ചങ്ങലകളിൽനിന്ന്​ സ്വാതന്ത്ര്യത്തിലേക്ക്​...
  • വി.കെ. ഹരിദാസ്
  • 12:57 PM
  • 14/14/2017

‘‘സ്വാ​​ത​​ന്ത്ര്യം എ​​ല്ലാ​​വ​​ർ​​ക്കും പ്രി​​യം​​ത​​ന്നെ. പ​​ക്ഷേ, ഏ​​റ്റ​​വും അ​​ധി​​കം പ്രി​​യം, അ​​ത്​ ന​​ഷ്​​​ട​​പ്പെ​​ട്ടി​​ട്ടു​​ള്ള​​വ​​ർ​​ക്കും ന​​ഷ്​​​ട​​പ്പെ​േ​​ട്ട​​ക്കു​​മെ​​ന്ന വി​​പ​​ത്തു മു​​ന്നി​​ൽ​​ക്കാ​​ണു​​ന്ന​​വ​​ർ​​ക്കു​​മാ​​കു​​ന്നു. ആ​​ധു​​നി​​ക ലോ​​ക​​ത്തി​​ൽ സ്വാ​​ത​​ന്ത്ര്യം പ​​ല​​ത​​ര​​ത്തി​​ലും പ​​രി​​മി​​ത​​മാ​​ണ്. സോ​​പാ​​ധി​​ക​​മാ​​ണ്. പ​​ക്ഷേ, അ​​തി​​ല്ലാ​​ത്ത​​വ​​ർ​​ക്ക്​ ഇൗ ​​പ​​രി​​മി​​തി​​ക​​ൾ അ​​റി​​ഞ്ഞു​​കൂ​​ടാ. അ​​വ​​ർ ആ ​​സ​​ങ്ക​​ൽ​​പ​​ത്തെ ആ​​ദ​​ർ​​ശ​​ഭൂ​​ത​​മാ​​ക്കി​​ത്തീ​​ർ​​ക്കു​​ന്നു. ഒ​​ടു​​ക്കം അ​​ത്​ സു​​തീ​​വ്ര​​മാ​​യ ഒ​​ര​​ഭി​​നി​​വേ​​ശം, അ​​വ​​ന​​വ​​നെ അ​​ടി പു​​ഴ​​ക്കി​​ക്ക​​ള​​യു​​ന്ന​​തും ഉ​​ള്ളു​​നീ​​റ്റി​​ക്ക​​ള​​യു​​ന്ന​​തു​​മാ​​യ ഒ​​ര​​ഭി​​ലാ​​ഷം ആ​​യി​​ത്തീ​​രു​​ന്നു.’’

(ജ​​വ​​ഹ​​ർ​​ലാ​​ൽ നെ​​ഹ്​​​റു ^ഇ​​ന്ത്യ​​യെ ക​​ണ്ടെ​​ത്ത​​ൽ)

ഇ​​ന്ത്യ​​യി​​ലെ പോ​​ർ​​ചു​ഗീ​​സ്​ വൈ​​സ്രോ​​യി​​യാ​​യി ആ​​ൽ​ ബു​​ക്ക​​ർ​​ക്ക്​ വ​​രു​​ന്ന​​ത്​ 1509ലാ​​ണ്. 1510ൽ ​​ബീ​​ജാ​​പ്പൂ​​ർ സു​​ൽ​​ത്താ​​നി​​ൽ​​നി​​ന്ന്​ ഗോ​​വ പി​​ടി​​ച്ചെ​​ടു​​ത്ത ആ​​ൽ​ ബു​​ക്ക​​ർ​​ക്ക്, ഗോ​​വ​​യെ പോ​​ർ​​ചു​​ഗീ​​സ്​ ഇ​​ന്ത്യ​​യു​​ടെ ത​​ല​​സ്​​​ഥാ​​ന​​മാ​​ക്കി. മ​​ലാ​​ക്ക, ഒാ​​ർ​​മ​​ഡ്​ എ​​ന്നീ സ്​​​ഥ​​ല​​ങ്ങ​​ളി​​ൽ കോ​​ട്ട​​ക​​ൾ കെ​​ട്ടി ആ​​ധി​​പ​​ത്യം സ്​​​ഥാ​​പി​​ച്ചു. ദി​​യു, ഗോ​​വ, ക​​ണ്ണൂ​​ർ, കൊ​​ച്ചി, കൊ​​ല്ലം എ​​ന്നി​​വ​​യാ​​യി​​രു​​ന്നു ഇ​​ന്ത്യ​​യി​​ലെ ആ​​ദ്യ​​കാ​​ല പോ​​ർ​​ചു​ഗീ​​സ്​ താ​​വ​​ള​​ങ്ങ​​ൾ. ക്ര​​മേ​​ണ ദാ​​മ​​ൻ, സാ​​ൽ​​സെ​​റ്റ്, ചൗ​​ൾ, ബോം​​ബെ, ഹൂ​ഗ്ലി എ​​ന്നീ കേ​​​​ന്ദ്ര​​ങ്ങ​​ളും അ​​വ​​രു​​ടെ സ്വാ​​ധീ​​ന​​ത്തി​​ലാ​​യി.

ഡ​​ച്ചു​​കാ​​ർ അ​​ഥ​​വ ഹോ​​ള​​ണ്ടു​​കാ​​ർ
ഡ​​ച്ചു​​കാ​​രു​​ടെ വ്യാ​​പാ​​ര സം​​ഘ​​ട​​ന​​യാ​​യ യു​​നൈ​​റ്റ​​ഡ്​ ഇൗ​​സ്​​​റ്റ്​ ഇ​​ന്ത്യ ക​​മ്പ​​നി 1602ലാ​​ണ്​ ഇ​​വി​​ടെ ആ​​രം​​ഭി​​ച്ച​​ത്. 1663ൽ ​​കേ​​ര​​ള​​ത്തി​​ലെ പോ​​ർ​​ചു​​ഗീ​​സു​​കാ​​രു​​ടെ താ​​വ​​ള​ങ്ങ​​ളെ​​ല്ലാം അ​​വ​​ർ കീ​​ഴ​​ട​​ക്കി. ക​​ണ്ണൂ​​ർ, കൊ​​ച്ചി, കൊ​​ല്ലം, സൂ​​റ​​ത്ത്, നാ​​ഗ​​പ​​ട്ട​​ണം, ചി​​ൻ​​സു​​ര, കാ​​സിം ബ​​സാ​​ർ, പാട്​ന എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ൽ ഡ​​ച്ചു​​കാ​​ർ പാ​​ണ്ടി​​ക​​ശാ​​ല​​ക​​ൾ സ്​​​ഥാ​​പി​​ച്ചു. 1741ൽ ​​കു​​ള​​ച്ച​​ൽ യു​​ദ്ധ​​ത്തി​​ലുണ്ടാ​​യ പ​​രാ​​ജ​​യം കേ​​ര​​ള​​ത്തി​​ലെ അ​​വ​​രു​​ടെ വാ​​ണി​​ജ്യ​​ത്തെ പ്ര​​തി​​കൂ​​ല​​മാ​​യി ബാ​​ധി​​ച്ചു. 18ാം നൂ​​റ്റാ​​ണ്ടി​െ​​ൻ​​റ അ​​വ​​സാ​​നം ഡ​​ച്ചു​​കാ​​ർ അ​​വ​​രു​​ടെ വ്യാ​​പാ​​രം പൂ​​ർ​​വേ​​ഷ്യ​​ൻ രാ​​ജ്യ​​ങ്ങ​​ളി​​ലേ​​ക്ക്​ മാ​​റ്റി. ഇ​​ത്​ ഇം​​ഗ്ലീ​​ഷു​​കാ​​രു​​ടെ സ്വാ​​ധീ​​നം വ​​ർ​​ധി​​ക്കാ​​ൻ ഇ​​ട​​യാ​​ക്കു​​ക​​യും ഇ​​ന്ത്യ​​യി​​ലെ ഡ​​ച്ചു കോ​​ട്ട​​ക​​ളെ​​ല്ലാം പി​​ടി​​ച്ചെ​​ടു​​ക്കാ​​ൻ അവർക്ക്​ അ​​വ​​സ​​ര​​മൊ​​രു​​ക്കു​​ക​​യും ചെ​​യ്​​​തു.

