നാളറിവ്
ജീവലോകത്തെ നമ്മളിടങ്ങൾ
  • അനിത എസ്​.
  • 11:41 AM
  • 28/05/2019

‘‘ഭൂമിയുടെ അവകാശികൾ നാം മാത്രമല്ല. ആനയും ഉറുമ്പും പാറ്റയും 
എലിയും അണ്ണാനും പരുന്തും കുറുക്കനും സിംഹവും പന്നലും മരങ്ങളും 
കാട്ടുവള്ളികളുമെല്ലാം ഭൂമിയുടെ അവകാശികളാണ്’’

മേടമാസത്തിൽ കണിക്കൊന്ന പൂക്കുമെന്നും ചിങ്ങത്തിൽ വസന്തം വിരുന്നെത്തുമെന്നും ജൂണിൽ സ്​കൂൾ തുറക്കു​േമ്പാൾ​ മഴപെയ്യുമെന്നും ഡിസംബറിലെ ക്രിസ്​മസ്​ രാവിൽ മഞ്ഞുപെയ്യുമെന്നും പത്തുവർഷം മുമ്പുവരെ ഉറപ്പിച്ചുപറയാൻ കഴിയുമായിരുന്നു. പിന്നീട്​ കാലം മാറി. മേടത്തിൽ പൂക്കേണ്ട കണിക്കൊന്ന ഇടവത്തിലും മിഥുനത്തിലും പൂത്തു. ജൂണിൽ സ്​കൂൾ തുറപ്പിന്​ മഴയെത്താതായി. ചിങ്ങത്തിലെ വസന്തത്തെ പ്രളയം മൂടി. ഡിസംബറിൽ ​െകാടും ചൂടും ജനുവരിയും ഫെബ്രുവരിയും കൊടുംതണുപ്പും പൊതിഞ്ഞു. ഇ​െതന്തുകൊണ്ടാണെന്ന്​ ചിന്തി​ച്ചുനോക്കിയിട്ടുണ്ടോ? കാലം തെറ്റി പെയ്യുന്ന മഴയും വരളുന്ന ഭൂമിയും പ്രകൃതിയിലേക്ക്​ മനുഷ്യൻ കൈ കടത്തുന്നതി​െൻറ ദുരന്തഫലമാണ്. ഇത്​ അപകടത്തിലാക്കുന്നതോ നിരവധി ജീവനുകളെയും. മനുഷ്യജീവ​ൻ മാത്രമല്ല, സസ്യ ജന്തുജാലങ്ങളും ഇതിൽപ്പെടും. 
‘ഭൂമിയുടെ അവകാശികൾ’ നാം മാത്രമല്ലെന്ന്​ ബേപ്പൂർ സുൽത്താൻ വൈക്കം മുഹമ്മദ്​ ബഷീർ വർഷങ്ങൾക്കു മുമ്പുതന്നെ പറഞ്ഞിട്ടുണ്ട്​. ആനയും ഉറുമ്പും പാറ്റയും എലിയും അണ്ണാനും പരുന്തും കുറുക്കനും സിംഹവും പന്നലും മരങ്ങളും കാട്ടുവള്ളികളും ഉൾപ്പെടുന്ന ജൈവവൈവിധ്യം ഭൂമിയുടെ അവകാശികളാണ്​. ലോകത്തിലെ ഏറ്റവും വലിയ ജീവിയായ നീലത്തിമിംഗലം മുതൽ ഒരു മില്ലിമീറ്ററിെൻറ പത്തുലക്ഷത്തിലൊന്നു വലുപ്പമുള്ള മൈക്കോപ്ലാസ്മ വരെ ഇതിൽ വരും. ജൈവവൈവിധ്യങ്ങളെക്കുറിച്ച് ബോധവത്കരണം നടത്താനും പ്രാധാന്യം മനസ്സിലാക്കാനുമായി െഎക്യരാഷ്​ട്രസഭയുടെ ആഭിമുഖ്യത്തിൽ എല്ലാവർഷവും ജൈവവൈവിധ്യദിനമായി മേയ് 22 ആചരിക്കാറുണ്ട്.  ഇൗ വർഷത്തെ ജൈവവൈവിധ്യ ദിന സ​േന്ദശം ‘നമ്മുടെ ജൈവവൈവിധ്യം, നമ്മുടെ ഭക്ഷണം, നമ്മുടെ ആരോഗ്യം’ എന്നതാണ്​. 

