നാളറിവ്
ദാഹജലം തരുമോ...
  • അ​വി​നാ​ഷ്​ കാ​വാ​ട്ട്​
  • 11:57 AM
  • 19/03/2018

മാർച്ച്​ 22 ലോക ജലദിനം

‘വെ​ള്ളം വെ​ള്ളം സ​ർ​വ​ത്ര, തു​ള്ളി കു​ടി​ക്കാ​നി​ല്ല​ത്രെ’ (Water water everywhere, not a drop to drink), 1798ൽ ​സാ​മു​വ​ൽ ടെ​യ്​​ല​ർ കോ​ള​റി​ഡ്​​ജും വി​ല്യം വേ​ഡ്​​സ്​​വ​ർ​ത്തും ചേ​ർ​ന്ന്​ പു​റ​ത്തി​റ​ക്കി​യ ‘ലി​റി​ക്ക​ൽ ബ​ല്ലാ​ഡ്​​സ്, എ ​ഫ്യൂ അ​ദ​ർ പോ​യം’ (Lyrical ballads, a few other poem) എ​ന്ന ക​വി​താ​സ​മാ​ഹാ​ര​ത്തി​ൽ പ്ര​ശ​സ്​​ത ഇം​ഗ്ലീ​ഷ്​ ക​വി സാ​മു​വ​ൽ ടെ​യ്​​ല​ർ കോ​ള​റി​ഡ്​​ജി​േ​ൻ​റ​താ​യി വ​ന്ന​ ‘ദ ​റൈം ഒാ​ഫ്​ ദി ​ആ​ൻ​ഷ്യ​ൻ​റ്​ മ​റൈ​ന​ർ’ (The rime of the ancient mariner) എ​ന്ന ക​വി​ത​യി​ലെ വ​രി​ക​ളാ​ണി​ത്. നൂ​റ്റാ​ണ്ടു​ക​ൾ പ​ല​തു​ ക​ഴി​ഞ്ഞ്​ 21ാം നൂ​റ്റാ​ണ്ടി​ൽ എ​ത്തി​നി​ൽ​ക്കു​മ്പോ​ൾ നാം ​ഇൗ വ​രി​ക​ൾ തി​രു​ത്തി​ച്ചൊ​ല്ലേ​ണ്ട അ​വ​സ്​​ഥ​യി​ലാ​ണ്. ചു​റ്റി​ലും ക​ണ്ണോ​ടി​ക്കു​മ്പോ​ൾ ജ​ലാ​ശ​യ​ങ്ങ​ളു​ടെ സ്​​ഥി​തി വേ​ദ​ന​ജ​ന​ക​മാ​ണ്. കു​ടി​വെ​ള്ള പ്ര​ശ്​​നം ആ​ഗോ​ള ത​ല​ത്തി​ൽത​ന്നെ ഇ​ന്ന്​ രൂ​ക്ഷ​മാ​യി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ജ​ലാ​ശ​യ​ങ്ങ​ളെ​ല്ലാം വ​റ്റി​വ​ര​ണ്ടു​കൊ​ണ്ടി​രി​ക്കു​ന്നു. മി​ച്ച​മു​ള്ള​ത്​ മാ​ലി​ന്യ​വാ​ഹി​നി​ക​ളാ​യി ഒ​ഴു​ക്കു നി​ല​ച്ച്​ ജീ​വ​നി​ല്ലാ​താ​യി. ല​ഭ്യ​മാ​കു​ന്ന ശു​ദ്ധ​ജ​ല​ത്തി​െ​ൻ​റ അ​ള​വ് 20 കൊ​ല്ലം​കൊ​ണ്ട് മൂ​ന്നി​ലൊ​ന്നാ​യി ചു​രു​ങ്ങു​ന്ന​തോ​ടൊ​പ്പം ഉ​പ​ഭോ​ഗം ഇ​ര​ട്ടി​യാ​വു​ക​യു​മാ​ണ്. മാ​ർ​ച്ച്​ 22ന്​ ​മ​റ്റൊ​രു അ​ന്താ​രാ​ഷ്​​ട്ര ജ​ല​ദി​നം കൂ​ടി