നാളറിവ്
കോമൺവെൽത്ത്​; അടിച്ചമർത്തപ്പെട്ടവരുടെ കൂട്ടായ്​മ
  • അവിനാഷ്​ കാവാട്ട്​
  • 02:38 PM
  • 21/05/2018

ചരിത്രം വിരസമായൊരു വിഷയമാണ്​ പലർക്കും. എന്നാൽ, ഒരു വിഷയമെന്നതിലുപരി സംഭവങ്ങളുടെ കുത്തൊഴുക്കാണവ. നേട്ടവ​ും നഷ്​ടങ്ങളും, ജയപരാജയങ്ങളും, വളർത്തലും തളർത്തലും,അടിച്ചമർത്തലും ഉയിർത്തെഴുന്നേൽക്കലും തുടങ്ങി കണ്ണീരും കിനാവും സ്വപ്​നങ്ങളുമെല്ലാം ഉൾപ്പെടുന്ന കഥനമാണ്​ ചരിത്രം. ചരിത്രത്തിൽ അടിച്ചമർത്തലി​െൻറയും ഉയിർത്തെഴുന്നേൽപി​െൻറയും  കഥകളുണ്ട്​. ഒരു കാലത്ത്​ അടിച്ചമർത്തലുകൾക്കു വിധേയമായ രാഷ്​ട്രങ്ങളുടെ കൂട്ടായ്​മ, അതാണ്​ കോമൺ​െവൽത്ത്​ രാഷ്​ട്രങ്ങൾ. 
 

കോമൺവെൽത്ത്​ രാഷ്​ട്രങ്ങൾ
സൂര്യനസ്​തമിക്കാത്ത ബ്രിട്ടീഷ്​ സാമ്രാജ്യം അനവധി ചെറുതും വലുതുമായ രാഷ്​ട്രങ്ങളെ തങ്ങളുടെ വരുതിയിലാക്കുകയും അവിടെ ബ്രിട്ടീഷ്​ ഭരണസംവിധാനം കൊണ്ടുവര​ുകയും ചെയ്​തിരുന്നു. ഇൗ രാഷ്​ട്രങ്ങളെയെല്ലാം ബ്രിട്ടൻ അവരുടെ കോളനികളാക്കി മാറ്റി. പ്രധാനമായും ബ്രിട്ടീഷ്​ ഉൽ​പന്നങ്ങളുടെ വിപണിയാക്കി മാറ്റുകയെന്ന ഉദ്ദേശ്യമായിരുന്നു ഇൗ കോളനിവത്​കരണത്തിനു പിന്നിൽ. ഇത്തരത്തിൽ ​ ബ്രിട്ട​െൻറ അധീനതയിലായിരുന്ന രാഷ്​ട്രങ്ങളുടെ കൂട്ടായ്​മയാണ്​ കോമൺവെൽത്ത്​ അഥവ ബ്രിട്ടീഷ്​ കോമൺവെൽത്ത്​ രാഷ്​ട്രങ്ങൾ. ഇന്ന്​ കോമൺവെൽത്തിലെ രാഷ്​ട്രങ്ങളെല്ലാം ബ്രിട്ടീഷ്​ സാമ്രാജ്യത്തിൽനിന്ന്​ പുറത്തുവന്നവരാണ്. 1926 ഒക്​ടോബർ 19 മുതൽ നവംബർ 22 വരെ ലണ്ടനിൽ നടന്ന ഇംപീരിയൽ സമ്മേളനത്തിലാണ്​ കോമൺവെൽത്ത്​ രൂപവത്​കരണമെന്ന ആശയം അംഗീകരിക്കപ്പെട്ടത്​.
ആഫ്രിക്ക, അമേരിക്ക, ഏഷ്യ, യൂറോപ്​, പസിഫിക്​, കരീബിയൻ മേഖലകളിൽ നിന്നുള്ള 53 രാഷ്​ട്രങ്ങളാണ്​ കോമൺവെൽത്തിലുള്ളത്​. ഇതിൽ 31 അംഗരാജ്യങ്ങളും 15 കോടി ജനസംഖ്യയോ അതിൽ കുറവോ ആയവരാണ്​. യു.കെയിലെ മാൽബ്രോ ഹൗസാണ്​ കോമൺവെൽത്തി​െൻറ ആസ്​ഥാനം. എലിസബത്ത്​ രാജ്ഞിയാണ്​ കോമൺവെൽത്തി​െൻറ മേധാവിയെങ്കിലും രാജ്ഞിക്ക്​ കോമൺവെൽത്ത്​ രാഷ്​ട്രങ്ങളുടെ മേൽ പ്രത്യേകമായ ഒരുവിധ അധികാരവുമില്ല. കേവലമൊരു ആലങ്കാരിക പദവി മാത്രമാണിത്​. കോമൺവെൽത്ത്​ രാഷ്​ട്രങ്ങളുടെ കേന്ദ്രമെന്നത് കോമൺവെൽത്ത്​ സെക്ര​​േട്ടറിയറ്റാണ്​. സെക്ര​േട്ടറിയറ്റിൽ സ്​ഥിരാംഗങ്ങളില്ല.​ കോമൺവെൽത്തി​െൻറ  ഭരണപരമായ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത്​ സെക്ര​േട്ടറിയറ്റ്​ ആണ്​. നിലവിൽ പട്രീഷ്യ സ്​കോട്​ലൻഡാണ്​ സെക്രട്ടറി ജനറൽ. അംഗരാജ്യങ്ങൾക്ക്​ പരസ്​പരം സഹകരിക്കാനുള്ള ഒരു വേദി എന്നതിലുപരി ഇൗ രാജ്യങ്ങൾ തമ്മിലുള്ള സാമ്പത്തിക സഹകരണം വർധിപ്പിക്കുക, ജനാധിപത്യം, മനുഷ്യാവകാശം, സത്​ഭരണം എന്നിവ ​േപ്രാത്സാഹിപ്പിക്കുക എന്നതും ​േകാമൺവെൽത്ത്​ കൂട്ടായ്​മയുടെ പ്രഖ്യാപിത ലക്ഷ്യങ്ങളാണ്​. ഇൗ കൂട്ടായ്​മയിൽനിന്ന്​ ഏത്​ രാജ്യത്തിനും എപ്പോൾ വേണമെങ്കിലും പിൻമാറാം. ഏറ്റവും അവസാനം കോമൺവെൽത്തി​െൻറ ഭാഗമായ ​െമാസാമ്പിക്യു, റുവാൻഡ എന്നിവക്ക്​ മാത്രമാണ്​ ചരിത്രപരമായി ബ്രിട്ടീഷ്​ സാമ്രാജ്യവുമായി ബന്ധമില്ലാത്തത്​. കോമൺവെൽത്ത്​ രാജ്യങ്ങളിലെ ആകെ ജനസംഖ്യ 210 കോടിയാണ്​.


