കലയുടെ നാട്ടറിവുകൾ
  • ജസീന അബ്​ദുൽബാരി
  • 10:41 AM
  • 21/21/2017

ആഗസ്​റ്റ്​ 22 നാട്ടറിവ്​ ദിനം 

നാ​ട​ൻ ക​ല​ക​ളെയും നാട്ടറിവുകളെയും സം​ര​ക്ഷി​ക്കു​ന്ന​തി​നും പ്ര​ച​രി​പ്പി​ക്കു​ന്ന​തി​നുംവേണ്ടി രൂപംകൊണ്ടതാണ്​ ‘ഫോക്​ലോർ’ എന്ന ആശയം. കേരളത്തിൽ ഫോക്​ലോർ വിഭാഗത്തിന്​ കീഴിൽ, മൺമറഞ്ഞുകൊണ്ടിരിക്കുന്ന ഒാരോ കലാ രൂപങ്ങളും പുനർജനിക്കുന്നു, അതി​െൻറ പൂർണ അർഥത്തിൽതന്നെ. നാട്ടറിവ്​ ദിനത്തോടനുബന്ധിച്ച്​ അത്തരം കലകളെ അറിയാം...


നാ​ട​ൻ ക​ല​ക​ളും അറിവുകളും സം​ര​ക്ഷി​ക്കു​ന്ന​തി​നും പ്ര​ച​രി​പ്പി​ക്കു​ന്ന​തി​നുംവേണ്ടി രൂപംകൊണ്ടതാണ്​ ‘ഫോക്​ലോർ’ എന്ന ആശയം. നാട്ടറിവുകളുടെ സംയോജനമാണ്​ ഫോക്​ലോർ ലക്ഷ്യമിടുന്നത്​. കേരളത്തിൽ ഫോക്​ലോർ വിഭാഗത്തിന്​ കീഴിൽ, മൺമറഞ്ഞുകൊണ്ടിരിക്കുന്ന ഒാരോ കലാ രൂപങ്ങളും പുനർജനിക്കുന്നു, അതി​െൻറ പൂർണാർഥത്തിൽതന്നെ...

കേ​ര​ള ഫോ​ക്​​ലോ​ർ അ​ക്കാ​ദ​മി
നാ​ട​ൻ ക​ല​ക​ളെ സം​ര​ക്ഷി​ക്കു​ന്ന​തി​നും പ്ര​ച​രി​പ്പി​ക്കു​ന്ന​തി​നും വേ​ണ്ടി കേ​ര​ള സ​ർ​ക്കാ​ർ ക​ണ്ണൂ​ർ ആ​സ്​​ഥാ​ന​മാ​യി സ്​​ഥാ​പി​ച്ച സ്വ​യം​ഭ​ര​ണ സ്​​ഥാ​പ​ന​മാ​ണ്​ കേ​ര​ള ഫോ​ക്​​ലോ​ർ അ​ക്കാ​ദ​മി. ഏ​ഷ്യ​യി​ലെ ഏ​റ്റ​വും വ​ലു​പ്പ​മേ​റി​യ ര​ണ്ടാ​മ​ത്തെ ശു​ദ്ധ​ജ​ല ചി​റ​യാ​യ ചി​റ​ക്ക​ലി​ൽ ചി​റ​യു​ടെ ക​ര​യി​ലാ​ണ്​ ഇ​ത്​ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. കേ​ര​ള വാ​സ്​​തു​ക​ലാ മാ​തൃ​ക​യാ​യ നാ​ലു​കെ​ട്ട്​ രീ​തി​യി​ലാ​ണ് ഇ​ത്​ നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. ഫോ​ക്​​ലോ​ർ മ്യൂ​സി​യം, ലൈ​ബ്ര​റി, പ്ര​സി​ദ്ധീ​ക​ര​ണ വി​ഭാ​ഗം എ​ന്നി​വ ഇൗ ​കെ​ട്ടി​ട​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. നി​ര​വ​ധി തെ​യ്യ​ക്കോ​ല​ങ്ങ​ളു​ടെ മാ​തൃ​ക​ക​ൾ ഇ​വി​ടെ​ത്തെ മ്യൂ​സി​യ​ത്തി​ൽ പ്ര​ദ​ർ​ശി​പ്പി​ച്ചി​ട്ടു​ണ്ട്.
കേ​ര​ള സാം​സ്​​കാ​രി​ക വ​കു​പ്പി​െ​ൻ​റ കീ​ഴി​ൽ 1995 ജൂ​ൺ 28നാ​ണ്​ ‘കേ​ര​ള ഫോ​ക്​​ലോ​ർ അ​ക്കാ​ദ​മി’ രൂ​പ​വ​ത്​​ക​രി​ച്ച​ത്. 1996 ജ​നു​വ​രി 20നാ​ണ്​ ഇ​തി​െ​ൻ​റ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ച​ത്. നാ​ട​ൻ ക​ല​ക​ളെ​ക്കു​റി​ച്ചു​ള്ള പു​സ്​​ത​ക​ങ്ങ​ൾ പ്ര​സി​ദ്ധീ​ക​രി​ക്കു​ക, മാ​സി​ക​ക​ൾ പ്ര​സി​ദ്ധ​പ്പെ​ടു​ത്തു​ക, പ​ഠ​ന​ങ്ങ​ൾ ന​ട​ത്തു​ക, സെ​മി​നാ​റു​ക​ളും പ്ര​ഭാ​ഷ​ണ​ങ്ങ​ളും സം​ഘ​ടി​പ്പി​ക്കു​ക, ഇൗ ​രം​ഗ​ത്ത്​ പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ലാ​കാ​ര​ന്മാ​രെ ക​ണ്ടെ​ത്തി അ​വ​ർ​ക്ക്​ പ്രോ​ത്സാ​ഹ​ന​വും ധ​ന​സ​ഹാ​യ​വും ന​ൽ​കു​ക തു​ട​ങ്ങി​യ​വ​യാ​ണ്​ ഇൗ ​അ​ക്കാ​ദ​മി​യു​ടെ പ്ര​ധാ​ന ചു​മ​ത​ല​ക​ളി​ൽ​പെ​ട്ട​ത്.

