കൗതുകലോകം
  • സന്ദീപ്​ ഗോവിന്ദ്
  • 10:15 AM
  • 08/8/2018

കളിയും ചിരിയും നേട്ടവും കോട്ടവും നിറഞ്ഞ ഒരു വർഷം കൂടി അവസാനിച്ചു. 2017ൽ നാം കണ്ടും കേട്ടും വായിച്ചും മറന്ന കൗതുകങ്ങളെ ഒരിക്കൽകൂടി കൂട്ടുകാരെ ഒാർമപ്പെടുത്തുകയാണിവിടെ. ചിരിക്കുകയും ചിന്തിക്കുകയും ചെയ്യുന്ന റോബോട്ട്​, 100 വർഷം പഴക്കമുള്ള കേക്ക്​, തെങ്ങോളം വണ്ണമുള്ള ദിനോസർ... കലണ്ടർ മറിയു​േമ്പാഴും കൗതുകങ്ങൾ അവസാനിക്കുന്നതേയില്ല.  

ഒളിച്ചിരുന്ന വിദ്വാൻ
ശാസ്​ത്രത്തിനും ഡോക്​ടർമാർക്കും ഇതുവരെ പിടികൊടുക്കാതെ മനുഷ്യശരീരത്തിൽ ഒളിച്ചിരിക്കുകയായിരുന്ന ഒരാളെ കണ്ടെത്തി. മറ്റൊന്നുമല്ല ആമാശയ ക്യാവിറ്റിയോടു ചേർന്നുള്ള മെസെൻററി എന്ന അവയവത്തെയാണ്​ അയർലൻഡ്​ ലിമെറിക് സർവകലാശാല ആശുത്രിയിലെ ഡോ. ജെ. കാൽവിൻ കോഫെയുടെ നേതൃത്വത്തിലുള്ള ഗവേഷകർ കണ്ടെത്തിയത്​. ഇതോടെ ശരീരത്തിലെ മൊത്തം അവയവങ്ങളുടെ എണ്ണം 79 ആയി. മനുഷ്യശരീരത്തെക്കുറിച്ച് പഠിക്കുകയും ആന്തരികാവയവഘടന വരക്കുകയും ചെയ്ത ലിയനാഡോ ഡാവിഞ്ചി 1508ല്‍ മെസെൻററിയെക്കുറിച്ച് സൂചിപ്പിച്ചിരുന്നെങ്കിലും ഇക്കാലമത്രയും അവയവമായി പരിഗണിച്ചിരുന്നില്ല. ദഹനവ്യവസ്ഥയുടെ ഭാഗമായാണ്​ ഇരട്ട കവചമുള്ള പുതിയ അവയവത്തി​െൻറ സ്ഥാനം. ഇതി​െൻറ ഘടനയെയും രൂപത്തെയും കുറിച്ച്​ ശാസ്ത്രലോകത്തിന്​ വ്യക്തമായ ധാരണ ലഭിച്ചിട്ടുണ്ട്​. ഇനി ശരീരത്തിൽ ഇതി​െൻറ ധർമത്തെ കുറിച്ചാണ്​ അറിയേണ്ടത്​. 

പണ്ടുപണ്ടൊരു ക്രിസ്​മസ്​ പാപ്പാ...
ചുവന്ന കോട്ടും വെളുത്ത കോളറും കറുത്ത ബെൽറ്റും ബൂട്ടും ധരിച്ച്​ ക്രിസ്​മസ്​ രാവിൽ സമ്മാനങ്ങളുമായെത്തുന്ന സാൻറാക്ലോസിനെ കാണാത്തവരുണ്ടോ​? വെള്ളത്താടിക്കാരനായ സാൻറാക്ലോസ്​ ​െകട്ടുകഥയിലെ കഥാപാത്രമല്ലെന്ന്​ സൂചിപ്പിക്കുന്ന കൂടുതൽ തെളിവുകൾ ഗവേഷകർ കണ്ടെത്തിയിരിക്കുകയാണ്​. തുർക്കിയിലെ തുറമുഖ നഗരമായ പത്താറയിലെ ലിസിയയിൽ ജനിച്ച വിശുദ്ധ നിക്കോളാസാണ്​ സാൻറാ​ക്ലോസായി മാറിയതെന്ന വാദം​ ബലപ്പെടുത്തുന്ന തെളിവുകളാണ്​ കിട്ടിയത്​. നിക്കോളാസി​െൻറതെന്ന്​ കരുതുന്ന എല്ലി​െൻറ അവശിഷ്​ടങ്ങളിൽ നടത്തിയ പഠനത്തിലാണ്​ പുതിയ കണ്ടെത്തലുകൾ. 