 വൈവിധ്യങ്ങളാൽ തീർത്ത  ജൈവലോകം
ഒരു ആവാസ വ്യവസ്ഥയിൽ എത്രതരം ജീവജാലങ്ങൾ കാണപ്പെടുന്നു എന്നതാണ് ജൈവവൈവിധ്യം. ജീവജാലങ്ങളുടെ എണ്ണം, അവ തമ്മിലുള്ള സാദൃശ്യങ്ങൾ, വ്യത്യാസങ്ങൾ, പ്രത്യുൽപാദന രീതികൾ, ജനിതകഘടനയിൽ വരുന്ന അവസ്ഥാന്തരങ്ങൾ, ആവാസവ്യവസ്ഥകൾ, രൂപം എന്നിവയുടെ ആകത്തുകയാണ്​ ജൈവവൈവിധ്യം. കൂടുതൽ ജൈവവൈവിധ്യമുണ്ടെങ്കിൽ ആവാസവ്യവസ്ഥ കൂടുതൽ ആരോഗ്യമുള്ളതായിരിക്കും. ജൈവവൈവിധ്യം മൂലം ലഭിക്കുന്ന നേട്ടങ്ങളെ ഇക്കോവ്യൂഹ സേവനങ്ങൾ എന്നാണു വിളിക്കുന്നത്. ആഹാരം, വസ്ത്രം, ഔഷധം, തടി, ഇന്ധനം, വായു, ജലം എന്നിവയും നമുക്ക് നൽകുന്നത് ഈ ജൈവവൈവിധ്യങ്ങളാണ്. സസ്യങ്ങളുടെ ധാന്യങ്ങൾ, പഴവർഗങ്ങൾ, കായകൾ, കിഴങ്ങുകൾ, ഇലകൾ, പൂക്കൾ എന്നിവ നമുക്ക് ഉപയോഗിക്കാം. മരുന്നുകൾ, കറകൾ, ചായങ്ങൾ എന്നിവക്കും സസ്യങ്ങളെ ഉപയോഗിക്കാം. ജന്തുക്കളായാൽ ഇറച്ചി, പാൽ, മുട്ട, കൊഴുപ്പ്, തോൽ, തുകൽ, കൊമ്പുകൾ എന്നിവയും ഉപയോഗിക്കാം. മരുന്നിനും ജന്തുക്കളെ ആശ്രയിക്കുന്നു. കൃഷിക്കും മറ്റു ജോലികൾക്കും മൃഗങ്ങളെ ഉപയോഗിക്കുന്നു. ആൻറിബയോട്ടിക്കുകൾ, വിവിധ ഭക്ഷ്യവസ്തുക്കൾ, മദ്യം എന്നിവക്ക് പൂപ്പലുകളെയും സൂക്ഷ്മജീവികളെയും ഉപയോഗിക്കുന്നുണ്ട്. സസ്യങ്ങളിൽ പരാഗണം നടത്തുന്നത് പ്രാണികളും മൃഗങ്ങളും ശലഭങ്ങളും പക്ഷികളും ഒക്കെയാണ്. പരാഗണം നടന്നതുകൊണ്ടാണല്ലോ നമുക്ക് ഭക്ഷിക്കാൻ കായും പഴങ്ങളുമൊക്കെ കിട്ടുന്നത്. ജൈവ വൈവിധ്യം അത്രമേൽ കെട്ടുപിണഞ്ഞതാണ്​. 
പുല്ല്​, പുൽച്ചാടി, തവള, പാമ്പ്​, കഴുകൻ എന്ന ആഹാരവ്യവസ്​ഥ നമ്മൾ പഠിച്ചിട്ടുണ്ടാകും. ഇതിൽ പുല്ല്​ ഇല്ലെങ്കിലോ. പുൽച്ചാടിയും തവളയും ഉണ്ടാകില്ല. ഇവ ഇ​ല്ലെങ്കിൽ കഴുകന​ും ഉണ്ടാകില്ല. സസ്യങ്ങളും മരങ്ങളും ഇല്ലെങ്കിൽ ഒാക്​സിജൻ ഉണ്ടാകില്ല. പ്രാണികൾ ഇല്ലെങ്കിൽ പരാഗണം നടത്താൻ കഴിയാതെ സസ്യങ്ങളും അന്യംനിന്നു​േപാകും. ഇവ ഇല്ലാത്ത മനുഷ്യ​െൻറ നിലനിൽപിനെപ്പറ്റി ചിന്തിച്ചുനോക്കൂ.  

