നാളറിവ്
ചാച്ചാജിയുടെ ഓർമയിൽ...
  • അവിനാഷ്​ കാവാട്ട്​
  • 10:26 AM
  • 14/14/2018

നവംബർ 14 ശിശുദിനം

കുട്ടികളെയും പനിനീർ പൂക്കളെയും ഒരുപോലെ ഇഷ്​ടപ്പെട്ട ഒരു ഭരണാധികാരിയുണ്ടായിരുന്നു നമ്മുടെ രാജ്യത്തിന്. കുട്ടികൾ ഏറെ ഇഷ്​ടപ്പെട്ട അദ്ദേഹത്തി​െൻറ ജന്മദിനമായ നവംബർ 14 ഇന്ന്​ ഇന്ത്യയിൽ അറിയപ്പെടുന്നതു​തന്നെ കുട്ടികളുടെ ദിനമായാണ്​. കുട്ടികൾ ‘ചാച്ചാജി’ എന്നു വിളിച്ച ജവഹർലാൽ നെഹ്​റുവി​െൻറ ജന്മദിനം. 1964ൽ നെഹ്​റു അന്തരിച്ചതിനുശേഷം​ അദ്ദേഹത്തി​െൻറ സ്​മരണാർഥമാണ്​ അദ്ദേഹത്തി​െൻറ ജന്മദിനമായ നവംബർ 14 ശിശുദിനമായി ആഘോഷിച്ചുതുടങ്ങിയത്. ബ്രിട്ടീഷുകാരുടെ കൈകളിൽനിന്ന്​ ജീവച്ഛവമെന്നപോലെ കിട്ടിയ ഇന്ത്യയെ ഇന്നത്തെ വികസ്വര ഇന്ത്യയായി മാറ്റിയെടുക്കുന്നതിൽ വലിയ പങ്കുവഹിച്ച ജവഹർലാൽ നെഹ്​റുവിനെ ആധുനിക ഇന്ത്യയുടെ ശിൽപി എന്നാണ്​ വിശേഷിപ്പിക്കുന്നത്​. കുട്ടികളുടെ ക്ഷേമത്തിലും സ്വാതന്ത്ര്യത്തിലും വിദ്യാഭ്യാസത്തിലും ശ്രദ്ധകേന്ദ്രീകരിക്കാനായി സംഘടിപ്പിക്കുന്ന ദിനാചരണമാണ് ശിശുദിനം. ഇന്നത്തെ കുട്ടികളാണ് നാളത്തെ പൗരന്മാര്‍ എന്ന്​ ഉറച്ചു വിശ്വസിച്ചിരുന്ന നെഹ്‌റു കുട്ടികളുടെ ഭാവിക്കായി ഏറെ കരുതലോടെ പ്രവര്‍ത്തിച്ചു. 
കുട്ടികളോട്​ സംവദിക്കാനും അവരോടൊപ്പം കളിക്കാനും നെഹ്​റു ഏറെ ഇഷ്​ടപ്പെട്ടിരുന്നു. കുട്ടികളെ സ്‌നേഹിച്ചും ലാളിച്ചും കുട്ടികള്‍ക്കായി പദ്ധതികള്‍ തയാറാക്കിയും അവരെ ഭാവിയുടെ വാഗ്​ദാനങ്ങളാക്കി മാറ്റിയെടുക്കാൻ  ആവശ്യമായ പ്രവർത്തനങ്ങൾക്ക്​ അദ്ദേഹം ചുക്കാൻപിടിച്ചു.   

അന്തര്‍ദേശീയ ശിശുദിനം
നവംബര്‍ 20നാണ് അന്തര്‍ദേശീയ ശിശുദിനം. ഇന്ന്​ ഏകദേശം 117 രാജ്യങ്ങള്‍ പല ദിനങ്ങളിലായി ശിശുദിനം ആഘോഷിച്ചുവരുന്നുണ്ട്​. ജനീവയിലെ അന്തര്‍ദേശീയ ശിശുക്ഷേമ സംഘടനയുടെ (International Union for Child Welfare) മേല്‍നോട്ടത്തില്‍ 1953 ഒക്ടോബറിലാണ് ലോകത്താകമാനം ശിശുദിനം ആഘോഷിക്കപ്പെട്ടത്. കേന്ദ്ര വിദേശകാര്യമന്ത്രിയായിരുന്ന മലയാളിയായ വി.കെ. കൃഷ്ണമേനോനാണ് അന്തര്‍ദേശീയ ശിശുദിനം എന്ന ആശയം ആദ്യമായി മുന്നോട്ടു​െവച്ചത്. 

