ട്രാക്​ ആൻഡ്​ ഫീൽഡ്​...
 • ഷമീൽ സി.എം.ആർ
 • 11:40 AM
 • 11/09/2018

ഓരോരോ അന്താരാഷ്​ട്ര മത്സരം കഴിയുമ്പോഴും 130 കോടിയോളം വരുന്ന ഇന്ത്യക്കാര്‍ നിരാശയിലാവലാണ്​ പതിവ്​. ഇന്ത്യയിലെ പകുതിപോലും ആള്‍ബലമില്ലാത്ത രാജ്യങ്ങള്‍ മെഡല്‍പട്ടികയില്‍ മുന്നിലെത്തുമ്പോള്‍ എന്തുകൊണ്ട് നമ്മള്‍ മാത്രം പിന്തള്ളപ്പെടുന്നുവെന്ന്​ എല്ലാ വർഷവും ചിന്തിക്കുമെങ്കിലും ഇതിന്​ മാറ്റമൊന്നുമുണ്ടാവാറില്ല. ശരിയായ പരിശീലനത്തി​െൻറ കുറവും വേണ്ടത്ര ​േപ്രാത്സാഹനമില്ലാത്തതുമെല്ലാം ഉന്നതങ്ങളിലേക്കെത്തുന്നതിൽനിന്ന്​ നമ്മെ പിറകോട്ടടിപ്പിക്കുന്ന കാര്യങ്ങളാണ്​.  കായിക പ്രതിഭകളെ വളര്‍ത്തിയെടുത്ത് രാഷ്​ട്രത്തിന് മുതല്‍ക്കൂട്ടാക്കാന്‍ ബോധപൂര്‍വമായ ഇടപെടല്‍ ആവശ്യമാണ്. പ്രതിഭകളെ കണ്ടെത്തുന്നതിന് സ്കൂള്‍ മുതല്‍ ദേശീയതലംവരെ നീളുന്ന സ്കൂള്‍ കായികമേളകൾ കാര്യക്ഷമമാക്കാൻ നാം ഒരുങ്ങണം. ഇന്ത്യ കണ്ട പല കായിക പ്രതിഭകളും ഉയർന്നുവന്നത്​ ഇത്തരം മേളകളിലൂടെയാണ്​. വോളിബാള്‍, ബാസ്കറ്റ്​ബാള്‍, ഹാൻഡ്​ബാള്‍, ഹോക്കി, ഖൊ-ഖൊ, കബഡി, ഷട്ടില്‍ ബാഡ്മിൻറണ്‍, ബാള്‍ ബാഡ്മിൻറണ്‍, ടേബ്​ള്‍ടെന്നിസ്, ക്രിക്കറ്റ്, ഫുട്ബാള്‍, ജിംനാസ്​റ്റിക്സ്, ടെന്നിസ്, ഗുസ്തി, ചെസ്, ജൂഡോ തുടങ്ങി ഗെയിംസ്​ ഇനത്തിലും അത്​ലറ്റിക്സ്, നീന്തല്‍ എന്നിവയിലും വരുംനാളുകൾ നമ്മുടേതാക്കാൻ ഒരുങ്ങേണ്ടതുണ്ട്​​. 