 ഹോട്ട് സ്പോട്ടുകൾ
ജൈവ വൈവിധ്യത്തി​െൻറ സംരക്ഷണവും അതി​െൻറ സുസ്​ഥിരമായ പരിപാലനവും ജീവൻ നിലനിർത്തുന്നതി​ന്​ അത്യാവശ്യമാണ്​. ജൈവവൈവിധ്യത്തിനു സംരക്ഷണം നൽകുന്നതിനായി ഉഷ്ണ, സമശീതോഷ്ണമേഖല വനങ്ങളെ ജൈവവൈവിധ്യ കലവറ അഥവാ ഹോട്ട് സ്പോട്ടുകൾ എന്ന രീതിയിൽ തിരിച്ചിട്ടുണ്ട്. ലോക ജൈവവൈവിധ്യത്തിെൻറ 0.5 ശതമാനം തനതു സസ്യങ്ങൾ ഈ ഭാഗത്തുണ്ടായിരിക്കണം, ആകെ സസ്യവിഭാഗങ്ങളിൽ 70 ശതമാനം നഷ്​ടപ്പെട്ടിരിക്കണം എന്നീ വ്യവസ്ഥകളാണ് ഇതിനുള്ളത്. 1988ൽ ഇംഗ്ലീഷ് ജീവശാസ്ത്രകാരൻ ഡോ. നൊർമൻ മിയേഴ്സ് ആണ് ഈ ആശയം ആവിഷ്കരിച്ചത്. 
ഇതനുസരിച്ച്​ ലോകത്ത് 34 ജൈവവൈവിധ്യ കലവറകളുണ്ട്. ലോകത്തി​െൻറ 2.4 ശതമാനം മാത്രം വരുന്ന ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ മാത്രം ഏഴുമുതൽ എട്ടുശതമാനം വരെ ജീവജാലങ്ങളുണ്ട്​. 
സസ്​തനികളിൽ ഏഴാം സ്​ഥാനവും പക്ഷികളിൽ ഒമ്പതാം സ്​ഥാനവും ഉരഗങ്ങളിൽ അഞ്ചാം സ്​ഥാനവുമാണ് ജൈവ വൈവിധ്യത്തിൽ​ ഇന്ത്യക്കുള്ളത്​. ഇതിൽ 69 ഇനം പക്ഷികളും 156 ഇനം ഉരഗങ്ങളും 110 ഇനം ഉരഗജീവികളും ഇന്ത്യയിൽ മാത്രം കാണപ്പെടുന്നവയാണ്​. ആഗോള തലത്തിൽ കണ്ടെത്തിയ 34 ജൈവ വൈവിധ്യ സ്​ഥലങ്ങളിൽ മൂന്നെണ്ണം ഇന്ത്യയിലാണ്​. ഹിമാലയം, ഇന്തോ ബർമ, പശ്ചിമഘട്ടം എന്നിവയാണവ. പശ്ചിമഘട്ടത്തിന്​ ലോക പൈതൃക പദവി ലഭിച്ചിരുന്നു. 
 

