നാളറിവ്
ജീവ​െൻറ ഒരു തുള്ളി
  • അവിനാഷ്​ കാവാട്ട്​
  • 02:13 PM
  • 11/11/2018

ജൂൺ 14 ലോക രക്തദാന ദിനം

ജാതിയു​െടയും മതത്തി​​െൻറയും സമ്പത്തി​​െൻറയും മാത്രമല്ല വർണത്തി​െൻറ പേരിൽപോലും വിഭാഗീയ ചിന്താഗതിയാൽ പല തട്ടുകളായി മനുഷ്യൻ മാറുമ്പോഴും ഏതൊരു വ്യക്തിയും ചിന്തിക്കേണ്ട ഒരു വസ്​തുത ഒാരോ മനുഷ്യ​െൻറ ശരീരത്തിലൂടെയും ഒഴുകുന്ന ജീവരക്തത്തെ കുറിച്ചാണ്. ഏതൊക്കെ തരത്തിൽ വ്യത്യസ്​തതകൾ ഉണ്ടെങ്കിലും തൊലിപ്പുറത്തെ നിറം എന്തുതന്നെയാണെങ്കിലും എല്ലാവരു​െടയും ഞരമ്പുകളിലൂടെ ഒാടുന്ന രക്തത്തി​െൻറ നിറം ചുവപ്പുതന്നെയാണെന്ന വസ്​തുത. പുച്ഛിച്ചും അവഗണിച്ചും അകറ്റിനിർത്തുന്നവരുടെതന്നെ സഹായം തേടേണ്ട അവസ്​ഥ വരുന്നത്​ ഒരുപ​േക്ഷ രക്തത്തിനുവേണ്ടി തന്നെയായേക്കാം. ഏതൊരു മനുഷ്യനും രക്തം ആവശ്യമായി വന്നാൽ മറ്റൊരു മനുഷ്യ​െൻറ രക്തം മാത്രമേ ഉപയോഗിക്കാൻ സാധിക്കുകയുള്ളൂ. അവിടെയാണ്​ രക്തദാനം പ്രസക്തമാവുന്നത്​. ജൂൺ 14ന്​ ലോക രക്തദാന ദിനമായി ആചരിക്കുകയാണ്​. രക്തദാനത്തിലൂടെ നാം ഒരാൾക്ക്​ നൽകുന്നത്​ ജീവിതം തന്നെയാണ്. മനുഷ്യരക്തത്തിന്​ പകരംവെക്കാൻ മറ്റൊന്ന് ഇതുവരെ വൈദ്യശാസ്​ത്രം കണ്ടെത്തിയിട്ടില്ലെന്നതുകൊണ്ടുതന്നെ രക്തം അമൂല്യവും അവിഭാജ്യവുമായൊരു ഘടകമായി ഇന്നും നിലനിൽക്കുന്നു. ഒഴുകുന്ന ജീവൻ എന്നാണ്​ രക്തത്തെ വൈദ്യശാസ്​ത്രം വിളിക്കുന്നത്​. അപകടങ്ങളിൽപെട്ട്​ ചികിത്സക്കെത്തുമ്പോഴും ശസ്​ത്രക്രിയവേളയിലും പ്രസവസമയത്ത് രക്തസ്രാവമുണ്ടാവുമ്പോഴുമെല്ലാം രക്തം കൂടിയേതീരൂ.


