പഠനമുറി
ചർവിത ചർവണം
  • പ്രദീപ്​​​ പേരശ്ശനൂർ
  • 02:47 PM
  • 03/07/2019

വാക്കി​െൻറ കഥ

ഒ​​ന്ന്​:
പ​​ഴ​​ങ്കഥ​​ക​​ൾ പ​​റ​​യു​​ക എ​​ന്ന​​ത്​ മാ​​മു​​ക്ക​​ക്ക്​ വ​​ലി​​യ ര​​സ​​മാ​​ണ്. വ​​ള​​രെ പ​​ണ്ട്​ പാ​​സ്​​​പോ​​ർ​​ട്ടും വി​​സ​​യു​​മൊ​​ന്നു​​മി​​ല്ലാ​​തെ, ക​​പ്പ​​ൽ ക​​യ​​റി ഗ​​ൾ​​ഫി​​ൽ പോ​​യ ആ​​ളാ​​ണ്. ചെ​​റു​​പ്പ​​കാ​​ല​​ത്തെ അ​​നു​​ഭ​​വ​​ങ്ങ​​ൾ ര​​സി​​പ്പ​​ൻ ക​​ഥ​​ക​​ളാ​​യി മൂ​​പ്പ​​ർ അവ​​ത​​രി​​പ്പി​​ക്കും.
ഇ​​ന്ന്​ ക​​ഥ​​ കേ​​ൾ​​ക്കാ​​ൻ ഒ​​രാ​​ളെ കി​​ട്ടി​​യി​​ല്ല​​ല്ലോ എ​​ന്ന വി​​ഷ​​മ​​ത്തി​​ൽ പീ​​ടി​​ക​​ത്തി​​ണ്ണ​​യി​​ലി​​രി​​ക്കു​േ​​മ്പാ​​ഴാ​​ണ്​ ഹ​​സ്സ​​ൻ​​കു​​ട്ടി മൂ​​പ്പ​​രു​​ടെ മു​​ന്നി​​ൽ​​പെ​​ട്ട​​ത്. വി​​ശേ​​ഷ​​ങ്ങ​​ൾ തി​​ര​​ക്കി​​യ​​തി​​നു​​ശേ​​ഷം മാ​​മു​​ക്ക ത​െ​​ൻ​​റ ക​​ലാ​​പ​​രി​​പാ​​ടി അ​​വ​​ത​​രി​​പ്പി​​ക്കാ​​ൻ ശ്ര​​മ​​മാ​​രം​​ഭി​​ച്ചു.
‘‘പ​​ണ്ട്​ മു​​പ്പ​​തു​ കോ​​ൽ ആ​​ഴ​​മു​​ള്ള പ​​ള്ളി​​ക്കി​​ണ​​റ്റി​​ലി​​റ​​ങ്ങി ഞാ​​ൻ...’’
ഹ​​സ്സ​​ൻ​​കു​​ട്ടി ഇ​​ട​​പെ​​ട്ടു:
‘‘അ​​ത്​ ഞാ​​ൻ എ​​​ട്ടൊ​​മ്പ​​തു ത​​വ​​ണ കേ​​ട്ട​​താ മാ​​മു​​ക്ക. ഒ​​രു കു​​ട്ടി​​യെ ര​​ക്ഷി​​ക്കാ​​ൻ വേ​​ണ്ടി ഇ​​റ​​ങ്ങി​​യ​​തും ക​​മ്മി​​റ്റി​​ക്കാ​​ർ ഇ​​ങ്ങ​​ക്ക്​ സ​​മ്മാ​​നം ത​​ന്ന​​തു​​മ​​ല്ലേ?’’
‘‘ഇ​െ​​ത​​പ്പോ കേ​​ട്ടു.’’ മാ​​മു​​ക്ക​​ക്ക്​ സം​​ശ​​യ​​മാ​​യി.
‘‘ഇ​​ങ്ങ​​ടെ വാ​​യി​​ൽ​​നി​​ന്നു​​ത​​ന്നെ അ​​ന​​വ​​ധി ത​​വ​​ണ...’’
ഹ​​സ്സ​​ൻ​​കു​​ട്ടി പ​​തി​​യെ സ്​​​ഥ​​ലം കാ​​ലി​​യാ​​ക്കി. മാ​​മു​​ക്ക അ​​ടു​​ത്ത ഇ​​ര​​യെ കാ​​ത്തി​​രു​​ന്നു.
ര​​ണ്ട്​:
ശ​​ങ്ക​​ര​​ൻ മാ​​ഷ്​ ചാ​​യ കു​​ടി​​ച്ചു​​കൊ​​ണ്ടി​​രു​​ന്ന​​പ്പോ​​ൾ പേ​​ര​​ക്കു​​ട്ടി ശ്രീ​​ക്കു​​ട്ട​​ൻ അ​​ടു​​ത്തു​​വ​​ന്നി​​രു​​ന്നു: ‘‘മു​​ത്തച്ഛാ, ടി.​​വി വെ​​ക്ക​​​ട്ടെ?’’
