തറവാട്ടങ്കം; ഇനി ബാറ്റിനും ബാളിനും തീപിടിക്കും
 • സഫ്​വാൻ റാഷിദ്​
 • 11:24 AM
 • 22/05/2019

ക്രി​ക്ക​റ്റ്​ ലോ​ക​ത്തി​െ​ൻ​റ ക​ണ്ണും കാ​തും ഇം​ഗ്ല​ണ്ടി​ലേ​ക്കാ​ണ്. ​േമ​യ്​ 30 മു​ത​ൽ​ മ​നോ​ഹ​ര​ ക​വ​ർ​ഡ്രൈ​വു​ക​ളും പു​ൾ​ഷോ​ട്ടു​ക​ളു​മേ​റ്റ്​ പ​ന്ത്​ മൈ​താ​ന​ങ്ങ​ളി​ൽ പാ​റി​ന​ട​ക്കും. എ​റി​യു​ന്ന പ​ന്തു​ക​ൾ​ക്കും കു​റി​ക്കു​ന്ന റ​ൺ​സു​ക​ൾ​ക്കും ഇ​മ​വെ​ട്ടാ​തെ കാ​ത്തി​രി​ക്കു​ന്ന ക്രി​ക്ക​റ്റ്​ പ്രേ​മി​ക​ളു​െ​ട ആ​വേ​ശ​ത്തോടൊ​പ്പം വെ​ളി​ച്ച​വും ചേ​രു​ന്നു

ഉ​ത്സ​വ​ക്ക​മ്മി​റ്റി
ലോ​ക​മെ​മ്പാ​ടു​മു​ള്ള ക്രി​ക്ക​റ്റ്​ മ​ത്സ​ര​ങ്ങ​ളെ നി​യ​ന്ത്രി​ക്കു​ന്ന​തും പ്ര​ധാ​ന ചാ​മ്പ്യ​ൻ​ഷി​പ്പു​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​തു​മെ​ല്ലാം ​െഎ.​സി.​സി (ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ക്രി​ക്ക​റ്റ്​ കൗ​ൺ​സി​ൽ) ആ​ണ്. 1909ൽ ​ഇം​ഗ്ല​ണ്ട്, ആ​സ്​​ട്രേ​ലി​യ, ദ​ക്ഷി​ണാ​​ഫ്രി​ക്ക എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള പ്ര​തി​നി​ധി​ക​ൾ​ചേ​ർ​ന്ന്​ രൂ​പ​വ​ത്​​ക​രി​ച്ച ഇം​പീ​രി​യ​ൽ ക്രി​ക്ക​റ്റ്​ കോ​ൺ​ഫ​റ​ൻ​സാ​ണ്​ ​െഎ.​സി.​സി​യു​ടെ ആ​ദി​മ​രൂ​പം. 1926ൽ ​ഇ​ന്ത്യ ടെ​സ്​​റ്റ്​​പ​ദ​വി​യു​ള്ള സ്ഥി​രാം​ഗ​മാ​യി തെ​ര​ഞ്ഞെ​ടു​ക്ക​െ​പ്പ​ട്ടു.  1965 മു​ത​ൽ  International Cricket Conference ആ​യി രൂ​പാ​ന്ത​രം പ്രാ​പി​ച്ച​തോ​ടെ പു​തി​യ രാ​ജ്യ​ങ്ങ​ൾ അം​ഗ​മാ​കു​ക​യും ഒ​രു ആ​ഗോ​ള​മു​ഖം വ​ന്നു​ചേ​രു​ക​യും ചെ​യ്​​തു. 1989 മു​ത​ലാ​ണ്​ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ക്രി​ക്ക​റ്റ്​ കൗ​ൺ​സി​ൽ എ​ന്ന​ പേ​ര്​ സ്വീ​ക​രി​ച്ച​ത്. ദു​ബൈ ആ​ണ്​ ​െഎ.​സി.​സി​യു​ടെ ആ​സ്ഥാ​നം. നി​ല​വി​ൽ 12 സ്ഥി​രാം​ഗ​ങ്ങ​ളും 92 അ​സോ​സി​യേ​റ്റ​ഡ്​ രാ​ജ്യ​ങ്ങ​ളും ഉ​ണ്ട്. ഇ​ന്ത്യ​ക്കാ​ര​നാ​യ ശ​ശാ​ങ്ക്​ മ​നോ​ഹ​റാ​ണ്​ നി​ല​വി​ൽ ​െഎ.​സി.​സി​യു​ടെ അ​ധ്യ​ക്ഷ​ൻ. 