കോമൺവെൽത്ത്​ ചാർട്ടർ
ഏതൊരു സംഘടനക്കും അതി​േൻറതായ ചില മൂല്യങ്ങളും തത്ത്വസംഹിതകളുമുണ്ടാവും. ​േകാമൺവെൽത്ത്​ രാഷ്​ട്രങ്ങൾക്കുമുണ്ട്​ ചില മൂല്യങ്ങൾ. 2011ൽ ആസ്​ട്രേലിയയിലെ പെർത്തിൽ ചേർന്ന കോമൺവെൽത്ത്​ രാഷ്​ട്രങ്ങളുടെ മേധാവികളുടെ യോഗത്തിലാണ്​ മൂല്യങ്ങൾ ഉൾപ്പെടുത്തിയ ചാർട്ടറിന്​ രൂപംനൽകിയത്. 16 വിശ്വാസപ്രമാണങ്ങളാണ്​ ചാർട്ടറിലുള്ളത്​. ജനാധിപത്യം, മനുഷ്യാവകാശം, അന്താരാഷ്​ട്ര സമാധാനവും സുരക്ഷിതത്വവും, സഹനവും ബഹുമാനവും മനസ്സിലാക്കലും, അഭിപ്രായ സ്വാതന്ത്ര്യം, അധികാര വികേന്ദ്രീകരണം, നിയമവും ചട്ടവും, സദ്​​ഭരണം, സുസ്​ഥിര വികസനം, പരിസ്​ഥിതി സംരക്ഷണം, ആ​േരാഗ്യവും വിദ്യാഭ്യാസവും ഭക്ഷണവും പാർപ്പിടവും കൈവരിക്കൽ, ലിംഗസമത്വം, കോമൺവെൽത്തിലെ യുവാക്കളുടെ  പ്രാധാന്യം, ചെറിയ രാജ്യങ്ങളുടെ ആവശ്യങ്ങൾ തിരിച്ചറിയൽ, ആക്രമണ ഭീഷണി നേരിടുന്ന രാഷ്​ട്രങ്ങളുടെ ആവശ്യങ്ങൾ തിരിച്ചറിയൽ, പൗര സമൂഹത്തി​െൻറ കർത്തവ്യം എന്നിവയാണവ.


