സ്കൂൾ പച്ച
തീയില്ലാവണ്ടി
  • സന്ദീപ്​ ഗോവിന്ദ്​
  • 03:25 PM
  • 28/11/2018

തീവണ്ടിയിൽ കയറാത്തവരു​േണ്ടാ? കൂകിക്കൊണ്ട്​ തീവണ്ടിക്കളി കളിക്കാത്തവരുണ്ടോ? ഇത്​ രണ്ടും ചെയ്യാത്തവരായി ആരുമുണ്ടാകില്ല നമുക്കിടയിൽ. ബസിനെക്കാളും കാറിനെക്കാളും തീവണ്ടി ഒരു വികാരമാണ്​ അല്ലേ? എത്ര തിരക്കിലായാലും എത്ര ഗതാഗതക്കുരുക്കിലായാലും തീവണ്ടി ചുക്​ ചുക്​ ശബ്​ദം മുഴക്കി കടന്നുപോകു​േമ്പാൾ നോക്കാത്തവരുണ്ടാകില്ല. യാത്രകളെന്ന്​ കേൾക്കു​േമ്പാൾ ആദ്യം ഒാർമവരുന്ന തീവണ്ടിക്കൊപ്പം നമുക്കൊന്നു കൂകിപ്പായാം. 

തീവണ്ടിയിലാണ്​ ലോകത്ത്​ ഏറ്റവും കൂടുതൽ ആളുകൾ യാത്രചെയ്യുന്നത്​. ആദ്യകാലത്ത്​ ആവി എൻജിൻ ഉപയോ
ഗിച്ചായിരുന്നു ഒാട്ടമെങ്കിൽ പിൽക്കാലത്ത് ഡീസലും വൈദ്യുതിയും ഇന്ധനമായി ഉപയോഗിക്കാൻ തുടങ്ങി. 13,08,323  ജോലിക്കാർ ഇപ്പോൾ ഇന്ത്യൻ റെയിൽവേയിലുണ്ട്​. 67,368 കി.മീ. പാളങ്ങളിലൂടെ, 7030 സ്​റ്റേഷനുകളെ ബന്ധിപ്പിച്ച്‌ ഇന്ത്യയിൽ തീവണ്ടിയോടുന്നു. റെയിൽവേ രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല സംരംഭമാണ്‌. പാളങ്ങളുടെ മൊത്തം നീളത്തിൽ ലോകത്തിൽ നാലാംസ്ഥാനമാണ്‌ നമുക്കുള്ളത്‌. റെയിൽവേ മന്ത്രാലയത്തിനു കീഴിൽ പ്രവർത്തിക്കുന്ന റെയിൽവേ ബോർഡാണ്‌ ഭരണം നിർവഹിക്കുന്നത്‌. 2.5 കോടിയാണ്‌ പ്രതിദിനയാത്രക്കാരുടെ ഏകദേശ കണക്ക്‌.

പാളങ്ങൾ
കല്ലുകൊണ്ടും മരംകൊണ്ടും ആദ്യകാലത്ത്​ പാളങ്ങൾ നിർമിച്ചിരുന്നു. നിരപ്പായ പ്രതലത്തിൽ കരി‍ങ്കൽച്ചീളുകൾ നിരത്തി അതിനുമുകളിൽ നിരയായി വിന്യസിച്ച ​കോൺക്രീറ്റി​െൻറയോ മരത്തി​െൻറയോ സ്ലീപ്പറുകളും അതി​െൻറ മുകളിൽ ഉറപ്പിച്ച സമാന്തരങ്ങളായ രണ്ട് ഇരുമ്പുപാളങ്ങളും ചേർന്നതാണ്‌ റെയിൽപ്പാത. റെയിലുകൾ തമ്മിലുള്ള തുല്യ അകലത്തിന്​​ ‘ഗേജ്’ എന്നു​ പറയുന്നു.