ധൈര്യമായി രക്തം ദാനംചെയ്യാം 
18നും55നും ഇടയിൽ പ്രായമുള്ള ഏതൊരാൾക്കും മൂന്നു മാസത്തിലൊരിക്കൽ രക്തം ദാനംചെയ്യാം. നമ്മുടെ ശരീരത്തില്‍ ശരാശരി ആറു ലിറ്റര്‍ രക്തമാണുള്ളത്​. ഇതിൽ കേവലം 350 മില്ലിലിറ്റര്‍ മാത്രമേ ദാനം ചെയ്യാനായി എടുക്കുകയുളളൂ. ഇത്രയും അളവ്​ രക്തം 24 മുതല്‍ 48 വരെ മണിക്കൂറിനുള്ളിൽ ശരീരത്തിൽ വീണ്ടും ഉൽപാദിപ്പിക്കപ്പെടുകയും ചെയ്യും. അതിനാൽ രക്തദാനം ശരീരത്തിന് ദോഷമല്ലെന്നു മാത്രമല്ല പുതിയ കോശങ്ങളുടെ നിർമിതിക്ക്​ ഇത്​ സഹായകമാവുകയും ചെയ്യും. ദാതാവിന്​ എച്ച്​.​െഎ.വി, മഞ്ഞപ്പിത്തം, സിഫിലിസ്​ തുടങ്ങിയ രോഗങ്ങളില്ലെന്ന്​ പരി
ശോധിച്ച്​ ഉറപ്പുവരുത്തിയ ശേഷമേ രക്തബാങ്കുകളിലൂടെ രക്തം സ്വീകരിക്കുകയുള്ളൂ.​ ആരു​െടയും നിർബന്ധത്തി​െൻറ ഫലമായല്ലാതെ സ്വമേധയാ ചെയ്യുന്ന സന്നദ്ധരക്തദാനം കേരളത്തില്‍ കുറവാണ്. ആകെയുള്ള രക്തദാനത്തി​െൻറ 27% മാത്രമാണിത്​. ഏറ്റവും കൂടുതൽ സന്നദ്ധ രക്തദാനം ചെയ്യുന്നവര്‍ പശ്ചിമബംഗാളുകാരാണ്. രക്തം നൽകി രക്തം വാങ്ങുന്ന റീപ്ലേസ്​മെൻറ്​ രക്തദാന രീതിയാണ്​ കേരളത്തിൽ സാധാരണമായി കണ്ടുവരുന്നത്​. ഏതെങ്കിലും ഗ്രൂപ്പിലുള്ള രക്തം നൽകി നമുക്കുേവണ്ട ഗ്രൂപ്പിലുള്ള രക്തം രക്തബാങ്കിൽനിന്ന്​ കൈപ്പറ്റുന്ന രീതിയാണിത്​.

രക്തദാനത്തി​െൻറ ചരിത്രത്തിലേക്ക്​...
രക്തദാനം ഇന്നത്തെ തലത്തിലേക്കെത്തുന്നതിനു മുമ്പ്​ തീർത്തും അശാസ്​ത്രീയമായി രക്തത്തെ കൈകാര്യംചെയ്​ത കാലമുണ്ടായിരുന്നു. രക്തം സ്വീകരിക്കാൻ പല പരീക്ഷണങ്ങൾക്കും അസാധാരണ മാർഗങ്ങൾക്കും മനുഷ്യൻ വിധേയനായി. ആദ്യകാലങ്ങളിൽ മനുഷ്യനിലുണ്ടാകുന്ന രക്തസ്രാവം വളരെ ഗുരുതരമായ പ്ര​ശ്​നമായിരുന്നു. നഷ്​ടപ്പെടുന്ന രക്തത്തിനു പകരം എങ്ങനെ ശരീരത്തി​േലക്ക്​ രക്തമെത്തിക്കാം എന്ന് മനുഷ്യൻ ചിന്തിച്ചു. രക്തം ആവശ്യമുള്ള രോഗി ആരോഗ്യവാനായ മനുഷ്യ​െൻറ ശരീരത്തിൽ നിന്ന്​ വായിലൂടെ നേരിട്ട്​ വലിച്ചു കുടിക്കുകയായിരുന്നു അന്ന്​ പരീക്ഷിച്ച രീതി. പിന്നീട്​ 1628ൽ വില്യം ഹാർവി രക്തചംക്രമണം കണ്ടെത്തിയതോടെ ഇൗ രീതി പതിയെ നിലച്ചു. രക്തത്തിന്​ പകരമായി പാലും ഉപ്പു കലർത്തിയ ജലവും ഉപയോഗിക്കുന്നതും പരീക്ഷിക്കപ്പെ​​െട്ടങ്കിലും ഇത്​ ആരോഗ്യപ്രശ്​നങ്ങൾക്കു കാരണമായി.
1667ൽ ചെമ്മരിയാടിൽ നിന്ന്​ മനുഷ്യനിലേക്ക്​ രക്തം സ്വീകരിച്ച്​ വിജയിച്ച രണ്ട്​ സംഭവങ്ങളുണ്ടായി. ​1818ൽ ആദ്യമായി മനുഷ്യനിൽനിന്ന് ​ മനുഷ്യൻ രക്തം സ്വീകരിച്ചു. പ്രസവത്തെ തുടർന്ന്​ രക്തസ്രാവമുണ്ടായ ഒരു സ്​ത്രീക്കായിരുന്നു അന്ന്​ രക്തം നൽകിയത്​. ഇന്നത്തെപ്പോലെ സാ​േങ്കതിക വിദ്യയൊന്നുമില്ലാത്തതിനാൽ നിരവധി ഇൻജക്​ഷനുകളിലൂടെയായിരുന്നു രക്തം ശരീരത്തി​േലക്കെത്തിച്ചത്​. ഇൗ പരീക്ഷണങ്ങൾക്കിടെ ഗ്രൂപുമാറി രക്തം സ്വീകരിച്ചതിലൂടെ പലരും മരിച്ചു. 20ാം നൂറ്റാ​ണ്ടിലാണ്​ ഇന്നത്തെപ്പോലെ സുരക്ഷിതമായ രക്തസന്നിവേശ മാർഗങ്ങൾ സ്വീകരിച്ചുതുടങ്ങിയത്​. രക്തം സൂക്ഷിച്ചുവെക്കുകയെന്നതായിരുന്നു മനുഷ്യൻ നേരിട്ട മറ്റൊരു വെല്ലുവിളി. സോഡിയം സിട്രേറ്റ്​ രക്തത്തിൽ കലർത്തി ശീതീകരണ യന്ത്രത്തിൽ​ വെച്ച്​ രക്തം കട്ടപിടിക്കാതെ സൂക്ഷിക്കാമെന്ന 1914ലെ കണ്ടെത്തൽ​  ഇൗ രംഗത്തെ​ വലിയൊരു ചുവടുവെപ്പും രക്തബാങ്ക്​ എന്ന ആശയത്തി​െൻറ ആദ്യ വിജയവുമായിരുന്നു.1917ൽ ഒരു ആർമി ഡോക്​ടർ ഒന്നാം ലോക യുദ്ധത്തിൽ പരിക്കേൽക്കുന്ന പട്ടാളക്കാർക്കായി ഒ ഗ്രൂപ്പിൽപെട്ട രക്തം സൂക്ഷിച്ചുവെച്ചു.1941ൽ െറഡ്​​ക്രോസ്​ ‘പൗര രക്തദാന സേവനം​’​ ​ആരംഭിച്ചു. 1948ൽ രക്തം ശേഖരിച്ചുവെക്കാവുന്ന പ്ലാസ്​റ്റിക്​ ബാഗുകൾ പുറത്തിറങ്ങിയതോടെ സുരക്ഷിതമായി രക്തം സൂക്ഷിച്ചുവെക്കാൻ സാധിച്ചു.

