കേട്ടുപഠിക്കാം, ചെയ്​തുപഠിക്കാം
  • 03:40 PM
  • 24/02/2020

ചിലർ കേട്ടുപഠിക്കാൻ ഇഷ്​ടമുള്ളവരാകും. ചിലർക്കാക​െട്ട ചെയ്​തു പഠിക്കാനാണ്​ ഇഷ്​ടം. അങ്ങനെയുള്ളവർക്ക്​ ഇതാ ചില വിദ്യകൾ...

കേട്ടു പഠിക്കാം...

  • െറ​േക്കാഡർ ഉപയോഗിച്ച്​ പഠിക്കാം. പഠിക്കുന്ന കാര്യങ്ങൾ വീണ്ടും വീണ്ടും കേൾക്കുന്നതിനും പഠിക്കുന്നതിനും ഇത്​ സഹായിക്കും. ക്ലാസ്​ടീച്ചറുടെ അനുവാദത്തോടെ  ക്ലാസുകൾ ​െറ​േക്കാഡ്​ ചെയ്​ത്​ ആവർത്തിച്ച്​ കേൾക്കുന്നതും നല്ലതാണ്​. 
  • ഉറക്കെ വായിച്ചു പഠിക്കാം.
  • മറ്റുള്ള കുട്ടികളെ പഠിപ്പിച്ചും പഠിക്കാം.
  • ഇങ്ങനെയുള്ളവർ ചിട്ടയോടെ പഠിക്കേണ്ടവരാണ്​. അതുകൊണ്ട്​ ബുദ്ധിമുട്ടിയാലും അന്നത്തെ പാഠങ്ങൾ അന്നന്നു തന്നെ തീർക്കുന്നത്​ നന്ന്​. 
  • പാഠഭാഗങ്ങളെ ചെറിയ ഭാഗങ്ങളായി തിരിച്ച്​ ഇടവിട്ട സമയങ്ങളിൽ വായിച്ചുപഠിക്കുന്നത്​ നല്ലതാണ്​. 
  • കാണാപ്പാഠം പഠിക്കാനും ഒാർമിച്ചുവെക്കാനുമുള്ള കഴിവ്​ ഇവർക്ക്​ കൂടും. അതുകൊണ്ട്​ നോട്ടുകൾ തയാറാക്കുന്നതും നോട്ട്​ബുക്കിൽനിന്ന്​ പഠിക്കുന്നതുമായിരിക്കും അഭികാമ്യം. അതുകൊണ്ടുതന്നെ കാര്യക്ഷമമായി നോട്ട്​ തയാറാക്കുന്നതിനുള്ള പരിശീലനം നേടണം.
  • പഠനസമയത്ത്​ ചെറിയ ശബ്​ദത്തിലുള്ള ഉപകരണസംഗീതം നല്ലതാണ്​ (വയലിൻ, ഫ്ലൂട്ട്​ മുതലായവ).
  • പഠിക്കുന്നതിന്​ ഒരു താളമുണ്ടാക്കാം. പ്രത്യേകിച്ച്​ മടുപ്പുളവാക്കുന്ന ആവർത്തന വായനകളിൽ.
  • മെമ്മറി ടെക്​നിക്​സ്​ ഇക്കൂട്ടർക്ക്​ ചേരും.
  • Debate, Quiz എന്നീ മാർഗങ്ങളും സ്വീകരിക്കാം​. 
  • ചർച്ചകളും സെമിനാറുകളും നടത്താം. അതിൽ പ​​െങ്കടുക്കുന്നത്​ നല്ലതാണ്​. 
  • താളത്തോടു കൂടിയുള്ള പഠനം. ഉദാ: ഗുണനപട്ടിക പഠിക്കൽ. വൃത്തങ്ങളും അലങ്കാരങ്ങളും സൂത്രവാക്യങ്ങളും ഇങ്ങനെ പഠിക്കാം.
  • ചോദ്യങ്ങളും ഉത്തരങ്ങളുമായി പഠിക്കുന്നത്​ അഭികാമ്യമാണ്​.
  • കുട്ടികൾതന്നെ സ്വയം ചോദ്യങ്ങളുണ്ടാക്കി പഠിക്കുന്നത്​ നല്ലൊരു രീതിയാണ്​. 
  • ആശയസംഗ്രഹണം (summarising, Precise) നടത്തി പഠിക്കാവുന്നതാണ്​. 
  • കഥ പറഞ്ഞും കേട്ടും വിഷയങ്ങൾ പഠിക്കാം.
  • അന്ത്യാക്ഷരി പോലുള്ള കളികൾ പരിഗണിക്കാം. 
  • ഡേറ്റാ കലക്​ഷൻ, സർവേ രീതികൾ എന്നിവ നല്ലതാണ്​. 
  • മാനസികവിക്ഷോഭങ്ങളുണ്ടാക്കുന്ന ചർച്ചകളും സംവാദങ്ങളും നല്ലതാണ്​. 