18ാമ​ത്​ ഏ​ഷ്യ​ൻ ഗെ​യിം​സി​ന്​ വർണാഭമായ സ​മാ​പ​നമായി. ര​ണ്ടാ​ഴ്​​ച​ക്കാ​ലം ഇ​ന്തോ​നേ​ഷ്യയിൽ നീണ്ടുനിന്ന ഏഷ്യൻ ഗെയിംസിൽ​ പ​െങ്കടുത്ത ഒാരോ രാജ്യവും ഒളിമ്പിക്​സ്​ ലക്ഷ്യമിട്ട്​ മെഡലുകൾ വാരിക്കൂട്ടി. വമ്പൻ ​പോ​രാ​ട്ട​ങ്ങ​ളുമായി​ ​ട്രാ​ക്കും കോ​ർ​ട്ടും ഫീ​ൽ​ഡു​മെ​ല്ലാം വെന്നിക്കൊടി പാറിച്ച്​  132 സ്വർണവുമായി ചൈനക്കുതന്നെയാണ്​ കിരീടം. ജപ്പാൻ രണ്ടും കൊറിയ മൂന്നും സ്​ഥാനത്തായപ്പോൾ, റെക്കോഡ്​ മെഡൽ നേട്ടവുമായി ഇന്ത്യ എട്ടാം സ്​ഥാനത്തെത്തി. ഇ​നി നാ​ലു വ​ർ​ഷ​ത്തി​നു ശേ​ഷം 2022ൽ ​കി​ഴ​ക്ക​ൻ ചൈ​നീ​സ്​ ന​ഗ​ര​മാ​യ ഗ്വാങ്​ചോ​വി​ൽ ഗെയിംസി​െൻറ വേദി. 