​ഫ്ര​​ഞ്ചു​​കാ​​ർ
1644ലാ​​ണ്​ ഫ്ര​​ഞ്ചു​​കാ​​ർ ഇ​​ന്ത്യ​​യി​​ൽ വ്യാ​​പാ​​ര​​ത്തി​​ൽ ഏ​​ർ​​പ്പെ​​ട്ടു തു​ട​ങ്ങി​​യ​​ത്. 1669ൽ ​​മഛ്​​​ലി പ​​ട്ട​​ണ​​ത്തും 1673ൽ ​​പു​​തു​​ശ്ശേ​​രി​​യി​​ലും 1690ൽ ​​ബം​​ഗാ​​ളി​​ലെ ച​​ന്ദ്ര​​ന​​ഗ​​ര​​ത്തി​​ലും ഫ്ര​​ഞ്ചു​​കാ​​ർ പാ​​ണ്ടി​​ക​​ശാ​​ല​​ക​​ൾ സ്​​​ഥാ​​പി​​ച്ചു. പു​​തു​​ശ്ശേ​​രി വ​​ള​​രെ വേ​​ഗം വ​​ള​​ർ​​ന്ന്  ഇ​​ന്ത്യ​​യി​​ലെ ഫ്ര​​ഞ്ച്​ കേ​​ന്ദ്ര കാ​​ര്യാ​​ല​​യ​​മാ​​യി മാ​​റി. 1723ൽ ​​അ​​വ​​ർ മാ​​ഹി പി​​ടി​​​ച്ചെ​​ടു​​ത്തു. യാ​​നം, കാ​​ര​​ക്ക​​ൽ എ​​ന്നി​​വ​​യും കീ​​ഴ​​ട​​ക്കി. ഇ​​ന്ത്യ​​യി​​ൽ നി​​ർ​​ണാ​​യ​​ക​​മാ​​യ നി​​യ​​ന്ത്ര​​ണം നേ​​ടി​​യെ​​ടു​​ക്കു​​ന്ന​​തി​​നു​​മു​​മ്പ്​ ബ്രി​​ട്ടീ​​ഷു​​കാ​​ർ​​ക്ക്​ നേ​​രി​​ടേ​​ണ്ടി​​വ​​ന്ന പ്ര​​ധാ​​ന വി​​ദേ​​ശ​​ശ​​ക്​​​തി ഫ്ര​​ഞ്ചു​​കാ​​രാ​​യി​​രു​​ന്നു. പു​​തു​​ശ്ശേ​​രി​​യു​​ടെ പ​​ത​​ന​​ത്തോ​​ടെ​​യാ​​ണ്​ ഇ​​ന്ത്യ​​യി​​ലെ ഫ്ര​​ഞ്ച്​ സാ​​മ്രാ​​ജ്യ​​ത്തി​​ന്​ അ​​വ​​സാ​​ന​​മു​​ണ്ടാ​​യ​​ത്.

യൂ​​റോ​​പ്യ​​​​രു​​ടെ ആ​​ഗ​​മ​​നം
പോ​​ർ​​ചു​ഗീ​​സ്​ നാ​​വി​​ക​​നാ​​യ വാ​​സ്​​​കോ​​ഡ ഗാ​​മ​​യാ​​ണ്​ യൂ​​റോ​​പ്പി​​ൽ​​നി​​ന്ന്​ ആ​​ഫ്രി​​ക്ക​​യു​​ടെ തെ​​ക്കെ അ​​റ്റ​​ത്തെ ഗു​​ഡ്​​​ഹോ​​പ്​ മു​​ന​​മ്പ്​ ചു​​റ്റി ഇ​​ന്ത്യ​​യി​​ലേ​​ക്കു​​ള്ള ജ​​ല​​മാ​​ർ​​ഗം ക​​ണ്ടു​​പി​​ടി​​ച്ച ആ​​ദ്യ​​ത്തെ യൂ​​റോ​​പ്യ​​ൻ. 1498 മേ​​യ്​ 20ന്, ​​പ​​ത്തു മാ​​സ​​വും ര​​ണ്ടു ദി​​വ​​സ​​വും നീ​​ണ്ട യാ​​ത്ര​​ക്കു​​ശേ​​ഷം ​േകാ​​ഴി​​ക്കോ​​ട്​ ജി​​ല്ല​​യി​​ലെ കാ​​പ്പാ​​ട്​ എ​​ന്ന സ്​​​ഥ​​ല​​ത്ത്​ വാ​​സ്​​​കോ​​ഡ ഗാ​​മ​ ക​​പ്പ​​ലി​​റ​​ങ്ങി. യൂ​​റോ​​പ്യ​​ൻ രാ​​ജ്യ​​ങ്ങ​​ൾ ഏ​​ഷ്യ​​യി​​ലെ​​യും ആ​​​ഫ്രി​​ക്ക​​യി​​ലെ​​യും ത​​ങ്ങ​​ളു​​ടെ കോ​​ള​​നി​​ക​​ൾ സ്​​​ഥാ​​പി​​ച്ച്​ ആ ​​പ്ര​​ദേ​​ശ​​ങ്ങ​​ളെ രാ​​ഷ്​​​ട്രീ​​യ​​മാ​​യും സാ​​മ്പ​​ത്തി​​ക​​മാ​​യും ചൂ​​ഷ​​ണം ചെ​​യ്യാ​​ൻ തു​​ട​​ങ്ങി. വാ​​സ്​​​കോ​​ഡ ഗാ​​മ​ ഇ​​ന്ത്യ​​യി​​ൽ​​നി​​ന്ന്​ മ​​ട​​ങ്ങി​​പ്പോ​​യ​​ത്​ യാ​​ത്ര​​ക്ക്​ ചെ​​ല​​വാ​​യ​​തി​െ​​ൻ​​റ 60 ഇ​​ര​​ട്ടി​​യോ​​ളം വി​​ല​​വ​​രു​​ന്ന സാ​​ധ​​ന​​ങ്ങ​​ളു​​മാ​​യി​​ട്ടാ​​ണ്.

പ്ലാ​​സി യു​​ദ്ധം
1757 ജൂ​​ൺ 23നാ​​ണ്​ പ്ലാ​​സി യു​​ദ്ധം ആ​​രം​​ഭി​​ച്ച​​ത്. റോ​​ബ​​ർ​​ട്ട്​ ക്ലൈ​​വി​െ​​ൻ​​റ നേ​​തൃ​​ത്വ​​ത്തി​​ലു​​ള്ള ബ്രി​​ട്ടീ​​ഷ്​ സൈ​​ന്യ​​വും ബം​​ഗാ​​ളി​​ലെ ന​​വാ​​ബാ​​യ സി​​റാ​​ജ്​^​​ഉ​​ദ്​^​​ദൗ​​ള​​യു​​ടെ സൈ​​ന്യ​​വും ത​​മ്മി​​ലാ​​യി​​രു​​ന്നു ആ ​​യു​​ദ്ധം. ന​​വാ​​ബി​െ​​ൻ​​റ സൈ​​ന്യ​​ത്തെ പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി​​യ റോ​​ബ​​ർ​​ട്ട്​ ക്ലൈ​​വ്​ ബം​​ഗാ​​ളി​െ​​ൻ​​റ നി​​യ​​ന്ത്ര​​ണം ഏ​​റ്റെ​​ടു​​ത്തു. ഇ​​ന്ത്യ​​യി​​ൽ ബ്രി​​ട്ടീ​​ഷ്​ ആ​​ധി​​പ​​ത്യം സ്​​​ഥാ​​പി​​ക്കു​​ന്ന​​തി​​ന്​ തു​​ട​​ക്കം കു​​റി​​ച്ച​​ത്​ ആ ​​യു​​ദ്ധ​​മാ​​ണ്.

