ടെലിസ്‌കോപ്പ്
ചന്ദ്രനെത്തൊട്ടിട്ട്​ 50 ആണ്ട്​
  • 11:11 AM
  • 20/07/2019

കിളികൾ പാടാത്ത, പൂമണവും പൂങ്കാറ്റും മഴയും മഞ്ഞും മേഘവുമില്ലാത്ത, എപ്പോഴും ഇരുണ്ട​േതാ നരച്ചവെട്ടം പരന്ന മാനമോ മാത്രമുള്ള 14 നാൾ (14x24 ഭൗമ മണിക്കൂർ) നീണ്ട തീക്ഷ്ണ പകലും അത്രതന്നെ നീണ്ട കനത്ത രാവുമുള്ള മരുഭൂ സമാനമായ ച​േന്ദ്രാപരിതലത്തിൽ, ഇവയൊക്കെയുള്ള ഭൂലോകത്തുനിന്നു യാത്ര തിരിച്ചവർ കാലുകുത്തി (1969 ജൂ​ൈല 21) അമ്പരന്നതിെൻറ അമ്പതാം വാർഷികമാണ്​ 2019 ജൂ​ൈല 20/21.
റഷ്യ കൃത്രിമപേടകം അയച്ചു ഞെട്ടിച്ച്  ഒരു വ്യാഴവട്ടം കഴിഞ്ഞപ്പോൾ മനുഷ്യനെ ചന്ദ്രനിലെത്തിച്ച് അമേരിക്കയും അമ്പരപ്പിച്ചു. മനുഷ്യ​െൻറ അറിവിനായുള്ള തിരച്ചിലി​െൻറ നിർണായക ചുവടുവെച്ച ആദ്യ ചാന്ദ്രസഞ്ചാരികൾ നീൽ ആംസ്​​േട്രാങ്, ബുസ്​ ആൾഡ്രിൻ, മൈക്കേൽ കോളിൻസ്​ എന്നിവരായിരുന്നു. 
പറവയുടെ ചലനനിയമം മനസ്സിലാക്കിയ മനുഷ്യൻ അത്​ പ്രയോഗിച്ച്​ ആകാശയാനമുണ്ടാക്കി പറന്നു. പാരിൽനിന്നു കണ്ട പൂർണ ചന്ദ്രനെ കൊതി തീരാതെ നോക്കിനിന്നവൻ ചന്ദനിൽ ഇറങ്ങി പരിശോധിച്ചു. 1954ലെ സ്​പുട്നിക്​ വിക്ഷേപണം, 1961ലെ യൂറി ഗഗാറിെൻറ ബഹിരാകാശ സഞ്ചാരം, പിന്നീട് 1969ലെ ചന്ദ്രപ്രവേശനത്തോടെ ചരിത്രം വഴിമാറി. 

പരിചയമില്ലാത്ത മറ്റൊരു വൻകരയിലേക്കുള്ള യാത്രയായിരുന്നില്ല അത്​. മറിച്ച് ഭൂമിയിൽനിന്ന് 3,84,000 കി.മീ അകലെ പ്രാണവായു പോലുമില്ലാത്ത മറ്റൊരു ഗോളത്തിലേക്കുള്ള യാത്രയായിരുന്നു. ശൂന്യാകാശത്തിലൂടെയുള്ള ഈ യാത്ര സങ്കൽപങ്ങൾക്കപ്പുറത്താണ്. 1959ൽ ലൂന 1 ആണ് ചന്ദ്രനെ ലക്ഷ്യമാക്കിയ ആദ്യവാഹനം. ശേഷം 10 വർഷം കഴിഞ്ഞാണ് 1969ൽ ആദ്യമായി മനുഷ്യൻ ചന്ദ്രനിലിറങ്ങിയത്. അതിനിടയിൽ നിരവധി ചാന്ദ്രദൗത്യങ്ങളുണ്ടായിരുന്നു. 1961 മുതൽ 1972 വരെ നീണ്ട നിരവധി മിഷനുകളാണ് അപ്പോളോ. ഇവയിൽ മനുഷ്യനെ വഹിച്ചുള്ള ആദ്യയാത്ര 1968ലായിരുന്നു. 1969നു ശേഷം അപ്പോളോ 12, 14, 15,16,17 ദൗത്യങ്ങളിലായി ആകെ 12 പേർ ചന്ദ്രനിലിറങ്ങിയിട്ടുണ്ട്. ഇവയിൽ അപ്പോളോ 1 കാബിനിലെ തീപിടിത്തം കാരണം വിക്ഷേപണത്തിനു മുമ്പേ പരാജയപ്പെട്ടു. ക്രൂ മരിക്കുകയും ചെയ്തു. അപ്പോളോ 4, 5, 6  മിഷനുകൾ മനുഷ്യരാരും ഇല്ലാത്തവയായിരുന്നു. അപ്പോളോ 7, 9 മിഷനുകൾ മനുഷ്യരെ വഹിച്ചുള്ളവയായിരുന്നു. അപ്പോളോ 13 ചന്ദ്രനിലേക്കുള്ള യാത്രയിൽ ഓക്സിജൻ ടാങ്കിന് തീപിടിച്ച് തകർന്നെങ്കിലും ക്രൂ സുരക്ഷിതമായി തിരിച്ചെത്തി. ചാന്ദ്രയാത്ര സമ്മാനിച്ചത് ഒരു യാത്രയുടെ കൗതുകമോ അമ്പരപ്പോ മാത്രമല്ല, സൂക്ഷ്മമായ സാങ്കേതിക വൈഭവത്തിെൻറ പൂർണതകൂടിയാണ്. 

