥാനമാണ്​ റിയലിസം​. വ്യവസായിക വികാസത്തി​െൻറ ഫലമായി യഥാർഥ ജീവിതം സാഹിത്യത്തിൽ പ്രതിഫലിച്ചതോടെ രൂപംകൊണ്ട പ്രസ്​ഥാനമാണിത്​. ഇക്കാലങ്ങളിൽ യൂറോപ്പിലെ കച്ചവടതാൽപര്യത്തിൽ അധിഷ്​ഠിതമായ നാടകശാലകൾ ഇത്തരം നാടകങ്ങൾ നിരോധിച്ചു. അതിനു പകരമായി യൂറോപ്പിലെമ്പാടും രൂപംകൊണ്ട നാടകപ്രസ്​ഥാനമാണ്​ സ്വതന്ത്ര തിയറ്റർ പ്രസ്​ഥാനം. അങ്ങനെ രൂപംകൊണ്ട ആദ്യത്തെ പ്രധാന സ്വതന്ത്ര തിയറ്ററാണ്​ ആന്ദ്രേ അൻറോയ്​ൻ 1887ൽ പാരിസിൽ സ്​ഥാപിച്ച തിയറ്റർ ലിബ്ര. 1891ൽ ജേക്കബ്​ ടി ഗ്രിയൻ സ്​ഥാപിച്ച ലണ്ടനിലെ സ്വതന്ത്ര തിയറ്റർ സൊസൈറ്റി ജോർജ്​ ബർണാഡ്​ഷായുടെ നാടകങ്ങൾ ഇംഗ്ലണ്ടിൽ അവതരിപ്പിച്ചു.

കുട്ടികളുടെ നാടകങ്ങൾ
കുട്ടികൾക്ക്​ ഉ​ൾക്കൊള്ളാനും ആസ്വദിക്കാനും കഴിയുന്ന നാടകങ്ങൾ അവതരിപ്പിക്കുന്ന വേദിയാണിത്​. കുട്ടികൾക്കും മുതിർന്നവർക്കും ഇത്തരം നാടകങ്ങൾ അവതരിപ്പിക്കാം. കുട്ടികൾക്ക്​ മനസ്സിലാവുന്ന തരത്തിലുള്ള പ്രമേയവും രംഗാവതരണവുമാണ്​ ഇവിടെ പ്രധാനം. ഗുണപാഠ കഥകൾ, നീതിസാര കഥകൾ, വിനോദങ്ങളും കുട്ടിക്കളികളും നിറഞ്ഞ കഥകൾ തുടങ്ങിയവയാണ്​ പൊതുവെ ബാല നാടകവേദിയുടെ വിഷയം. ഇംഗ്ലണ്ടുകാരനായ ജീൻ സ്​റ്റെർലിങ്​ ആണ്​ കുട്ടികൾക്കായി നാടകങ്ങൾ രൂപപ്പെടുത്തിയ പ്രമുഖരിൽ ഒരാൾ. 1914^39 കാലഘട്ടത്തിൽ ക്രിസ്​മസ്​ വേളകളിലാണ്​ കുട്ടികളുടെ നാടകവേദി സ്​റ്റെർലിങ്​ ഒരുക്കിയിരുന്നത്​. ഇക്കാലയളവിന്​ മു​േമ്പതന്നെ, കുട്ടികൾക്കായി ബ്ല്യൂബെൽ ഇൻ ഫെയർ ലാൻഡ്​ (1901), പീറ്റർ പാൻ (1904), വെയർ ദ റെയിൻബോ എൻഡ്​സ്​ (1911) തുടങ്ങിയ നാടകങ്ങൾ ഇംഗ്ലണ്ടിൽ അവതരിപ്പിക്കപ്പെട്ടിരുന്നു. ആസ്​ട്രേലിയയിലും കുട്ടികളുടെ നാടകവേദി സജീവമായിരുന്നു. ന്യൂസിലൻഡിലെ കാൻറർബറി ചിൽഡ്രൻസ്​ തിയറ്ററും കുട്ടികളുടെ നാടകവേദിക്ക്​ ഒട്ടനവധി സംഭാവനകൾ നൽകിയിട്ടുണ്ട്​. അമേരിക്കയിലെ നാടകവേദിയും കുട്ടികളുടെ നാടകവേദിയെ ഏറെ പ്രോത്സാഹിപ്പിക്കുന്നുണ്ട്​. 
സ്​കൂൾ തലത്തിൽ നടത്തുന്ന നാടകങ്ങളും മറ്റും കേരളത്തിൽ ഏറെ ജനപ്രിയമാണ്​. ജി. ശങ്കരപ്പിള്ള, കാവാലം നാരായണപ്പണിക്കർ തുടങ്ങിയവർ കുട്ടികളുടെ നാടകവേദിയെക്കുറിച്ച്​ നടത്തിയിട്ടുള്ള അന്വേഷണ പഠനങ്ങൾ പ്രസക്തമാണ്​. വെഞ്ഞാറമൂട്​ രംഗപ്രഭാത്​, തൃപ്പൂണിത്തുറ ഭാസവേദി, പേരൂർ രംഗചേതന എന്നീ നാടക സംഘങ്ങൾ കുട്ടികളുടെ നാടകവേദി എന്നനിലയിലും ശ്രദ്ധ നേടിയിട്ടുണ്ട്​. ജി. ശങ്കരപ്പിള്ളയുടെ നിഴൽ, പൊന്നുംകുടം, കെ.പി.പി നമ്പൂതിരിയുടെ കൊഴിഞ്ഞുവീണ പൂമൊട്ട്​, സാറാ ജോസഫി​െൻറ ചാത്തുമ്മാ​െൻറ ചെരിപ്പുകൾ, എൻ. ശശിധര​െൻറ മോനുവി​െൻറ ആകാശം തുടങ്ങിയ നാടകങ്ങൾ ഏറെ ജനകീയമായി തീർന്നവയാണ്​.
 