സോഫിയ ഫ്രം സൗദി അറേബ്യ
രജനീകാന്ത്​ നായകനായ യന്തിരൻ സിനിമയിലെ റോബോട്ടിനെ പോലെയൊന്ന്​ ഉണ്ടായിരുന്നെങ്കിലെന്ന്​ ആലോചിച്ചിട്ടുണ്ടോ? യന്തിരനെ വെല്ലുന്ന തരത്തിൽ സംസാരിക്കുകയും ചിരിക്കുകയും ദേഷ്യപ്പെടുകയും തമാശപറയുകയും മനുഷ്യർക്കൊപ്പം ജീവിക്കുകയും ചെയ്യുന്ന അതിനൂതനമായ റോബോട്ടിന്​ ജന്മം നൽകിയിരിക്കുകയാണ്​ ഹോങ്കോങ്ങിലെ ഹാന്‍സന്‍ റോബോട്ടിക്‌സ് കമ്പനി. വികാരങ്ങള്‍ പ്രകടിപ്പിക്കാൻ കഴിവുള്ള റോബോട്ടിന്​ സോഫിയ എന്നാണ്​ പേരുനൽകിയത്​. ​ആര്‍ട്ടിഫിഷ്യല്‍ ഇൻറലിജന്‍സ് സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കി നിര്‍മിച്ച ഹ്യൂമനോയ്ഡ്  റോബോട്ടി​െൻറ കഴിവ്​ തിരിച്ചറിഞ്ഞ്​ റിയാദില്‍ നടക്കുന്ന ആഗോള നിക്ഷേപക സംഗമത്തിൽ സൗദി അറേബ്യ സോഫിയക്ക്​ പൗരത്വം നൽകിയിരിക്കുകയാണ്​. ആദ്യമായാണ്​ ഒരു രാജ്യം റോബോട്ടിന്​ പൗരത്വം നൽകുന്നത്​. ഇത് ചരിത്രത്തില്‍ ആദ്യമാണെന്നും ഇതില്‍ അഭിമാനവും നന്ദിയും ഉണ്ടെന്നും മറുപടി പറഞ്ഞാണ്​  സോഫിയ ചടങ്ങിനെത്തിയവരെ ഞെട്ടിച്ചത്​. 

മണ്ണിര മെയ്​ഡ്​ ഇൻ ചൊവ്വ
ചൊവ്വയിൽ മനുഷ്യവാസം സാധ്യമാകുമോ എന്ന പഠനത്തിലാണ്​ ഗവേഷകർ. ഇനി ചൊവ്വയിൽ മനുഷ്യർ സ്ഥിരതാമസമാക്കിയാൽ ഭക്ഷണവും കൃഷിയുമൊക്കെ വേണ്ടിവരുമല്ലോ. കൃ​ഷി ചെ​യ്യ​ണ​മെ​ങ്കി‌​ലും ജൈ​വാ​വ​ശി​ഷ്​ട​ങ്ങ​ൾ ഇ​ല്ലാ​താ​ക്കാ​നും മ​ണ്ണി​ൽ മ​ണ്ണി​ര​ക​ൾ വേ​ണം. അത്തരമൊരു പരീക്ഷണം നടത്തി വിജയിച്ചിരിക്കുകയാണ്​ നെ​ത​ർ​ല​ൻ​ഡ്സി​ലെ വാ​ഗ​നിം​ഗ​ൻ യൂ​നി​വേ​ഴ്സി​റ്റി ആ​ൻ​ഡ് റി​സ​ർ​ച്ച് സെ​ൻററി​ലെ ഗ​വേ​ഷ​ക​ർ. ചൊ​വ്വ​യി​ൽ മ​നു​ഷ്യ​വാ​സം സാ​ധ്യ​മാ​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ ന​ട​ത്തു​ന്ന​തി​​െൻറ ഭാ​ഗ​മാ​യാ​ണ് ചൊ​വ്വ​യു​ടെ മ​ണ്ണി​ൽ മ​ണ്ണി​ര​യെ വ​ള​ർ​ത്തി​യ​ത്. വി​ള​ക​ൾ ന​ടാ​നാ​കു​മോ എ​ന്ന​തി​നൊ​ക്കെ ഈ ​പ​രീ​ക്ഷ​ണം ഉ​ത്ത​രം ന​ൽകു​മെ​ന്നാ​ണ് ഗ​വേ​ഷ​ക​ർ പ​റ​യു​ന്ന​ത്. നാ​സ​യി​ലെ ശാ​സ്ത്ര​ജ്ഞ​ർ ന​ൽകി​യ ചൊ​വ്വ​യി​ലെ മ​ണ്ണി​​െൻറ സാമ്പിളിലാണ്​ റൂ​കോ​ള ചെ‌​ടി​ക​ൾ നട്ടതും വ​ള​മാ​യി പ​ന്നി​ക്കാ​ഷ്ഠ​വും മ​ണ്ണി​ര​യെ​യും ന​ൽകിയതും. ദി​വ​സ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും മ​ണ്ണി​ര​ക​ൾ ജീ​വി​ച്ചി​രി​ക്കു​ന്ന​താ​യി ക​ണ്ടെ​ത്തിയ ഗ​വേ​ഷ​ക​ർ ഇവയുടെ പ്ര​ജ​ന​നം ന​ട​ന്ന​താ​യും പ​റ​യു​ന്നു.

