നാളറിവ്
ചൊവ്വയിലേക്ക്​ പറക്കാം...
  • സുൽഹഫ്​
  • 10:34 AM
  • 02/2/2017

ഒക്​ടോബർ 4-10 ലോക ബഹിരാകാശ വാരം

എ​ല്ലാ വ​ർ​ഷ​വും ഒ​ക്​​​േ​ടാ​ബ​ർ നാ​ലു മു​ത​ൽ 10 വ​രെ ലോ​ക ബ​ഹി​രാ​കാ​ശ വാ​ര​മാ​യി ആ​ച​രി​ക്കാ​റു​ണ്ട്. ബ​ഹി​രാ​കാ​ശ ഗ​വേ​ഷ​ണ മേ​ഖ​ല​യു​ടെ വ​ള​ർ​ച്ച വി​ദ്യാ​ർ​ഥി​ക​ളെ​യും ​െപാ​തു​ജ​ന​ങ്ങ​ളെ​യു​മെ​ല്ലാം ബോ​ധ​വ​ത്​​ക​രി​ക്കാ​നാ​ണ്​ 1999 മു​ത​ൽ ഇ​ത്ത​ര​മൊ​രു വാ​രാ​ച​ര​ണം ന​ട​ത്തി​പ്പോ​രു​ന്ന​ത്. ആ​ദ്യ​ത്തെ കൃ​ത്രി​മോ​പ​ഗ്ര​ഹ​മാ​യ സ്​​പു​ട്​​നി​ക്​ 1​െൻ​റ വി​ക്ഷേ​പ​ണം 1957 ഒ​ക്​​ടോ​ബ​ർ നാ​ലി​നാ​യി​രു​ന്നു​വ​ല്ലോ. ബ​ഹി​രാ​കാ​ശ ഗ​വേ​ഷ​ണ​ത്തി​െ​ൻ​റ തു​ട​ക്ക​മെ​ന്ന്​ വി​ശേ​ഷി​പ്പി​ക്കാ​വു​ന്ന ആ ​മു​ഹൂ​ർ​ത്ത​ത്തെ അ​നു​സ്​​മ​രി​ച്ചാ​ണ്​ ബ​ഹി​രാ​കാ​ശ വാ​രാ​ച​ര​ണ​ത്തി​െ​ൻ​റ തു​ട​ക്കം ഇൗ ​ദി​വ​സംത​ന്നെ​യാ​ക​െ​ട്ട എ​ന്ന്​ തീ​രു​മാ​നി​ച്ച​ത്. ബ​ഹി​രാ​കാ​ശ ഗ​വേ​ഷ​ണ​വും കൃ​ത്രി​മോ​പ​ഗ്ര​ഹ​ങ്ങ​ളു​ടെ വി​ക്ഷേ​പ​ണ​വു​മെ​ല്ലാം നി​രീ​ക്ഷി​ക്കു​ന്ന​തി​നും നി​യ​ന്ത്രി​ക്കു​ന്ന​തി​നു​മാ​യി അ​ന്താ​രാ​ഷ്​​ട്ര ത​ല​ത്തി​ൽ ഇ​പ്പോ​ൾ ഒ​രു നി​യ​മ​മു​ണ്ട്. അ​ത​നു​സ​രി​ച്ചു മാ​ത്ര​മേ ഒാ​രോ രാ​ജ്യ​ത്തിനും പ്ര​വ​ർ​ത്തി​ക്കാ​നാ​കൂ. ആ ​നി​യ​മ​ത്തി​െ​ൻ​റ തു​ട​ക്കം 1967 ഒ​ക്​​ടോ​ബ​ർ 10ന്​ ഒ​പ്പു​വെ​ച്ച ക​രാ​റാ​ണ്. ഒൗ​ട്ട​ർ സ്​​പേ​സ്​ ​ട്രീ​റ്റി എ​ന്നാ​ണ്​ ഇ​ത​റി​യ​പ്പെ​ടു​ന്ന​ത്. ഇൗ ​ക​രാ​റി​െ​ൻ​റ പ്രാ​ധാ​ന്യം ക​ണ​ക്കി​ലെ​ടു​ത്താ​ണ്​ ഒ​ക്​​ടോ​ബ​ർ 10 വാ​രാ​ച​ര​ണ​ത്തി​െ​ൻ​റ അ​വ​സാ​ന ദി​വ​സ​മാ​യി തി​ര​ഞ്ഞെ​ടു​ത്ത​ത്. ബ​ഹി​രാ​കാ​ശ വാ​രാ​ച​ര​ണ​ത്തി​െ​ൻ​റ പ്ര​മേ​യം ഒാ​രോ വ​ർ​ഷ​വും വ്യ​ത്യ​സ്​​ത​മാ​യി​രി​ക്കും. ഇൗ ​വ​ർ​ഷ​ത്തെ ​പ്ര​മേ​യം ‘ബ​ഹി​രാ​കാ​ശ​ത്തെ പു​തി​യ ലോ​ക​ങ്ങ​ൾ അ​ന്വേ​ഷി​ക്കു​ന്നു’ എ​ന്ന​താ​ണ്. 