വ​ന്നെ​ത്തു​മ്പോ​ൾ അ​ന്ത​രീ​ക്ഷ വാ​യു​വി​നും ജ​ല​സം​ര​ക്ഷ​ണ​ത്തെക്കുറി​ച്ചു​ള്ള ച​ർ​ച്ച​ക​ൾ​ക്കും ഒ​രു​പോ​ലെ ചൂ​ടു​പി​ടി​ച്ചി​രി​ക്കു​ന്നു. ഭൂ​മി​യി​ൽ ഒാ​രോ നി​മി​ഷ​വും ഉ​ണ്ടാ​കു​ന്ന ജ​ല​ദൗ​ർ​ല​ഭ്യ​ത്തി​ന്​ മി​ക​ച്ച പ​രി​ഹാ​ര മാ​ർ​ഗ​ങ്ങ​ൾ അ​വ​ലം​ബി​ച്ച്​ ഫ​ല​പ്ര​ദ​മാ​യി ന​ട​പ്പാ​ക്കു​ന്ന​തി​നു പ​ക​രം മ​റ്റു ഗ്ര​ഹ​ങ്ങ​ളി​ൽ വെ​ള്ള​മു​ണ്ടോ എ​ന്നു തേ​ടു​ന്ന​തി​നാ​ണ്​ മ​നു​ഷ്യ​ൻ പ്രാ​ധാ​ന്യം ന​ൽ​കു​ന്ന​തെ​ന്ന​താ​ണ്​ വി​രോ​ധാ​ഭാ​സം.

 ‘ജ​ല​ത്തി​നു​വേ​ണ്ടി​ പ്ര​കൃ​തി’
െഎ​ക്യ​രാ​ഷ്​​ട്ര​സ​ഭ പ​രി​സ്​​ഥി​തി പ​രി​പാ​ടി​യു​ടെ (യു.​എ​ന്‍.​ഇ.​പി) മു​ന്ന​റി​യി​പ്പു പ്ര​കാ​രം ലോ​കം നേ​രി​ടു​ന്ന ഏ​റ്റ​വും പ്ര​ധാ​ന പ്ര​ശ്‌​ന​ങ്ങ​ളി​ൽ ആ​ദ്യ​ത്തേ​ത്​ ജ​ല​ദൗ​ര്‍ല​ഭ്യ​വും അ​ടു​ത്ത​ത് ആ​ഗോ​ള താ​പ​ന​വു​മാ​ണ്. ഒാ​രോ ജ​ല​ദി​ന​വും ജ​ല​സം​ര​ക്ഷ​ണ​ത്തി​ന്​ പ്രാ​ധാ​ന്യം ന​ൽ​കി​ക്കൊ​ണ്ടു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക്​ ആ​ഹ്വാ​നം ചെ​യ്യു​ന്നു. ഇ​ത്ത​വ​ണ​ത്തെ ജ​ല​ദി​ന​ത്തി​െ​ൻ​റ തീം ‘​ജ​ല​ത്തി​നു വേ​ണ്ടി​ പ്ര​കൃ​തി’ എ​ന്ന​താ​ണ്. അ​താ​യ​ത്​, 21ാം നൂ​റ്റാ​ണ്ടി​ൽ ന​മ്മ​ൾ നേ​രി​ടു​ന്ന ജ​ല​ദൗ​ർ​ല​ഭ്യ പ്ര​ശ്​​ന​ങ്ങ​ൾ​ക്ക്​ പ്ര​കൃ​തി​യി​ൽ അ​ധി​ഷ്​​ഠി​ത​മാ​യ പ​രി​ഹാ​ര മാ​ർ​ഗ​ങ്ങ​ൾ സ്വീ​ക​രി​ക്കു​ക​യെ​ന്ന​താ​ണ്​ ഇ​തു​കൊ​ണ്ടു​ദ്ദേ​ശി​ക്കു​ന്ന​ത്. ആ​വാ​സ​വ്യ​വ​സ്​​ഥ​യി​ൽ ആ​ർ​ത്തി മൂ​ത്ത്​ മ​നു​ഷ്യ​ൻ കൈ​ക​ട​ത്തി​യ​തോ​ടെ ത​ക​ർ​ന്ന​ത്​ പ്ര​കൃ​തി​യു​ടെ സ​ന്തു​ലി​താ​വ​സ്​​ഥ ത​ന്നെ​യാ​ണ്​. ഒ​രു ഹെ​ക്ട​ര്‍ വ​ന​ഭൂ​മി ഇ​ല്ലാ​താ​യാ​ല്‍ അ​ഞ്ചു​ല​ക്ഷം