ചെയ്​തു പഠിക്കാം

  • നടന്നും വായിച്ചും പഠിക്കാം^വായിക്കു​േമ്പാൾ ചലനം നല്ലതാണ്​
  • പരീക്ഷണങ്ങൾ, നിരീക്ഷണം, അന്വേഷണാത്​മക പഠനരീതികൾ എന്നിവ ഇവർക്ക്​ ചേരും
  • ഗ്രൂപ്​വർക്ക്​ ചെയ്യുന്നത്​ പഠനത്തിന്​ എളുപ്പമായിരിക്കും
  • പ്രോജക്​ട്​ രീതി നല്ലതാണ്​
  • വായിക്കുന്നതിനോടും ശ്രവിക്കു​ന്നതിനോടും ഒപ്പം കുറിച്ചെടുക്കുന്ന രീതിയും ശീലിക്കാം
  • ചർച്ചകളും സംവാദങ്ങളും ഇൻറർവ്യൂ എന്നിവയും ഇഷ്​ടപ്പെടുന്നു. അതിനാൽ ഇൗ രീതിയും ഉപയോഗിക്കാം.
  • പ്രകൃതിനടത്തത്തിലൂടെ ചുറ്റുപാടിൽ നിന്ന്​ പഠിക്കുന്നവരാണ്​ ഇക്കൂട്ടർ. സ്വാഭാവിക സാഹചര്യങ്ങളിലും സ്വാഭാവികരീതികളിലും ഇവർ പെ​െട്ടന്ന്​ അറിവ്​ സ്വായത്തമാക്കും
  • വിവിധസ്​ഥലങ്ങൾ സന്ദർശിക്കുന്നതും തൊട്ടും അറിഞ്ഞും അനുഭവിച്ചും പഠിക്കുന്നതും നന്ന്​. പഠനയാത്രകൾ നല്ലതാണ്​.
  • ത്വക്ക്​ (സ്​കിൻ) ആണ്​ ഇവരുടെ ഏറ്റവും സംവേദനക്ഷമമായ ഇന്ദ്രിയം. അക്ഷരങ്ങൾ പഠിക്കാൻപോ
  • ലും ത്വക്കിനെ ഉപയോഗപ്പെടുത്താം. (ഉദാ: കാഴ്​ചയും കേൾവിയും  സംസാരശേഷിയും ഇല്ലാതിരുന്ന ഹെലൻ കെല്ലർ എന്ന മഹതിക്ക്​ പുസ്​തകരചനക്ക്​ പോലും ഉതകുന്ന രീതിയിൽ വിജ്​ഞാനസമ്പാദനം സാധ്യമായത്​ ത്വക്കിലൂടെയുള്ള പഠനമായിരുന്നു)
  • വർക്കിങ്​ മോഡൽസ്​ ഉപയോഗപ്പെടുത്താം
  • പൊതുവേ പെ​െട്ടന്ന്​ ബോറടിക്കുന്നവരാണ്​ ഇവർ അതുകൊണ്ട്​ ഇടവിട്ടുള്ള പഠനരീതി സ്വീകരിക്കാം
  • തുടർച്ചയായി ഒറ്റ വിഷയം പഠിക്കു​േമ്പാൾ ഇവർക്ക്​ മുഷിയും. പല വിഷയം മാറിമാറി പഠിക്കുന്നത്​ വിരസത അകറ്റി നിർത്തും.
  • ചെയ്​തുപഠിക്കലാണ്​ അഭികാമ്യം
  • യോഗ, മെഡിറ്റേഷൻ തുടങ്ങി മാനസികസന്തുലനം നേടാനാവശ്യമായ വ്യായാമങ്ങൾ  ചെയ്യാവുന്നതാണ്​ 
  • വൈകാരിക പക്വത നേടാനുള്ള പരിശീലനങ്ങൾ ഉപയോഗപ്പെടുത്തുക.