കെ.ടി. മുഹമ്മദ്​
മലയാള നാടകത്തെക്കുറിച്ച ചർച്ചയിൽ ‘കെ.ടി’ എന്ന രണ്ടക്ഷരത്തി​െൻറ പ്രസക്തിയെക്കുറിച്ച്​ തർക്കമില്ല. 1949ൽ രചിച്ച ‘ഉൗരും പേരും’ എന്ന ആദ്യ നാടകം മുതൽ ഒന്നിനൊന്ന്​ വ്യത്യസ്​തമായി 40ൽപരം മികച്ച നാടകങ്ങൾ അദ്ദേഹം മലയാളിക്ക്​ സമ്മാനിച്ചു.

ഒ. മാധവൻ
കെ.പി.എ.സിയുടെ ആദ്യ നാടകമായ ‘എ​െൻറ മകനാണ്​ ശരി’യിൽ നായക​െൻറ അഭാവത്തിൽ പകരക്കാരനായി അരങ്ങിലെത്തിയ ഒ. മാധവൻ 1960 വരെ സമിതിയുടെ ജീവനാഡിയായി പ്രവർത്തിച്ചു. 2005 ആഗസ്​റ്റ്​ 19ന്​ ഇൗ നാടകപ്രതിഭ അന്തരിച്ചു.

എസ്​.എൽ. പുരം സദാനന്ദൻ
നാടകമാണെ​െൻറ വീട്​; സിനിമ സത്രം മാത്രം എന്ന്​ വിശ്വസിച്ച്​ വ്യക്തമായ ഇടതുപക്ഷ ചായ്​വോടെ മനുഷ്യപക്ഷത്ത്​ നിലയുറപ്പിച്ച്​ അനേകം നാടകങ്ങളെഴുതിയ കലാകാരനാണ്​ ഇദ്ദേഹം. 2005 സെപ്​റ്റംബർ 16ന്​ അദ്ദേഹം അന്തരിച്ചു.

‘സെയ്​ത്താൻ’ ജോസഫ്​
അരനൂറ്റാണ്ടിലേറെ നാടകത്തി​െൻറ തിരുവരങ്ങിൽ പയറ്റിത്തെളിഞ്ഞ ‘സെയ്​ത്താൻ’ ജോസഫ്​ മലയാള നാടകവേദിയിലെ ഒരു പ്രസ്​ഥാനംതന്നെയാണ്​.

പരവൂർ ജി. ദേവരാജൻ
ചലച്ചിത്രഗാനരംഗത്ത്​ സജീവമാവും മുമ്പ്​ ജനസഹസ്രങ്ങളെ വശീകരിച്ച നിരവധി നാടകഗാനങ്ങൾ ഒരുക്കിയ സംഗീത സംവിധായകനാണ്​ പരവൂർ ജി. ദേവരാജൻ.

ഒ.എൻ.വി. കുറുപ്പ്​
മലയാള നാടകഗാനശാഖയിൽ എന്തുകൊണ്ടും പ്രഥമഗണനീയനാണ്​ ഒ.എൻ.വി. കെ.പി.എ.സിയുടെ ‘നിങ്ങളെന്നെ കമ്യൂണിസ്​റ്റാക്കി’ നാടകം മുതൽ സമിതിക്കുവേണ്ടി പാ​െട്ടഴുതുകയും സമിതിയോടൊപ്പം പ്രവർത്തിക്കുകയും ചെയ്​ത അദ്ദേഹത്തി​െൻറ നിരവധി ഗാനങ്ങൾ ഇന്നും നാടക^ചലച്ചിത്ര പ്രേമികളുടെ മനസ്സിൽ തങ്ങിനിൽക്കുന്നു.

സീതാലക്ഷ്​മി
അഞ്ചാംവയസ്സിൽ ബാലനടിയായി അരങ്ങിലെത്തിയ സീതാലക്ഷ്​മി പ്രമുഖ നാടകസമിതികളിലൂടെ വളരെ വേഗം പ്രശസ്​തയായി.

തൃപ്പൂണിത്തുറ കുമാരൻ നായർ
കലാനിലയം നാടകവേദിയുടെ അമ്പരപ്പിക്കുന്ന രംഗവിതാനങ്ങളുടെയെല്ലാം പിറകിൽ പ്രവർത്തിച്ച മഹാനാണ്​ ഇദ്ദേഹം. 

തങ്കം വാസുദേവൻ നായർ
മലയാള നാടകവേദിയിൽ ചരിത്രം സൃഷ്​ടിച്ച നാടകനടിയാണ്​ തങ്കം വാസുദേവൻ നായർ.

സി.എം. പപ്പുക്കുട്ടി ഭാഗവതർ
ചവിട്ടുനാടക കലാകാരനായ മിഖായേലി​െൻറ മകനായി ജനിച്ച്​, 17ാം വയസ്സിൽ ‘മിശിഹ ചരിത്രം’ നാടകത്തിൽ മേരി മഗ്​ദലനയുടെ സ്​ത്രീ റോൾ എടുത്ത്​ അരങ്ങിൽ ശ്രദ്ധേയനായ ‘കേരള സൈഗാൾ’ ആണ്​ സി.എം. പപ്പുക്കുട്ടി ഭാഗവതർ.

കൊടുങ്ങല്ലൂർ അമ്മിണിയമ്മ
കലാനിലയം നാടകവേദിയുടെ ‘കായംകുളം കൊച്ചുണ്ണി’യിൽ വഴപ്പള്ളി ജാനകിയായും ‘നൂർജഹാനി’ൽ രേവാറാണിയായും ‘കടമറ്റത്ത്​ കത്തനാരിൽ’ കുഞ്ഞാറയായുമൊക്കെ അരങ്ങിലെത്തി കാണികളെ വിസ്​മയിപ്പിച്ച നടിയാണ്​ ഇവർ.

 ചങ്ങനാശ്ശേരി നടരാജൻ
12ാം വയസ്സിൽ ബാലമുരുകനായി വേഷമിട്ട്​ അരങ്ങിലെത്തിയ ചങ്ങനാശ്ശേരി നടരാജൻ കലാനിലയമടക്കം നിരവധി പ്രശസ്​ത സമിതികളുടെ നാടകത്തിൽ 150ഒാളം കഥാപാത്രങ്ങൾക്ക്​ ജീവൻ നൽകി. 