ഇ​ത​ൽ​പം ഒാ​വ​റാ..
ആ​ദ്യ​ത്തെ മൂ​ന്ന്​ ലോ​ക​ക​പ്പു​ക​ളും 60 ഒാ​വ​റു​ക​ളാ​യി​രു​ന്നു. ബ്രി​ട്ടീ​ഷ്​ ഇ​ൻ​ഷു​റ​ൻ​സ്​ ക​മ്പ​നി​യാ​യ പ്ര​ഡു​ൻ​ഷ്യ​ലി​െ​ൻ​റ പേ​രി​ലാ​യി​യു​ന്നു ഇൗ ​ലോ​ക​ക​പ്പു​ക​ൾ അ​റി​യ​പ്പെ​ട്ടി​രു​ന്ന​ത്. ഇ​ന്ന്​ കാ​ണു​ന്ന നി​റ​പ്പ​കി​ട്ടാ​ർ​ന്ന ജ​ഴ്​​സി​ക​ളോ ഡേ ​^ നൈ​റ്റ്​ മ​ത്സ​ര​ങ്ങ​ളോ അ​ന്നി​ല്ലാ​യി​രു​ന്നു. മൂ​ന്നു​ ലോ​ക​ക​പ്പു​ക​ൾ​ക്കും വേ​ദി​യാ​യ​ത്​ ഇം​ഗ്ല​ണ്ടാ​യി​രു​ന്നു. 1987ൽ ​ഇ​ന്ത്യ​യി​ലും പാ​കി​സ്​​താ​നി​ലു​മാ​യി ന​ട​ന്ന ലോ​ക​ക​പ്പ്​ മു​ത​ലാ​ണ്​ മ​ത്സ​ര​ങ്ങ​ൾ 50 ഒാ​വ​റാ​യി ചു​രു​ക്കി​യ​ത്.  

1983; ഒ​രു യ​മ​ണ്ട​ൻ വി​ജ​യക​ഥ
ഇ​ന്ത്യ​യു​ടെ കാ​യി​ക​ച​രി​ത്ര​ത്തെ മാ​റ്റി​മ​റി​ച്ച സം​ഭ​വ​മാ​യി​രു​ന്നു 1983ലെ ​ലോ​ക​ക​പ്പ്​ വി​ജ​യം. ചെ​റി​യ പ്ര​ചാ​രം മാ​ത്ര​മു​ണ്ടാ​യി​രു​ന്ന ക്രി​ക്ക​റ്റ്​ അ​തോ​ടെ ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും ജ​ന​പ്രീ​തി​യു​ള്ള കാ​യി​ക ഇ​ന​മാ​യി മാ​റി. കാ​യി​ക​രം​ഗ​ത്തെ ഏ​റ്റ​വും വ​ലി​യ അ​ട്ടി​മ​റി​ക​ളി​ലൊ​ന്നാ​യാ​ണ്​ 1983 ലോ​ക​ക​പ്പ്​ വി​ജ​യ​ത്തെ വി​ല​യി​രു​ത്തു​ന്ന​ത്. ഫൈ​ന​ലി​ൽ എ​തി​രാ​ളി​ക​ളാ​യി ഉ​ണ്ടാ​യി​രു​ന്ന​ത്​ തു​ട​ർ​ചാ​മ്പ്യ​ന്മാ​രാ​യ വെ​സ്​​റ്റി​ൻ​ഡീ​സ്​ ആ​യി​രു​ന്നു. ആ​ദ്യം ബാ​റ്റ്​ ചെ​യ്​​ത ഇ​ന്ത്യ ഉ​യ​ർ​ത്തി​യ 183 റ​ൺ​സ്​ വി​ൻ​ഡീ​സ്​ അ​നാ​യാ​സം മ​റി​ക​ട​ക്കു​മെ​ന്നാ​യി​രു​ന്നു ക​രു​ത​പ്പെ​ട്ട​ത്. എ​ന്നാ​ൽ സം​ഭ​വി​ച്ച​ത്​ മ​റ്റൊ​ന്ന്. ​ൈക്ല​വ്​ ലോ​യി​ഡും വി​വ്​​ റി​ച്ചാ​ർ​ഡ്​​സും അ​ട​ങ്ങു​ന്ന വി​ൻ​ഡീ​സ്​ നി​ര​യെ ഇ​ന്ത്യ വെ​റും 140 റ​ൺ​സി​ൽ ചു​രു​ട്ടി​ക്കെ​ട്ടി. ഇ​ന്ത്യ​ക്കാ​യി അ​മ​ർ​നാ​ഥും മ​ദ​ൻ​ലാ​ലും മൂ​ന്നു വി​ക്ക​റ്റ്​ വീ​തം വീ​ഴ്​​ത്തി. വി​വ്​ റി​ച്ചാ​ർ​ഡ്​​സി​നെ പു​റ​ത്താ​ക്കാ​നാ​യി 18 മീ​റ്റ​​റോ​ളം ഒാ​ടി ക​പി​ൽ ദേ​വെ​ടു​ത്ത ക്യാ​ച്ച്​ ഇ​ന്നും ക്രി​ക്ക​റ്റ്​ പ്രേ​മി​ക​ളു​ടെ മ​ന​സ്സി​ലു​ണ്ട്​്.

