കായികം
കാലബ്​ ഡ്രസലി​െൻറ കാലമായി
  • കെ.പി.എം റിയാസ്
  • 11:36 AM
  • 07/7/2017

മൈ​ക്ക​ൽ ഫെ​ൽ​പ്സ് നീ​ന്ത​ൽ​ക്കു​ള​ത്തോ​ട് വി​ട​പ​റ​ഞ്ഞ​തോ​ടെ ഇ​നി​യാ​ര് എ​ന്ന ചോ​ദ്യ​ത്തി​ന് അ​മേ​രി​ക്ക​യി​ൽ​നി​ന്നു​ത​ന്നെ ഉ​ത്ത​രം ല​ഭി​ച്ചി​രി​ക്കു​ന്നു. നി​ല​വി​ലെ ഫോം ​തു​ട​ർ​ന്നാ​ൽ 2020ലെ ​ടോ​ക്യോ ഒ​ളി​മ്പി​ക്സി​ൽ താ​ര​മാ​വു​ക കാ​ല​ബ് ഡ്ര​സ​ലാ​യി​രി​ക്കും. ഹം​ഗ​റി​യി​ലെ ബു​ഡ​പെ​സ്​​റ്റ്​ വേ​ദി​യാ​യ ലോ​ക അ​ക്വാ​റ്റി​ക് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ഡ്ര​സ​ൽ നേ​ടി​യ​ത് ഏ​ഴു സ്വ​ർ​ണ​മെ​ഡ​ലു​ക​ളാ​ണ്, അ​തും എ​ട്ടു ദി​വ​സം​കൊ​ണ്ട്. എ​ട്ടി​ൽ ര​ണ്ടു ദി​വ​സം വി​ശ്ര​മ​മാ​യി​രു​ന്നു. 
50 മീ​റ്റ​ർ ഫ്രീ ​സ്​​റ്റൈ​ൽ, 100 മീ​റ്റ​ർ ഫ്രീ ​സ്​​റ്റൈ​ൽ, 100 മീ​റ്റ​ർ ബ​ട്ട​ർ​ൈ​ഫ്ല എ​ന്നി​വ​യി​ൽ ഒ​റ്റ​ക്കും 4x100 മീ​റ്റ​ർ ഫ്രീ ​സ്​​റ്റൈ​ലി​ലും 4x100 മീ​റ്റ​ർ മെ​ഡ്​​ലേ​യി​ലും 4x100 മീ​റ്റ​ർ മി​ക്സ​ഡ് ഫ്രീ ​സ്​​റ്റൈ​ലി​ലും 4x100 മീ​റ്റ​ർ മി​ക്സ​ഡ് മെ​ഡ് ലേ​യി​ലും ടീ​മാ​യു​മാ​യി​രു​ന്നു സ്വ​ർ​ണം. ലോ​ക ചാ​മ്പ്യ​ൻ​ഷി​പ്പി​െ​ൻ​റ ച​രി​ത്ര​ത്തി​ൽ ഒ​റ്റ​ത്ത​വ​ണ ഏ​ഴു സ്വ​ർ​ണം ഒ​രാ​ളേ നേ​ടി​യി​ട്ടു​ണ്ടാ​യി​രു​ന്നു​ള്ളൂ, ഫെ​ൽ​പ്സ് ത​ന്നെ. ആ ​റെ​ക്കോ​ഡി​നൊ​പ്പ​മെ​ത്തി​യി​രി​ക്കു​ന്നു ഡ്ര​സ​ൽ. 2016ലെ ​റി​യോ ഒ​ളി​മ്പി​ക്സി​ൽ ഡ്ര​സ​ൽ മ​ത്സ​രി​ച്ച​ത് അ​ധി​ക​മാ​രു​ടെ​യും ശ്ര​ദ്ധ​യി​ൽ​പെ​ട്ടി​രു​ന്നി​ല്ല. 4x100 മീ​റ്റ​ർ ഫ്രീ ​സ്​​റ്റൈ​ൽ റി​ലേ​യി​ലും 4x100 മീ​റ്റ​ർ മെ​ഡ്​​ലേ റി​ലേ​യി​ലും സ്വ​ർ​ണം നേ​ടി​യ സം​ഘ​ത്തി​ൽ ഡ്ര​സ​ലു​ണ്ടാ​യി​രു​ന്നു. ത​െ​ൻ​റ ആ​രാ​ധ​നാ​പു​രു​ഷ​നെ​ന്ന് താ​രം വി​ശേ​ഷി​പ്പി​ക്കു​ന്ന ഫെ​ൽ​പ്സി​നൊ​പ്പ​മാ​ണ് സ്വ​പ്ന​നേ​ട്ട​ത്തി​ലേ​ക്ക് നീ​ന്തി​യ​ത്.
1996 ആ​ഗ​സ്​​റ്റ്​ 16ന് ​േ​ഫ്ലാ​റി​ഡ​യി​ലെ ഗ്രീ​ൻ കോ​വ് സ്പ്രി​ങ്സി​ൽ ജ​നി​ച്ച ഡ്ര​സ​ലി​നെ ഫു​ട്ബാ​ൾ താ​ര​മാ​ക്ക​ണ​മെ​ന്നാ​യി​രു​ന്നു മാ​താ​പി​താ​ക്ക​ളാ​യ മൈ​ക്ക​ലി​െ​ൻ​റ​യും ക്രി​സ്​​റ്റീ​ന​യു​ടെ​യും ആ​ഗ്ര​ഹം. മൂ​ന്ന് സ​ഹോ​ദ​ര​ങ്ങ​ളും നീ​ന്ത​ൽ​താ​ര​ങ്ങ​ളാ​യി​രു​ന്ന​തി​നാ​ൽ ഡ്ര​സ​ലും ഇ​തേ വ​ഴി​യി​ൽ നീ​ങ്ങി. ഹൈ​സ്കൂ​ളി​ൽ പ​ഠി​ക്കു​മ്പോ​ൾ അ​മേ​രി​ക്ക​ക്കാ​ര​ൻ റ​യാ​ൻ മ​ർ​ഫി ഉ​ൾ​പ്പെ​ടെ​യു​ള്ള ഒ​ളി​മ്പ്യ​ന്മാ​ർ​ക്കൊ​പ്പം പ​രി​ശീ​ല​ന​ത്തി​ന് അ​വ​സ​രം ല​ഭി​ച്ചു. 2013ൽ ​ദു​ബൈ​യി​ൽ ന​ട​ന്ന ലോ​ക ജൂ​നി​യ​ർ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ആ​റു സ്വ​ർ​ണം നേ​ടി റെ​ക്കോ​ഡി​ട്ട​തോ​ടെ അ​മേ​രി​ക്ക​യി​ൽ താ​ര​മാ​യി ഡ്ര​സ്സ​ൽ.  21ാം വ​യ​സ്സി​ലേ​ക്ക് ക​ട​ക്കു​ന്ന ഡ്ര​സ​ലി​െ​ൻ​റ ദി​ന​ങ്ങ​ളാ​യി​രി​ക്കും ഇ​നി​യെ​ന്ന​തി​ന് വ്യ​ക്ത​മാ​യ സൂ​ച​ന ല​ഭി​ച്ചു​ക​ഴി​ഞ്ഞു.