നാളറിവ്
ചരിത്രത്തിൽ ഈ വാരം
  • അബു ദേവാല
  • 04:19 PM
  • 06/02/2018

ഫെബ്രുവരി 6
മോത്തിലാൽ നെഹ്റു അന്തരിച്ചു

1931 ഫെബ്രുവരി 6 ന് മോത്തിലാൽ നെഹ്റു മരിച്ചു. അഭിഭാഷകനും സ്വാതന്ത്ര്യസമരപ്രവർത്തകനുമായിരുന്നു മോത്തിലാൽ നെഹ്റു. ഇന്ത്യൻ നാഷനൽ കോൺഗ്രസി​െൻറ പ്രധാന നേതാവായിരുന്ന അദ്ദേഹം രണ്ടുതവണ കോൺഗ്രസ് പ്രസിഡൻറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1931 ഫെബ്രുവരി ആറിന് അന്തരിച്ചു.

ഫെബ്രുവരി 6
ബോബ് മാർലിയുടെ ജന്മദിനം

ജമൈക്കൻ സംഗീതഞ്ജനാണ് ബോബ്മാർലി. 1945 ഫെബ്രുവരി ആറിന്​- ജമൈക്കയിൽ ജനിച്ചു. നെസ്​റ്റ റോബർട്ട്​ ബോബ്മാർലി എന്നാണ്​ ബോബ്മാർലിയുടെ മുഴുവൻ പേര്. ഗിറ്റാറിസ്​റ്റും ഗാനരചിയിതാവും സംഗീതഞ്ജനുമായ ഈ അപൂർവപ്രതിഭ ജമൈക്കയിലെ രാഷ്​ട്രീയ -സാമൂഹ്യ സാഹചര്യങ്ങളും സംഗീതത്തിന്​ വിഷയമാക്കി. 1999ൽ ടൈംമാസിക ഇദ്ദേഹത്തി​െൻറ ‘എക്‌സോഡസ്’ എന്ന ആൽബം 20ാം നൂറ്റാണ്ടിലെ മികച്ച ആൽബമായി തെരഞ്ഞെടുത്തു. പിന്നീട്ഗ്രാമി അവാർഡ് അദ്ദേഹത്തെതേടിയെത്തി. 1981 സെപ്റ്റംബർ 21ന് ന്യൂയോർക്കിൽവൊണ് അദ്ദേഹം മരിച്ചത്​.

ഫെബ്രുവരി 7
യൂറോപ്യൻ യൂനിയൻ സ്ഥാപിതമായി

യൂറോപ്യൻ വൻകരയിലെ 28 രാജ്യങ്ങൾ ചേർന്നുള്ളഐക്യരാഷ്ട്രമാണ് യൂറോപ്യൻ യൂണിയൻ. 1992ലെ മാസ്ട്രീച്ച് ഉടമ്പടിയിലൂടെയാണ് ഈ ഏകീകൃത രാഷ്​ട്രീയ സംവിധാനം നിലവിൽവന്നത്. ഏകീകൃത യൂറോപ്പിനായി 1951 മുതലുള്ള ശ്രമങ്ങളുടെയും പൊതുവേദികളുടെയും ഫലമാണ്​ യൂറോപ്യൻ യൂണിയ​െൻറ പിറവി. ഏകീകൃതകമ്പോളം, പൊതുനാണയം, പൊതുകാർഷികനയം, പൊതുവ്യാപാരനയം, പൊതുമത്സ്യബന്ധനനയം എന്നിവയാണ്​ യൂണിയ​െൻറ സവിശേഷതകൾ. യൂറോപ്യൻ പാർലമെൻറ്​, യൂറോപ്യൻ നീതിന്യായകോടതി, യൂറോപ്യൻ സെൻ‌ട്രൽ ബാങ്ക്, യൂറോപ്യൻ യൂണിയൻ മന്ത്രിസഭ എന്നിവയാണ്​ പ്രധാനഘടകങ്ങൾ. 28 അംഗരാജ്യങ്ങളാണ്​ യൂറോപ്യൻ യൂണിയനിലുള്ളത്.

ഫെബ്രുവരി 9
ബാബാ ആംതേ അന്തരിച്ചു.

ഇന്ത്യക്കാരനായ സാമൂഹ്യപ്രവർത്തകനാണ് ബാബാആംതേ. മഹാരാഷ്​ട്രയിലെ വറോറയിൽ 1914-ൽ ജനിച്ചു. മുരളീധർ ദേവീദാസ്ആംതേ എന്നാണ്‌ ശരിയായപേര്. ഗാന്ധിജി, ആചാര്യവിനോബാഭാവെ എന്നിവരോട്ചേർന്ന് അദ്ദേഹം ക്വിറ്റ് ഇന്ത്യസമരത്തിൽ പങ്കെടുത്തു. ആം​േത സ്ഥാപിച്ച ‘ആനന്ദവൻ’ സാമൂഹ്യപ്രവർത്തകർക്ക്​ മാതൃകയുംപ്രചോദനവുമാണ്‌. ‘വിദർഗ’ എന്നസ്ഥലത്ത് ‘ആനന്ദവൻ’ എന്നപേരിൽ ചെറിയകുടിൽ കെട്ടി അതിൽ ആറ് കുഷ്ഠരോഗികളെ പാർപ്പിച്ച്സാമൂഹ്യപ്രവർത്തനത്തിന്‌ തുടക്കംകുറിച്ചു. ഇന്നത് 450 ഏക്കർ വിസ്തൃതിയുള്ള പുനരധിവാസകേന്ദ്രമായി വളർന്നു. പത്മശ്രീ, ബജാജ്അവാർഡ്, കൃഷിരത്ന, ദാമിയൻ ദത്തൻ അവാർഡ്, ഇന്ദിരാഗാന്ധിമെമ്മോറിയൽ അവാർഡ്, മാഗ്സസെ അവാർഡ് തുടങ്ങി നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. 1999ൽ ഗാന്ധിസമാധാന സമ്മാനം ലഭിച്ചു. ആനന്ദവനംആശ്രമത്തിൽ 2008 ഫിബ്രുവരി 9ന്​ അന്തരിച്ചു.

ഫെബ്രുവരി 11
തോമസ് ആൽ‌വാ എഡിസൺ ജനനം

മനുഷ്യജീവിതത്തെ മാറ്റിമറിച്ച ഒട്ടേറെ കണ്ടെത്തലുകൾ നടത്തിയ അമേരിക്കക്കാരനാണ് തോമസ് ആൽവാഎഡിസൺ. 1847 ഫെബ്രുവരി 11ന്​ മിലാൻ, ഓഹിയോയിൽ ജനിച്ചു. ഫോണോഗ്രാഫ്, ചലച്ചിത്രകാമറ, വൈദ്യുതബൾബ് തുടങ്ങി ലോകത്തെമ്പാടുമുള്ള ജീവിതങ്ങളെ സ്വാധീനിക്കുന്ന തരത്തിലുള്ള ശ്രേഷ്ഠമായ കണ്ടെത്തലുകൾ അദ്ദേഹംനടത്തി. ആദ്യ വ്യാവസായിക റിസർച്​ ലബോറട്ടറി സ്ഥാപിച്ചയാളെന്ന ബഹുമതിയും എഡിസനുള്ളതാണ്.