ശാരംഗപാണി
ഒരുകാലത്ത്​ മലയാള നാടക^ചലച്ചിത്ര രംഗങ്ങളിൽ നിറഞ്ഞുനിന്ന ശാരംഗപാണിയുടെ തൂലികയിൽനിന്ന്​ ഉതിർന്നുവീണത്​ മഹാവിജയങ്ങളുടെ പരമ്പരയാണ്​.

ശങ്കുണ്ണി കോട്ടയം
മലയാള പ്രഫഷനൽ നാടകവേദിയുടെ സാ​േങ്കതിക വളർച്ചയിൽ ശങ്കുണ്ണി കോട്ടയം നൽകിയ സംഭാവനകൾ ചെറുതല്ല. കാന്തവിളക്കി​െൻറയും പെട്രോമാക്​സി​െൻറയും വെളിച്ചത്തിൽ നാടകം നടത്തിയിരുന്ന, ചിലമ്പിച്ച സ്​പീക്കറി​െൻറ ശബ്​ദത്തിൽ സംഭാഷണങ്ങൾ പ്രേക്ഷകരിലെത്തിയിരുന്ന കാലത്തെ പഴങ്കഥയാക്കിയതിനു പിന്നിൽ ശങ്കുണ്ണിയുടെ കരങ്ങളുണ്ട്​.

എം.കെ. അർജുനൻ
പ്രശസ്​തമായ നിരവധി ചലച്ചിത്രഗാനങ്ങളിലൂടെ മലയാളികൾക്ക്​ പ്രിയങ്കരനായ സംഗീത സംവിധായകൻ എം.കെ. അർജുനൻ മലയാള നാടകഗാനശാഖക്ക്​ നൽകിയ സംഭാവനകൾ വളരെ വലുതാണ്​.

വാസു പ്രദീപ്​
കെ. വാസുവിനെ ‘വാസു പ്രദീപ്​’ എന്നുപേരിട്ട്​ ചിത്രകലയുടെയും നാടകത്തി​െൻറയും അരങ്ങുവാഴിച്ചത്​ കെ.എ. കൊടുങ്ങല്ലൂരാണ്​.

ആർട്ടിസ്​റ്റ്​ സുജാതൻ
മലയാള പ്രഫഷനൽ നാടകവേദിയിൽ രംഗപടത്തിലെ ആധികാരിക ശബ്​ദമാണ്​ ആർട്ടിസ്​റ്റ്​ സുജാതൻ.

നിലമ്പൂർ ആയിഷ
ഏറനാട്ടിലെ കെ.പി.എ.സി എന്നറിയപ്പെട്ട, നിലമ്പൂർ യുവജന കലാസമിതിയിലൂടെ 1953ൽ അരങ്ങിലെത്തിയ നിലമ്പൂർ ആയിഷ മലയാള നാടകവേദിയിൽ ചരിത്രം സൃഷ്​ടിച്ചു.

ടി.കെ. ജോൺ
നാടകം കഴി​േഞ്ഞയുള്ളൂ ‘മാളവിക ജോൺ’ എന്നറിയപ്പെടുന്ന ടി.കെ. ജോണിന്​ മറ്റെന്തും.

വിജയകുമാരി
12ാം വയസ്സിൽ ‘നിങ്ങളെന്നെ കമ്യൂണിസ്​റ്റാക്കി’ നാടകത്തിലെ മീനാക്ഷിയായി അരങ്ങിലെത്തിയ വിജയകുമാരി അരനൂറ്റാണ്ടോളം നാടകവേദിയിൽ സജീവസാന്നിധ്യമായി.

വൈക്കം ചന്ദ്രശേഖരൻ നായർ
അറിയപ്പെടുന്ന നോവലിസ്​റ്റാവും മുമ്പ്​ നാടകമായിരുന്നു വൈക്കം ചന്ദ്രശേഖരൻ നായരുടെ തട്ടകം.

എ.പി. ഗോപാലൻ
കാൽനൂറ്റാണ്ടിലേറെ ഗാനരചനയിതാവെന്ന നിലയിൽ പ്രഫഷനൽ നാടകരംഗത്ത്​ നിറഞ്ഞുനിന്ന വ്യക്തിയാണ്​ എ.പി എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന എ.പി. ഗോപാലൻ.

സി.എൽ. ജോസ്​
ജോസി​െൻറ നാടകങ്ങൾ അരങ്ങേറാത്ത ഏതെങ്കിലും ഗ്രാമമോ നഗരമോ ഇൗ കേരളക്കരയിലുണ്ടായിരുന്നില്ല.

കെ.പി.എ.സി സുലോചന
തികവാർന്ന അഭിനയശൈലിയും ഹൃദ്യമായ ആലാപനവൈഭവവും പരസ്​പരപൂരകമായി സ​േമ്മളിച്ച പ്രതിഭാധനയാണ്​ കെ.പി.എ.സി. സുലോചന.

സുന്ദരൻ കല്ലായി
1970കളുടെ മധ്യത്തിൽ കഥാപ്രസംഗക്കാർ അടക്കിവാണ ഉത്സവപ്പറമ്പുകളിലേക്ക്​ പ്രഫഷനൽ നാടകങ്ങൾ ഇരച്ചുകയറിയപ്പോൾ അതി​െൻറ പിന്നിൽ​ പ്രവർത്തിച്ച സൂത്രധാരന്മാരിൽ ഒരാൾ സുന്ദരൻ കല്ലായി ആയിരുന്നു.

കെ.എം. ധർമൻ
ആറുപതിറ്റാണ്ടോളമായി പ്രഫഷനൽ നാടകരംഗത്ത്​ നിറഞ്ഞുനിൽക്കുന്ന വ്യക്തിത്വമാണ്​ ഇദ്ദേഹം.