ഇ​​രു​​ട്ട​​റ ദു​​ര​​ന്തം (ബ്ലാ​​ക്ക്​ ഹോ​​ൾ ട്രാ​​ജ​​ഡി)
സി​​റാ​​ജ്​ ഉ​​ദ്​ ദൗ​​ള ബം​​ഗാ​​ളി​​ലെ ന​​വാ​​ബാ​​യി അ​​ധി​​കാ​​ര​​മേ​​റ്റ​​പ്പോ​​ൾ അ​​ദ്ദേ​​ഹ​​ത്തി​െ​​ൻ​​റ ക​​ൽ​​പ​​ന​​ക​​ൾ അ​​നു​​സ​​രി​​ക്കാ​​ൻ ക​​ൽ​​ക്ക​​ത്ത​​യി​​ൽ ത​​മ്പ​​ടി​​ച്ചി​​രു​​ന്ന ബ്രി​​ട്ടീ​​ഷു​​കാ​​ർ ത​​യാ​​റാ​​യി​​രു​​ന്നി​​ല്ല. ന​​വാ​​ബി​െ​​ൻ​​റ അ​​ഭി​​ലാ​​ഷ​​ങ്ങ​​ൾ​​ക്ക്​ വി​​രു​​ദ്ധ​​മാ​​യി ക​​ൽ​​ക്ക​​ത്ത​​യി​​ലെ ഫോ​​ർ​​ട്ട്​ വി​​ല്യ​​മി​​ലെ സൈ​​നി​​ക​ശ​​ക്​​​തി വ​​ർ​​ധി​​പ്പി​​ച്ചു. ഇ​​തി​​ൽ ക്ഷ​​ു​​ഭി​​ത​​നാ​​യ ദൗ​​ള, ഫോ​​ർ​​ട്ട്​ വി​​ല്യം പി​​ടി​​ച്ചെ​​ടു​​ത്തു. അ​​വി​​ടെ​​യു​​ണ്ടാ​​യി​​രു​​ന്ന 148 ബ്രി​​ട്ടീ​​ഷു​​കാ​​രെ കു​​ടു​​സ്സാ​​യ ഒ​​രു മു​​റി​​യി​​ൽ ബ​​ന്ധ​​ന​​സ്​​​ഥ​​രാ​​ക്കി. പ്രാ​​ണ​​വാ​​യു കി​​ട്ടാ​​തെ ഇ​​തി​​ൽ 123 പേ​​ർ ശ്വാ​​സം​​മു​​ട്ടി മ​​രി​​ച്ചു. ഇൗ ​​സം​​ഭ​​വ​​മാ​​ണ്​ ഇ​​രു​​ട്ട​​റ ദു​​ര​​ന്തം’ (ബ്ലാ​​ക്ക്​ ഹോ​​ൾ ട്രാ​​ജ​​ഡി) എ​​ന്ന പേ​​രി​​ല​​റി​​യ​​പ്പെ​​ടു​​ന്ന​​ത്.

ഇ​​ന്ത്യ​​യി​​ലെ ആ​​ദ്യ ഗ​​വ​​ർ​​ണ​​ർ ജ​​ന​​റ​​ൽ
വാ​​റ​​ൻ ഹേ​​സ്​​​റ്റി​​ങ്​​​സാ​​ണ്​ ബ്രി​​ട്ടീ​​ഷ്​ ഇ​​ന്ത്യ​​യു​​ടെ ആ​​ദ്യ​​ത്തെ ഗ​​വ​​ർ​​ണ​​ർ ജ​​ന​​റ​​ൽ. 1773ൽ ​​ബ്രി​​ട്ടീ​​ഷ്​ പാ​​ർ​​ല​​മെ​​ൻ​​റ്​ പാ​​സാ​​ക്കി​​യ​ റെ​​ഗു​​ലേ​​റ്റ​ി​ങ്​ ആ​​ക്​​​ട്​ പ്ര​​കാ​​ര​​മാ​​യി​​രു​​ന്നു ഇ​​ത്. അ​​തു​​വ​​രെ ഇൗ ​​സ്​​​ഥാ​​നം അ​​റി​​യ​െ​​പ്പ​​ട്ടി​​രു​​ന്ന​​ത്​ ബം​​ഗാ​​ൾ ഗ​​വ​​ർ​​ണ​​ർ എ​​ന്നാ​​ണ്. ഇൗ​​സ്​​​റ്റ്​ ഇ​​ന്ത്യ ക​​മ്പ​​നി​​യു​​ടെ ക​​ൽ​​ക്ക​​ത്ത​​യി​​ലെ പ്ര​​സി​​ഡ​​ൻ​​റാ​​ണ്​ ബം​​ഗാ​​ളി​ലെ ഗ​​വ​​ർ​​ണ​​ർ എ​​ന്ന പേ​​രി​​ൽ അ​​റി​​യ​​പ്പെ​​ട്ടി​​രു​​ന്ന​​ത്. റോ​​ബ​​ർ​​ട്ട്​ ക്ലൈ​​വ്​ ആ​​ണ്​ ആ​​ദ്യ​​ത്തെ ബം​​ഗാ​​ൾ ഗ​​വ​​ർ​​ണ​​ർ.

ബ്രി​​ട്ടീ​​ഷ്​ ആ​​ധി​​പ​​ത്യം
1857ലെ ​​ശി​പാ​​യി ല​​ഹ​​ള ഇ​​ന്ത്യ​​ൻ ഭ​​ര​​ണ​​സം​​വി​​ധാ​​ന​​ത്തി​​ൽ വ​​ലി​​യ മാ​​റ്റ​​ങ്ങ​​ൾ​​ക്കി​​ട​​യാ​​ക്കി. 1858ൽ ​​ഇ​​ന്ത്യ​​യു​​ടെ ഭ​​ര​​ണം ഇൗ​​സ്​​​റ്റ്​ ഇ​​ന്ത്യ ക​​മ്പ​​നി​​യി​​ൽ​​നി​​ന്ന്​ ബ്രി​​ട്ടീ​​ഷ്​ പാ​​ർ​​ല​​മെ​​ൻ​​റ്​ ഏ​​റ്റെ​​ടു​​ത്തു. ബോ​​ർ​​ഡ്​ ഒാ​​ഫ്​ ക​​ൺ​​ട്രോ​​ൾ 15 അം​​ഗ ഇ​​ന്ത്യ കൗ​​ൺ​​സി​​ലാ​​വു​ക​​യും അ​​തി​െ​​ൻ​​റ പ്ര​​സി​​ഡ​​ൻ​​റ്​ ​ഇ​​ന്ത്യ സെ​​ക്ര​​ട്ട​​റി​​യാ​​വു​ക​​യും ചെ​​യ്​​​തു. ഗ​​വ​​ർ​​ണ​​ർ ജ​​ന​​റ​​ൽ, രാ​​ജാ​​വി​െ​​ൻ​​റ നേ​​രി​​ട്ടു​​ള്ള പ്ര​​തി​​നി​​ധി​െ​​യ​​ന്ന നി​​ല​​ക്ക്​ ‘വൈ​േ​​സ്രാ​​യി’ എ​​ന്ന പു​​തി​​യ സ്​​​ഥാ​​ന​​പ്പേ​​രി​​ൽ അ​​റി​​യ​​പ്പെ​​ടാ​​ൻ തു​​ട​​ങ്ങി. 

1857ലെ ഒന്നാം സ്വാതന്ത്ര്യ സമരം
1857ൽ ​​ന​​ട​​ന്ന ക​​ലാ​​പ​​ത്തി​​ന്​ ശി​പാ​​യി ല​​ഹ​​ള എ​​ന്നും പ​​റ​​യാ​​റു​​ണ്ട്. അ​​താ​​ണ്​ ശ​​രി​​യും. പ​​ട്ടാ​​ള​​ക്കാ​​രു​​ടെ മ​​തം ന​​ഷ്​​​ട​​പ്പെ​​ടു​​ത്താ​​ൻ തോ​​ട്ട​​ക​​ൾ (അ​​ന്ന​​ത്തെ​​ക്കാ​​ല​​ത്തെ തോ​​ക്കി​​ൽ ഉ​​പ​​യോ​​ഗി​​ക്കു​​ന്ന ഉ​​ണ്ട) ഉ​​പ​​യോ​​ഗി​​ക്കു​​ന്നു​​വെ​​ന്നു​​മു​​ള്ള പ്ര​​ചാ​​ര​​ണം ന​​ട​​ക്കു​​ന്ന അ​​വ​​സ​​ര​​ത്തി​​ലാ​​ണ്, പ​​ന്നി​​യു​​ടെ​​യും പ​​ശു​​വി​െ​​ൻ​​റ​​യും കൊ​​ഴു​​പ്പു​​കൊ​​ണ്ട്​ നി​​ർ​​മി​​ച്ച തോ​​ട്ട ക​​ടി​​ച്ചു​​കീ​​റി തോ​​ക്കി​​ൽ നി​​റ​​ക്ക​​ണ​​മെ​​ന്ന ഒ​​രു ക​​ൽ​​പ​​ന വ​​ന്ന​​ത്. ഹി​​ന്ദു​​ക്ക​​ളു​​ടെ​​യും മു​​സ്​​​ലിം​​ക​​ളു​​ടെ​​യും മ​​തം ന​​ശി​​പ്പി​​ക്കു​​വാ​​ൻ വേ​​ണ്ടി​​യാ​​ണി​​തെ​​ന്ന്​ പ​​ട്ടാ​​ള​​ക്കാ​​ർ വി​​ശ്വ​​സി​​ച്ചു. ഹി​​ന്ദു​​ക്ക​​ൾ​​ക്ക്​ പ​​ശു മാ​​താ​​വും മു​​സ്​​​ലിം​​ക​​ൾ​​ക്ക്​ പ​​ന്നി ഹ​​റാ​​മു​​മാ​​ണ്. ഇ​​തി​​നെ​​തി​​രെ​​യാ​​യി​​രു​​ന്നു ഒ​​ന്നാം സ്വാ​​ത​​ന്ത്ര്യ​​സ​​മ​​ര​​മെ​​ന്ന്​ വി​​ശേ​​ഷി​​പ്പി​​ക്കു​​ന്ന ശി​​പാ​​യി (പ​​ട്ടാ​​ള​​ക്കാ​​ര​​ൻ) ല​​ഹ​​ള ന​​ട​​ന്ന​​ത്. . 1858 ജൂ​​ൺ 20ന്​ ​​ഗ്വാ​​ളി​​യോ​​ർ കോ​​ട്ട ബ്രി​​ട്ടീ​​ഷ്​ സേ​​ന പി​​ടി​​ച്ചെ​​ടു​​ത്ത​​തോ​​ടെ, 1857ലെ ‘​​ഒ​​ന്നാം സ്വാ​​ത​​ന്ത്ര്യ​​സ​​മ​​ര’​​ത്തി​​ന്​ അ​​ന്ത്യ​​മാ​​യി!