അത്​ലറ്റിക്​സിലെ ഇന്ത്യൻ മുന്നേറ്റം
ഏ​ഷ്യ​ൻ​ ഗെ​യിം​സി​ലും കോ​മ​ൺ​വെ​ൽ​ത്ത്​ ഗെ​യിം​സി​ലും ഇ​ന്ത്യ​ൻ മെ​ഡ​ൽ പ​ട്ടി​ക​ക്ക്​ തി​ള​ക്കം ന​ൽ​കു​ന്ന അ​ത്​​ല​റ്റി​ക്​​സ്​ ജ​കാ​ർ​ത്ത​യി​ലും പ​തി​വി​ലേ​റെ തി​ള​ങ്ങി. ഇ​ന്ത്യ നേ​ടി​യ 13ൽ ​ഏ​ഴ്​ സ്വ​ർ​ണ​വും ട്രാ​ക്കി​ലും ഫീ​ൽ​ഡി​ലുമാ​യി വി​ള​യി​ച്ചെ​ടു​ത്ത​താ​യി​രു​ന്നു. 10 വെ​ള്ളി​യും ര​ണ്ട്​ വെ​ങ്ക​ല​വും കൂ​ടി പി​റ​ന്നു. 1951ൽ ​ന്യൂ​ഡ​ൽ​ഹി വേ​ദി​യാ​യ പ്ര​ഥ​മ ഏ​ഷ്യ​ൻ ഗെ​യിം​സി​നു​ ശേ​ഷം ഇ​ന്ത്യ​ൻ അ​ത്​​ല​റ്റി​ക്​​സി​െൻറ ഏ​റ്റ​വും മി​ക​ച്ച പ്ര​ക​ട​ന​ത്തി​നാ​ണ്​ ജ​കാ​ർ​ത്ത വേ​ദി​യാ​യ​ത്. ഡ​ൽ​ഹി​യി​ൽ 10 സ്വ​ർ​ണ​വും 12 വെ​ള്ളി​യും നേ​ടി​യ​വ​ർ അ​ത്​​ല​റ്റി​ക്​​സി​ൽ ര​ണ്ടാം സ്​​ഥാ​ന​ത്തെ​ത്തി. 
2002 ബു​സാ​നി​ൽ ഇ​ന്ത്യ ഏ​ഴ്​ സ്വ​ർ​ണം നേ​ടി​യെ​ങ്കി​ലും വെ​ള്ളി​യു​ടെ എ​ണ്ണ​ത്തി​ൽ ആ​റി​ലെ​ത്താ​നേ ക​ഴി​ഞ്ഞു​ള്ളൂ. ഇ​ക്കു​റി സ്വ​ർ​ണ​ത്തേ​ക്കാ​ൾ മി​ക​ച്ചു​നി​ന്ന​ത്​ വെ​ള്ളി​യാ​യി. 
അ​ത്​​ല​റ്റി​ക്​​സി​ൽ 22 പു​രു​ഷ​താ​ര​ങ്ങ​ളു​ം 28 വ​നി​ത​ക​ളും ഉ​ൾ​പ്പെ​ടെ 50 അം​ഗ​വു​മാ​യാ​ണ്​ ഇ​ന്ത്യ ജ​കാ​ർ​ത്ത​യി​ലെ​ത്തി​യ​ത്. 570 അം​ഗ സം​ഘ​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ടീം ​പ​ങ്കാ​ളി​ത്ത​വു​മാ​യി​രു​ന്നു ഇ​ത്. അ​തു​പോ​ലെ ​റി​സ​ൾ​ട്ടും മോ​ശ​മാ​ക്കി​യി​ല്ല. ട്രാ​ക്കി​ലും ഫീ​ൽ​ഡി​ലും മേ​ധാ​വി​ത്വം തെ​ളി​യി​ച്ച്​ ഏ​ഴ്​ സ്വ​ർ​ണ​വും 10 വെ​ള്ളി​യും വാ​രി. ടീ​മി​ലു​ണ്ടാ​യി​രു​ന്ന മ​ല​യാ​ളി അ​ത്​​ല​റ്റു​ക​ളും കാ​ര്യ​മാ​യ സം​ഭാ​വ​ന ചെ​യ്​​തു. ജി​ൻ​സ​​ണിെൻറ​യും (1500 മീ), ​വി​സ്​​മ​യ​യു​ടെ​യും (4x400 റി​ലേ) സ്വ​ർ​ണം  ശ്ര​ദ്ധേ​യം. മൂ​ന്ന്​ വെ​ള്ളി​യി​ലും നി​ർ​ണാ​യ​ക സാ​ന്നി​ധ്യ​മാ​യി മു​ഹ​മ്മ​ദ്​ അ​ന​സു​ണ്ടാ​യി​രു​ന്നു (400, 4x400 റി​ലേ, മി​ക്​​സ​ഡ്​ റി​ലേ). ജി​ൻ​സ​ൺ 800 മീ​റ്റ​റി​ലും, വി. ​നീ​ന ലോ​ങ്​​ജം​പി​ലും വെ​ള്ളി​യ​ണി​ഞ്ഞു. 1500 മീ​റ്റ​ർ വ​നി​ത​ക​ളി​ൽ പി.​യു. ചി​ത്ര വെ​ങ്ക​ല​ത്തോ​ടെ അ​ഭി​മാ​ന​മാ​യി. 
ജാ​വ​ലി​ൻ ത്രോ​യി​ലെ ദേ​ശീ​യ റെ​ക്കോ​ഡ്​ പ്ര​ക​ട​ന​വു​മാ​യി നീ​ര​ജ്​ ചോ​പ്ര, ഹെ​പ്​​റ്റാ​ത്​​ല​ണി​ലെ ച​രി​ത്ര​സ്വ​ർ​ണ​വു​മാ​യി സ്വ​പ്​​ന ബ​ർ​മ​ൻ, 48 വ​ർ​ഷ​ത്തി​നു​ശേ​ഷം ട്രി​പ്പ്​ൾ​ജം​പി​ൽ സ്വ​ർ​ണ​വു​മാ​യി അ​ർ​പി​ന്ദ​ർ സി​ങ്, അ​ദ്​​ഭു​ത​കു​തി​പ്പു​മാ​യി വി​സ്​​മ​യി​പ്പി​ച്ച മ​ൻ​ജി​ത്​ സി​ങ്​ (800), 800ലെ ​വെ​ള്ളി​യു​മാ​യി ഹി​മ ദാ​സ്, 
100ലും 200​ലും വെ​ള്ളി​യ​ണി​ഞ്ഞ ദ്യു​തി​ച​ന്ദ്​ എ​ന്നി​വ​രും ജ​കാ​ർ​ത്ത​യി​ലെ ട്രാ​ക്ക​ി​നെ പു​ള​ക​മ​ണി​യി​ച്ച്​ ത്രി​വ​ർ​ണം പ​റ​ത്തി​യ​വ​രാ​ണ്.

