പഠനമുറി
നവകേരളം പിറക്കുന്നു...
  • ബിജുരാജ്​
  • 04:42 PM
  • 31/31/2017

ഒറ്റ ദിവസത്തി​െൻറ സംഭാവനയല്ല കേരളം. സംസ്ഥാന രൂപവത്കരണത്തിന് പിന്നില്‍ നീണ്ട ത്യാഗത്തി​െൻറയും സമരത്തി​െൻറയും കഥയുണ്ട്. പല തട്ടില്‍ നടന്ന ശ്രമങ്ങളുടെയും ആഹ്വാനങ്ങളുടെയും ഫലമായിരുന്നു കേരളം. സംസ്ഥാനം രൂപവത്​കരിക്കപ്പെടുന്നതിനും ദശാബ്​ദങ്ങള്‍ മുമ്പേ ഐക്യകേരളം നിരവധി പേരുടെ ചിരകാല ആഗ്രഹമായിരുന്നു. കേരളം പിറവിയെടുത്ത 1956 നവംബര്‍ ഒന്നിനും 36 വര്‍ഷങ്ങള്‍ക്ക് മുമ്പേ ഗാന്ധിജിയുടെ നിര്‍ദേശപ്രകാരം നാഗ്പുരില്‍ ചേര്‍ന്ന കോണ്‍ഗ്രസ് സമ്മേളനം (1920) ഭാഷാടിസ്ഥാനത്തില്‍ പ്രൊവിഷനല്‍ കമ്മിറ്റികള്‍ രൂപവത്​കരിക്കാന്‍ തീരുമാനിച്ചിരുന്നു. ഭാഷയുടെ അടിസ്ഥാനത്തില്‍ കേരളം ഒന്നിക്കണമെന്ന സങ്കല്‍പത്തിന് ഒരു പ്രത്യക്ഷ രൂപം കൈവരുന്നത് ഈ സമ്മേളനത്തോടെയാണ്. അതിനുശേഷം പലവട്ടം നിവേദനങ്ങളും പ്രമേയങ്ങളും പാസാക്കപ്പെട്ടു. 1949ല്‍ ആലുവയില്‍ ഐക്യ കേരള കണ്‍വെന്‍ഷന്‍ നടന്നു. 1949 ജൂലൈ ഒന്നിന് തിരുവിതാംകൂറും കൊച്ചിയും ലയിച്ച് തിരുകൊച്ചി സംസ്ഥാനം നിലവില്‍ വന്നത് ഐക്യകേരളം എന്ന സ്വപ്നത്തിലേക്കുള്ള നിര്‍ണായക ചുവടു​െവപ്പായിരുന്നു.
കേരളത്തിന് പുറത്ത് ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ രൂപവത്​കരിക്കാന്‍ വലിയ സമരങ്ങള്‍ നടന്നു. തെലുഗു സംസ്ഥാനത്തിനുവേണ്ടി ഉപവാസം നടത്തിയ പോറ്റി ശ്രീരാമലു രക്തസാക്ഷിയായി. അതോടെ ജനം പ്രക്ഷോഭവുമായി ഇളകിമറിഞ്ഞു. ഈ സമരങ്ങളുടെ പശ്ചാത്തലത്തിലാണ് ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനം രൂപവത്​കരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സന്നദ്ധമാകുന്നത്.  1953ല്‍ സംസ്ഥാന പുനഃസംഘടനാ പ്രശ്നം പഠിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ജസ്​റ്റിസ് ഫസല്‍ ആലി കമ്മിറ്റിയെ നിയോഗിച്ചു. ഫസല്‍ ആലിയായിരുന്നു കമ്മിറ്റി ചെയര്‍മാന്‍. ഹൃദയനാഥ കുണ്‍സ്രു, സര്‍ദാര്‍ കെ.എം. പണിക്കര്‍ എന്നിവര്‍ കമീഷനംഗങ്ങളും. ഈ കമീഷന്‍ ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാന രൂപവത്കരണത്തെ അനുകൂലിച്ചു. രണ്ടുവർഷ പഠനത്തിന്​ ശേഷം 1955 സെപ്​റ്റംബർ 30 ന്​ സമർപ്പിച്ചു. ഡിസംബർ 14 ന്​ റിപ്പോർട്ട്​ ലോക്​സഭയിൽ വച്ചു. റി​േ​പ്പാർട്ടിലെ ചില ശിപാർശകൾ അംഗീകരിച്ച കേന്ദ്രം 14 സംസ്​ഥാനവും മൂന്നു കേന്ദ്ര ഭരണ പ്രദേശങ്ങളും രൂപവത്​​കരിച്ചു. 
