നാളറിവ്
കലാം; സ്വപ്​നങ്ങൾക്ക്​ ഒരർഥം
  • സന്ദീപ്​ ഗോവിന്ദ്​
  • 10:46 AM
  • 25/07/2019

അ​ൽ​പം ന​ര​ച്ച നീ​ണ്ട ത​ല​മു​ടി​യു​ള്ള, കു​ട്ടി​ക​ളു​ടെ ചോ​ദ്യ​ത്തി​ന്​ ക്ഷ​മ​യോ​ടെ ഉ​ത്ത​രം പ​റ​യു​ന്ന, എ​പ്പോ​ഴും പു​ഞ്ചി​രി​യു​മാ​യി ജീ​വി​ച്ച ഇ​ന്ത്യ​യു​ടെ മി​സൈ​ൽ മ​നു​ഷ്യ​നെ അ​റി​യി​ല്ലേ? ​േഡാ. ​എ.​പി.​ജെ. അ​ബ്​​ദു​ൽ ക​ലാം... ന​മ്മു​ടെ 11ാമ​ത്​ രാ​ഷ്​​​ട്ര​പ​തി​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സ​ഹ​ജീ​വി​ക​ളോ​ട്​ ഇ​ത്ര​യും വി​ന​യ​വും സ്​​നേ​ഹ​വും പ​രി​ഗ​ണ​ന​യും കാ​ണി​ച്ച ഒ​രാ​ൾ ഈ ​ലോ​ക​ത്ത്​ ജീ​വി​ച്ചി​രു​ന്നു​വെ​ന്ന​ത്​ കൗ​തു​ക​മാ​ണ്. രാ​ഷ്​​ട്ര​പ​തി, ശാ​സ്ത്ര​ജ്ഞ​ന്‍, എ​ഴു​ത്തു​കാ​ര​ന്‍, മി​സൈ​ല്‍ മ​നു​ഷ്യ​ൻ... വിേ​ശ​ഷ​ണ​ങ്ങ​ൾ ഏ​റെ​യാ​ണ്​ ക​ലാ​മി​ന്. എ​ന്നാ​ൽ, എ​ന്നും പു​തു​ത​ല​മു​റ​ക്ക്​ ഊ​ർ​ജം ന​ൽ​കു​ന്ന വാ​ക്കു​ക​ളി​ലൂ​ടെ, ഈ ​ഭൂ​മി​യെ​യും പ്ര​കൃ​തി​യെ​യും അ​റി​ഞ്ഞ്​ ഒ​രു അ​ധ്യാ​പ​ക​നാ​യി ജീ​വി​ക്കാ​നാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്​ ഇ​ഷ്​​ടം. ആ ​വ​ലി​യ മ​നു​ഷ്യ​െ​ൻ​റ മ​ര​ണ​വും അ​​​ദ്ദേ​ഹ​ത്തി​െ​ൻ​റ ആ​ഗ്ര​ഹം​പോ​ലെ​യാ​യി​രു​ന്നു. ഷി​ല്ലോ​ങ്​ ഐ.​ഐ.​എ​മ്മി​ലെ വി​ദ്യാ​ർ​ഥി​ക​ളോ​​ട്​ സം​സാ​രി​ച്ചി​രി​ക്കു​േ​മ്പാ​ഴാ​ണ്​ അ​ദ്ദേ​ഹം കു​ഴ​ഞ്ഞു​വീ​ണ്​ മ​രി​ക്കു​ന്ന​ത്. ക​ലാ​മി​െ​ൻ​റ നാ​ലാം ച​ര​മ​വാ​ർ​ഷി​ക​മാ​ണ്​ ജൂ​ലൈ 27. ന​മ്മെ സ്വ​പ്​​നം കാ​ണാ​ൻ പ്രേ​രി​പ്പി​ച്ച, ലാ​ളി​ത്യം എ​ന്താ​ണെ​ന്ന്​ ഒ​രു ജ​ന​ത​യെ​ത​ന്നെ പ​ഠി​പ്പി​ച്ച മ​നു​ഷ്യ​സ്​​നേ​ഹി​യു​ടെ വി​ശേ​ഷ​ങ്ങ​ളാ​ണ്​ ഇ​ത്ത​വ​ണ വെ​ളി​ച്ച​ത്തി​ൽ...