സ്വർണം 

 • മ​ൻ​ജി​ത്​ സി​ങ്​ (800-M- 1.46.15sec)
 • ജി​ൻ​സ​ൺ ജോ​ൺ​സ​ൺ (1500 മീ-M-3:44.72sec)
 • ​തേ​ജീ​ന്ദ​ർ​പാ​ൽ സി​ങ്​ (ഷോ​ട്ട്​​പു​ട്ട്​-M 20.75 മീ)
 • ​നീ​ര​ജ്​ ചോ​പ്ര (ജാ​വ​ലി​ൻ ത്രോ-M-88.06 ​മീ)
 • അ​ർ​പീ​ന്ദ​ർ സി​ങ്​ (ട്രി​പ്പ്​ൾ​ജം​പ്​-M-16.77​ മീ)
 • സ്വ​പ്​​ന ബ​ർ​മ​ൻ (ഹെ​പ്​​റ്റാ​ത്​​ല​ൺ-W)
 • ഹി​മ ദാ​സ്, എം.​ആ​ർ. പൂ​വ​മ്മ, സ​രി​ത​ബെ​ൻ, 
 • വി.​കെ. വി​സ്​​മ​യ (4x400മീ ​റി​ലേ-W-3:28.72​മി)

വെള്ളി

 • മു​ഹ​മ്മ​ദ്​ അ​ന​സ്​ (400 മീ-M-45.69sec)
 • ​ജി​ൻ​സ​ൺ ജോ​ൺ​സ​ൺ (800 മീ-M-1.46.35sec)
 • ​ധ​രു​ൺ അ​യ്യ​സാ​മി (400 മീ ​ഹ​ർ​ഡ്​​ൽ​സ്​-M-48.96)
 • ദ്യു​തീ ച​ന്ദ്​ (100-11.32sec, 200 മീ-23.20sec-W)
 • ​ഹി​മ ദാ​സ്​ (400 മീ-W-50.79sec)
 • ​സു​ധ സി​ങ്​ (3000 മീ ​സ്​​റ്റീ​പ്​​ൾ​ചേ​സ്​-W-9.40.03​ മി)
 • വി. ​നീ​ന (ലോ​ങ്​​ജം​പ്​-W)
 • കു​ഞ്ഞു​മു​ഹ​മ്മ​ദ്, ധ​രു​ൺ, അ​ന​സ്, ആ​രോ​ക്യ രാ​ജീ​വ്, ജി​തു ബേ​ബി, ജീ​വ​ൻ സു​രേ​ഷ്​ (4x400 മീ ​റി​ലേ-M)
 • അ​ന​സ്, പൂ​വ​മ്മ, ഹി​മ ദാ​സ്, 
 • ആ​രോ​ക്യ രാ​ജീ​വ്​ (4x400 മീ ​മി​ക്​​സ​ഡ്​ റി​ലേ)

വെങ്കലം

 • പി.​യു. ചി​ത്ര (1500മീ -W)
 • ​സീ​മ പൂ​നി​യ (ഡി​സ്​​ക​സ്​ ത്രോ -W)

...........................................

പി​േൻറാ തോമസ് 
ഇന്ത്യൻ കായിക ചരിത്രത്തിൽ മായാതെ കിടക്കുന്ന പേരാണ്​ പി​േൻറാ തോമസ്. ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്കുവേണ്ടി 100 മീറ്ററിൽ സ്വർണം നേടിയ ആദ്യ അത്​ലറ്റ്. 1951ൽ ന്യൂഡൽഹിയിൽ നടന്ന പ്രഥമ ഏഷ്യാഡിൽ ട്രാക്കിലിറങ്ങി  സ്വർണം നേടിയ പി​േൻറാ തോമസി​െൻറ നേട്ടത്തിനൊപ്പമെത്താൻ ഇതുവരെ ഒരു ഇന്ത്യക്കാരനും കഴിഞ്ഞിട്ടില്ല. 100 മീറ്റർ ഓട്ടത്തിൽ ഏഷ്യൻ ഗെയിംസ് സ്വർണമെഡൽ നേടിയ ഒരേയൊരു ഇന്ത്യൻ അത്​ലറ്റായി പി​േൻറായുടെ പേര് ഇന്നും തുടരുന്നു.