ആ​​ദ്യ​​ത്തെ ബ്രി​​ട്ടീ​​ഷ്​ വൈ​​സ്രോ​​യി
1858ൽ ​​ബ്രി​​ട്ടീ​​ഷ്​​ പാ​​ർ​​ല​​മെ​​ൻ​​റി​​ൽ അ​​വ​​ത​​രി​​പ്പി​​ച്ച ആ​​ക്​​​ട്​ പ്ര​​കാ​​രം ഇ​​ന്ത്യ​​യു​​ടെ ഭ​​ര​​ണം ഇൗ​​സ്​​​റ്റ്​ ഇ​​ന്ത്യ ക​​മ്പ​​നി​​യി​​ൽ​​നി​​ന്ന്​ ബ്രി​​ട്ട​​ൻ നേ​​രി​​ട്ട്​ ഏ​​റ്റെ​​ടു​​ത്തു. ബ്രി​​ട്ടീ​​ഷ്​ ഇ​​ന്ത്യ​​യു​െ​​ട അ​​വ​​സാ​​ന​​ത്തെ ഗ​​വ​​ർ​​ണ​​ർ ജ​​ന​​റ​​ൽ ആ​​യി​​രു​​ന്ന കാ​​നി​​ങ്​ പ്ര​​ഭു​​വി
​െ​​ന (1856^1858) ബ്രി​​ട്ടീ​​ഷ്​ ഇ​​ന്ത്യ​​യു​​ടെ ആ​​ദ്യ​​ത്തെ വൈ​​സ്രോ​​യി ആ​​യി നി​​യ​​മി​​ച്ചു (1858^1862).

ഇ​​ന്ത്യ​​ൻ നാ​​ഷ​​ന​​ൽ കോ​​​ൺ​​ഗ്ര​​സ്​
മു​​ഗ​​ൾ സാ​​​മ്രാ​​ജ്യ​​ത്തി​െ​​ൻ​​റ ത​​ക​​ർ​​ച്ച​​യോ​​ടെ ഇ​​ന്ത്യ​​യി​​ൽ ബ്രി​​ട്ടീ​​ഷ്​ ആ​​ധി​​പ​​ത്യ​​ത്തി​​ന്​ ശ​​ക്​​​തി​േ​​യ​​റി. 1857ലെ ​​ല​​ഹ​​ള മു​​ത​​ൽ ഒ​​ന്നാം ലോ​​ക​​യു​​ദ്ധം​ വ​​രെ​​യു​​ള്ള കാ​​ല​​ഘ​​ട്ടം ബ്രി​​ട്ടീ​​ഷു​​കാ​​രെ സം​​ബ​​ന്ധി​​ച്ചി​​ട​​ത്തോ​​ളം സ്വ​​സ്​​​ഥ​​ഭ​​ര​​ണ​​ത്തി​േ​​ൻ​​റ​​താ​​യി​​രു​​ന്നു. സം​​ഘ​​ടി​​ത​​മാ​​യ സ​​മ​​ര​​ങ്ങ​​ളോ എ​​തി​​ർ​​പ്പു​​ക​​ളോ അ​​വ​​ർ​​ക്ക്​ നേ​​രി​​ടേ​​ണ്ടി​​വ​​ന്നി​​ല്ല. മാ​​ത്ര​​മ​​ല്ല, ‘അ​​ഖി​​ലേ​​ന്ത്യ’ എ​​ന്ന സ​​ങ്ക​​ൽ​​പം​​പോ​​ലും ഇ​​ല്ലാ​​ത്ത കാ​​ലം. 600ഒാ​​ളം നാ​​ട്ടു​​രാ​​ജ്യ​​ങ്ങ​​ളാ​​യി വി​​ഭ​​ജി​​ക്ക​​പ്പെ​​ട്ടു​​കി​​ട​​ന്നി​​രു​​ന്ന കാ​​ല​​മാ​​യി​​രു​​ന്നു അ​​ത്. കോ​​​ൺ​​ഗ്ര​​സി​െ​​ൻ​​റ പി​​റ​​വി​​യോ​​ടു​​കൂ​​ടി​​യാ​​ണ്​ ഇ​​ന്ത്യ​​യി​​ലെ ബ്രി​​ട്ടീ​​ഷ്​ സാ​​മ്രാ​​ജ്യ​​ത്വ​​ത്തി​െ​​ൻ​​റ അ​​ടി​​ത്ത​​റ ഇ​​ള​​കി​​യ​​ത്. ജ​​ന​​ങ്ങ​​ളി​​ൽ ദേ​​ശീ​​യ​​ബോ​​ധം വ​​ള​​ർ​​ത്തി​​യ​​തും ഇൗ ​​ബോ​​ധ​​ത്തി​​ന്​ പൂ​​ർ​​ണ​​മാ​​യ സാ​​ക്ഷാ​​ത്​​​കാ​​രം ന​​ൽ​​കി​​യ​​തും ഇ​​ന്ത്യ​​ൻ നാ​​ഷ​​ന​​ൽ കോ​​ൺ​​ഗ്ര​സാ​​ണ്. 
1885 ഡി​​സം​​ബ​​ർ 28 മു​​ത​​ൽ 30 വ​​രെ ബോം​​ബെ​​യി​​ലെ ഗോ​​കു​​ൽ​​ദാ​​സ്​ തേ​​ജ്​​​പാ​​ൽ സം​​സ്​​​കൃ​​ത കോ​​ള​​ജി​​ൽ ന​​ട​​ന്ന സ​​മ്മേ​​ള​​ന​​ത്തി​​ലാ​​ണ്​ ഇ​​ന്ത്യ​​ൻ നാ​​ഷ​​ന​​ൽ കോ​​ൺ​​ഗ്ര​​സ്​ രൂ​​പം​​കൊ​​ണ്ട​​ത്. ആ​​ദ്യ സ​​മ്മേ​​ള​​ന​​മാ​​യ​​തി​​നാ​​ൽ 72 പ്ര​​തി​​നി​​ധി​​ക​​ളാ​​ണ്​ പ​െ​​ങ്ക​​ടു​​ത്ത​​ത്. ഡ​​ബ്ല്യൂ.​​സി. ബാ​​ന​​ർ​​ജി​​യാ​​ണ്​ ആ​​ദ്യ​ പ്ര​​സി​​ഡ​​ൻ​​റ്. ആ​​ദ്യ സ​​മ്മേ​​ള​​ന​​ത്തി​​ൽ ഒ​​മ്പ​​ത്​ പ്ര​​മേ​​യ​​ങ്ങ​​ൾ പാ​​സാ​​ക്കി. ബ്രി​​ട്ടീ​​ഷു​​കാ​​ർ അ​​വ​​രു​​ടെ ന​​യ​​ത്തി​​ൽ മാ​​റ്റം​വ​​രു​​ത്ത​​ണ​​മെ​​ന്നും ഭ​​ര​​ണ​​സം​​വി​​ധാ​​നം പ​​രി​​ഷ്​​​ക​​രി​​ക്ക​​ണ​​മെ​​ന്നും ആ​​ദ്യ സ​​മ്മേ​​ള​​നം ആ​​വ​​ശ്യ​​പ്പെ​​ട്ടു.