ഇരുമ്പുചക്രങ്ങൾതീവണ്ടിയുടെ ചക്രങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ? ഇരുമ്പുചക്രങ്ങളാണ്‌. റെയിൽഗേജുകൾക്കനുസരിച്ച് പാളങ്ങളുടെ പരിച്ഛേദത്തിൽ വ്യത്യാസമുണ്ടാകും. നാലു മുതൽ എട്ടു​ ചക്രങ്ങൾ വരെയാണ്​ ഒരു ബോഗിയിൽ ഉണ്ടാകുക. 

തീവണ്ടി പിറക്കുന്നു
ആവിയന്ത്രം കണ്ടുപിടിച്ചതോടെ തീവണ്ടികൾക്കും പുതിയ ഉൗർജം​ കൈവന്നു. സത്യത്തിൽ അപ്പോൾ മുതലാണ്​ തീവണ്ടിയെന്ന പേരു പോലും വന്നത്​. ബി.സി 600ൽ ഗ്രീസിലാണ്‌ റെയിൽവേയുടെ ആദ്യത്തെ മാതൃക നിലവിൽ വന്നത്. നീരാവി എൻജിൻ കണ്ടുപിടിച്ച ഇംഗ്ലണ്ടിലെ എൻജിനീയറായിരുന്ന ജോർജ് സ്​റ്റീഫൻസണാണ്‌ റെയിൽ‌‌​വേയു‌ടെ പിതാവ് എന്ന് അറിയപ്പെടുന്നത്. ആദ്യമായി തീവണ്ടി സർ‌വിസ്‌ ആരംഭിച്ചതും ഇംഗ്ലണ്ടിലാണ്‌. പൊതുഗതാഗത‌ത്തിനായി ആദ്യത്തെ റെയിൽ‌വേ ലൈനുകൾ നിർമിച്ചത് സറ്റീഫൻസണാണ്‌. 

ഇന്ത്യയിലേക്കുള്ള തീവണ്ടി
ബോം​ബെ മുതൽ താണെ വരെയായിരുന്നു ഇന്ത്യയിലെ ആദ്യ തീവണ്ടി ഒാടിയതെന്ന്​ പഠിച്ചിട്ടില്ലേ. ഇംഗ്ലീഷുകാരുടെ വരവോ
ടെ ഇന്ത്യക്ക്​ ലഭിച്ച ഗുണങ്ങളിൽ ഒന്നാണ്​ റെയിൽവേ. 1845 മേയിൽ രൂപംകൊണ്ട ഈസ്​റ്റ്​ ഇന്ത്യന്‍ റെയിൽവേ കമ്പനിയുമായി പരീക്ഷണാടിസ്​ഥാനത്തിൽ കൊ
ൽക്കത്ത മുതൽ രാജ്‌മഹൽവരെ 161 കി.മീ. നീളത്തിൽ റെയിൽപ്പാത നിർമിക്കാനുള്ള കരാറിൽ ഈസ്​റ്റ്​ ഇന്ത്യ കമ്പനി അധികൃതർ ഒപ്പു​െവച്ചു. 1851 ഡിസംബർ 12നാണ്​ ആദ്യമായി തീവണ്ടി ഓടിയത്. 1853 ഏപ്രിൽ16ന്​ ബോംബെ മുതൽ താണെ വരെ 34 കി.മീ. ദൂരത്തിൽ ആദ്യ തീവണ്ടി സർവിസ് നടത്തി‌. ഇതേ കാലഘട്ടത്തിൽത്തന്നെ ഈസ്​റ്റ്​ ഇന്ത്യന്‍ റെയിൽവേ കമ്പനി ഹൗറ-ഹൂഗ്ലി-പണ്ടുവ-റാണിഗഞ്‌ജ പാതയിൽ തീവണ്ടിയോടിച്ചു. 1856ൽ മദ്രാസ് റെയിൽ‌വേ കമ്പനിയും ആദ്യത്തെ തീവണ്ടിപ്പാത തുറന്നു. റോയപുരം മുതൽ ചിന്നാമപ്പേട്ട വരെ ആയിരുന്നു ഒാട്ടം. 42 ഘടകങ്ങളായിട്ടാണ്‌ റെയിൽവേ പ്രവർത്തിച്ചിരുന്നത്‌. 1944ൽ സ്വകാര്യ കമ്പനികളുടെയും  1950ൽ നാട്ടുരാജ്യങ്ങളുടെയ​ും റെയിൽവേകൾ ദേശസാത്‌കരിച്ച് ഇന്ത്യന്‍ റെയിൽവേയുണ്ടായി. അന്നത്തെ റെയിൽവേ മന്ത്രി എന്‍. ഗോപാലസ്വാമി അയ്യങ്കാർ ആണ്‌ ഇതിന്​ ചുക്കാൻപിടിച്ചത്​. നോർത്തേണ്‍, നോർത്ത്‌ ഈസ്​റ്റേണ്‍, സതേണ്‍, സെന്‍ട്രൽ, ഈസ്​റ്റേണ്‍, വെസ്​റ്റേണ്‍ എന്നിങ്ങനെ ആറു മേഖലകളായാണ്​ ആദ്യം വിഭജിക്കപ്പെട്ടത്​. 