കോമൺവെൽത്ത്​ രാഷ്​ട്രവും 
കോമൺവെൽത്ത്​ സ്വതന്ത്ര രാഷ്​ട്രവും

കോമൺ​െവൽത്ത്​ രാഷ്​ട്രങ്ങൾ (commonwealth of nations), കോമൺവെൽത്ത്​ സ്വതന്ത്ര രാഷ്​ട്രങ്ങൾ (commonwealth of independent states) എന്നിവ പരസ്​പരം ആശയക്കുഴപ്പത്തിനിടയാക്കുന്ന ​േപരുകളാണ്​. രണ്ടും ഒന്നാണോ, അല്ലെങ്കിൽ ഇവ തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ എന്നിങ്ങനെ സംശയങ്ങൾ വരാം. എന്നാൽ, ഇവ രണ്ടും വ്യത്യസ്​തമായ രണ്ട്​ കൂട്ടായ്​മകളാണെന്നതാണ്​ വാസ്​തവം. സോവിയറ്റ്​ യൂനിയ​െൻറ തകർച്ചക്കുശേഷം, മുമ്പ്​ അതി​െൻറ ഭാഗമായിരുന്ന രാജ്യങ്ങളെല്ലാം ചേർന്ന്​ കോമൺവെൽത്ത്​ രാഷ്​ട്രങ്ങളുടെ മാതൃകയിൽ രൂപവത്​കരിച്ച കൂട്ടായ്​മയാണ്​ കോമൺവെൽത്ത്​ സ്വതന്ത്ര രാഷ്​ട്രങ്ങൾ. അംഗരാജ്യങ്ങൾ തമ്മിലുള്ള വ്യാപാര, സാമ്പത്തിക, നിയമ നിർമാണ, സുരക്ഷ മേഖലകളുടെ ഏകീകരണമാണ്​ ഇൗ കൂട്ടായ്​മയുടെ ലക്ഷ്യം. 1991 ഡിസംബർ 21ന്​ രൂപംകൊണ്ട ഇൗ കൂട്ടായ്​മയിൽ 10 അംഗരാജ്യങ്ങളാണുള്ളത്​.


എന്താണ്​ കോമൺവെൽത്ത്​ ഗെയിംസ്​
പേരു സൂചിപ്പിക്കുന്നതു പോലെത്തന്നെ കോമൺവെൽത്ത്​ രാഷ്​ട്രങ്ങൾ പ​െങ്കടുക്കുന്ന കായികമേളയാണ്​ കോമൺവെൽത്ത്​ ഗെയിംസ്. ഒളിമ്പിക്​സ്​ കഴിഞ്ഞാൽ  വ്യത്യസ്​ത കായിക മത്സരങ്ങൾ ഉൾപ്പെടുന്ന ലോകത്തിലെ വലിയ കായികമേളയാണിത്​. നാലു വർഷം കൂടുമ്പോഴാണ്​ കോമൺവെൽത്ത്​ ഗെയിംസ്​ നടക്കുന്നത്​. 1930ൽ കാനഡയിലെ ഹാമിൽടണിലാണ്​​ കോമൺവെൽത്ത്​ ഗെയിംസി​െൻറ ആരംഭം. ‘ബ്രിട്ടീഷ്​ എംപറർ ഗെയിംസ്’​ എന്ന പേരിൽ തുടങ്ങിയ കായിക മേളയിൽ 11 അംഗരാജ്യങ്ങളായിരുന്നു പ​െങ്കടുത്തിരുന്നത്​. 1942ൽ കാനഡയിലെ മോൺട്രിയയിൽ നടത്താനിരുന്ന ഗെയിംസ്​ രണ്ടാം ലോക യുദ്ധത്തെ തുടർന്ന്​ മാറ്റിവെച്ചതൊഴിച്ചാൽ നാലു വർഷത്തെ ഇടവേളയിൽ ഗെയിംസ്​ നടന്നുവരുന്നുണ്ട്​. 1950 ലെ ഗെയിംസിനു ശേഷം ഗെയിംസി​െൻറ പേരിൽ മാറ്റം വന്നു. 1954 മുതൽ ‘ബ്രിട്ടീഷ്​ എംപറർ കോമൺവെൽത്ത്​ ഗെയിംസ്​’ എന്ന പേരിലാണ്​ കായികമേള നടന്നത്​. പിന്നീട് ഗെയിംസി​െൻറ പേര്​​ ‘കോമൺവെൽത്ത്​ ഗെയിംസ്​’ എന്നു മാത്രമായി മാറി.
കോമൺവെൽത്തിൽ അംഗരാജ്യങ്ങൾ 53, കോമൺവെൽത്ത്​ ഗെയിംസിൽ ടീമുകൾ 71
വലിയ സംശയത്തിനിടയാക്കുന്ന പ്രധാനപ്പെട്ട ഒരു കാര്യം കോമൺവെൽത്ത്​ ഗെയിംസിലെ പങ്കാളിത്തം സംബന്ധിച്ചുള്ളതാണ്​. കോമൺ​െവൽത്ത്​ രാഷ്​ട്രങ്ങളിൽ 53 അംഗരാജ്യങ്ങളാണുള്ളത്. എന്നാൽ, ഇൗ വർഷ​ത്തെ ഗെയിംസിൽ പ​െങ്കടുത്തത്​ 71 ടീമുകളാണ്​. ഇതെങ്ങനെയാണ്​ സംഭവിച്ചത്​? കാര്യം ഇ​ത്രയേ ഉള്ളൂ. ഗെയിംസിൽ പ​െങ്കടുക്കുന്നത്​ കോമൺവെൽത്ത്​ ഗെയിംസ്​ അസോസിയേഷനുകളാണ് (സി.ജി.എ)​. ചില രാഷ്​ട്രങ്ങൾക്ക്​ ഒന്നിലേറെ അസോസിയേഷനുകളുണ്ട്​. കോമൺവെൽത്ത്​ അംഗരാഷ്​ട്രമായ യു.കെയുടെ ഭാഗമായ ഇംഗ്ലണ്ട്​, സ്​കോട്​ലൻഡ്​, വെയ്​ൽസ്​, വടക്കൻ അയർലൻഡ്​ എന്നിങ്ങനെ നാല്​ രാജ്യങ്ങൾ വെ​വ്വേറെ ടീമുകളെ ഗെയിംസിന്​ അയച്ചിരുന്നു. പരമാധികാര രാഷ്​ട്രങ്ങളെങ്കിലും ഭൂമിശാസ്​ത്രപരമായി ബ്രിട്ടീഷ്​ രാജ്​ഞിയുടെ ആശ്രിത രാജ്യങ്ങളായ ഗെൻസി, ജെഴ്​സി, അയ ഒാഫ്​ മാൻ എന്നിവയും വ്യക്തിഗത ടീമുകളെ അയച്ചിരുന്നു.  ഇവയെല്ലാം ചേർന്നാണ്​ കോമൺവെൽത്ത്​ ഗെയിംസിൽ പ​െങ്കടുത്ത  71 ടീമുകൾ.