അ​വ​സാ​ന യാ​ത്ര​യി​ൽ...
ഡോ. ​ക​ലാ​മി​െ​ൻ​റ അ​വ​സാ​ന 
യാ​ത്ര​യി​ലു​ണ്ടാ​യ അ​നു​ഭ​വ​ത്തെ​ക്കു​റി​ച്ച്​ 
അ​ദ്ദേ​ഹ​ത്തി​െ​ൻ​റ സ​ഹാ​യി 
ശ്രീ​ജ​ന്‍ പാ​ല്‍ സി​ങ്​ എ​ഴു​തി​യ​ത്​ വാ​യി​ക്കൂ... 

‘‘ജൂ​ലൈ 27ന്​ ​ഉ​ച്ച​ക്ക്​ 12നാ​ണ്​ ഗു​വാ​ഹ​തി​യി​ലേ​ക്കു​ള്ള ഞ​ങ്ങ​ളു​ടെ വി​മാ​ന​യാ​ത്ര ആ​രം​ഭി​ക്കു​ന്ന​ത്. വി​മാ​ന​ത്തി​ൽ ഡോ. ​ക​ലാം ഒ​ന്ന്​ എ​യി​ലും ഞാ​ന്‍ ഒ​ന്ന്​ സി​യി​ലു​മാ​യിട്ടായിരുന്നു യാ​ത്ര​. ഇ​രു​ണ്ട നി​റ​ത്തി​ലു​ള്ള ‘ക​ലാം സ്യൂ​ട്ട്’ ആ​ണ് അ​ദ്ദേ​ഹം ധ​രി​ച്ചി​രു​ന്ന​ത്. ‘ന​ല്ല നി​റം’ എ​ന്ന് അ​ഭി​ന​ന്ദി​ച്ചു​കൊ​ണ്ടാ​ണ് ഞാ​ന്‍ സം​സാ​രം തു​ട​ങ്ങി​യ​ത്. വി​മാ​ന​മി​റ​ങ്ങി​യ​ശേ​ഷം ഷി​ല്ലോ​ങ്​ ഐ.​ഐ.​എ​മ്മി​ലേ​ക്ക് ര​ണ്ട​ര മ​ണി​ക്കൂ​ര്‍ നീ​ണ്ട കാ​ര്‍ യാ​ത്ര. ആ​റ്, ഏ​ഴ് കാ​റു​ക​ളു​ടെ ഒ​രു കോ​ണ്‍വോ​യ് ആ​യാ​ണ് ഞ​ങ്ങ​ള്‍ സ​ഞ്ച​രി​ച്ചി​രു​ന്ന​ത്. ഡോ. ​ക​ലാ​മും ഞാ​നും ര​ണ്ടാ​മ​ത്തെ കാ​റി​ലാ​യി​രു​ന്നു. ഞ​ങ്ങ​ള്‍ക്കു മു​ന്നി​ല്‍ ഒ​രു തു​റ​ന്ന ജി​പ്‌​സി​യി​ല്‍ മൂ​ന്ന് സൈ​നി​ക​ര്‍ സ​ഞ്ച​രി​ച്ചി​രു​ന്നു. ര​ണ്ടു പേ​ര്‍ ജി​പ്‌​സി​യു​ടെ ഇ​രു​വ​ശ​ങ്ങ​ളി​ലു​മാ​യി ഇ​രു​ന്ന​പ്പോ​ള്‍, മെ​ലി​ഞ്ഞ് നീ​ണ്ട ഒ​രു സൈ​നി​ക​ന്‍ ത​െ​ൻ​റ തോ​ക്കും പി​ടി​ച്ച് ജി​പ്‌​സി​യി​ല്‍ നി​ല്‍ക്കു​ക​യാ​യി​രു​ന്നു. പു​റ​പ്പെ​ട്ട്​ ഏ​ക​ദേ​ശം ഒ​രു മ​ണി​ക്കൂ​റാ​യ​പ്പോ​ള്‍ ഡോ. ​ക​ലാം പ​റ​ഞ്ഞു, ‘‘എ​ന്തി​നാ​ണ് അ​യാ​ള്‍ നി​ല്‍ക്കു​ന്ന​ത്? അ​യാ​ള്‍ ക്ഷീ​ണി​ക്കു​മ​ല്ലോ. ഇ​തൊ​രു ശി​ക്ഷ​പോ​ലെ​യാ​ണ്. അ​യാ​ള്‍ ഇ​രി​ക്ക​ണ​മെ​ന്ന് പ​റ​ഞ്ഞ് ഒ​രു വ​യ​ര്‍ല​സ് സ​ന്ദേ​ശം ന​ല്‍കാ​ന്‍ സാ​ധി​ക്കു​മോ?’’ മി​ക​ച്ച സു​ര​ക്ഷ​ക്കു​വേ​ണ്ടി ആ ​സൈ​നി​ക​ന്‍ നി​ല്‍ക്ക​ണ​മെ​ന്ന നി​ർ​ദേ​ശം അ​ദ്ദേ​ഹ​ത്തി​ന് ല​ഭി​ച്ചി​ട്ടു​ണ്ടാ​യി​രി​ക്കു​മെ​ന്ന് എ​നി​ക്ക് അ​ദ്ദേ​ഹ​ത്തെ ബോ​ധ്യ​പ്പെ​ടു​ത്തേ​ണ്ടി​യി​രു​ന്നു. എ​ന്നാ​ല്‍, അ​ദ്ദേ​ഹം വ​ഴ​ങ്ങി​യി​ല്ല. 
