പഠനമുറി
കിളി ചിലച്ചൂ...
  • അസ്​ന ഇളയടത്ത്​
  • 01:03 PM
  • 21/11/2018

ഇന്ത്യയുടെ പക്ഷിമനുഷ്യൻ എന്നറിയപ്പെടുന്ന ഡോ. സാലിം അലി 1896 നവംബർ 12ന്​ മുംബൈയിൽ ജനിച്ചു. വളരെ ചെറുപ്പത്തി​േല മാതാപിതാക്കൾ നഷ്​ടപ്പെട്ടു. ഒരിക്കൽ ത​െൻറ അമ്മാവൻ സമ്മാനിച്ച തോക്കുകൊണ്ട്​ വെടിവെച്ചു വീഴ്​ത്തിയ കുരുവിയുടെ കഴുത്തിലെ മഞ്ഞ അടയാളം ശ്രദ്ധിക്കാനിടയായ സാലിം അമ്മാവനോട്​ കുരുവിയെപ്പറ്റി അന്വേഷിച്ചു. അദ്ദേഹം സാലിമിനെ മുംബൈയിലെ നാച്ചുറൽ ഹിസ്​റ്ററി സൊസൈറ്റിയിലെ ശാസ്​ത്രജ്​ഞന്മാരുടെ അടുത്തു കൊണ്ടുപോയി. അവർ കുരുവിയെക്കുറിച്ച്​ വിശദമായി പറഞ്ഞു കൊടുത്തു. കൂടാതെ ആ സ്​ഥാപനത്തിൽ സ്​റ്റഫ്​ ചെയ്​തുസൂക്ഷിക്കുന്ന പക്ഷികളെ കാട്ടിക്കൊടുക്കുകയും ചെയ്​തു. ഇൗ സംഭവമാണ്​ സാലിമിൽ പക്ഷികളെക്കുറിച്ച്​ താൽപര്യം തോന്നാനിടയാക്കിയത്​. പിന്നീട്​ അദ്ദേഹം ബർമയിലേക്കു പോയി. ബർമയിലെ വനങ്ങളും അവിടത്തെ പ്രകൃതി മനോഹാരിതയും പക്ഷികളെ കുറിച്ച്​ പഠിക്കാൻ സാലിം അലിക്ക്​ അവസരമൊരുക്കി. ഇന്ത്യയിൽ മടങ്ങിയെത്തിയ ശേഷം മുംബൈയിലെ മ്യൂസിയത്തിൽ ഗൈഡായി. അന്നുവരെ നിലനിന്നിരുന്ന പക്ഷി നിരീക്ഷണ ശാസ്​ത്ര ഗ്രന്ഥങ്ങളിൽനിന്ന്​ വ്യത്യസ്​തമായി ചിത്ര​ങ്ങളോടു​ കൂടിയ പുസ്​തകങ്ങൾ പ്രസിദ്ധീകരിച്ചു. The Book of Indian Birds അദ്ദേഹത്തി​െൻറ പ്രധാന കൃതിയാണ്​. ഗവേഷണപ്രബന്ധങ്ങളും ലേഖനങ്ങളും കൂടാതെ പത്തൊൻപതോളം പുസ്​തകങ്ങൾ എഴുതി. Hand Book of the Birds of India and Pakistan ഇൗ രംഗത്തെ ആധികാരിക ഗ്രന്ഥമായി കരുതപ്പെടുന്നു. 1985ൽ പുറത്തിറങ്ങിയ ഒരു കുരുവിയുടെ പതനം (A fall of Sparrow)  ആണ്​ അദ്ദേഹത്തി​െൻറ ആത്മകഥ. രാജ്യാന്തര പ്രകൃതി സംരക്ഷണ യൂനിയ​െൻറ ഗോൾഡ്​ ആർക്ക്​ അവാർഡ്​, ബ്രിട്ടീഷ്​ ഒാർണിത്തോളജി യൂനിയ​െൻറ സ്വർണമെഡൽ, മൂന്ന്​ ഡോക്​ടറേറ്റുകൾ, യു.എസ്​.എ ഇൻറർനാഷനൽ കൺസർവേഷൻ അവാർഡ്​, കൂടാതെ ഇന്ത്യൻ ഗവൺമെൻറി​െൻറ പത്മഭൂഷൺ, പത്മവിഭൂഷൺ അവാർഡ്​ തുടങ്ങിയവ ലഭിച്ചു. സാലിം അലിയുടെ ജന്മദിനമാണ്​ ദേശീയ പക്ഷിദിനമായി ആചരിക്കുന്നത്​.
1985ൽ രാജ്യസഭയിലേക്ക്​ നാമനിർദേശം ചെയ്യപ്പെട്ടു. 1996ൽ  അദ്ദേഹത്തി​െൻറ സ്​മരണാർഥം തപാൽ സ്​റ്റാമ്പ്​ പുറത്തിറക്കി. പാകിസ്​താൻ, ബംഗ്ലാദേശ്​, നേപ്പാൾ, ഭൂട്ടാൻ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിലും സാലിം അലി പഠനം നടത്തി. കേരളത്തിലെ മറയൂർ, ചാലക്കുടി, പറമ്പിക്കുളം തുടങ്ങിയ സ്​ഥലങ്ങളിൽ താമസിച്ച്​ പഠനം നടത്തി. The Birds of Kerala എന്ന ഗ്രന്ഥം രചിച്ചു. 1987 ജൂലൈ 27ന്​ അന്തരിച്ചു.

