കായികം
കോപ്പ നിറയു​േമ്പാൾ
 • ഷെബീൻ മഹ്​ബൂബ്
 • 10:58 AM
 • 12/06/2019

നൂറ്റാണ്ടു പിന്നിട്ട കാൽപന്തി​െൻറ മഹാമേള ^ കോപ്പ അമേരിക്ക ഫുട്​ബാൾ ടൂർണ​െമൻറ്​ വീണ്ടും വിരുന്നെത്തുകയാണ്​. ലോകമെമ്പാടുമുള്ള കാൽപന്താരാധകരുടെ കണ്ണും കാതും മനസ്സും ലാറ്റിനമേരിക്കൻ കളിമുറ്റങ്ങളിലേക്ക്​​ പറിച്ചുനടപ്പെടുന്ന കാലം കൂടിയാണിത്​​. ജൂൺ 15 മുതൽ ജൂലൈ എട്ടുവരെ ബ്രസീലിലാണ്​ കോപ്പ അമേരിക്കയുടെ 46ാം പതിപ്പ്​ അരങ്ങേറുന്നത്. സൗത്ത്​ അമേരിക്കൻ ഫുട്​ബാൾ കോൺ​െഫഡറേഷൻ (​േകാൺബാൾ) ആണ്​ സംഘാടകർ. ആതിഥേയരും ലോകഫുട്​ബാളിലെ വമ്പന്മാരുമായ ബ്രസീലിനു​പുറമേ, അമേരിക്കൻ വൻകരയിലെ മുൻനിര ടീമുകളായ അർജൻറീന, ചിലി, ഉറുഗ്വായ്​, കൊളംബിയ അടക്കം 12 ടീമുകൾ മൂന്ന്​ ഗ്രൂപ്പുകളിലായി മാറ്റുരക്കുന്നു. കഴിഞ്ഞ രണ്ടു തവണയും(2015, 2016) ചിലിയാണ്​ ജേതാക്കൾ. ജൂൺ 15ന്​ ഇന്ത്യൻ സമയം രാവിലെ ആറിന്​ ബ്രസീലും ബൊളീവിയയും തമ്മിലാണ്​ ഇൗ വർഷത്തെ ആദ്യ കോപ്പ അമേരിക്ക മത്സരം. 

നൂറ്റാണ്ടി​െൻറ ചരിത്രം
ലോകത്തെ പഴക്കമേറിയ ഫുട്​ബാൾ ടൂർണ​െമൻറുകളിൽ ഒന്നാണ്​ കോപ്പ അമേരിക്ക. ഔദ്യോഗിക തുടക്കം 1916 ലായിരുന്നു. ഉറുഗ്വായ്​ ആയിരുന്നു പ്രഥമ ചാമ്പ്യന്മാർ. 1916ൽ അർജൻറീനയുടെ സ്വാതന്ത്ര്യ ലബ്​ധിയുടെ ശതാബ്​ദി ആഘോഷത്തി​െൻറ ഭാഗമായി അന്നാട്ടിൽ സംഘടിപ്പിക്കപ്പെട്ട ചതുർരാഷ്​ട്ര ടൂർണ​െമൻറാണ്​ കോപ്പ അമേരിക്കയുടെ ആദിരൂപം^പേര്​ സൗത്ത്​ അമേരിക്കൻ ഫുട്​ബാൾ ചാമ്പ്യൻഷിപ്.  