നെഹ്​റുവി​െൻറ ജീവിതം
1889 നവംബർ 14ന്​ അലഹബാദിലെ സമ്പന്ന കശ്മീരി പണ്ഡിറ്റ് കുടുംബത്തിൽ മോത്തിലാൽ നെഹ്​റുവി​െൻറയും സ്വരൂപ്റാണി തുസ്സുവി​െൻറയും മകനായാണ് ജവഹർലാൽ നെഹ്​റു ജനിച്ചത്. ബ്രിട്ടീഷ് ഇന്ത്യയിലെ ഏറ്റവും മികച്ച വിദ്യാലയങ്ങളിൽ പ്രാഥമിക വിദ്യാഭ്യാസം നേടിയ ജവഹർലാൽ നെഹ്​റു ഉപരിപഠനത്തിനായി ഇംഗ്ലണ്ടിലേക്ക്‌ യാത്രയായി. ഇംഗ്ലണ്ടിലെ ഹാരോ സ്കൂൾ, കേംബ്രിജ്​-ട്രിനിറ്റി കോളജ് എന്നിവിടങ്ങളിലായിരുന്നു സർവകലാശാല വിദ്യാഭ്യാസം. 
ട്രിനിറ്റി കോളജിൽനിന്ന്​ അദ്ദേഹം ജീവശാസ്ത്രത്തിൽ ബിരുദം നേടി. രണ്ടു കൊല്ലക്കാലം ലണ്ടനിലെ ഇന്നർ ടെംപിളിൽനിന്ന്​ നിയമപഠനം പൂർത്തിയാക്കുകയും 1912ൽ ബാരിസ്​റ്റർ പരീക്ഷ വിജയകരമായി പൂർത്തീകരിക്കുകയും ചെയ്​തു. 1916ൽ കമലയെ വിവാഹം കഴിച്ചു. രണ്ടുവർഷത്തിനു ശേഷം അവർക്ക്​ ഒരു മകൾ പിറന്നു. അവളെ അവർ ഇന്ദിരയെന്നു വിളിച്ചു. ഇന്ത്യയുടെ ഉരുക്കുവനിത എന്നറിയപ്പെട്ട രാജ്യത്തി​െൻറ ഒരേയൊരു വനിത പ്രധാനമന്ത്രിയായി മാറിയ ഇന്ദിര ഗാന്ധി. 

നെഹ്​റു സ്വാതന്ത്ര്യസമര തീച്ചൂളയിലേക്ക്​
ഇന്ത്യൻ നാഷനൽ കോൺഗ്രസി​െൻറ നേതൃത്വത്തിൽ സ്വാതന്ത്ര്യസമരം നടക്കുമ്പോൾ നെഹ്​റുവി​െൻറ പിതാവ്​ മോത്തിലാൽ നെഹ്​റു ഇന്ത്യൻ നാഷനൽ ​േകാൺഗ്രസി​െൻറ  പ്രസിഡൻറായി സേവനമനുഷ്​ഠിച്ചിരുന്നു. 1930കളിൽ സ്വാതന്ത്ര്യസമര പോരാട്ടത്തിന്​​ നേതൃത്വം നൽകിയത്​ നെഹ്​റുവായിരുന്നു. 1942 ആഗസ്​റ്റ്​ ഏഴിനു ബോംബെയില്‍ നടന്ന എ.ഐ.സി.സി സമ്മേളനത്തില്‍ ജവഹർലാൽ നെഹ്​റു ചരിത്രപ്രസിദ്ധമായ ‘ക്വിറ്റ് ഇന്ത്യ’ പ്രമേയം (ബ്രിട്ടീഷുകാർ ഇന്ത്യ വിടുക) അവതരിപ്പിച്ചു. അടുത്ത ദിവസം അറസ്​റ്റ്​ ചെയ്യപ്പെട്ട അദ്ദേഹത്തെയും മറ്റു നേതാക്കളെയും അഹ്​മദ്‌നഗര്‍ ഫോര്‍ട്ടിലേക്കു കൊണ്ടുപോയി. ഇതായിരുന്നു ഏറ്റവും അവസാനത്തേതും ദൈര്‍ഘ്യമേറിയതുമായ ജയില്‍വാസം;  ആകെ ഒമ്പതു തവണയാണ്​ അദ്ദേഹം ജയിലിലടയ്ക്കപ്പെട്ടത്​. ജയിലിൽ കിടന്ന്​ മകൾ ഇന്ദിരക്ക്​ അദ്ദേഹം അയച്ച കത്തുകൾ പിന്നീട്​ ‘ഒരച്ഛൻ മകൾക്കയച്ച കത്തുകൾ’ എന്ന പേരിൽ പ്രസിദ്ധീകരിക്കപ്പെട്ടു. 
നവഭാരതശിൽപിയായ ചാച്ചാജി
ചാച്ചാജിയെ നവഭാരതശിൽപി എന്നു​ വിശേഷിപ്പിക്കാറുണ്ട്​. സ്വതന്ത്രമായ ഇന്ത്യയെ ഇന്നത്തെ സ്വന്തമായി നിലനിൽക്കാനുള്ള ശക്തി കൈവരിക്കാൻ സാധിച്ചതിനു പിന്നിൽ വലിയപങ്കുവഹിച്ചത്​​ നെഹ്​റുവി​​െൻറ വീക്ഷണങ്ങളാണെന്നതാണ്​ അതിനു കാരണം. സംഘടനാ സ്വാതന്ത്ര്യം; മതപരമായ സ്വാതന്ത്ര്യം; ജാതി, മതം, വർണം എന്നിവക്കതീതമായി നിയമം സമത്വപൂർണമായി നടപ്പാക്കുക; കർഷകതാൽപര്യങ്ങൾ സംരക്ഷിക്കുക; തൊട്ടുകൂടായ്മ, തീണ്ടിക്കൂടായ്മ എന്നീ ദുരാചാരങ്ങൾ ഉന്മൂലനം ചെയ്യുക; വ്യവസായങ്ങൾ ദേശസാത്കരിക്കുക; മതനിരപേക്ഷ ഇന്ത്യ സാക്ഷാത്​കരിക്കുക എന്നതുമായിരുന്നു നെഹ്​റുവി​െൻറ ദർശനത്തിലുള്ള ഭാവി ഇന്ത്യ. 