ക​​ഴ്​​​സ​​ൺ പ്ര​​ഭു​​വി​െ​​ൻ​​റ തീ​​രു​​മാ​​ന​​ങ്ങ​​ൾ
ക​​ഴ്​​​സ​​ൺ പ്ര​​ഭു​​വി​െ​​ൻ​​റ (1899^1905) കാ​​ല​​ത്ത്​ ന​​ട​​പ്പാ​​ക്കി​​യ ചി​​ല തീ​രു​മാ​​ന​​ങ്ങ​​ളാ​​ണ്​ കോ​​ൺ​​ഗ്ര​​സി​െ​​ന അ​​ഖി​​ലേ​​ന്ത്യാ ത​​ല​​ത്തി​​ലു​​ള്ള ഒ​​രു മ​​ഹാ​​പ്ര​​സ്​​​ഥാ​​ന​​മാ​​ക്കി മാ​​റ്റി​​യ​​ത്. ഹി​​ന്ദു^​മു​​സ്​​​ലിം ​െഎ​​ക്യ സാ​​ധ്യ​​ത​​ക​​ളെ ത​​ക​​ർ​​ക്കു​​ക എ​​ന്ന​​താ​​യി​​രു​​ന്നു 1905ൽ ​​ന​​ട​​പ്പാ​​ക്കി​​യ ബം​​ഗാ​​ൾ വി​​ഭ​​ജ​​ന​​ത്തി​െ​​ൻ​​റ ല​​ക്ഷ്യം. ഇ​​ന്ത്യ​​യെ മു​​ഴു​​വ​​ൻ പ്ര​​ക്ഷു​​ബ്​​​ധ​​മാ​​ക്കി​​യ ബം​​ഗാ​​ൾ വി​​ഭ​​ജ​​നം ശ​​ക്​​​ത​​മാ​​യ  ഒ​​രു ബ​​ഹു​​ജ​​ന​സ​​മ​​ര​​ത്തി​​ന്​ കാ​​ര​​ണ​​മാ​​യി. ഇൗ ​​സ​​മ​​ര​​ത്തി​െ​​ൻ​​റ നേ​​തൃ​​ത്വം ഏ​​റ്റെ​​ടു​​ത്ത​​ത്​ സു​േ​​ര​​ന്ദ്ര​​നാ​​ഥ ബാ​​ന​​ർ​​ജി​​യാ​​ണ്. ഇൗ ​​സ​​മ​​ര​​ത്തി​െ​​ൻ​​റ ഭാ​​ഗ​​മാ​​യി  സ്വ​​ദേ​​ശി പ്ര​​സ്​​​ഥാ​​ന​​വും ഉ​​ട​​ലെ​​ടു​​ത്തു. 1911ൽ ​​ഹാ​​ർ​​ഡി​ങ്​ ​പ്ര​​ഭു​​വി​െ​​ൻ​​റ കാ​​ല​​ത്ത്​ ബം​​ഗാ​​ൾ വി​​ഭ​​ജ​​നം റ​​ദ്ദ്​ ചെ​​യ്​​​തു.

വി​​പ്ല​​വ പ്ര​​സ്​​​ഥാ​​ന​​ങ്ങ​​ൾ
ഇ​​ന്ത്യ​​ൻ നാ​​ഷ​​ന​​ൽ കോ​​ൺ​​ഗ്ര​​സി​​െ​​ൻ​​റ നേ​​തൃ​​ത്വ​​ത്തി​​ൽ ന​​ട​​ന്ന സ്വാ​​ത​​ന്ത്ര്യ​സ​​മ​​ര​​ത്തി​​ന്​ നെ​​ടു​​നാ​​യ​​ക​​ത്വം വ​​ഹി​​ച്ച​​ത്​ മ​​ഹാ​​ത്​​​മാ​​ഗാ​​ന്ധി​​യാ​​യി​​രു​​ന്നു. അ​​ദ്ദേ​​ത്തി​െ​​ൻ​​റ സ​​മ​​രാ​​യു​​ധ​​മാ​​ക​െ​​ട്ട അ​​ഹിം​​സ​​യും സ​​ത്യ​​ഗ്ര​​ഹ​​വു​​ം. 
അ​​നു​​ശീ​​ല​​ൻ സ​​മി​​തി
തീ​​വ്ര​ ദേ​​ശീ​​യ​വാ​​ദ​​ത്തോ​​ട്​ അ​​നു​​ബ​​ന്ധി​​ച്ച്​ നി​​ര​​വ​​ധി വി​​പ്ല​​വ, തീ​​വ്ര​​വാ​​ദ സം​​ഘ​​ട​​ന​​ക​​ൾ രൂ​​പം​​കൊ​​ണ്ടി​​രു​​ന്നു. സാ​​യു​​ധ ആ​​ക്ര​​മ​​ണ​​മാ​​യി​​രു​​ന്നു ഇൗ ​​സം​​ഘ​​ട​​ന​​ക​​ളു​​ടെ ല​​ക്ഷ്യം. ബം​​ഗാ​​ൾ, മ​​ഹാ​​രാ​​ഷ്​​​ട്ര, പ​​ഞ്ചാ​​ബ്​ എ​​ന്നി​​വി​​ട​​ങ്ങ​​ളി​​​ലാ​​യി​​രു​​ന്നു ഇ​​ത്ത​​ര​​ത്തി​​ലു​​ള്ള ര​​ഹ​​സ്യ​ തീ​​വ്ര​​വി​​പ്ല​​വ സം​​ഘ​​ട​​ന​​ക​​ൾ പ്ര​​വ​​ർ​​ത്ത​​നം ന​​ട​​ത്തി​​യ​​ത്. 1902ൽ ​​ബം​​ഗാ​​ളി​​ൽ രൂ​​പം​​കൊ​​ണ്ട സം​​ഘ​​ട​​ന​​യാ​​യി​​രു​​ന്നു അ​​നു​​ശീ​​ല​​ൻ സ​​മി​​തി. ബ​​രീ​​ന്ദ്ര​​കു​​മാ​​ർ ഘോ​​ഷും പ്ര​​മോ​​ദ്​ മി​​ത്ര​​യു​​മാ​​യി​​രു​​ന്നു ഇ​​തി​െ​​ൻ​​റ സ്​​​ഥാ​​പ​​ക​​ർ. 1904ൽ ​​മ​​ഹാ​​രാ​​ഷ്​​​ട്ര​​യി​​ൽ വി.​​ഡി. സ​​വ​​ർ​​ക്ക​​റും ഗ​​ണേ​​ഷ്​ സ​​വ​​ർ​​ക്ക​​റും ചേ​​ർ​​ന്ന്​ രൂ​​പം​​കൊ​​ടു​​ത്ത തീ​​വ്ര വി​​പ്ല​​വ​സം​​ഘ​​ട​​ന​​യാ​​ണ്​ അ​​ഭി​​ന​​വ്​ ഭാ​​ര​​ത്.