ഇതായിരുന്നു ആ യാത്ര
അപ്പോളോ 11 മിഷൻ ആണ് ദൗത്യം സാധ്യമാക്കിയത്. ‘സാറ്റൺ v’ റോക്കറ്റിലേറിയാണ് ചാന്ദ്രവാഹനം ആകാശം താണ്ടിയത്. സഞ്ചാരികൾക്കു പുറമെ ച​േന്ദ്രാപരിതലത്തിൽ ഇറങ്ങിയ ലൂനാർ മൊഡ്യൂൾ, നിയന്ത്രണത്തിനും സേവനത്തിനുമുള്ള കമാൻഡ്​ മൊഡ്യൂൾ, സർവിസ്​ മൊഡ്യൂൾ എന്നിവ ചേർന്നതാണ് അപ്പോളോ 11 വാഹനം. കമാൻഡ്​ മൊഡ്യൂൾ, സർവിസ്​ മൊഡ്യൂൾ എന്നിവ ചേർന്ന ഓർബിറ്റർ കൊളംബിയ ചന്ദ്രനെ വലംവെച്ചാണ് പ്രവർത്തിച്ചത്. 
റോക്കറ്റ് അമേരിക്കയിലെ കേപ് കനാവറലിൽനിന്ന് 1969 ജൂ​ൈല 16ന് പറന്നുയർന്നു. 102 മണിക്കൂർ 45 മിനിറ്റ്​ കഴിഞ്ഞാണ് ചന്ദ്രനിലെത്തിയത്. ആദ്യം നീൽ ആംസ്​േട്രാങ്ങും പിന്നീട് ആൽഡ്രിനും ചന്ദ്രനിലിറങ്ങി. മൈക് കോളിൻസ്​ ഓർബിറ്ററിൽ ഇരുന്ന് (പ്രദക്ഷിണ വാഹനം) നിയന്ത്രിച്ചു. നാം ചന്ദ്രനിലേക്ക് നോക്കുമ്പോൾ ഏറ്റവും കറുത്ത് കാണുന്ന ഭാഗമായ സീ ഓഫ് ട്രാൻക്വിലിറ്റിയിലാണ്​ (പ്രശാന്ത സമുദ്രം) അവർ ഇറങ്ങിയത്. ചാന്ദ്രയാത്രികർക്ക് ഒരു ചെറു ചുവടുവെപ്പ് ആയിരുന്നുവെങ്കിൽ മാനവരാശിക്ക് ഒരു വലിയ കുതിച്ചുചാട്ടം തന്നെയായിരുന്നു ചാന്ദ്രപ്രവേശം. ഏഴു മണിക്കൂർ ഉറക്കമുൾപ്പെടെ ആകെ 22 മണിക്കൂർ ചന്ദ്രനിൽ ചെലവഴിച്ച അവർ നിരവധി ചിത്രങ്ങളും 388 കിലോഗ്രാം പാറയും മണ്ണും ശേഖരിച്ച് തിരികെയെത്തി. ഭൗമാന്തരീക്ഷത്തിലെത്തിയ അവർ പാരച്യൂട്ടിലേറി ജൂ​ൈല 24ന്  ശാന്തസമുദ്രത്തിലിറങ്ങി ചരിത്രമായി. 
ചാന്ദ്രപര്യവേക്ഷണത്തിൽനിന്ന്  ചാന്ദ്രവാസത്തിലേക്കും ഗോളാന്തര ഇടത്താവളവും താവളവും കൊതിച്ചുമുന്നേറുന്നതാണ് ഇന്നത്തെ അവസ്​ഥ. പടർന്നു പന്തലിച്ച ആശയവിനിമയ സംവിധാനങ്ങൾ ഈ പരിശ്രമങ്ങളുടെ തുടർച്ചയാണ്. മനുഷ്യനിർമിത വാഹനങ്ങൾ സൗരയൂഥത്തിെൻറ അതിർത്തികൾ കടന്നുപോയിട്ട് പതിറ്റാണ്ടുകൾ പിന്നിട്ടു. ഭൂമിയുടെ അഥവാ മനുഷ്യ​െൻറ അതിരുകളെ സമീപസ്​ഥ ഗോളമായ ചന്ദ്രനിൽനിന്നു തുടങ്ങി ഗാലക്സികളിലേക്ക്​ തള്ളിമാറ്റിയിരിക്കുന്നു. മാസങ്ങളോളം ബഹിരാകാശത്ത് താമസിക്കാനുള്ള നിലയങ്ങൾ ഇപ്പോൾതന്നെ നിലവിലുണ്ട്. എരിഞ്ഞുതീരുന്ന റോക്കറ്റിന് പകരം പുനരുപയോഗിക്കാവുന്ന വാഹനവും പുനരുപയോഗിക്കാവുന്ന വെള്ളവും അന്നവും സാധ്യമാവുന്നതോടെ ഈ പരിശ്രമങ്ങൾ ചെലവു കുറഞ്ഞതാവും. ബഹിരാകാശ ടൂറിസത്തിനു മാത്രമല്ല, ഭിന്നഗ്രഹങ്ങളിലെ ഖനിജങ്ങളിലും മനുഷ്യന് നോട്ടമുണ്ട്. ഭൂമിക്കു പുറത്തെ ഭൂഗോളങ്ങളെയും മനുഷ്യരെയും അന്വേഷിച്ചും ഗവേഷണ പ്രവർത്തനങ്ങൾക്കുമായി സർക്കാറുകൾ മാത്രമല്ല, നിരവധി സ്വകാര്യ കമ്പനികളും ബഹിരാകാശ നിയന്ത്രണത്തിനുള്ള നിയമങ്ങളും നിലവിൽ വന്നുകഴിഞ്ഞിരിക്കുന്നു. യന്ത്രങ്ങളും റോബോട്ടുകളും മൃഗങ്ങളെയും ഒക്കെ അയച്ചു മുന്നേറിയ ആകാശദൗത്യങ്ങൾ നിരവധി പരാജയങ്ങൾക്കുശേഷമാണ് വിജയിച്ചത്. ഈ പരീക്ഷണങ്ങളിൽ ജീവൻ നഷ്​ടപ്പെട്ടവരുമുണ്ട്. തമോദ്രവ്യം, തമോ ഉൗർജം നക്ഷത്രങ്ങളുടെ പരിണാമം, ഗാലക്സികളുടെ പരിണാമം, പ്രപഞ്ചത്തിെൻറ വികാസം ഇവയെയൊക്കെപ്പറ്റി ഇന്ന് വിശാലമായ അറിവുണ്ട്. വിഖ്യാത ശാസ്​ത്രകാരൻ കാൾ സാഗൻ പറഞ്ഞത് നമ്മുടെ ആകാശഗംഗയിൽ മാത്രം അഞ്ഞൂറോളം ഭൂമികളുണ്ടായേക്കാമെന്നാണ്. 