എ.എൻ. ഗണേശ്​
അടിമുടി നാടകക്കാരനാണ്​ എ.എൻ. ഗണേശ്​. 1968 മുതൽ നാടകരംഗത്ത്​ സജീവമായ അദ്ദേഹം ഹാസ്യനടനത്തിൽനിന്ന്​ തിരക്കേറിയ നാടകനട​െൻറ ​േറാളിലേക്ക്​ അതിവേഗം വളർന്നു.

കോഴിക്കോട്​ ശാന്താദേവി
ജീവിതദുരന്തങ്ങളുടെ തുരുത്തിൽ ഒറ്റപ്പെട്ടുനിൽക്കുന്ന അവസ്​ഥയിൽനിന്നാണ്​ കോഴിക്കോട്​ ശാന്താദേവി എന്ന നാടകനടി അരങ്ങ​േത്തക്ക്​ കടന്നുവരുന്നത്​.

കെ.പി.എ.സി. ഖാൻ
മൂന്നര പതിറ്റാണ്ടുകാലം കെ.പി.എ.സിയിൽ സജീവമാവുകയും വൈവിധ്യമാർന്ന കഥാപാത്രങ്ങളെ അവതരിപ്പിക്കുകയും ചെയ്​ത ഖാൻ അരങ്ങൊഴിഞ്ഞിട്ട്​ 10 വർഷത്തിലേറെയാവുന്നു.

ജി. ഒാമന
നാടകാചാര്യൻ എൻ.എൻ. പിള്ളയുടെ ക്രോസ്​ ബെൽറ്റിൽ പട്ടാളം ഭവാനിയെയും ‘കാപാലിക’യിൽ കടയ്​ക്കാവൂർ അത്തയെയും ‘പ്രേതലോകത്തിൽ’ അർത്തുങ്കൽ കാർത്യായനിയെയും അവതരിപ്പിച്ച്​ ശ്രദ്ധേയയായ ജി. ഒാമന 1989ൽ പിള്ള അഭിനയം നിർത്തി രണ്ടുവർഷത്തിനുശേഷം അരങ്ങൊഴിഞ്ഞു.

കണിയാപുരം രാമചന്ദ്രൻ
കെ.പി.എ.സിയുടെ അണിയറപ്രവർത്തനങ്ങളിൽ സജീവമായിരുന്ന കണിയാപുരം രാമചന്ദ്രൻ യാദൃച്ഛികമായാണ്​ 1971ൽ സമിതിക്കുവേണ്ടി ‘മാനസപുത്രി’ എന്ന നാടകം രചിക്കുന്നത്​.

അടൂർ പങ്കജം/അടൂർ ഭവാനി
മലയാള ചലച്ചിത്രരംഗത്ത്​ വൈവിധ്യമാർന്ന കഥാപാത്രങ്ങളെ അവതരിപ്പിച്ച്​ ശ്രദ്ധേയരായ സഹോദരിമാരാണ്​ അടൂർ പങ്കജവും അടൂർ ഭവാനിയും. സിനിമയിൽ തിളങ്ങും മുമ്പ്​ ശക്തമായ നാടക പശ്ചാത്തലം ഇരുവർക്കുമുണ്ടായിരുന്നു.

കെ.പി.എ.സി ബിയാട്രിസ്​
എട്ടാം വയസ്സിൽ മഹാകവി പാലാ നാരായണൻ നായരുടെ ‘കവിയുടെ മക്കൾ’ എന്ന നാടകത്തിലൂടെ അരങ്ങിലെത്തിയ നാടകനടിയാണ്​ ബിയാട്രിസ്​.

കു​േട്ട്യടത്തി വിലാസിനി
നാടക സ്​റ്റേജിലായാലും സിനിമയിലായാലും എനിക്ക്​ ഗ്ലിസറിൻ വേണ്ടിവരാറില്ല എന്നുപറഞ്ഞ അഭിനേ​ത്രിയാണ്​ കു​േട്ട്യടത്തി വിലാസിനി.

ടി. ദാമോദരൻ
തിരക്കഥാകൃത്ത്​ എന്ന നിലയിൽ പ്രശസ്​തനായ ടി. ദാമോദര​െൻറ നാടകകാലം പുതിയ തലമുറക്ക്​ ഏറെയൊന്നും ഒാർമയുണ്ടാവണമെന്നില്ല. മലബാറി​െൻറ നാടകചരിത്രം അദ്ദേഹത്തെ ഒാർക്കാത്തപക്ഷം അപൂർണമാവും.

തിലകൻ
വെള്ളിത്തിരയിലെ താരത്തിളക്കത്തിനുമുമ്പ്​ നാടകവേദിയിലെ ഉജ്ജ്വല നടനും അണിയറയിലെ കരുത്തുറ്റ സംവിധായകനുമായിരുന്നു തിലകൻ.

വിൽസൺ സാമുവൽ
12ാം വയസ്സ്​ മുതൽ മലബാറിലെ നാടകങ്ങളുടെ അണിയറയിൽ സജീവമായിരുന്നു വയലിനിസ്​റ്റ്​ വിൽസൺ സാമുവൽ.

രാജൻ പി. ദേവ്​
എസ്​.എൽ പുരം സദാനന്ദ​െൻറ ‘കാട്ടുകുതിര’യിലെ വില്ലൻ പരിവേഷമുള്ള നായകൻ ‘കൊച്ചുവാവ’യെ അവതരിപ്പിച്ച്​ വിജയിച്ച രാജൻ പി. ദേവിന്​ നാടകവേദിയോട്​ കടുത്തപക്ഷമുണ്ട്​.

വേട്ടക്കുളം ശിവാനന്ദൻ
നടനും സംവിധായകനും നാടകകൃത്തുമായി കാൽനൂറ്റാണ്ടിലേറെ മലയാള പ്രഫഷനൽ നാടകവേദിയിൽ സജീവമായിരുന്നു വേട്ടക്കുളം ശിവാനന്ദൻ

വിക്രമൻ നായർ
നല്ല നാടകമെന്ന സ്വപ്​നം എപ്പോഴും നെഞ്ചിലേറ്റി നടക്കുന്ന വി. ത്രിവിക്രമൻ നായർ എന്ന വിക്രമൻ നായർ നടൻ, സംവിധായകൻ, സംഘാടകൻ എന്ന നിലകളിൽ വിലപ്പെട്ട സംഭാവനകൾ നൽകി.