ചിലി, ഉറുഗ്വായ്​, ബ്രസീൽ, അർജൻറീന എന്നിവരായിരുന്നു ടീമുകൾ. ഫൈനലിൽ ഏറ്റുമുട്ടിയ അർജൻറീനയും ഉറുഗ്വായ്​യും സമനിലയിൽ പിരിഞ്ഞെങ്കിലും മറ്റു മത്സരങ്ങളിലെ വിജയങ്ങളുടെ മുൻതൂക്കത്തിൽ ഉറുഗ്വായ്​ പ്രഥമ ചാമ്പ്യന്മാരായി. ഇടക്കാലത്ത്​ രാഷ്​ട്രീയ തർക്കങ്ങൾ കാരണം ടൂർണമൻറ്​ മുടങ്ങിയെങ്കിലും 1935ൽ പുനഃസ്​ഥാപിക്കപ്പെട്ടു. 1975 ലാണ്​ കോപ്പ അമേരിക്ക എന്ന പേര്​ ടൂർണമൻറിന്​ കൈവരുന്നത്​. ടൂർണ​െമൻറിന്​ 100 വർഷം തികഞ്ഞ 2016ൽ കോപ്പ അമേരിക്ക ശതാബ്​ദി ടൂർണമൻറ്​ പ്രത്യേകമായി നടന്നിരുന്നു. ഉറുഗ്വായ്​ ആണ്​ കൂടുതൽ തവണ കിരീടം ചൂടിയ ടീം^15 തവണ. അർജൻറീന 14 തവണയും ബ്രസീൽ എട്ടു തവണയും കിരീടം നേടി. അർജൻറീന 1993ലും ബ്രസീൽ 2007ലും ഉറുഗ്വായ്​ 2011ലുമാണ്​ അവസാനമായി കിരീടം ഉയർത്തിയത്​. 
                               
കളിമുറ്റത്തെ വിരുന്നുകാർ
വൻകരക്ക്​ പുറത്തുള്ള ടീമുകളെ ടൂർണ​െമൻറിലേക്ക്​ ക്ഷണിക്കുന്ന പതിവ്​ കോപ്പ അമേരിക്ക സംഘാടകർക്കുണ്ട്​. 1993ലാണ്​ ഇതിന്​ തുടക്കമായത്​. മെക്സികോയും അമേരിക്കയുമാണ് ആദ്യം  ക്ഷണം സ്വീകരിച്ചത്​. ഭൂമിശാസ്ത്രപരമായി തെക്കനമേരിക്കയോട്​ ചേർന്നുകിടക്കുന്ന ഉത്തര അമേരിക്കൻ ടീമുകളാണ്​ കൂടുതലും ഇങ്ങനെ അതിഥികളായി എത്താറുള്ളത്​. ഏഷ്യയിൽനിന്ന്​ ജപ്പാൻ ആണ്​ ആദ്യമായി ക്ഷണിതാക്കളായി പ​െങ്കടുത്തത്​​^1999ൽ. ഇത്തവണ ജപ്പാൻ വീണ്ടും ആതിഥ്യം സ്വീകരിക്കു​േമ്പാൾ കൂട്ടായി ഏഷ്യയിൽനിന്ന്​ ഖത്തർ കൂടിയുണ്ട്​.
 ഇന്ത്യയടക്കം പ​െങ്കടുത്ത എഷ്യൻകപ്പിലെ ജേതാക്കളായിരുന്നു ഖത്തർ എങ്കിൽ റണ്ണേഴ്​സ്​ ആയിരുന്നു ജപ്പാൻ. 