 സം​ഗ​തി ക​ള​റാ​കു​ന്നു
വെ​ള്ള ജ​ഴ്​​സി​യും ചു​വ​ന്ന പ​ന്തും ഉ​പ​യോ​ഗി​ച്ചു​ള്ള പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ലു​ള്ള മ​ത്സ​ര​ങ്ങ​ളാ​യി​രു​ന്നു ആ​ദ്യ​ത്തെ നാ​ല്​ ലോ​ക​ക​പ്പു​ക​ളി​ലും ഉ​ണ്ടാ​യി​രു​ന്ന​ത്. എ​ന്നാ​ൽ 1992ലെ  ​ആ​സ്ട്രേ​ലി​യ-​ന്യൂ​സി​ല​ൻ​ഡ്​​ ലോ​ക​ക​പ്പ്​ മു​ത​ലാ​ണ്​ ക​ള​ർ ജ​ഴ്​​സി ഉ​പ​യോ​ഗി​ച്ചു​തു​ട​ങ്ങി​യ​ത്. വെ​ള്ള പ​ന്തു​ക​ൾ ഉ​പ​യോ​ഗി​ച്ച്​ തു​ട​ങ്ങി​യ​തും ഡേ-​നൈ​റ്റ്​ മ​ത്സ​ര​ങ്ങ​ൾ​ആ​രം​ഭി​ച്ച​തു​മെ​ല്ലാം 1992ലോ​ക​ക​പ്പ്​ മു​ത​ലാ​ണ്. വ​ർ​ണ​വി​വേ​ച​ന​ത്തെ തു​ട​ർ​ന്ന്​ വി​ല​ക്ക്​ നേ​രി​ട്ടി​രു​ന്ന ദ​ക്ഷി​ണാ​ഫ്രി​ക്ക ലോ​ക​ക​പ്പി​ലേ​ക്ക്​ തി​രി​ച്ചെ​ത്തി​യ​തും 1992 മു​ത​ലാ​ണ്. ഡ​ക്​ വ​ർ​ത്ത്​ ^ ലൂ​യി​സ്​ (മ​ഴ നി​യ​മം), മാ​ർ​ട്ടി​ൻ​ക്രോ​യു​ടെ പ​രീ​ക്ഷ​ണ​ങ്ങ​ൾ, സ​ചി​െ​ൻ​റ ആ​ദ്യ ലോ​ക​ക​പ്പ്​ എ​ന്നി​ങ്ങ​നെ നി​ര​വ​ധി ​പ്ര​ത്യേ​ക​ത​ക​ൾ  ഇൗ ​ലോ​ക​ക​പ്പി​നു​ണ്ടാ​യി​രു​ന്നു.

ടീ​മു​ക​ൾ 10, രാ​ജ്യ​ങ്ങ​ൾ അതിലേറെ
ഇ​ക്കു​റി ലോ​ക​ക​പ്പി​ൽ മാ​റ്റു​ര​ക്കു​ന്ന​ത്​ 10 ടീ​മു​ക​ൾ മാ​​ത്ര​മാ​ണ്. ക​ഴി​ഞ്ഞ ത​വ​ണ 14 ടീ​മു​ക​ൾ പ​െ​ങ്ക​ടു​ത്തി​രു​ന്നു. എ​ന്നാ​ൽ, ഇ​ക്കു​റി മ​ത്സ​ര​ങ്ങ​ൾ കൂ​ടു​ത​ൽ ആ​വേ​ശ​ക​ര​മാ​ക്കാ​നാ​യി ​െഎ.​സി.​സി അ​സോ​സി​യേ​റ്റ്​ രാ​ജ്യ​ങ്ങ​ളെ പ​െ​ങ്ക​ടു​പ്പി​ക്കു​ന്നി​ല്ല. ക​ളി​ക്കു​ന്ന​ത്​ 10 ടീ​മു​ക​ളാ​ണെ​ങ്കി​ലും അ​തി​ൽ ഉ​ൾ​െ​ക്കാ​ള്ളു​ന്ന രാ​ജ്യ​ങ്ങ​ളു​ടെ എ​ണ്ണം ഇ​ര​ട്ടി​യോ​ളം വ​രും. അ​തെ​ങ്ങ​നെ ശ​രി​യാ​കും എ​ന്ന​ല്ലേ? വെ​സ്​​റ്റി​ൻ​ഡീ​സ്​ എ​ന്ന്​ പ​റ​യു​ന്ന​ത്​ ഒ​രു രാ​ജ്യ​മ​ല്ല. ക​രീ​ബി​യ​ൻ ദ്വീ​പു​ക​ളും തെ​ക്കേ അ​മേ​രി​ക്ക​യി​ലെ ഗ​യാ​ന​യും എ​ല്ലാം അ​ട​ങ്ങു​ന്ന രാ​ജ്യ​ങ്ങ​ൾ പൊ​തു​വാ​യി അ​റി​യ​പ്പെ​ടു​ന്ന പേ​രാ​ണ്​ വെ​സ്​​റ്റി​ൻ​ഡീ​സ്​. ബാ​ർ​ബ​ഡോ​സ്, ഗ​യാ​ന, ജ​മൈ​ക്ക, ട്രി​നി​ഡാ​ഡ്​ ​ടു​ബേ​ഗോ, ഡൊ​മി​നി​ക്ക, സെ​ൻ​റ്​ ലൂ​സി​യ തു​ട​ങ്ങി നി​ര​വ​ധി ദ്വീ​പ്​ രാ​ജ്യ​ങ്ങ​ൾ വെ​സ്​​റ്റി​ൻ​ഡീ​സ്​ ക്രി​ക്ക​റ്റ്​ ബോ​ർ​ഡി​നു കീ​ഴി​ൽ ഉ​ൾ​പ്പെ​ടും. ഇം​ഗ്ല​ണ്ട്​ & വെ​യി​ൽ​സ്​ ക്രി​ക്ക​റ്റ്​ ബോ​ർ​ഡി​നെ പ്ര​തി​നി​ധാ​നം​ചെ​യ്​​താ​ണ്​ ഇം​ഗ്ല​ണ്ട്​ ക​ള​ത്തി​ലി​റ​ങ്ങു​ന്ന​ത്. 