നീർത്തടങ്ങൾ
തീരദേശത്തെയും സമുദ്രത്തിലെയും ഉൾനാട്ടിലെയും വിവിധ ആവാസ കേന്ദ്രങ്ങൾ നീർത്തടങ്ങളിൽ ഒന്നിക്കുന്നു. ​പ്രളയ സമതലങ്ങൾ, ചളിപ്രദേശങ്ങൾ, ചതുപ്പുകൾ, മത്സ്യക്കുളങ്ങൾ, വേലിയേറ്റ മേഖലകൾ തുടങ്ങിയവയെല്ലാം നീർത്തടങ്ങളിൽപ്പെടുന്നു. നീർത്തടങ്ങളുടെ സംരക്ഷണം ജലം, വായു എന്നിവയുടെ സംരക്ഷണത്തിനുകൂടി വഴിവെക്കുന്നു. 

ജൈവവൈവിധ്യ നിയമം 2002
ഇന്ത്യയുടെ ജൈവവൈവിധ്യം സംരക്ഷിക്കുന്നതിനായി ഇന്ത്യൻ പാർലമെൻറ് 2002ൽ പാസാക്കിയ നിയമമാണ് ജൈവവൈവിധ്യ നിയമം. പരമ്പരാഗതമായ ജൈവവിഭവങ്ങളും വിജ്ഞാനവും പരിപാലിക്കുക എന്നതാണ് നിയമത്തിലൂടെ ഉദ്ദേശിക്കുന്നത്. ഇൗനിയമം 2002 നടപ്പാക്കുന്നതിനായി 2003ൽ നാഷനൽ ബയോ ഡൈവേഴ്സിറ്റി അതോറിറ്റി നിലവിൽവന്നു. ജൈവവൈവിധ്യ പരിപാലനം, വിഭവങ്ങളുടെ സുസ്ഥിര ഉപയോഗം, തുല്യമായ വിഭജനം തുടങ്ങിയ വിഷയങ്ങളിൽ ഗവൺമെൻറിനെ ഉപദേശിക്കാനും നിയന്ത്രിക്കാനും സ്വയംഭരണാധികാര സ്ഥാപനം എന്ന നിലയിൽ എൽ.ബി.എ പ്രവർത്തിക്കുന്നു. ദേശീയ ഉദ്യാനങ്ങൾ ഉൾപ്പെടെ 18 സ്ഥലങ്ങളെ ജൈവസംരക്ഷിത മേഖലയായി പ്രഖ്യാപിച്ചിട്ടുണ്ട്. സംരക്ഷിത മേഖലയിലെ സസ്യങ്ങളും ജീവജാലങ്ങളും മാത്രമല്ല, അവിടത്തെ ഗോത്രസമൂഹങ്ങളും അവരുെട ജീവിതരീതികളുമെല്ലാം ഇൗ സംരക്ഷണത്തിെൻറ പരിധിയിൽ വരും.