കേ​ര​ള ഫോ​ക്​​ലോ​ർ അ​ക്കാ​ദ​മി​യു​ടെ 
ഇ​പ്പോ​ഴ​ത്തെ ഭാ​ര​വാ​ഹി​ക​ൾ
•ചെ​യ​ർ​മാ​ൻ ^സി.​ജെ. കു​ട്ട​പ്പ​ൻ
•വൈ​സ്​ ചെ​യ​ർ​മാ​ൻ ^ എ​ര​ഞ്ഞോ​ളി മൂ​സ
•സെ​ക്ര​ട്ട​റി ^ഡോ. ​എ.​കെ. ന​മ്പ്യാ​ർ

ഫോ​ക്​​ലോ​ർ എ​ന്ന പ​ദ​ത്തി​െ​ൻ​റ വ്യാ​പ്​​തി ഉ​ൾ​ക്കൊ​ള്ളാ​ൻ പ​ര്യാ​പ്​​ത​മാ​യ ഒ​രു പ​ദം മ​ല​യാ​ള​ത്തി​ൽ ഇ​ന്നി​ല്ല. എ​ന്നാ​ൽ, നാ​ട​ൻ​പാ​ട്ടും നാ​േ​ടാ​ടി നാ​ട​ക​വും നാ​ട്ട​ര​ങ്ങും നാ​ട്ടാ​ചാ​ര​വും നാ​ട​ൻ​ചൊ​ല്ലും പ​ഴ​ഞ്ചൊ​ല്ലും ക​ടം​ക​ഥ​യും ​െഎ​തി​ഹ്യ​വും നാ​ടോ​ടി​ക്ക​ഥ​യും നാ​ടോ​ടിനൃ​ത്ത​വും നാ​ട്ടു​വൈ​ദ്യ​വും മ​റ്റും ഇ​ന്ന്​ പ്ര​യോ​ഗ​ത്തി​ലു​ണ്ട്. അ​തു​കൊ​ണ്ട്​ ഫോ​ക്​​ലോ​റി​െ​ൻ​റ ഇ​ന​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള സാ​േ​ങ്ക​തി​ക പ​ദ​ങ്ങ​ൾ മ​ല​യാ​ള​ത്തി​ൽ പു​തു​താ​യി ഉ​ണ്ടാ​ക്കേ​ണ്ട​താ​യി​ട്ടി​ല്ല. പു​രാ​വൃ​ത്തം പോ​ലു​ള്ള ചി​ല പ​ദ​ങ്ങ​ൾ ഉ​ണ്ടാ​ക്കേ​ണ്ടി​വ​ന്നേ​ക്കാം. ഇൗ ​പ​ദ​ങ്ങ​ളി​ലൊ​ക്കെ സ​മാ​ന​മാ​യി കാ​ണു​ന്ന നാ​ട​ൻ, നാ​ട്ട്, നാ​ടോ​ടി എ​ന്നീ ഭാ​ഗ​ങ്ങ​ൾ ഫോ​ക്​​ലോ​റി​ലെ ഫോ​ക്​ എ​ന്ന ഭാ​ഗ​ത്തി​ന്​ സ​മാ​ന​മാ​യി ക​രു​തേ​ണ്ട​താ​ണ്. നാ​ഗ​രി​ക​മ​ല്ലാ​ത്ത​ത്​ എ​ന്നി​ങ്ങ​നെ​യു​ള്ള, 19ാം നൂ​റ്റാ​ണ്ടി​ൽ ഇം​ഗ്ലീ​ഷി​ൽ ഫോ​ക്​ എ​ന്ന പ​ദ​ത്തി​നു​ണ്ടാ​യി​രു​ന്ന അ​ർ​ഥ​വ്യാ​പ്​​തി​ക്ക്​ സ​മാ​ന​മാ​ണ്​ ഇ​ത്.