മാനം ഇരുണ്ടുപോയി
പക്ഷേ മാനം ഇരുണ്ടുപോയി; മാനവികതയും. നക്ഷത്രങ്ങൾ കെട്ടുപോയിരിക്കുന്നു. ഭൂമി വെന്തുരുകി തുടങ്ങി മനുഷ്യവാസയോഗ്യമല്ലാതായിരിക്കുന്നതുകൊണ്ടു കൂടിയാണോ നാം മറ്റൊരു ഭൂമി അന്വേഷിക്കുന്നത്? നാം ഇന്നത്തേതുപോലെയുള്ള ജീവിതരീതികൾ പിന്തുടരാനാണ് ശ്രമമെങ്കിൽ 2050 ആവുമ്പോഴേക്ക് മൂന്ന്​ ഭൂമി വേണ്ടിവരുമെന്നാണ് മുന്നറിയിപ്പുകൾ. രാത്രിയിൽ ഭൂമി നിറഞ്ഞു കാണുന്ന വൈദ്യുതി വെളിച്ചം ആകാശക്കാഴ്ചകളെ ഇല്ലാതാക്കുന്നതും വാനകൗതുകം നശിപ്പിക്കുന്നതുമാണ്. ഇത് ഭാവി വാനശാസ്​ത്രജ്​ഞരെ ഇല്ലാതാക്കുമെന്നതിനാൽ രാത്രിവെളിച്ചം നിയന്ത്രിക്കേണ്ടത് അനിവാര്യമാണ്.

ചന്ദ്രാനുഭവം
ആദ്യ ചാന്ദ്ര സഞ്ചാരികൾക്ക് നരച്ച ഒരു മരുഭൂമിയായാണ് അവി​െട അനുഭവപ്പെട്ടത്. ഉയർന്നുനിൽക്കുന്ന കുന്നുകളും മലകളും സമതലങ്ങളും  എണ്ണമറ്റ ഗർത്തങ്ങളും നീന്തൽസാധ്യമല്ലാത്ത സമുദ്രങ്ങളുമാണവിടം. മഴയോ മഞ്ഞോ മേഘങ്ങളോ ഒന്നുമില്ലെങ്കിലും അങ്ങനെ പേരിട്ടിരിക്കുന്ന ഇടങ്ങൾ. ഇളം തെന്നലോ നേർത്ത ശബ്​ദമോ ഇല്ലാത്ത ഇടം ഭയപ്പെടുത്തുന്നതാണ്. അവിടത്തെ പൊടി ഇളകിയതുമാണ്. അപ്പോളോ വാഹനം ഇറങ്ങിയപ്പോഴത്തെ ച​േന്ദ്രാപരിതലത്തിെൻറ കമ്പനം ഏറെ നേരം അവർക്ക് അനുഭവപ്പെട്ടു. ഭൂമിയെക്കാളും ഉറപ്പുണ്ടെങ്കിലും ഘനത്വം കുറവായതിനാലാണിത്.
ഒരു ചുവടുവെച്ചശേഷം അവർ നടക്കാനും കങ്കാരുവിനെപ്പോലെ ചാടാനും തുടങ്ങി. ഇരുകാലും ചേർത്ത് വെച്ചുള്ള കങ്കാരു ചാട്ടം. ഭൂമിയിൽ കൂടിയ ആകർഷണം കാരണം ഏറെ പ്രയാസകരമാണെങ്കിൽ ചന്ദ്രനിൽ ഏറെ എളുപ്പമാണ്. നടന്നു തുടങ്ങിയാൽ പിന്നെ നടത്തം നിർത്താനാണ് പ്രയാസം. വാഹനങ്ങൾ വേഗം കുറച്ചു വന്നുവേണം നിർത്താൻ. അവിടത്തെ പൊടിക്ക് വെടിമരുന്നിെൻറ ഗന്ധമാണ്. കാൽസ്യം, മഗ്​നീഷ്യം, സിലിക്ക ഇവയാണ് പൊടിയുടെ പ്രധാന ചേരുവകൾ. സൂര്യൻ കത്തിനിൽക്കേ തിളക്കമേറിയ നക്ഷത്രങ്ങളെ  ചന്ദ്രാകാശത്ത് കാണാം.
ചന്ദ്രൻ ഭൂമിയിൽനിന്നു വർഷം തോറും 3.8 സെ.മീ വീതം അകന്നുകൊണ്ടിരിക്കുകയാണ്. 1969 ജൂ​ൈല 21ന് ആദ്യമായി കാലുകുത്തിയതിൽ പിന്നെ മാത്രം 1.9 മീറ്റർ ദൂരം അകന്നിട്ടുണ്ട്. ക്രമമായി ആവർത്തിക്കുന്ന വേലിയേറ്റ-ഇറക്കങ്ങൾ വേഗവ്യത്യാസത്തിനു കാരണമാവുകയും ഇതാവട്ടെ പരസ്​പരം അകന്നുപോകുന്നതിനു കാരണമാവുകയും ചെയ്യുന്നു. 460 കോടി വർഷങ്ങൾക്കുമുമ്പ് ഇവ രൂപം കൊണ്ടപ്പോൾ വളരെ അടുത്തായിരുന്നുവെന്നും തൽഫലമായി ചന്ദ്രനിലും ഭൂമിയിലും ഉണ്ടായ വേലിയേറ്റ-ഇറക്കങ്ങൾ അതിശക്തമായിരുന്നുവെന്നും ചന്ദ്രവേഗം കൂടിയിരുന്നുവെന്നും മനസ്സിലാക്കാൻ സാധിക്കും. ശക്തിയേറിയ ആകർഷണ ബലം ചന്ദ്രനിലെ മാൻറിലിലും ഭൂമിയിലും അഗ്നിപർവത സ്​ഫോടനങ്ങൾക്കു കാരണമായിട്ടുണ്ട്. ഭാരം കൂടിയ ഭൂമി ചന്ദ്രനിൽ ഇപ്പോഴും ക്രമമായി സൃഷ്​ടിക്കുന്ന വേലിയേറ്റ-ഇറക്കങ്ങൾ ശ്രദ്ധേയമാണ്. 