രക്തഗ്രൂപ്പുകൾ
1901ൽ കാൾ ലാൻറ്​സ്​റ്റെയ്​നർ എ, ബി, ഒ എന്നീ രക്തഗ്രൂപ്പുകളും അദ്ദേഹത്തിനു കീഴിൽ ജോലി ചെയ്​ത അഡ്രിയാനോ സ്​റ്റർലി, ആൽഫ്രഡ്​ വോൺ ഡെക്കാസ്​റ്റെല്ലോ എ, ബി ​ രക്ത​ഗ്രൂപ്പും കണ്ടെത്തി. ചുവന്ന രക്താണുക്കളുടെ ആവരണത്തിലെ ആൻറിജ​െൻറ സാന്നിധ്യവും അസാന്നിധ്യവും അടിസ്​ഥാനമാക്കിയാണ്​ പ്രധാനമായും രക്തഗ്രൂപ്പുകൾ തരംതിരിക്കുന്നത്​. ഒ പോസിറ്റിവ്​, ഒ നെഗറ്റിവ്​, ബി പോസിറ്റിവ്​, ബി നെഗറ്റിവ്​, എ പോസിറ്റിവ്​, എ നെഗറ്റിവ്​, എ.ബി പോസിറ്റിവ്​, എ.ബി നെഗറ്റിവ്​ എന്നിവയാണ്​ പ്രധാന രക്തഗ്രൂപുകൾ. എ ബി ഗ്രൂപ്പാണ്​ ഇതിൽ വിരളം. ഇതിലൊന്നും പെടാത്ത അപൂർവ രക്ത ഗ്രൂപാണ്​ ബോംബെ രക്തഗ്രൂപ്​ എന്നറിയപ്പെടുന്ന എച്ച്​.എച്ച്​ രക്തഗ്രൂപ്​. 10,000ത്തിൽ ഒരാൾക്കേ ഇൗ ഗ്രൂപ്​ കാണൂ. ഇൗ രക്തഗ്രൂപിലുള്ളവർക്ക്​ ബോം​െബ ഗ്രൂപ്പിലുള്ള രക്തം മാത്രമേ സ്വീകരിക്കാൻ സാധിക്കുകയുള്ളൂ.  1868 ജൂൺ14ന്​ ആയിരുന്നു കാൾ ലാൻറ്​സ്​റ്റെയ്​നറി​െൻറ ജനനം. അതിനാലാണ്​ ജൂൺ 14 ലോക രക്തദാന ദിനമായി ആചരിക്കുന്നത്​.

