കുഞ്ഞനാണേലും വമ്പനാ
  • ഫാത്തിമ എം.എസ്​
  • 10:52 AM
  • 24/07/2018

മനുഷ്യരിലും മൃഗങ്ങളിലും പക്ഷികളിലും സസ്യങ്ങളിലുമൊക്കെ സർവസാന്നിധ്യമാണ് സൂക്ഷ്മജീവികൾ. മണ്ണിലും ജലത്തിലും ആകാശത്തും വായുവിലും ഭൂമിയിലുമൊക്കെ ഇവരുടെ സാന്നിധ്യമുണ്ട്?. മിക്ക ക്ലാസുകളിലും പഠിക്കാനുണ്ട്? സൂക്ഷ്മജീവികളെക്കുറിച്ച്. ഇതാ ചില രസകരമായ വർത്തമാനങ്ങൾ 

ദിവസം നമ്മൾ എത്ര പേരെ കാണുന്നുണ്ടെന്നറിയാമോ? ഒരു ദിവസം കണ്ട ബന്ധുക്കളെയും കൂട്ടുകാരെയും ടീച്ചറെയും ബസിലെ യാത്രക്കിടയിലും നടത്തത്തിനിടയിലും നമ്മൾ  ആദ്യമായി കണ്ട ചിലരെയെങ്കിലുമൊക്കെ നമുക്ക്​ പിന്നീട്​ ഒാർത്തെടുക്കാൻ പറ്റാറുണ്ട്. എന്നാൽ, നമ്മൾ കണ്ട മൃഗങ്ങളെയോ പക്ഷികളെയോ നാം ഒാർക്കാറുണ്ടോ? ഇവരെയൊക്കെ നമ്മൾ കണ്ടെങ്കിലും നമ്മൾ ഇനിയും കണ്ടിട്ടില്ലാത്ത നിരവധി പേർ നമുക്ക്​ ചുറ്റും ഒപ്പവും ഉണ്ട്​. അവരിൽ പലരും നമ്മൾക്കൊപ്പം ഉറങ്ങുകയും ഉണരുകയും എന്തിന്​ പറയുന്നു ഭക്ഷണം കഴിക്കാനും കുളിക്കാനുമൊക്കെ ഒപ്പമുണ്ട​ത്രെ. അവരിൽ ചിലർ നമ്മളോട്​ കൂട്ടുകൂടു​േമ്പാൾ മറ്റുചിലർ പിണങ്ങ​ുകയും ചെയ്യും. അവരാണ്​ പലരെയും രോഗികളാക്കുന്നത്​. സൂക്ഷ്​മജീവികളെന്നറിയപ്പെടുന്ന ഇവരെ എന്തുകൊണ്ടാണ്​  നമ്മൾ കാണാത്തത്​ എന്നറിയാമോ?

സർവ​വ്യാപികളാണിവർ 
മനുഷ്യരിലും മൃഗങ്ങളിലും പക്ഷികളിലു​ം സസ്യങ്ങളിലുമൊക്കെ സർവസാന്നിധ്യമാണ്​ ഇൗ സൂക്ഷ്​മജീവികൾ. മണ്ണിലും ജലത്തിലും ആകാശത്തും വായുവിലും ഭൂമിയിലുമൊക്കെ ഇവരുടെ സാന്നിധ്യമുണ്ട്​. മനുഷ്യ​നോ മറ്റ്​ ജീവികൾക്കോ ജീവിക്കാൻ പറ്റാത്ത മഞ്ഞുപർവതങ്ങളിലും അഗ്​നിപർവതങ്ങളിലുമൊക്കെ സൂക്ഷ്​മജീവികൾ സുഖകരമായി ജീവിക്കുന്നുണ്ട്​. അതുകൊണ്ടുതന്നെ ഇതിനെ സർവവ്യാപിയെന്ന്​ വിളിക്കാം.