ഇൗ ബുക്കിലുണ്ട്​ ഡോഡോ മുതൽ മാമത്ത്​ വരെ

അപൂർവമായതും വംശനാശഭീഷണി നേരിടുന്നതുമായ മൃഗങ്ങൾ, ചെടികൾ, കീടങ്ങൾ മുതലായവയുടെ വിവരങ്ങൾ അടങ്ങിയ പുസ്തകമാണ് റെഡ് ഡാറ്റ ബുക്ക്. ഇൻറർനാഷനൽ യൂനിയൻ ഫോർ ദ കൺസർവേഷൻ ഒാഫ് നാച്വർ ആൻഡ് നാച്വറൽ റിസോഴ്സ് (IUCN) ആണ് എല്ലാ വർഷവും ഇത് പുറത്തിറക്കുന്നത്. പ്രകൃതിയെയും പ്രകൃതിവിഭവങ്ങളെയും സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ 1948 ഒക്ടോബറിൽ ഫ്രാൻസിൽ സ്ഥാപിക്കപ്പെട്ട െഎ.യു.സി.എൻ ലോകത്തെ ഏറ്റവും വലിയ പ്രകൃതിസംരക്ഷണ സംഘടനയാണ്. വേൾഡ് കൺസർവേഷൻ യൂനിയൻ എന്നും ഇതറിയപ്പെടുന്നു. സ്വിറ്റ്സർലൻഡാണ് െഎ.യു.സി.എന്നിെൻറ ആസ്ഥാനം. വംശനാശം സംഭവിച്ച മാമത്ത്, ഡോഡോ എന്നിവ െറഡ് ഡാറ്റ ബുക്കിലുണ്ട്. കേരളത്തിൽനിന്നുള്ള സിംഹവാലൻ കുരങ്ങുകളും ഇൗ പട്ടികയിലുണ്ട്.

മാമത്ത് 
ആനകളിലെ വംശനാശം വന്ന ഒരു ജീവിയാണിത്. വളഞ്ഞ കൊമ്പുകളാണ് ഇതിെൻറ പ്രേത്യകത. 1.6 ലക്ഷം^3500 വർഷങ്ങൾക്കിടയിലായാണ് ഇവ ജീവിച്ചിരുന്നത്.

ഡോഡോ 
പ്രാവ് വർഗത്തിൽപെട്ട ഡോഡോകൾ ഇന്ത്യൻ സമുദ്രത്തിലെ മൊറീഷ്യസ് ദ്വീപുകളിലായിരുന്നു ഉണ്ടായിരുന്നത്. മനുഷ്യ​െൻറ ഇടപെടലുകൾകൊണ്ട് വംശനാശം വന്ന ജീവിയാണിത്. പറക്കാൻ കഴിയാത്ത പക്ഷികളായിരുന്നു ഇവ.

സിംഹവാലൻ കുരങ്ങ് 
പശ്ചിമ ഘട്ടത്തിൽ കാണപ്പെടുന്ന വംശനാശത്തിെൻറ വക്കിലെത്തിയ കുരങ്ങുകളാണിവ. ലോകത്തുതന്നെ ഇവിടെ മാത്രമേ ഇവയെ കാണാനാവൂ. കേരളത്തിൽ സൈലൻറ്​വാലിയിലും തമിഴ്നാട്ടിൽ ആശാംബൂ മലനിരകളിലുമാണ് സിംഹവാലൻ കുരങ്ങുകൾക്ക് ദീർഘകാലം നിൽക്കാൻ കഴിയുന്ന ആവാസവ്യവസ്ഥയുള്ളത്.
25 സെ.മീറ്ററോളം നീളമുള്ള വാലിെൻറ അറ്റം സിംഹത്തിെൻറ വാലിന് സദൃശമായതിനാലാണ് ഇവയെ സിംഹവാലൻ കുരങ്ങുകൾ എന്ന് വിളിക്കുന്നത്.

കൊക്കോ ഡി മെർ
തെങ്ങും പനയും ഒന്നായതുപോലൊരു സസ്യമാണ് കൊക്കോ ഡി മെർ. ഭൂമിയിലെ അപൂർവ സസ്യങ്ങളിൽ ഒന്നായ ഇത്​ ഇരട്ടത്തെ​െങ്ങന്നും അറിയപ്പെടുന്നു. ഇന്ത്യൻ മഹാസമുദ്രത്തിലെ സെഷൽസ് ദ്വീപസമൂഹങ്ങളിലാണ് ഇരട്ടത്തെങ്ങ് അധികവും ഉള്ളത്. ശ്രീലങ്ക, മാലദ്വീപ്, തായ്​ലൻഡ്, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളിലും ഇവ കാണപ്പെടുന്നുണ്ട്.

