നാളറിവ്
ചരിത്രത്തിൽ ഇൗ വാരം
  • അബു ദേവാല
  • 12:15 PM
  • 22/01/2018

ജനുവരി 22
ജോർജ്ജ് ഗോർഡൻ ബൈറൻ(George Gordon Byron)ജന്മദിനം
ആംഗ​ലേയ കവിയും കാൽപനിക പ്രസ്ഥാനത്തി​െൻറ നായകരിൽ ഒരാളുമായിരുന്നു ജോർജ്ജ് ഗോർഡൻ ബൈറൻ. 1788ൽ ഇംഗ്ലണ്ടിൽ ജനനം. 1824 ഏപ്രിൽ 19-ന്​ മരിച്ചു.

ജനുവരി 23 
സുഭാഷ്​ ചന്ദ്രബോസ്​ ജന്മദിനം
ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തി​െൻറ പ്രധാന നേതാക്കളിൽഒരാൾ. 1897ൽ ഒഡിഷയിലെ കട്ടക്ക് പട്ടണത്തിൽ ജനനം. നേതാജി എന്നാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. ഇന്ത്യൻനാഷനൽ ആർമി (-INA) സ്​ഥാപകൻ.

ജനുവരി 24 
പെൺകുട്ടികളുടെ ദേശീയദിനം
ഇന്ത്യയുടെ ആദ്യ വനിതാ പ്രധാനമന്ത്രിയായി ഇന്ദിരാഗാന്ധി  1966-ൽ ചുമതലയേറ്റ ജനുവരി 24 ആണ്​ ദേശീയപെൺകുട്ടിദിനമായി ഇന്ത്യസ്വീകരിച്ചിരിക്കുന്നത്.  പെൺകുട്ടികൾക്ക്​ കൂടുതൽ അവകാശങ്ങൾ ലഭ്യമാക്കുന്നതിനും ലിംഗവിവേചനത്തിനെതിരെ പോരാടുന്നതിനും വേണ്ടിയാണ് ഇങ്ങനെയൊരുദിനം ആചരിച്ചുതുടങ്ങിയത്.
എന്നാൽ അന്താരാഷ്​ട്ര ബാലികാദിനം (International Day of the Girl Child) ആയി ആചരിക്കുന്നത് ഒക്ടോബർ 11--നാണ്.

ജനുവരി 25 
ലീഗ് ഓഫ് നേഷൻസ് സ്ഥാപിതമായി.
ഒന്നാം ലോകയുദ്ധത്തിനുശേഷം 1919-^1920-ൽ നടന്ന പാരിസ് സമാധാന സമ്മേളനത്തി​െൻറ ഫലമായി രൂപംകൊണ്ട രാജ്യാന്തര സംഘടനയാണ് ലീഗ് ഓഫ് നേഷൻസ്.
ഒന്നാം ലോകയുദ്ധം പോലൊരു മഹാവിപത്ത് ആവർത്തിക്കപ്പെടാതിരിക്കുക എന്നുള്ളതായിരുന്നു മുഖ്യലക്ഷ്യം. അമേരിക്കൻ പ്രസിഡണ്ടായിരുന്ന വൂഡ്രോ വിൽസനാണ് ലീഗ് ഓഫ് നേഷൻസ് എന്ന ആശയം കൊണ്ടുവന്നത്.

ജനുവരി 26
റിപ്പബ്ലിക് ദിനം
ഇന്ത്യ ബ്രിട്ടീഷ് ഭരണത്തിൽനിന്നും മോചിതമായി ഒരു പരമോന്നത റിപ്പബ്ലിക് രാജ്യമായതി​െൻറ ഓർമക്കായാണ്​ ജനുവരി 26ന് റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നത്​. 1947 ആഗസ്​റ്റ്​ 15ന് ഇന്ത്യക്ക് സ്വാതന്ത്യം ലഭിച്ചെങ്കിലും ഇന്ത്യയുടെ പരമോന്നത ഭരണ ഘടന നിലവിൽവന്നത് 1950 ജനുവരി 26 നാണ്. 

ജനുവരി 28
ലാലാ ലജ്പത് റായ് ജന്മദിനം
ഇന്ത്യൻ സ്വാതന്ത്ര്യസമര പ്രവർത്തകനായിരുന്നു ലാലാ ലജ്പത് റായ്. 1865 ജനുവരി 28ന് ബ്രിട്ടീഷ് ഇന്ത്യയിലെ പഞ്ചാബിൽ ജനിച്ചു. അടുപ്പമുള്ളവർ ലാലാജി എന്നാണ് ഇദ്ദേഹത്തെ വിളിച്ചിരുന്നത്. പഞ്ചാബിലെ സിംഹം എന്നും അറിയപ്പെട്ടിരുന്നു.