കോമൺവെൽത്ത്​ രാഷ്​ട്രങ്ങൾ

  • ആഫ്രിക്കൻ മേഖലയിൽ

െബാട്​സ്വാന
കാമറൂൺ
ഗാംബിയ
ഘാന
ലസൂട്ടൂ
മലാവി
​െമാറീഷ്യസ്​
മൊസാംബീക്​
നമീബിയ
നൈജീരിയ
റുവാൻഡ
സെയ്ഷൽ
സിയറാ ലിയോൺ
ദക്ഷിണാഫ്രിക്ക
സ്വാസിലൻഡ്​​
യുഗാണ്ട
​താൻസനിയ
സാംബിയ
കെനിയ
 

  • യൂറോപ്​

​​​​​​​സൈപ്രസ്​
മാൾട്ട
ബ്രിട്ടൻ

  • ഏഷ്യ മേഖല

​​​​​​​ബംഗ്ലാദേശ്​
ബ്രൂണെ 
ഇന്ത്യ
മലേഷ്യ
പാകിസ്​താൻ
സിംഗപ്പൂർ
ശ്രീലങ്ക

  • പസിഫിക് മേഖല

​​​​​​​ആസ്​​േട്രലിയ
ഫിജി
കിരിബാസ്​
നഉൗറു
ന്യൂസിലൻഡ്​
പാപ്വന്യൂഗിനി
സമോവ
സോളമൻ ദ്വീപ്​
ടോങ്ക
തുവാലു
വാനുവാതു
 

  • കരീബിയൻ^അമേരിക്ക മേഖല

​​​​​​​ആൻറിഗ്വ ആൻഡ്​ ബർബുഡ
ബഹമാസ്​
ബാർബഡോസ്​
ബെലിസ്​
കാനഡ
ഡൊമിനിക
ഗ്രെ​നാഡ
ഗുയാന
ജമൈക
​െസെൻറ്​. ലൂസിയ
സെൻറ്​ കിറ്റ്​സ്​ ആൻഡ്​ നെവിസ്​
St. വിൻസൻറ്​ ആൻഡ്​ ദ ഗ്രെനേ​ഡെയ്​ൻസ്​
ട്രിനിനാഡ്​ ആൻഡ്​ ടൊബാഗോ