െഎൻസ്​​ൈറ്റ​െൻറ കൈയെഴുത്ത്
ആപേക്ഷിക സിദ്ധാന്തത്തിന്​ രൂപം നൽകിയ ആൽബർട്ട്​ ​െഎൻസ്​​ൈറ്റ​െൻറ കൈയെഴുത്ത്​ പ്രതികൾ വിറ്റത്​ 11 കോടി രൂപക്ക്​. ത​െൻറ പ്രഭാഷണങ്ങളിൽ ഉൾപ്പെടുത്തിയ രണ്ട്​ വാചകങ്ങളാണ്​ കൈയെഴുത്തിലുള്ളത്​.

ആസ്‌ട്രേലിയയിലെ ‘ജുറാസിക് പാര്‍ക്ക്’
പടിഞ്ഞാറന്‍ ആസ്‌ട്രേലിയയില്‍ ഗവേഷകര്‍ കണ്ടെത്തിയ ദിനോസറുകളുടെ കാൽപാടുകളുടെ വലുപ്പം കേട്ടാൽ ഞെട്ടും. 1.7 മീറ്റര്‍ വിസ്​താരം. വാല്‍മഡാനി മേഖലയില്‍ 25 കിലോമീറ്റര്‍ വരുന്ന പാറപ്പരപ്പിലാണ്​ 21 വ്യത്യസ്തയിനം ദിനോസറുകളുടെ കാൽപാദം പതിഞ്ഞത്​. 12.7 കോടി മുതല്‍ 14 കോടി വര്‍ഷം വരെ പഴക്കമുള്ളവയാണ്​ ഇവ. ആസ്‌ട്രേലിയയിലെ ‘ജുറാസിക് പാര്‍ക്ക്’ എന്നാണ്​ പഠനത്തിന്​ നേതൃത്വം നൽകുന്ന ക്വീന്‍സ്‌ലന്‍ഡ് സർവകലാശാലയിലെയും ജെയിംസ് കുക്ക് സര്‍വകലാശാലയിലെയും ഗവേഷകർ​ ഇൗ സ്ഥലത്തെ വിശേഷിപ്പിച്ചത്​. 

കുള്ളൻ ഗ്രഹത്തിലും ജീവൻ
പ്ലൂട്ടോ അടക്കമുള്ള കുള്ളന്‍ ഗ്രഹങ്ങളിലും ജീവന്‍ നിലനില്‍ക്കാന്‍ സാധ്യതയുണ്ടെന്ന് നാസയുടെ പഠനം. മഞ്ഞുമൂടിക്കിടക്കുന്ന ഇവയുടെ ഉപരിതലത്തിനുതാഴെ ദ്രാവകാവസ്ഥയിലുള്ള ജലമുണ്ടെന്നാണ് നിഗമനം. ഇവയുടെ പ്രതലത്തിലെ താപനില മൈനസ് 200 ഡിഗ്രി സെല്‍ഷ്യസാണ്. 