അപ്പോളോ യാത്രകൾ

അ​​പ്പോ​​ളോ 1 മു​​ത​​ൽ 6 വ​​രെ
ആ​​ദ്യ​​ത്തെ അ​​പ്പോ​​ളോ വാ​​ഹ​​നം 1967 ജ​​നു​​വ​​രി 27ന് ​​പ്ര​​യാ​​ണ​​സ​​ജ്ജ​​മാ​​യി. 14 ദി​​വ​​സം ബ​​ഹി​​രാ​​കാ​​ശ​​ത്തി​​ൽ ഭൂ​​മി​​യെ ചു​​റ്റി​​പ്പ​​റ​​ക്കാ​​നാ​​ണ് അ​​പ്പോ​​ളോ 1 ത​​യാ​​റാ​​ക്കി​​യ​​ത്. വെ​​ർ​​ജി​​ൻ ഗ്രി​​സം, എ​​ഡ്വേ​​ർ​​ഡ് വൈ​​റ്റ്, റോ​​ജ​​ർ ഷാ​​ഫി എ​​ന്നി​​വ​​ർ ക​​യ​​റി​​യ അ​​പ്പോ​​ളോ വാ​​ഹ​​നം പ​​രീ​​ക്ഷ​​ണ​​ത്തി​​നി​​ട​​യി​​ൽ തീ​​പി​​ടി​​ച്ച​​തു​​കൊ​​ണ്ട് ല​​ക്ഷ്യം നേ​​ടാ​​തെ മൂ​​ന്നു​​യാ​​ത്രി​​ക​​രും കൊ​​ല്ല​​പ്പെ​​ട്ടു. തു​​ട​​ർ​​ന്നു ന​​ട​​ന്ന മൂ​​ന്ന് അ​​പ്പോ​​ളോ ദൗ​​ത്യ​​ങ്ങ​​ളി​​ലും മ​​നു​​ഷ്യ​​ർ ക​​യ​​റി​​യി​​രു​​ന്നി​​ല്ല. അ​​പ്പോ​​ളോ 4 (1967 ന​​വം​​ബ​​ർ^9) മാ​​തൃ​​പേ​​ട​​കം, എ​​ൻ​​ജി​​നു​​ക​​ളും സാ​​റ്റേ​​ൺ 5 റോ​​ക്ക​​റ്റും പ​​രീ​​ക്ഷി​​ക്കു​​ന്ന​​തി​​നാ​​യി പ​​റ​​ന്നു. അ​​പ്പോ​​ളോ 5 (1968 ജ​​നു​​വ​​രി 22) ബ​​ഹി​​രാ​​കാ​​ശ​​ത്ത് ചാ​​ന്ദ്ര​​പേ​​ട​​ക​​ത്തിെ​​ൻ​​റ ആ​​രോ​​ഹ​​ണ അ​​വ​​രോ​​ഹ​​ണ​​ങ്ങ​​ൾ പ​​രീ​​ക്ഷ​​ണ​​വി​​ധേ​​യ​​മാ​​ക്കി. അ​​പ്പോ​​ളോ 6 (1968 ഏ​​പ്രി​​ൽ 4) അ​​പ്പോ​​ളോ വാ​​ഹ​​ന​​ത്തിെ​​ൻ​​റ പ്ര​​വ​​ർ​​ത്ത​​നം പൂ​​ർ​​ണ​​മാ​​യി നി​​രീ​​ക്ഷ​​ണ വി​​ധേ​​യ​​മാ​​ക്കി. 1968 ഒ​​ക്ടോ​​ബ​​ർ 11 ന് ​​അ​​പ്പോ​​ളോ പ​​ദ്ധ​​തി​​യി​​ൽ മ​​നു​​ഷ്യ​​നെ​​യും വ​​ഹി​​ച്ചു​​കൊ​​ണ്ടു​​ള്ള ബ​​ഹി​​രാ​​കാ​​ശ പേ​​ട​​കം യാ​​ത്ര​​തി​​രി​​ച്ചു.

അ​​പ്പോ​​ളോ^7
1968 ഒ​​ക്ടോ​​ബ​​ർ 11ന് ​​അ​​പ്പോ​​ളോ^7 ബ​​ഹി​​രാ​​കാ​​ശ​​ത്തേ​​ക്ക് യാ​​ത്ര​​തി​​രി​​ച്ചു. യാ​​ത്രി​​ക​​രാ​​യ വാ​​ൾ​​ട്ട​​ർ എം. ​​ഷി​​റാ ജൂ​​നി​​യ​​ർ, ഡോ​​ൺ എ​​ഫ്, ഐ​​സ​​ൽ, റോ​​ണി വാ​​ൾ​​ട്ട​​ർ ക​​ണ്ണി​​ങ്ഹാം എ​​ന്നി​​വ​​ർ 11 ദി​​വ​​സം ബ​​ഹി​​രാ​​കാ​​ശ​​യാ​​ത്ര ന​​ട​​ത്തി​​യ​​ശേ​​ഷം ഒ​​ക്ടോ​​ബ​​ർ 22ന് ​​അ​​റ്റ്​​​ലാ​​ൻ​​റി​​ക് സ​​മു​​ദ്ര​​ത്തി​​ൽ സു​​ര​​ക്ഷി​​ത​​മാ​​യി ഇ​​റ​​ങ്ങി. 

