കായികം
ഗ്രാൻഡ്​മാസ്​റ്റർ
  • കെ.പി.എം. റിയാസ്
  • 11:33 AM
  • 11/09/2018

ലോക ചെസിനെ നിയന്ത്രിക്കുന്ന ഫെഡറേഷൻ ഇൻറർനാഷനൽ ഡെസ് എചെക്സ് (ഫിഡെ) കളിക്കാരുടെ പ്രകടനം വിലയിരുത്തി നൽകുന്ന സ്ഥാനപ്പേരാണ് ഗ്രാൻഡ് മാസ്​റ്റർ. ഒരിക്കൽ ലഭിച്ചാൽ ആയുഷ്കാലം നിലനിർത്താവുന്ന ഏറ്റവും വലിയ പദവിയാണിത്. ഗ്രാൻറ്​ മാസ്​റ്ററിന് ലിംഗഭേദമില്ലെങ്കിലും സ്ത്രീകളായ താരങ്ങൾക്ക് മാത്രമായി വനിത ഗ്രാൻഡ് മാസ്​റ്റർ സ്ഥാനവും ഫിഡെ നൽകുന്നുണ്ട്. 1650ഓളം ഗ്രാൻഡ് മാസ്​റ്റർമാരാണ് ഇപ്പോൾ ലോകത്തുള്ളത്. 
ഫിഡെയിൽ അംഗത്വമെടുക്കുകയാണ് ആദ്യ ഘട്ടം. ഇതോടെ അംഗീകൃത ടൂർണമെൻറുകളിൽ മത്സരിക്കാം. ടൂർണമെൻറി​െൻറ നിലവാരത്തിനനുസരിച്ച് ‘നോം’ ഉണ്ടാവും. പ്രകടനങ്ങൾ ആസ്പദമാക്കിയാണ് ഇത് ലഭിക്കുക. മൂന്ന് ഗ്രാൻഡ് മാസ്​റ്റർ നോമും ചുരുങ്ങിയത് 2500 ഫിഡെ റേറ്റിങ് പോയൻറും സ്വന്തമാക്കുന്നവരാണ് ഗ്രാൻഡ് മാസ്​റ്റർമാർ. ജി.എംന് താഴെ ഇൻറർ നാഷനൽ മാസ്​റ്റർ, ഫിഡെ മാസ്​റ്റർ, കാൻഡിഡേറ്റ് മാസ്​റ്റർ പദവികളുമുണ്ട്. വനിതകൾക്ക് പ്രത്യേകമായി ഗ്രാൻഡ് മാസ്​റ്റർ,  ഇൻറർ നാഷനൽ മാസ്​റ്റർ, ഫിഡെ മാസ്​റ്റർ, കാൻഡിഡേറ്റ് മാസ്​റ്റർ സ്ഥാനപ്പേരുകൾ വേറെയും. റേറ്റിങ് പോയൻറുകളാണ് എല്ലാത്തിനും അടിസ്ഥാനം. മുൻകാല പ്രകടനങ്ങളും ചെസ് രംഗത്ത് നൽകിയ സംഭാവനകളും കണക്കിലെടുത്ത് 31 താരങ്ങളെ ഫിഡെ ഓണററി  ഗ്രാൻഡ് മാസ്​റ്റർ പദവി നൽകി ആദരിച്ചിട്ടുണ്ട്.
വിശ്വനാഥൻ ആനന്ദാണ് ഇന്ത്യയിൽ നിന്നുള്ള ആദ്യ ഗ്രാൻഡ് മാസ്​റ്റർ (1988). എന്നാൽ 1961ൽ മാനുവൽ ആരോൺ ഇൻറർ നാഷനൽ മാസ്​റ്ററാവുന്ന ആദ്യ ഇന്ത്യക്കാരനായി. ജി.എൻ. ഗോപാൽ (2007) ആണ് പ്രഥമ മലയാളി ജി.എം. ഇന്ത്യൻ ഗ്രാൻഡ് മാസ്​റ്റർമാരുടെ 54 അംഗ പട്ടികയിൽ കേരളത്തിൽനിന്ന് എസ്.എൽ നാരായണൻ, നിഹാൽ സരിൻ എന്നിവരുമുണ്ട്. ഇന്ത്യൻ ഗ്രാൻഡ് മാസ്​റ്റർമാർക്കിടയിലും പുതുമുഖമാണ് നിഹാൽ. ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ ജി.എം പദവി സ്വന്തമാക്കിയ യുക്രെയ്ൻകാരൻ സെർജി കർജാകിനാണ്. 12 വയസ്സും ഏഴ് മാസവുമായിരുന്നു പ്രായം. 