ഹിമ ദാസ്
51. 46 സെക്കൻഡ്. ഹിമ ദാസ് എന്ന ഇന്ത്യക്കാരി പെൺകുട്ടി ചരിത്രം രചിച്ച നിമിഷമാണ്​. ഇതു വരെ ഒരിന്ത്യക്കാരനും നേടാനാവാതെപോയ നേട്ടമാണ് അസമിലെ ഒരു സാധാരണ കർഷക കുടുംബത്തിലെ 18 വയസ്സ്​ മാത്രം പ്രായമായ പെൺകുട്ടി ഓടിയെടുത്തത്. ഫിന്‍ലൻഡില്‍ നടന്ന ലോക അണ്ടര്‍ 20 അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ഇൗ സ്പ്രിൻറ്​ താരം സ്വർണമെഡൽ നേടി.  400 മീറ്ററില്‍ വിലയേറിയ സ്വർണം, ഒരു ലോക ചാമ്പ്യന്‍ഷിപ്പിലെ ട്രാക്കില്‍ നിന്ന് ഇന്ത്യ നേടുന്ന ആദ്യ സ്വർണമാണിതെന്ന് പറയുമ്പോഴാണ് ആ വിജയത്തി​െൻറ മധുരം എത്രത്തോളമാണെന്ന് നാം തിരിച്ചറിയുന്നത്. ഇന്ത്യയിലെ അസം എന്ന സംസ്ഥാനത്തെ നഗാവോനിലാണ് ഹിമ ദാസി​െൻറ ജനനം. ജോമാലി, റോൻജിത്ത് ദാസ് ദമ്പതിമാരുടെ ആറു മക്കളിൽ ഏറ്റവും ഇളയ മകൾ. നെൽപാടങ്ങൾക്കരികിലെ കളിയിടങ്ങളിൽ ത​െൻറ സ്​കൂളിലെ ആൺകുട്ടികളോടൊപ്പം ഫുട്​ബാൾ കളിച്ചാണ് കായികരംഗത്തേക്ക് ഹിമ എത്തുന്നത്. കായിക പരിശീലകൻ നിപ്പോൺ ദാസ് ആണ് ഹിമയിലെ അതിവേഗ ഓട്ടക്കാരിയെ കണ്ടെത്തുന്നത്. കായികജീവിതത്തിൽ കൂടുതൽ അനുകൂലമായ സാഹചര്യങ്ങൾക്കായി ഗുവാഹതിയിലേക്ക് മാറാൻ നിപ്പോൺ ദാസ് ഹിമയോട് ആവശ്യപ്പെടുകയായിരുന്നു. ഗ്രാമത്തിൽനിന്ന്​ 140 കി.മീ ദൂരെയുള്ളതോടെ ഹിമയുടെ മാതാപിതാക്കൾ ആദ്യം എതിർത്തെങ്കിലും പിന്നീട് സമ്മതം നൽകി. ഗുവാഹതിയിലെ സരുസാജായ് സ്പോർട്ട്സ് കോംപ്ലക്സിന് അടുത്തുള്ള ഒരു വാടകമുറിയിൽ നിപ്പോൺ ദാസ് താമസസൗകര്യം ഒരുക്കിക്കൊടുത്തു. കായികരംഗത്ത് ചിറകു വിടർത്തി ഇന്ത്യക്കായി പറക്കാൻ ഇതോടെ ഹിമ തുടങ്ങി. ആഗോളതലത്തിൽ സ്വർണമെഡൽ കരസ്ഥമാക്കിയ ആദ്യത്തെ ഇന്ത്യൻ ഓട്ടക്കാരിയെന്ന പേര്​ സ്വന്തമാക്കി. ഫിൻലൻഡിലെ ടാമ്പെരെയിൽ നടന്ന 2018 ലോക അണ്ടർ-20 അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ 400 മീറ്റർ 51.46 സെക്കൻഡുകൊണ്ട് പൂർത്തിയാക്കിയാണ്​ ഹിമ സ്വർണമെഡൽ നേടിയത്​. 2018 കോമൺവെൽത്ത് ഗെയിംസിൽ  400 മീറ്ററിലും  4x400 മീറ്റർ റിലെയിലും ഹിമ പങ്കെടുത്തിരുന്നു. അന്ന് 400 മീറ്ററിൽ ആറാം സ്ഥാനവും, റിലേയിൽ ഇന്ത്യൻ ടീമി​െൻറ ഭാഗമായി ഏഴാം സ്ഥാനവും നേടി. ഏഷ്യൻ ഗെയിംസിലെ റിലേ മെഡൽ നേട്ടത്തിന്​ പുറമെ  800ൽ വെ​ള്ളി​യു​ം ഹി​മ ദാ​സ് നേടി.