ഫോ​ക്​​ലോ​ർ എ​ന്ന പ​ദ​ത്തി​ന്​ സ​മാ​ന​മാ​യി ജ​ന​ജീ​വി​ത പ​ഠ​നം, നാ​ടോ​ടി വി​ജ്ഞാ​നീ​യം തു​ട​ങ്ങി​യ പ​ല പ​ദ​ങ്ങ​ളും ഇ​ട​ക്കാ​ല​ത്ത്​ പ്ര​യോ​ഗി​ച്ചു​നോ​ക്കി​യെ​ങ്കി​ലും അ​വ​യി​ലൊ​ന്നു​പോ​ലും ഇ​തു​വ​രെ ശ​രി​യാ​യി വ​ന്നി​ട്ടി​ല്ല. ഫോ​ക്​​ലോ​ർ എ​ന്ന ഇം​ഗ്ലീ​ഷ്​ പ​ദ​ത്തി​ന്​ ‘ഫോ​ക്​​ലോ​ർ’ ആയി​ത്ത​ന്നെ മ​ല​യാ​ള​ത്തി​ൽ സാ​ധു​ത കൈ​വ​ന്നി​രി​ക്കു​ന്നു. ‘ഫ’ ​എ​ന്ന ശബ്​ദം ന​മു​ക്ക്​ അ​ന്യ​മ​ല്ലാ​താ​യി​ത്തീ​ർ​ന്ന സ്​​ഥി​തി​ക്ക്​ ഇ​നി ഫോ​ക്​​ലോ​റി​ന്​ പ​ക​രം മ​റ്റൊ​രു പ​ദ​ത്തെ ക​ണ്ടെ​ത്തേ​ണ്ട​തി​ല്ല.

നാ​ട​ൻ ക​ല​ക​ൾ
-ചോ​ഴി​ക്ക​ളി
മ​ധ്യ​കേ​ര​ള​ത്തി​ൽ തൃ​ശൂ​ർ ജി​ല്ല​യി​ൽ പ്ര​ചാ​ര​ത്തി​ലി​രി​ക്കു​ന്ന ദൃ​ശ്യ​ക​ലാ​രൂ​പം. നാ​യ​ന്മാ​രും കു​മ്പാ​ര​ന്മാ​രും കൂ​ടി ന​ട​ത്തു​ന്ന ക​ലാ​പ്ര​ക​ട​നം സാ​മൂ​ഹി​ക വി​നോ​ദ​മാ​യി നി​ല​നി​ൽ​ക്കു​ന്നു. ഉ​ൽ​പ​ത്തി​ക്കാ​ല​ത്തെ​ക്കു​റി​ച്ച്​ വ്യ​ക്​​ത​മാ​യി ധാ​ര​ണ​ക​ളി​ല്ല. എ​ങ്കി​ലും പു​രാ​ത​ന​ക​ല​യെ​ന്നു വി​ശ്വ​സി​ച്ചു​വ​രു​ന്നു.