കപ്പലി​െൻറ പ്രേതം
രണ്ടാം ലോകമഹായുദ്ധത്തിൽ ജപ്പാ​െൻറ ആക്രമണത്തിൽ മുങ്ങിപ്പോയ യു.എസി​െൻറ അഭിമാന യുദ്ധക്കപ്പലായിരുന്ന യു.എസ്.എസ് ഇന്ത്യാനപൊളിസി​െൻറ (സിഎ 35) അവശിഷ്​ടങ്ങൾ നോർത്ത് പസഫിക് സമുദ്രത്തിൽ കണ്ടെത്തി. 18,000 അടി താഴ്ചയിൽനിന്നാണ്​ പഴയ പടക്കപ്പൽ കണ്ടെത്തിയത്​. 1945 ജൂലൈ 30നാണ്​ 1,196 ആളുകളുമായി 12 മിനുട്ടുകൾക്കുള്ളിൽ കപ്പൽ മുങ്ങിയത്​. ഇതിൽ 800 പേ​ർ കടലിൽ ചാടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും മിക്കവരും സ്രാവുകളുടെ ആക്രമണത്തിലും രോഗങ്ങൾ പിടിപെട്ടും മരിച്ചു. പിന്നീടെത്തിയ നാവിക കപ്പൽ 316 പേരെ രക്ഷപ്പെടുത്തിയിരുന്നു. ഇതിൽ 22 പേർ ഇന്നും ജീവിച്ചിരിപ്പുണ്ട്​.

വയസ്സൻ കേക്ക്​
കേടുകൂടാതെ ഒരു കേക്ക്​ എത്ര വർഷം നിലനിൽക്കും. ഒരുവർഷം? അതോ അഞ്ചു വർഷമോ? എന്നാൽ, നൂറുവര്‍ഷം പഴക്കമുള്ളൊരു ഫ്രൂട്ട്​സ്​ കേക്ക്​ ഇന്നും നറുമണത്തോടെയുണ്ടെന്ന്​ കേട്ടാൽ വിശ്വസിക്കാനാകുമോ? അൻറാര്‍ട്ടിക്കയിലെ ആധുനികമനുഷ്യരുടെ ആദ്യ വാസസ്ഥലമായി കണക്കാക്കുന്ന കേപ്​ അഡേറിലെ ഒരു കുടിലില്‍നിന്നാണ് ഈ കേക്ക് കണ്ടെടുത്തത്​. ഇംഗ്ലണ്ടിലെ ഹണ്ട്‌ലേ ആന്‍ഡ് പാമേഴ്‌സ് എന്ന കമ്പനിയുടെ സീല്‍ പതിപ്പിച്ചിട്ടുള്ള ടിന്നിനുള്ളിലായിരുന്നു കേക്ക്​. കേക്കി​െൻറ മണം അത് ഇപ്പോഴും ഭക്ഷ്യയോഗ്യമാണെന്നാണ് തെളിയിക്കുന്നതെന്നും വിദഗ്​ധർ പറയുന്നു.

2000 വർഷം പഴക്കമുള്ള നഗരം
2000 വർഷം പഴക്കമുള്ള അലക്​സാണ്ടർ ചക്രവർത്തിയുടെ നഗരം കണ്ടെത്തി. ബി.സി 331ല്‍ നിര്‍മിച്ചതെന്ന് കരുതുന്ന ‘ഖലാത്ഗ ദര്‍ബന്ദ്’ നഗരമാണ് ഇറാഖിലെ വടക്കന്‍ മേഖലയില്‍ ഡ്രോണുകളുടെ സഹായത്തോടെ ബ്രിട്ടീഷ് മ്യൂസിയം നടത്തിയ ഗവേഷണത്തിൽ കണ്ടെത്തിയത്​. ഗോതമ്പും ബാർലിയും വിളയുന്ന കൃഷിഭൂമിയാണ്​ ഇപ്പോൾ ഇവിടം. വിശദ പരിശോധനയിൽ ഗ്രീക്കോ-റോമന്‍ ദേവതകളുടെ ശില്‍പങ്ങളും കളിമണ്ണില്‍ ചുട്ടെടുത്ത മേച്ചിലോടുകളും ഇവിടെനിന്ന് കണ്ടെടുത്തു.

രഹസ്യ അറകൾ
ഗിസയിലെ പിരമിഡിനുള്ളില്‍ രഹസ്യ അറയുണ്ടെന്ന സൂചന നൽകി പുരാവസ്തു ഗവേഷകര്‍.  ഇന്‍ഫ്രാറെഡ് കിരണങ്ങള്‍ ഉപയോഗിച്ച് ഗിസയിലെ പിരമിഡ് സ്‌കാന്‍ ചെയ്തപ്പോളാണ്​ അസാധാരണ വിവരങ്ങൾ ലഭിച്ചത്​.