ലി​റ്റ​ര്‍ ജ​ല​ത്തി​െ​ൻ​റ സം​ഭ​ര​ണം ഇ​ല്ലാ​താ​കും. ഒ​ര​ടി നീ​ള​വും വീ​തി​യും ഉ​യ​ര​വു​മു​ള്ള ചെ​ങ്ക​ല്ലി​നു​ള്ളി​ല്‍ ര​ണ്ടു ലി​റ്റ​റി​ലേ​റെ ജ​ലം ശേ​ഖ​രി​ക്ക​പ്പെ​ടു​ന്നു​ണ്ട്. വ​യ​ലു​ക​ൾ മ​ണ്ണി​ട്ട്​ നി​ക​ത്തി​യും അ​ന​ധി​കൃ​ത​മാ​യി പാ​റ​ക​ൾ പൊ​ട്ടി​ച്ചും മ​നു​ഷ്യ​ൻ ഭൂ​മി​യെ ജീ​വ​ച്ഛ​വ​മാ​ക്കി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. മ​നു​ഷ്യ​ൻ മാ​ത്ര​മ​ല്ല, പ്ര​കൃ​തി​യി​ലെ സ​ർ​വ​ച​രാ​ച​ര​ങ്ങ​ളും വെ​ള്ള​ത്തി​നാ​യി നെ​േ​ട്ടാ​ട്ട​ത്തി​ലാ​ണ്. ഉ​പ​യോ​ഗ​യോ​ഗ്യ​മാ​യ ജ​ല​ത്തി​െ​ൻ​റ അ​ള​വും ശു​ദ്ധി​യും ന​ഷ്​​ട​പ്പെ​ട്ടു. ലോ​ക​ത്താ​ക​മാ​നം ഏ​ക​ദേ​ശം 180 കോ​ടി ആ​ളു​ക​ൾ വി​സ​ർ​ജ്യ മാ​ലി​ന്യം ക​ല​ർ​ന്ന ജ​ല​മാ​ണ്​ കു​ടി​ക്കു​ന്ന​തെ​ന്നാ​ണ്​ പ​ഠ​ന​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്ന​ത്. സു​സ്​​ഥി​ര വി​ക​സ​ന​ത്തി​നാ​യു​ള്ള പ​തി​റ്റാ​ണ്ട്​ നീ​ളു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​ഗോ​ള ത​ല​ത്തി​ൽ ​അ​ന്താ​രാ​ഷ്​​ട്ര ജ​ല​ദി​ന​മാ​യ മാ​ർ​ച്ച്​ 22​ മു​ത​ൽ 2028 മാ​ർ​ച്ച് 22 വ​രെ ന​ട​ക്കും. 210 കോ​ടി ജ​ന​ങ്ങ​ൾ​ക്ക്​ ശു​ദ്ധീ​ക​രി​ച്ച കു​ടി​വെ​ള്ളം ഉ​പ​യോ​ഗി​ക്കാ​ൻ സാ​ധി​ക്കു​ന്നി​ല്ലെ​ന്ന്​ 2017ലെ ​ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ പ​ഠ​ന​ത്തി​ൽ വ്യ​ക്ത​മാ​ക്കു​ന്നു. പ​ത്തി​ൽ നാ​ലു പേ​രും ജ​ല​ദൗ​ർ​ല​ഭ്യം മൂ​ലം ബു​ദ്ധി​മു​ട്ടി​ലാ​ണെ​ന്നും ലോ​കാ​രോ​ഗ്യ സം​ഘ​ട​ന വ്യ​ക്ത​മാ​ക്കു​ന്നു​ണ്ട്​. മ​ലി​ന​ജ​ല​ത്തി​ൽ 80 ശ​ത​മാ​ന​വും പു​ന​രു​പ​യോ​ഗി​ക്കാ​നാ​വാ​തെ ഒ​ഴു​കി​പ്പോ​വു​ക​യാ​ണ്.