മാ​​ഷ്​ അ​​നു​​വാ​​ദം കൊ​​ടു​​ത്തു. ശ്രീ​​ക്കു​​ട്ട​​ൻ ടി.​​വി ഓ​​ണാ​​ക്കി. സി​​നി​​മ​​ക​​ൾ മാ​​ത്രം സം​​പ്രേ​​ഷ​​ണം ചെ​​യ്യു​​ന്ന ഒ​​രു ചാ​​ന​​ലാ​​ണ്​ ശ്രീ​​ക്കു​​ട്ട​​ൻ വെ​​ച്ച​​ത്. ഒ​​രു ത​​ട്ടു​​പൊ​​ളി​​പ്പ​​ൻ സി​​നി​​മ! മാ​​ഷ്​ ഒാ​​ർ​​ത്തു: ഇ​​ന്ന​​ലെ​​യും മി​​നി​​ഞ്ഞാ​​ന്നും മു​​മ്പും ഈ ​​ചാ​​ന​​ലി​​ൽ ഈ ​​സി​​നി​​മ ത​​ന്നെ​​യാ​​യി​​രു​​ന്നി​​ല്ലേ!
‘‘ആ ​​ചാ​​ന​​ൽ മാ​​റ്റി വേ​​റെ വെ​​ക്കൂ, ക​​ണ്ടു​​ക​​ണ്ട്​ മ​​ടു​​ത്തു.’’
മ​​ല​​യാ​​ളം അ​​ധ്യാ​​പ​​ക​​നാ​​യി​​രു​​ന്ന മാ​​ഷ്​ ഇ​​തു​​കൂ​​ടി പ​​റ​​ഞ്ഞു: ‘ച​​ർ​​വി​​ത​​ച​​ർ​​വ​​ണം’.
മേ​​ൽപ​​റ​​ഞ്ഞ ര​​ണ്ടു ക​​ഥ​​ക​​ളി​​ൽ​​നി​​ന്നും ഒ​​രുകാ​​ര്യം മ​​ന​​സ്സി​​ലാ​​ക്കാം. ഹ​​സ്സ​​ൻ​​കു​​ട്ടി​​യും ശ​​ങ്ക​​ര​​ൻ​​മാ​​ഷും കേ​​ട്ട​​തു​​ത​​ന്നെ കേ​​ൾ​​ക്കു​​ന്നു, ക​​ണ്ട​​തു​​ത​​ന്നെ കാ​​ണു​​ന്നു. അ​​തു​​മൂ​​ലം മ​​ടു​​പ്പു​​ണ്ടാ​​കു​​ന്നു. ഇ​​ത്ത​​രം സ​​ന്ദ​​ർ​​ഭം പ്ര​​ക​​ടി​​പ്പി​​ക്കാ​​നു​​ള്ള വാ​​ക്കാ​​ണ്​ ച​​ർ​​വി​​ത​​ച​​ർവ​​ണം. ച​​വ​​ച്ച​​തി​​നെ ത​​ന്നെ ച​​വ​​ക്കൽ എ​​ന്നാ​​ണ്​ നേ​​ര​​ർ​​ഥം. പ​​ക്ഷേ, വീ​​ണ്ടും വീ​​ണ്ടും കാ​​ണു​​ക​​യും കേ​​ൾ​​ക്കു​​ക​​യും അ​​നു​​ഭ​​വി​​ക്കു​​ക​​യും ചെ​​യ്യു​​ന്ന ഏ​​ത​​വ​​സ്​​​ഥ​​യെ​​യും ഈ ​​പ​​ദം​​കൊ​​ണ്ട്​ സൂ​​ചി​​പ്പി​​ക്കാ​​ം. സം​​ഭാ​​ഷ​​ണ​​ങ്ങ​​ളി​​ലൊ​​ന്നും ഈ ​​പ​​ദം സാ​​ധാ​​ര​​ണ ഉ​​പ​​യോ​​ഗി​​ക്കാ​​റി​​ല്ല. എ​​ഴു​​ത്തു​​ഭാ​​ഷ​​യി​​ൽ പ്ര​​ത്യേ​​കി​​ച്ച്​ പ​​ണ്ഡി​​തോ​​ചി​​ത​​മാ​​യ ലേ​​ഖ​​ന​​ങ്ങ​​ളി​​ലൊ​​ക്കെ​​യാ​​ണ്​ ഈ വാ​​ക്ക്​ കൂ​​ടു​​ത​​ലും ക​​ണ്ടു​​വ​​രാ​​റ്.