പക്ഷി നിരീക്ഷണം
നിരീക്ഷണമെന്നാൽ പക്ഷിയെ സമഗ്രമായി അറിയലാണ്​. പക്ഷി നിരീക്ഷണത്തി​െൻറ പ്രധാന ഭാഗവും ഇതാണ്​. പക്ഷി നിരീക്ഷണത്തിലെ  ചില പ്രധാന ഘട്ടങ്ങൾ
(1) രേഖപ്പെടുത്തൽ
പക്ഷി നിരീക്ഷകൻ കൊണ്ടുനടക്കുന്ന പുസ്​തകത്തിൽനിന്ന്​ ദിവസവും നിരീക്ഷ ണവിവരങ്ങൾ ഒരു ഡയറിയിൽ രേഖപ്പെടുത്തേണ്ടതുണ്ട്​. ഇതോടൊപ്പം തൂവൽ ശേഖരവുമാവാം.
(2) അപഗ്രഥനം
ഒാരോ മാസത്തെയും നിരീക്ഷണ റിപ്പോർട്ടി​െൻറ അടിസ്​ഥാനത്തിലായിരിക്കണം അപഗ്രഥനം നടത്തേണ്ടത്​. കണ്ടെത്തിയ വസ്​തുതകൾ മാസാവസാനം കുറിച്ചിടണം. ഒാരോ വിഷയത്തിനും പ്രത്യേക അപഗ്രഥനം വേണം.
(3) നിഗമനം
ഒന്നോ രണ്ടോ ഇണപ്പക്ഷികളെ നിരീക്ഷിച്ചതി​െൻറ അടിസ്​ഥാനത്തിൽ മൊത്തത്തിലുള്ള നിഗമനം ബുദ്ധിമുട്ടാണ്​. കാലങ്ങളായിട്ടുള്ള നിരീക്ഷണത്തിലൂടെ മാത്രമേ ഉറച്ച നിഗമനത്തിലെത്താൻ കഴിയൂ. 
(4) റഫറൻസ്​
തുടക്കക്കാർക്ക്​ പക്ഷികളെ തിരിച്ചറിയാൻ റഫറൻസ്​ ഗ്രന്ഥങ്ങൾ കൂടിയേതീരൂ. 

പക്ഷിവിശേഷം
ഏറ്റവും ചെറിയ പക്ഷി: ഹമ്മിങ്​ ബേർഡ്​
ഏറ്റവും വലിയ പക്ഷി: ഒട്ടകപ്പക്ഷി
ഏറ്റവും കൂടുതൽ ദൂരം ദേശാടനം നടത്തുന്ന പക്ഷി: ആർട്ടിക്​ ടേൺ
ധ്രുവപ്രദേശങ്ങളിൽ ജീവിക്കുന്ന പറക്കാൻ കഴിയാത്ത പക്ഷി: പെൻഗ്വിൻ
പക്ഷികളെക്കുറിച്ചു പഠിക്കുന്ന ശാസ്​ത്ര രേഖ: ഒാർണിത്തോളജി
ഏറ്റവും വലിയ കൊക്കുള്ള പക്ഷി: ആസ്​ട്രേലിയൻ പെലിക്കൻ
ഏറ്റവും കൂടുതൽ കേൾവിയുള്ള പക്ഷി: ബാരൺ ഒൗൾ
പകലുറങ്ങുന്ന പക്ഷി: മൂങ്ങ
ഏറ്റവും വേഗം നീന്തുന്ന പക്ഷി: ജെൻറർ പെൻഗ്വിൻ
പഞ്ച പക്ഷികൾ: പുള്ള്​, ചെ​േമ്പാത്ത്​, കാക്ക, പൂവൻകോഴി, മയിൽ
പക്ഷി സംരക്ഷണത്തിനായുള്ള അന്തർദേശീയ സംഘടന: ഇൻറർനാഷനൽ കൗൺസിൽ ഫോർ ബേർഡ്​ റിസർവേഷൻ

പക്ഷികളും ഇംഗ്ലീഷ്​ നാമവും
അങ്ങാടിക്കുരുവി : Sparrow
അമ്പലം ചുറ്റി : Swift
അമ്പലപ്രാവ്​ : Pigeon
മരംകൊത്തി : Woodpecker
ഇരണ്ട : Teal
തിത്തിരി : Patridge
തീക്കുരുവി : Scdrlet
കൊക്ക്​ : Stork
പൊന്മാൻ : King Fisher
പ്രാവ്​ : Dove
മഞ്ഞക്കിളി : Oriole
വാനമ്പാടി : Lark
കാട്ടുപുള്ള്​ : Thrush
കുളക്കോഴി : Water Hen
കരിയിലക്കിളി : Babbler
തുക്കണാം കുരുവി :  Swdllow
ഇത്തിക്കണ്ണിക്കുരുവി : Flower Pecker
കാട : Quil
വേഴാമ്പൽ : Horn bill
രാജഹംസം : flemingo
വാത്ത്​: Goose
കാക്കത്തമ്പുരാട്ടി : Drongo
നീർക്കാട : Sand piper
തേൻകിളി : Sun bird
നീല ക്രൗഞ്ചം : Curlew
ഉപ്പൂപ്പൻ : Hoopoe
ഒട്ടകപ്പക്ഷി : Ostrich
തുന്നാരൻ : Tailor bird
ചക്കയ്​ക്കുപ്പുണ്ടോ കുയിൽ : Cuckoo
വരമ്പാന്മാർ : Pipits
തേൻകിളി : Sunbird
പവിഴക്കാലി : Plover
പൊടിക്കുരുവി : Willow Warbler
മയിൽ : Peacock
വാലുകുലുക്കി : Wag Tdil
വേലിതത്ത : bee ^edter
കഴുകൻ : Vulture


നമുക്കു ചുറ്റും സാധാരണയായി കാണപ്പെടുന്ന പക്ഷികൾ
^ചക്കിപ്പരുന്ത്​: കശാപ്പുശാലകൾക്കും മത്സ്യച്ചന്തകൾക്കും ചപ്പുചവർ നിക്ഷേപ സ്​ഥലങ്ങളിലും ഇവയെ കാണാം. തവിട്ടു നിറമാണിവക്ക്​. പറക്കു​േമ്പാൾ ഇവയുടെ കൂർത്ത വാലുകൾ ഇവയെ തിരിച്ചറിയാൻ സഹായിക്കുന്നു.