ബ​ഹി​രാ​കാ​ശ പ​ര്യ​വേ​ക്ഷ​ണം ആ​റ്​ പ​തി​റ്റാ​ണ്ട്​ പി​ന്നി​ട്ട സാ​ഹ​ച​ര്യ​ത്തി​ൽ​കൂടി​യാ​ണ്​ ഇ​ത്ത​ര​മൊ​രു പ്ര​മേ​യം തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. സ്​​പു​ട്​​നി​ക്കി​ൽ തു​ട​ങ്ങി​യ ബ​ഹി​രാ​കാ​ശ യാ​ത്ര ഇ​ന്ന്​ എ​വി​ടെ എ​ത്തി​നി​ൽ​ക്കു​ന്നു​വെ​ന്ന ​പ​ഠ​ന​വും ബോ​ധ​വ​ത്​​ക​ര​ണ​വു​മാ​ണ്​ ഇൗ ​വ​ർ​ഷം ച​ർ​ച്ച ചെ​യ്യ​പ്പെ​ടു​ക. ഇൗ ഘട്ടത്തിൽ, ബഹിരാകാശ യാത്രയുടെ പുത്തൻ പ്രവണതകളെക്കുറിച്ച്​ പറയാം.

ചുവന്ന ഗ്രഹത്തിലേക്ക്​
ചു​വ​ന്ന ഗ്ര​ഹം എ​ന്നാണ​ല്ലോ ചൊ​വ്വ അ​റി​യ​പ്പെ​ടു​ന്ന​ത്. ​െചാ​വ്വ ല​ക്ഷ്യ​മാ​ക്കി നി​ര​വ​ധി കൃ​ത്രി​മോ​പ​ഗ്ര​ഹ​ങ്ങ​ളും റോ​ബോ​ട്ടി​ക്​ വാ​ഹ​ന​ങ്ങ​ളും ഭൂ​മി​യി​ൽ​നി​ന്ന്​ വി​ക്ഷേ​പി​ച്ചി​ട്ടു​ണ്ട്. ചൊ​വ്വ​യി​ൽ ജീ​വ​െ​ൻ​റ സാ​ധ്യ​ത തേ​ടി​യു​ള്ള അ​ന്വേ​ഷ​ണ​ങ്ങ​ളാ​യി​രു​ന്നു അ​വ​യൊ​ക്കെ​യും. ഇ​തി​നു​പു​റ​​മെ, ഭൂ​മി​ക്കു പു​റ​ത്ത്​ ​പ്ര​പ​ഞ്ച​ത്തെ നി​രീ​ക്ഷി​ക്കു​ന്ന​തി​നു​ള്ള ഒ​രു മാ​ർ​ഗ​മെ​ന്ന നി​ല​യി​ലും ഇൗ ​യാ​ത്ര​ക​ൾ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. പ​ക്ഷേ, ഇ​പ്പോ​ൾ യാ​ത്ര​യു​ടെ ല​ക്ഷ്യം മാ​റു​ക​യാ​ണ്. ചി​ല ബ​ഹി​രാ​കാ​ശ ഗ​വേ​ഷ​ണ കേ​ന്ദ്ര​ങ്ങ​ൾ ചൊ​വ്വ​യി​ൽ കോ​ള​നി സ്​​ഥാ​പി​ച്ച്​ അ​വി​ടേ​ക്ക്​ മ​നു​ഷ്യ​രെ എ​ത്തി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ്. 2030ഒാ​ടെ ചൊ​വ്വ​യി​ൽ മ​നു​ഷ്യ കോ​ള​നി​യു​ണ്ടാ​കു​മെ​ന്നാ​ണ്​ ഇൗ ​ഗ​വേ​ഷ​ക​ർ അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്. നമുക്ക്​ ഇവർ നടത്തുന്ന പഠനങ്ങൾ എന്തെന്ന്​ നോക്കാം.
മാർസ്​ വൺ എന്നാണ്​ ഇൗ പദ്ധതിയുടെ പേര്​. ചൊവ്വയിൽ മനുഷ്യ കോളനി സ്​ഥാപിക്കുന്നതിനായി 24 യാത്രികർ നടത്തുന്ന യാ​ത്രയാണിത്. അവിടെയെത്തിയാൽ പിന്നെ മടങ്ങാനാവില്ല. അങ്ങനെയാണ്​ പദ്ധതി ആസൂത്രണം ചെയ്​തിരിക്കുന്നത്​. 2024ഓടെ ആദ്യ സംഘം യാത്രികർ അങ്ങോട്ടു പുറപ്പെടും. 
ബാ​സ്​ ലാ​ൻ​സ്​േ​ഡ്രാ​പ് എ​ന്ന ​െഡ​ച്ച് (നെ​ത​ർ​ല​ൻ​ഡ്​​സ്)​ വ്യ​വ​സാ​യി​യാ​ണ്​ മാ​ർ​സ്​ വ​ൺ എ​ന്ന ആ​ശ​യം മു​ന്നോ​ട്ടു​വെ​ച്ച​ത്. 2012ലാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം   പ്രഖ്യാപി​ച്ച​ത്. ചൊ​വ്വ​യി​ൽ കോ​ള​നി സ്​​ഥാ​പി​ക്കേ​ണ്ട 24 പേ​രെ തി​ര​ഞ്ഞെ​ടു​ക്കു​ന്ന ന​ട​പ​ടി​യാ​ണ് ഇ​പ്പോ​ൾ ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. മാ​ർ​സ്​ വ​ണി​ന് ല​ഭി​ച്ച ര​ണ്ട് ല​ക്ഷ​ത്തി​ല​ധി​കം അ​പേ​ക്ഷ​ക​ളി​ൽ പ​ല​ത​ര​ത്തി​ലു​ള്ള അ​ഭി​മു​ഖ​ങ്ങ​ൾ​ക്കു​ശേ​ഷം 100 പേ​രെ തിര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്നു. ഇ​തി​ൽ ഒ​രു മ​ല​യാ​ളി അ​ട​ക്കം മൂ​ന്ന് ഇ​ന്ത്യ​ക്കാ​രു​മു​ണ്ട്. കോയ​മ്പ​ത്തൂ​രി​ൽ എ​ൻ​ജി​നീ​യ​റി​ങ് വി​ദ്യാ​ർ​ഥി​നി​യാ​യ പാ​ല​ക്കാ​ട്ടു​കാ​രി ശ്ര​ദ്ധ പ്ര​സാ​ദാ​ണ് മാ​ർ​സ്​ വ​ണി​ലെ മ​ല​യാ​ളി. ഈ ​നൂ​റുപേ​ർ​ക്ക് അ​ടു​ത്ത എ​ട്ടുവ​ർ​ഷം  വി​വി​ധ ത​ര​ത്തി​ലു​ള്ള പ​രി​ശീ​ല​നം ന​ൽ​കും. അ​തി​നു​ശേ​ഷ​മാ​കും അ​ന്തി​മ ലി​സ്​​റ്റ് പ്ര​ഖ്യാ​പി​ക്കു​ക. 