 കു​മ്പി​ടി​യാ കു​മ്പി​ടി
ശ്ശെ​ടാ മു​മ്പ്​ ലോ​ക​ക​പ്പ്​ ക​ണ്ട​പ്പോ​ൾ ഇ​യാ​ൾ വേ​റെ രാ​ജ്യ​ക്കാ​ര​ൻ ആ​യി​രു​ന്ന​ല്ലോ? അ​േ​താ ഇ​ത്​ അ​പ​ര​നാ​ണോ? ക​ളി​കാ​ണു​േ​മ്പാ​ൾ ഇ​ങ്ങ​നെ ഒ​രു സം​ശ​യം ​തോ​ന്നി​യാ​ൽ അ​ത്ഭു​ത​പ്പെ​ടേ​ണ്ട. ര​ണ്ട്​ രാ​ജ്യ​ങ്ങ​ൾ​ക്കാ​യി ലോ​ക​ക​പ്പ്​ ക​ളി​ച്ച നാ​ലു​പേ​രു​ണ്ട്. 1983ൽ ​ആ​സ്ട്രേ​ലി​യ​യു​ടെ ലോ​ക​ക​പ്പ്​ ടീ​മി​ൽ അം​ഗ​മാ​യി​രു​ന്ന കെ​പ്​​ല​ർ വെ​സ​ൽ 1992 ലോ​ക​ക​പ്പി​നെ​ത്തി​യ​ത്​ ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ ടീ​മി​െ​ൻ​റ ക്യാ​പ്​​റ്റ​നാ​യി​ട്ടാ​ണ്. ദ​ക്ഷി​ണാ​​ഫ്രി​ക്ക​ക്ക്​ ലോ​ക​ക​പ്പ്​ ക​ളി​ക്കാ​ൻ അ​നു​മ​തി കി​ട്ടി​യ​തോ​ടെ കെ​പ്​​ല​ർ ജ​ന്മ​നാ​ട്ടി​ലെ പൗ​ര​ത്വം പു​തു​ക്കു​ക​യാ​യി​രു​ന്നു. 1992ലോ​ക​ക​പ്പി​ൽ വെ​സ്​​റ്റി​ൻ​ഡീ​സി​നാ​യി 12 വി​ക്ക​റ്റു​ക​ൾ നേ​ടി​യ ആ​ൻ​ഡേ​ഴ്​​സ​ൺ കു​മ്മി​ൻ​സ്​ 2007ൽ ​വെ​സ്​​റ്റി​ൻ​ഡീ​ൽ ന​ട​ന്ന ലോ​ക​ക​പ്പി​ലു​മു​ണ്ടാ​യി​രു​ന്നു. പ​ക്ഷേ ക​ളി​ച്ച​ത്​ കാ​ന​ഡ​ക്ക്​ വേ​ണ്ടി​യാ​ണെ​ന്നു​മാ​ത്രം. 2007 ലോ​ക​ക​പ്പി​ൽ ഇം​ഗ്ല​ണ്ട്​ ടീ​മി​ലു​ണ്ടാ​യി​രു​ന്ന എ​ഡ്​ ജോ​യ്​​സ്​ 2011ലും 2015​ലും പാ​ഡ​ണി​ഞ്ഞ​ത്​ അ​യ​ർ​ല​ൻ​ഡി​നു​വേ​ണ്ടി. എ​ന്നാ​ൽ ഇ​യാ​ൻ മോ​ർ​ഗ​െ​ൻ​റ കാ​ര്യം തി​രി​ച്ചാ​ണ്. 2007​ ലോ​ക​ക​പ്പി​ൽ അ​യ​ർ​ല​ൻ​ഡി​നാ​യി ക​ളി​ച്ച മോ​ർ​ഗ​ൻ 2011ലും 2015​ലും ഇം​ഗ്ല​ണ്ട്​ ജ​ഴ​്​സി​യ​ണി​ഞ്ഞാ​ണെ​ത്തി​യ​ത്.  2015​ലും ഇത്തവണയും കളിക്കുന്നത്​ ഇം​ഗ്ല​ണ്ട്​ ടീ​മി​െൻറ നാ​യ​ക​നാ​യും.


ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ ദു​ര​ന്ത​ങ്ങ​ൾ
നി​ർ​ഭാ​ഗ്യ​ങ്ങ​ൾ വി​ജ​യം ത​ട്ടി​പ്പ​റി​ക്കു​ന്ന​ത്​ കാ​യി​ക​രം​ഗ​ത്ത്​ പ​തി​വു കാ​ഴ്​​ച​യാ​ണ്. എ​ന്നാ​ൽ, നി​ർ​ഭാ​ഗ്യ​ങ്ങ​ളു​ടെ ഒ​രു പ​ര​മ്പ​ര​ത​ന്നെ സം​ഭ​വി​ച്ചാ​ലോ? ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ ടീ​മി​െ​ൻ​റ ലോ​ക​ക​പ്പ്​ നി​ർ​ഭാ​ഗ്യ ച​രി​ത​ങ്ങ​ൾ നീ​ണ്ട​താ​ണ്.