അന്യഗ്രഹ ജീവികൾ ഭൂമിയിൽ
അന്യഗ്രഹ ജീവികൾ സത്യമോ മിഥ്യയോ എന്നതിൽ നിരവധി ചർച്ചകളുണ്ടായിട്ടുണ്ട്​. എന്നാൽ, അന്യഗ്രഹ ജീവികൾ ഭൂമിയിൽ എത്തിയിട്ടുണ്ടാകാമെന്ന ശക്തമായ വാദവുമായി പെൻറഗൺ മുൻ ഉദ്യോഗസ്ഥൻ ലൂയിസ് എലിസോൻഡോ രംഗത്തുവന്നിരിക്കുകയാണ്​. 2004ൽ സാന്‍ ഡീഗോയിൽ യു.എസ് യുദ്ധവിമാനത്തിലുള്ളവർ ‘കറങ്ങുന്ന അജ്ഞാത വിമാനം’ കണ്ടതായാണ് അദ്ദേഹത്തി​െൻറ വെളിപ്പെടുത്തൽ. അന്യഗ്രഹജീവി ഗവേഷണത്തിനുള്ള പെൻറഗൺ പദ്ധതിയുടെ​ മുൻ തലവനാണ്​​ ലൂയിസ് എലിസോൻഡോ. 2004ല്‍ യു.എസ് വിമാനം കണ്ടെത്തിയ ചിറകില്ലാത്ത പേടകത്തി​െൻറ സഞ്ചാരം ആകാശപ്പറക്കലുകളുടെ ശാസ്ത്രനിയമങ്ങളെല്ലാം തെറ്റിക്കുന്ന തരത്തിലായിരുന്നു. ഇത്​ ഭിത്തിയിൽ തട്ടിത്തെറിച്ച പന്തുപോലെ സഞ്ചരിക്കുന്നത്​ കണ്ടതായാണ്​ യു.എസ് വിമാനത്തിലെ പൈലറ്റ്​ അറിയിച്ചത്​.

ടൈറ്റാനിക്കിലേക്കൊരു വിനോദയാത്ര
അവധിദിവസങ്ങളിൽ നമ്മൾ വിനോദയാത്ര പോകാറില്ലേ. ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബ്ലൂ മാര്‍ബിള്‍ പ്രൈവറ്റ് എന്ന കമ്പനി ഒരുക്കുന്ന വിനോദയാത്രയെ കുറിച്ചറിഞ്ഞാൽ ആരും ഒന്ന്​ ​െഞട്ടും. ഭീമന്‍ മഞ്ഞുകട്ടയിലിടിച്ച് തകർന്ന ടൈറ്റാനിക്​ കപ്പലിലേക്കാണ്​ യാത്ര. 2018 മേയ്​ മാസത്തിലാണ്​ ഇതിനുള്ള അവസരം. കടലില്‍ 4000 മീറ്റര്‍ ആഴത്തിലുള്ള ടൈറ്റാനിക് ചുറ്റിക്കാണുന്നതിനായി ഒരാൾക്ക്​ 68.32 ലക്ഷം രൂപയാണ്​ ചെലവ്​. തുക അൽപം അധികമായാലും ആദ്യ യാത്രക്കുള്ള മുഴുവന്‍ ടിക്കറ്റുകളും ഇതിനകം വിറ്റഴിഞ്ഞു. 1912 ഏപ്രില്‍ 15നാണ് ഇംഗ്ലണ്ടില്‍നിന്ന്​ അമേരിക്കയിലേക്കുള്ള  ആദ്യ യാത്രക്കിടെ ഭീമന്‍ മഞ്ഞുകട്ടയിലിടിച്ച് ടൈറ്റാനിക്ക് മുങ്ങിയത്. ടൈറ്റാനിക്ക് ദുരന്തത്തില്‍ 1500 പേരാണ് കൊല്ലപ്പെട്ടത്. കപ്പലി​െൻറ അവശിഷ്​ടങ്ങള്‍ 32 വര്‍ഷങ്ങള്‍ക്കുമുമ്പ്​ സമുദ്ര ഗവേഷകനായ റോബര്‍ട്ട് ബല്ലാര്‍ഡും സംഘവും കണ്ടെത്തിയിരുന്നു. 269 മീറ്റര്‍ നീളമുള്ള ടൈറ്റാനിക്കി​െൻറ മുകള്‍ത്തട്ടിലിറങ്ങുവാനും ചുറ്റിനടക്കുവാനും യാത്രയിൽ അവസരം ലഭിക്കും.