കെ.എം. രാഘവൻ നമ്പ്യാർ
മലബാറിലെ കലാസമിതി പ്രസ്​ഥാനത്തി​െൻറ രക്ഷകനാണ്​ കെ.എം. രാഘവൻ നമ്പ്യാർ.

ആഹ്വാൻ സെബാസ്​റ്റ്യൻ
മലബാറിലെ നടകപ്രവർത്തകരിൽ പലതുകൊണ്ടും പ്രസക്​തനാണ്​ ആഹ്വാൻ ​െസബാസ്​റ്റ്യൻ.

ഇബ്രാഹിം വെങ്ങര
നടനും നാടകകൃത്തും സംവിധായകനുമൊക്കെയായി പ്രഫഷനൽ നാടകരംഗത്ത്​ നിറഞ്ഞുനിൽക്കുന്ന ഇബ്രാഹിം​ വെങ്ങര ദാരിദ്ര്യത്തിൽനിന്ന്​ കരകയറാനാണ്​ അരങ്ങിലെത്തിയത്​.

കെ.പി.എ.സി. ലളിത
700ലധികം ചലച്ചിത്രങ്ങളിൽ വ്യത്യസ്​തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച കെ.പി.എ.സി. ലളിതക്ക്​ ധന്യമായ ഒരു നാടകകാലം സ്വന്തമായുണ്ട്​.

പറവൂർ ജോർജ്​
15ാം വയസ്സിൽ ‘രക്തസാക്ഷിണി’ എന്ന ബൈബിൾ നാടകത്തിൽ സ്​ത്രീ റോളെടുത്ത്​ അരങ്ങിലെത്തിയ പറവൂർ ജോർജ്​, പിന്നീട്​ ത​െൻറ തട്ടകം അരങ്ങിന്​ പിറകിലാണെന്ന്​ തിരിച്ചറിഞ്ഞ്​ നാടക രചയിതാവി​െൻറ മേലങ്കിയണിഞ്ഞു.

പൂച്ചാക്കൽ ഷാഹുൽ ഹമീദ്​
മലയാള നാടകഗാനശാഖയിൽ പൂച്ചാക്കൽ ഷാഹുൽ ഹമീദ്​ എന്ന ഗാനരചയിതാവിന്​ വ്യക്തമായ ഒരിടമുണ്ട്​. 

പി.ആർ. ചന്ദ്രൻ
അമച്വർ നാടകരംഗത്തും പ്രഫഷനൽ നാടകരംഗത്തും ഒരുപോലെ സംഭാവന നൽകിയ നാടകകൃത്താണ്​ പി.ആർ. ചന്ദ്രൻ.

കരകുളം ചന്ദ്രൻ
മൂന്നര ദശാബ്​ദങ്ങളായി മലയാള പ്രഫഷനൽ നാടകവേദിയിൽ ശക്തിമായ സാന്നിധ്യമായിരുന്നു കരകുളം ചന്ദ്രൻ.

സേവ്യർ പുൽപാട്ട്​
ആലുവയിലെ അമച്വർ നാടകശ്രമങ്ങളിലൂടെ വളർന്നുവന്ന നാടകക്കാരനാണ്​ സേവ്യർ പുൽപാട്ട്​.

കൊച്ചിൻ വർഗീസ്​
മലയാള നാടകഗാനരംഗത്ത്​ ശബ്​ദമികവുകൊണ്ട്​ ശ്രദ്ധേയമായ സ്​ഥാനത്തിന്​ അർഹനാണ്​ കൊച്ചിൻ വർഗീസ്​ എന്ന ഗായകൻ.
ഇങ്ങനെ നിരവധി പ്രമുഖർ മലയാള നാടകരംഗത്ത്​ പ്രവർത്തിച്ചിട്ടുണ്ട്​.

കെ.പി.എ.സിയും തോപ്പിൽ ഭാസിയും

കെ.​പി.​എ.​സി^​തോ​പ്പി​ൽ ഭാ​സി, അ​ങ്ങ​നെ​യൊ​രു സ​മ​വാ​ക്യം നി​ല​നി​ന്നി​രു​ന്നു. കെ.​പി.​എ.​സി സ്ഥാ​പ​ക​രി​ൽ ഒ​രാ​ളാ​യി​രു​ന്നി​ല്ല തോ​പ്പി​ൽ ഭാ​സി. 1940ക​ളു​ടെ അ​വ​സാ​ന​ത്തി​ൽ എ​റ​ണാ​കു​ളം ലോ ​കോ​ള​ജ്​ വി​ദ്യാ​ർ​ഥി​ക​ളാ​യി​രു​ന്ന ജി. ​ജ​നാ​ർ​ദ​ന​ക്കു​റു​പ്പ്, രാ​ജ​ഗോ​പാ​ല​ൻ നാ​യ​ർ, ക​ല്യാ​ണ​കൃ​ഷ്​​ണ​ൻ നാ​യ​ർ, രാ​ജാ​മ​ണി തു​ട​ങ്ങി​യ പു​രോ​ഗ​മ​നാ​ശ​യ​ക്കാ​രു​ടെ മ​ന​സ്സി​ൽ രൂ​പം​കൊ​ണ്ട ഒ​രു ആ​ശ​യം. 1950ക​ളു​ടെ ആ​രം​ഭ​ത്തി​ൽ പ്ര​ഫ. എം.​പി. പോ​ളി​െ​ൻ​റ കാ​ർ​മി​ക​ത്വ​ത്തി​ൽ ​തി​രു​വ​ന​ന്ത​പു​ര​ത്തു​വെ​ച്ച്​ യാ​ഥാ​ർ​ഥ്യ​മാ​യ​താ​ണ്​ കെ.​പി.​എ.​സി. ഉ​ദ്ദേ​ശ്യം ഒ​ന്നു മാ​ത്രം, ആ​ശ​യ പ്ര​ചാ​ര​ണം. ആ​ശ​യ പ്ര​ചാ​ര​ണ​ത്തി​ന്​ പ​റ്റി​യ ഏ​റ്റ​വും ശ​ക്​​ത​മാ​യ മാ​ധ്യ​മം ക​ല​യാ​ണെ​ന്ന്, അ​തി​ൽ​ത്ത​ന്നെ നാ​ട​ക​മാ​ണെ​ന്ന്​ കെ.​പി.​എ.​സി​ക്ക്​ രൂ​പം​കൊ​ടു​ത്ത​വ​ർ വി​ശ്വ​സി​ച്ചി​രു​ന്നു.  
കെ.​പി.​എ.​സി​യു​ടെ ആ​ദ്യ നാ​ട​കം നി​ങ്ങ​ളെ​ന്നെ ക​മ്യൂ​ണി​സ്​​റ്റാ​ക്കി​യ​ല്ല. ജ​നാ​ർ​ദ​ന​ക്കു​റു​പ്പും രാ​ജ​ഗോ​പാ​ല​ൻ നാ​യ​രും ചേ​ർ​ന്നെ​ഴു​തി​യ ‘എ​െ​ൻ​റ മ​ക​നാ​ണ്​ ശ​രി’ എ​ന്ന നാ​ട​ക​മാ​ണ്​ കെ.​പി.​എ.​സി ആ​ദ്യം അ​വ​ത​രി​പ്പി​ച്ച​ത്. ആ​ശ​യം​കൊ​ണ്ട്​ സ​മ്പു​ഷ്​​ട​മാ​യി​രു​ന്ന ‘എ​െ​ൻ​റ മ​ക​നാ​ണ്​ ശ​രി’ നാ​ട​ക​െ​മ​ന്ന നി​ല​യി​ൽ പ​രാ​ജ​യ​മാ​യി​രു​ന്നു. 50 താ​ഴെ വേ​ദി​ക​ളി​ൽ മാ​ത്രം അ​വ​ത​രി​പ്പി​ച്ച്​ അ​തി​െ​ൻ​റ അ​വ​ത​ര​ണം നി​ർ​ത്തേ​ണ്ടി​വ​ന്നു. 
ഇൗ ​സ​മ​യ​ത്ത്​ തോ​പ്പി​ൽ ഭാ​സി ഒ​ളി​വി​ലാ​യി​രു​ന്നു. അ​ദ്ദേ​ഹ​ത്തി​ന്​ ഒ​രു ആ​ഗ്ര​ഹം തോ​ന്നി, താ​ൻ ഒ​ളി​വി​ലി​രു​ന്നെ​ഴു​തി​യ ‘നി​ങ്ങ​ളെ​ന്നെ ക​മ്യൂ​ണി​സ്​​റ്റാ​ക്കി’ എ​ന്ന നാ​ട​കം കെ.​പി.​എ.​സി അ​വ​ത​രി​പ്പി​ച്ചെ​ങ്കി​ൽ എ​ന്ന്. ഭാ​സി​യു​ടെ ആ​ഗ്ര​ഹം ഒ.​എ​ൻ.​വി വ​ഴി കെ.​പി.​എ.​സി ഭാ​ര​വാ​ഹി​ക​ളി​ലെ​ത്തി. ത​ങ്ങ​ളു​ടെ ര​ണ്ടാ​മ​ത്തെ നാ​ട​ക​മാ​യി അ​വ​ർ അ​ത്​ തീ​രു​മാ​നി​ച്ചു. ജ​നാ​ർ​ദ​ന​ക്കു​റു​പ്പ്, രാ​ജ​ഗോ​പാ​ല​ൻ നാ​യ​ർ എ​ന്നി​വ​ര​ു​ടെ സം​വി​ധാ​ന​ത്തി​ൽ 1952 ഡി​സം​ബ​ർ ആ​റാം തീ​യ​തി ‘നി​ങ്ങ​ളെ​ന്നെ ക​മ്യൂ​ണി​സ്​​റ്റാ​ക്കി’ അ​ര​ങ്ങി​ലെ​ത്തി. ആ​ദ്യാ​വ​ത​ര​ണം ക​ഴി​ഞ്ഞ​പ്പോ​ൾ​ത​ന്നെ അ​വി​ടെ​വെ​ച്ച്​ നാ​ട​കം 30ല​ധി​കം വേ​ദി​ക​ൾ​ക്ക്​ ബു​ക്ക്​ ചെ​യ്യ​പ്പെ​ട്ടു. ഒ​രൊ​റ്റ രാ​ത്രി​കൊ​ണ്ട്​ കെ.​പി.​എ.​സി ഒ​രു പ്ര​ഫ​ഷ​ന​ൽ നാ​ട​ക സ​മി​തി​യാ​യി മാ​റി. 
‘നി​ങ്ങ​െ​ള​ന്നെ ക​മ്യൂ​ണി​സ്​​റ്റാ​ക്കി’ ആ​ദ്യ​മാ​യി അ​ര​ങ്ങു ക​ണ്ട​േ​പ്പാ​ൾ തോ​പ്പി​ൽ ഭാ​സി അ​ടൂ​ർ പൊ​ലീ​സ്​ സ്​​േ​റ്റ​ഷ​ൻ ലോ​ക്ക​പ്പി​ലാ​യി​രു​ന്നു. പി​ന്നീ​ട്​ കെ.​പി.​എ.​സി​യി​ൽ ഭാ​സി സ​ജീ​വ​മാ​യി. തു​ട​ർ​ന്ന്​ 19 നാ​ട​ക​ങ്ങ​ൾ ഭാ​സി കെ.​പി.​എ.​സി​ക്കു​വേ​ണ്ടി സം​വി​ധാ​നം ചെ​യ്​​തു.  