റേ​ഡി​യോ സ​ന്ദേ​ശം ന​ല്‍കാ​ന്‍ ഞ​ങ്ങ​ള്‍ ശ്ര​മി​ച്ചെ​ങ്കി​ലും വി​ജ​യി​ച്ചി​ല്ല. ആ ​സൈ​നി​ക​നോ​ട് ഇ​രി​ക്കാ​ന്‍ കൈ​കൊ​ണ്ട് നി​ർ​ദേ​ശം ന​ല്‍കാ​ന്‍ എ​നി​ക്ക് സാ​ധി​ക്കു​മോ എ​ന്ന്‌ മൂ​ന്നു ത​വ​ണ അ​ദ്ദേ​ഹം എ​ന്നോ​ട് ആ​രാ​ഞ്ഞു. പ​േ​ക്ഷ, ഞ​ങ്ങ​ള്‍ക്ക് വ​ലു​താ​യൊ​ന്നും ചെ​യ്യാ​ന്‍ സാ​ധി​ക്കി​ല്ലെ​ന്ന് തി​രി​ച്ച​റി​ഞ്ഞ​പ്പോ​ള്‍, ‘‘എ​നി​ക്ക് അ​യാ​ളെ കാ​ണു​ക​യും ന​ന്ദി പ​റ​യു​ക​യും ചെ​യ്യ​ണം’’ എ​ന്ന് അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. ഷി​ല്ലോ​ങ്​ ഐ.​ഐ.​എ​മ്മി​ല്‍ എ​ത്തി​യ​തി​നു​ശേ​ഷം സു​ര​ക്ഷ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സ​ഹാ​യ​ത്തോ​ടെ സൈ​നി​ക​നെ ക​ണ്ടു​പി​ടി​ച്ചു. 
സൈ​നി​ക​നെ ക​ണ്ട ക​ലാം അ​ദ്ദേ​ഹ​ത്തെ വ​ന്ദി​ക്കു​ക​യും ചെ​യ്തു. സൈ​നി​ക​ന് ഹ​സ്ത​ദാ​നം ന​ല്‍കി​യ​തി​നു​ശേ​ഷം ന​ന്ദി അ​റി​യി​ച്ചു​കൊ​ണ്ട്​ ഇ​ങ്ങ​നെ പ​റ​ഞ്ഞു:
 ‘‘താ​ങ്ക​ള്‍ ക്ഷീ​ണി​ച്ചോ? എ​ന്തെ​ങ്കി​ലും ക​ഴി​ക്കു​ന്നോ? ഞാ​ന്‍ കാ​ര​ണം ഇ​ത്ര ദൂ​രം നി​ങ്ങ​ള്‍ നി​ല്‍ക്കേ​ണ്ടി​വ​ന്ന​തി​ന് മാ​പ്പു​ചോ​ദി​ക്കു​ന്നു.’’ നീ​ണ്ടു മെ​ലി​ഞ്ഞ ആ ​സൈ​നി​ക​ന്‍ ഇ​ങ്ങ​നെ ഒ​രു പെ​രു​മാ​റ്റ​ത്തി​ല്‍ ഞെ​ട്ടി​പ്പോ​യി​രു​ന്നു. 
