പുസ്തക വെളിച്ചം
കേരളത്തിലെ പക്ഷികൾ
  • പ്രഫ. എം. ഹരിദാസ്
  • 12:40 PM
  • 11/11/2017

കേ​ര​ള സാ​ഹി​ത്യ അ​ക്കാ​ദ​മി​യു​ടെ പ്ര​ഥ​മ പ്ര​സാ​ധ​ക​സം​രം​ഭ​മാ​യ ‘കേ​ര​ള​ത്തി​ലെ പ​ക്ഷി​ക​ൾ’ 1958ലാ​ണ് ആ​ദ്യം പ്ര​സി​ദ്ധീ​ക​രി​ക്ക​പ്പെ​ട്ട​ത്. പ്ര​സ്തു​ത കൃ​തി​യു​ടെ അ​ഞ്ചാം പ​തി​പ്പ് അ​തി​മ​നോ​ഹ​ര​മാ​യ കെ​ട്ടി​ലും മ​ട്ടി​ലും 2017 മേ​യ് മാ​സ​ത്തി​ൽ പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. 528 പേ​ജി​ൽ വി​വ​ര​ണ​വും 50 ആ​ർ​ട്ട്പ്ലേ​റ്റു​ക​ളി​ൽ ന​യ​ന​മോ​ഹ​ന​ങ്ങ​ളാ​യ ചി​ത്ര​ങ്ങ​ളു​മു​ള്ള ഈ ​പു​സ്ത​കം കാ​ണു​ന്ന​മാ​ത്ര​യി​ൽ​ത​ന്നെ ​കൈ​യി​ലെ​ടു​ത്ത്​ ഒാ​മ​നി​ക്കാ​ൻ തോ​ന്നാ​തി​രി​ക്കി​ല്ല.
പ​ക്ഷി​നി​രീ​ക്ഷ​ണം (ഓ​ർ​ണി​ത്തോ​ള​ജി) ഇ​ന്ന് ലോ​ക​മെ​മ്പാ​ടും ഗൗ​ര​വ​പൂ​ർ​വം വീ​ക്ഷി​ക്ക​പ്പെ​ടു​ന്ന ഒ​രു ശാ​സ്ത്ര​പ​ഠ​ന​ശാ​ഖ​യാ​ണ്. ഫോ​േ​ട്ടാ​ഗ്ര​ഫി​യി​ലും റെ​ക്കോ​ഡി​ങ്ങി​ലും ടെ​ലി​സ്കോ​പ്പു​ക​ളി​ലും പ്രി​ൻ​റി​ങ്ങി​ലും ആ​ധു​നി​ക സാ​ങ്കേ​തി​ക​സൗ​ക​ര്യ​ങ്ങ​ളൊ​ന്നും ഉ​ദ​യം ചെ​യ്തി​ട്ടി​ല്ലാ​ത്ത കാ​ല​ത്ത് ഇം​ഗ്ലീ​ഷ് സാ​ഹി​ത്യാ​ധ്യാ​പ​ക​നാ​യ കെ.​കെ. നീ​ല​ക​ണ്ഠ​ൻ പ​ക്ഷി​സ​ങ്കേ​ത​ങ്ങ​ളി​ലേ​ക്ക് സാ​ധാ​ര​ണ കാ​മ​റ​യും തൂ​ക്കി ക​ട​ന്നു​ചെ​ല്ലാ​ൻ തു​ട​ങ്ങി​യ​ത് ഏ​തോ ജ​ന്മ​വാ​സ​ന​കൊ​ണ്ടാ​യി​രി​ക്ക​ണം. പ​ക്ഷി​നി​രീ​ക്ഷ​ണം പാ​ഴ്​​വേ​ല​യെ​ന്നും ഭ്രാ​ന്തെ​ന്നും ക​രു​തു​ന്ന പ​ല​രും അ​ദ്ദേ​ഹ​ത്തെ വി​ഡ്ഢി​യെ​ന്നും വി​വ​രം​കെ​ട്ട​വ​നെ​ന്നും പ​റ​ഞ്ഞു സ​ഹ​ത​പി​ച്ചു. സ​ക​ല​ജാ​തി ജീ​വി​ക​ളെ​യും നോ​ക്കി ന​ട​ക്കു​ന്ന​ശീ​ലം ഇ​ന്ദു​ചൂ​ഡ​ന് ബാ​ല്യ​ത്തി​ലേ ഉ​ണ്ടാ​യി​രു​ന്നു. പ​ക്ഷി​ക​ളു​ടെ ജീ​വി​തം പ്ര​തി​പാ​ദ്യ​മാ​കു​ന്ന ഒ​രു പു​സ്ത​കം