വിമാനം തിരഞ്ഞു, കണ്ടത്​ അത്ഭുതലോകം
മൂന്നുവർഷം മുമ്പ്​ കാണാതായ മലേഷ്യൻ വിമാനം കണ്ടെത്താനായി ഇന്ത്യൻ മഹാസമുദ്രത്തിൽ നടത്തിയ തിരച്ചിലിൽ കണ്ടത്​ ആഴക്കടലി​ലെ അത്ഭുതലോകം. കരയിലുള്ളത്​​ പോലെ  പൊട്ടിത്തെറിക്കാൻ തയാറായി നിൽക്കുന്ന വൻ അഗ്​നിപർവതങ്ങൾ, ചെങ്കുത്തായ താഴ്‌വാരങ്ങൾ, പർവതങ്ങൾ, തകർന്ന കപ്പലുകൾ, വിലപ്പെട്ട വസ്തുക്കൾ​ എന്നിവയാണ്​ കടലിൽ കണ്ടെത്തിയത്​. വിവര സാങ്കേതിക സംവിധാനങ്ങളുടെ സഹായത്തോടെ ലോക ചരിത്രത്തിൽതന്നെ ഏറ്റവും ചെലവേറിയ തിരച്ചിലാണ് വിമാനത്തിനായി ഇന്ത്യൻ മഹാസമുദ്രത്തിൽ നടത്തിയത്​. 239 യാത്രക്കാരുമായി 2014ലാണ്​ ‌മലേഷ്യൻ എയർലൈൻസി​െൻറ എം.എച്ച് 370 വിമാനം കാണാതായത്​. ശാസ്ത്ര ലോകത്തെ അമ്പരപ്പിക്കുന്ന വിവരങ്ങൾ രൂപരേഖ സഹിതം ആസ്ട്രേലിയയാണ് പുറത്തുവിട്ടത്​. 

ചന്ദ്രനെ വിടാതെ ചന്ദ്രയാൻ
ഇന്ത്യയുടെ പ്രഥമ ചാന്ദ്രദൗത്യമായ ചന്ദ്രയാന്‍ ഒന്ന് ഇപ്പോഴും ചന്ദ്രനെ ചുറ്റുന്നതായി നാസയുടെ കണ്ടെത്തല്‍. ഇൻറര്‍പ്ലാനറ്ററി റഡാറി​െൻറ സഹായത്തോടെയാണ്​ നാസ  ചന്ദ്രയാനെ കണ്ടെത്തിയത്​. 2008 ഒക്ടോബര്‍ 22നാണ് ചാന്ദ്രയാന്‍ ഒന്ന് ഇന്ത്യ വിക്ഷേപിച്ചത്​.
2009 ആഗസ്​റ്റ്​ 29ന് ഐ.എസ്.ആര്‍.ഒക്ക്​ പേടകവുമായുള്ള ബന്ധം നഷ്​ടമായി. ചന്ദ്രോപരിതലത്തിന് 200 കിലോമീറ്റര്‍ മുകളിലായി പേടകം ഇപ്പോഴും ചന്ദ്രനെ ചുറ്റുകയാണ്​. പ്രൊപൽഷൻ സിസ്​റ്റത്തി​െൻറ കാര്യക്ഷമതയാണ് പേടകത്തി​െൻറ (മാര്‍സ് ഓര്‍ബിറ്റ് മിഷ​െൻറ) ആയുസ്സ്​ കൂട്ടിയതെന്നാണ് റിപ്പോർട്ട്. ചന്ദ്രനിലെ ജലസാന്നിധ്യം വ്യക്തമായി തെളിയിച്ചത് ചന്ദ്രയാന്‍ 1 നടത്തിയ നിരീക്ഷണത്തിലാണ്​. ഏകദേശം പതിമൂന്ന് കിലോഗ്രാം ഇന്ധനംകൂടി പേടകത്തില്‍ അവശേഷിക്കുന്നുണ്ടെന്നും എല്ലാ സാങ്കേതിക സംവിധാനങ്ങളും ഇപ്പോഴും കൃത്യമായി പ്രവർത്തിക്കുന്നുണ്ടെന്നതുമാണ്​​ ഏറെ കൗതുകം.  