ഗ​​ദ്ദ​​ർ പാ​​ർ​​ട്ടി
ഇ​​ന്ത്യ​​യു​​ടെ സ്വാ​​ത​​​ന്ത്ര്യ​​ത്തി​​നു​​വേ​​ണ്ടി രൂ​​പം​​കൊ​​ണ്ട ര​​ഹ​​സ്യ​​വി​​പ്ല​​വ സം​​ഘ​​ട​​ന​​യാ​​ണ്​ ഗ​​ദ്ദ​​ർ പാ​​ർ​​ട്ടി. 1913ൽ ​​അ​േ​​മ​​രി​​ക്ക​​ൻ ​െഎ​​ക്യ​​നാ​​ടു​​ക​​ളി​​ൽ​​വെ​​ച്ചാ​​ണ്​ ഇ​​ത്​ രൂ​​പ​വ​ത്​​ക​​രി​​ച്ച​​ത്. വി​​പ്ല​​വ​​കാ​​രി​​ക​​ളാ​​യ ലാ​​ല ഹ​​ർ​​ദ​​യാ​​ൽ, താ​​ര​​ക്​​​നാ​​ഥ്​ ദാ​​സ്, സോ​​ഹ​​ൻ​​സി​​ങ്​ ബ​​ക്​​​ന എ​​ന്നി​​വ​​രാ​​യി​​രു​​ന്നു ഇ​​തി​െ​​ൻ​​റ സ്​​​ഥാ​​പ​​ക​​ർ. ആ​​യു​​ധ​​ങ്ങ​​ൾ സം​​ഭ​​രി​​ക്കു​​ക, ബ്രി​​ട്ടീ​​ഷ്​ ഉ​​ദ്യോ​​ഗ​​സ്​​​ഥ​​രെ കൊ​​ല്ലു​​ക, വി​​പ്ല​​വാ​​ശ​​യ​​ങ്ങ​​ൾ പ്ര​​ച​​രി​​പ്പി​​ക്കു​​ക എ​​ന്നി​​വ​​യാ​​യി​​രു​​ന്നു ഇൗ ​​സം​​ഘ​​ട​​ന​​യു​​ടെ പ്ര​​ധാ​​ന ല​​ക്ഷ്യ​​ങ്ങ​​ൾ. അ​​മേ​​രി​​ക്ക​​യി​​ലെ സാ​​ൻ​​ഫ്രാ​​ൻ​​സി​​സ്​​​കോ ആ​​യി​​രു​​ന്നു ആ​​സ്​​​ഥാ​​നം. ഇ​​ന്ത്യ​​യി​​ൽ സാ​​യു​​ധ അ​​ട്ടി​​മ​​റി ന​​ട​​ത്താ​​നു​​ള്ള പ​​രി​​പാ​​ടി ഗ​​ദ്ദ​​ർ പാ​​ർ​​ട്ടി ആ​​സൂ​​ത്ര​​ണം ചെ​​യ്​​​തു. 1915 ഫെ​​ബ്രു​​വ​​രി 21 അ​​തി​​നു​​ള്ള തീ​​യ​​തി​​യാ​​യി ഗ​​ദ്ദ​​ർ പ്ര​​സ്​​​ഥാ​​നം നി​​ർ​​ണ​​യി​​ച്ചു. എ​​ന്നാ​​ൽ, അ​​പ്ര​​തീ​​ക്ഷി​​ത​​മാ​​യി ഇൗ ​​ഉ​​ദ്യ​​മ​​ത്തെ​​ക്കു​​റി​​ച്ച്​ ബ്രി​​ട്ടീ​​ഷു​​കാ​​ർ അ​​റി​​യു​​ക​​യും നി​​ര​​വ​​ധി ഗ​​ദ്ദ​​ർ പ്ര​​വ​​ർ​​ത്ത​​ക​​രെ വ​​ധി​​ക്കു​​ക​​യും ​ചി​​ല​​രെ അ​ന്ത​മാ​​നി​േ​​ല​​ക്ക്​ നാ​​ടു​​ക​​ട​​ത്തു​​ക​​യും ചെ​​യ്​​​തു.

ബ​​ർ​​ളി​​ൻ ക​​മ്മി​​റ്റി
ഒ​​ന്നാം ലോ​​ക​ യു​​ദ്ധ​​കാ​​ല​​ത്ത്​ ജ​​ർ​​മ​​നി​​യി​​ൽ ബ​​ർ​​ളി​​ൻ ക​​മ്മി​​റ്റി രൂ​​പ​വ​ത്​​ക​​രി​​ക്കു​​ക​​യും കാ​​ബൂ​​ളി​​ൽ സ്വ​​ത​​ന്ത്ര​​ഭാ​​ര​​ത പ്ര​​വാ​​സി സ​​ർ​​ക്കാ​​ർ സം​​ഘ​​ടി​​പ്പി​​ച്ചും ഇ​​ന്ത്യ​​ൻ സ്വാ​​ത​​ന്ത്ര്യ​​സ​​മ​​ര​​ത്തി​​ന്​ ആ​​ഗോ​​ള​വ്യാ​​പ്​​​തി ന​​ൽ​​കാ​​ൻ ശ്ര​​മി​​ച്ച വി​​പ്ല​​വ​​കാ​​രി​​യാ​​ണ്​ ചെ​​മ്പ​​ക രാ​​മ​​ൻ​​പി​​ള്ള. ജ​​ർ​​മ​​നി​​യും തു​​ർ​​ക്കി​​യും ത​​ട​​വു​​കാ​​രാ​​ക്കി​​യ ഇ​​ന്ത്യ​​ൻ ഭ​​ട​​ന്മാ​​രെ ചേ​​ർ​​ത്ത്​ രൂ​​പ​വ​ത്​​ക​​രി​​ക്ക​െ​​പ്പ​​ട്ട ‘ഇ​​ന്ത്യ​​ൻ നാ​​ഷ​​ന​​ൽ വ​ള​​ൻ​​റി​​യേ​​ഴ്​​​സ്​’ എ​​ന്ന ഒ​​രു സൈ​​നി​​ക സം​​ഘ​​ട​​ന​​യും രാ​​മ​​ൻ​​പി​​ള്ള സം​​ഘ​​ടി​​പ്പി​​ച്ചി​​രു​​ന്നു. ഒ​​ന്നാം ​േലാ​​ക​​യു​​ദ്ധ​​ത്തി​​ൽ ജ​​ർ​​മ​​നി​​യും തു​​ർ​​ക്കി​​യും പ​​രാ​​ജ​​യ​​പ്പെ​​ടു​​ക​​യും അ​​ഫ്​​​ഗാ​​ൻ അ​​മീ​​ർ ബ്രി​​ട്ടീ​​ഷ്​ പ​​ക്ഷ​​പാ​​തി​​യാ​​വു​ക​​യും ചെ​​യ്​​​ത​​തോ​​ടെ കാ​​ബൂ​​ളി​​ലെ പ്ര​​വാ​​സി സ​​ർ​​ക്കാ​​റും ബ​​ർ​​ളി​​ൻ ക​​മ്മി​​റ്റി​​യും ഇ​​ന്ത്യ​​ൻ നാ​​ഷ​​ന​​ൽ വ​ള​​ൻ​​റി​​യേ​​ഴ്​​​സും നാ​​മാ​​വ​​ശേ​​ഷ​​മാ​​യി.

ഇ​​ന്ത്യ​​ൻ നാ​​ഷ​​ന​​ൽ ആ​​ർ​​മി
​െഎ.​​എ​​ൻ.​​​എ എ​​ന്ന ചു​​രു​​ക്ക​​പ്പേ​​രി​​ല​​റി​​യ​​പ്പെ​​ടു​​ന്ന ഇ​​ന്ത്യ​​ൻ നാ​​ഷ​​ന​​ൽ ആ​​ർ​​മി എ​​ന്ന സം​​ഘ​​ട​​ന​​യു​​ടെ സ്​​​ഥാ​​പ​​ക​​ൻ സു​​ഭാ​​ഷ്​ ച​​ന്ദ്ര​​ബോ​​സാ​​ണ്. ര​​ണ്ടാം ലോ​​ക യു​​ദ്ധ​​കാ​​ല​​ത്ത്, 1941 മാ​​ർ​​ച്ചി​​ൽ ബ്രി​​ട്ടീ​​ഷ്​ സ​​ർ​​ക്കാ​​ർ സു​​ഭാ​​ഷ്​ ച​​ന്ദ്ര​​ബോ​​സി​​നെ ക​​ൽ​​ക്ക​​ത്ത​​യി​​ൽ വീ​​ട്ടു​​ത​​ട​​ങ്ക​​ലി​​ലാ​​ക്കി. അ​​വി​​ടെ​​നി​​ന്ന്​ ര​​ക്ഷ​​പ്പെ​​ട്ട്​ മൗ​​ല​​വി​ സി​​യാ​​ദ്ദീ​​ൻ എ​​ന്ന പേ​​രി​​ൽ പെഷാവറി​​ലെ​​ത്തി. അ​​വി​​ടെ​​നി​​ന്ന്​ ജ​​ർ​​മ​​നി​​യി​​ലും. റാ​​ഷ്​ ബി​​ഹാ​​രി ബോ​​സി​െ​​ൻ​​റ ക്ഷ​​ണ​​പ്ര​​കാ​​രം സിം​​ഗ​​പ്പൂ​​രി​​ലെ​​ത്തി​​യ ബോ​​സ്​ ‘ഇ​​ന്ത്യ​​ൻ ഇ​​ൻ​​ഡി​​പെ​ൻ​​ഡ​​ൻ​​സ്​​ ലീ​​ഗി​െ​​ൻ​​റ നേ​​തൃ​​സ്​​​ഥാ​​ന​​വും ​െഎ.​​എ​​ൻ.​​എ​​യു​​ടെ ജ​​ന​​റ​​ൽ സ്​​​ഥാ​​ന​​വും ഏ​​റ്റെ​​ടു​​ത്ത്​ ‘നേ​​താ​​ജി’​​യാ​​യി മാ​​റി. 1943ൽ ​​സിം​​ഗ​​പ്പൂ​​രി​​ൽവെ​​ച്ച്​ നേ​​താ​​ജി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ ‘ആ​​സാ​​ദ്​ ഹി​​ന്ദ്​​’ എ​​ന്ന പേ​​രി​​ൽ ജ​​പ്പാ​െ​​ൻ​​റ സ​​ഹാ​​യ​​ത്തോ​​ടെ ഇ​​ന്ത്യ​​ക്ക്​ പു​​റ​​ത്ത്​ ഒ​​രു താ​​ൽ​​ക്കാ​​ലി​​ക ഗ​​വ​​ൺ​​മെ​​ൻ​​റ്​ സ്​​​ഥാ​​പി​​ച്ചു.