കായിക രംഗത്തെ വനിതകൾ
കർണം മല്ലേശ്വരി, സൈന നെഹ്​വാൾ, മേരികോം, സാക്ഷി മാലിക്, പി.വി. സിന്ധു. മെഡൽ നേട്ടങ്ങളുടെ പേരിൽ ആഘോഷങ്ങൾക്ക് വകയില്ലാത്ത നമ്മുടെ ഒളിമ്പിക്സ് മെഡൽപട്ടികയിലെ തിളങ്ങുന്ന വനിത രത്നങ്ങൾ. 130 കോടി ജനങ്ങൾ അതിവസിക്കുന്ന നമ്മുടെ രാജ്യം ഇതുവരെ നേടിയ 16 വ്യക്‌തിഗത മെഡലുകളിൽ അഞ്ചെണ്ണത്തിനും അവകാശികൾ ഇവരാണ്. ഇന്ത്യയിൽ പ്രാതിനിധ്യത്തിലും പ്രതിഭയിലും പുരുഷന്മാർക്കൊപ്പം നിൽക്കുന്നവരാണ് വനിത താരങ്ങളും. അതിന് ഏറ്റവും വലിയ തെളിവ് അന്താരാഷ്​ട്ര മത്സരങ്ങളിൽ ഇന്ത്യൻ വനിത കായിക താരങ്ങൾക്ക് സ്‌ഥാനം നേടിക്കൊടുത്ത പി.ടി. ഉഷ മുതൽ ഇപ്പോഴും പോരാട്ടഭൂമിയിൽ മെഡൽപ്രതീക്ഷ നൽകുന്ന സാക്ഷി മാലിക്കും പി.വി. സിന്ധുവും ഉൾപ്പെടെയുള്ളവരുടെ നീണ്ട നിരതന്നെയാണ്. 

