നാളറിവ്
കളിച്ചും പഠിച്ചും...
  • അനാമിക
  • 12:55 PM
  • 28/28/2017

ആഗസ്​റ്റ്​  29 ദേശീയ കായികദിനം

ആഗസ്​റ്റ്​ 29. ഇന്ത്യൻ കായികലോകത്തിന്​ മറക്കാനാവാത്ത ദിനം. ഏതൊരു കായികതാരവും ‘ധ്യാൻ ചന്ദ്​’ എന്ന ഹോക്കി മാന്ത്രിക​െൻറ സംഭാവനകൾ സ്​മരിക്കുന്ന ദിനം. 1905 ആഗസ്​റ്റ് 29നാണ് ലോക ​േഹാക്കിയിൽ ഇന്ത്യയുടെ പേര്​ സ്വർണ ലിപികളിൽ കൊത്തിവെച്ച ധ്യാൻചന്ദിെൻറ ജനനം. അദ്ദേഹത്തി​െൻറ സ്​മരണക്കുമുന്നിൽ പ്രണാമമർപ്പിച്ചുകൊണ്ടാണ്​ ആഗസ്​റ്റ്​ 29 ദേശീയ കായികദിനമായി ആചരിച്ചുവരുന്നത്​. 16ാം വയസ്സിൽതന്നെ ഹോക്കി ത​െൻറ ജീവിതമാണെന്ന്​ തിരിച്ചറിഞ്ഞ ധ്യാൻ ഇന്ത്യൻ ടീമി​െൻറ അവിഭാജ്യ ഘടകമായി മാറി. ചന്ദി​െൻറ ഹോക്കി ജീവിതം തുടങ്ങുന്നത്​ ആർമി  പ്രവേശനത്തോടെയാണ്​. 1922ലായിരുന്നു അദ്ദേഹം ആർമിയിൽ 
ജോലിയിൽ പ്രവേശിച്ചത്. 1922 മുതൽ 1926 വരെയുള്ള കാലയളവിൽ ആർമിക്കുവേണ്ടി ധ്യാൻചന്ദ് ഒട്ടേറെ ടൂർണമെൻറുകളിലും റെജിമെൻറൽ ഗെയിമുകളിലും പങ്കെടുത്തു. ആദ്യമായി അന്താരാഷ്​ട്ര മത്സരങ്ങളിൽ പങ്കെടുക്കുന്നത് ന്യൂസിലൻഡിൽ നടന്ന പര്യടനത്തിലാണ്. പിന്നീട് പല മത്സരങ്ങളിലും ഇന്ത്യക്ക് വിജയം സമ്മാനിച്ചതിൽ നിർണായകമായ പങ്ക് ധ്യാൻചന്ദിേൻറതായിരുന്നു. 

തങ്കലിപികളിൽ കൊത്തിയ ഇന്ത്യൻ ഹോക്കി
കൂട്ടുകാർക്ക്​ ഒരുപക്ഷേ, അധികം പരിചിതമാവില്ല ഹോക്കി എന്ന കായികയിനം ഇന്ത്യയെ ലോകത്തി​െൻറ നെറു​െകയിലെത്തിച്ച കഥകൾ. ഇന്ന്​ ക്രിക്കറ്റും ഫുട്​​ബാളും മറ്റ്​ കായികയിനങ്ങളും ജനമനസ്സുകളിൽ അരങ്ങ്​ തകർക്കു​േമ്പാഴും എല്ലാ മേഖലയിലും ഹോക്കി എന്ന നമ്മുടെ ദേശീയ കായികയിനം തഴയപ്പെട്ടുകൊണ്ടിരിക്കുകയാണ്​. ഒരുപക്ഷേ, ധ്യാൻചന്ദിനെയും അദ്ദേഹം ഹോക്കിക്ക്​ നൽകിയ സംഭാവനയുംപോലും ഒാർക്കുന്നത്​ ആഗസ്​റ്റ്​ 29ന്​ മാത്രമായിരിക്കും. ഒളിമ്പിക്​സിൽ ഇന്ത്യ ഇതുവരെ ഹോക്കിയിൽ എട്ട്​ സ്വർണം നേടിയിട്ടുണ്ടെന്ന്​ എത്രപേർക്ക്​ അറിയാം! അതിൽ ആറെണ്ണം തുടർച്ചയായുള്ള സ്വർണനേട്ടവും. 
1928 മുതൽ 1956 വരെ ഇന്ത്യ​യുടെ അടുത്തുപോലും മറ്റൊരു ടീമും ലോകത്ത്​ എത്തിയിരുന്നില്ല എന്നതാണ്​ സത്യം. എട്ട്​ സ്വർണം കൂടാതെ ഒരു വെള്ളി, രണ്ട്​ വെങ്കലം എന്നിങ്ങനെയും ഇന്ത്യ നേടിയിട്ടുണ്ട്​. ഇത്​ 1980വരെയുള്ള ഹോക്കിയുടെ കഥ. 1980ന്​ ശേഷം ഇന്ത്യൻ ഹോക്കിക്ക്​ എന്താണ്​ സംഭവിച്ചതെന്ന്​ ഇതുവരെ കൃത്യമായി ഉത്തരം കിട്ടാത്ത ചോദ്യമാണ്​.
1984 മുതൽ 2016 റിയോ ഒളിമ്പിക്​സ്​ വരെയുള്ള ​േഹാക്കിയുടെ നില എടുത്തുനോക്കാം. അഞ്ച്​, ആറ്​, ഏഴ്​, എട്ട്​, 12 എന്നിങ്ങനെ സ്​ഥാനങ്ങളിലേക്ക്​ ഒതുങ്ങിപ്പോയി ഹോക്കിയുടെ പണ്ടത്തെ രാജാക്കന്മാർ. അതിൽ ഒരുതവണ ഒളിമ്പിക്​സ്​ യോഗ്യതപോലും നേടാനായില്ല. എന്തായിരിക്കാം ഇൗ അവസ്​ഥയുടെ പിന്നിൽ. മുമ്പ്​ കുറച്ചു ടീമുകൾ മാത്രമായിരുന്നു ഇൗ രംഗത്ത്​ എന്നത്​ അതിനൊരു ഉത്തരമല്ല. മറ്റ്​ രാജ്യങ്ങൾ ഹോക്കിക്കുവേണ്ടി നടത്തിയ അധ്വാനത്തി​​െൻറ ഒരംശംപോലും ഇന്ത്യയിൽ ഹോക്കിയുടെ വളർച്ചക്കുവേണ്ടി അധികൃതരുടെ ഭാഗത്തുനിന്ന്​ ഉണ്ടാവുന്നില്ല എന്നതാണ്​ സത്യം.