അ​ടു​ത്ത വ​ർ​ഷം ഒ​രു പേ​ട​കം ചൊ​വ്വ​യി​ലേ​ക്ക് അ​യ​ക്കു​ന്ന​തോ​ടെ​യാ​ണ് മാ​ർ​സ്​ വ​ണിെ​ൻ​റ ഔ​ദ്യോ​ഗി​ക തു​ട​ക്കം.  ഈ ​പേ​ട​കം ചൊ​വ്വ​യി​ലി​റ​ങ്ങി കോ​ള​നി സ്​​ഥാ​പി​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ ചി​ല വ​സ്​​തു​ക്ക​ൾ അ​വി​ടെ സ്​​ഥാ​പി​ക്കും. സോ​ളാ​ർ ഫി​ലി​മു​ക​ൾ, ഗ്ര​ഹോ​പ​രി​ത​ല​ത്തി​ൽ​നി​ന്ന്​ ജ​ല​ത​ന്മാ​ത്ര​ക​ളെ അ​രി​ച്ചെ​ടു​ക്കാ​ൻ ക​ഴി​വു​ള്ള ഓ​വ​ൻ തു​ട​ങ്ങി ഏ​റ്റ​വും പ്രാ​ഥ​മി​ക​മാ​യി വേ​ണ്ട വ​സ്​​തു​ക്ക​ളാ​യി​രി​ക്കും ഈ ​ഘ​ട്ട​ത്തി​ൽ സ്​​ഥാ​പി​ക്കു​ക. ഈ  ​ഓ​വ​ൻ വ​ഴി ല​ഭി​ക്കു​ന്ന  ജ​ല​ത​ന്മാ​ത്ര​ക​ളി​ൽ​നി​ന്നാ​ണ് ‘കോ​ള​നി​വാ​സി​ക​ൾ​ക്ക്’ ആ​വ​ശ്യ​മാ​യ ഓ​ക്സി​ജ​ൻ ഉ​ൽ​പാ​ദി​പ്പി​ക്കു​ക. ആ​ദ്യ സം​ഘം ചൊ​വ്വ​യി​ൽ ഇ​റ​ങ്ങു​മ്പോ​ഴേ​ക്കും 3000 ലി​റ്റ​ർ ജ​ല​വും 120 കി​ലോ​ഗ്രാം ഓ​ക്സി​ജ​നും അ​വി​ടെ ശേ​ഖ​രി​ച്ചി​ട്ടു​ണ്ടാ​കു​മെ​ന്നാ​ണ് ക​ണ​ക്കാ​ക്കു​ന്ന​ത്. 2020ൽ ​മ​റ്റൊ​രു പേ​ട​കംകൂ​ടി അ​യ​ക്കും. കോ​ള​നി​ക്ക് അ​നു​യോ​ജ്യ​മാ​യ സ്​​ഥ​ലം ക​ണ്ടു​പി​ടി​ക്കാ​ൻ ക​ഴി​വു​ള്ള  ഒ​രു റോ​​േബാ​ട്ടാ​യി​രി​ക്കും ഇ​തി​ൽ. ചൊ​വ്വ​യു​ടെ ഉ​പ​രി​ത​ല​ത്തി​ൽ ചു​റ്റി​ത്തി​രി​ഞ്ഞ് ഈ ​റോ​ബോ​ട്ട് ഒ​രു സ്​​ഥ​ലം ക​ണ്ടെ​ത്തും. അ​തി​നു​ശേ​ഷം, ആ​റ് പേ​ട​ക​ങ്ങ​ൾ  ചൊ​വ്വ​യി​ലേ​ക്ക്​ ഒ​ന്നി​ച്ച​യ​ക്കും. ഇ​തി​ൽ മ​നു​ഷ്യ​ന് അ​വി​ടെ ക​ഴി​യാ​ൻ ആ​വ​ശ്യ​മാ​യ മു​റി​ക​ളും മ​റ്റു​മാ​ണ്​ ഉ​ണ്ടാ​വു​ക. ഇ​ത്ര​യും സ​ജ്ജ​മാ​യി ക​ഴി​ഞ്ഞാ​ൽ, ആ​ദ്യ സം​ഘ​ത്തി​ന്​ യാ​ത്ര പു​റ​പ്പെ​ടാം.  