 • വ​ർ​ണ​വി​വേ​ച​ന​ത്തെ തു​ട​ർ​ന്ന്​ വി​ല​ക്ക്​ നേ​രി​ട്ട​തി​നാ​ൽ ആ​ദ്യ​ത്തെ അ​ഞ്ച്​ ലോ​ക​ക​പ്പു​ക​ളി​ലും ദ​ക്ഷി​ണാ​ഫ്രി​ക്ക പ​െ​ങ്ക​ടു​ത്തി​രു​ന്നി​ല്ല.
 • 1992 ലോ​ക​ക​പ്പി​ലെ ദ​ക്ഷി​ണാ​ഫ്രി​ക്ക-​ഇം​ഗ്ല​ണ്ട്​ സെ​മി ഫൈ​ന​ൽ. മ​ഴ​മൂ​ലം 45 ഒാ​വ​റാ​ക്കി ചു​രു​ക്കി​യ മ​ത്സ​ര​ത്തി​ൽ ഇം​ഗ്ല​ണ്ട്​ ഉ​യ​ർ​ത്തി​യ 252 റ​ൺ​സ്​ പി​ന്തു​ട​ർ​ന്നി​റ​ങ്ങി​യ ദ​ക്ഷി​ണാ​ഫ്രി​ക്ക 42.5 ഒാ​വ​റി​ൽ 231/6 എ​ന്ന സ്​​കോ​റി​ൽ നി​ൽ​ക്കെ വീ​ണ്ടും മ​ഴ​യെ​ത്തി. നാ​ല് വി​ക്ക​റ്റ്​ കൈ​യി​ലി​രി​ക്കെ 13 ബാ​ളി​ൽ 22 റ​ൺ​സ് വേണം. എ​ന്നാ​ൽ മ​ഴ​മൂ​ലം ക​ളി ര​ണ്ട്​ ഒാ​വ​ർ കൂ​ടി കു​റ​ച്ചു, ശേ​ഷി​ക്കു​ന്ന ഒ​രു പ​ന്തി​ൽ 22 റ​ൺ​സ്​ വേ​ണ​ം. നി​സ്സ​ഹ​രാ​യി സ്​​കോ​ർ​ബോ​ർ​ഡ്​ നോ​ക്കി​നി​ന്ന ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ താ​ര​ങ്ങ​ൾ ഇ​ന്നും ​ക്രി​ക്ക​റ്റ്​ പ്രേ​മി​ക​ളു​​ടെ മ​ന​സ്സി​ലു​ണ്ട്. 
 • 1999 ലോ​ക​ക​പ്പ്​ സെ​മി​ഫൈ​ന​ൽ. ഇ​ത്ത​വ​ണ എ​തി​രാ​ളി​​ ആ​സ്​​ട്രേ​ലി​യ. ആ​സ്​​​ട്രേ​ലി​യ ഉ​യ​ർ​ത്തി​യ 213 റ​ൺ​സ്​ പി​ന്തു​ട​ർ​ന്നി​റ​ങ്ങി​യ ദ​ക്ഷി​ണാ​ഫ്രി​ക്ക​ക്ക്​ അ​വ​സാ​ന ഒാ​വ​റി​ൽ ഒ​രു വി​ക്ക​റ്റ്​ ബാ​ക്കി നി​ൽ​ക്കെ ജ​യി​ക്കാ​ൻ വേ​ണ്ട​ത്​ 9 റ​ൺ​സ്. ലാ​ൻ​സ്​ ക്ലൂ​സ്​​ന​ർ ആ​ദ്യ ര​ണ്ട്​ പ​ന്തു​ക​ളും ബൗ​ണ്ട​റി പാ​യി​ച്ച​തോ​ടെ സ്​​കോ​ർ തു​ല്യ​നി​ല​യി​ൽ. മൂ​ന്നാം പ​ന്തി​ൽ റ​​ൺ​സൊ​ന്നും പി​റ​ന്നി​ല്ല. നാ​ലാം​പ​ന്തി​ൽ വി​ജ​യ​റ​ണ്ണി​നാ​യി  ലാ​ൻ​സ്​ ക്ലൂ​സ്​​ന​ർ ഒാ​ടി. നോ​ൺ​സ്​​ട്രൈ​ക്ക​ർ എ​ൻ​ഡി​ലു​ണ്ടാ​യി​രു​ന്ന അ​ല​ൻ​ഡൊ​ണാ​ൾ​ഡ്​ ക്രീ​സി​ലെ​ത്തു​േ​മ്പാ​ഴേ​ക്കും റ​ൺ​ഒൗ​ട്ടാ​ക്കി ആ​സ്ട്രേ​ലി​യ​ൻ താ​ര​ങ്ങ​ൾ ആ​ഘോ​ഷം തു​ട​ങ്ങി​യി​രു​ന്നു. മ​ത്സ​രം ടൈ ​ആ​യെ​ങ്കി​ലും ടൂ​ർ​ണ​െ​മ​ൻ​റി​ൽ മു​മ്പ്​ ദ​ക്ഷി​ണാ​ഫ്രി​ക്ക​യെ തോ​ൽ​പി​ച്ച​തി​െ​ൻ​റ ആ​നു​കൂ​ല്യ​ത്തി​ൽ ആ​സ്​​ട്രേ​ലി​യ ഫൈ​ന​ലി​ലേ​ക്ക്. 
 • വ​ർ​ഷം 2003. ഗ്രൂ​പ്പ്​ ഘ​ട്ട​ത്തി​ലെ അ​വ​സാ​ന മ​ത്സ​ര​ത്തി​ൽ എ​തി​രാ​ളി​​ ​ശ്രീ​ല​ങ്ക​. ജ​യി​ച്ചാ​ൽ സൂ​പ്പ​ർ​സി​ക്​​സി​ൽ. ശ്രീ​ല​ങ്ക ഉ​യ​ർ​ത്തി​യ​ത്​ 268 റ​ൺ​സ്​ വി​ജ​യ​ല​ക്ഷ്യം.  മ​ഴ​പെ​യ്​​ത​തോ​ടെ ദ​ക്ഷി​ണാ​ഫ്രി​ക്ക​യു​ടെ ല​ക്ഷ്യം 45 ഒാ​വ​റി​ൽ 230 ആയി ചു​രു​ക്കി.  44.5  ഒാ​വ​റി​ൽ ആ​റു വി​ക്ക​റ്റ്​ ന​ഷ്​​ട​ത്തി​ൽ 229 റ​ൺ​സെ​ടു​ത്ത ദ​ക്ഷി​ണാ​ഫ്രി​ക്ക​ക്ക്​ അ​വ​സാ​ന പ​ന്തി​​ൽ വേ​ണ്ടി​യി​രു​ന്ന​ത്​ ഒ​രു റ​ൺ​സ്​ മാ​ത്രം. എ​ന്നാ​ൽ ജ​യി​ച്ചെ​ന്ന ധാ​ര​ണ​യി​ൽ മാ​ർ​ക്ക്​ ബൗ​ച്ച​ർ അ​വ​സാ​ന​പ​ന്തി​ൽ റ​ൺ​സി​ന്​ ശ്ര​മി​ച്ചി​ല്ല. ക്യാ​പ്റ്റ​ന്‍ ഷോ​ൺ പൊ​ള്ളോ​ക്ക്​  ഡ​ക്ക്‌​വ​ര്‍ത്ത്-​ലൂ​യി​സ് നി​യ​മ​പ്ര​കാ​രം വി​ജ​യ​സ്‌​കോ​ര്‍ ക​ണ​ക്ക് കൂ​ട്ടി​യ​തി​ലെ പി​ഴ​വാ​ണ്​ അ​വ​ർ​ക്ക്​ വി​ന​യാ​യ​ത്. 
 • 2015 ലോ​ക​ക​പ്പ്​ സെ​മി​ഫൈ​ന​ലി​ൽ എ​തി​രാ​ളി​ ന്യൂ​സി​ല​ൻ​ഡ്​. മ​ഴ വി​ല്ല​നാ​യി വീ​ണ്ടു​മെ​ത്തി​യ​തോ​ടെ മ​ത്സ​രം 45 ഒാ​വ​റാ​ക്കി ചു​രു​ക്കി. ദ​ക്ഷി​ണാ​ഫ്രി​ക്ക നേ​ടി​യ​ത്​ 5 വി​ക്ക​റ്റ്​ ന​ഷ്​​ട​ത്തി​ൽ 281 റ​ൺ​സ്. മ​ഴ​നി​യ​മ​പ്ര​കാ​രം വി​ജ​യ​ല​ക്ഷ്യം 298 ആ​ക്കി ഉ​യ​ർ​ത്തി​യെ​ങ്കി​ലും 42.5 ഒാ​വ​റി​ൽ ന്യൂ​സ​ില​ൻ​ഡ്​​ വി​ജ​യ​റ​ൺ കു​റി​ച്ചു.  
   

