പഠനമുറി
കോയിനുകളിൽ വീരൻ ‘ബിറ്റ്​കോയിൻ’
  • സൗമ്യ ആർ. കൃഷ്​ണ
  • 12:38 PM
  • 19/19/2018

ബാർട്ടർ സംവിധാനത്തിൽനിന്ന്​ കറൻസിയിലേക്കും പിന്നീട്​ ക്രെഡിറ്റ്​ കാർഡിലേക്കുമെത്തിയ ‘പൈസ’ എന്ന സങ്കൽ​പത്തെ ആശ്ചര്യത്തോടെ നോക്കി പഠിക്കുന്ന നമ്മെ പിന്നെയും അമ്പരിപ്പിച്ചിരിക്കുകയാണ്​ ‘ബിറ്റ്​കോയിൻ’ എന്ന പുതിയ പ്രതിഭാസം. സത്യത്തിൽ പണം എന്നത്​ ഒരു സങ്കൽ​പമാണ്​, നാം തിരിച്ചറിഞ്ഞാലുമില്ലെങ്കിലും അതാണ്​ സത്യം. റിസർവ്​​ ബാങ്ക്​ അടിച്ചിറക്കുന്ന കടലാസിന്​ വിലയുണ്ടെന്ന ആർ.ബി.​െഎ ഗവർണറുടെയോ ഫിനാൻസ്​ സെക്രട്ടറിയുടെയൊ ഒപ്പിനുപുറത്ത്​ നാം സങ്കൽ​പിക്കുന്ന വിലയാണ്​ രൂപയുടെ മൂല്യം. ഇൗ സത്യം മനസ്സിലാക്കിയാൽ ‘ബിറ്റ്​ കോയിൻ’ എന്താണെന്നും അതി​െൻറ പ്രവർത്തനം എങ്ങനെയാണെന്നും മനസിലാക്കാൻ എളുപ്പമാണ്​.

എന്താണ്​ ബിറ്റ്​കോയിൻ?
ബിറ്റ്​കോയിൻ എന്നാൽ ക്രിപ്​റ്റോ കറൻസിയാണ്​. അതായത്, കിപ്​റ്റോഗ്രഫി (ഉദ്ദേശിക്കപ്പെട്ട സ്വീകര്‍ത്താവിനല്ലാതെ മറ്റൊരു വ്യക്തിക്കും വായിക്കാനാവാത്തവിധം സന്ദേശങ്ങളെ കോഡ്‌ രൂപത്തിലാക്കുന്ന ശാസ്‌ത്രശാഖ) ഉപയോഗിച്ച്​ ക്രമീകരിച്ച ഒരു സാമ്പത്തിക വിനിമയോപാധിയാണ്​ ബിറ്റ്​കോയിൻ. ‘സറ്റോഷി നാകോമാറ്റൊ’ എന്ന ജപ്പാൻകാരനാണ്​ ബിറ്റ്​കോയിൻ കണ്ടുപിടിച്ചതെന്നാണ്​ നിലവിലെ അറിവ്​. ഇദ്ദേഹം ഇതുവരെ സ്വന്തം വ്യക്തിത്വം വെളിപ്പെടുത്തിയിട്ടില്ല. 2008 ഒക്​ടോബറിൽ അവതരിപ്പിച്ച ഒരു ​പ്രബന്ധത്തിലാണ്​ ബിറ്റ്​കോയിനെന്ന ആശയം പ്രത്യക്ഷപ്പെടുന്നത്​. 2009 ജനുവരിയിൽ ബിറ്റ്​കോയി​െൻറ നെറ്റ്​വർക്കും ആദ്യത്തെ യൂനിറ്റുകളും പുറത്തിറക്കുന്നു. അതേ മാസം ഒമ്പതിന്​ ബിറ്റ്​കോയിൻ സോഫ്​റ്റ്​വെയറി​െൻറ ആദ്യത്തെ വേർഷനും പുറത്തിറക്കി. കുറഞ്ഞ വർഷങ്ങൾകൊണ്ട്​ ബിറ്റ്​കോയിൻ പല രാജ്യങ്ങളിലെയും സാമ്പത്തിക വ്യവസ്​​ഥയുടെ ഭാഗമായി കഴിഞ്ഞു. ​മില്ലിബിറ്റ്​ കോയിൻ, ബിറ്റ്​, സറ്റോഷി എന്നിവയാണ്​ ബിറ്റ്​കോയി​െൻറ യൂനിറ്റുകൾ.​ േലാകത്താകമാനം ഏതാണ്ട്​ 56 ബിറ്റ്​കോയിൻ കമ്പനികൾ ഇപ്പോൾതന്നെ റജിസ്​റ്റർ ചെയ്​തു കഴിഞ്ഞു. ബില്ല്യൻ ഡോളർ കമ്പനികളായ മൈക്രോസോഫ്​റ്റ്​, ഡെൽ, പേപാൽ, ഡിഷ്,  തുടങ്ങി പലരും ബിറ്റ്​കോയിൻ  സ്വീകരിക്കാൻ തുടങ്ങിയിരിക്കുന്നു.