വേഗം
വേഗമനുസരിച്ച്‌ ഇവ വേർതിരിച്ചിട്ടുണ്ട്‌. തുരന്തോ എക്‌സ്‌പ്രസ്‌ തീവണ്ടികളാണ്‌ ഏറ്റവും വേഗംകൂടിയവ. 2009ൽ സേവനം ആരംഭിച്ച ഇവ വളരെ കുറഞ്ഞ സ്​റ്റേഷനുകളിലേ നിർത്തൂ. രാജധാനി എക്‌സ്​പ്രസുകൾക്കാണ്​ രണ്ടാം സ്​ഥാനം.‍ മണിക്കൂറിൽ 148 കി.മീറ്ററാണ്‌ ഇവയുടെ വേഗം. ശതാബ്‌ദി, ജനശതാബ്‌ദി ​െട്രയിനുകളും വേഗത്തിൽ മുന്നിലാണ്​. സൂപ്പർഫാസ്​റ്റ്​ ​െട്രയിനുകൾ ശരാശരി 55 കി.മീ. വേഗത്തിൽ ഒാടുന്നു. കൂടുതൽ സ്​റ്റോപ്പുകളിൽ നിർത്തിയാണ്​ പാസഞ്ചർ, ഫാസ്​റ്റ്​ പാസഞ്ചർ ​െട്രയിനുകളുടെ ഒാട്ടം.

ആവി പോയി 
തുടക്കത്തിൽ ആവി എൻജിനുകളാണ്​ തീവണ്ടിയെ വഹിച്ചിരുന്നതെന്ന്​ അറിയാമല്ലോ. സ്വാതന്ത്ര്യത്തിനുശേഷം ഇന്ത്യയിൽ റെയിൽവേ വളരാൻ തുടങ്ങിയ സമയത്ത്​ 8120 ആവി എൻജിനുകളാണ്​ ഉണ്ടായിരുന്നത്​. പിന്നീടവ ഡീസലിലേക്കും ഇലക്​ട്രിക്കലിലേക്കും മാറി. ഇപ്പോൾ 39 ആവിയും 6023 ഡീസലും 5399 ഇലക്​ട്രിക്​​ എൻജിനുമായി. 2,77,987 വാഗണുകളാണ്​ ഇപ്പോഴുള്ളത്​.