കണക്കുകളിൽ മുമ്പന്മാർ

 • കൂടുതൽ റൺസ്​: സചിൻ ടെണ്ടുൽകർ (2278 റൺസ്​)    
 • ഉയർന്ന സ്​കോർ: മാർട്ടിൻ ഗപ്​റ്റിൽ 237*
 • കൂടുതൽ സെഞ്ചുറി:  സചിൻ ടെണ്ടുൽകർ (6)
 • കൂടുതൽ വിക്കറ്റ്​ : ​െഗ്ലൻ മക്​ഗ്രാത്ത്​ (71)
 • ഉയർന്ന കൂട്ടുകെട്ട്​:  ക്രിസ്​ ഗെയ്​ൽ & മാർലോൺ സാമുവൽസ്​ (372 റൺസ്​)
 • കൂടുതൽ മത്സരങ്ങൾ: റിക്കി പോണ്ടിങ്​​ (46)
 • കൂടുതൽ ജയം: ആസ്ട്രേലിയ (62)
 • ഉയർന്ന സ്​കോർ: ആസ്ട്രേലിയ 417-6 അഫ്​ഗാനിസ്​താനെതിരെ, 2015
 • കൂടുതൽ സിക്​സറുകൾ: എ.ബി ഡിവില്ലിയേഴ്​സ്​& ക്രിസ്​ ഗെയ്​ൽ (37 വീതം)

 

 • 1975

ആതിഥേയർ: ഇംഗ്ലണ്ട്​
ചാമ്പ്യന്മാർ: വെസ്​റ്റിൻഡീസ്​
പ​െങ്കടുത്ത രാജ്യങ്ങൾ: ഇംഗ്ലണ്ട്​, ആസ്​ട്രേലിയ, വെസ്​റ്റിൻഡീസ്​, ഇന്ത്യ, ന്യൂസിലൻഡ്​​, പാകിസ്​താൻ, ​ശ്രീലങ്ക, ഇൗസ്​റ്റ്​ ആഫ്രിക്ക
കൂടുതൽ റൺസ്​: ​െഗ്ലൻ​ ടേണർ (ന്യൂസിലൻഡ്​​)
കൂടുതൽ വിക്കറ്റ്​: ഗ്യാരി ഗിൽമൂർ (ആസ്​ട്രേലിയ)