വാ​ക്കു​ക​ള്‍ ന​ഷ്​​ട​പ്പെ​ട്ട സൈ​നി​ക​ൻ ഇ​ങ്ങ​നെ പ​റ​ഞ്ഞു, ‘‘സ​ര്‍, താ​ങ്ക​ള്‍ക്കാ​യി വീ​ണ്ടും ആ​റു മ​ണി​ക്കൂ​ര്‍കൂ​ടി നി​ല്‍ക്കാ​നും സ​ന്തോ​ഷ​മേ ഉ​ള്ളൂ.’’

അ​സാ​ധാ​ര​ണ​ൻ
ഒ​രു രൂ​പ മാ​ത്രം പ്ര​തി​മാ​സ ശ​മ്പ​ളം കൈ​പ്പ​റ്റി​യ മ​റ്റൊ​രു രാ​ഷ്​​ട്ര​പ​തി​യി​ല്ല. ത​െ​ൻ​റ നേ​തൃ​ത്വ​ത്തി​ലു​ള്ള ട്ര​സ്​​റ്റി​നു​വേ​ണ്ടി​യാ​ണ്​ അ​ദ്ദേ​ഹം ത​െ​ൻ​റ ശ​മ്പ​ളം ചെ​ല​വ​ഴി​ച്ച​ത്. ച​ട​ങ്ങു​ക​ളി​ൽ പ​െ​ങ്ക​ടു​ക്കു​േ​മ്പാ​ൾ പ്ര​ത്യേ​കം ഒ​രു​ക്കി​യി​രു​ന്ന വ​ലി​യ സിം​ഹാ​സ​ന​ങ്ങ​ളി​ൽ ഇ​രി​ക്കാ​ൻ അ​ദ്ദേ​ഹം താ​ൽ​പ​ര്യ​പ്പെ​ട്ടി​രു​ന്നി​ല്ല. രാ​ജ്യ​ത്തി​െ​ൻ​റ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ എ​ത്തി വി​ദ്യാ​ല​യ​ങ്ങ​ള്‍ സ​ന്ദ​ര്‍ശി​ച്ച് അ​വി​ട​ത്തെ വി​ദ്യാ​ര്‍ഥി​ക​ളു​മാ​യി സം​വ​ദി​ക്കു​ക എ​ന്ന​ത് അ​ദ്ദേ​ഹം ഏ​റെ ഇ​ഷ്​​ട​പ്പെ​ട്ടി​രു​ന്നു. പ്ര​കൃ​തി​യോ​ടും പ്ര​കൃ​തി​വി​ഭ​വ​ങ്ങ​ളോ​ടും ക​രു​ത​ൽ സൂ​ക്ഷി​ച്ചി​രു​ന്ന ക​ലാം രാ​ഷ്​​ട്ര​പ​തി ഭ​വ​നി​ലും ഓ​ഫി​സി​ലും സോ​ളാ​ർ പാ​ന​ലു​ക​ൾ സ്ഥാ​പി​ക്കാ​ൻ താ​ൽ​പ​ര്യ​പ്പെ​ട്ടി​രു​ന്നു. പൂ​ർ​ണ വെ​ജി​റ്റേ​റി​യ​നാ​യി​രു​ന്നു അ​​ദ്ദേ​ഹം. ക​ക്ക പെ​റു​ക്കി​യും പ​ത്രം വി​റ്റും വ​ള​ർ​ന്ന്​ ഇ​ന്ത്യ​യു​ടെ പ്ര​ഥ​മ​പൗ​ര​നാ​യാ​ണ്​ ക​ലാം മ​ട​ങ്ങി​യ​ത്. ഫ്ര​ഞ്ചി​ലും ചൈ​നീ​സി​ലു​മ​ട​ക്കം 13 ഭാ​ഷ​ക​ളി​ലേ​ക്കാ​ണ്​ അ​ദ്ദേ​ഹ​ത്തി​െ​ൻ​റ ആ​ത്മ​ക​ഥ ‘അ​ഗ്​​നി​ച്ചി​റ​കു​ക​ൾ’ പ​രി​ഭാ​ഷ​പ്പെ​ടു​ത്തി​യ​ത്. 