ആവേശം തീർക്കുന്ന താരച്ചന്തം
അസാധാരണ കളിമികവിലൂടെ ലോകമെമ്പാടുമുള്ള ഫുട്​ബാൾ ആരാധകരുടെ ഹൃദയംകവർന്ന ഒരുപിടി സൂപ്പർതാരങ്ങളുടെ സാന്നിധ്യമാണ്​ ഇത്തവണയും കോപ്പ അമേരിക്കയെ ആകർഷകമാക്കുന്നത്​. അർജൻറീനയുടെ നായകൻ ലയണൽ മെസ്സിയാണ്​ അതിൽ മുൻനിരക്കാരൻ. കഴിഞ്ഞ രണ്ട്​ കോപ്പ അമേരിക്ക ടൂർണ​െമൻറുകളിലും മെസ്സി നയിച്ച അർജൻറീന ഫൈനലിൽ എത്തിയിരുന്നു. രണ്ട്​ ഫൈനലിലും പക്ഷേ, ടൈ​ബ്രേക്കറിൽ ചിലിയോട്​ പരാജയപ്പെടാനായിരുന്നു വിധി. ക്ലബ്​ ഫുട്​ബാളിൽ ബാഴ്​സലോണക്കു​വേണ്ടി മിന്നും ​േഫാമിലുള്ള ലയണൽ മെസ്സി അതേ പ്രകടനം കോപ്പയിലും ആവർത്തിക്കുമെന്ന പ്രതീക്ഷയിലാണ്​ അർജൻറീന ആരാധകർ. ഇംഗ്ലീഷ്​ പ്രീമിയർ ലീഗിൽ മാഞ്ചസ്​റ്റർ സിറ്റിക്കായി ഗോളടിച്ചുകൂട്ടിയ സെർജിയോ അഗ്യൂറോ, പി.എസ്​.ജിയുടെ എയ്​ഞ്ചൽ ഡി മരിയ, യുവൻറസി​െൻറ പൗലോ ഡിബാല തുടങ്ങിയ താരപ്രമുഖർ നീലപ്പടക്കൊപ്പമുണ്ട്​ ഇത്തവണയും. 
കിരീടം ചൂടാൻ ഏറെ സാധ്യത കൽപിക്കപ്പെടുന്ന മറ്റൊരു ടീമായ ബ്രസീൽ നിരയിൽ പക്ഷേ, സൂപ്പർതാരം നെയ്​മറി​െൻറ അഭാവം ആരാധകരിൽ നിരാശ പടർത്തുന്നു. പരിക്കാണ്​ നെയ്​മറിന്​ തിരിച്ചടിയായത്​. എന്നാൽ, ഇക്കുറി  ചാമ്പ്യൻസ്​ലീഗ്​ നേടിയ ലിവർപൂൾ എഫ്​.സിയുടെ ഗോൾ കീപ്പർ അലീസൻ ബക്കർ, ബാഴ്​സലോണയുടെ ഫിലിപ്പെ കുടിന്യോ അടക്കം മഞ്ഞപ്പടയിലുള്ള എല്ലാവരും യൂറോ
പ്യൻ ക്ലബുകളിലെ സൂപ്പർ താരങ്ങളാണ്​. പി.എസ്​.
ജിയിൽ നെയ്​മറി​െൻറ സഹതാരമായ ഡാനി അൽവസ്​ ആണ്​ ബ്രസീൽ ക്യാപ്​റ്റൻ.  ബാഴ്​സലോണ താരം ലൂയി സുവാറസും പി.എസ്​.ജി താരം എഡിസൻ കവാനിയും ഉറുഗ്വായ്​ നിരയിൽ ഇത്തവണയുമുണ്ട്​.​ നിലവിലെ ചാമ്പ്യന്മാരായ ചിലി ടീമിൽ മാഞ്ചസ്​റ്റർ യുനൈറ്റഡി​െൻറ അലക്​സിസ്​ സാഞ്ചസും ബാഴ്​സലോണയുടെ ആർതുറോ വിദാലും അടക്കമുള്ള പ്രമുഖർ ബൂട്ട്​കെട്ടും. കൊളംബിയൻ നിരയിൽ ബയേൺമ്യൂണിക്കി​െൻറ ഹാമിഷ്​ റോഡ്രിഗസ്​ പോലുള്ള കരുത്തരുമുണ്ട്​. 