^തിത്തിരിപ്പക്ഷി: കറുപ്പു നിറവും പുള്ളികളും വരകളുമുള്ള ഇൗ പക്ഷിക്ക്​ ചെറിയ വാലാണുള്ളത്​. കൃഷിസ്​ഥലങ്ങളിലും പുൽത്തകിടികളിലും ഇവയെ കാണാം.
^പച്ചക്കിളി: പക്ഷിക്ക്​ വെടിപ്പുള്ള തൃണ ഹരിത വർണവും നാടൻ കുയിലി​െൻറ വലുപ്പവുമുണ്ട്​. പച്ചക്കിളിയുടെ മീശത്തൂവലുകൾക്ക്​ ഇളം ചുവപ്പു കലർന്ന നീലനിറവും കവിൾ, തൊണ്ട എന്നീ ഭാഗങ്ങൾക്ക്​ കറുപ്പു നിറവുമാണ്​. ഇതി​െൻറ നേർത്ത ചുണ്ട്​ വളഞ്ഞതും കറുപ്പു നിറമുള്ളതുമത്രെ. ഇണകളായോ ചെറു സംഘങ്ങളായോ ആണ്​ സാധാരണ കാണാറുള്ളത്​. വേട്ടയാടു​േമ്പാൾ ചുള്ളിക്കമ്പുകളിൽ തൂങ്ങിക്കിടക്കുക, തലകീഴായിക്കിടക്കുക തുടങ്ങിയുള്ള ആകാശക്കസർത്തി​െൻറ വിദ്യകളെല്ലാം ഇൗ പക്ഷികൾ കാണിക്കും. 
^മലങ്കുയിൽ: മൈനയെക്കാൾ അൽപം കൂടി മെലിഞ്ഞതും ചെറുതുമായ ഇൗ പക്ഷിയുടെ തലയിലെ പൂവ്​ കൂർത്തതും മു​േമ്പാട്ട്​ വളഞ്ഞതുമാണ്​. ഇതി​െൻറ മേൽ ഭാഗത്തെ തൂവലുകൾക്ക്​ തവിട്ടു നിറമുള്ള തലമുടിയുടെ വർണവും അടിഭാഗത്തിന്​ വെളുപ്പു നിറവുമാണ്​. 
^ഒാലേഞ്ഞാലി: കാക്കയോട്​ കൂടുതലടുപ്പവും ഭംഗിയുമുള്ള ഒരു പക്ഷിയാണ്​ ഒാലേഞ്ഞാലി. ഹിന്ദിയിൽ മഹാലത്​ എന്നു​വിളിക്കപ്പെടുന്ന ഇൗ പക്ഷിക്ക്​ മൈനയോളം വലുപ്പമുണ്ട്​. കടുംചുവപ്പ്​ കലർന്ന തവിട്ടു നിറമുള്ള ഒാലേഞ്ഞാലിയുടെ കഴുത്തിനും തലക്കും പുക നിറമാണ്​. നീളം കൂടിയ വാലി​െൻറ അറ്റത്ത്​ വീതിയിൽ കാണപ്പെടുന്ന കറുത്ത അടയാളവും ചിറകിൽ കുറുകെയുള്ള ചാര നിറവും പറക്കുന്ന അവസരത്തിൽ കൂടുതൽ പ്രകടമാണ്​. അങ്ങിങ്ങായി മരങ്ങളുള്ള നാടൻ പ്രദേശത്തും തുറസ്സായ വനപ്രദേശത്തും ഇവയെ കാണാം.
^ചെങ്കുയിൽ: ചെങ്കുയിൽ നാടൻ കുയിലിനെക്കാൾ അൽപം ചെറുതാണ്​. പ്രായപൂർത്തിയായ ആൺപക്ഷിയുടെ മുകൾ ഭാഗത്തിന്​ തിളക്കമുള്ള കറുപ്പു നിറവും അടി ഭാഗത്തിന്​ ഒാറഞ്ച്​ നിറവും കടും ചുവപ്പ്​ നിറവും കാണാം. പെൺ പക്ഷിക്കും ആൺ പക്ഷിക്കുഞ്ഞിനും മുകൾ ഭാഗത്ത്​ ചാര നിറവും ഒലിവി​െൻറ മഞ്ഞ നിറവുമാണ്​. അടി ഭാഗത്ത്​ മഞ്ഞ നിറവും കറുത്ത ചിറകുകൾ ഒാരോന്നിലും ഇൗ രണ്ട്​ മഞ്ഞ രേഖകളും കാണാം. 
^നീലപ്പൊന്മാൻ: ഇൗ പക്ഷി കുരുവിയെക്കാൾ അൽപം വലുതാണ്​. ചുറുചുറുക്കുള്ള ഇൗ ചെറിയ പക്ഷിക്ക്​ നീലയും പച്ചയും കലർന്ന നിറമാണ്​. അടിഭാഗത്ത്​ കറുത്ത തുരുമ്പി​െൻറ നിറവും ചെറിയ കുറ്റിത്തൂവലുകളും നീണ്ടു കൂർത്ത കൊക്കുമാണ്​. 
^മാടപ്രാവ്​: സ്ലേറ്റി​െൻറ ചാരനിറവും തിളങ്ങുന്ന പച്ച നിറവുമുള്ള ഇതി​െൻറ കഴുത്തിലും ശിരസ്സി​െൻറ മേൽഭാഗത്തും തിളക്കമുള്ള ഇളം ചുവപ്പോ കടും ചുവപ്പോ വർണമുണ്ടാകും. ചിറകുകളിൽ രണ്ട്​ കറുത്ത രേഖകളും വാലി​െൻറ അഗ്രഭാഗത്തായി കുറുകെ വീതിയുള്ള ഒരു രേഖയും കാണാം. കാക്ക, ഉൗർക്കുരുവി എന്നിവയെപ്പോലെ നമുക്ക്​ ഏറ്റവും പരിചിതമായ ഒരു പക്ഷിയാണിത്​.