നേർസാക്ഷ്യമായി ‘ദ ഗോൾ’ 
ഇന്ത്യൻ ഹോക്കിയുടെ നേർസാക്ഷ്യ വിവരണങ്ങളടങ്ങിയ ധ്യാൻചന്ദി​െൻറ ആത്​മകഥ ‘ദ ഗോൾ’ ഹോക്കി ചരിത്രത്തിൽ വിസ്​മരിക്കാനാവാത്ത ഘടകമാണ്​. ​േഹാക്കിയുടെ ചരിത്രം, ടീം പര്യടനങ്ങൾ, ഒളിമ്പിക്സ്​ നേട്ടങ്ങൾ, സഹകളിക്കാർ എന്നിവരെക്കുറിച്ചെല്ലാം വ്യക്തമായ വിവരണം ഇതിലുണ്ട്. 1956ൽ ത​െൻറ 51ാം വയസ്സിലാണ് മേജർ പദവിയോടെ അദ്ദേഹം ആർമിയിൽനിന്ന്​ വിരമിച്ചത്. അതേവർഷം, രാജ്യം അദ്ദേഹത്തെ പത്മഭൂഷൺ നൽകി ആദരിച്ചു. 
‘ഹോക്കി മാന്ത്രികൻ’ എന്നായിരുന്നു ധ്യാൻചന്ദ്​ ലോക ഹോക്കിയിൽ അറിയപ്പെട്ടിരുന്നത്​. 1928ലെ ആംസ്​റ്റർഡാം ഒളിമ്പിക്സ്, 1932ലെ ലോസ്​ ആഞ്​ജലസ്​ ഒളിമ്പിക്സ്​, 1936ലെ ബർലിൻ ഒളിമ്പിക്സ്​ എന്നിവയാണ് ധ്യാൻചന്ദിെൻറ കരിയറിലെ സുവർണരേഖകൾ. ഈ മൂന്ന് ഒളിമ്പിക്സിലും ഇന്ത്യൻ ഹോക്കി ടീം സ്വർണമണിഞ്ഞപ്പോൾ ​േഗാളുകൾ സമ്മാനിക്കാൻ മുൻനിരയിൽ ഉണ്ടായിരുന്നത് അദ്ദേഹമായിരുന്നു. അതിനുശേഷവും നിരവധിതവണ അദ്ദേഹം രാജ്യത്തിനുവേണ്ടി ഹോക്കി കുപ്പായമണിഞ്ഞു. 
കായികരംഗത്തെ ആജീവനാന്ത സംഭാവനക്കുള്ള പരമോന്നതമായ ഇന്ത്യൻ ദേശീയ പുരസ്​കാരം ധ്യാൻചന്ദിെൻറ പേരിലാണ് ഏർപ്പെടുത്തിയിട്ടുള്ളത്. മത്സരരംഗത്തുനിന്ന്​ വിരമിച്ചതിനുശേഷവും കായികരംഗത്ത് തനതായ സംഭാവനകൾ നൽകുന്ന വ്യക്തികൾക്കാണ് ഈ അവാർഡ്.  ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ 2000ത്തിൽ നൂറ്റാണ്ടിലെ ഇന്ത്യൻ താരങ്ങളെ തിരഞ്ഞെടുത്തപ്പോൾ മികച്ച പുരുഷതാരമായി അംഗീകരിച്ചതും ധ്യാൻചന്ദിനെയായിരുന്നു. 1980ൽ രാഷ്​ട്രം ധ്യാൻചന്ദിെൻറ പേരിൽ തപാൽ സ്​റ്റാമ്പ് പുറത്തിറക്കിയിരുന്നു. 1979 ഡിസംബർ മൂന്നിന് ഡൽഹി എയിംസിൽ വെച്ചായിരുന്നു അദ്ദേഹത്തിെൻറ അന്ത്യം.