മനംകുളിർക്കും കളിച്ചന്തം
ലാറ്റിനമേരിക്കൻ ഫുട്​ബാൾ ശൈലിയുടെ പ്രദർശനശാലയാണ്​ കോപ്പ അമേരിക്ക. ലോകഫുട്​ബാളിലെ ചന്തമേറിയ കളി ശൈലിയാണ്​ ലാറ്റിനമേരിക്കക്ക്​ സ്വന്തമായുള്ളത്​. ഇൗ ശൈലിക്ക്​ പഴയ മനോഹാരിതയും പ്രതാപവും നഷ്​ടപ്പെട്ടതായി വിമർശനമുണ്ടെങ്കിലും യൂറോപ്യൻ കളിശൈലി​െയക്കാൾ കളിച്ചന്തത്തിൽ ഒരുപടി മുന്നിലാണ്​ ഇപ്പോഴും ലാറ്റിനമേരിക്കൻ ഫുട്​ബാൾ. ആക്രമണത്തിൽ ഉൗന്നിയ കളി ശൈലിയാണ്​ ലാറ്റിനമേരിക്കൻ ടീമുകളുടേത്​. യൂറോപ്യൻ ഫുട്​ബാൾ ശൈലി പ്രതിരോധത്തിൽ ഉൗന്നിയതുമാണ്​. തെക്കേഅമരിക്കയിൽ കാണുന്ന ജീവിയായ ക്യാപിബാറയാണ്​ ഇത്തവണ ടൂർണ​െമൻറി​െൻറ ഭാഗ്യചിഹ്നം.പേര്​^സിസിറ്റോ. 

 

പന്തുകളിയുടെ നാൾവഴികൾ...

ഫു​ട്​​ബാ​ൾ ക​ളി​യു​ടെ ആ​വി​ർ​ഭാ​വം മു​ത​ൽ ലോ​ക നി​ല​വാ​ര​ത്തി​ൽ എ​ന്തെ​ല്ലാം പ​രി​വ​ർ​ത്ത​ന​ങ്ങ​ൾ അ​വ​ക്കു​ണ്ടാ​യി എ​ന്ന കാ​ര്യം പ​രി​ശോ​ധി​ക്കാം. ഫു​ട്​​ബാ​ളി​െ​ൻ​റ നാ​ൾ വ​ഴി​ക​ളിലൂടെ...

 • ബി.​സി 500: ചൈ​ന​യി​ലാ​ണ്​ ഫു​ട്​​ബാ​ൾ ക​ളി​യു​ടെ ആ​ദ്യ രൂ​പ​മു​ണ്ടാ​യ​ത്. ചൈ​നീ​സിൽ ‘ത്​​സു-​ചു’ എ​ന്നു​ പ​റ​ഞ്ഞാ​ൽ ‘പ​ന്ത്​ കാ​ൽ​കൊ​ണ്ട്​ അ​ടി​ച്ചു തെ​റി​പ്പി​ക്കു​ക’ എ​ന്ന​ർ​ഥം.
 • 1314: ഇം​ഗ്ല​ണ്ടി​ൽ ഫു​ട്​​ബാ​ൾ ക​ളി​യോ​ട​നു​ബ​ന്ധി​ച്ചു​ണ്ടാ​യ ആ​ദ്യ​ത്തെ ന​ട​പ​ടി^ എ​​േഡ്വ​ഡ്​ ര​ണ്ടാ​മ​ൻ ഫു​ട്​​ബാ​ൾ ക​ളി നി​രോ​ധി​ച്ചു. കാ​ര​ണം ഒ​രു​പാ​ട്​ ആ​ളു​ക​ൾ ഫു​ട്​​ബാ​ൾ ക​ളി​ച്ച്​ ല​ണ്ട​ൻ​തെ​രു​​വു​ക​ളി​ൽ ​േകാ​ലാ​ഹ​ല​മു​ണ്ടാ​ക്കു​ന്നു.
 • 1848: ഫു​ട്​​ബാ​ൾ നി​യ​മ​ങ്ങ​ൾ ആ​ദ്യ​മാ​യി രേ​ഖ​യാക്കി. അതും കേം​ബ്രി​​ജ്​ യൂ​നി​വേ​ഴ്​​സി​റ്റി​യി​ൽ.