അ​വു​ല്‍ പ​കീ​ര്‍ ജൈ​ന​ല​ബ്​​ദീ​ന്‍ അ​ബ്​​ദു​ൽ ക​ലാം 
പൈ​ല​റ്റാ​വാ​ന്‍ കൊ​തി​ച്ച് സാ​ഹി​ത്യ​ത്തെ​യും ക​വി​ത​ക​ളെ​യും പ്ര​ണ​യി​ച്ച് ഇ​ന്ത്യ​ന്‍ ബ​ഹി​രാ​കാ​ശ​സ്വ​പ്‌​ന​ങ്ങ​ള്‍ക്ക് അ​ർ​ഥം ന​ൽ​കി​യ അ​തു​ല്യ പ്ര​തി​ഭ​യാ​ണ്​​ക​ലാം. ജൈ​ന​ല​ബ്​​ദീ​െ​ൻ​റ​യും ആ​യി​ഷ​യു​ടെ​യും മ​ക​നാ​യി 1931 ഒ​ക്ടോ​ബ​ര്‍ 15ന്​ ​ത​മി​ഴ്‌​നാ​ട്ടി​ലെ രാ​മേ​ശ്വ​ര​ത്താ​ണ് ജ​ന​നം.  കു​ഞ്ഞു കു​ഞ്ഞു ജോ​ലി​ക​ൾ ചെ​യ്​​താ​ണ്​ പ​ഠ​ന​ത്തി​നു​ള്ള ​തു​ക ക​ണ്ടെ​ത്തി​യി​രു​ന്ന​ത്. സ്കൂ​ൾ വി​ദ്യാ​ഭ്യാ​സ​കാ​ല​ത്ത് ക​ലാം ഒ​രു ശ​രാ​ശ​രി വി​ദ്യാ​ർ​ഥി മാ​ത്ര​മാ​യി​രു​ന്നു. എ​ങ്കി​ലും, പു​തി​യ കാ​ര്യ​ങ്ങ​ൾ പ​ഠി​ക്കു​ന്ന​തി​നു​വേ​ണ്ടി എ​ത്ര ക​ഠി​നാ​ധ്വാ​നം ചെ​യ്യാ​നും അ​ദ്ദേ​ഹം ത​യാ​റാ​യി​രു​ന്നു. ക​ട​ല്‍തീ​ര​ത്തു​നി​ന്ന് ക​ക്ക​പെ​റു​ക്കി വി​റ്റും പ​ത്ര​വി​ത​ര​ണ​ത്തി​ല്‍ സ​ഹാ​യി​ച്ചും ജീ​വി​ച്ച​താ​യി അ​ദ്ദേ​ഹം ത​െ​ൻ​റ ആ​ത്മ​ക​ഥ​യി​ൽ പ​റ​ഞ്ഞി​ട്ടു​ണ്ട്. പൈ​ല​റ്റ് ആ​ക​ണം എ​ന്നാ​യി​രു​ന്നു ചെ​റു​പ്പ​കാ​ല​ത്ത്​ അ​ദ്ദേ​ഹ​ത്തി​െ​ൻ​റ മോ​ഹം. ട്രി​ച്ചി​യി​ലെ സെ​ൻ​റ്​ സ്​​റ്റീ​ഫ​ന്‍സ് കോ​ള​ജി​ല്‍നി​ന്ന് ഭൗ​തി​ക​ശാ​സ്ത്ര​ത്തി​ലാ​ണ് ബി​രു​ദം നേ​ടി​യ​ത്. ത​െ​ൻ​റ പ​ഠ​ന​കാ​ല​ത്തെ ഏ​റ്റ​വും മോ​ശം കാ​ല​മാ​യി​ട്ടാ​ണ് അ​ദ്ദേ​ഹം ബി​രു​ദ​പ​ഠ​ന​ത്തെ സ്വ​യം വി​ല​യി​രു​ത്തി​യി​ട്ടു​ള്ള​ത്. എ​യ്‌​റോ​നോ​ട്ടി​ക്​ എ​ന്‍ജി​നീ​യ​ര്‍ ഫൈ​റ്റ​ര്‍ പൈ​ല​റ്റ് ആ​കാ​നു​ള്ള മോ​ഹം പൊ​ലി​ഞ്ഞ​തോ​ടെ​യാ​ണ് ക​ലാം ചെ​ന്നൈ ഐ.​ഐ.