1964ൽ ​ഇ​ന്ത്യ​ൻ ക​മ്യൂ​ണി​സ്​​റ്റ്​ പാ​ർ​ട്ടി പി​ള​ർ​ന്ന വാ​ർ​ത്ത പു​റ​ത്തു​വ​ന്ന​പ്പോ​ൾ കെ.​പി.​എ.​സി നാ​ട​ക​സം​ഘം ഹൈ​ദ​രാ​ബാ​ദി​​ലാ​യി​രു​ന്നു. സ​മി​തി അം​ഗ​ങ്ങ​ൾ കെ.​പി. ഉ​മ്മ​റി​െ​ൻ​റ അ​ധ്യ​ക്ഷ​ത​യി​ൽ യോ​ഗം ചേ​ർ​ന്ന്​ പു​തി​യ പാ​ർ​ട്ടി​യു​ടെ പ​ക്ഷ​ത്തു​നി​ൽ​ക്കാ​ൻ തീ​രു​മാ​നി​ച്ചു. അ​ന്ന്​ സി​നി​മാ​പ്ര​വ​ർ​ത്ത​ന​വു​മാ​യി ഭാ​സി മ​ദ്രാ​സി​ലാ​യി​രു​ന്നു. തു​ട​ർ​ന്ന്​ ഭാ​സി മ​ദ്രാ​സി​ൽ​നി​ന്ന്​ ഹൈ​ദ​രാ​ബാ​ദി​ലെ​ത്തി, സ​മി​തി അം​ഗ​ങ്ങ​ളെ വി​ളി​ച്ചു​കൂ​ട്ടി. കെ.​പി.​എ.​സി മാ​തൃ​സം​ഘ​ട​ന​യോ​ടൊ​പ്പ​മാ​ണ്​ നി​ൽ​ക്കേ​ണ്ട​തെ​ന്ന്​ ശ​ക്​​ത​മാ​യി വാ​ദി​ച്ചു. സ​മി​തി അം​ഗ​ങ്ങ​ൾ അ​വ​രു​ടെ അ​ഭി​പ്രാ​യം തി​രു​ത്തി. ക​മ്യൂ​ണി​സ്​​റ്റ്​ പാ​ർ​ട്ടി ഭി​ന്നി​ച്ച വേ​ള​യി​ൽ കെ.​പി.​എ.​സി​യെ സി.​പി.​െ​എ​യു​ടെ ഭാ​ഗ​ത്ത്​ ഉ​റ​പ്പി​ച്ചു​നി​ർ​ത്തി​യ​ത്​ തോ​പ്പി​ൽ ഭാ​സി​യാ​യി​രു​ന്നു. അ​ധി​കം ക​ഴി​യു​ന്ന​തി​നു​മു​മ്പ്​ ഒ​രു വ​ലി​യ അ​ത്യാ​ഹി​ത​ത്തെ കെ.​പി.​എ​സി​ക്ക്​ അ​ഭി​മു​ഖീ​ക​രി​ക്കേ​ണ്ടി​വ​ന്നു. 
ഒ.​എ​ൻ.​വി, ദേ​വ​രാ​ജ​ൻ, ഒ. ​മാ​ധ​വ​ൻ തു​ട​ങ്ങി​യ​വ​ർ കെ.​പി.​എ.​സി​യി​ൽ​നി​ന്ന്​ പി​ണ​ങ്ങി​പ്പി​രി​ഞ്ഞ്​ കാ​ളി​ദാ​സ ക​ലാ​കേ​ന്ദ്രം രൂ​പ​വ​ത്​​ക​രി​ച്ചു. കെ.​പി.​എ.​സി ത​ക​ർ​ന്നു എ​ന്നു​ത​ന്നെ ചി​ല​രൊ​ക്കെ ക​രു​തി. അ​ങ്ങ​നെ​യു​ള്ള​വ​ർ​ക്ക്​ ശ​ക്​​ത​മാ​യ മ​റു​പ​ടി​യു​മാ​യി ആ ​വ​ർ​ഷം ത​ന്നെ ‘അ​ശ്വ​മേ​ധം’ ​െക.​പി.​എ.​സി​യു​ടെ കൊ​ടി​ക്കീ​ഴി​ൽ അ​ര​ങ്ങി​ലെ​ത്തി. ഒ.​എ​ൻ.​വി​ക്ക്​ പ​ക​രം വ​യ​ലാ​ർ രാ​മ​വ​ർ​മ​യും ദേ​വ​രാ​ജ​ന്​ പ​ക​രം എം.​ബി. ശ്രീ​നി​വാ​സ​നും ​െക.​പി.​എ.​സി​യു​ടെ ഭാ​ഗ​മാ​യി എ​ത്തി. പി​ന്നീ​ട്​ വ​ർ​ധി​ത​വീ​ര്യ​ത്തോ​ടെ ​െക.​പി.​എ.​സി അ​തി​െ​ൻ​റ പ്ര​യാ​ണം തു​ട​ർ​ന്നു. പി​ൽ​ക്കാ​ല​ത്ത്​ ഒ.​എ​ൻ.​വി​യും ദേ​വ​രാ​ജ​ൻ മാ​ഷും ഒ. ​മാ​ധ​വ​നു​മൊ​ക്കെ എ​ല്ലാ അ​ഭി​പ്രാ​യ വ്യ​ത്യാ​സ​ങ്ങ​ളും മ​റ​ന്ന്​ കെ.​പി.​എ.​സി​യു​ടെ പ​ടി​ക​ട​ന്നെ​ത്തി​യ​ത്​ ച​രി​ത്രം. 1970ക​ളി​ൽ തോ​പ്പി​ൽ ഭാ​സി സി​നി​മ​യി​ൽ കൂ​ടു​ത​ൽ തി​ര​ക്കി​ലാ​യി. അ​ദ്ദേ​ഹ​ത്തി​ന്​ മ​ദ്രാ​സി​ൽ​നി​ന്ന്​ വി​ട്ടു​വി​ൽ​ക്കാ​ൻ പ​റ്റാ​ത്ത അ​വ​സ്​​ഥ. അ​തോ​ടെ ​െക.​പി.​എ.​സി​ക്ക്​ നാ​ട​ക​മി​ല്ലാ​താ​യി. െക.​പി.​എ.​സി ക​ട​ബാ​ധ്യ​ത​യി​ലാ​യി. പാ​ർ​ട്ടി നേ​തൃ​ത്വം ഇ​ട​പെ​ട്ടു. ഏ​റ്റു​േ​പാ​യ തി​ര​ക്ക​ഥ​ക​ൾ തീ​ർ​ത്തു​കൊ​ടു​ത്ത്​ തേ​ടി​വ​ന്ന പു​തി​യ അ​വ​സ​ര​ങ്ങ​ൾ സ്​​നേ​ഹ​ത്തോ​ടെ നി​ര​സി​ച്ച്​ തോ​പ്പി​ൽ ഭാ​സി തി​രി​ച്ചെ​ത്തി. 
അ​ങ്ങ​നെ മ​ല​യാ​ള നാ​ട​ക വേ​ദി​യു​ടെ ച​രി​ത്ര​ത്തി​ലെ വിസ്​മയ നാ​ട​കം  അ​ര​ങ്ങി​ൽ എ​ത്തി; ‘കൈ​യും ത​ല​യും പു​റ​ത്തി​ട​രു​ത്​’. തു​ട​ർ​ന്ന്​ ​െക.​പി.​എ.​സി​യു​ടെ ക​ട​ബാ​ധ്യ​ത​ക​ൾ തീ​ർ​ന്നു. പി​ന്നീ​ടെ​ല്ലാം ച​രി​ത്രം. 1992 ഡി​സം​ബ​ർ എ​ട്ടാം തീ​യ​തി​യി​ലെ ത​ണു​ത്ത പ്ര​ഭാ​ത​ത്തി​ൽ  ​െക.​പി.​എ.​സി​യോ​ടും ഇൗ ​ലോ​ക​ത്തോ​ടും തോ​പ്പി​ൽ ഭാ​സി യാ​ത്ര പ​റ​ഞ്ഞു. 