1956 മാര്‍ച്ചില്‍ തിരുകൊച്ചിയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ നിലംപൊത്തിയതിനാല്‍ രാഷ്​​്ട്രപതി ഭരണമായിരുന്നത് ലയനം കൂടുതല്‍ എളുപ്പമാക്കി. തിരു-കൊച്ചി സംസ്ഥാനം, ലക്ഷദ്വീപും മിനിക്കോയിയും ഒഴിച്ചുള്ള മലബാർ ജില്ല,  ദക്ഷിണ കാനറ ജില്ലയിലെ കാസ​ർകോട് താലൂക്ക്​ എന്നിവ ഒന്നിച്ച് ചേര്‍ത്താണ് പുതിയ സംസ്ഥാനം രൂപവത്​കരിച്ചത്. തിരുവിതാംകൂറിലെ തിരുവനന്തപുരം ജില്ലയുടെ ഭാഗമായിരുന്ന അഗസ്​തീശ്വരം,തൊവാള, കൽകുളം, വിളവൻകോട്​ താലൂക്കുകളും കൊല്ലം ജില്ലയിലെ ചെ​േങ്കാട്ട താലൂക്കും മദ്രാസ്​ സംസ്​ഥാനത്തി​െൻറ ഭാഗമായി മാറി (1969 ലാണ്​ മദ്രാസ്​ സംസ്​ഥാനം തമിഴ്​നാട്​ എന്ന പേര്​ സ്വീകരിക്കുന്നത്​). തിരുവനന്തപുരം ജില്ലയിൽ നിന്ന്​ മദ്രാസ്​ സംസ്​ഥാനത്തിലേക്ക്​ പോയ താലൂക്കുകൾ അവിടെ കന്യാകുമാരി ജില്ലയായി രൂപപ്പെട്ടു.
ഗോകര്‍ണം മുതലുള്ള പ്രദേശങ്ങള്‍, മുമ്പ് മലബാര്‍, കൊച്ചി, കന്യാകുമാരി വരെയുള്ള തിരുവിതാംകൂര്‍, കോയമ്പത്തൂര്‍, ഊട്ടി ജില്ലകളിലെ താലൂക്കുകള്‍ എന്നിവ ചേര്‍ന്ന ഒരു സംസ്ഥാനമായിരുന്നു പലരുടെയും മനസ്സിലുണ്ടായിരുന്നത്. എന്നാല്‍, അതല്ല സംഭവിച്ചത്. തിരുവിതാംകൂറി​െൻറ നെല്ലറയായ നാഞ്ചിനാട് തമിഴ്നാട്ടിലേക്ക് പോയി.  ഗൂഡല്ലൂരും കേരളത്തിന് ലഭിച്ചില്ല. ഗോകര്‍ണ പ്രദേശങ്ങള്‍ കര്‍ണാടകയിലുമായി. അഞ്ച്​ ജില്ലകള്‍ മാത്രമാണ് സംസ്ഥാന രൂപവത്​കരണ വേളയില്‍ ഉണ്ടായിരുന്നത്. മലബാര്‍, തിരുവനന്തപുരം, കൊല്ലം, കോട്ടയം, തൃശൂര്‍. രണ്ടുമാസങ്ങള്‍ക്കുശേഷം, 1957 ജനുവരി ഒന്നിനാണ് മലബാര്‍ ജില്ലയെ കോഴിക്കോട്, പാലക്കാട്, കണ്ണൂര്‍ ജില്ലകളായി വിഭജിച്ചത്. 
ഠഠഠ

1956 നവംബർ ഒന്നിന് ഇന്ത്യന്‍ രാഷ്​ട്രപതി രാജേന്ദ്രപ്രസാദി​​െൻറ വിളംബരം തിരുവനന്തപുരത്തെ രാജ്ഭവനില്‍ എത്തി. ആ വിളംബരത്തി​െൻറ ആദ്യ വാചകങ്ങള്‍ ഇങ്ങനെയായിരുന്നു:  ‘‘1956ലെ സംസ്ഥാന പുനഃസംഘടനാ നിയമത്തി​െൻറ നിബന്ധനകളനുസരിച്ച് 1956 നവംബര്‍ ഒന്നാം തീയതിയായ ഇന്ന് ഒരു പുതിയ കേരള സംസ്ഥാനം രൂപംകൊള്ളുകയാണ്. ഈ സംസ്ഥാനത്തിനുവേണ്ടിയുള്ള ഒരു നിയമനിര്‍മാണ സഭ, അതിലേക്ക് ആവശ്യമായ ഒരു പൊതു തെരഞ്ഞെടുപ്പ് നടത്തുന്നതുവരെ നിലവിലുണ്ടായിരിക്കുന്നതല്ല. അതിനാല്‍, ഇന്ത്യന്‍ ഭരണഘടനയുടെ നിബന്ധനകള്‍ പ്രകാരം ഈ സംസ്ഥാനത്തി​െൻറ ഭരണം നിര്‍വഹിക്കാന്‍ കഴിയാത്ത ഒരു പരിസ്ഥിതി സംജാതമായിരിക്കുന്നുവെന്ന് ഇന്ത്യയുടെ രാഷ്​ട്രപതിയായ രാജേന്ദ്ര പ്രസാദ് എന്ന എനിക്ക് ബോധ്യമായിരിക്കുന്നു. അതിനാല്‍, ഭരണഘടനയുടെ 356ാം വകുപ്പ് പ്രകാരം എന്നില്‍ നിക്ഷിപ്തമായ അധികാരങ്ങള്‍ ഉപയോഗിച്ചും ഇതിലേക്കാവശ്യമായ മറ്റ് അധികാരങ്ങള്‍ പ്രകാരവും ഞാന്‍ പ്രഖ്യാപിക്കുന്നത് എന്തെന്നാല്‍:
എ. ഇന്ത്യയുടെ രാഷ്​ട്രപതിയെന്ന നിലയില്‍ കേരള സംസ്ഥാന സര്‍ക്കാറി​െൻറ എല്ലാ നടപടികളും ആ സംസ്ഥാനത്തിലെ ഗവര്‍ണറില്‍ നിക്ഷിപ്തമായ എല്ലാ അധികാരങ്ങളും ഏറ്റെടുത്തുകൊള്ളുന്നു. 