​ടി​യി​ല്‍നി​ന്ന് എ​യ്‌​റോ​സ്‌​പേ​സ് എ​ന്‍ജി​നീ​യ​റി​ങ്ങി​ല്‍ ഉ​ന്ന​ത ബി​രു​ദം നേ​ടി​യ​ത്. പ്ര​തി​രോ​ധ മ​ന്ത്രാ​ല​യ​ത്തി​നു​ കീ​ഴി​ലെ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് ടെ​ക്നി​ക്ക​ൽ ഡെ​വ​ല​പ്​​മെ​ൻ​റ്​ ആ​ൻ​ഡ്​​ പ്രൊ​ഡ​ക്​​ഷ​ൻ എ​ന്ന സ്ഥാ​പ​ന​ത്തി​ൽ ശാ​സ്ത്ര​ജ്ഞ​നാ​യി ജോ​ലി​ക്കു ചേ​ർ​ന്നു. വെ​ള്ള​ത്തി​ലും ക​ര​യി​ലും ഒ​രു​പോ​ലെ സ​ഞ്ച​രി​ക്കാ​നാ​കു​ന്ന ഹോ​വ​ർ​ക്രാ​ഫ്ടി​െ​ൻ​റ സാ​ങ്കേ​തി​ക​വി​ദ്യ വി​ക​സി​പ്പി​ച്ചെ​ടു​ക്കു​ക എ​ന്ന​താ​യി​രു​ന്നു ക​ലാ​മി​നെ ഏ​ൽ​പി​ച്ച ദൗ​ത്യം. ദി​വ​സ​വും 18 മ​ണി​ക്കൂ​ര്‍ ജോ​ലി​ചെ​യ്ത് ‘ന​ന്ദി’ മി​ഷ​ന്‍ അ​ദ്ദേ​ഹം പൂ​ര്‍ത്തി​യാ​ക്കി. പ്ര​തി​രോ​ധ​മ​ന്ത്രി​യാ​യ വി.​കെ. കൃ​ഷ്ണ​മേ​നോ​ന്‍ ‘ന​ന്ദി’ യെ ​സ​ന്ദ​ർ​ശി​ക്കാ​നെ​ത്തി. അ​ദ്ദേ​ഹ​ത്തി​ന് ന​ന്ദി​യി​ല്‍ പ​റ​ക്കാ​ന്‍ മോ​ഹം. ക​ലാം​ത​ന്നെ അ​ത് പ​റ​പ്പി​ക്ക​ണ​മെ​ന്നും മ​ന്ത്രി​ക്ക് നി​ര്‍ബ​ന്ധ​മു​ണ്ടാ​യി​രു​ന്നു. ക​ലാം മ​ന്ത്രി​യെ​യും​കൊ​ണ്ട് സു​ര​ക്ഷി​ത​മാ​യി പ​റ​ന്ന് തി​രി​ച്ചെ​ത്തി. സാ​ങ്കേ​തി​ക​മാ​യി ന​ന്ദി വി​ജ​യി​ച്ചെ​ങ്കി​ലും സാ​മ്പ​ത്തി​ക​കാ​ര​ണ​ങ്ങ​ളാ​ല്‍ പ​ദ്ധ​തി നി​ര്‍ത്തി​വെ​ച്ചു. ക​ലാ​മി​നെ ഒ​രു​പാ​ട് വേ​ദ​നി​പ്പി​ച്ച സം​ഭ​വ​ങ്ങ​ളി​ലൊ​ന്നാ​ണി​ത്. ടാ​റ്റാ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​ ഓ​ഫ് ഫ​ണ്ട​മെ​ൻ​റ​ൽ റി​സ​ർ​ച്​ ഡ​യ​റ​ക്ട​ർ പ്ര​ഫ. എം.​ജി.