ഇന്ത്യൻ ഗ്രാൻഡ്​മാസ്​റ്റർമാർ; അവസാന ഗ്രാൻഡ്​ മാസ്​റ്റർ മുതൽ താഴോട്ട്​ ക്രമത്തിൽ

54. Karthik Venkatraman (AND) കാർത്തിക വെങ്കട്ടരാമൻ (ആന്ധ്ര)
53. Arjun Erigaisi (TEL) അർജുൻ എറിഗൈസി (തെലങ്കാന)
52. Nihal Sarin (KER) നിഹാൽ സരിൻ (കേരളം) 
51. Jayaram Ashwin (KAR) ജയറാം അശ്വിൻ (കർണാടക)
50. K. Priyadharshan കെ. പ്രിയദർശൻ (തമിഴ്നാട്)
49. Srinath  Narayanan (TN) ശ്രീനാഥ് നാരായണൻ (തമിഴ്നാട്)
48. Diptayan Ghosh (BEN) ദീപ്തയാൻ ഘോഷ് (ബംഗാൾ)
47. Karthikeyan Murali (TN) കാർത്തികേയൻ മുരളി (തമിഴ്നാട്)
46. Aravindh Chithambaram (TN) അരവിന്ദ് ചിദംബരം (തമിഴ്നാട്)
45. R. Praggnanandhaa  (TN) ആർ. പ്രഗ്നാനന്ദ (തമിഴ്നാട്)
44. Himanshu Sharma (HAR) ഹിമാൻഷു ശർമ (ഹരിയാന)
43. M.S. Thejkumar (KAR) എം.എസ് തേജ്കുമാർ (കർണാടക)
42. Abhimanyu Puranik  (MAH) അഭിമന്യൂ പുരാണിക് (മാഹാരാഷ്ട്ര)
41. Aryan Chopra (DEL) ആര്യൻ ചോപ്ര (ഡൽഹി)
40. Anurag Mhamal (GOA) അനുരാജ് മഹാമൽ (ഗോവ)
39. Shardul Gagare (MAH) ഷർദുൽ ഗഗാരെ (മാഹാരാഷ്ട്ര)
38. Swapnil Dhopade (MAH) സ്വപ്നിൽ ധൊപാഡേ (മാഹാരാഷ്ട്ര)
37. SL Narayanan (KER) എസ്.എൽ നാരായണൻ (കേരളം)
36. Debashis Das (ODI) ദേബാശിഷ് ദാസ് (ഒഡീഷ)
35. Ankit Rajpara (GUJ) അങ്കീത് രജ്പാറ (ഗുജറാത്ത്)
34. Vishnu Prasanna (TN) വിഷ്ണു പ്രസന്ന (തമിഴ്നാട്)
33. Vidit Santosh Gujrathi (MAH) വിദിത് സന്തോഷ് ഗുജറാത്തി (മാഹാരാഷ്ട്ര)
32. Saptarshi Roy Chowdhury സപ്തർഷി റോയ് ചൗധരി (ബംഗാൾ)
31. Akshayraj Kore (MAH) അക്ഷയ് രാജ് കൊറേ (മാഹാരാഷ്ട്ര)
30. Shyam Sundar (TN) ശ്യാം സുന്ദർ (തമിഴ്നാട്)
29. Sahaj Grover (DEL) സഹജ് ഗ്രോവർ (ഡൽഹി)
28. M.R. Lalith Babu  (AND) എം.ആർ ലളിത് ബാബു (ആന്ധ്ര)
27. Suri Vaibhav (DEL) സുരി വൈഭവ് (ഡൽഹി)
26. M R Venkatesh  (TN) എം.ആർ വെങ്കടേഷ് (തമിഴ്നാട്)
25. D. Harika  (AND) ഡി. ഹരിക (ആന്ധ്ര)
24. S.P Sethuraman (TN) എസ്.പി സേതുരാമൻ (തമിഴ്നാട്)
23. Baskaran Adhiban (TN) ഭാസ്കരൻ അധിബൻ  (തമിഴ്നാട്)
22. Deep Sengupta (JHA) ദീപ്സെൻഗുപ്ത (ഝാർഖണ്ഡ്)
21. Sriram Jha (BIH) ശ്രീറാം ഝാ (ബിഹാർ)
20. Kidambi Sundararajan (TN) കിഡംബി സുന്ദരരാജൻ (തമിഴ്നാട്)
19. R. R Laxman (KAR) ആർ.ആർ ലക്ഷ്മൺ (കർണാടക)
18. S. Arun Prasad (TN) എസ്. അരുൺ പ്രസാദ് (തമിഴ്നാട്)
17. Abhijeet Gupta (Raj) അഭിജീത് ഗുപ്ത (രാജസ്ഥാൻ)
16. G. N. Gopal (KER) ജി.എൻ ഗോപാൽ (കേരളം)
15. Deepan Chakkravarthy (TN) ദീപൻ ചക്രവർത്തി (തമിഴ്നാട്)
14.  Neelotpal Das (BEN) നീലോൽപ്പൽ ദാസ് (ബംഗാൾ)
13. Parimarjan Negi (DEL) പരിമർജൻ നേഗി (ഡൽഹി)
12. Mahesh Chandran (TN) മഹേഷ് ചന്ദ്രൻ (തമിഴ്നാട്)
11. Tejas Bakre (GUJ) തേജസ് ബക്രെ (ഗുജറാത്ത്)
10. R.B Ramesh (TN) ആർ.ബ രമേശ് (തമിഴ്നാട്)
9. S.S Ganguly (BEN) എസ്.എസ് ഗാംഗുലി (ബംഗാൾ)
8. Sandipan Chanda (BEN) സന്ദീപൻ ചന്ദ (ബംഗാൾ)
7. Koneru Humpy (AND) കൊനേരു ഹംപി  (ആന്ധ്ര)
6. P. Harikrishna (AND) പി. ഹരികൃഷ്ണ (ആന്ധ്ര)
5. Abhijit Kunte (MAH) അഭിജിത് കുണ്ഡെ (മഹാരാഷ്ട്ര)
4. K. Sasikiran (TN) കെ. ശശികിരൺ (തമിഴ്നാട്)
3. Praveen Thipsay (MAH) പ്രവീൺ തിപ്സായ് (മഹാരാഷ്ട്ര)
2. Dibyendu Barua (BEN) ദിബ്യേന്ദു ബറുവ (ബംഗാൾ)
1. Viswanathan Anand (TN) വിശ്വനാഥൻ ആനന്ദ് (തമിഴ്നാട്)