ബോംബെ രക്തഗ്രൂപ്​
1952ൽ മുംബൈയിലെ സേത്ത്​ ഗോർദണ്ടസ്​ സുന്ദർദാസ്​ മെഡിക്കൽ കോളജി​െല ഡോക്​ടർമാരായ വൈ.എം. ബെന്ദെ, സി.കെ. ദേശ്​പാണ്ഡെ, എച്ച്​.എം. ഭാട്ടിയ എന്നിവർ ചേർന്നാണ്​ എച്ച്​.എച്ച്​ എന്ന ബോംബെ ഗ്രൂപ്​ കണ്ടെത്തിയത്​. ഇവർ ത​ന്നെയാണ്​ ഇൗ പേര്​ നൽകിയതും. രണ്ട്​ രോഗികൾക്ക്​ രക്തം ആവശ്യമായിവന്നതിനെ തുടർന്ന്​ നടത്തിയ പരിശോധനയിൽ രക്തഗ്രൂപ്പ്​ എ,ബി.ഒ.എബി എന്നിവയല്ലെന്ന്​ മനസ്സിലായി. ഇൗ ഗ്രൂപുകളിലുള്ള രക്തം ബോംബെ ഗ്രൂപ്പുമായി ചേരുമ്പോൾ ഘനീഭവിക്കുകയായിരുന്നു. തുടർന്ന്​ 160ഒാളം ആളുകളുടെ രക്തം പരിശോധിച്ചതിൽനിന്നാണ്​ മുംബൈ സ്വദേശിയായ മറ്റൊരു ബോംബെ ഗ്രൂപ്പുകാരനെ കിട്ടിയത്​.


ദാതാവ്​ ശ്രദ്ധിക്കുക
രക്തദാനത്തിന്​ 48 മണിക്കൂർ മുമ്പെങ്കിലും ഭക്ഷണം കഴിച്ചിരിക്കണം. അത് ​കൊഴുപ്പ് കുറഞ്ഞ ഭക്ഷണമായാൽ നന്ന്​, രക്തദാനത്തിന്​ തൊട്ടുമുമ്പത്തെ ദിവസം നന്നായി ഉറങ്ങണം, രക്തദാനത്തിനു ശേഷം 15 മിനിറ്റ്​​ ആശുപത്രിയിൽ വിശ്രമിക്കുകയും ലഘു പാനീയം എന്തെങ്കിലും കുടിക്കുകയും വേണം, മദ്യം കഴിച്ച്​ 24 മണിക്കൂറിനുള്ളിൽ രക്തദാനം പാടില്ല, രക്തസമ്മർദം സാധാരണ നിലയിലാണെങ്കിലേ രക്തദാനം പാടുള്ളൂ 


രക്തദാനത്തിനു ശേഷം 
നാല്​ മണിക്കൂറിനുള്ളിൽ ധാരാളം വെള്ളം കുടിക്കണം, 12 മണിക്കൂർ നേരത്തേക്ക്​ മദ്യപിക്കുകയോ രണ്ട്​ മണിക്കൂർ നേരത്തേക്ക്​ പുകവലിക്കുകയോ ചെയ്യരുത്​, നാല്​ മണിക്കൂറിനു ശേഷമേ വാഹനം ഒാടിക്കാവൂ, 24 മണിക്കൂർ ​േനരത്തേക്ക്​ ആയാസമുള്ള ജോലിയും വ്യായാമവും ഒഴിവാക്കണം, തല കറക്ക​േമാ ക്ഷീണമോ തോന്നിയാൽ കാൽ ഉയർത്തിവെച്ച്​ കിടക്കണം.

ഇവരിൽനിന്ന് രക്തം​ സ്വീകരിക്കരുത്​
ലഹരി മരുന്ന്​ ഉപയോഗിക്കുന്നവർ, ഒന്നിൽ കൂടുതൽ ലൈംഗിക പങ്കാളികളുള്ളവർ.


ഇവർ രക്തദാനം ചെയ്യരുത്​
അർബുദരോഗികൾ, ഹൃദ്രോഗികൾ, അസാധാരണ രക്തസ്രാവമുള്ളവർ, മതിയായ ഭാരമില്ലാത്തവർ, ഹെപ്പറ്റൈറ്റിസ്​ (ബി,സി) ഉള്ളവർ, വൃക്ക രോഗികൾ, എയി​ഡ്​സ്​ രോഗികൾ, ഇൻസുലിൻ ഉപയോഗിക്കുന്ന പ്രമേഹരോഗികൾ, കരൾരോഗം, ക്ഷയം, രക്താർബുദം​, വലിവ്, അപസ്​മാരം, കുഷ്​ഠം, മാനസിക രോഗം, ഗ്രന്ഥിവീക്കം, പോളിസൈത്തീമിയ എന്നീ രോഗങ്ങള​ും വിരയുടെ പ്രശ്​നമുള്ളവരും.