എന്താണ്​ ​േബ്ലാക്​ചെയിൻ​?
ഇടനിലക്കാരില്ലാത്ത ബിറ്റ്​കോയിൻ ഇടപാടുകളിൽ രേഖകൾ എന്താണ്​?​. ഇതി​െൻറ ഉത്തരമാണ്​​​ ​ബിറ്റ്​കോയിനോ​െടാപ്പം ക്രമീകരിച്ചിട്ടുള്ള ‘േബ്ലാക്​ചെയിൻ’ എന്ന സിസ്​റ്റം.  ​േബ്ലാക്കുകൾ ആയാണ്​ ഒാരോ ഇടപാടും റെക്കോഡ്​ ചെയ്യപ്പെടുന്നത്​. ഒരു പുതിയ ​േബ്ലാക്ക്​ കണ്ടെത്തുമ്പോൾ ഒരു ​ബിറ്റ്​കോയിൻ നേടുകയാണ്​. ബിറ്റ്​കോയിനിൽ നടക്കുന്ന ഒ​േരാ ഇടപാടുകൾ റെക്കോഡ്​ ചെയ്​തു​െവക്കുന്ന ലെഡ്​ജറാണ്​ ​േബ്ലാക്​ചെയിൻ.

ഇടപാടുകൾ എങ്ങനെ?
ബിറ്റ്​കോയിൻ ഇടപാടുകൾ പിയർ ടു പിയർ അഥവാ വ്യക്തിയിൽനിന്ന്​ വ്യക്തിയിലേക്ക്​ ആണ്​ നടക്കുന്നത്​. ഇടനിലക്കാരില്ല എന്ന്​ സാരം. സ്​മാർട്ട്​ഫോൺ കമ്പ്യൂട്ടർ പോലെയുള്ള ഏത്​ ഡിജിറ്റൽ ഉപകരണങ്ങളിലും ഇൻറർനെറ്റിൽ തന്നെയും ബിറ്റ്​കോയിൻ സൂക്ഷിക്കാം. ഏതെങ്കിലുമൊരു ഒാണലൈൻ വാലറ്റ്​ സർവിസ്​ പ്രൊ​ൈവഡറുടെ സഹായത്തോടെ വാലറ്റ്​ ഇൻസ്​റ്റാൾ ചെയ്​താൽ മാത്രംമതി. ഒരു സ്വകാര്യ ബിറ്റ്​ കോയിൻ അഡ്രസ്​ ലഭിച്ചുകഴിഞ്ഞാൽ ബിറ്റ്​കോയിൻ ​േശഖരിച്ച്​ തുടങ്ങാം. ഇൗ അഡ്രസിലേക്കുള്ള സ്വകാര്യ കീ ഉപയോഗിച്ചാണ്​ ഇൗ നെറ്റ്​വർക്ക്​ ബിറ്റ്​കോയി​െ​ൻറ ഉടമയെ തിരിച്ചറിയുന്നത്​. പല വഴികളിലായി ബിറ്റ്​കോയിൻ ശേഖരിക്കാവുന്നതാണ്​, കൈയിലുള്ള പണം ഉപയോഗിച്ച്​  ഒാൺലൈൻ സർവിസ്​ എക്​സ്​ചേഞ്ച്​ വഴി നേടാം. അല്ലെങ്കിൽ ബിറ്റ്​കോയിൻ വിൽക്കാൻ തയാറുള്ള വ്യക്തികളെ നേരിൽ കണ്ടെത്തുകയും ചെയ്യാം. ഇതൊന്നുമല്ലാതെ ‘മൈനിങ്’​​ എന്ന രസകരമായ ഒരു മാർഗംകൂടിയുണ്ട്​ ബിറ്റ്​ കോയിൻ നേടാൻ. സങ്കീർണമായ ചില കണക്കുകൾക്ക്​ ഉത്തരം കണ്ടെത്തികൊണ്ട്​ ബിറ്റ്​കോയിൻ ​നേടുന്നതാണ്​ മൈനിങ്​. ഇൗ കണക്കി​െൻറ ഉത്തരം ​േബ്ലാക്കിൽ ആണ്​ ഉണ്ടാവുക. പുതിയ ​േബ്ലാക്ക്​ കണ്ടെത്തിയാൽ പുതിയ ബിറ്റ്​കോയിൻ നേടാം. സാധനങ്ങൾ​ക്കോ സേവനങ്ങൾക്കോ പകരമായി ബിറ്റ്​കോയിൻ സ്വീകരിക്കാവുന്നതുമാണ്​.  

എങ്ങനെ സമ്പദ്‌ഘടനയെ നിയന്ത്രിക്കും?
ഇപ്പോൾ സംഭവിക്കുന്നത്​ പോലുള്ള പണപെരുപ്പവും ചുരുക്കവും ബിറ്റ്​കോയിനിൽ സംഭവിക്കില്ലേ എന്നത്​ സ്വാഭാവികമായ സംശയമാണ്​. പരമാവധി 21000 മില്ല്യൺ ബിറ്റ്​കോയിൻ മാത്രമേ പുറപ്പെടുവിക്കുകയുള്ളു. ഇത്​ ഘട്ടംഘട്ടമായാണ്​ സമ്പദ്​ഘടനയിലേക്ക്​​ ഇറക്കുന്നത്.​ എത്ര ചെറിയ യൂണിറ്റിലേക്കും ഹരിക്കത്തക്കതുമാണ്​ ബിറ്റ്​കോയിൻ. 