 • 1852: ആ​ദ്യ​ത്തെ ഇ​ൻ​റ​ർ സ്​​കൂ​ൾ ഫു​ട്​​ബാ​ൾ മ​ത്സ​രം -വെ​സ്​​റ്റ്​​മി​നി​സ്​​റ്റ​റും ഹാ​രോ​യും ത​മ്മി​ൽ നടന്നു
 • 1857: പു​രാ​ത​ന​മാ​യ ഷെ​ഫീ​ൽ​ഡ്​ ഫു​ട്​​ബാ​ൾ ക്ല​ബി​െ​ൻ​റ രൂ​പവത്​​ക​ര​ണം. പ്ര​സ്​​തു​ത ക്ല​ബ്​ ഇ​പ്പോ​ഴും നി​ല​നി​ൽ​ക്കു​ന്നു.
 • 1862: പു​രാ​ത​ന​മാ​യ നോ​ട്ട്​​സ്​​കൗ​ണ്ടി ഫു​ട്​​ബാ​ൾ ലീ​ഗ്​ ക്ല​ബ്​ രൂ​പവത്​​കൃ​ത​മാ​യി. അ​വ ഇ​പ്പോ​ഴും പ്ര​വ​ർ​ത്ത​ന​ത്തി​ലു​ണ്ട്.
 • 1863: ഇം​ഗ്ല​ണ്ടി​ൽ ഫു​ട്​​ബാ​ൾ അ​സോ​സി​യേ​ഷ​ൻ രൂ​പംകൊ​ണ്ടു.
 • 1870: ആ​ദ്യ​ത്തെ അ​ന്ത​ർ​ദേ​ശീ​യ മ​ത്സ​രം കെ​ന്നി​ങ്​​ട​ൺ ഒാ​വ​ലി​ൽ ന​ട​ന്നു. ഇം​ഗ്ല​ണ്ടും സ്​​കോ​ട്ട്​​ല​ൻഡും​ ത​മ്മി​ലാ​യി​രു​ന്നു അത്​.
 • 1871: ഫു​ട്​​ബാ​ൾ അ​സോ​സി​യേ​ഷ​ൻ ക​പ്പ്​​ സ​മാ​രം​ഭി​ച്ചു.
 • 1872: ഫു​ട്​​ബാ​ൾ മ​ത്സ​രത്തി​ൽ കോ​ർ​ണ​ർ ​കി​ക്ക്​ ആ​ദ്യ​മാ​യി അ​വ​ത​രി​പ്പി​ച്ചു.
 • 1873: ​സ്​കോ​ട്ടി​ഷ്​ ഫു​ട്​​ബാ​ൾ അ​സോ​സി​യേ​ഷ​ൻ രൂ​പവത്​​കൃ​ത​മാ​യി. സ്​​കോ​ട്ടി​ഷ്​ ക​പ്പ്​ മ​ത്സ​രം ആ​രം​ഭി​ച്ചു.
 • 1874: പാ​ദം മ​റ​യ്​ക്കു​ന്ന പാ​ഡ്​ ആ​ദ്യ​മാ​യി ഉ​പ​യോ​ഗ​ത്തി​ൽ.
 • 1875: ടേ​പ്​ ഉ​പ​യോ​ഗി​ച്ചു​ള്ള ഗോ​ൾ പോ​സ്​​റ്റ്​ മാ​റ്റി പ​ക​രം ക്രോ​സ്​​ ബാ​ർ സ്വീ​കാ​ര്യ​മാ​ക്കി.
 • 1878: ​െഎ​റി​ഷ്​ ഫു​ട്​​ബാ​ൾ അ​സോ​സി​യേ​ഷ​ൻ (ഇ​പ്പോ​ഴ​ത്തെ നോ​ർ​ത്ത്​ അ​യ​ർ​ല​ൻഡ്​) സ്​​ഥാ​പി​ത​മാ​യി.
 • 1885: ​പ്ര​ഫ​ഷന​ൽ ഫു​ട്​​ബാ​ൾ മ​ത്സ​ര​ങ്ങ​ൾ നി​യ​മാ​നു​സൃ​ത​മാ​ക്കി.