^കുയിൽ: കുയിലിന്​ ഏതാണ്ട്​ കാക്കയുടെ വലുപ്പമുണ്ടെങ്കിലും അൽപംകൂടി മെലിഞ്ഞതും വാലിന്​ നീളക്കൂടുതലുള്ളതും ആണ്. ആൺകുയിലി​െൻറ മുകൾ ഭാഗം തിളങ്ങുന്ന കറുപ്പു നിറമാണ്​. മഞ്ഞ കലർന്ന പച്ചനിറമാണ്​ ഇതി​െൻറ ചുണ്ടിന്​. കണ്ണുകൾക്ക്​ രക്തവർണവും പെൺപക്ഷിക്ക്​ തവിട്ടു നിറവുമാണ്​. ഇടക്കിടെ പുള്ളിക്കുത്തുകളും വെളുത്ത രേഖകളും കാണാം. 

ത​േട്ടക്കാട്​ പക്ഷിസ​േങ്കതം
കേരളത്തിലെ ഏക പക്ഷി സ​േങ്കതമാണ്​ എറണാകുളം ജില്ലയിലെ കോതമംഗലത്തിനടുത്ത്​ ത​േട്ടക്കാടുള്ള സാലിം അലി പക്ഷിസ​േങ്കതം. ഇന്ത്യയിലെ പക്ഷി നിരീക്ഷകരുടെ അമരക്കാരനായ ഡോ. സാലിം അലിയുടെ സ്​മരണാർഥം 1983 ലാണ്​ ഇൗ പക്ഷി സ​േങ്കതം സ്​ഥാപിതമായത്​. 

ചൂളന്നൂർ മയിൽ സ​േങ്കതം
പാലക്കാട്​ ജില്ലയിലെ മയിലാട്ടുംപാറ എന്നറിയപ്പെട്ടിരുന്ന ചൂളന്നൂരിൽ 485 ഹെക്​ടർ വിസ്​തൃതിയിൽ പരന്നുകിടക്കുന്ന മയിൽ സ​േങ്കതമാണ്​ ചൂളന്നൂർ മയിൽ സ​േങ്കതം. 

ഇരുനൂറിലേറെ ഇനങ്ങൾ
കേരളത്തിൽ 518 ഇനം പക്ഷികളെ ഇതുവരെയായി കണ്ടെത്തിയിട്ടുണ്ട്​. ഇതിൽ 200ൽ അധികം ഇനങ്ങൾ ദേശാടകരും ബാക്കി സ്​ഥിരവാസികളോ പ്രാദേശിക ദേശാടനം നടത്തുന്ന പക്ഷികളോ ആണ്​. വംശനാശ ഭീഷണി നേരിടുന്ന മലമുഴക്കി വേഴാമ്പലാണ്​ സംസ്​ഥാന പക്ഷി. പശ്ചിമ ഘട്ടത്തിൽ മാത്രം കാണപ്പെടുന്ന 16 തനതു പക്ഷികൾ കേരളത്തിലുണ്ട്​. കോഴി വേഴാമ്പൽ, നീലത്തത്ത, കാട്ടൂഞ്ഞാലി, ആൽക്കിളി, ചെറുതേൻ കിളി, നീലഗിരി, പാറ്റപിടിയൻ, കരിഞ്ചെമ്പൻ പാറ്റപിടിയൻ, ചാരത്തലയൻ ബുൾബുൾ, പതുങ്ങൽ ചിലപ്പൻ, നീലഗിരി ചിലപ്പൻ എന്നിവയാണ്​ സഹ്യാദ്രിയിലെ തനതു പക്ഷികൾ. 

ദേശാടനപ്പക്ഷികൾ
വിരുന്നെത്തുന്ന ദേശാടനക്കിളികളെ കേരളത്തിലെ പച്ചപ്പും തെളിനീർ​േച്ചാലകളും ഇരുകൈയും നീട്ടി സ്വീകരിക്കുന്നു. വിരുന്നിനെത്തുന്ന ദേശാടനക്കിളികളെക്കുറിച്ച്​ വെളിച്ചത്തി​െൻറ കൂട്ടുകാർക്ക്​ പരിചയപ്പെടേണ്ട? ഇനി കുറച്ച്​ ദേശാടന വിശേഷങ്ങളിലേക്ക്​!
കേരളത്തിൽ ദേശാടനത്തിനെത്തുന്ന പക്ഷികളെ വനപ്പക്ഷികൾ (Forest Birds) എന്നും നീർപ്പക്ഷികൾ (Water Birds) എന്നും രണ്ടായി തരംതിരിക്കാം. ഇതിൽ വനപ്പക്ഷികളിൽ ചിലത്​ നാട്ടിൻപുറങ്ങളിലെത്താറുണ്ട്​. ഇവയെ നാട്ടുപക്ഷികൾ എന്നും വിളിക്കും. 
(1) കുരുത്തോലക്കിളിയും മഞ്ഞക്കിളിയും
കുരുത്തോലക്കിളി എന്ന ഒാമനപ്പേരിട്ടു വിളിക്കുന്ന നാകമോഹനൻ (Paradise fly catcher) ഹിമാലയ സാനുക്കളിൽനിന്ന്​ കറുത്ത കിന്നരിത്തൊപ്പിയും തൂവെള്ള തൂവൽക്കുപ്പായവുമണിഞ്ഞെത്തുന്ന നാക​േമാഹൻ പക്ഷിയെ കാനനങ്ങളിലും നാട്ടിൻപുറങ്ങളിലും ഒരുപോലെ കാണാം. ഹിമാലയ സാനുക്കളിൽ നിന്നെത്തുന്ന നാട്ടു മഞ്ഞക്കിളിയാണ്​  മറ്റൊരു ദേശാടനപ്പക്ഷി. ചൈനയിൽ നിന്നെത്തുന്ന ചീന മഞ്ഞക്കിളി ദേശാടനത്തിന്​ എത്തുന്നത്​ വളരെ കൗതുകം നിറഞ്ഞ ഒന്നാണ്​. കണ്ണിൽനിന്ന്​ പിറകിലേക്ക്​ നീളുന്ന കൊള്ളക്കാരെ ഒാർമപ്പെടുത്തുന്ന കറുത്ത പട്ടയാണ്​ ഇവയുടെ അടയാളം.
(2) കുയിലുകൾ
കുയിൽവർഗക്കാരായ പക്ഷികളും നമ്മുടെ നാട്ടിൽ ദേശാടനത്തിനെത്താറുണ്ട്​. ഇവയിൽ പ്രധാനിയാണ്​ ചാരക്കുയിൽ. ആഫ്രിക്കൻ ഭൂഖണ്ഡത്തിൽനിന്നും  യാത്രതിരിച്ച്​ യൂറോപ്പ്​, ഏഷ്യ ഭൂഖണ്ഡങ്ങളിൽ ദീർഘ ദൂരം സഞ്ചരിച്ച്​ കേരളത്തിലെത്തുന്ന പക്ഷിയാണ്​ ചാരക്കുയിൽ. ദീർഘദൂരം താണ്ടിയുള്ള ദേശാടനപ്പറക്കലിനിടയിൽ വിശ്രമത്തിനും ആഹാരത്തിനുമാണ്​ ചാരക്കുയിൽ കേരളം ഇടത്താവളമാക്കുന്നത്​. 10 ദിവസംവരെ നീളുന്ന തങ്ങലിൽ ഇവ കമ്പിളിപ്പുഴുക്കളെ ഭക്ഷിക്കുകയും തുടർ പറക്കലിനായി ശരീരം പുഷ്​ടിപ്പെടുത്തുകയും ചെയ്യുന്നു. തുടർന്ന്​ ശ്രീലങ്കയിലേക്കും അതിനപ്പുറമുള്ള ദേശങ്ങളിലേക്കും പറന്നു പോവും.
(3) ചെങ്കാലൻ പുള്ള്​
പ്രാപ്പിടിയൻ വർഗത്തിൽപെട്ട ചെറു പരുന്താണ്​ ചെങ്കാലൻ പുള്ള്​. ആൺപക്ഷികളും പെൺപക്ഷികളും പ്രായപൂർത്തിയാകാത്ത പക്ഷികളുമൊക്കെ അടങ്ങുന്ന ചെറു സംഘങ്ങളായായിരിക്കും ഇവ സഞ്ചരിക്കുന്നത്​. ദേശാടന കാലത്തെ ചെറു തങ്ങലിനുശേഷം ഇവ കേരളം വിട്ട്​ അറബിക്കടൽ കടന്ന്​ ഇവയുടെ പ്രധാന ലക്ഷ്യ സ്​ഥാനമായ ആഫ്രിക്കയിലേക്ക്​ പോകുന്നു. 22,000 കി.മീറ്റർ ഇവ ദേശാടന സഞ്ചാരത്തിൽ പിന്നിടുന്നു. ആവാസവ്യവസ്​ഥയുടെ ശോഷണം മൂലവും കൂട്ടമായി ദേശാടന സഞ്ചാരം നടത്തു​േമ്പാൾ  വേട്ടയാടപ്പെടുന്നത്​ നിമിത്തവും ഇവയിന്ന്​ വംശനാശ ഭീഷണി നേരിടുകയാണ്​.
(4) കുരുവികൾ
ദീർഘദൂരം സഞ്ചരിച്ച്​ കേരളത്തിൽ വിരുന്നിനെത്തുന്ന കുഞ്ഞുകുരുവികളാണ്​ പാടും കുരുവി വർഗത്തിൽപ്പെട്ട ഇളം പച്ചപ്പൊടിക്കുരുവികൾ. ഇവ വടക്കുകിഴക്കൻ യൂറോപ്പിൽനിന്നാണ്​ കടൽതാണ്ടി കേരളത്തിലെത്തുന്നത്​. തവിടുപാറ്റപിടിയൻ, മുത്തുപ്പിള്ള, നീലച്ചെമ്പൻ, ചെമ്പുവാലൻ ഒക്കെ കേരളത്തിലെത്താറുണ്ട്​. യൂറോപ്യൻ പനങ്കാക്ക, വാനമ്പാടികൾ, വരമ്പന്മാർ, പാറക്കിളികൾ, ചരൽക്കുരുവി എന്നിവ ദേശാടകരായ വനപ്പക്ഷികളാണ്​. പരുന്തു വർഗക്കാരായ, വംശനാശ ഭീഷണി നേരിടുന്ന താലിപ്പരുന്ത്​, പുള്ളിപ്പരുന്ത്​, ചെന്തലയൻ പുള്ള്​, വെള്ളിക്കറുപ്പൻ, കരിതപ്പി, മേടുതപ്പിയൊക്കെ ഇക്കൂട്ടത്തിൽ പെടുന്നു.
(5) വാലുകുലുക്കി
മറ്റൊരു പ്രധാന ദേശാടകർ വാലുകുലുക്കി (വാലാട്ടിക്കിളികളാണ്​) (Wagtail).   വഴികുലുക്കിയും (Grey Wagtail) കാട്ടുവാലു കുലുക്കിയും വനാന്തരങ്ങളിൽ ദേശാടനം ​െചലവിടുന്ന വനപ്പക്ഷികളാണ്​. മഞ്ഞവാലു കുലുക്കികൾ (Yellow Wagtails) തണ്ണീർത്തടങ്ങളിൽ വൻ സംഘങ്ങളായി ദേശാടന കാലം ചെലവിടുന്നു. വാലാട്ടിപ്പക്ഷികളിൽ വലിയ വാലുകുലുക്കി (Pied Wagtail) കേരളത്തിൽ സ്​ഥിരവാസിയാണ്​. മഞ്ഞത്തലയൻ വാലുകുലുക്കി (Cytrine Wagtail) അത്യപൂർവ ദേശാടകനാണ്​ (White Wagtail) വെള്ള വാലുകുലുക്കിയും അപൂർവനാണ്​.