അ​​പ്പോ​​ളോ^8
അ​​പ്പോ​​ളോ വാ​​ഹ​​നം ഭൂ​​മി​​യു​​ടെ ആ​​ക​​ർ​​ഷ​​ണ​​ത്തി​​ൽ നി​​ന്ന് അ​​ക​​ന്ന് ചാ​​ന്ദ്ര​​മ​​ണ്ഡ​​ല​​ത്തി​​ൽ എ​​ത്തു​​മ്പോ​​ൾ എ​​ങ്ങ​​നെ പ്ര​​വ​​ർ​​ത്തി​​ക്കു​​മെ​​ന്ന് പ​​രീ​​ക്ഷിക്കാൻ അ​​പ്പോ​​ളോ^8 വി​​ക്ഷേ​​പി​​ച്ചു. 1968 ഡി​​സം​​ബ​​ർ 21ന് ​​ഫ്രാ​​ങ്ക് ബോ​​ർ​​മാ​​ൻ, ജെ​​യിം​​സ്​ ലോ​​വ​​ൽ, വി​​ല്യം ആ​​ൻ​​ഡേ​​ഴ്സ്​ എ​​ന്നി​​വ​​ർ ഇ​​തി​​ൽ ച​​ന്ദ്ര​​നി​​ലേ​​ക്ക് യാ​​ത്ര തി​​രി​​ച്ചു. അ​​പ്പോ​​ളോ 8 ച​​ന്ദ്ര​​നി​​ൽ​​നി​​ന്ന് 112 കി​​ലോ​​മീ​​റ്റ​​ർ ദൂ​​ര​​ത്തി​​ൽ പ​​റ​​ന്ന് വി​​വി​​ധ ചാ​​ന്ദ്ര​​മേ​​ഖ​​ല​​ക​​ളു​​ടെ ചി​​ത്ര​​ങ്ങ​​ളെ​​ടു​​ത്ത് ഭൂ​​മി​​യി​​ലേ​​ക്ക​​യ​​ച്ചു. ഡി​​സം​​ബ​​ർ 27ന് ​​ചാ​​ന്ദ്ര​​യാ​​ത്രി​​ക​​ർ ഭൂ​​മി​​യി​​ൽ തി​​രി​​ച്ചെ​​ത്തി.

അ​​പ്പോ​​ളോ^9
അ​​പ്പോ​​ളോ^9, 1969 മാ​​ർ​​ച്ച് മൂ​​ന്നി​​ന് പു​​റ​​പ്പെ​​ട്ടു. ജെ​​യിം​​സ്​ എ. ​​മ​​ക്ഡ​​വി​​റ്റ്, ഡേ​​വി​​ഡ് സ്​​​കോ​​ട്ട്, റ​​സ്സ​​ൽ ഷൈ​​ക്കാ​​ർ​​ട്ട് എ​​ന്നി​​വ​​രാ​​ണ് ഇ​​തി​​ൽ യാ​​ത്ര​​ചെ​​യ്ത​​ത്. ഭൂ​​മി​​യു​​ടെ ആ​​ക​​ർ​​ഷ​​ണ പ​​രി​​ധി​​യി​​ൽ​െ​​വ​​ച്ച് ചാ​​ന്ദ്ര​​പേ​​ട​​കം മാ​​തൃ​​പേ​​ട​​ക​​ത്തി​​ൽ​​നി​​ന്ന് വേ​​ർ​​പെ​​ടു​​ത്തി. പി​​ന്നീ​​ട് ഇ​​വ പു​​നഃ​​സ​​ന്ധി​​ച്ച ശേ​​ഷം മാ​​ർ​​ച്ച് 13ന് ​​അ​​റ്റ്​​​ലാ​​ൻ​​റി​​ക് സ​​മു​​ദ്ര​​ത്തി​​ൽ ഇ​​റ​​ങ്ങി.

അ​​പ്പോ​​ളോ^10
സ​​ന്ധി​​ക്ക​​ലും വേ​​ർ​​പെ​​ട​​ലും ച​​ന്ദ്ര​െ​​ൻ​​റ ആ​​ക​​ർ​​ഷ​​ണ വ​​ല​​യ​​ത്തി​​ൽ​െ​​വ​​ച്ച് പ​​രീ​​ക്ഷി​​ച്ചു നോ​​ക്കാ​​നാ​​യി 1969 മേ​​യ് 18ന് ​​അ​​പ്പോ​​ളോ^10 ചാ​​ന്ദ്ര​​മ​​ണ്ഡ​​ല​​ത്തി​​ലേ​​ക്ക് യാ​​ത്ര​​തി​​രി​​ച്ചു. തോ​​മ​​സ്​ പി. ​​സ്​​​റ്റാ​​ഫോ​​ർ​​ഡ്, യൂ​​ജി​​ൻ സെ​​ർ​​ണാ​​ൻ, ജോ​​ൺ യ​​ങ്​ എ​​ന്നി​​വ​​രാ​​യി​​രു​​ന്നു യാ​​ത്രി​​ക​​ർ. ച​േ​​ന്ദ്രാ​​പ​​രി​​ത​​ല​​ത്തി​​ൽ​​നി​​ന്ന്​ 15 കി​​ലോ​​മീ​​റ്റ​​ർ ഉ​​യ​​ര​​ത്തി​​ൽ പ​​റ​​ന്ന പേ​​ട​​കം അ​​പ്പോ​​ളോ 11 ഇ​​റ​​ങ്ങേ​​ണ്ട പ്ര​​ദേ​​ശ​​ത്തിെ​​ൻ​​റ ചി​​ത്ര​​ങ്ങ​​ളെ​​ടു​​ത്തു. മേ​​യ് 26ന് ​​പേ​​ട​​കം ഭൂ​​മി​​യി​​ൽ തി​​രി​​ച്ചെ​​ത്തി.