-ത​പ്പു​മേ​ളം
പൊ​ന്നാ​നി, തി​രൂ​ർ എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളി​ൽ പ്ര​ചാ​ര​മു​ള്ള ക​ല. ​േ​വ​​ട്ടു​വ​ർ, ഇൗ​ഴ​വ​ർ, പ​റ​യ​ർ, ചെ​റു​മ​ക്ക​ൾ മു​ത​ലാ​യ ജാ​തി​ക്കാ​രു​ടെ ഇ​ട​യി​ലാ​ണ്​ ​പ്ര​ച​രി​ക്ക​പ്പെ​ടു​ന്ന​ത്. 100 കൊ​ല്ല​മെ​ങ്കി​ലും പ​ഴ​ക്ക​മു​ണ്ടെ​ന്ന്​ ക​ണ​ക്കാ​ക്കു​ന്നു. ഇ​ട​ങ്ങ​ഴി​പോ​ലെ വട്ട​ത്തി​ലു​ള്ള ത​പ്പ്​ എ​ന്ന വാ​ദ്യോ​പ​ക​ര​ണ​വും ഇൗ​ ​പ്ര​ക​ട​ന​ത്തി​ന്​ ഉപ​യോ​ഗി​ക്കു​ന്നു. തെ​ങ്ങു​ക​യ​റ്റം, ചെ​ത്ത്​​, കൃ​ഷി എ​ന്നി​ങ്ങ​നെ​യു​ള്ള തൊ​ഴി​ലു​ക​ൾ ചെ​യ്യു​ന്ന​വ​രാ​ണ്​ ഇൗ ​ക​ലാ​കാ​ര​ന്മാ​ർ. പ്ര​ത്യേ​ക വാ​ദ്യോ​പ​ക​ര​ണ​ങ്ങ​ളി​ല്ല പ​ക്ഷേ, പാ​ട്ടി​ന്​ ഇ​ല​ത്താ​ളം ഉ​പ​യോ​ഗി​ക്കാ​റു​ണ്ട്. 

 

-തി​ട​മ്പു​നൃ​ത്തം
ഉ​ത്ത​ര​കേ​ര​ള​ത്തി​ൽ ക​ണ്ണൂ​ർ ജി​ല്ല​യി​ലും കോ​ഴി​ക്കോ​ട്​ ജി​ല്ല​യി​ൽ അ​ങ്ങി​ങ്ങും പ്ര​ചാ​ര​മു​ള്ള നൃ​ത്ത​ക​ല​യാ​ണ്. അ​നു​ഷ്​​ഠാ​ന​പ​ര​മാ​യ ക​ല​യാ​ണ്. ക​ലാ​കാ​ര​ന്മാ​ർ​ക്ക്​ പ്രാ​യ​പ​രി​ധി​യി​ല്ല. ചു​രു​ങ്ങി​യ​ത്​ ആ​റേ​ഴു നൂ​റ്റാ​ണ്ട്​ കാ​ല​ത്തെ പ​ഴ​ക്ക​മു​ണ്ടെ​ന്ന്​ പ​റ​യ​െ​പ്പ​ടു​ന്നു. ചെ​ണ്ട​യാ​ണ്​ വാ​ദ്യ​ത്ത​ിന്​ ഉ​പ​യോ​ഗി​ക്കു​ക.

 

-തി​രു​വാ​തി​ര​ക്ക​ളി
കേ​ര​ള​ത്തി​ൽ മു​ഴു​ക്കെ പ്ര​ചാ​ര​മു​ള്ള ക​ല​യാ​ണ്. ധ​നു​മാ​സ​ത്തി​ലെ തി​രു​വാ​തി​ര​ക്ക്​ പ്ര​ധാ​ന ച​ട​ങ്ങ്. ഒാ​ണ​ത്തി​നും വി​വാ​ഹാ​വ​സ​ര​ങ്ങ​ളി​ലും ക​ളി ന​ട​ത്താ​റു​ണ്ട്. ജാ​തി, സ​മൂ​ഹ വ്യ​ത്യാ​സ​മി​ല്ലാ​തെ കൈ​കാ​ര്യം​ചെ​യ്യു​ന്ന ക​ല. യു​വ​തി​ക​ളാ​ണ്​ ഇൗ ​ക​ലാ​രൂ​പം അ​വ​ത​രി​പ്പി​ക്കു​ക.