2024ൽ ​നാ​ലുപേ​ര​ട​ങ്ങു​ന്ന സം​ഘം ചു​വ​ന്ന ​ഗ്ര​ഹ​ത്തി​ലേ​ക്ക്​ പോ​കും എ​ന്നാ​ണ് ​പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ഏ​ഴു മാ​സ​ത്തെ യാ​ത്ര​ക്കു​ശേ​ഷ​മാ​യി​രി​ക്കും അ​വ​ർ അ​വി​ടെ​യെ​ത്തു​ക. തൊ​ട്ടു​മു​മ്പ് അ​യ​ച്ച പേ​ട​കം സ​ജ്ജ​മാ​ക്കി​യ സൗ​ക​ര്യ​ങ്ങ​ൾ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി അ​വ​ർ​ക്ക് അ​വി​ടെ ക​ഴി​യാം. അ​തി​നു​പു​റ​മെ, അ​ടു​ത്ത ഘ​ട്ട​ത്തി​ൽ ഇ​വി​ടെ​യെ​ത്താ​നു​ള്ള​വ​ർ​ക്കാ​യു​ള്ള സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കു​ക​യും വേ​ണം. ഈ ​സം​ഘം 2026ലാ​യി​രി​ക്കും ചൊ​വ്വ​യി​ലി​റ​ങ്ങു​ക. അ​വ​രും ഈ ​അ​ടു​ത്ത ‘ത​ല​മു​റ​ക്കാ​യു​ള്ള’ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​രും. അ​ങ്ങ​നെ ആ​റു ഘ​ട്ട​ങ്ങ​ളി​ലാ​യി 24 പേ​ർ ചൊ​വ്വ​യി​ലെ​ത്തും. 2035ഓ​ടെ മു​ഴു​വ​ൻ പേ​രും ചൊ​വ്വ​യി​ലെ​ത്തി​യി​ട്ടു​ണ്ടാ​കും. 
ഇൗ ​പ​റ​യു​ന്ന​ത്ര എ​ളു​പ്പ​മ​ല്ല കാ​ര്യ​ങ്ങ​ൾ. പ്രാ​യോ​ഗി​ക​മാ​യി ഒ​േ​ട്ട​റെ ബു​ദ്ധി​മു​ട്ടു​ക​ളു​ണ്ട്​ ഇൗ ​ദൗ​ത്യ​ത്തി​നെ​ന്ന്​ ശാ​സ്​​ത്ര​രം​ഗ​ത്തു​ള്ള​വ​ർത​ന്നെ പ​റ​യു​ന്നു. എ​ങ്കി​ലും പ​ദ്ധ​തി​യു​മാ​യി മു​ന്നോ​ട്ടു​പേ​ാകാ​ൻത​ന്നെ​യാ​ണ്​ മാ​ർ​സ്​ വ​ണി​െ​ൻ​റ തീ​രു​മാ​നം. ഏ​താ​യാ​ലും അ​ടു​ത്ത വ​ർ​ഷം മാ​ർ​സ്​ വ​ൺ ആ​രം​ഭി​ക്കു​ന്ന​തോ​ടെ, ഇൗ ​പ​ദ്ധ​തി​യാ​കും ശാ​സ്​​ത്ര​ലോ​ക​ത്തെ ച​ർ​ച്ച. അ​തി​നാ​യി ന​മു​ക്ക്​ കാ​തോ​ർ​ത്തി​രി​ക്കാം.