 • 1979

ആതിഥേയർ: ഇംഗ്ലണ്ട്​
ചാമ്പ്യന്മാർ: വെസ്​റ്റിൻഡീസ്​
പ​െങ്കടുത്ത രാജ്യങ്ങൾ:  ഇംഗ്ലണ്ട്​, ആസ്ട്രേലിയ, വെസ്​റ്റിൻഡീസ്​, ഇന്ത്യ, ന്യൂസിലൻഡ്​​, പാകിസ്​താൻ, ​ശ്രീലങ്ക, കാനഡ
കൂടുതൽ റൺസ്​: ഗോർഡൻ ഗ്രീനിഡ്​ജ്​ (വെസ്​റ്റിൻഡീസ്)
കൂടുതൽവിക്കറ്റ്​: മൈക്ക്​ ഹെൻട്രിക് (ഇംഗ്ലണ്ട്​)

 • 1983

ആതിഥേയർ: ഇംഗ്ലണ്ട്​
ചാമ്പ്യന്മാർ: ഇന്ത്യ
പ​െങ്കടുത്ത രാജ്യങ്ങൾ:  ഇംഗ്ലണ്ട്​, ആസ്ട്രേലിയ, വെസ്​റ്റിൻഡീസ്​, ഇന്ത്യ, ന്യൂസിലൻഡ്​​, പാകിസ്​താൻ, ​ശ്രീലങ്ക, സിംബാബ്​വെ
കൂടുതൽ റൺസ്​: ഡേവിഡ്​ ഗോവർ (ഇംഗ്ലണ്ട്​)
കൂടുതൽ വിക്കറ്റ്​: റോജർ ബിന്നി (ഇന്ത്യ)

 • 1987

ആതിഥേയർ: ഇന്ത്യ, പാകിസ്​താൻ
ചാമ്പ്യന്മാർ: ആസ്ട്രേലിയ
പ​െങ്കടുത്ത രാജ്യങ്ങൾ: ഇംഗ്ലണ്ട്​, ആസ്ട്രേലിയ, വെസ്​റ്റിൻഡീസ്​, ഇന്ത്യ, ന്യൂസിലൻഡ്​​, പാകിസ്​താൻ, ​ശ്രീലങ്ക, സിംബാബ്​വെ
കൂടുതൽ റൺസ്​: ഗ്രഹാം ഗൂച് (ഇംഗ്ലണ്ട്​)
കൂടുതൽ വിക്കറ്റ്​: ക്രെയ്​ഗ്​ മക്​ഡെർമോട്ട്​

 • 1992

ആതിഥേയർ: ആസ്ട്രേലിയ, ന്യൂസിലൻഡ്​​
ചാമ്പ്യന്മാർ: പാകിസ്​താൻ
പ​െങ്കടുത്ത രാജ്യങ്ങൾ: ഇംഗ്ലണ്ട്​, ആസ്ട്രേലിയ, വെസ്​റ്റിൻഡീസ്​, ഇന്ത്യ, ന്യൂസിലൻഡ്​​, പാകിസ്​താൻ, ​ശ്രീലങ്ക, സിംബാബ്​വെ, ദക്ഷിണാഫ്രിക്ക
കൂടുതൽ റൺസ്​: മാർട്ടിൻ ക്രോ (ന്യൂസിലൻഡ്​​)
കൂടുതൽ വിക്കറ്റ്​: വസീം അക്രം (പാകിസ്​താൻ)

 • 1996

ആതിഥേയർ: ഇന്ത്യ, പാകിസ്​താൻ, ശ്രീലങ്ക
ചാമ്പ്യന്മാർ: ശ്രീലങ്ക
പ​െങ്കടുത്ത രാജ്യങ്ങൾ: ഇംഗ്ലണ്ട്​, ആസ്ട്രേലിയ, വെസ്​റ്റിൻഡീസ്​, ഇന്ത്യ, ന്യൂസിലൻഡ്​​, പാകിസ്​താൻ, ​ശ്രീലങ്ക, സിംബാബ്​വെ, ദക്ഷിണാഫ്രിക്ക, കെനിയ,​ നെതർലൻഡ്​​സ്​, യു.എ.ഇ
കൂടുതൽ റൺസ്​: സചിൻ ടെണ്ടുൽകർ (ഇന്ത്യ)
കൂടുതൽ വിക്കറ്റ്​: അനിൽ കും​െബ്ല (ഇന്ത്യ)