കൽക്കരി തിന്നും തീവണ്ടി
ആവി വണ്ടികളിൽ ഇന്ധനമായി ഉപയോഗിച്ചിരുന്നത്​ കൽക്കരിയായിരുന്നു. വെള്ളം ചൂടാക്കി ആവിയാക്കാൻ ഇതി​െൻറ ബോയിലറിൽ കൽക്കരിയിട്ട് നേരിട്ട് തീ കത്തിക്കുകയായിരുന്നു പതിവ്​. അതിൽനിന്നുണ്ടാവുന്ന ശക്​തിയുപയോഗിച്ചാണ്​ തീവണ്ടി ഒാടിയിരുന്നത്​. 1950ലെ കണക്കുപ്രകാരം 95,04,000 ടൺ കൽക്കരിയാണ്​ ആവശ്യമുണ്ടായിരുന്നത്.​ ഇന്നത്​ വെറും 1000 ടൺ മാത്രമായി ചുരുങ്ങി​. കൽക്കരി വണ്ടികൾ വിനോദസഞ്ചാരകേന്ദ്രങ്ങളിൽ മാത്രമായി ഒതുങ്ങി.

വിവേകാനന്ദ​െൻറ വണ്ടി
ഇന്ത്യയിൽ ഏറെ ദൂരം പായുന്ന വണ്ടി ഏതെന്നറിയുമോ? വിവേക് എക്സ്പ്രസ്​. നോർത്ത്​-ഇൗസ്​റ്റ്​ സംസ്ഥാനമായ അസമിലെ ദിബ്രുഗർ മുതൽ കന്യാകുമാരി വരെ പോകുന്ന വിവേക് എക്സ്പ്രസ് ഇന്ത്യൻ റെയിൽവേയുടെ ഏറ്റവും നീളം കൂടിയ റൂട്ടാണ്. സമയത്തി​െൻറയും ദൂരത്തി​െൻറയും അടിസ്ഥാനത്തിൽ ലോകത്തിലെ നീളം കൂടിയ ഒമ്പതാമത്തെ ട്രെയിനാണിത്​. 

മെട്രോ
കൊച്ചിയിൽ പോയവർ മെട്രോ ട്രെയിൻ കണ്ടിട്ടുണ്ടാകില്ലേ. ചിലർ കയറിയിട്ടുമുണ്ടാകും. നഗരപ്രാന്ത സർവിസുകളിൽ പ്രാധാന്യമുള്ളവയാണ്‌ മെ​േട്രാ ​െട്രയിനുകള്‍. 

പൈതൃക വണ്ടി
ഡാർജീലിങ്ങിലെ ഹിമാലയൻ റെയിൽവേയും നീലഗിരി മലയോരതീവണ്ടിപ്പാതയും യുനെസ്​കോയുടെ പൈതൃക പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്​. തമിഴ്‌നാട്ടിലെ മേട്ടുപ്പാളയം, ഊട്ടി എന്നിവയെ ബന്ധിപ്പിക്കുന്ന മലയോര തീവണ്ടിപ്പാതയാണ് നീലഗിരി മലയോരതീവണ്ടിപ്പാത. മണിക്കൂറിൽ ശരാശരി 10.4 കിലോമീറ്റർ മാത്രമാണ്​ വേഗം. ഇന്ത്യയിലെ ഏറ്റവും വേഗം കുറഞ്ഞ തീവണ്ടിയാണിത്.  പശ്ചിമബംഗാൾ സംസ്ഥാനത്തിലെ പട്ടണങ്ങളായ സിൽഗുടി, ഡാർജീലിങ്​ എന്നിവയെ ബന്ധിപ്പിക്കുന്ന മലയോര തീവണ്ടിപ്പാതയാണ് ഡാർജീലിങ്​ ഹിമാലയൻ തീവണ്ടിപ്പാത. 1879 നും 1881 ഇടക്കാണ് നിർമാണം പൂർത്തിയായത്​. കാൽക്ക-ഷിംല റെയിൽ​േവയും പട്ടികയിലുണ്ട്​.