നാസയും ഒരുങ്ങുന്നു
ഒ​രു സ്വ​കാ​ര്യ ക​മ്പ​നി ചൊ​വ്വ യാ​ത്ര​ക്ക്​ പു​റ​പ്പെ​ടു​േ​മ്പാ​ൾ അ​മേ​രി​ക്ക​ൻ ബ​ഹി​രാ​കാ​ശ ഗ​വേ​ഷ​ണ ഏ​ജ​ൻ​സി​യാ​യ നാ​സ​ക്ക്​ അ​ട​ങ്ങി​യി​രി​ക്കാ​നാ​കു​മോ? നാ​സ​യും മ​നു​ഷ്യ​രെ ചൊ​വ്വ​യി​ലെ​ത്തി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ്. പ​ക്ഷേ, അ​വ​രു​ടെ ല​ക്ഷ്യം, മ​നു​ഷ്യ​നെ ച​ന്ദ്ര​നി​ലി​റ​ക്കി​യ​തു​പോ​ലു​ള്ള ഒ​ന്നാ​ണ്. അ​താ​യ​ത്,​ ചു​വ​ന്ന ഗ്ര​ഹ​ത്തി​ലേ​ക്കു​ള്ള മ​നു​ഷ്യ സ​ന്ദ​ർ​ശ​നം. അ​തി​നു​ള്ള ഗ​വേ​ഷ​ണ​ങ്ങ​ൾ അ​തി​വേ​ഗം പു​രോ​ഗ​മി​ക്കു​ന്നു. ര​ണ്ട് യാ​ത്രി​ക​രെ ചൊ​വ്വ​യി​ൽ എ​ത്തി​ക്കു​ക​യും ഏ​താ​നും മ​ണി​ക്കൂ​റു​ക​ൾ അ​വി​ടെ ചെ​ല​വ​ഴി​ച്ച​ശേ​ഷം ഭൂ​മി​യി​ൽ തി​രി​ച്ചെ​ത്തി​ക്കു​ന്ന​തു​മാ​ണ് ഈ ​പ​ദ്ധ​തി. ഇ​തി​െ​ൻ​റ ഭാ​ഗ​മാ​യി ഭൂ​മി​യി​ൽ ചൊ​വ്വ​യു​ടെ പ്ര​ത​ല​ത്തി​ന്​ സ​മാ​ന​മാ​യ ഒ​രു പ്ര​ദേ​ശം കൃ​ത്രി​മ​മാ​യി ഉ​ണ്ടാ​ക്കി അ​വി​ടെ ആ​റ്​ യാ​ത്രി​ക​ർ​ക്ക്​ പ​രി​ശീ​ല​നം ന​ൽ​കു​ന്നു​ണ്ട്. അ​മേ​രി​ക്ക​യി​ലെ ഹ​വാ​യി​യി​ലാ​ണ്​ ഇ​ങ്ങ​നെ ചൊ​വ്വ​യു​ടെ മ​ണ്ണൊ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ എ​ട്ട്​ മാ​സം ഇ​വി​ടെ ആ ​ആ​റ്​ യാ​ത്രി​ക​രും ‘ഭൂ​മി’​യു​മാ​യി ബ​ന്ധ​മി​ല്ലാ​തെ ക​ഴി​യു​ക​യാ​യി​രു​ന്നു. സെ​പ്​​റ്റം​ബ​ർ അ​വ​സാ​ന വാ​രം അ​വ​ർ ഒ​ന്നാം ഘ​ട്ട പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കി പു​റ​ത്തു​വ​ന്നു. 2030ഒാ​ടെ ചൊ​വ്വ​യി​ലേ​ക്ക്​ പു​റ​പ്പെ​ടാ​നാ​ണ്​ നാ​സ​യു​ടെ പ​രി​പാ​ടി.