താരതമ്യം ചെയ്യാം
ബിറ്റ്​കോയിൻ എങ്ങനെ നമുക്ക്​ പരിചയമുള്ള കറൻസിയിൽനിന്നും വ്യത്യസ്​തമാകുന്നുവെന്ന്​ പരിശോധിക്കാം. നേരത്തെ പറഞ്ഞത്​പോലെ സെൻട്രൽ ബാങ്കി​െൻറ ഉറപ്പിമേൻമേലാണ്​ കറൻസി നിലനിൽക്കുന്നത്​. ബാങ്കുകളുടെ നിയന്ത്രണത്തിലാണ്​ ഇൗ സംവിധാനം മുഴുവനും. രാജ്യത്ത്​ പണം സെർക്കുലേറ്റ്​ ചെയ്യണമെന്ന്​ ബാങ്കുകളാണ്​ ഇന്ന്​ തീരുമാനിക്കുന്നത്​. പണപെരുപ്പവും പണച്ചുരുക്കവും സംഭവിക്കുന്നത്​ പലപ്പോഴും രാഷ്​ട്രീയ സാമൂഹ്യ കാരണങ്ങൾ കൊണ്ടാണ്​. അതി​െൻറയൊക്കെ അനന്തര ഫലമായി പണം നഷ്​ടപ്പെടുന്നത്​ സാധാരണക്കാർക്കും. ഇന്നത്തെ അക്കൗണ്ടുകൾ എടുക്കാനും ഇടപാടുകൾ നടത്താനും ബാങ്കുകളുടെ അനുമതി ആവശ്യമാണ്. അതായത്​ നമ്മുടെ കൈയിലുള്ള പണം കൊണ്ട്​ ഇടപാടുകൾ നടത്താൻ ബാങ്കി​െൻറ അനുമതി വേണം.      
ഇതിൽനിന്നെല്ലാം വ്യത്യസ്​തമാണ്​ ബിറ്റ്​കോയിൻ. സാമ്പത്തിക കാര്യങ്ങളിൽ പൂർണമായ അധികാര വികേന്ദ്രീകരണമാണ്​ ബിറ്റ്​കോയി​െൻറ ​പ്രധാനപ്പട്ട ഒരു നേട്ടമായി വിദഗ്​ധർ കാണുന്നത്​. നിലവിൽ രൂപയുടെ മൂല്യം ഡോളറിനെ വലിയ തോതിൽ  ആ​ശ്രയിക്കുന്നുണ്ട്​​. ബിറ്റ്​കോയിനിൽ ഇത്തരത്തിൽ ഒരു രാജ്യവും മറ്റൊരു രാജ്യത്തെയും ആശ്രയിക്കേണ്ടി വരില്ല. ഇടപാടുകളിൽ ഇടനിലക്കാരില്ലാത്തതുകൊണ്ട്​ തന്നെ യ​ാതൊരു വിധ സ്വകാര്യ വിവരങ്ങളും നൽകേണ്ടതായും വരില്ല. നിയന്ത്രിക്കാൻ പ്രത്യേക ശക്​തിളൊന്നുമില്ലാത്തത്​ കൊണ്ട്​ തന്നെ ഇതിലൂടെ നടക്കുന്നു തട്ടിപ്പുകൾക്ക്​ സ്വയം ഉത്തരവാധിത്തം ഏറ്റെടുക്കേണ്ടതുണ്ട്​. കമ്പ്യൂട്ടർ പ്രോഗ്രാമുകളെ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്നത്​കൊണ്ട്​ ഇതി​െൻറ സെക്യൂരിറ്റി എത്രത്തോളമുണ്ടെന്ന്​ സാധാരണക്കാരന്​ മനസ്സിലാക്കാൻ ബുദ്ധിമുട്ടായിരിക്കും. മാത്രമല്ല ഹാക്കിങ്ങിനുള്ള സാധ്യത മുഴുവനായി തള്ളിക്കളയാൻ തക്ക ​വിശദീകരണങ്ങൾ ഇതുവരെ ലഭിച്ചിട്ടുമില്ല.

ഭാവി
വിലയിൽ സംഭവിക്കുന്ന ഏറ്റകുറച്ചിലുകളും ഹാക്കിങ്​​ സാധ്യതയുമൊക്കെ ഇതിനെകുറിച്ചുള്ള ആശങ്കകൾ വർധിപ്പിക്കുന്നുണ്ട്​. എന്ത്​ തന്നെയായാലും ലോകത്തിൽ ഇൻറർനെറ്റി​െൻറ കടന്നുവരവിനെ തുടർന്ന്​ സംഭവിച്ച്​ കൊണ്ടിരിക്കുന്ന ഇൗ ചെയിൻ റിയാക്ഷനുളിൽ ഏറ്റവും പുതിയതും പ്രധാനപ്പെട്ടതുമാണ്​ ബിറ്റ്​ കോയിൻ. ഷെയറു​ം സ്​റ്റോക്​ എക്​സ്​ചേഞ്ചും ആദ്യമായി കേട്ടറിഞ്ഞകാലത്തും അതി​െൻറ ഭാവിയെ കുറിച്ച്​  ആശങ്കകളുണ്ടായിരുന്നു.