ഇ​ന്ന്​ കേ​പ്​ ടൗ​ൺ സീ​റോ ഡേ ​ഭീ​ഷ​ണി​യി​ൽ, നാ​ളെ?
ഇ​പ്പോ​ൾ ല​ഭി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന ജ​ല​ത്തി​ൽ അ​ഹ​ങ്ക​രി​ച്ച്​ ന​മ്മ​ൾ സു​ര​ക്ഷി​ത​രാ​ണെ​ന്ന്​ ക​രു​തി​യി​രി​ക്കു​ന്ന​വ​ർ ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ ന​ഗ​ര​മാ​യ കേ​പ്​ ടൗ​ണി​െൻറ അ​വ​സ്​​ഥ ഒ​ന്ന​റി​യ​ണം. ഇ​ന്ത്യ​ൻ മ​ഹാ​സ​മു​ദ്ര​ത്തി​നും അ​ത്​​ലാ​ൻ​റി​ക്​ സ​മു​ദ്ര​ത്തി​നു​മി​ട​യി​ൽ സ്​​ഥി​തിെ​ച​യ്യു​ന്ന ന​ഗ​രം ഇ​ന്ന്​ ഡേ ​സീ​റോ ഭീ​ഷ​ണി നേ​രി​ട്ടു​െ​കാ​ണ്ടി​രി​ക്കു​ക​യാ​ണ്. എ​ന്താ​ണ്​ ഡേ ​സീ​റോ എ​ന്ന​ല്ലേ? വ​ര​ൾ​ച്ച അ​തി​െ​ൻ​റ ഏ​റ്റ​വും ഭീ​ക​ര​മാ​യ അ​വ​സ്​​ഥ​യി​ലേ​ക്ക്​ നീ​ങ്ങു​മ്പോ​ൾ ഒാ​രോ പൗ​ര​നും ഉ​പ​യോ​ഗി​ക്കു​ന്ന ജ​ല​ത്തി​ന്​ ഭ​ര​ണ​കൂ​ടം നി​യ​ന്ത്ര​ണ​ങ്ങ​ൾ വെ​ക്കു​ന്ന ഭ​യാ​ന​ക​മാ​യ അ​വ​സ്​​ഥ. നി​ല​വി​ൽ 50 ലി​റ്റ​ർ ജ​ല​മാ​ണ്​ ഒ​രു വ്യ​ക്തി​ക്ക്​ അ​നു​വ​ദി​ക്കു​ന്ന​ത്. ഡേ ​സീ​റോ പ്ര​ഖ്യാ​പി​ച്ചാ​ൽ ന​ഗ​ര​സ​ഭ​യു​ടെ ജ​ല​വി​ത​ര​ണ ടാ​പ്പു​ക​ൾ അ​ട​ച്ചു​പൂ​ട്ടു​ക​യും പ്ര​തി​ദി​നം വ്യ​ക്തി​ക്ക്​ 25 ലി​റ്റ​ർ മാ​ത്ര​മാ​യി ജ​ല​ത്തി​െ​ൻ​റ അ​ള​വ്​ കു​റ​ക്കു​ക​യും ചെ​യ്യും. കൂ​ടാ​തെ സ​ർ​ക്കാ​ർ നി​ശ്ച​യി​ക്കു​ന്ന വി​ത​ര​ണ കേ​ന്ദ്ര​ത്തി​ൽ​നി​ന്നു മാ​ത്ര​മേ ജ​ലം ല​ഭ്യ​മാ​വു​ക​യു​മു​ള്ളൂ. സ​മൃ​ദ്ധ​മാ​യി ജ​ലം ല​ഭി​ച്ചി​രു​ന്ന ഒ​രു ന​ഗ​ര​ത്തി​ലാ​ണ്​ ഇ​ന്ന്​ കു​ടി​ക്കാ​ൻ ഒ​രി​റ​ക്ക്​ വെ​ള്ള​ത്തി​നാ​യി മ​ണി​ക്കൂ​റു​ക​ളോ​ളം വ​രി​നി​ൽ​ക്കേ​ണ്ടി വ​രു​ന്ന​ത്. 