സൂക്ഷ്​മജീവികളെക്കുറിച്ച പഠനം 
സൂക്ഷ്​മജീവികളെ മൈ​ക്രോബ്​സ്​ എന്നാണ്​ വിളിക്കുന്നത്​. ഇവരെക്കുറിച്ചുള്ള പഠനമാണ്​ മൈക്രോബയോളജി. പുരാതന സൂക്ഷ്‌മാണുശാസ്‌ത്രത്തി​െൻറ (microbiology)
പിതാവായി അറിയ​പ്പെടുന്നത്​ ആൻറണി വാൻ ല്യൂവെൻഹോക്ക് (Antonie van Leeuwenhoek) ആണ്​. എന്നാൽ, ആധുനിക മൈക്രോബയോളജിയുടെ പിതാവ്​ ലൂയി പാസ്​ചറാണ്​. മൈക്രോബയോളജിക്ക്​ വിവിധ ശാഖകളുണ്ട്​. വൈറസിനെ കുറിച്ചുള്ള പഠനത്തെ വൈറോളജി എന്നാണ്​ പറയുക. അതു​പോലെ ബാക്​ടീരിയകളെ കുറിച്ചുള്ള പഠനത്തെ ബാക്​ടീരിയോളജി, ഫംഗസി​നെ കുറിച്ചുള്ള പഠനം മൈകോളജി എന്നും പറയുന്നു. മെഡിക്കൽ മൈക്രോബയോളജി, ഫുഡ്​ മൈക്രോബയോളജി, സോയിൽ മൈക്രോബയോളജി, എയ്​റോ മൈക്രോബയോളജി, ഇൻഡസ്​ട്രിയൽ ​മൈക്രോബയോളജി എന്നുതുടങ്ങി നിരവധി വകഭേദങ്ങളും മൈക്രോബയോളജിയിലുണ്ട്​.


മൈക്രോസ്​കോപ് 
കണ്ണുകൊണ്ട്​, നഗ്​നനേത്രങ്ങൾകൊണ്ട്​ നേരിട്ട്​ കാണാൻ പറ്റാത്തതിനാൽ ഇവയെ കാണാനും അവയെപ്പറ്റി പഠിക്കാനും ഒരു ഉപകരണം വേണ്ടിവന്നു മനുഷ്യന്​. അതി​െൻറ പേരാണ്​ മൈ​േക്രാസ്​കോപ് (Microscope). ഈ ഉപകരണം ഉപയോഗിച്ച് സൂക്ഷ്മ വസ്തുക്കളെ നിരീക്ഷിക്കുന്ന ശാസ്ത്രശാഖയാണ് മൈക്രോസ്കോപ്പി.

മോരുണ്ടാക്കുന്നവരും ബ്രഡ്​ കേടാക്കുന്നവരും 
കറന്നെടുത്ത പാൽ ഒരു സുപ്രഭാതത്തിൽ തൈരായും മോരായുമൊക്കെ മാറിയത്​ കണ്ടിട്ടുണ്ടാകുമ​ല്ലോ. സൂക്ഷ്​മജീവികളായ കുഞ്ഞുജീവികളാണ്​ പാലിനെ മറ്റൊരു വിഭവമാക്കാൻ അധ്വാനിച്ചത്​. ആട്ടിവെച്ച മാവ്​ പിറ്റേന്ന്​ ദോശക്കല്ലിലേക്ക്​ ഒഴിക്കു​േമ്പാൾ പൊന്തിവരുന്നതിനു​ പിന്നിലും ഇൗ കുരുന്നുജീവികളുടെ വികൃതികളാണ്​. ചിലർ നമുക്ക്​ രുചികരമായ ഭക്ഷണങ്ങളുണ്ടാക്കാൻ അധ്വാനിക്കു​േമ്പാൾ മറ്റു ചിലരാക​െട്ട, നമ്മളെ പട്ടിണിക്കിടാനാണ്​ ശ്രമിക്കുക. ബ്രേക്ക്​ഫാസ്​റ്റ്​ ആക്കാനായി മാറ്റി​െവച്ചിരുന്ന ബ്രഡ്​ രാവിലെ പൂത്തിരിക്കുന്നതിനു പിന്നിലും അച്ചാറിലെ വെള്ളപ്പാടയും ചില ഭക്ഷണങ്ങൾ പുളിക്കുന്നതിലും വളിക്കുന്നതിലുമൊക്കെ ഇവന്മാരുടെ കൈകളാണ്​ പ്രവർത്തിക്കുന്നത്​.