 • ഇന്ത്യയുടെ ആദ്യ വനിത ഒളിമ്പ്യൻ താരം എൻ. പോളിയായിരുന്നു. 1924ൽ പാരിസ് ഒളിമ്പിക്സിൽ പോളി പ്രീക്വാർട്ടറിലെത്തിയിരുന്നു. പിന്നീട് ഇന്ത്യൻ വനിതകൾ ഒളിമ്പിക് വേദിയിലെത്തുന്നത് 28 വർഷങ്ങൾക്കു ശേഷമാണ്. 1952ൽ മേരി ഡിസൂസ, നീലിമ ഘോഷ്, നീന്തലിൽ ഡോളി നാസിർ, ആരതി സാഹ എന്നിവരായിരുന്നു അവർ. പിന്നീട്​ വനിതകളുടെ എണ്ണം കുറഞ്ഞു. 1956, 64, 72 ഒളിമ്പിക്സുകളിൽ പ്രാതിനിധ്യം ഒരാളിലൊതുങ്ങി. 1960, 68, 76 ഒളിമ്പിക്സുകളിൽ വനിതകളുടെ എണ്ണം തീരെ ഇല്ലായിരുന്നു.
 • 1980 മോസ്കോ ഒളിമ്പിക്സ് മുതലാണ് ഇന്ത്യൻ ടീമിൽ വനിതകളുടെ സ്‌ഥാനം സ്‌ഥിരമായത്. മോസ്കോയിലാണ് വനിത ഹോക്കി മത്സര ഇനമാകുന്നത്​. അന്ന് 16 വനിതകൾ ടീമിലെത്തി. 2000 സിഡ്നി ഒളിമ്പിക്സ്​ മുതൽ ബാഡ്മിൻറണിലും ഷൂട്ടിങ്ങിലും ബോക്സിങ്ങിലും ഭാരോദ്വഹനത്തിലും ഗുസ്തിയിലും അമ്പെയ്ത്തിലുമെല്ലാം ഇന്ത്യൻ വനിതകൾ സ്‌ഥിരം സാന്നിധ്യമായിക്കഴിഞ്ഞു. 
 • ഇന്ത്യയുടെ ആദ്യ വനിത മെഡൽ 2000ത്തിൽ സിഡ്നിയിൽ പിറന്നു. ആന്ധ്രക്കാരി കർണം മല്ലേശ്വരിയാണ് ആ ചരിത്രനേട്ടം ഇന്ത്യക്കായി സ്വന്തമാക്കിയത്. ഭാരോദ്വഹനത്തിൽ ആകെ 240 കിലോ ഉയർത്തിയാണ് 69 കിലോ വിഭാഗത്തിൽ കർണം മല്ലേശ്വരി ചരിത്രത്തിലേക്കു നടന്നുകയറിയത്.  12 വർഷത്തിനു ശേഷമാണ്​ പിന്നീട്​. 2012 ലണ്ടനിൽ രണ്ടു പെൺമെഡലുകൾ. ബാഡ്മിൻറണിൽ ആന്ധ്രയിൽനിന്നുതന്നെ വന്ന സൈന നെഹ്​വാളും ബോക്സിങ്ങിൽ മണിപ്പൂരിൽ നിന്നുള്ള മേരികോമും വെങ്കല മെഡലുകൾ സ്വന്തമാക്കി.
 • റിയോയിൽ വനിത ഗുസ്തിയിൽ വെങ്കലം നേടിയ സാക്ഷി മാലിക്കും ബാഡ്മിൻറൺ ഫൈനലിൽ കടന്ന പി.വി. സിന്ധുവും റിയോ ഒളിമ്പിക്​സിൽ സ്വർണം നേടി. 
 • 1992 ബാഴ്സലോണയിൽ ഇന്ത്യൻ പതാക വഹിച്ചത് ഷൈനി വിൽസണും 2004 ആതൻസിൽ അഞ്ജു ബോബി ജോർജുമായിരുന്നു. ഇന്ത്യയുടെ കായിക രംഗത്തെ പെൺപെരുമക്കുള്ള അംഗീകാരമായിരുന്നു ഇത്.