അ​​പ്പോ​​ളോ^11
മ​​നു​​ഷ്യ​​നെ ആ​​ദ്യ​​മാ​​യി ച​​ന്ദ്ര​​നി​​ൽ ഇ​​റ​​ക്കി​​യ ബ​​ഹി​​രാ​​കാ​​ശ ദൗ​​ത്യ​​മാ​​യി​​രു​​ന്നു അ​​പ്പോ​​ളോ^11. ശീ​​ത​​യു​​ദ്ധ​​കാ​​ല​​ത്തെ ബ​​ഹി​​രാ​​കാ​​ശ​​മ​​ത്സ​​ര​​ങ്ങ​​ളി​​ൽ അ​​മേ​​രി​​ക്ക നേ​​ടി​​യ വി​​ജ​​യ​​മാ​​യി ഈ ​​ദൗ​​ത്യം വി​​ല​​യി​​രു​​ത്ത​​പ്പെ​​ട്ടു. 1969 ജൂ​​ലൈ 16ന് ​​ഫ്ളോ​​റി​​ഡ​​യി​​ൽ​​നി​​ന്ന്​ വി​​ക്ഷേ​​പി​​ക്ക​​പ്പെ​​ട്ട ദൗ​​ത്യ​​ത്തി​​ൽ നീ​​ൽ ആം​​സ്​േ​​ട്രാ​​ങ്, എ​​ഡ്വി​​ൻ ആ​​ൽ​​ഡ്രി​​ൻ, മൈ​​ക്ക​​ൽ കോ​​ളി​​ൻ​​സ്​ എ​​ന്നി​​വ​​രാ​​യി​​രു​​ന്നു യാ​​ത്രി​​ക​​ർ. ഈ​​ഗി​​ൾ എ​​ന്ന ചാ​​ന്ദ്ര​​പേ​​ട​​ക​​ത്തി​​ൽ ജൂ​​ലൈ 20ന് ​​ആം​​സ്​േ​​ട്രാ​​ങ്, ആ​​ൽ​​ഡ്രി​​ൻ എ​​ന്നി​​വ​​ർ ച​​ന്ദ്ര​​നി​​ൽ കാ​​ലു​​കു​​ത്തി. പ്ര​​ശാ​​ന്തി​​യു​​ടെ സ​​മു​​ദ്രം എ​​ന്ന സ്​​​ഥ​​ല​​ത്താ​​ണ് അ​​വ​​ർ ഇ​​റ​​ങ്ങി​​യ​​ത്. 21 മ​​ണി​​ക്കൂ​​റും 31 മി​​നി​​ട്ടും അ​​വ​​ർ ച​​ന്ദ്രോ​​പ​​രി​​ത​​ല​​ത്തി​​ൽ ചെ​​ല​​വ​​ഴി​​ച്ചു. ഈ ​​സ​​മ​​യ​​മ​​ത്ര​​യും കൊ​​ളം​​ബി​​യ എ​​ന്ന നി​​യ​​ന്ത്ര​​ണ പേ​​ട​​ക​​ത്തി​​ൽ കോ​​ളി​​ൻ​​സ്​ ച​​ന്ദ്ര​​നെ പ്ര​​ദ​​ക്ഷി​​ണം​െ​​വ​​ച്ചു​​കൊ​​ണ്ടി​​രു​​ന്നു. ജൂ​​ലൈ 24ന് ​​മൂ​​വ​​രും ഭൂ​​മി​​യി​​ൽ തി​​രി​​ച്ചെ​​ത്തി.

അ​​പ്പോ​​ളോ^12
1969 ന​​വം​​ബ​​ർ 14ന് ​​യാ​​ത്ര​​തി​​രി​​ച്ചു. റി​​ച്ചാ​​ർ​​ഡ് ഗോ​​ർ​​ഡ​​ൻ, അ​​ല​​ൻ എം. ​​ബീ​​ൻ, ചാ​​ൾ​​സ്​ കോ​​ൺ​​റാ​​ഡ് ജൂ​​നി​​യ​​ർ എ​​ന്നി​​വ​​രാ​​യി​​രു​​ന്നു യാ​​ത്രി​​ക​​ർ. ‘കൊ​​ടു​​ങ്കാ​​റ്റു​​ക​​ളു​​ടെ ക​​ട​​ൽ’ എ​​ന്നു പേ​​രി​​ട്ട് സ​​ഥ​​ല​​ത്താ​​ണ് ചാ​​ന്ദ്ര പേ​​ട​​കം ഇ​​റ​​ക്കി​​യ​​ത്. 1967 ഏ​​പ്രി​​ലിൽ ച​​ന്ദ്ര​​നി​​ലി​​റ​​ങ്ങി​​യ സ​​ർ​​വേ​​യ​​ർ^3 എ​​ന്ന പേ​​ട​​ക​​ത്തി​​ലെ കാ​​മ​​റ​​യും മ​​റ്റു ചി​​ല ഭാ​​ഗ​​ങ്ങ​​ളും അ​​ഴി​​ച്ചെ​​ടു​​ത്തു കൊ​​ണ്ടു​​വ​​ന്നു. ച​​ന്ദ്ര​​നി​​ലെ പ​​രി​​സ്​​​ഥി​​തി അ​​വ​​യെ എ​​ങ്ങ​​നെ ബാ​​ധി​​ക്കു​​ന്നു എ​​ന്ന്​ പ​​രി​​ശോ​​ധി​​ക്കു​​ക​​യാ​​യി​​രു​​ന്നു ഉ​​ദ്ദേ​​ശ്യം. ന​​വം​​ബ​​ർ 24ന് ​​ഭൂ​​മി​​യി​​ൽ തി​​രി​​ച്ചെ​​ത്തി.