സൂക്ഷിക്കണം, ഉപദ്രവകാരികളുമുണ്ട് 
കോടാനുകോടി സൂക്ഷ്​മജീവികളിൽ ഭൂരിഭാഗവും നമ്മുടെ സുഹൃത്തുക്കളാണ്​. രുചിയുള്ള, പുളിയുള്ള ഭക്ഷണങ്ങൾ നമുക്ക്​ ആസ്വദിച്ച്​ കഴിക്കുന്നതിലടക്കം ഇവരുടെ പങ്കുണ്ട്​. അതിന്​ പുറമെ മണ്ണി​െൻറ ഫലഭൂയിഷ്​ഠത കൂട്ടാനും ചെടികൾ നല്ലതുപോലെ വളരാനുമൊക്കെ ഇൗ കൂട്ടുകാർ നമുക്കുവേണ്ടി പണിയെടുക്കുന്നുണ്ട്​. എന്നാൽ, ഇതിൽ അസൂയപൂണ്ട ചിലർ നമ്മുടെ ശത്രുക്കളായിട്ടുണ്ട്. അവർ പലതരത്തിൽ അപകടകാരികളാണ്​. ജലദോഷം മുതൽ മാരകമായ രോഗങ്ങൾ വരെ ഇവർ കാരണം നമുക്ക്​ പിടിപെടാം. ഭക്ഷണം വഴി ഉണ്ടാകുന്ന ബോട്ടുലിസം (ഭക്ഷ്യവിഷബാധക്ക്​ കാരണമായ ബാക്ടീരിയ^ന്യൂസിലന്‍ഡില്‍ പന്നിയിറച്ചി കഴിച്ച് ഒന്നരമാസത്തോളം അബോധാവസ്ഥയില്‍ കിടന്ന മലയാളി കുടുംബത്തി​െൻറ വാർത്ത വായിച്ചിരുന്നില്ലേ? അവർക്ക്​ ബോട്ടുലിസമാണ്​ രോഗകാരണമെന്ന്​ ആരോഗ്യമേഖല സംശയിച്ചിരുന്നു), സാൽമണലോസിസ്​ എന്നീ രോഗങ്ങൾ മരണത്തിനുവരെ കാരണമായേക്കാം. കേരളത്തെ ഞെട്ടിച്ച നിപ വൈറസ്​ ബാധയില്ലേ. അതിന്​ പിന്നിലും ഇവന്മാരായിരുന്നു. അതെ, ജലദോഷം മുതൽ എയ്​ഡ്​സും നിപയുമൊക്കെ മനുഷ്യരിലേക്ക്​ എത്തിക്കുന്നതിനു​ പിന്നിലും ഇവർ തന്നെയാണ്​. മനുഷ്യരെ മാത്രമല്ല വീട്ടിൽ വളർത്തുന്ന മൃഗങ്ങളെയും കാട്ടിലലയുന്നവയെയും എന്തിന്​ ചെടികളെയും പക്ഷികളെയും പോലും ഇവ രോഗം പരത്തി ​െക​ാന്നൊടുക്കാറുണ്ട്​. 2017ൽ നമീബയിലെ ദേശോദ്യാന പാർക്കിൽ നൂറിലേറെ ഹിപ്പോകൾ ചത്തുവീണിരുന്നു. മൃഗങ്ങളിൽ ഉണ്ടാകുന്ന ആന്ത്രാക്​സ്​ എന്ന രോഗമായിരുന്നു ആ മൃഗങ്ങൾ ചാകാൻ കാരണം. ബാസില്ലസ് ആന്ത്രാസിസ് എന്ന ബാക്ടീരിയയാണ് ആന്ത്രാക്സിനു പിന്നിൽ. 