പുതിയ നക്ഷത്രങ്ങൾ 
ഭൂമിയിൽനിന്ന് 400 കോടി പ്രകാശവർഷ അകലെയുള്ള പുതിയ നക്ഷത്ര സമൂഹത്തെ കണ്ടെത്തി. ഇന്ത്യന്‍ ശാസത്രജ്ഞര്‍ കണ്ടെത്തിയ ഈ പുതിയ ഗാലക്‌സി സമൂഹത്തിന് സരസ്വതി എന്നാണ്​ പേര്​ നൽകിയത്​. ഒട്ടനേകം ചെറു ഗാലക്‌സികള്‍ ചേര്‍ന്ന ഈ ഗാലക്‌സി വ്യൂഹത്തിന് സൂര്യനേക്കാൾ 200 കോടി ഇരട്ടി ഭാരമുണ്ട്​.

അബ്​ദുൽ കലാം ബാക്​ടീരിയ
ബ​ഹി​രാ​കാ​ശ​ത്ത് നാ​സ ക​ണ്ടെ​ത്തി​യ പു​തി​യ ബാ​ക്ടീ​രി​യ​ക്ക് ഡോ.​ എ.​പി.​ജെ.​ അ​ബ്​ദുൽ ക​​ലാ​മി​െൻറ പേ​ര് ന​ൽ​കി. ഭൂ​മി​യി​ൽ ഇ​തേ​വ​രെ ക​ണ്ടെ​ത്തി​യി​ട്ടി​ല്ലാ​ത്ത​തും അ​ന്താ​രാ​ഷ്​ട്ര ബ​ഹി​രാ​കാ​ശ നി​ല​യ​ത്തി​ൽ (ഐ​.എ​സ്.എ​സ്) ക​ണ്ടെ​ത്തി​യ​തു​മാ​യ ബാ​ക്ടീ​രി​യ​ക്കാണ്​ സോ​ളി​ബാ​സി​ല​സ് ക​ലാ​മി എ​ന്ന്​ പേ​ര്് ന​ൽ​കി​യ​ത്. തു​മ്പയി​ൽ ഇ​ന്ത്യ​യു​ടെ ആ​ദ്യ​ത്തെ റോ​ക്ക​റ്റ് വി​ക്ഷേ​പ​ണ സം​വി​ധാ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​ന് മു​മ്പ്​ 1963ൽ ക​ലാം നാ​സ​യി​ൽ പ​രി​ശീ​ല​നം നേ​ടി​യി​രു​ന്നു. 

ചൊവ്വയിലേക്കൊരു ടിക്കറ്റ്​
രാജ്യത്തിനകത്തും പുറത്തും യാത്രചെയ്യാനായി നമ്മൾ ടിക്കറ്റ്​ ബുക്ക്​ ചെയ്യാറുണ്ട്​. യാത്ര ചൊവ്വയിലേക്കാണെങ്കിലോ? ചൊവ്വ യാത്രക്കായി ഇന്ത്യയില്‍നിന്ന് 1,38,899 പേരാണ്​ ഫ്ലൈറ്റ്​ ബുക്ക്​ ചെയ്​തിരിക്കുന്നത്​. നാസയുടെ ഇന്‍സൈറ്റ് മിഷ​െൻറ ഭാഗമായാണ്​ ചൊവ്വ യാത്രയിലേക്ക് ആളെ ക്ഷണിച്ചത്​. പേര്​ നല്‍കിയവര്‍ക്ക് ഓണ്‍ലൈനായി ബോര്‍ഡിങ്​ പാസ് നല്‍കുമെന്ന് നാസ അറിയിച്ചിരിക്കുകയാണ്​. വന്‍ സ്വീകാര്യതയാണ് യാത്രക്ക്​ ഇതുവരെ ലഭിച്ചത്. ലോകത്തി​െൻറ പല കോണില്‍നിന്നായി 2,429,807 ആള്‍ക്കാരാണ് ദൗത്യത്തില്‍ പങ്കെടുക്കാനായി പേര് നല്‍കിയത്. പേര്​ നൽകിയവരുടെ എണ്ണത്തിൽ ഇന്ത്യ മൂന്നാം സ്ഥാനത്താണ്. അമേരിക്കയും ചൈനയുമാണ് ഒന്നും രണ്ടും സ്ഥാനത്ത്​. 

