സ്കൂൾ പച്ച
ഗീബൽസിയൻ തന്ത്രം
  • പ്രദീപ്​ പേരശ്ശനൂർ
  • 11:48 AM
  • 14/08/2019

ജർമൻ ഭരണാധിപനും തികഞ്ഞ പ്രതിലോമകാരിയും സ്വേച്ഛാധിപതിയുമായിരുന്ന അഡോൾഫ്​ ഹിറ്റ്​ലറുടെ പ്രചാരണമന്ത്രിയായിരുന്നു ഗീബൽസ്​ ജോസഫ്​. അതിലുപരി ഹിറ്റ്​ലുടെ വല​ൈങ്കയും മനഃസാക്ഷി സൂക്ഷിപ്പുകാരനും, ഹിറ്റ്​ലറുടെ ജൂതവിരോധം കുപ്രസിദ്ധമാണല്ലോ. ജൂതന്മാരെ ഉന്മൂലനം ചെയ്യുക, ലോകം കീഴടക്കുക ഇതായിരുന്നു ഹിറ്റലറുടെ ലക്ഷ്യം. അതൊന്നും നേരായ മാർഗത്തിൽ നടക്കില്ലെന്നറിയാവുന്നതുകൊണ്ട്​ പല കുത​ന്ത്രങ്ങളും അവർ സ്വീകരിച്ചു. അതി​െൻറ മുഖ്യ ​േറാൾ വഹിച്ചിരുന്നത്​ ഗീബൽസായിരുന്നു. ഹിറ്റ്​ലർ ചെയ്യുന്ന കൊള്ളരുതായ്​മകളെ വെള്ളപൂശാൻ വേണ്ടിയും ഹിറ്റ്​ലറുടെ പ്രതിച്ഛായാനിർമിതിക്കു വേണ്ടിയും സിനിമകൾ നിർമിച്ചു, റേഡിയോ പ്രോഗ്രാമുകൾ ഒരുക്കി, പുസ്​തകങ്ങൾ രചിച്ചു. എല്ലാം അസത്യത്തിൽ അധിഷ്​ഠിതമായിരുന്നെന്നുമാത്രം. അസത്യത്തെ സത്യമാണെന്ന്​ വരുത്തിത്തീർക്കുന്നതിൽ പ്രത്യേക പാടവം ത​െന്ന ഗീബൽസിനുണ്ടായിരുന്നു. ഗീബൽസ്​ ആള്​ ചില്ലറക്കാരനല്ല. സാഹിത്യത്തിൽ ഡോക്​ടറേറ്റ്​ എടുത്ത വിദ്യാസമ്പന്നനായിരുന്നു. പ​​േക്ഷ, ഒരു​ സാഹിത്യകാരനായിത്തീരാനുള്ള അദ്ദേഹത്തി​െൻറ ശ്രമം പരാജയപ്പെട്ടുപോയിരുന്നു. എഴുത്തിലെ ഇൗ പരാജയം അയാളെ വലതുപക്ഷ രാഷ്​ട്രീയത്തിൽ പങ്കാളിയാക്കി. അതു​പോലെ ഹിറ്റ്​ലർ ചിത്രകാരൻ എന്നനിലയിൽ പരാജയപ്പെട്ടവനെന്നത്​ മറ്റൊരു വൈരുധ്യം!
 ഒരു നുണ നൂറുതവണ ആവർത്തിച്ചാൽ അതു​ സത്യമാണെന്ന്​ കേൾക്കുന്നവൻ കരുതും എന്ന്​ ഗീബൽസ്​ വിശ്വസിച്ചിരുന്നു. അതിന്​ മനഃശാസ്​ത്രപരമായ ചില വശങ്ങളുണ്ട്​. കുറേയൊക്കെ അതിൽ വിജയിക്കാനും ഗീബൽസിന്​ കഴിഞ്ഞിരുന്നു. ഹിറ്റ്​ലറെ അനേകവർഷക്കാലം ലോകത്തെ വിറപ്പിച്ച്​ പ്രതിനായകനായി നിലനിർത്തിയത്​ മുഖ്യമായും ഗീബൽസി​െൻറ ഇൗ തന്ത്രങ്ങളായിരുന്നു. ഹിറ്റ്​ലർ മരിച്ചു, ഗീൽബസും മരിച്ചു. ഇരുവരും ആത്​മഹത്യചെയ്യുകയാണുണ്ടായത്​!! ആ ഇരുണ്ടകാലം കഴിഞ്ഞുപോയി. 
പക്ഷേ, നുണ ആവർത്തിച്ച്​ സത്യമാക്കുന്ന ഗീബൽസിയൻ തന്ത്രം സമൂഹത്തി​െൻറ വിവിധ മണ്ഡലങ്ങളിൽ പ്രത്യേകിച്ച്​ രാഷ്​ട്രീയത്തിൽ ഇന്നും സജീവമായി നിലനിൽക്കുന്നു. ജനങ്ങളെ അങ്ങനെ ചൂഷണം ചെയ്​ത്​ വഞ്ചിക്കുന്നു. അതുകൊണ്ട്​ ‘ഗീബൽസിയൻ തന്ത്രം’ എന്ന വാക്കിന്​ പ്രസക്തിയേറെ.