മണ്ഡരി
‘കേരങ്ങളുടെ അളം (നാട്)’ ആണല്ലോ കേരളം. തെങ്ങുകൾ ധാരാളമായി കണ്ടിരുന്നു നമ്മുടെ നാട്ടിൽ. ഇവയെ ബാധിച്ച മണ്ഡരി എന്ന രോഗമാണ്​ തലയുയർത്തിനിന്ന തെങ്ങുക​ളിൽ മിക്കതിനെയും വീഴ്​ത്തിയത് (അരമില്ലിമീറ്ററിലും താഴെ മാത്രം വലുപ്പമുള്ള ഈ സൂക്ഷ്​മജീവിക്ക്​ വളരെ നേര്‍ത്ത വിരയുടെ ആകൃതിയാണുള്ളത്. ഇതിന് പറക്കാനോ വേഗത്തില്‍ സഞ്ചരിക്കാനോ ഉള്ള കഴിവില്ല. എന്നാല്‍ കാറ്റിലൂടെ വളരെ വേഗം വ്യാപിക്കാനാകും. വളരെ വേഗം പെരുകാനുള്ള കഴിവാണ് മണ്ഡരിയുടെ പ്രത്യേകത. ഒറ്റ കോളനിയില്‍ ആയിരത്തിലേറെ ജീവികളുണ്ടാവും. മെക്‌സിക്കന്‍ സ്വദേശിയായ ഈ കീടം കേരളത്തിലെ ​െതങ്ങുകളെ ബാധിച്ചതിന്​ പിന്നാലെ കൊപ്രയില്‍ 30 ശതമാനത്തി​െൻറ കുറവ് ഉണ്ടായെന്നാണ്​ കണക്ക്​). വാഴയുടെ കൂമ്പടപ്പ്, ചെടികൾ പൂർണമായും മഞ്ഞനിറം ബാധിച്ചു നശിക്കുന്ന വാട്ടം എന്ന രോഗം, ആരംഭകാലങ്ങളിൽ തളിരിലകൾ അകത്തേക്ക് ചുരുണ്ടുവരുന്നത്​ കണ്ടിട്ടില്ലേ. തളിരിലകളിലെ ഫംഗസ് ബാധയാണ്​ ഇതിന്​ പിന്നിൽ. പക്ഷിപ്പനി പടർന്നുപിടിക്കുന്നത്​ ഇപ്പോൾ പതിവാണ്​. പക്ഷിപ്പനി അഥവാ ഏവിയന്‍ ഇൻഫ്ലുവന്‍സ പക്ഷികളില്‍ പടരുന്ന ഒരു വൈറല്‍ രോഗമാണ്. ഓര്‍ത്തോംമിക്‌സേ വൈറിഡേ കുടുംബത്തിൽപെട്ട ഇൻഫ്ലുവന്‍സ എന്ന വൈറസുകളാണ് പക്ഷിപ്പനിക്കു കാരണം.

കോടിക്കണക്കിന്​ സൂക്ഷ്മാണുക്കള്‍
പാൻറ്​സിനും ഷർട്ടിനും പാവാടക്കുമൊക്കെ എത്ര തുണി​ വേണമെന്ന്​ പലർക്കും അറിയാം. നമ്മുടെ ശരീരത്തെ സംരക്ഷിക്കാനായി എത്ര മീറ്റർ ​െതാലി വേണമെന്നറിയാമോ?
തല മുതൽ കാൽപാദം വരെ ശരീരത്തെ ചുറ്റി പുതക്കാൻ ഏകദേശം ഒന്നര മുതല്‍ രണ്ടു ചതുരശ്രമീറ്റര്‍ വിസ്തൃതിയുള്ള തൊലി വേണം. ഇൗ തൊലിയാണ്​ നമ്മ​ു
ടെ ശരീരത്തെ പലതരത്തിൽ സംരക്ഷിക്കുന്നത്​. ശക്തമായ സംരക്ഷണ കവചമൊരുക്കിയിട്ടും നമ്മുടെ തൊലിപ്പുറത്ത്​ ഒരു ലക്ഷം കോടി സൂക്ഷ്​മാണുക്കൾ ജീവിക്കുന്നുണ്ട്​. ഫംഗസുകള്‍, വൈറസുകള്‍, ബാക്ടീരിയ എന്നിവരാണ് നമ്മുടെ ത്വക്കില്‍ കുടുംബസമേതം താമസിക്കുന്നത്​. ഇവരിൽ പലരും അവിടെ വെറുതെ താമസിക്കുകയല്ല, അവർ അവിടെ പലതരത്തിലുള്ള പണികൾ എടുത്തുകൊണ്ടിരിക്കുകയാണ്. ചിലരാക​െട്ട, നമ്മുടെ വിയര്‍പ്പിനെ വിഘടിപ്പിക്കുന്നു. അതില്‍നിന്നുണ്ടാകുന്ന രാസവസ്തുക്കളാണ് ശരീരത്തിന് ഗന്ധം കൊടുക്കുന്നത്.

