കായികം
ഗാങ്​ചോയിൽനിന്ന്​ ജക്കാർത്തയിലേക്ക്​ ദീർഘദൂരം
  • കെ.പി.എം. റിയാസ്
  • 11:49 AM
  • 04/09/2018

2010ലെ ഏഷ്യൻ ഗെയിംസിൽ പ്രീജ ശ്രീധരൻ സ്വന്തമാക്കിയ റെക്കോഡുകൾ ഇനിയും തകർന്നില്ല
 

18ാമത് ഏഷ്യൻ ഗെയിംസിന് ഇന്തോനേഷ്യൻ നഗരങ്ങളായ ജകാർത്തയിലും പാലംബാങ്ങിലും പൂർത്തിയായിരിക്കുന്നു. എട്ടു വർഷത്തിനപ്പുറം 2010ലെ ഗ്വാങ്​ചോ (ചൈന) ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്കുവേണ്ടി ഏറ്റവും മികച്ച പ്രകടനം നടത്തിയ പ്രീജ ശ്രീധരൻ കുറിച്ച റെക്കോഡുകൾ പക്ഷേ, ഇനിയും തകർന്നിട്ടില്ല. ദീർഘദൂര ഓട്ടത്തിൽ ഇന്ത്യൻ താരങ്ങൾക്ക് മെഡൽ മോഹിക്കാൻപോലും അവകാശമില്ലാതിരുന്ന കാലത്ത് താരത്തിലൂടെ ലഭിച്ചത് സ്വർണവും വെള്ളിയും. പി.ടി ഉഷക്കുശേഷം അത്​ലറ്റിക് ട്രാക്കിൽ മലയാളികൾ വലിയ അക്ഷരത്തിൽ അഭിമാനത്തോടെ എഴുതിവെച്ച പേരാണ് പ്രീജ ശ്രീധര​​േൻറത്.
വനിതകളുടെ 10,000 മീറ്റർ ഓട്ടത്തിൽ സ്വർണവും 5000 മീറ്ററിൽ വെള്ളിയുമായിരുന്നു പ്രീജയുടെ നേട്ടം.  31  മിനിറ്റ് 50.47 സെക്കൻഡിൽ ഫിനിഷ് ചെയ്ത് 10,000 മീറ്ററിൽ ഒന്നാം സ്​ഥാനത്തെത്തിയപ്പോൾ ഇന്ത്യ ചരിത്രം തിരുത്തുകയായിരുന്നു. 15 മിനിറ്റ് 15.89 സെക്കൻഡ് ഓടി 5000 മീറ്ററിൽ രണ്ടാം സ്​ഥാനവും. രണ്ടിനങ്ങളിലും കുറിച്ച ദേശീയ റെക്കോഡ് അതേ പടി തുടരുന്നു. പ്രീജയിലെ ഓട്ടക്കാരിയെ നാടറിഞ്ഞത് ഇടുക്കി രാജക്കാട് ഗവ. ഹൈസ്​കൂളിൽ പഠിക്കുമ്പോഴായിരുന്നു. 2000ത്തിലായിരുന്ന ആദ്യ അന്താരാഷ്​ട്ര മെഡൽ. കാഠ്മണ്ഡു ഏഷ്യൻ േക്രാസ്​ കൺട്രിയിൽ പ്രീജ ഉൾപ്പെട്ട ഇന്ത്യൻ ടീമിന് രണ്ടാം സ്​ഥാനം ലഭിച്ചു. തുടർന്ന് പോർചുഗലിൽ നടന്ന ലോക േക്രാസ്​ കൺട്രിയിൽ പങ്കെടുത്തു.
2005 മുതൽ ദേശീയ ക്യാമ്പിൽ  ഡോ. നിക്കോളായ് സ്​നെസറേവിന് കീഴിൽ പരിശീലനം. അതുവരെ 1500 മീറ്ററിലും 5000 മീറ്ററിലും മത്സരിച്ച പ്രീജ അദ്ദേഹത്തിെൻറ നിർദേശപ്രകാരം 10,000 മീറ്ററിലേക്കും കടന്നു. 2006ലെ ദോഹ ഏഷ്യൻ ഗെയിംസിൽ 5000ത്തിലും 10,000ത്തിലും അഞ്ചാം സ്​ഥാനം. 10,000ത്തിലേത് ദേശീയ റെക്കോഡായിരുന്നു. പിന്നെയും സമയം മെച്ചപ്പെടുത്തി. 2007ലെ അമ്മാൻ ഏഷ്യൻ ചാമ്പ്യൻഷിപ്​ 10,000ത്തിൽ വെള്ളി. പിന്നാലെ 2008ലെ ബെയ്ജിങ് ഒളിമ്പിക്സ്​ യോഗ്യത. ഒളിമ്പിക്സിൽ  10,000 മീറ്റർ ഓടി ആദ്യ 25ലെത്തി.  2010ലെ കൊറിയ ഏഷ്യൻ ചാമ്പ്യൻഷിപ് 10,000ത്തിൽ വെങ്കലവും നേടി. ഇതേവർഷം ദൽഹിയിൽ നടന്ന കോമൺവെൽത്ത് ഗെയിംസിലും പങ്കെടുത്തു. 
ഏഷ്യൻ ഗെയിംസിലെ പ്രകടനം മുൻനിർത്തി 2011ൽ അർജുന പുരസ്​കാരം നൽകി രാജ്യത്തിെൻറ ആദരം. 2014ലെ ഇഞ്ചിയോൺ ഏഷ്യൻ ഗെയിംസിൽ പങ്കെടുത്ത് വിരമിക്കലും പ്രഖ്യാപിച്ചു. 2015ൽ കേരളം വേദിയായ ദേശീയ ഗെയിംസിനുശേഷം വിരമിക്കാനായിരുന്നു തീരുമാനം. കേരളത്തിെൻറ ക്യാപ്റ്റൻ സ്​ഥാനവുമുണ്ടായിരുന്നു. 5000, 10000 മീറ്ററുകളിൽ ഓടി. 5000ത്തിൽ നാലാം സ്​ഥാനത്തേക്ക് പിന്തള്ളപ്പെട്ടെങ്കിൽ 10,000 മീറ്ററിൽ വെള്ളിയുമായി പ്രീജ ട്രാക്കിനോട് വിടചൊല്ലി. രാജക്കാട് കൊച്ചുമുല്ലക്കാനം നടുവില്ലാത്ത് പരേതനായ ശ്രീധ​ര​െൻറയും രമണിയുടെയും മകളാണ്. ഇപ്പോൾ റെയിൽവേയിൽ ഉദ്യോഗസ്ഥ. ഡോ. ദീപക് ഗോപിനാഥാണ് ഭർത്താവ്. ഒരു മകനുണ്ട്.