 • 1888: ഫു​ട്​​ബാ​ൾ ലീ​ഗ്​ മ​ത്സ​ര​ങ്ങ​ൾ​ക്ക്​ തു​ട​ക്ക​മാ​യി
 • 1889: സോ​ക്ക​ർ എ​ന്ന പ്ര​യോ​ഗ​ത്തി​െ​ൻ​റ ആ​രം​ഭം. ഇ​തൊ​രുപ​​േക്ഷ, ഫു​ട്​​ബാ​ൾ അ​സോ​സി​യേ​ഷ​െ​ൻ​റ ചു​രു​ക്കി​യു​ള്ള പേ​രാ​കാം. ടീ​മു​ക​ളു​ടെ ക​ളി എ​ന്നു​മാ​കാം. ഫു​ട്​​ബാ​ൾ മ​ത്സ​ര​ങ്ങ​ളു​ടെ നി​യ​മ​ങ്ങ​ൾ പ്ര​മാണീക​രി​ക്കു​ക​യും ചെ​യ്​​തു.
 • 1890: സ്​േ​​കാ​ട്ടി​ഷ്​ ലീ​ഗ്​ രൂ​പവത്​​കൃ​ത​മാ​യി.
 • 1891: ആ​ദ്യ​മാ​യി ഗോ​ൾ​വ​ല ഉ​പ​യോ​ഗ​ത്തി​ൽ വ​ന്നു.
 • 1891: അ​മ്പ​യ​ർ​മാ​ർ​ക്ക്​ പ​ക​ര​മാ​യി ലൈ​ൻ​മാൻമാ​രെ നി​യോ​ഗി​ച്ചു. ഇ​ന്ന്​ അ​വ​ർ അ​സി​സ്​​റ്റ​ൻ​റ്​ റ​ഫ​റി​മാ​രാ​ണ്.
 • 1891: ഫു​ട്​​ബാ​ൾ അ​സോ​സി​യേ​ഷ​ൻ പെ​നാ​ൽ​റ്റി​കി​ക്ക്​​ ക​ളി​യി​ൽ കൊ​ണ്ടു​വ​ന്നു.
 • 1904: പാ​രി​സി​ൽ ഫി​ഫ രൂ​പവത്​കൃ​ത​മാ​യി. ബ്രി​ട്ട​ന്​ പു​റ​ത്ത്​ ആ​ദ്യ​ത്തെ ഇ​ൻ​റ​ർ​നാ​ഷ​നൽ മ​ത്സ​രം ന​ട​ന്നു. ബ്ര​സ​ൽ​സി​ന​ടു​ത്ത്​ സം​ഘ​ടി​പ്പി​ച്ച മ​ത്സ​ര​ത്തി​ൽ ബെ​ൽ​ജി​യ​വും ഫ്രാ​ൻ​സും ഏ​റ്റു​മു​ട്ടി.
 • 1907: പ്ര​ഫ​ഷ​നൽ ഫു​ട്​​ബാ​ളേ​ഴ്​​സ്​ അ​സോ​സി​യേ​ഷ​ൻ (പി.​എ​ഫ്.​എ) രൂ​പവത്​ക​രി​ച്ചു. ഫു​ട്​​ബാ​ൾ ക​ളി​ക്കാ​രും പ​രി​ശീ​ല​ക​രു​ടെ യൂ​നി​യ​നും അം​ഗ​ങ്ങ​ളാ​യി.
 • 1921: അ​യ​ർ​ല​ൻഡ്​​ ഫു​ട്​​ബാ​ൾ അ​സോ​സി​യേ​ഷ​ൻ രൂ​പ​വത്​കൃ​ത​മാ​യി.
 • 1923: ആ​ദ്യ​ത്തെ വെ​ബ്ലി ക​പ്പ്​ ഫൈ​ന​ൽ. ബോൾ​ട്ട​നും വെ​സ്​​റ്റ്​ ഹാ​മും ത​മ്മി​ൽ.