കല്ല്​്​, പ്രായം ആറുകോടി വർഷം
സ്കോ​ട്ട്‌​ല​ൻ​ഡി​ലെ സ്കൈ ​മ​ല​നി​ര​ക​ളി​ൽനി​ന്ന് കണ്ടെത്തിയ ഉ​ൽ​ക്ക അ​വ​ശി​ഷ്​ട​ങ്ങളുടെ പ്രായം ചില്ലറയല്ല. ആ​റു കോ​ടി വ​ർ​ഷം. ഭൂ​മി​യി​ൽ ഇ​തു​വ​രെ ക​ണ്ടി​ട്ടി​ല്ലാ​ത്ത അ​പൂ​ർ​വ മൂ​ല​ക​ങ്ങ​ൾ ഈ ​ക​ല്ലു​ക​ളി​ൽ ഉ​ണ്ടെ​ന്നാണ്​ ശാ​സ്ത്ര​ജ്ഞ​രുടെ കണ്ടെത്തൽ. മൂ​ല​ക​ങ്ങ​ളിൽ നടത്തിയ പ​ഠ​ന​ത്തി​ലാ​ണ് ഇ​ത് ഭൂ​മി​യു​ടെ പു​റ​ത്തു​നി​ന്നെ​ത്തി​യ ഉ​ൽ​ക്ക​യു​ടെ ഭാ​ഗ​മാ​ണെ​ന്ന് മ​ന​സ്സി​ലാ​ക്കി​യ​ത്. സ്കൈ ​മ​ല​നി​ര​യി​ലു​ള്ള ഒ​രു അ​ഗ്​നി​പ​ർ​വ​ത​ത്തി​ലാ​യി​രു​ന്നു ഈ ​ഉ​ൽ​ക്ക അ​വ​ശി​ഷ്​ടം ഉ​ണ്ടാ​യി​രു​ന്ന​ത്. അഗ്​നി​പ​ർ​വ​ത സ്ഫോ​ട​ന സ​മ​യ​ത്ത് വെ​ളി​യി​ൽ​വ​ന്ന ​ഉ​ൽ​ക്ക ക​ഷ്ണം അ​ഗ്​നിപ​ർ​വ​ത​ങ്ങ​ളി​ലെ ലാ​വ​ക​ളെ​ക്കു​റി​ച്ച് പ​ഠി​ക്കു​ന്ന ശാ​സ്ത്ര​ജ്ഞ​രാ​ണ് ആ​ദ്യം ക​ണ്ടെ​ത്തി​യ​ത്.

ടൈറ്റാനോസര്‍
ലോകത്തുണ്ടായിരുന്നതില്‍വെച്ച് ഏറ്റവും വലിയ ജീവി ദിനോസറാണെന്നതിൽ തർക്കമില്ല. തെങ്ങോളം ഉയരവും 70 ടൺ ഭാരവുമുള്ള ദിനോസറി​നെ ആലോചിച്ചുനോക്കൂ. 120 അടി ഉയരമുള്ള  അതിഭീമാകാരന്മാരായ ദിനോസറുകള്‍ ജീവിച്ചിരുന്നു എന്ന പുതിയ കണ്ടെത്തലുകളാണ് ഗവേഷകര്‍ പുറത്ത് വിട്ടത്.  ടൈറ്റാനോസര്‍ എന്ന്​ വിളിക്കുന്ന ഇവയുടെ ഭൗതികാവശിഷ്​ടങ്ങള്‍ അര്‍ജൻറീനയില്‍നിന്നാണ് കണ്ടെടുത്തത്. 2016ല്‍ ഈ ദിനോസറി​െൻറ അസ്ഥികൂടം അമേരിക്കയിലെ ഒരു മ്യൂസിയത്തില്‍ പ്രദര്‍ശനത്തിനുവെച്ചിരുന്നു. 10.1 കോടി വര്‍ഷങ്ങളുടെ കാത്തിരിപ്പിന് ശേഷമാണ് ഇവയുടെ അവശിഷ്​ടങ്ങള്‍ ശാസ്ത്രലോകത്തിന് ലഭിക്കുന്നത്. മരിച്ച് കഴിഞ്ഞും ഇവയുടെ അസ്ഥികള്‍ വളരുന്നുണ്ടെന്നതാണ് രസകരമായ മറ്റൊരു കാര്യം. മ്യാൻമറിലെ മിത്കിനായിൽനിന്ന് 99 ദശലക്ഷം വർഷം പഴക്കമുള്ള ദിനോസറി​െൻറ വാൽ കണ്ടെത്തിയിരുന്നു. 3.7 മീറ്ററോളം നീളമുള്ള തൂവലുകളോടുകൂടിയുള്ള വാലാണ് കണ്ടെത്തിയത്​.