(6) നീർപ്പക്ഷികൾ
ദേശാടനകാലത്ത്​ പതിനായിരക്കണക്കിന്​ നീർപ്പക്ഷികളാണ്​ തണ്ണീർത്തടങ്ങളിലെത്തുന്നത്​. കാട്ടു താറാവുകളായ എരണ്ടകളാണ്​ ഇവയിൽ പ്രധാനികൾ. വരി എരണ്ട, സൂചിവാലൻ എരണ്ട, പുള്ളിച്ചുണ്ടൻ താറാവ്​ എന്നിവയാണ്​ കേരളത്തിൽ വിരുന്നിനെത്തുന്ന പ്രധാന എരണ്ടകൾ. വേമ്പനാട്ടുകായലിൽ ഒരു കാലത്ത്​ പതിനായിരത്തിലേറെ കണ്ടിരുന്ന സൂചിവാലൻ എരണ്ടകൾ ഇന്ന്​ എണ്ണത്തിൽ നന്നേ കുറവാണ്​. നീർപ്പക്ഷി കുടുംബത്തിൽപെട്ട ദേശാടകരാണ്​ നീർക്കാടകൾ. യൂറോപ്പിൽനിന്ന്​ ദേശാടനത്തിനെത്തുന്ന നീർക്കാക്ക (Common Stnd Piper,) പുള്ളിക്കാട കൊക്ക്​, കരിമ്പൻ കാട കൊക്ക്​, ചതുപ്പൻ, പച്ചക്കാലി, ചോരക്കാലി എന്നിവ തണ്ണീർത്തടങ്ങളിലും അഴിമുഖങ്ങളിലുമൊക്കെ ഇക്കാലങ്ങളിൽ ഇര തേടി നടക്കാറുണ്ട്​. ചുവന്ന കാലുള്ള ചോരക്കാലിയും പച്ചക്കാലുള്ള പച്ചക്കാലിയും തിരമാലകളോട്​ മത്സരിച്ച്​ കടൽത്തീരങ്ങളിൽ ഇരതേടി നടക്കുന്നത്​ കൗതുകമുണർത്തുന്ന കാഴ്​ചയാണ്​.
സമുദ്ര തീരങ്ങളിലും അഴിമുഖങ്ങളിലും ഇര തേടുന്നവരാണ്​ വാൾക്കൊക്കനും തെറ്റിക്കൊക്കനും. അരിവാൾ പോലെ നീണ്ടു വളഞ്ഞ കൊക്കുള്ള വാൾക്കൊക്കൻ (Euragian Curlew) വംശനാശ ഭീഷണി നേരിടുന്ന ദേശാടനപ്പറവയാണ്​. കക്ക മാത്രം ഭക്ഷിച്ചു കഴിയുന്ന ചുവന്ന കാലും ചുവന്ന ചുണ്ടുമുള്ള കടൽ മണ്ണാത്തി കാണാനഴകുള്ള ദേശാടനപ്പക്ഷിയാണ്​. കടലുണ്ടിയിൽ സമുദ്രതീരത്ത്​ വർഷാവർഷം എത്തുന്ന ദേശാടനക്കിളികളിൽ വലിയ സംഘം നീർപ്പക്ഷികളെ കാണാം.
(7) കടൽകാക്കൾ
കടൽകാക്കൾ ആണ്​ മറ്റൊരു വിരുന്നുകാർ. വലിയ കടൽകാക്ക, തവിട്ടു തലയൻ കടൽകാക്ക, ചെറിയ കടൽ കാക്ക, സൂചിച്ചുണ്ടൻ കടൽകാക്ക എന്നിവയാണ്​ കേരളത്തിലെത്തുന്ന കടൽകാക്കൾ. സൂചിച്ചുണ്ടൻ കാക്ക ഒ​െട്ടാക്കെ അപൂർവമാണ്. ഭാരതപ്പുഴ അറബിക്കടലിൽ ലയിക്കുന്ന പുറത്തൂർ -പൊന്നാനി അഴിമുഖത്ത്​ വേലിയിറക്ക സമയത്ത്​ ചെന്നാൽ കാണാവുന്ന കാഴ്​ചകൾ വിസ്​മയകരമാണ്​! ചളിത്തട്ടിൽ വിശ്രമിക്കുകയും ഇര തേടുകയും ചെയ്യുന്ന പതിനായിരക്കണക്കിന്​ കടൽകാക്കളെ കാണാം.

വിവിധ പക്ഷിക്കൂടുകൾ
1. മുകൾ തുറന്ന കൂടുകൾ: നല്ല ആഴമുള്ളതും കപ്പി​െൻറ രൂപമുള്ളതുമായ ഇൗ കൂടുകളിൽനിന്ന്​ മുട്ടകളും കിളിക്കുഞ്ഞുങ്ങളും താഴെ വീഴുകയില്ല. നാരുകൾ തലമുടി, തടി, തൂവൽ എന്നിങ്ങനെ മാർദവമുള്ള സാധനങ്ങൾ കൊണ്ട്​ കൂടി​െൻറ അകവശം പൊതിഞ്ഞിരിക്കും. കാക്ക, കൊക്ക്​, പ്രാവ്​ എന്നിങ്ങനെയുള്ള പക്ഷികളുടെതാണ്​ ഇത്തരം കൂടുകൾ.
2. തുരങ്കക്കൂടുകൾ: പൊന്മാൻ, വേലിത്തത്ത, മിവൽ എന്നീ പക്ഷികൾ ആറ്റിൻ തീരങ്ങളിൽ കൊക്കു കൊണ്ട്​ തുരങ്കങ്ങളും കുഴികളും തുരന്നുണ്ടാക്കുന്നു.