അ​​പ്പോ​​ളോ^13
1970 ഏ​​പ്രി​​ൽ 11ന് ​​ജെ​​യിം​​സ്​ എ. ​​ലോ​​വ​​ൽ, െഫ്ര​​ഡ് ഹോ​​യ്സ്, ജോ​​ൺ എ​​ൽ. സി​​ഗെ​​ർ​​ട്ട് എ​​ന്നീ യാ​​ത്രി​​ക​​ർ അ​​പ്പോ​​ളോ 13ൽ ​​യാ​​ത്ര​​തി​​രി​​ച്ചു. ച​​ന്ദ്ര​​നി​​ലേ​​ക്കു​​ള്ള യാ​​ത്രാ​​മ​​ധ്യേ ഏ​​പ്രി​​ൽ 14ന് ​​ഓ​​ക്സി​​ജ​​ൻ ടാ​​ങ്കി​​ൽ ഉ​​ണ്ടാ​​യ സ്​​​ഫോ​​ട​​നം നി​​മി​​ത്തം അ​​പ്പോ​​ളോ 13 അ​​പ​​ക​​ട​​ത്തി​​ലാ​​യി. അ​​പ്പോ​​ളോ 13 ദൗ​​ത്യം പ​​രാ​​ജ​​യ​​പ്പെ​​ട്ടു​​വെ​​ങ്കി​​ലും സ​​ഞ്ചാ​​രി​​ക​​ളെ ജീ​​വ​​നോ​​ടെ തി​​രി​​ച്ചെ​​ത്തി​​ക്കാൻ ക​​ഴി​​ഞ്ഞു. പേ​​ട​​കം ഏ​​പ്രി​​ൽ 17ന് ​​ശാ​​ന്ത​​സ​​മു​​ദ്ര​​ത്തി​​ൽ ഇ​​റ​​ങ്ങി.

അ​​പ്പോ​​ളോ^14
1971 ജ​​നു​​വ​​രി 31ന് ​​യാ​​ത്ര തി​​രി​​ച്ച അ​​പ്പോ​​ളോ^14​​ൽ അ​​ല​​ൻ ​ഷ​​പ്പേ​​ർ​​ഡ്, സ്​​​റ്റു​​വ​​ർ​​ട്ട് റൂ​​സാ, എ​​ഡ​​്​ഗാ​​ർ മി​​ഷേ​​ൽ എ​​ന്നി​​വ​​രാ​​യി​​രു​​ന്നു യാ​​ത്രി​​ക​​ർ. ഫെ​​ബ്രു​​വ​​രി അ​​ഞ്ചി​​ന് പേ​​ട​​കം ച​​ന്ദ്ര​​നി​​ലെ ഒ​​രു കു​​ന്നി​​ൽ ഇ​​റ​​ങ്ങി. ച​​ന്ദ്ര​െ​​ൻ​​റ ഉ​​ദ്ഭ​​വ ച​​രി​​ത്ര​​ത്തി​​ലേ​​ക്ക് വെ​​ളി​​ച്ചം വീ​​ശു​​ന്ന പ​​ല വ​​സ്​​​തു​​ക്ക​​ളും അ​​പ്പോ​​ളോ 14ന് ​​ക​​ണ്ടെ​​ത്താ​​ൻ ക​​ഴി​​ഞ്ഞു. ച​​ന്ദ്ര​​നി​​ൽ​​നി​​ന്ന് 46 കോ​​ടി വ​​ർ​​ഷം പ്രാ​​യ​​മു​​ള്ള പാ​​റ​​ക​​ൾ ഭൂ​​മി​​യി​​ലേ​​ക്ക് കൊ​​ണ്ടു​​വ​​ന്നു. ഫെ​​ബ്രു​​വ​​രി ഒ​​മ്പ​​തി​​ന് അ​​പ്പോ​​ളോ^14 ശാ​​ന്ത​​സ​​മു​​ദ്ര​​ത്തി​​ൽ സു​​ര​​ക്ഷി​​ത​​മാ​​യി ഇ​​റ​​ങ്ങി.

അ​​പ്പോ​​ളോ^15
1971 ജൂ​​ലൈ 26ന് ​​അ​​പ്പോ​​ളോ^15 യാ​​ത്ര​​തി​​രി​​ച്ചു. ഡേ​​വി​​ഡ് സ്​​​കോ​​ട്ട്, ജെ​​യിം​​സ്​ ഇ​​ർ​​വി​​ൻ, ആ​​ൽ​​ഫ്ര​​ഡ് വോ​​ർ​​ഡ​​ൻ എ​​ന്നി​​വ​​രാ​​യി​​രു​​ന്നു യാ​​ത്രി​​ക​​ർ. ആ​​ദ്യ​​മാ​​യി ച​േ​​ന്ദ്രാ​​പ​​രി​​ത​​ല​​ത്തി​​ൽ മൂ​​ൺ റോ​​വ​​ർ എ​​ന്നൊ​​രു വാ​​ഹ​​നം ഓ​​ടി​​ക്കാ​​ൻ ക​​ഴി​​ഞ്ഞ​​താ​​ണ് ഈ ​​യാ​​ത്ര​​യി​​ലെ പ്ര​​ധാ​​ന നേ​​ട്ടം. ആ​​ഗ​​സ്​​​റ്റ്​ ഏ​​ഴി​​ന് അ​​പ്പോ​​ളോ 15 സു​​ര​​ക്ഷി​​ത​​മാ​​യി ശാ​​ന്ത​​സ​​മു​​ദ്ര​​ത്തി​​ൽ ഇ​​റ​​ങ്ങി.