പോ​ലും അ​ക്കാ​ല​ത്ത് മ​ല​യാ​ള​ത്തി​ലു​ണ്ടാ​യി​രു​ന്നി​ല്ല. ഇം​ഗ്ലീ​ഷ് പു​സ്ത​ക​ങ്ങ​ളു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് അ​ദ്ദേ​ഹം പ​ക്ഷി​നി​രീ​ക്ഷ​ണ​ത്തി​ന്​ ഇ​റ​ങ്ങി​ത്തി​രി​ച്ച​ത്. ന​മ്മു​ടെ ജീ​വി​തസാ​ഹ​ച​ര്യ​ങ്ങ​ളി​ൽ കാ​ണ​പ്പെ​ടു​ന്ന നാ​നാ​ത​രം പ​ക്ഷി​ക​ളെ​ക്കു​റി​ച്ചു​പോ​ലും അ​ക്കാ​ല​ത്ത് വേ​ണ്ട​ത്ര അ​റി​വി​ല്ലാ​യി​രു​ന്നു. അ​വ​ക്ക്​ കൃ​ത്യ​മാ​യ പേ​രു​പോ​ലും നി​ർ​ണ​യി​ക്ക​പ്പെ​ട്ടി​ട്ടി​ല്ലാ​ത്ത കാ​ല​ത്താ​ണ് പ്ര​കൃ​ത്യു​പാ​സ​ന മാ​ത്രം കൈ​മു​ത​ലാ​യ ഇ​ന്ദു​ചൂ​ഡ​െ​ൻ​റ ഉ​ദ്യ​മം ആ​രം​ഭി​ച്ച​ത്.
മാ​തൃ​ഭൂ​മി ആ​ഴ്​​ച​പ്പ​തി​പ്പി​െ​ൻ​റ പ​ത്രാ​ധി​പ​രാ​യി​രു​ന്ന എ​ൻ.​വി. കൃ​ഷ്ണ​വാ​രി​യ​ർ പ​ക്ഷി​ക​ളെ​ക്കു​റി​ച്ചു​ള്ള ചെ​റു​ലേ​ഖ​ന​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ട്ട​തോ​ടെ​യാ​ണ് അ​ദ്ദേ​ഹം ര​ച​നാ​ലോ​ക​ത്തേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന​ത്. പ്ര​ഗ​ല്​​ഭ പ​ക്ഷി നി​രീ​ക്ഷ​ക​രാ​യി​രു​ന്ന സ​ലിം അ​ലി (1896^1987), വി​സ്​​ല​ർ (1889-^1943) തു​ട​ങ്ങി​യ​വ​ർ ഇ​ന്ത്യ​യി​ലെ പ​ക്ഷി​ക​ളെ​ക്കു​റി​ച്ച് ഇം​ഗ്ലീ​ഷി​ൽ എ​ഴു​തി​യി​രു​ന്ന പു​സ്ത​ക​ങ്ങ​ൾ അ​ദ്ദേ​ഹ​ത്തി​ന്​ വ​ഴി​കാ​ട്ടി​യാ​യി. അ​ന്നെ​ഴു​തി​യ ലേ​ഖ​ന​ങ്ങ​ളു​ടെ സ​മാ​ഹാ​ര​മാ​യാ​ണ് ‘കേ​ര​ള​ത്തി​ലെ പ​ക്ഷി​ക​ൾ’ എ​ന്ന കൃ​തി പ്ര​സി​ദ്ധീ​ക​രി​ച്ച​ത്. പു​സ്ത​ക​ത്തി​ന്​ പു​തി​യ പ​തി​പ്പു​ക​ൾ വ​രു​ന്ന​തി​ന​നു​സ​രി​ച്ച്, ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള പ​ക്ഷി​ക​ളു​ടെ എ​ണ്ണ​വും ചി​ത്ര​ങ്ങ​ളും കൂ​ടി​വ​ന്നു. ആ​ദ്യ പ്ര​സാ​ധ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന 150 പ​ക്ഷി​ക​ളു​ടെ എ​ണ്ണം ര​ണ്ടാം പ​തി​പ്പി​റ​ങ്ങു​മ്പോ​ൾ (1981ൽ) 260 ​ആ​യി ഉ​യ​ർ​ന്നു. യ​ഥാ​ർ​ഥ​ത്തി​ൽ കേ​ര​ള​ത്തി​ലെ 400ല​ധി​കം പ​ക്ഷി​ക​ളെ അ​ന്നേ തി​രി​ച്ച​റി​ഞ്ഞി​ട്ടു​ണ്ടെ​ന്ന് ഗ്ര​ന്ഥ​ക​ർ​ത്താ​വ് ആ​മു​ഖ​ത്തി​ൽ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. പ​ക്ഷി​ക​ളു​ടെ വ​ർ​ണ​ചി​ത്ര​ങ്ങ​ളു​ടെ എ​ണ്ണ​വും ആ ​പ​തി​പ്പി​ൽ വ​ർ​ധി​പ്പി​ക്കു​ക​യു​ണ്ടാ​യി. ഇ​ന്ദു​ചൂ​ഡ​െ​ൻ​റ മ​ര​ണ​ശേ​ഷം പ്ര​സി​ദ്ധീ​ക​രി​ച്ച മൂ​ന്നാം​പ​തി​പ്പ്  അ​ദ്ദേ​ഹ​ത്തി​െ​ൻ​റ​ത​ന്നെ നേ​തൃ​ത്വ​ത്തി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ച ‘എ ​ബു​ക്ക് ഓ​ഫ് കേ​ര​ള ബേ​ർ​ഡ്സ്’ എ​ന്ന കൃ​തി​യി​ലെ വ​സ്തു​ത​ക​ൾ ഉ​ൾ​പ്പെ​ടു​ത്തി വി​പു​ലീ​ക​രി​ക്ക​പ്പെ​ട്ട​താ​ണ്. ജീ​വി​തം മു​ഴു​വ​ൻ പ​ക്ഷി​ക​ളെ അ​ടു​ത്ത​റി​യാ​ൻ ചെ​ല​വ​ഴി​ച്ച ഇ​ന്ദു​ചൂ​ഡ​ന് അ​ന്ന​ന്നു ക​ണ്ട കാ​ര്യ​ങ്ങ​ൾ ഡ​യ​റി​യി​ൽ കു​റി​ച്ചു​വെ​ക്കു​ന്ന ശീ​ല​മു​ണ്ടാ​യി​രു​ന്നു.1992 ജൂ​ൺ 14ന് ​അ​ന്ത​രി​ച്ച അ​ദ്ദേ​ഹ​ത്തി​െ​ൻ​റ ജൂ​ൺ ആ​റ്, ഏ​ഴ്​ തീ​യ​തി​ക​ളി​ലെ ഡ​യ​റി​യി​ൽ​പോ​ലും പ​ക്ഷി​നി​രീ​ക്ഷ​ണ​ത്തെ​ക്കു​റി​ച്ച് പ​രാ​മ​ർ​ശ​മു​ണ്ട്. കാ​ക്ക​ക​ൾ, മൈ​ന​ക​ൾ, ത​ത്ത​ക​ൾ, മ​ഞ്ഞ​ക്കി​ളി​ക​ൾ, മീ​ൻ​കൊ​ത്തി​ക​ൾ തു​ട​ങ്ങി 123 അ​ധ്യാ​യ​ങ്ങ​ളാ​ണ് പു​തി​യ പ​തി​പ്പി​ലു​ള്ള​ത്. ഓ​രോ അ​ധ്യാ​യ​ത്തി​െ​ൻ​റ​യും പ്ര​ധാ​ന ശീ​ർ​ഷ​ക​ത്തി​ന് കീ​ഴി​ൽ, ആ ​വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട വി​വി​ധ പ​ക്ഷി​ക​ളെ പ​രി​ച​യ​പ്പെ​ടു​ത്തു​ന്നു. ഉ​ദാ​ഹ​ര​ണ​ത്തി​ന് കാ​ക്ക​ക​ൾ എ​ന്ന അ​ധ്യാ​യ​ത്തി​ൽ കേ​ര​ള​ത്തി​ൽ കാ​ണ​പ്പെ​ടു​ന്ന ബ​ലി​ക്കാ​ക്ക, പേ​ന​ക്കാ​ക്ക എ​ന്ന ര​ണ്ടു വി​ഭാ​ഗ​ങ്ങ​ളെ​യും വെ​വ്വേ​റെ പ​രി​ച​യ​പ്പെ​ടു​ത്തു​ന്നു. നാ​ട്ടു​മൈ​ന, കി​ന്ന​രി​മൈ​ന എ​ന്നീ ര​ണ്ട് ഇ​ന​ങ്ങ​ളാ​ണ് മൈ​ന​ക​ളെ​ന്ന ശീ​ർ​ഷ​ക​ത്തി​ന് താ​ഴെ​വ​രു​ന്ന​ത്. അ​നു​ബ​ന്ധ​മാ​യി 242 ചി​ത്ര​ങ്ങ​ളും കൊ​ടു​ത്തി​രി​ക്കു​ന്നു. പ​ക്ഷി​നി​രീ​ക്ഷ​ണം എ​ന്ന​ത് കേ​വ​ലം പ​ക്ഷി​ക​ളെ​ക്കു​റി​ച്ചു​ള്ള പ​ഠ​നം മാ​ത്ര​മ​ല്ല. പ്ര​കൃ​തി​യി​ലെ ആ​വാ​സ​വ്യ​വ​സ്ഥ, ജ​ന്തു​ലോ​ക​ത്തെ ജീ​വി​ത​വ്യ​വ​സ്ഥ​ക​ൾ, മ​നു​ഷ്യ​ജീ​വി​ത​വു​മാ​യി അ​തി​നു​ണ്ടാ​കേ​ണ്ട പാ​ര​സ്പ​ര്യം തു​ട​ങ്ങി നി​ര​വ​ധി വി​ഷ​യ​ങ്ങ​ളി​ലേ​ക്ക് സം​ക്ര​മി​ക്കു​ന്ന​തി​നു​ള്ള സാ​ധ്യ​ത അ​തി​നു​ണ്ട് എ​ന്ന​താ​ണ് ഈ ​കൃ​തി​യു​ടെ പ്രാ​ധാ​ന്യം.
 

ഇ​ന്ദു​ചൂ​ഡ​ൻ      
ജീ​വി​ത​രേ​ഖ

യ​ഥാ​ർ​ഥ നാ​മം: കെ.​കെ. നീ​ല​ക​ണ്ഠ​ൻ
ജ​ന​നം: 1923 ഏ​പ്രി​ൽ 15, പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ കാ​വ​ശ്ശേ​രി​യി​ൽ
പ​ദ​വി​ക​ൾ: വി​വി​ധ സ​ർ​ക്കാ​ർ കോ​ള​ജു​ക​ളി​ൽ  ഇം​ഗ്ലീ​ഷ് അ​ധ്യാ​പ​ക​ൻ, ത​ല​ശ്ശേ​രി ബ്ര​ണ്ണ​ൻ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ, കേ​ര​ള നാ​ച്വ​റ​ൽ ഹി​സ്​​റ്റ​റി സൊ​സൈ​റ്റി സ്ഥാ​പ​ക​ൻ, സം​സ്ഥാ​ന വ​ന്യ​ജീ​വി സം​ര​ക്ഷ​ണ ബോ​ർ​ഡ് അം​ഗം, വേ​ൾ​ഡ്​​വൈ​ഡ് ഫ​ണ്ട് ഫോ​ർ നേ​ച്ച​ർ ഇ​ന്ത്യ അം​ഗം
കൃ​തി​ക​ൾ: പ​ക്ഷി​ക​ളും മ​നു​ഷ്യ​രും (1979), പു​ല്ല് തൊ​ട്ട് പൂ​നാ​ര വ​രെ (1986), പ​ക്ഷി​ക​ളു​ടെ അ​ത്ഭു​ത​പ്ര​പ​ഞ്ചം, എ ​ബു​ക്ക്​ ഒാ​ഫ്​ കേ​ര​ള ബേ​ർ​ഡ്​​സ്.
അം​ഗീ​കാ​ര​ങ്ങ​ൾ: കേ​ര​ള സ​ർ​ക്കാ​ർ ബാ​ല​സാ​ഹി​ത്യ അ​വാ​ർ​ഡ് (1980), കേ​ര​ള സാ​ഹി​ത്യ അ​ക്കാ​ദ​മി എ​ൻ​ഡോ​വ്മെ​ൻ​റ്, കൈ​ര​ളി ചി​ൽ​ഡ്ര​ൻ​സ് ബു​ക്ക് ട്ര​സ്​​റ്റ്​ അ​വാ​ർ​ഡ്, ക​ല്യാ​ണി കൃ​ഷ്ണ​മേ​നോ​ൻ പു​ര​സ്കാ​രം.
ച​ര​മം: 1992 ജൂ​ൺ 14