മറക്കാതിരിക്കാം ധ്യാൻ ചന്ദിനെ
ഇന്ത്യന്‍ ഹോക്കി മാന്ത്രികന്‍ ധ്യാന്‍ചന്ദിനോടുള്ള ബഹുമാനാർഥം അദ്ദേഹത്തി​െൻറ ജന്മദിനമായ ആഗസ്​റ്റ്​ 29നാണ്​ ദേശീയ കായികദിനം. ഇന്ത്യക്ക്​ തുടര്‍ച്ചയായി മൂന്നുതവണ ഒളിമ്പിക്‌സില്‍ ഹോക്കി സ്വർണമെഡല്‍ നേടിക്കൊടുത്ത ടീമുകളിലെ സുപ്രധാന കളിക്കാരനായിരുന്നു ധ്യാന്‍ ചന്ദ്. 1905 ആഗസ്​റ്റ്​ 29ന് അലഹബാദിലാണ് അദ്ദേഹം ജനിച്ചത്. 1928ലായിരുന്നു ധ്യാന്‍ ചന്ദ് ആദ്യമായി ഒളിമ്പിക്‌സില്‍ സ്വർണമെഡല്‍ കരസ്ഥമാക്കിയത്. ധ്യാന്‍ ചന്ദ് യുഗം ഇന്ത്യന്‍ ഹോക്കിയുടെ സുവർണകാലഘട്ടമായി കണക്കാക്കപ്പെടുന്നു. ഇന്ത്യന്‍ സര്‍ക്കാര്‍ സ്വാതന്ത്ര്യാനന്തരം അദ്ദേഹത്തിന് മേജര്‍ പദവി നല്‍കുകയും 1956ല്‍ പത്മഭൂഷണ്‍ നല്‍കി ആദരിക്കുകയും ചെയ്തിരുന്നു. 
1932ലെ ഒളിമ്പിക്സ് ഹോക്കിയിലായിരുന്നു ലോകം ഇൗ മാന്ത്രിക​െൻറ കളിമികവ്​ കണ്ടറിഞ്ഞത്​. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള മത്സരത്തിൽ കളി പകുതിയായപ്പോള്‍തന്നെ ഇന്ത്യ ഏറെ ഗോളുകള്‍ക്ക് മുന്നിലാണ്. ആ ഗോളുകൾക്കെല്ലാം ചുക്കാൻ പിടിച്ച ധ്യാൻ ചന്ദി​െൻറ ഹോക്കി സ്​റ്റിക്കില്‍ എന്തോ മാന്ത്രികവിദ്യയുണ്ടെന്ന പരാതിയുമായി ഒരു അമേരിക്കന്‍ താരം ബഹളം​െവച്ചു. ഇന്ത്യന്‍ കളിക്കാരനാവട്ടെ ത​െൻറ ഹോക്കിസ്​റ്റിക്ക്​ ആ കളിക്കാരന് പകരം നല്‍കി. അയാളുടെ സ്​റ്റിക്ക് ഉപയോഗിച്ച് കളിച്ചു. പക്ഷേ, ധ്യാൻ ചന്ദി​െൻറയും ഇന്ത്യയുടെയും ആക്രമണ വീര്യത്തിന്​ കുറവൊന്നും ഉണ്ടായിരുന്നില്ല. അമേരിക്കയുടെ ഗോള്‍വല നിറഞ്ഞുകൊണ്ടേയിരുന്നു. കളി അവസാനിച്ചപ്പോള്‍ 24-1ന്​ ഇന്ത്യ ജയിച്ചു. എതിരാളികളെ അതിശയിപ്പിച്ച ആ ഇന്ത്യന്‍ പ്രതിഭയെ പിന്നീട്​ ലോകം അടുത്തറിഞ്ഞു. ഇന്ത്യന്‍ ഹോക്കിയുടെ സുവര്‍ണ കാലത്തെ വീരനായകനായിരുന്നു അയാൾ. ഫുട്ബാളില്‍ പെലെക്കുള്ള സ്ഥാനമാണ്, ഹോക്കിയില്‍ ധ്യാന്‍ചന്ദിന്​. മൂന്നു തവണ ഒളിമ്പിക്സ് സ്വര്‍ണം നേടിത്തരുന്നതിലും നിര്‍ണായക പങ്കുവഹിച്ചു. അദ്ദേഹത്തി​െൻറ ആത്മകഥ ‘ഗോള്‍’ ഇന്ത്യന്‍ ഹോക്കിയുടെ വിശാല ചരിത്രം കൂടിയാണ്.