ടെലിസ്‌കോപ്പ്
തിരിഞ്ഞുപായുന്ന ചൊവ്വ
  • സുല്‍ഹഫ്
  • 12:28 PM
  • 28/08/2017

ജ്യോതിശാസ്​ത്രജ്​ഞർക്ക്​​ എക്കാലത്തും കൗതുകമുണർത്തിയ ഗ്രഹമാണ്​ ചൊവ്വ. ഒരു പക്ഷേ, ചുവന്നനിറത്തിൽ കാണപ്പെടുന്നതുകൊണ്ടാവാം പല രാജ്യങ്ങളിലും ഈ ഗ്രഹത്തെ മരണം, യുദ്ധം, നാശനഷ്​ടങ്ങൾ തുടങ്ങിയ ദുരന്തങ്ങളുടെ ഹേതുവായാണ് കണക്കാക്കിയിരുന്നത്. ഓരോ ദേശക്കാർക്കും ഇതിന് അവരവരുടേതായ കഥകളും ഐതിഹ്യങ്ങളും നിലനിന്നതായും കാണാം. റോമക്കാരാണ് ചൊവ്വ ഗ്രഹത്തിന് മാർസ്​ എന്ന് പേര് നൽകിയത്. അവരുടെ യുദ്ധ ദേവനായിരുന്നു മാർസ്​. ഗ്രീക്കുകാർ അവരുടെ യുദ്ധദേവ​െൻറ പേരാണ് ഈ ഗ്രഹത്തിന് നൽകിയത്: ഏരീസ്​. ചൊവ്വയുടെ ഉപഗ്രഹങ്ങളാണ്​ ഫോബോസും ഡൈമോസും. ഗ്രീക്ക്​ ഭാഷയിൽ ഫോബോസ്​ എന്നാൽ ‘ഭയം’ എന്നും ഡൈമോസ്​ എന്നാൽ മരണം എന്നുമാണ് അർഥം. 
പുരാതന ഈജിപ്തിൽ ചൊവ്വ അറിയപ്പെട്ടിരുന്നത് ‘അൽ ഖാഹിറ’ എന്നായിരുന്നു. ഈ വാക്കിൽനിന്നാണ​െത്ര, ഇപ്പോൾ ആ രാജ്യത്തിെൻറ തലസ്​ഥാനമായ കൈറോ ഉണ്ടായതെന്നൊരു ഐതിഹ്യമുണ്ട്. പുരാതന ഈജിപ്തുകാരുടെ ദേവനായിരുന്ന ഹോറസുമായി (പരുന്തിെൻറ തലയുള്ള ദൈവ സങ്കൽപം) ബന്ധപ്പെടുത്തിയും അക്കാലങ്ങളിൽ ചൊവ്വയെ കുറിച്ച്​ ഐതിഹ്യങ്ങൾ നിലനിന്നിരുന്നു. മറ്റു ഗ്രഹങ്ങളിൽനിന്ന് വ്യത്യസ്​തമായി ചൊവ്വയുടെ ചലനത്തിനുള്ള ചില പ്രത്യേകതകൾ അക്കാലത്തുതന്നെ വാനനിരീക്ഷകരുടെ ശ്രദ്ധയിൽപെട്ടിരുന്നു. അതിലൊന്നായിരുന്നു വക്രഗതി, പശ്ചാത്ഗമനം (retrograde motion) എന്നൊക്കെയാണ്​ അറിയപ്പെട്ടിരുന്നത്. ഭൂമിയിൽനിന്ന് നിരീക്ഷിക്കുമ്പോൾ ചൊവ്വയുടെ സഞ്ചാരം പ്രത്യേക തരത്തിലാണ്. അധിക കാലവും പടിഞ്ഞാറുനിന്ന്​ കിഴക്കോട്ട് നീങ്ങുന്ന ചൊവ്വ, ചിലപ്പോൾ ക്രമേണ വേഗത കുറഞ്ഞ് നിശ്ചലമാവും. പിന്നീട് എതിർദിശയിലേക്ക് യാത്ര തുടങ്ങുകയായി. കുറച്ചുദിവസങ്ങൾക്കുശേഷം വീണ്ടും നിശ്ചലമായി തിരിച്ച് പഴയ ദിശയിൽത്തന്നെ യാത്രതുടരുന്നു. ഈ സഞ്ചാരം മുമ്പുകാലത്ത് വാനനിരീക്ഷകരെ ഏറെ കുഴക്കിയ ഒരു പ്രശ്നമായിരുന്നു. ഈജിപ്തുകാർ ഈ ചലനത്തെ ഹോറസുമായി ബന്ധപ്പെടുത്തിയാണ് വ്യാഖ്യാനിച്ചത്. ചില സമയങ്ങളിൽ ഹോറസ്​ പിന്നോട്ട് പറക്കാറുണ്ട​െത്ര. ഇതിന് സമാനമായാണ് ഈ ചലനമെന്നായിരുന്നു അവരുടെ വിശദീകരണം. പിൽക്കാലത്ത് കോപ്പർ നിക്കസാണ് ഇതിന് തൃപ്തികരമായ വിശദീകരണം നൽകിയത്. 