ഗോൾഡൻ ട്രീ ഫേൺ 
600 വർഷം മുമ്പ്​ ലോകത്തുണ്ടായിരുന്നുവെന്ന് കണ്ടെത്തിയ മരമാണ് ഗോൾഡൻ ട്രീ ഫേൺ /സുവർണ പന്നൽ വൃക്ഷം. അതായത്, ദിനോസറുകളുടെ കാലത്ത്. ദിനോസറുകൾ നശിച്ചുപോയെങ്കിലും ഈ മരം അക്കാലത്തുണ്ടായ മഹാനാശത്തെ അതിജീവിച്ച് ഇന്നും നിലനിൽക്കുന്നുവെന്നതാണ് ഇതിെൻറ  പ്രത്യേകത. 

പാഫിയോ പീഡലം ഡ്രൂറി
സർപ്പസൗന്ദര്യമുള്ള ഓർക്കിഡ് ഇനമാണ് പാഫിയോ പീഡലം ഡ്രൂറി. ഇതിെൻറ പൂവിന് തല ഉയർത്തിപ്പിടിച്ച സർപ്പത്തിെൻറ ആകൃതിയാണ്. ആറ് സെൻറിമീറ്റർ വരെ വലുപ്പവും സ്വർണനിറങ്ങളുള്ള ദളങ്ങളുടെ മധ്യഭാഗത്ത് മെറൂൺ നിറത്തിൽ കട്ടിയുള്ള വരകളുമുള്ള പാഫിയോ പീഡിലം ഡ്രൂറി ഓർക്കിഡ് േപ്രമികൾക്കിടയിൽ ഏറെ കീർത്തിയുള്ള ഓർക്കിഡാണിത്. കേരളത്തിൽ അഗസ്ത്യമലയിലാണ് ഇവ കാണപ്പെടുന്നത്. 

പിഗ്​മി ആന
ലോക​ത്ത്​ വെറും 1500ഒാളം മാത്രം അവശേഷിക്കുന്ന ആഫ്രിക്കൻ കാടുകളിൽ മാത്രം കാണപ്പെടുന്നവയാണ് പിഗ്​മി ആനകൾ. ​വളരെ കുറഞ്ഞ ഉയരമുള്ള ഈ ആനയുടെ ഭാരം 450ഒാളം കിലോയാണ്. വലിയ ചെവികളും നീളം കൂടിയ വാലും നേരെയുള്ള കൊമ്പുകളുമാണ് ഇവയുടെ പ്രത്യേകത. ജനിതകപരമായി ഏഷ്യൻ ആനകളിൽ ഏറ്റവും വ്യത്യസ്തത പുലർത്തുന്ന ഈ ഇനം, പുതിയ ഗവേഷണങ്ങൾ പ്രകാരം ജാവാ ദ്വീപിൽ പണ്ട് ജീവിച്ചിരുന്ന ഏഷ്യൻ ആനയാണെന്നാണ് പറയപ്പെടുന്നത്.

സുവർണ തവള
ആഗോളതാപനത്തിെൻറ ആദ്യ ഇരയെന്ന് കണക്കാക്കപ്പെടുന്ന ജീവിയാണ് സുവർണ തവള. കോസ്​റ്ററീകയിലെ കോട വനങ്ങളുടെ ഭാഗമായ ചെറിയൊരു പ്രദേശത്തു മാത്രം കാണപ്പെട്ടിരുന്ന ഈ മനോഹര ജീവിയെ 1966ലാണ് ആദ്യമായി കണ്ടെത്തിയത്. ആഗോളതാപനത്തിെൻറ ഫലമായി കാട്ടിലെ ഈർപ്പം കുറഞ്ഞതാണ് ആ ജീവിയെ നാശത്തിലേക്ക് തള്ളിവിട്ടത്. 