ബന്ധുക്കൾ ശത്രുക്കൾ
പണ്ടുപണ്ട്​ നമ്മു​െട അപ്പൂപ്പൻ അമ്മൂമ്മമാരായിട്ടുണ്ടാക്കിയ ബന്ധമാണ്​ ഇവരുമായി. അതുകൊണ്ട്​ തന്നെ ഭൂരിഭാഗം പേരെയ​ും പേടിക്കാനൊന്നുമില്ല. എന്നാൽ, ചിലർ നമ്മുടെ ശത്രുക്കളുമാണ്​. നമ്മുടെ തൊലിപ്പുറം വിട്ടുകൊടുത്തതി​െൻറ പേരിൽ മിക്കപേരും നമ്മുടെ സഹായികളാണ് എന്നതാണ്​ വസ്​തുത​. അഭിമാനികളായത്​ കൊണ്ടാ​ണോ എന്നറിയില്ല നമുക്ക്​ വേണ്ടിയാണവർ തൊലിപ്പുറത്തിരുന്ന്​ അധ്വാനിക്കുന്നത്​. ചിലർ അവിടെ ഒരു പണിയുമെടുക്കാതെ ചുമ്മാതെ അങ്ങ്​ താമസിക്കുകയാണ്​. ഇവരെ ആക്രമിക്കാനായി മറ്റ്​ ബാക്​ടീരിയകൾ വരും. അതിനെ പ്രതിരോധിക്കാനായി ചില രാസവസ്​തുക്കളൊക്കെ ഇവരുണ്ടാക്കും. അതി​െൻറയും പ്രധാന ഗുണഭോക്താക്കൾ നമ്മൾ തന്നെയാണ്. കാരണം ആ രാസവസ്​തുക്കൾ തൊലിപ്പുറത്തുള്ളതുകൊണ്ട്​ അക്രമകാരികളായ ബാക്​ടീരിയകൾ പമ്പകടക്കും. ചിലപ്പോൾ പ്രതിരോധശേഷി കുറഞ്ഞവരുടെ തൊലിയിലൂടെ ഇവന്മാരിൽ ചിലർ ഉള്ളിലേക്ക്​ നുഴഞ്ഞുകയറും. ഇതാണ്​ ചിലർ വിയർക്കു​േമ്പാൾ രൂക്ഷഗന്ധം ഉണ്ടാകാൻ കാരണം. നമ്മുടെ കുളി ശരിയാകാത്തതുകൊണ്ടാണ്​ ഇവ തൊലിപ്പുറത്ത്​ ജീവിക്കുന്നതെന്ന്​ ​െതറ്റിദ്ധരിച്ച്​ കുളിയുടെ എണ്ണം കൂട്ടാനും വിലകൂടിയ സോപ്പുകളും ബോ
ഡിവാഷുകളും വാങ്ങാനും നിൽക്കണ്ട, വെള്ളവും സോപ്പുമൊക്കെ തീരുമെന്നല്ലാതെ അവർ താമസം മാറാനൊന്നും പോകുന്നില്ല. ജനിച്ച അന്ന്​ കയറിത്താമസമാക്കിയതാണിവർ. മരിക്കുംവരെ അവിടെയിങ്ങനെ ജീവിക്കും.

ഇവരെവിടെയാണ്​ ഉറങ്ങുന്നത്?​ 
ഇവർക്ക്​ താമസിക്കാൻ തൊലിപ്പുറത്ത്​ എവിടെയാണ്​ സ്ഥലമെന്ന്​ അറിയണ്ടേ. തൊലിയുടെ പുറംപാളിയായ എപ്പിഡെര്‍മിസിലും മുടിയുടെ ഫോളിക്കിളുകളിലുമാണ് ആയിരത്തോളം വിവിധ വിഭാഗത്തിലുള്ള ബാക്ടീരിയകളും വിവിധ വർഗത്തിൽപെട്ട ഫംഗസുകളും ​വൈറസുകളും പ്രധാനമായും ജീവിക്കുന്നത്​. ശരീരത്തിൽ ഇൗർപ്പമുള്ളയിടം, ഉണങ്ങിയ ഭാഗങ്ങള്‍, എണ്ണമയമുള്ള ഭാഗങ്ങള്‍ എന്നിവിടങ്ങളിലാണ് പ്രധാനമായും ഇവരുടെ താവളങ്ങള്‍. അതായത്​ ശരീരത്തി​െൻറ എല്ലാ ഭാഗത്തും ഇവരുടെ സാന്നിധ്യം കൂടുതലാണ്​. 14 വിഭാഗം ഫംഗസുകള്‍ (കുമിളുകൾ) ഉണ്ട്​ ത്വക്​ കേന്ദ്രീകരിച്ച്​. തൊലിമടക്കുകള്‍, സന്ധികളുടെ ഉള്‍വശങ്ങള്‍, മാറിടം, വിരലുകള്‍ എന്നിവിടങ്ങളിലെ ഈര്‍പ്പത്തിലാണ്​ ചിലര്‍ കൂട്ടംചേരുന്നത്. എണ്ണമയം കൂടുതലുള്ള നമ്മുടെ തല, കഴുത്ത്, ഉടല്‍ എന്നിവിടങ്ങളിലാണ് വേറെ ചിലരുടെ ഇരിപ്പിടം. ചെവിദ്വാരം, കണ്‍പുരികങ്ങള്‍, തലയുടെയും ചെവിയുടെയും പിറകുവശങ്ങള്‍, കാല്‍വിരലുകൾക്കിടയിൽ എന്നിവിടങ്ങളിലാണ്​ വേറൊരു കൂട്ടരുടെ താൽപര്യം. അതുകൊ
ണ്ടുതന്നെ കുളിക്കു​േമ്പാൾ വൃത്തിയായി കുളിക്കണം. 