 • 1999

ആതിഥേയർ: ഇംഗ്ലണ്ട്​, സ്​കോട്ട്​​ലൻഡ്​​, അയർലൻഡ്​​, വെയിൽസ്​, നെതർലൻഡ്​സ്​​
ചാമ്പ്യന്മാർ: ആസ്ട്രേലിയ
പ​െങ്കടുത്ത രാജ്യങ്ങൾ: ഇംഗ്ലണ്ട്​, ആസ്ട്രേലിയ, വെസ്​റ്റിൻഡീസ്​, ഇന്ത്യ, ന്യൂസിലൻഡ്​​, പാകിസ്​താൻ, ​ശ്രീലങ്ക, സിംബാബ്​വെ, ദക്ഷിണാഫ്രിക്ക, കെനിയ,​ ബംഗ്ലാദേശ്​, സ്​കോട്ട്​ലൻഡ്​
കൂടുതൽ റൺസ്​: രാഹുൽ ദ്രാവിഡ്​ (ഇന്ത്യ)
കൂടുതൽ വിക്കറ്റ്​: ജെഫ്​ അലോട്ട്​  (ന്യൂസിലൻഡ്​​)
ഷെയിൻ ​േവാൺ (ആസ്ട്രേലിയ)

 • 2003

ആതിഥേയർ: ദക്ഷിണാഫ്രിക്ക, സിംബാബ്​​െവ, കെനിയ
ചാമ്പ്യന്മാർ: ആസ്ട്രേലിയ
പ​െങ്കടുത്ത രാജ്യങ്ങൾ: ഇംഗ്ലണ്ട്​, ആസ്ട്രേലിയ, വെസ്​റ്റിൻഡീസ്​, ഇന്ത്യ, ന്യൂസിലൻഡ്​​, പാകിസ്​താൻ, ​ശ്രീലങ്ക, സിംബാബ്​വെ, ദക്ഷിണാഫ്രിക്ക, കെനിയ,​ ബംഗ്ലാദേശ്​, നമീബിയ, നെതർലൻഡ്​സ്, ​കാനഡ
കൂടുതൽ റൺസ്​: സചിൻ ടെണ്ടുൽകർ (ഇന്ത്യ)
കൂടുതൽ വിക്കറ്റ്​: ചാമിന്ദ വാസ്​ (ശ്രീലങ്ക)

 •   2007

ആതിഥേയർ: വെസ്​റ്റിൻഡീസ്​
ചാമ്പ്യന്മാർ: ആസ്ട്രേലിയ
പ​െങ്കടുത്ത രാജ്യങ്ങൾ: ഇംഗ്ലണ്ട്​, ആസ്ട്രേലിയ, വെസ്​റ്റിൻഡീസ്​, ഇന്ത്യ, ന്യൂസിലൻഡ്​​, പാകിസ്​താൻ, ​ശ്രീലങ്ക, സിംബാബ്​വെ, ദക്ഷിണാഫ്രിക്ക, കെനിയ,​ ബംഗ്ലാദേശ്​, നെതർലൻഡ്​സ്​​, ​കാനഡ, ബെർമുഡ,സ്​കോട്ട്​ലൻഡ്​​, അയർലൻഡ്​​
കൂടുതൽ റൺസ്​: മാത്യൂ ഹെയ്​ഡൻ (ആസ്ട്രേലിയ)
കൂടുതൽ വിക്കറ്റ്​: ​​െഗ്ലൻ മക്​ഗ്രാത്ത്​ (ആസ്ട്രേലിയ)

 • 2011

ആതിഥേയർ: ഇന്ത്യ, ശ്രീലങ്ക, ബംഗ്ലാദേശ്​
ചാമ്പ്യന്മാർ: ഇന്ത്യ
പ​െങ്കടുത്ത രാജ്യങ്ങൾ: ഇംഗ്ലണ്ട്​, ആസ്ട്രേലിയ, വെസ്​റ്റിൻഡീസ്​, ഇന്ത്യ, ന്യൂസിലൻഡ്​​, പാകിസ്​താൻ, ​ശ്രീലങ്ക, സിംബാബ്​വെ, ദക്ഷിണാഫ്രിക്ക, കെനിയ,​ ബംഗ്ലാദേശ്​, നെതർലൻഡ്​സ്​​, ​കാനഡ, അയർലൻഡ്​​
കൂടുതൽ റൺസ്​: തിലകരത്​നെ ദിൽഷൻ (ശ്രീലങ്ക)
കൂടുതൽ വിക്കറ്റ്​: ഷാഹിദ്​ അഫ്രീദി (പാകിസ്​താൻ) സഹീർഖാൻ (ഇന്ത്യ)

 • 2015

ആതിഥേയർ: ആസ്ട്രേലിയ, ന്യൂസിലൻഡ്​​
ചാമ്പ്യന്മാർ: ആസ്ട്രേലിയ
പ​െങ്കടുത്ത രാജ്യങ്ങൾ: ഇംഗ്ലണ്ട്​, ആസ്ട്രേലിയ, വെസ്​റ്റിൻഡീസ്​, ഇന്ത്യ, ന്യൂസിലൻഡ്​​, പാകിസ്​താൻ, ​ശ്രീലങ്ക, സിംബാബ്​വെ, ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ്​, അഫ്​ഗാനിസ്​താൻ​, ​സ്​കോട്ട്​ലൻഡ്​, അയർലൻഡ്​​, യു.എ.ഇ
കൂടുതൽ റൺസ്​: മാർട്ടിൻ ഗപ്​റ്റിൽ (ന്യൂസിലൻഡ്​​)
കൂടുതൽ വിക്കറ്റ്​: മിച്ചൽ സ്​റ്റാർക്​ (ആസ്ട്രേലിയ), ട്രെൻറ്​ ബോൾട്ട്​ (ന്യൂസിലൻഡ്​​)