ബി. ആ സംസ്ഥാനത്തിലെ നിയമനിര്‍മാണ പരിപാടികള്‍ നടപ്പില്‍വരുത്താന്‍ പാര്‍ലമെ
ൻറിന് അധികാരമുണ്ടായിരിക്കും. 
സി. ഈ പ്രഖ്യാപനത്തി​െൻറ ഉദ്ദേശ്യലക്ഷ്യങ്ങള്‍ നടപ്പാക്കുന്നതിലേക്ക് ആവശ്യമെന്ന് തോന്നുന്നതും ഉചിതവും യുക്തവുമായ നിബന്ധനകള്‍ ഏര്‍പ്പെടുത്തുമെന്നും വിളംബരം ചെയ്തുകൊള്ളുന്നു’’.
ഠഠഠ

കേരളം രൂപവത്​കൃതമായതോടെ, സംസ്ഥാന പുനഃസംഘടനാ കമീഷൻ ശിപാർശ അനുസരിച്ച്​ തിരുവിതാംകൂര്‍ രാജാവിന് അന്നുവരെ ഉണ്ടായിരുന്ന ‘രാജപ്രമുഖ’ സ്ഥാനം ഇല്ലാതായി. രാഷ്​ട്രപതിയുടെ ഉപദേഷ്​ടാവ് പി.എസ്. റാവുവാണ് കേരളത്തില്‍ മുഖ്യമായും സംസ്ഥാന രൂപവത്​കരണ ചുമതലകള്‍ക്ക് നേതൃത്വം കൊടുത്തത്. സംസ്ഥാന പ്രഖ്യാപനം ആഘോഷത്തോടെയാണ് ജനം ഏറ്റെടുത്തത്. എറണാകുളത്ത് നടന്ന കേരളപ്പിറവി ആഘോഷത്തില്‍ കെ.പി. കേശവമേ
നോന്‍ അധ്യക്ഷത വഹിച്ചു. അതേസമയം, നാഞ്ചിനാട് തമിഴ്നാട്ടിലേക്ക് പോയതില്‍ പലര്‍ക്കും വിഷമമുണ്ടായിരുന്നു. അതു പോലെ ഗൂഡല്ലൂരും മറ്റും നഷ്​ടപ്പെട്ടതിലും. ചിലര്‍ക്ക് ഐക്യകേരള രൂപവത്​കരണം ഇഷ്​ടമായില്ല. അതിനാല്‍തന്നെ ചില പ്രതിഷേധങ്ങള്‍ 
പൊട്ടിപ്പുറപ്പെട്ടു. അതില്‍ പ്രധാനം ഹൈ
കോടതി ആസ്ഥാനം കൊച്ചിയില്‍ ആക്കാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ചായിരുന്നു. തിരുവനന്തപുരത്ത് ചില അഭിഭാഷകരും സംഘടനകളും അക്രമത്തിലേക്ക് തിരിഞ്ഞു. എന്നാല്‍, ആ പ്രതിഷേധങ്ങളെയും ദുഃഖങ്ങളെയും മറികടന്ന്​ സംസ്ഥാനം കെട്ടിപ്പടുക്കാനുള്ള തിരക്കില്‍ ജനം അതിവേഗം അമര്‍ന്നു. 1957 ഏപ്രില്‍ അഞ്ചിന് ഇ.എം.എസ്. നമ്പൂതിരിപ്പാടി​െൻറ നേതൃത്വത്തിലുള്ള കമ്യൂണിസ്​റ്റ്​ മന്ത്രിസഭ അധികാരത്തില്‍ വന്നതോടെ കേരളത്തില്‍ പുതിയ യുഗം പിറന്നു.