ആൻറിബയോട്ടിക്കുകൾ 
ജലദോഷവും ചുമയും കഫക്കെട്ടും വിട്ടുമാറാതായപ്പോൾ, അല്ലെങ്കിൽ വയറിളക്ക​വും വൈറല്‍ ഫീവര്‍, ഡെങ്കിപ്പനി, ചികുന്‍ഗുനിയയും നിപയുമൊക്കെ വന്ന​പ്പോഴോ ഉണങ്ങാത്തമുറിവുകളുമൊക്കെയായി ഡോക്​ടറെ കണ്ടപ്പോ​​​ഴേ​ാ മറ്റോ മരുന്നുകൾ എഴുതിയതി​െൻറ കൂട്ടത്തി​ൽ ആൻറിബയോട്ടിക്കുകൾ ഉണ്ടെന്ന്​ കേട്ടിട്ടില്ലേ. ബാക്ടീരിയ, വൈറസ്, ഫംഗസ് എന്നിവയിലെ ചിലരൊക്കെയാണല്ലോ നമ്മ​ളെ രോഗിയാക്കിയതിന്​ പിന്നിൽ. അവൻമാ​രെ തുരത്താനാണ്​ ആൻറിബയോട്ടിക്കുകൾ. ആൻറിബയോട്ടിക്കുകൾ ഉണ്ടാക്കുന്നത്​ ഇൗ സൂക്ഷ്​മജീവികളിൽനിന്ന്​ തന്നെയാണ്​.   

സൂക്ഷ്​മ ജീവികളെക്കൊണ്ടുള്ള ഉപകാരങ്ങൾ
ഭക്ഷണം ദഹിപ്പിക്കുന്നതിൽ വയറിനുള്ളിലെ ബാക്​ടീരിയകളുടെ പങ്ക്​ വലുതാണ്​. ദഹിക്കാന്‍ ബുദ്ധിമുട്ടുള്ള സങ്കീര്‍ണമായ അന്നജങ്ങളെ ഫെര്‍മെൻറ്​ ചെയ്​ത്​ വേറെ രാസ സംയുക്തങ്ങളാക്കുന്നതും ബാക്​ടീരിയകളാണ്​. മണ്ണിലുള്ള വിവിധ ബാക്​ടീരിയകളും ഫംഗസുകളുമാണ്​ മണ്ണിലെ പോഷകഘടകങ്ങളെയും ധാതുലവണങ്ങളെയും സസ്യങ്ങളിലേക്ക് എത്തിക്കുന്നത് 
മണ്ണിൽകിടക്കുന്ന പഴങ്ങളെയും ചത്ത്​ വീഴുന്ന പക്ഷികളെയും മൃഗങ്ങളെയുമൊക്കെ ജീര്‍ണിപ്പിക്കുകയും ജൈവമാലിന്യം അടിഞ്ഞുകൂടാതെ ജീര്‍ണിപ്പിച്ച് മണ്ണില്‍ കലർത്തുന്നതും സൂക്ഷ്മജീവികളാണ്​.
മലിനമായ ഭൂമിയെയും വെള്ളത്തെയും അന്തരീക്ഷത്തെയുമൊക്കെ ശുചീകരിക്കുന്നതിൽ പലതരം ബാക്ടീരിയങ്ങളും പ്രോട്ടോസോവകളും ഫംഗസുകളും ആല്‍ഗകളുമൊക്കെ പണിയെടുക്കുന്നുണ്ട്​ 
മലിനജലത്തില്‍ അലിഞ്ഞുചേര്‍ന്നതോ പൂര്‍ണമായി ലയിക്കാതെയോ കിടക്കുന്ന മാലിന്യങ്ങളെ നീക്കി  ജലം ശുദ്ധീകരിക്കാനും ഇത്തരം സൂക്ഷ്​മജീവികളെ ആശ്രയിക്കാറുണ്ട്​
രക്തം കട്ടപിടിക്കാനും കട്ടപിടിക്കാതിരിക്കുന്നതിനുമുള്ള രാസപദാര്‍ഥങ്ങള്‍ ആൽഗകളില്‍ നിന്നാണുണ്ടാക്കുന്നത്​. 
മരുന്നുകളുണ്ടാക്കാനും ഇവയെ ആശ്രയിക്കുന്നുണ്ട്​. മാവ്​ പുളിപ്പിക്കാനും ബേക്കറി വിഭവങ്ങൾ ഉണ്ടാക്കാനും ഫംഗസ് വിഭാഗത്തില്‍പ്പെട്ട യീസ്​റ്റിനെയാണ്​ ഉപയോഗിക്കുന്നത്​.