ഇ​​ന്ത്യ​​ൻ ഇ​​ൻ​​ഡി​​പെ​​ൻ​​ഡ​​ൻ​​സ്​ ബി​​ൽ
1947ലെ ​​ഇ​​ന്ത്യ​​ൻ ഇ​​ൻ​​ഡി​​പെ​​ൻ​​ഡ​​ൻ​സ്​ ബി​​ൽ 20 വ​​കു​​പ്പു​​ക​​ളും മൂ​​ന്നു പ​​ട്ടി​​ക​ക​​ളു​​മു​​ൾ​​പ്പെ​​ട്ട രേ​​ഖ​​യാ​​ണ്. കീ​​ഴ്​​​വ​​ഴ​​ക്ക​​ങ്ങ​​ൾ​​ക്കു വി​​പ​​രീ​​ത​​മാ​​യി ഇ​​തി​െ​​ൻ​​റ ക​​ര​​ടു​​ബി​​ൽ പാ​​ർ​​ല​​മെ​​ൻ​​റി​​ൽ അ​​വ​​ത​​രി​​പ്പി​​ക്കു​​ന്ന​​തി​​നു​മു​​മ്പാ​​യി ഇ​​ന്ത്യ​​ൻ രാ​​ഷ്​​​ട്രീ​​യ നേ​​താ​​ക്ക​െ​​ള കാ​​ണി​​ച്ച്​ അ​​വ​​രു​​ടെ അ​​ഭി​​പ്രാ​​യ​​ങ്ങ​​ളും സ്വീ​​ക​​രി​​ച്ച​​ശേ​​ഷ​​മാ​​ണ്​ ബ്രി​​ട്ടീ​​ഷ്​ പാ​​ർ​​ല​​മെ​​ൻ​​റി​​ൽ അ​വ​​ത​​രി​​പ്പി​​ച്ച​​ത്. 12 ദ​ി​വ​​സം​കൊ​​ണ്ടാ​​ണ്​ ബ്രി​​ട്ടീ​​ഷ്​ പാ​​ർ​​ല​​മെ​​ൻ​​റ്​ ബി​​ൽ പാ​​സാ​​ക്കി​​യ​​ത്. ജൂ​​ലൈ 18ന്​ ​​രാ​​ജ​​കീ​​യ അം​​ഗീ​​കാ​​ര​​വും ബി​​ല്ലി​​നു ല​​ഭി​​ച്ചു. 1947 ആ​​ഗ​​സ്​​​റ്റ്​ 15, ര​​ണ്ടു ഡൊ​​മി​​നി​​യ​​നു​​ക​​ളു​​ടെ​​യും ജ​​ന്മ​​ദി​​ന​​മാ​​യി തീ​​രു​​മാ​​നി​​ച്ചു.

നാ​​ട്ടു​​രാ​​ജ്യ​​ങ്ങ​​ളു​​ടെ സം​​യോ​​ജ​​നം
സ്വാ​​ത​​ന്ത്ര്യാ​​ന​​ന്ത​​ര ഇ​​ന്ത്യ നേ​​രി​​ട്ട വ​​ലി​​യ വെ​​ല്ലു​​വി​​ളി​​ക​​ളി​​ൽ ഒ​​ന്നാ​​യി​​രു​​ന്നു നാ​​ട്ടു​​രാ​​ജ്യ​​ങ്ങ​​ളു​​ടെ സം​​യോ​​ജ​​നം. സ്വാ​​ത​​ന്ത്ര്യം കി​​ട്ടു​േ​​മ്പാ​​ൾ 563 നാ​​ട്ടു​​രാ​​ജ്യ​​ങ്ങ​​ളാ​​ണ്​  ഇ​​ന്ത്യ​​യി​​ൽ ഉ​​ണ്ടാ​​യി​​രു​​ന്ന​​ത്. സം​​സ്​​​ഥാ​​ന​​ങ്ങ​​ളു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട വ​​കു​​പ്പി​െ​​ൻ​​റ ചു​​മ​​ത​​ല സ​​ർ​​ദാ​​ർ വ​​ല്ല​​ഭ്​​ഭാ​​യ്​ പ​േ​​ട്ട​​ൽ 1947 ജൂ​​ലൈ​​യി​​ൽ ഏ​​റ്റെ​​ടു​​ത്തു. 
മ​​ല​​യാ​​ളി​​യാ​​യ വി.​​പി. മേ​​നോ​​നാ​​ണ്​ അ​​ദ്ദേ​​ഹ​​ത്തി​െ​​ൻ​​റ വ​​ല​ം​കൈ​​യാ​​യി പ്ര​​വ​​ർ​​ത്തി​​ച്ച​​ത്. 1947 ആ​​ഗ​​സ്​​​റ്റ്​ 15ഒാ​​ടെ മൂ​​ന്നെ​​ണ്ണ​​മൊ​​ഴി​​കെ എ​​ല്ലാ നാ​​ട്ടു​​രാ​​ജ്യ​​ങ്ങ​​ളും ഇ​​ന്ത്യ​​ൻ യൂ​​നി​​യ​​നി​​ൽ  ചേ​​രാ​​ൻ സ​​മ്മ​​തി​​ച്ചു.

സ്വ​​ത​​ന്ത്ര ഇ​​ന്ത്യ​​യി​​ലെ 
ആ​​ദ്യ​​ത്തെ ഗ​​വ​​ർ​​ണ​​ർ ജ​​ന​​റ​​ൽ

ബ്രി​​ട്ടീ​​ഷ്​ ഇ​​ന്ത്യ​​യു​​ടെ അ​​വ​​സാ​​ന​​ത്തെ വൈ​​സ്രോ​​യി മൗ​​ണ്ട്​ ബാ​​റ്റ​​ൺ പ്ര​​ഭു ആ​​യി​​രു​​ന്നു. 1947 മാ​​ർ​​ച്ചി​​ൽ അ​​ധി​​കാ​​ര​​മേ​​റ്റ ഇ​​ദ്ദേ​​ഹ​​ത്തി​െ​​ൻ​​റ കാ​​ല​​ത്താ​​ണ്​ ഇ​​ന്ത്യ​​ൻ ഇ​​ൻ​​ഡി​​പെ​​ൻ​​ഡ​ൻ​​സ്​​ ആ​​ക്​​​ട്​ (1947) പാ​​സാ​​ക്കി​​യ​​ത്. ഇ​​തു​​പ്ര​​കാ​​രം ബ്രി​​ട്ടീ​​ഷ്​ വൈ​​സ്രോ​​യി എ​​ന്ന പേ​​ര്​ മാ​​റി സ്വ​​ത​​ന്ത്ര ഇ​​ന്ത്യ​​യു​​ടെ ഗ​​വ​​ർ​​ണ​​ർ ജ​​ന​​റ​​ൽ എ​​ന്ന സ്​​​ഥാ​​ന​​പ്പേ​​ര്​ നി​​ല​​വി​​ൽ​വ​​ന്നു. 1948 ആ​​ഗ​​സ്​​​റ്റ്​ 14 വ​​രെ ഇൗ ​​സ്​​​ഥാ​​ന​​ത്ത്​ തു​​ട​​ർ​​ന്ന മൗ​​ണ്ട്​​ ബാ​​റ്റ​​ൺ പ്ര​​ഭു​ ത​​ന്നെ​​യാ​​ണ്​ സ്വ​​ത​​ന്ത്ര ഇ​​ന്ത്യ​​യു​​ടെ ആ​​ദ്യ​​ത്തെ ഗ​​വ​​ർ​​ണ​​ർ ജ​​ന​​റ​​ൽ. ഇ​​ന്ത്യ​​ക്കാ​​ര​​നാ​​യ ആ​​ദ്യ​​ത്തെ​​യും അ​​വ​​സാ​​ന​​ത്തെ​​യും ഇ​​ന്ത്യ​​ൻ ഗ​​വ​​ർ​​ണ​​ർ ജ​​ന​​റ​​ൽ സി. ​​രാ​​ജ​​ഗോ​​പാ​​ലാ​​ചാ​​രി (1948^1950) ആ​​ണ്.