 • 1928: ക​ളി​ക്കാ​രു​ടെ ജേ​ഴ്​​സി​യി​ൽ ന​മ്പ​റു​ക​ൾ ന​ൽ​കു​ന്ന​തി​ന്​ തു​ട​ക്കം കു​റി​ച്ചു
 • 1930: ഉ​റു​ഗ്വാ​​യ്​യി​ൽ ആ​ദ്യ​ത്തെ ലോ​ക​പ്പ്​
 • 1932: ക​ളി​ക്കാ​രി​ൽ പ​ക​ര​​ക്കാ​രെ ഇ​റ​ക്കു​ന്ന രീ​തി ഒൗ​പ​ചാ​രി​ക​മാ​യി ഫി​ഫ അം​ഗീ​ക​രി​ച്ചു.
 • 1954: യൂ​നി​യ​ൻ ഒാ​ഫ്​ യൂ​റോ​പ്യ​ൻ ഫു​ട്​​ബാ​ൾ അ​സോ​സി​യേ​ഷ​ൻ (UEFA) സ്​​ഥാ​പി​ത​മാ​യി.
 • 1955: യൂ​റോ​പ്യ​ൻ ക​പ്പ്​ ആ​രം​ഭി​ച്ചു.
 • 1960: ഫു​ട്​​ബാ​ൾ ലീ​ഗ്​ ക​പ്പ്​ ആ​രം​ഭി​ച്ചു
 • 1965: ഫു​ട്​​ബാ​ൾ ലീ​ഗ്​ ക​ളി​യി​ൽ പ​ക​രം ക​ളി​ക്കാ​രെ നി​യോ​ഗി​ക്കു​ന്ന​ത്​ അം​ഗീ​ക​രി​ച്ചു
 • 1968: മ​ത്സ​ര​ത്തി​ൽ​നി​ന്ന്​ ക​ളി​ക്കാ​രെ പു​റ​ത്താ​ക്കു​ന്ന​തി​ന്​ റ​ഫ​റി ചു​വ​പ്പ്​ കാ​ർ​ഡ്​ കാ​ണി​ക്കു​ന്ന രീ​തി മെ​ക്​​സി​​േകാ ഒ​ളി​മ്പി​ക്​ ഗെ​യി​മി​ൽ ആ​ദ്യ​മാ​യി പ്ര​യോ​ഗി​ച്ചു.
 • 1975: സ്​​കോ​ട്ടി​ഷ്​ പ്രീ​മി​യ​ർ ഡി​വി​ഷ​ൻ (ഇ​പ്പോ​ൾ പ്രീ​മി​യ​ർ ലീ​ഗ്​ ) രൂ​പ​വ​ത്​​ക​രി​ച്ചു.
 • 1981: ഫു​ട്​​ബാ​ൾ ലീ​ഗ്​ ഒ​രു ക​ളി​യി​ലെ ജ​യ​ത്തി​ന്​ ല​ഭി​ക്കു​ന്ന പോ​യൻ​റ്​ ര​ണ്ടി​ൽ​നി​ന്ന്​ മൂ​ന്നാ​ക്കി മാ​റ്റി.
 • 1982: ക​ളി​ക്കാ​ർ ന​ട​ത്തു​ന്ന ഫൗ​ളി​നെ സം​ബ​ന്ധി​ച്ച്​ പ്ര​ഫ​ഷന​ൽ ഫൗ​ൾ റൂ​ൾ പ്രാ​ബ​ല്യ​ത്തി​ലാ​യി.
 • 1993: യൂ​റോ​പ്യ​ൻ ക​പ്പി​നു​പ​ക​രം ചാ​മ്പ്യ​ൻ​സ്​ ലീ​ഗ്​ ആ​രം​ഭി​ച്ചു.
 • 2004: യൂ​റോ​പ്യ​ൻ ചാ​മ്പ്യ​ൻ​ഷി​പ്പി​ലെ ഗ്രീ​സി​െ​ൻ​റ വി​ജ​യം അ​ത്ഭു​ത​പ്പെ​ടു​ത്തു​ന്ന​താ​യി വി​ല​യി​രു​ത്ത​പ്പെ​ട്ടു.