സൂക്ഷ്മജീവികളെക്കൊണ്ടുള്ള ഉപദ്രവങ്ങൾ
പകർച്ചവ്യാധികൾ ഉണ്ടാക്കി നമ്മളെ രോഗിയാക്കുന്നതിൽ ബാക്​ടീരിയകളും ഫംഗസുകളും വൈറസുകളും എടുക്കുന്ന പണി വലുതാണ്​. ജലദോഷം, വൈറൽ പനി, ഡിഫ്തീരിയ, കോളറ, ഭക്ഷ്യവിഷബാധ, ന്യൂമോണിയ, ചില ത്വക്‌രോഗങ്ങള്‍ തുടങ്ങിയ അസുഖങ്ങള്‍ക്ക് കാരണക്കാര്‍ വ്യത്യസ്ത സ്പീഷീസുകളില്‍പ്പെട്ട ബാക്ടീരിയയാണ്.
പകര്‍ച്ചവ്യാധികള്‍ക്ക് കാരണക്കാര്‍ സൂക്ഷ്മജീവികള്‍ തന്നെ. അവയെ ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് പരത്തുന്ന പണിയാണ് ഈച്ച, കൊതുക്, പേന്‍, എലി തുടങ്ങിയ പല ജീവികളും ചെയ്യുന്നത്. 
പഴങ്ങള്‍, പച്ചക്കറികള്‍, ഭക്ഷണപദാർഥങ്ങള്‍ എന്നിവ കേടുവരുത്തിക്കളയുന്ന പൂപ്പല്‍, ഫംഗസുകളാണ്.
പല കൃഷികളും ഫംഗസ്​ബാധ കാരണം നശിക്കുന്നുണ്ട്.
തുണികളിലും മറ്റും കറുത്തപുള്ളികൾ ഉണ്ടാകുന്നത്​ കണ്ടിട്ടില്ലേ. കരിമ്പൻ എന്നൊക്കെ പറയുന്ന ആ കറുത്ത പുള്ളികൾ ഫംഗസുകളാണ്. നനവോടെ തുണികള്‍ കൂട്ടിവെച്ചിരുന്നാല്‍ അതില്‍ ഫംഗസ് ഉണ്ടാകും. അത്​ പെരുകുന്നതാണ് കരിമ്പന്‍. 
ജലാശയങ്ങളിലെ വെള്ളത്തി​െൻറ നിറംമാറിയത്​ കണ്ടിട്ടില്ലേ. ചിലപ്പോൾ  പച്ചയ​ും ചുവപ്പുമൊക്കെ കാണുന്നതിന്​ പിന്നിൽ ആൽഗകളാണ്​. ഇവ മത്സ്യങ്ങളെയും ജലജീവികളെയും നശിപ്പിക്കുകയാണ്​.
ചില സസ്യങ്ങളുടെയും മരങ്ങളുടെയും മുകളില്‍ വളരുന്ന ആല്‍ഗകള്‍ കണ്ടിട്ടി​േല്ല. അവർ വ്യാപിക്കുന്നത്​ സസ്യങ്ങൾ നശിക്കാൻ കാരണമാകും.