ഇ​​ന്ത്യ സ്വ​​ത​​ന്ത്ര​മാ​​വു​​ന്നു
ഇ​​ന്ത്യ​​ൻ ഇ​​ൻ​​ഡി​​പെ​ൻ​​ഡ​​സ്​ ആ​​ക്​​​ട്​ പ്ര​​കാ​​രം 1947 ആ​​ഗ​​സ്​​​റ്റ്​ 15ന്​ ​ഇ​​ന്ത്യ സ്വ​​ത​​ന്ത്ര​​മാ​​യി. ആ​​ഗ​​സ്​​​റ്റ്​ 14ന്​ ​​അ​​ർ​​ധ​​രാ​​ത്രി​​ത​​ന്നെ ഭ​​ര​​ണ​​ഘ​​ട​​ന സ​​മി​​തി​​യു​​ടെ പ്ര​​ത്യേ​​ക സ​​മ്മേ​​ള​​നം ചേ​​രു​​ക​​യും ജ​​വ​​ഹ​​ർ​​ലാ​​ൽ നെ​​ഹ്​​​റു​​വി​​നെ സ്വ​​ത​​ന്ത്ര ഇ​​ന്ത്യ​​യു​​ടെ പ്ര​​ഥ​​മ പ്ര​​ധാ​​ന​​മ​​​ന്ത്രി​​യാ​​യി തെ​​ര​​ഞ്ഞെ​​ടു​​ക്കു​​ക​​യും ചെ​​യ്​​​തു. 
ലോ​​ക​ച​​രി​​ത്ര​​ത്തി​​ൽ സാ​​ദൃ​​ശ്യ​​മി​​ല്ലാ​​ത്ത സ​​മ​​ര​​മാ​​ർ​​ഗ​​ങ്ങ​​ളി​​ലൂ​​ടെ പാ​​ര​​ത​​ന്ത്ര്യ​​ത്തി​െ​​ൻ​​റ ച​​ങ്ങ​​ല​​ക്കെ​​ട്ടു​​ക​​ൾ ത​​ക​​ർ​​ത്തെ​​റി​​ഞ്ഞ ഒ​​രു ജ​​ന​​ത സ്വാ​​ത​​ന്ത്ര്യ​​ത്തി​​ലേ​​ക്ക്​ തി​​രി​​ച്ചു​​വ​​രു​​ന്നു. 
ആ​​ഗ​​സ്​​​റ്റ്​ 14ന്​ ​​അ​​ർ​​ധ​​രാ​​ത്രി​​യി​​ൽ ഭ​​ര​​ണ​​ഘ​​ട​​ന നി​​ർ​​മാ​​ണ​​സ​​ഭ​​യി​​ൽ പ്ര​​ധാ​​ന​​മ​​ന്ത്രി നെ​​ഹ്​​​റു ന​​ട​​ത്തി​​യ അ​​വി​​സ്​​​മ​​ര​​ണീ​​യ​​മാ​​യ പ്ര​​സം​​ഗ​​ത്തി​​ൽ​​നി​​ന്ന്​: ‘‘നീ​​ണ്ട വ​​ർ​​ഷ​​ങ്ങ​​ൾ​​ക്കു​മു​​മ്പ്​ വി​​ധി​​യു​​മാ​​യി നാ​​മൊ​​രു കൂ​​ടി​​ക്കാ​​ഴ്​​​ച നി​​ശ്ച​​യി​​ച്ചു. ഇ​​പ്പോ​​ൾ ന​​മ്മു​​ടെ വാ​​ഗ്​​​ദാ​​നം മു​​ഴു​​വാ​​നാ​​യോ പൂ​​ർ​​ണ​​രീ​​തി​​യി​​ലോ അ​​ല്ലെ​​ങ്കി​​ൽ​​പോ​​ലും ഗ​​ണ്യ​​മാ​​യി​​ത്ത​​ന്നെ നി​​റ​​വേ​​റ്റാ​​നു​​ള്ള സ​​ന്ദ​​ർ​​ഭം സ​​മാ​​ഗ​​ത​​മാ​​യി​​രി​​ക്കു​​ന്നു. അ​​ർ​​ധ​​രാ​​ത്രി​​യു​​ടെ മ​​ണി​​നാ​​ദം ഉ​​യ​​രു​േ​​മ്പാ​​ൾ, ലോ​​കം ഉ​​റ​​ങ്ങു​േ​​മ്പാ​​ൾ ഇ​​ന്ത്യ സ്വാ​​ത​​ന്ത്ര്യ​​ത്തി​​ലേ​​ക്കും ജീ​​വി​​ത​​ത്തി​​ലേ​​ക്കും ഉ​​ണ​​രു​​ക​​യാ​​ണ്. പ​​ഴ​​യ​​തി​​ൽ​​നി​​ന്നും പു​​തു​​മ​​യി​​ലേ​​ക്ക്​ നാം ​​പാ​​ദ​​മൂ​​ന്നു​േ​​മ്പാ​​ൾ, ഒ​​രു യു​​ഗം അ​​വ​​സാ​​നി​​ക്കു​േ​​മ്പാ​​ൾ, ഒ​​രു ജ​​ന​​ത​​യു​​ടെ ആ​​ത്മാ​​വ്​ ശ​​ബ്​​​ദം ക​​ണ്ടെ​​ത്തു​േ​​മ്പാ​​ൾ, ച​​രി​​ത്ര​​ത്തി​​ൽ വ​​ള​​രെ അ​​പൂ​​ർ​​വ​​മാ​​യി മാ​​ത്രം വ​​ന്നെ​​ത്തു​​ന്ന നി​​മി​​ഷം സ​​മാ​​ഗ​​ത​​മാ​​വു​​ക​​യാ​​ണ്’’.

നെ​​ഹ്​​​റു​​വി​െ​​ൻ​​റ ഒ​​ന്നാം കേ​​ന്ദ്ര​​മ​​ന്ത്രി​​സ​​ഭ

പ​​ണ്ഡി​​റ്റ്​ ജ​​വ​​ഹ​​ർ​​ലാ​​ൽ നെ​​ഹ്​​​റു: ​ പ്ര​​ധാ​​ന​​മ​​ന്ത്രി
സ​​ർ​​ദാ​​ർ വ​​ല്ല​​ഭ്​ ഭാ​​യി പ​േ​​ട്ട​​ൽ: ഉ​​പ​​പ്ര​​ധാ​​ന​​മ​​ന്ത്രി, ആ​​ഭ്യ​​ന്ത​​ര​​വ​​കു​​പ്പ്​ 
ഡോ. ​​രാ​​ജേ​​ന്ദ്ര​​പ്ര​​സാ​​ദ്​: ഭ​​ക്ഷ്യം^​​കൃ​​ഷി
മൗ​​ലാ​​നാ അ​​ബുൽ ക​​ലാം ആ​​സാ​​ദ്​: 
വി​​ദ്യാ​​ഭ്യാ​​സം
ഡോ. ​​ജോ​​ൺ മ​​ത്താ​​യി: റെ​യി​​ൽ​​വേ
സർദാർ ബൽദേവ്​ സിങ്​: പ്ര​​തി​​രോ​​ധം
ജ​ഗ്​​ജീ​വ​ൻ റാം: ​തൊഴിൽ
സി.​​എ​​ച്ച്. ഭാഭ: വാ​​ണി​​ജ്യ​ം
റാ​​ഫി അ​​ഹ​​മ്മ​​ദ്​ കി​​ദ്വാ​​യ്​: വാ​​ർ​​ത്താ​വി​​നി​​മ​​യം
രാ​​ജ്​​​കു​​മാ​​രി അ​​മൃ​​ത്​ കൗ​​ർ: ആ​രോ​ഗ്യം
ബി.ആർ. അംബേദ്​കർ: നിയമം
ആ​​ർ.​​കെ. ഷ​​ൺ​​മു​​ഖം ചെ​​ട്ടി: ധ​​ന​​കാ​​ര്യം
ശ്യാ​​മ​​പ്ര​​സാ​​ദ്​ മു​​ഖ​​ർ​​ജി:  വ്യ​​വ​​സാ​​യം
എ​​ൻ.​​വി. ഗാ​​ഡ്​​​ഗി​​ൽ: വ​​ർ​​ക്ക്, മൈ​​ൻ ആ​​ൻ​​ഡ്​ പ​​വ​​ർ
ഷി​​ദീ​​ഷ്​ ച​​ന്ദ്ര നി​​യോ​​ഗി: റി​​ലീ​​ഫ്​ ആ​​ൻ​​ഡ്​ റി​​ഹാ​​ബി​​ലി​​റ്റേ​​ഷ​​ൻ
ന​​ര​​സിം​​ഹം ഗോ​​പാ​​ല​​സ്വാ​​മി: വ​​കു​​പ്പി​ല്ലാ​മ​​ന്ത്രി