3. തുളക്കൂടുകൾ: വൃക്ഷങ്ങളിലും പാറകളിലും ചുമരുകളിലുമുള്ള പോടുകളിൽ കൂടു​െവക്കുന്നവയാണ്​ മരം കൊത്തിയും മൂങ്ങയും    പച്ചത്തത്തയും മൈനയും വേഴാമ്പലും. അവ തുള കൊത്തിയുണ്ടാക്കുകയോ പ്രകൃതിദത്തമായ പോടുകൾ ഉപയോഗിക്കുകയോ ചെയ്യുന്നു. വേഴാമ്പലിന്​ വിചിത്രമായ ഒരു ശീലമുണ്ട്​. ഒരു മരത്തിലെ പൊത്തിൽ മുട്ടയിട്ട്​ പെൺവേഴാമ്പൽ അടയിരിക്കു​േമ്പാൾ, അതി​െൻറ തോഴൻ ദ്വാരമടച്ചു സൂക്ഷിക്കുന്നു. മുട്ട വിരിഞ്ഞ്​ തീരും വരെ, അവൻ ചെറിയ ദ്വാരത്തിലൂടെ ത​െൻറ ഇണക്ക്​ പ്രയാസപ്പെട്ട്​ തീറ്റി കൊടുക്കുന്നു.
4. മൂടിപ്പൊതിയുന്ന കൂടുകൾ: മൂങ്ങാ​േങ്കാഴിയുടെയും കുളക്കോഴിയുടെയും താറാവി​െൻറയും കൂടുകൾ മുകൾ തുറന്നതാണ്​. പ​േക്ഷ മാതാപിതാക്കൾ കൂടുവിട്ടു പോകു​േമ്പാൾ അവ സൂക്ഷിച്ച്​ മുട്ട പൊതിഞ്ഞ്​ വെക്കുന്നു. ചീഞ്ഞളിയുന്ന കളകളും ആറ്റുവഞ്ചിയുടെ തണ്ടുകളും ചേർത്തുണ്ടാക്കുന്ന ചങ്ങാടങ്ങളാണ്​ മൂങ്ങാ​േങ്കാഴിയുടെ കൂടുകൾ.

വളർത്തുപക്ഷികൾ
പക്ഷി മാംസത്തോടും മുട്ടയോടുമുള്ള പ്രതിപത്തിയായിരിക്കണം പക്ഷികളെ മെരുക്കി വളർത്തുവാൻ മനുഷ്യരെ പ്രേരിപ്പിച്ചത്​. വളർത്തുപക്ഷികളിൽ ഇന്നും മുഖ്യസ്​ഥാനമുള്ളത്​ കോഴികൾക്കും തുർക്കിക്കോഴികൾക്കും താറാവുകൾക്കുമാണ്​. പ്രാവുകളെ ബി.സി. 30ാം നൂറ്റാണ്ട്​ മുതൽക്കേ ഇൗജിപ്​തുകാർ മാംസത്തിനായും സന്ദേശവാഹകരായും വളർത്തിയിരുന്നു. കോഴികളെ കോഴിപ്പോരിനും പോറ്റി പരിശീലിപ്പിച്ചിരുന്നു. പ്രാവുകളെ സന്ദേശങ്ങളയകക്കാനും പന്തയംപിടിച്ച്​ പറക്കാനും ശീലിപ്പിച്ചു. വളരെ ദൂരത്തേക്കു നാടുകടത്തപ്പെട്ട ശേഷവും തിരിച്ചു വരുവാനുള്ള കഴിവും (Homing Ability) പരിശീലനത്തിലൂടെ ഇവക്ക്​ ലഭിച്ചിരുന്നു.

വേട്ടക്കുപയോഗിക്കുന്ന പക്ഷികൾ
പ്രാപ്പിടയൻ വർഗത്തിൽപെട്ട പലതരം പക്ഷികളെയും പുരാതനകാലം മുതൽ​ക്കേ പിടിച്ച്​ മറ്റു പക്ഷികളെ തുരത്തിപ്പിടിക്കുവാൻ പരിശീലിപ്പിച്ചിരുന്നു. ഏഷ്യയിലും യൂറോപ്പിലും ഇതു രാജാക്കന്മാർക്കും പ്രഭുക്കന്മാർക്കും ഒരു പ്രധാന വിനോദമായിരുന്നു. ജപ്പാൻ, ചൈന, വടക്കെ ഇന്ത്യ ഇവിടങ്ങളിൽ നീർകാക്കകളെ മെരുക്കി മീൻ പിടിക്കുവാനും ഉപയോഗിക്കുന്നു. മെലനേഷ്യയിൽ തേനുണ്ണി (Honey -Edter) എന്നൊരു പക്ഷിയുടെ തൂവലുകൾ പണമായി ഉപയോഗിച്ചിരുന്നു. ഇന്നും ആസ്​ട്രേലിയയുടെ സംരക്ഷണത്തിലുള്ള സാന്താക്രൂസ്​ ദ്വീപിൽ തൂവലുകൾ വെച്ച്​ മെടഞ്ഞ പട്ടകളെ പണമായി കൈമാറ്റം ചെയ്​തുവരുന്നു. പ്രത്യേകിച്ചും പഴയ ആചാരപ്രകാരം വധുവിന്​ വിലകൊടുക്കുന്നത്​ ഇൗ പട്ടകളുടെ രൂപത്തിലാണ്​.