ചന്ദ്രനിലെത്തിയേനെ
93,902 ​കിലോമീറ്ററാണ്​ നമ്മുടെ രാജ്യത്ത്​ തീവണ്ടിയുടെ ആകെ ഒാട്ടദൂരം.  ചരക്കുതീവണ്ടികളുടെ അടക്കം എല്ലാ വണ്ടികളുടെയുംകൂടി കണക്കെടുത്താൽ ചന്ദ്രനിലേക്കുള്ളതിനേക്കാൾ ദൂരം നമ്മുടെ തീവണ്ടികൾ ഒാടിത്തീർക്കുന്നുണ്ട്​. 3,84,400 കി.മി. മാത്രമാണ്​ ഭൂമിയിൽനിന്ന്​ ചന്ദ്രനിലേക്കുള്ള ദൂരമെന്നോർക്കണം.
തീവണ്ടിയുടെ റണ്ണിങ്​ ട്രാക്ക്​ 1950ൽ​​ 937 കിലോമീറ്റർ മാത്രമാണ് ​വൈദ്യുതീകരിച്ചത്​. രാജ്യത്തി​െൻറ വിവിധ ഭാഗങ്ങളിൽ ആകെ 59,315 കിലോമീറ്ററാണ്​ അന്ന്​ തീവണ്ടി ഒാടിയിരുന്നത്​. ഇപ്പോൾ 48,239 കി.മീ. പാളം വൈദ്യുതീകരിച്ചു കഴിഞ്ഞു. പലയിടത്തും പാത വൈദ്യുതീകരണത്തി​െൻറ പണി പുരോഗമിക്കുകയാണ്​. 1950ൽ 388 കി​.മീ. വൈദ്യുതീകരിച്ചത്​ അടക്കം ആകെ 53,596 കി​ലോമീറ്ററായിരുന്നു ആകെ റൂട്ട്​. ഇപ്പോൾ ഇലക്​ട്രിക്കൽ റൂട്ടുകളുടെ എണ്ണം വർധിച്ച്​ 25,367 കി.മീറ്ററിൽ എത്തി. 2017ലെ കണക്കുപ്രകാരം 67,368 കിലോമീറ്ററാണ്​ രാജ്യത്ത്​ ആകെ റൂട്ടി​െൻറ ദൂരം. 
 

മലയാളക്കരയിലേക്ക്​
1860ൽ പണി തുടങ്ങിയ, പോത്തന്നൂരിൽനിന്ന്​ പട്ടാമ്പിവരെയുള്ള പാതയാണ്‌ കേരളത്തിൽ ആദ്യമായി നിർമിച്ചത്‌. 1861ൽ കടലുണ്ടി വരെയും 1888ൽ കോഴിക്കോട്ടേക്കും നീട്ടിയ പാത 1907ൽ മംഗലാപുരം വരെയെത്തി. ബേപ്പൂർ മുതൽ തിരൂർ വരെ 30.5 കി.മീ. നീളത്തിൽ 1861 മാർച്ച് 12ന് ആദ്യ തീവണ്ടി ഒാടി. തിരൂരിൽനിന്ന് കുറ്റിപ്പുറത്തേക്കും കുറ്റിപ്പുറത്തുനിന്ന് പട്ടാമ്പിയിലേക്കും പട്ടാമ്പിയിൽനിന്ന്​  പോത്തന്നൂരിലേക്കും​ പിന്നീട്​ തീവണ്ടിയോടി. 1888 ജനുവരി രണ്ടിനാണ് കോഴിക്കോട്​ റെയിൽവേ സ്​റ്റേഷൻ തുറന്നത്. ഇരുപതാം നൂറ്റാണ്ടി​െൻറ ആദ്യ ദശകങ്ങളിൽത്തന്നെ ഷൊർണൂർ- നിലമ്പൂർ റെയിൽപ്പാതയും നിലവിൽവന്നു. ചെങ്കോട്ടക്കും ആര്യങ്കാവിനുമിടയിലുള്ള അഞ്ചു തുരങ്കങ്ങള്‍ കടന്ന്​ 1904 നവംബർ 24ന്‌  തീവണ്ടി സർവിസ്​ കൊല്ലത്തെത്തി. 1918ലാണ്​ കൊല്ലം മുതൽ തിരുവനന്തപുരം വരെയുള്ള പാത പൂർത്തിയായത്​.