അ​​പ്പോ​​ളോ^16
1971 ഏ​​പ്രി​​ൽ 16ന് ​​ജോ​​ൺ​​യം​​ഗ്, തോ​​മ​​സ്​ മാ​​റ്റിം​​ഗ്ലി, ചാ​​ൾ​​സ്​ എം.​​ ഡ്യൂ​​ക് എ​​ന്നീ യാ​​ത്രി​​ക​​രു​​മാ​​യി അ​​പ്പോ​​ളോ 16 പു​​റ​​പ്പെ​​ട്ടു. ഏ​​പ്രി​​ൽ 21ന് ​​ചാ​​ന്ദ്ര പ​​ർ​​വ​​ത നി​​ര​​ക​​ളി​​ൽ ഒ​​ന്നാ​​യ ‘ദെ​​ക്കാ​​ർ​​ത്തെ’​​യി​​ൽ ചാ​​ന്ദ്ര​​പേ​​ട​​കം ഇ​​റ​​ങ്ങി. ച​​ന്ദ്ര​​ഗോ​​ളം ഉ​​ദ്ഭ​​വി​​ച്ച കാ​​ലം മു​​ത​​ൽ സൂ​​ര്യ​​ര​​ശ്മി പ​​തി​​ച്ചി​​ട്ടി​​ല്ലാ​​ത്ത ഭാ​​ഗ​​ത്തെ ചാ​​ന്ദ്ര​​ധൂ​​ളി അ​​വ​​ർ ശേ​​ഖ​​രി​​ച്ചു. ചാ​​ന്ദ്ര​​ജീ​​പ്പ് മ​​ണി​​ക്കൂ​​റി​​ൽ 17 കി​​ലോ​​മീ​​റ്റ​​ർ വേ​​ഗ​​ത​​യി​​ൽ ഓ​​ടി​​ച്ചു. ഏ​​പ്രി​​ൽ 27ന് ​​അ​​പ്പോ​​ളോ^16 ശാ​​ന്ത​​സ​​മു​​ദ്ര​​ത്തി​​ൽ സു​​ര​​ക്ഷി​​ത​​മാ​​യി വ​​ന്നി​​റ​​ങ്ങി.

അ​​പ്പോ​​ളോ^17
1972 ഡി​​സം​​ബ​​ർ ഏ​​ഴി​​ന് യൂ​​ജി​​ൻ സെ​​ർ​​ണാ​​ൻ, ഹാ​​രി​​സ​​ൺ ഷ്മി​​റ്റ്, റൊ​​ണാ​​ൾ​​ഡ് ഇ​​വാ​​ൻ​​സ്​ എ​​ന്നീ യാ​​ത്രി​​ക​​രു​​മാ​​യി അ​​പ്പോ​​ളോ^17 യാ​​ത്ര തി​​രി​​ച്ചു. അ​​വ​​രോ​​ടൊ​​പ്പം അ​​ഞ്ച് എ​​ലി​​ക​​ളും യാ​​ത്രി​​ക​​രാ​​യു​​ണ്ടാ​​യി​​രു​​ന്നു. എ​​ലി​​ക​​ൾ മാ​​തൃ​​പേ​​ട​​ക​​ത്തി​​ൽ റൊ​​ണാ​​ൾ​​ഡ് ഇ​​വാ​​ൻ​​സി​​നൊ​​പ്പം 90 കി​​ലോ​​മീ​​റ്റ​​ർ ഉ​​യ​​ര​​ത്തി​​ൽ ച​​ന്ദ്ര​​നെ വ​​ലം​െ​​വ​​ച്ചു. അ​​ഗ്​​​നി​​പ​​ർ​​വ​​ത​​ങ്ങ​​ളേ​​ക്കു​​റി​​ച്ചു​​ള്ള പ​​ഠ​​ന​​വും ച​​ന്ദ്ര​െ​​ൻ​​റ​​യും സൗ​​ര​​യൂ​​ഥ​​ത്തിെ​​ൻ​​റ​​യും ഉ​​ൽ​​പ​​ത്തി​​യേ​​ക്കു​​റി​​ച്ചു​​ള്ള പ​​ഠ​​ന​​വു​​മാ​​യി​​രു​​ന്നു യാ​​ത്ര​​യു​​ടെ മു​​ഖ്യ ല​​ക്ഷ്യം. ഇ​​തോ​​ടെ ആ​​റു​​ത​​വ​​ണ​​യാ​​യി 12 പേ​​ർ ച​​ന്ദ്ര​​നി​​ൽ കാ​​ലു​​കു​​ത്തി. ആ​​ദ്യ​​മാ​​യി ഒ​​രു ശാ​​സ്​​​ത്ര​​ജ്ഞ​​ർ ച​​ന്ദ്ര​​നി​​ൽ പോ​​യ​​ത് അ​​പ്പോ​​ളോ^17 ദൗ​​ത്യ​​ത്തി​​ലാ​​യി​​രു​​ന്നു. ഈ ​​ദൗ​​ത്യ​​ത്തോ​​ടെ അ​​പ്പോ​​ളോ പ​​ദ്ധ​​തി​​ക്ക് വി​​രാ​​മ​​മാ​​യി.
1966 മു​​ത​​ൽ 3,50,000 ആ​​ളു​​ക​​ൾ അ​​പ്പോ​​ളോ വാ​​ഹ​​ന​​ങ്ങ​​ളും സാ​​റ്റേ​​ൺ​​റോ​​ക്ക​​റ്റും മ​​റ്റു സാ​​മ​​ഗ്രി​​ക​​ളും നി​​ർ​​മി​​ക്കു​​ന്ന ജോ​​ലി​​യി​​ൽ ഏ​​ർ​​പ്പെ​​ട്ടി​​രു​​ന്നു. അ​​പ്പോ​​ളോ​​യു​​ടെ മാ​​തൃ​​പേ​​ട​​ക​​ത്തി​​ൽ​​ത​​ന്നെ ഏ​​താ​​ണ്ട് ഇ​​രു​​പ​​ത് ല​​ക്ഷം സൂ​​ക്ഷ്മ ഭാ​​ഗ​​ങ്ങ​​ളു​​ണ്ട്. അ​​പ്പോ​​ളോ യാ​​ത്ര​​ക്ക്​ വേ​​ണ്ടി വ​​ന്ന ഇ​​ന്ധ​​നം ഉ​​പ​​യോ​​ഗി​​ച്ച് ഒ​​രു കാ​​ർ ഭൂ​​മി​​ക്കു ചു​​റ്റും 400 പ്രാ​​വ​​ശ്യം ഓ​​ടി​​ക്കാം എ​​ന്ന് ക​​ണ​​ക്കാ​​ക്ക​​പ്പെ​​ടു​​ന്നു. കോ​​ടി​​ക്ക​​ണ​​ക്കി​​നു ഡോ​​ള​​ർ ഓ​​രോ അ​​പ്പോ​​ളോ പ്ര​​യാ​​ണ​​ത്തി​​നും ചെ​​ല​​വാ​​യി​​ട്ടു​​ണ്ട്.