ഫോസ്സ
ആഫ്രിക്കയിലെ മെഡഗാസ്​കർ ദ്വീപിൽ മാത്രം കണ്ടുവരുന്ന മൃഗമാണ് ഫോസ്സ. ചെറിയ പുലിയുടെ രൂപം, നായയുടെതു പോലുള്ള മൂക്ക്, കുടുംബമാകട്ടെ കീരിയുടെയും. മെഡഗാസ്​കറിലെ ഏറ്റവും വലിയ മാംസഭോജിയാണ് ഫോസ്സ.  

പറക്കും കുറുക്കൻ
ചിറകു വിരിച്ചാൽ ഒന്നര മീറ്റർ നീളം വരുന്ന ഭീമൻ വവ്വാലുകളാണ് പറക്കും കുറുക്കൻ. ദക്ഷിണ പൂർവേഷ്യൻ രാജ്യങ്ങളിലാണ് ഇവ കൂടുതൽ. മനുഷ്യ​െൻറ വേട്ട മൂലം ഇന്ന് പറക്കുംകുറുക്കൻ അതിജീവനത്തിെൻറ പാതയിലാണ്. മഴക്കാടുകളുടെ ആവാസവ്യവസ്ഥ സംരക്ഷിക്കുന്നതിൽ നിർണായകമായ പങ്കുണ്ട് ഇവക്ക്​. പ്രധാനമായും മലേഷ്യയിലും ഇന്തോനേഷ്യയിലും തായ്​ലൻഡിലുമാണ് കാണപ്പെടുന്നത്. 

ജയൻറ് ആൻഡ്​ ഈറ്റർ
ലോകത്തിലെ ഏറ്റവും വലിയ ഉറുമ്പുതീനിയാണ് തെക്കേ അമേരിക്കയിൽ കാണുന്ന ജയൻറ് ആൻഡ്​ ഈറ്റർ. ദിനംപ്രതി 30,000 ഉറുമ്പുകളെയെങ്കിലും ഇവ അകത്താക്കും. പല രാജ്യങ്ങളിലും തോലിന് വേണ്ടി ഇവയെ വേട്ടയാടുന്നത് പതിവാണ്. ഇന്ന് ഇവ വംശനാശം നേരിടുകയാണ്.

അരാപൈമ
ഭൂമിയിലെ ഏറ്റവും വലിയ ശുദ്ധജല മത്സ്യങ്ങളിൽ ഒന്നായ അരാപൈമ (Arapaima gigsa) ആമസോൺ നദിയിലാണ് ജീവിക്കുന്നത്. ബ്രസീലിൽ pirarucu എന്നും പെറുവിൽ paiche എന്നും അറിയപ്പെടുന്ന ഈ മത്സ്യഭീമൻ പൂർണ വളർച്ചയെത്തിയാൽ ഏകദേശം 200 കിലോ ഭാരവും മൂന്നു മീറ്ററിൽ കൂടുതൽ നീളവും വെക്കും. നദിയുടെ ആവാസ വ്യവസ്ഥയിലും തദ്വാരാ സ്വഭാവത്തിലും ഉണ്ടായ മാറ്റങ്ങളും, അമിതമായ വേട്ടയാടലും ഈ മീനുകളുടെ എണ്ണത്തിൽ ഭീമമായ തോതിൽ കുറവുണ്ടാക്കിയിട്ടുണ്ട്. 

ഇന്ത്യൻ ബസ്​റ്റാർഡ്
ലോകത്ത് ഇന്നുള്ള പറക്കാൻ കഴിയുന്നവയിൽ ഏറ്റവും ഭാരംകൂടിയ പക്ഷികളിലൊന്നാണ് ‘േഗ്രറ്റ് ഇന്ത്യൻ ബസ്​റ്റാർഡ്. ഇന്ത്യയിൽ ആകെ 250ഒാളം പക്ഷികൾ മാത്രമേ ജീവിച്ചിരിക്കുന്നുള്ളൂ.