ഷേ​ക്​സ്​പിയ​ർ
പാ​ശ്ചാ​ത്യ നാ​ട​ക​വേ​ദി​യി​ൽ ര​ണ്ടാ​മ​തൊ​രു സു​വ​ർ​ണ​യു​ഗം ആ​വി​ർ​ഭ​വി​ച്ച​ത് ഇം​ഗ്ലീഷ് നാ​ട​ക​കൃ​ത്താ​യ ഷേ​ക്​സ്​പിയ​റു​ടെ രം​ഗ​പ്ര​വേ​ശ​നത്തോ​ടു​കൂ​ടി​യാ​ണ്. അ​ദ്ദേ​ഹ​ത്തി​​െൻറ ര​ച​ന​ക​ൾ ആ​സ്വാ​ദ്യ​ങ്ങ​ളാ​യി​രു​ന്നുവെന്നു മാ​ത്ര​മ​ല്ല, തി​ക​ച്ചും അ​ഭി​ന​യ​യോ​ഗ്യ​വും ആ​യി​രു​ന്നു. പ​ല​തും തു​ട​ർ​ച്ച​യാ​യി വ​ള​രെ​നാ​ൾ ഒ​രേ നാ​ട​ക​വേ​ദി​യി​ൽ അ​വ​ത​രി​പ്പി​ക്ക​പ്പെ​ട്ടു. ഷേ​ക്​സ്​പിയ​റു​ടെ നാ​ട​ക​കൃ​തി​ക​ളെ ട്രാ​ജ​ഡി​ക​ൾ, കോ​മ​ഡി​ക​ൾ, ച​രി​ത്ര​നാ​ട​ക​ങ്ങ​ൾ എ​ന്നി​ങ്ങ​നെ മൂ​ന്നു​വി​ഭാ​ഗ​ങ്ങ​ളാ​യി തി​രി​ക്കാം. ഗ്രീ​ക്ക്​ ദു​ര​ന്ത​നാ​ട​ക​ങ്ങ​ൾ​ക്കു പ്ര​കൃ​തിയ​തീ​ത ശ​ക്തി​ക​ളു​ടെ ഇ​ട​പെ​ട​ൽ കാ​ര​ണ​മാ​യി​രി​ക്കെ, മ​നു​ഷ്യസ്വ​ഭാ​വ​ത്തി​ൽ അ​ന്ത​ർ​ലീ​ന​മാ​യ വൈ​ക​ല്യ​ങ്ങ​ളാ​ണ് ഷേക്​സ്​പീ​രി​യ​ൻ ട്രാ​ജ​ഡി​ക​ൾ​ക്കു മൂ​ല​ഹേ​തു. ഷേ​ക്​സ്​പിയ​റു​ടെ ട്രാ​ജ​ഡി​ക​ൾ സ്ഥ​ല​പ​ര​മാ​യും ക്രി​യാം​ശ സം​ബ​ന്ധ​മാ​യും കാ​ല​സം​ബ​ന്ധ​മാ​യു​മു​ള്ള ഐ​ക്യം പു​ല​ർ​ത്തു​ന്ന​വ​യ​ല്ല എ​ന്ന​താ​ണ് അ​വ​ക്ക്​ ഗ്രീ​ക്ക് ട്രാ​ജ​ഡി​ക​ളി​ൽനി​ന്നു​ള്ള മ​റ്റൊ​രു വ്യ​ത്യാ​സം. ദ ​ടെം​പ​സ്​റ്റ്​ ഉ​ൾ​പ്പെ​ടെ ചി​ല നാ​ട​ക​ങ്ങ​ൾ ഇ​തി​ന് അ​പ​വാ​ദ​മാ​യു​ണ്ട്. ഷേ​ക്​സ്​പിയ​റു​ടെ കി​ങ് ലി​യ​ർ, മാ​ക്ബെ​ത്, ഹാം​ലെ​റ്റ്, ഒ​ഥ​ല്ലോ തു​ട​ങ്ങി​യ പ​ല ട്രാ​ജ​ഡി​ക​ളും ലോ​ക​സാ​ഹി​ത്യ​ത്തി​ലെ​യും നാ​ട​ക​വേ​ദി​യി​ലെ​യും മാ​സ്​റ്റ​ർ പീ​സു​ക​ളാ​യി ക​രു​ത​പ്പെ​ടു​ന്നു.