2015 മു​ത​ലാ​ണ്​ കേ​പ്​ ടൗ​ണി​ൽ വ​ര​ൾ​ച്ച തു​ട​ങ്ങി​യ​ത്. മ​ഴ​യു​ടെ അ​ള​വ്​ ന​ന്നേ കു​റ​ഞ്ഞു. ഡാ​മു​ക​ളി​ൽ നി​ന്നാ​ണ്​ ഇ​പ്പോ​ൾ ജ​നം കു​ടി​ക്കാ​നു​ള്ള ജ​ലം സം​ഭ​രി​ക്കു​ന്ന​ത്. മൊ​ത്തം സം​ഭ​ര​ണ​ശേ​ഷി​യു​ടെ 24 ശ​ത​മാ​നം മാ​ത്ര​മാ​ണി​പ്പോ​ൾ ഡാ​മു​ക​ളി​ൽ ​ജ​ല​മു​ള്ള​ത്. ഇ​ത്​ ദി​നം​പ്ര​തി കു​റ​ഞ്ഞു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ഇ​ന്ന്​ കേ​പ് ​ടൗ​ണി​നു വ​ന്ന അ​വ​സ്​​ഥ നാ​ളെ ആ​ർ​ക്കും സം​ഭ​വി​ക്കാം. ലോ​ക​രാ​ജ്യ​ങ്ങ​ൾ ഏ​റെ ആ​ശ​ങ്ക​യോ​ടെ​യാ​ണ്​ ഇ​തി​നെ നോ​ക്കി​ക്കാ​ണു​ന്ന​ത്.

ജാഗ്രത പുലർത്തിയേ പറ്റൂ...

ജീവജലം നിലനിർത്താനായി ആഗോളതലത്തിൽ വിവിധ കാമ്പയിനുകളും പദ്ധതികളും ആസൂത്രണം ചെയ്യപ്പെടുന്നുണ്ട്​. അവ താഴെ തട്ടിലേക്ക്​ എത്തിക്കുന്നതിലാണ്​ പലപ്പോഴും സർക്കാർ സംവിധാനങ്ങൾ പരാജയപ്പെടുന്നത്. ഫണ്ട​ുകൾ വാരിക്കോരി ചെലവാക്കുന്നുണ്ടെങ്കിലും പലപ്പോഴും ഫലപ്രാപ്​തിയിലെത്തുന്നത്​ വളരെ വിരളമായിരിക്കും. നടപ്പാക്കുന്ന പദ്ധതികൾ നിലനിർത്തുന്നതിലും ദീർഘകാല നിലനിൽപിനായുള്ള പദ്ധതി ആസൂത്രണം ചെയ്യുന്നതിലും സർക്കാർ സംവിധാനങ്ങൾ ശ്രദ്ധചെലുത്തേണ്ടതുണ്ട്​. 