പ്രഥമ പ്രധാനമന്ത്രി
നമ്മുടെ രാജ്യത്തി​െൻറ ആദ്യത്തെ പ്രധാനമന്ത്രിയാണ്​ ജവഹർലാൽ നെഹ്​റു എന്നറിയാമല്ലോ. 1947 ആഗസ്​റ്റ്​15ന്​ സത്യപ്രതിജ്ഞ ചെയ്​ത്​ അധികാരമേറ്റ നെഹ്​റു 1964 വരെ ഇന്ത്യയെ നയിച്ചു. ഇൗ കാലയളവിൽ വിദേശകാര്യ മന്ത്രിയുടെ ചുമതലയും അദ്ദേഹം വഹിച്ചിരുന്നു. അധികാരത്തിലേറിയശേഷം ദേശീയ ആസൂത്രണ കമീഷൻ രൂപവത്​കരിച്ചതും 1951ൽ ആദ്യത്തെ പഞ്ചവത്സര പദ്ധതിക്ക്​ രൂപംനൽകിയതും നെഹ്​റുവായിരുന്നു. ഗ്രാമങ്ങൾതോറും ആയിരക്കണക്കിന് വിദ്യാലയങ്ങൾ നിർമിക്കുകയും പ്രാഥമികവിദ്യാഭ്യാസം പൂർണമായും സൗജന്യമാക്കുകയും ചെയ്​തു. കുട്ടികളിൽ പോഷകാഹാരക്കുറവ് നികത്തുന്നതിനായി ഭക്ഷണവും പാലും സൗജന്യമായി നൽകുന്ന പരിപാടിക്കും തുടക്കമിട്ടു. 1953 ഫെബ്രുവരി10 മുതൽ 1955 ഫെബ്രുവരി 10 വരെയും, 1957 ജനുവരി 39 മുതൽ ഏപ്രിൽ 17 വരെയും,1962 ഒക്​ടോബർ 31 മുതൽ നവംബർ 14 വരെയും രാജ്യത്തി​െൻറ പ്രതിരോധമന്ത്രിയായി  നെഹ്​റു സേവനമനുഷ്​ഠിച്ചിട്ടുണ്ട്​. 1956 ജൂലൈ 24 മുതൽ ആഗസ്​റ്റ്​ 30 വരെയും 1958 ഫെബ്രുവരി 13 മുതൽ 1958 മാർച്ച്​ 13 വരെയും ധനമന്ത്രിയുടെ പദവിയും അലങ്കരിച്ചു. 1964 മേയ് 27ന്​​ നെഹ്​റു അന്തരിച്ചു.

മറ്റു രാജ്യങ്ങളിലെ ശിശുദിനാഘോഷങ്ങള്‍ 
നൈജീരിയ    മേയ് 27
പരഗ്വേ              ആഗസ്​റ്റ്​ 16 
ജപ്പാന്‍               മേയ് 5
തായ്‌വാന്‍       ഏപ്രില്‍ 4
തുര്‍ക്കി           ഏപ്രില്‍ 23
തായ്‌ലൻഡ്​​    ജനുവരിയിലെ രണ്ടാം ശനിയാഴ്ച
അര്‍ജൻറീന    ആഗസ്​റ്റിലെ മൂന്നാം ഞായറാഴ്ച
വെനിസ്വേല   ജൂലൈയിലെ മൂന്നാമത്തെ ഞായറാഴ്ച 
ശ്രീലങ്ക              ഒക്‌ടോബര്‍ 1
ബ്രസീല്‍           ഒക്‌ടോബര്‍ 12 
ചൈന                   ജൂണ്‍ 1
പാകിസ്​താൻ    ജൂലൈ 1
ബംഗ്ലാദേശ്​         മാർച്ച്​ 17