​കെ. മേ​നോ​നാ​ണ് ക​ലാ​മി​ല്‍ റോ​ക്ക​റ്റ് എ​ന്‍ജി​നീ​യ​റു​ണ്ടെ​ന്ന്​ ക​ണ്ടെ​ത്തി​യ​ത്. ഇ​ന്ത്യ​ന്‍ ബ​ഹി​രാ​കാ​ശ​ശാ​സ്ത്ര​ത്തി​െ​ൻ​റ പി​താ​വ് എ​ന്ന​റി​യ​പ്പെ​ടു​ന്ന വി​ക്രം സാ​രാ​ഭാ​യി​യു​ടെ ക്ഷ​ണം സ്വീ​ക​രി​ച്ച്​ ഐ.​എ​സ്.​ആ​ര്‍.​ഒ​യി​ലെ​ത്തി​യ ക​ലാ​മി​ന്​ പി​ന്നീ​ട്​ വ​ള​ർ​ച്ച​യു​ടെ നാ​ളു​ക​ളാ​യി​രു​ന്നു. ഇ​ന്ത്യ​യു​ടെ ആ​ദ്യ ഉ​പ​ഗ്ര​ഹ വി​ക്ഷേ​പ​ണ വാ​ഹ​ന​മാ​യ എ​സ്.​എ​ൽ.​വി 3യു​ടെ പ്രോ​ജ​ക്ട് ഡ​യ​റ​ക്ട​റാ​യി​രു​ന്നു അ​ദ്ദേ​ഹം. ബാ​ലി​സ്​​റ്റി​ക് മി​സൈ​ല്‍, സ​ര്‍ഫ​സ് ടു ​സ​ര്‍ഫ​സ് മി​സൈ​ല്‍ എ​ന്നി​വ​ക്കൊ​പ്പം ക​ലാ​മി​െ​ൻ​റ പേ​രും എ​ഴു​തി​ച്ചേ​ര്‍ക്ക​പ്പെ​ട്ടു. ഇ​ന്ത്യ​യു​ടെ ര​ണ്ടാ​മ​ത്തെ ആ​ണ​വാ​യു​ധ പ​രീ​ക്ഷ​ണ​ത്തി​ലും ക​ലാം നി​ര്‍ണാ​യ​ക ഘ​ട​ക​മാ​യി​രു​ന്നു. പ​ര​മോ​ന്ന​ത സി​വി​ലി​യ​ന്‍ പു​ര​സ്‌​കാ​ര​മാ​യ ഭാ​ര​ത​ര​ത്‌​ന ന​ല്‍കി​യാ​ണ്​ രാ​ജ്യം അ​ദ്ദേ​ഹ​ത്തെ ആ​ദ​രി​ച്ച​ത്. 30ഓ​ളം സ​ർ​വ​ക​ലാ​ശാ​ല​ക​ളാ​ണ് അ​ദ്ദേ​ഹ​ത്തി​ന് ഓ​ണ​റ​റി ഡോ​ക്ട​റേ​റ്റ് ന​ല്‍കി​യി​ട്ടു​ള്ള​ത്. ഉ​യ​ര​ങ്ങ​ളു​ടെ കൊ​ടു​മു​ടി​ക​ൾ ക​യ​റു​േ​മ്പാ​ഴും ലാ​ളി​ത്യ​ത്തി​ൽ സ​ന്തോ​ഷം ക​ണ്ടെ​ത്തി​യി​രു​ന്ന പ​ച്ച​യാ​യ മ​നു​ഷ്യ​നാ​യി​രു​ന്നു ക​ലാം. 

പു​സ്​​ത​ക​ങ്ങ​ൾ വാ​യി​ക്കാം
ക​ലാ​മി​െ​ൻ​റ ഒാ​രോ പു​സ്​​ത​ക​വും ഒ​രാ​യി​രം പാ​ഠ​ശാ​ല​ക​ളാ​ണ്. അ​ഗ്‌​നി​ച്ചി​റ​കു​ക​ള്‍, ജ്വ​ലി​ക്കു​ന്ന മ​ന​സ്സു​ക​ള്‍, വ​ഴി​ത്തി​രി​വു​ക​ള്‍, വ​ഴി​വെ​ളി​ച്ച​ങ്ങ​ള്‍, രാ​ഷ്​​ട്ര​വി​ഭാ​വ​നം, യു​വ​ത്വം കൊ​തി​ക്കു​ന്ന ഇ​ന്ത്യ, അ​സാ​ധ്യ​ത​യി​ലെ സാ​ധ്യ​ത, അ​ജ​യ്യ​മാ​യ ആ​ത്മ​ചൈ​ത​ന്യം എ​ന്നി​വ​യാ​ണ്​ പ്ര​ധാ​ന പു​സ്​​ത​ക​ങ്ങ​ൾ.