2050ല്‍ ലോകജനസംഖ്യയില്‍ പകുതിയോളം ആളുകള്‍ കുടിവെള്ള ക്ഷാമത്തിനിരയാകുമെന്നാണ്​ വിദഗ്​ധർ നൽകുന്ന മുന്നറിയിപ്പ്​. ചില രാജ്യങ്ങളിലെ ജനങ്ങള്‍ അവരുടെ വരുമാനത്തി​െൻറ 10 ശതമാനം ചെലവഴിക്കുന്നത്​ കുടിവെള്ളത്തിനു വേണ്ടിയാണ്​. പ്രകൃതിവിഭവങ്ങളെ സംരക്ഷിച്ചുകൊണ്ട്​ വികസനം യാഥാർഥ്യമാക്കുന്നതിനായി ആസൂത്രണം ചെയ്​ത പദ്ധതിയാണ്​ ‘സുസ്​ഥിര വികസന ലക്ഷ്യങ്ങൾ 2030’. ഇതിൽ പ്രധാനപ്പെട്ട ലക്ഷ്യങ്ങളിലൊന്ന്​ ജലസംരക്ഷണമാണ്​. അതിനായി മുന്നോട്ടുവെച്ച ലക്ഷ്യങ്ങളിൽ ചിലത്​ എന്തൊക്കെയാണെന്നു നോക്കാം.

  • ജലവും ശുചിത്വവും നിലനിർ​ത്തുകയും ജലലഭ്യത ഉറപ്പാക്കുകയും ചെയ്യുക.
  • 2030ഒാടെ സാർവത്രികവും സമത്വപൂർണവുമായി സുരക്ഷിതമായ കുടിവെള്ളം എല്ലാവർക്കും ലഭ്യമാക്കുക.
  • മലിനീകരണം കുറച്ച്​ വെള്ളത്തി​െൻറ ശുദ്ധത മെച്ചപ്പെടുത്തുക.
  • ജലാശയങ്ങളിലെ മാലിന്യ നിക്ഷേപം ഒഴിവാക്കുകയും ആപത്​കരമായ കെമിക്കലുകൾ പുറത്തുവിടുന്നത്​ കുറക്കുകയും ചെയ്യുക.
  • മലിനജലത്തി​െൻറ റീസൈക്ലിങ്ങും പുനരുപയോഗവും അന്താരാഷ്​ട്ര തലത്തിൽ തന്നെ വർധിപ്പിക്കുക.
  • 2030ഒാടെ ജലദൗർലഭ്യം അനുഭവിക്കുന്നവരുടെ എണ്ണം കുറക്കുക.

ഇൗ ലക്ഷ്യങ്ങൾ കൈവരിക്കണമെങ്കിൽ മാറ്റങ്ങൾ താഴേ തട്ടിൽനിന്നുതന്നെ തുടങ്ങണം. അത്യാർത്തിയും ലാഭക്കൊതിയും മൂത്ത്​ നിൽക്കുന്നിടം കുഴിക്കുന്ന ശീലത്തിൽനിന്ന്​ മനുഷ്യൻ തിരിച്ചുനടക്കണം. ജലാശയങ്ങൾ ശുദ്ധീകരിക്കുകയും ശാസ്​ത്രീയമായ മാലിന്യ നിർമാർജന മാർഗങ്ങൾ അവലംബിക്കുകയും വേണം. ഒാരോ തുള്ളി ജലവും അമൂല്യമാണെന്ന തിരിച്ചറിവോടുകൂടി ജലത്തെ പക്വതയോടെ ഉപയോഗിക്കാൻ ശീലിക്കണം. കുടുംബത്തിൽനിന്നുതന്നെ തുടങ്ങ​െട്ട ഇൗ ശീലം.