കെ.കെ. നീലകണ്​ഠൻ
ഇന്ത്യയിലെ പ്രശസ്​തനായ പക്ഷി നിരീക്ഷകനായിരുന്നു ഇന്ദുചൂഡൻ എന്ന തൂലികനാമത്തിൽ അറിയപ്പെട്ടിരുന്ന കെ.കെ. നീലകണ്​ഠൻ (1923 -1992). കേരളത്തിലെ പരിസ്​ഥിതി സംരക്ഷണത്തി​െൻറ അമരക്കാരനായിരുന്നു അദ്ദേഹം. 1949ൽ അദ്ദേഹം ഇന്ത്യയിലെ ഏറ്റവും വലിയ പെലിക്കൺ സ​േങ്കതം കണ്ടെത്തി. കിഴക്കെ ഗോദാവരി ജില്ലയിലുള്ള തടെപ്പള്ളി ഗുഡത്തിന്​ 13 മൈൽ അകലെയുള്ള ആരഡു എന്ന സ്​ഥലത്തായിരുന്നു ഇത്​. 1949ൽ അദ്ദേഹം ഇൗ കണ്ടുപിടിത്തം പ്രസിദ്ധപ്പെടുത്തി. പ്രകൃതി സംരക്ഷണ സമിതിയുടെ അധ്യക്ഷനായിരുന്നു അദ്ദേഹം. 1979 ൽ അദ്ദേഹം സൈലൻറ്​ വാലി പ്രക്ഷോഭം നയിച്ചു. 
Kerala Natural History എന്ന സംഘടനയുടെ അധ്യക്ഷനായിരുന്നു അദ്ദേഹം. WWF (worldwide fund for nature) എന്ന ലോകപ്രശസ്​ത പരിസ്​ഥിതി സംഘടനയുടെ ഇന്ത്യൻ ഘടകത്തി​െൻറ വിശിഷ്​ടാംഗമായിരുന്നു അദ്ദേഹം. 69ാം വയസ്സുവരെ അദ്ദേഹം ത​െൻറ ജീവിതം പക്ഷികള​ുടെ പഠനത്തിനായി ഉഴിഞ്ഞുവെച്ചു.
‘കേരളത്തിലെ പക്ഷികൾ’ എന്ന അദ്ദേഹത്തി​െൻറ പ്രധാനപ്പെട്ട പുസ്​തകം മലയാള സാഹിത്യത്തിലെ ഒരു ഉത്തമ കൃതിയായികരുതപ്പെടുന്നു. 

ഇല്ലാതാകുന്ന കിളിമൊഴികൾ
പക്ഷികളുടെ സ്വപ്​നതീരം എന്ന്​ വിശേഷിപ്പിക്കപ്പെട്ടിരുന്ന ദൈവത്തി​െൻറ സ്വന്തം നാട്ടിൽ ഇന്ന്​ പക്ഷികളുടെ നിലനിൽപുതന്നെ അനിശ്ചിതത്വത്തിലാണ്​. കേരളത്തിലെ കാനനങ്ങളും തണ്ണീർത്തടങ്ങളും നാൾക്കുനാൾ നശിപ്പിക്കപ്പെട്ടുകൊണ്ടിരിക്കയാണ്​. മഴക്കാടുകളിലെ വന്മരങ്ങൾ വൻതോതിൽ വെട്ടിമാറ്റപ്പെടുന്നത്​ വന്മരങ്ങളിൽ കൂടുതീർക്കുന്ന വംശനാശ ഭീഷണി നേരിടുന്ന സംസ്​ഥാന പക്ഷിയായ മലമുഴക്കി വേഴാമ്പൽ, പാണ്ടൻ വേഴാമ്പൽ, കാക്ക മരക്കൊത്തി, കാട്ടു പനങ്കാക്ക, കരിമ്പരുന്ത്​, കാട്ടുമൂങ്ങ എന്നീ പക്ഷികളുടെ ഭാവി ഇരുളിലാഴ്​ത്തുന്നു. പുൽമേടുകൾ നശിപ്പിച്ച്​ യൂക്കാലിപ്​റ്റസ്​​, മാഞ്ചിയം, അക്കേഷ്യ, സിൽവർ ഒാക്ക്​ എന്നിവ നട്ടുപിടിപ്പിക്കുന്നത്​ പുൽമേടുകളെ മാത്രം ആശ്രയിച്ചു കഴിയുന്ന വരമ്പൻ, പാടും കുരുവികൾ, പുല്ലുപ്പൻ, വിറയൻ പുള്ള്​ കാടകൾ എന്നിവക്ക്​ ഭീഷണി ഉയർത്തുന്നു.
വർഷംതോറും സ്വാർഥലാഭത്തിനായി പടർത്തുന്ന കാട്ടു തീ പുൽമേടുകളെയും ഇലപൊഴിയും വനങ്ങളെയും ചോലക്കാടുകളെയും ഉന്മൂലനംചെയ്യുന്നു. വേനൽക്കാലങ്ങളിൽ പുൽക്കൂട്ടത്തിലും മണൽത്തിട്ടകളിലും കൂടു തീർക്കുന്ന ചുറ്റീന്തൽ കിളി, നീലക്കിളി, പാറ്റ പിടിയൻ, താലിക്കുരുവി, കാട്ടു കത്രിക എന്നിവക്ക്​ കാട്ടുതീ വൻ നാശം ചെയ്യുന്നു. വരും തലമുറ​െയ നിലനിർത്തുവാനാകാതെ ഇൗ പക്ഷികൾ കാലയനികക്കുള്ളിൽ എ​ന്നന്നേക്കുമായി മാഞ്ഞുപോകുന്നു.
തണ്ണീർത്തടങ്ങളുടെ ശോഷണവും കേരളത്തിലെ കിളിമൊഴികൾക്ക്​ ചരമഗീതം പാടുന്നു. ചതുപ്പുകളും കുളങ്ങളും നികത്തി കെട്ടിടങ്ങൾ പണിയു​േമ്പാൾ ഇൗ വിശേഷ ആവാസവ്യവസ്​ഥയെ പ്രതിനിധാനംചെയ്യുന്ന കുളക്കോഴി, പൊന്മാൻ, നീലമാറൻ കുളക്കോഴി, തവിടൻ നെല്ലിക്കോഴി, തീപ്പൊരി കണ്ണൻ, കാളിക്കട, താമരക്കോഴി എന്നീ പക്ഷികളുടെ അന്ത്യത്തിനിടയാക്കുന്നു.