ചൊവ്വയും ഭൂമിയും സൂര്യനെ പരിക്രമണം ചെയ്യുന്നത്​ ഒരേ ദിശയിലാണെന്ന്​ അറിയാമ​ല്ലോ. രണ്ട്​ വാഹനങ്ങൾ സമാന്തരമായി സഞ്ചരിക്കുന്നതുപോലെ. ഒരു വാഹനം വേഗത കുറച്ചാൽ രണ്ടാമത്തെ വാഹനത്തിലുള്ള ആൾക്ക്​ ആദ്യ​േത്തത്​ പിറകോട്ട്​ പോകുന്നതായി തോന്നും. ​ഇവിടെ ചൊവ്വയുടെ വേഗത കുറയുന്നു. അപ്പോൾ ഭൂമി ചൊവ്വയെ മറികടന്ന്​ പോകും. ഒാരോ 26 മാസം കൂടുന്തോറും ഇങ്ങനെ ഭൂമി ചൊവ്വയെ മറികടക്കും. ഇൗ സമയത്ത്​ ഭൂമിയിൽനിന്ന്​ നോക്കു​േമ്പാൾ ​െ​ചാവ്വ പിറകിലേക്ക്​ സഞ്ചരിക്കുന്നതായാണ്​ തോന്നുക. ഇതാണ്​ പശ്ചാത്​ഗമനം. ഇൗ പിറകോട്ട്​ നടത്തം ഭൂമിയിൽനിന്നുള്ള നിരീക്ഷകന്​ മാത്രമാണ്​ അനുഭവപ്പെടുക. മറ്റേതെങ്കിലും ഗ്രഹത്തിൽനിന്ന്​ നോക്കുന്നയാൾക്ക്​ അത്​ അനുഭവപ്പെടണമെന്നില്ല. ഇവിടെയും വാഹനങ്ങളുടെ ഉദാഹരണം തന്നെയെടുക്കുക. വാഹനങ്ങളുടെ സഞ്ചാരം നിരീക്ഷിക്കുന്നത്​ ഒരു വഴിയാത്രക്കാരന​ാണെന്ന്​ കരുതുക. വാഹനത്തി​െൻറ വേഗത എത്ര തന്നെ കുറച്ചാലും അത്​ മുന്നിലേക്ക്​ പോകുന്നതായി മാത്രമാണ്​ അയാൾക്ക്​ അനുഭവപ്പെടുക. 
ചൊവ്വ ‘പിറകോട്ട്​’ പോകുന്നതായി അവസാനം നാം നിരീക്ഷിച്ചത്​ 2016 ജനുവരി മാസത്തിലാണ്​. ജനുവരി അഞ്ചിന്​ ചൊവ്വയുടെ ചലനം നിലച്ചതായാണ്​ തോന്നിയത്​. പത്ത്​ ദിവസം കഴിഞ്ഞപ്പോൾ അത്​ പിറകോട്ട്​ ചലിച്ചു തുടങ്ങി. വീണ്ടും പത്ത്​ ദിവസം കഴിഞ്ഞപ്പോൾ സാധാരണ ഗതിയിലായി. ഇനി അടുത്തവർഷം മാർച്ച്​^ഏപ്രിൽ മാസങ്ങളിൽ ഇൗ പ്രതിഭാസം ദർശിക്കാം.