 

-തീ​യാ​ട്ട്​
മ​ധ്യ​തി​രു​വി​താം​കൂ​റി​ൽ മി​ക്ക ഗ്രാ​മ​ങ്ങ​ളി​ലും ^വി​ശേ​ഷി​ച്ച്​ ആ​ല​പ്പു​ഴ, ചെ​ങ്ങ​ന്നൂർ, കു​ട്ടം​പേ​രൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ ന​ട​ന്നു​വ​രു​ന്ന ഒ​രു പ്രാ​ചീ​ന ക​ലാ​വി​ശേ​ഷ​മാ​ണ്​ തീ​യാ​ട്ട്. ഇൗ ​ക​ല​ക്ക്​ 1500ൽ അ​ധി​കം വ​ർ​ഷം പ​ഴ​ക്ക​മു​ണ്ടെ​ന്ന്​ പ​റ​യ​പ്പെ​ടു​ന്നു. വീ​ക്കു ചെ​ണ്ട, ഇ​ല​ത്താ​ളം, ​ചേങ്ങി​ല എ​ന്നി​വ വാ​ദ്യോ​പ​ക​ര​ണ​ങ്ങ​ൾ.

 

-കാ​ളി​ത്തീ​യാ​ട്ട്​
കേ​ര​ള​ത്തി​ലെ അ​യ്യ​പ്പ​ൻ​കാ​വു​ക​ളി​ലും അ​മ്മ​ൻ​കാ​വു​ക​ളി​ലും പ്ര​ദ​ർ​ശി​പ്പി​ക്ക​പ്പെ​ടു​ന്നു. അ​ന്ത​രാ​ള വ​ർ​ഗ​ത്തി​ൽ​പെ​ട്ട ‘തീ​യാ​ട്ടു​ണ്ണി​ക​ളാ​ണ്​ ഇൗ ​അ​നു​ഷ്​​ഠാ​ന ക​ല​ അ​വതരിപ്പിക്കുന്നത്​. കൈ​കാ​ര്യം​ചെ​യ്യു​ന്ന ആ​ളു​ക​ൾ​ക്ക്​ പ്ര​ത്യേ​ക തൊ​ഴി​ലോ പ്രാ​യ​പ​രി​ധി​യോ ഇ​ല്ല. അ​തി​പ്രാ​ചീ​ന​മെ​ന്നു പ​റ​യാ​മെ​ന്ന​ല്ലാ​തെ ഇൗ ​ക​ല​യു​ടെ ഉ​ൽ​പ​ത്തി​ക്കാ​ലം വ്യ​ക്​​ത​മ​ല്ല. വീ​ക്കു​ചെ​ണ്ട, ഇ​ല​ത്താ​ളം, ചേ​ങ്ങി​ല എ​ന്നി​വ​യാ​ണ്​ വാ​ദ്യ​ങ്ങ​ൾ.

-അ​യ്യ​പ്പ​ൻ തീ​യാ​ട്ട്​ 
(അ​യ്യ​പ്പ​ൻ കൂ​ത്ത്)
കേ​ര​ള​ത്തി​ലെ ചി​ല അ​യ്യ​പ്പ​ൻ​കാ​വു​ക​ളി​ൽ പ്ര​ത്യേ​കി​ച്ചും  മ​ല​മ​ക്കാ​വ്, ചോ​േ​ട്ട​ക്കാ​വ്, ച​മ്ര​വ​ട്ട​ക്കാ​വ്​ തുടങ്ങി പൊ​ന്നാ​നി താ​ലൂ​ക്കി​ലു​ള്ള ചി​ല​യി​ട​ങ്ങ​ളി​ലും ചെ​ർ​പ്പു​ള​ശ്ശേ​രി​ക്കാ​വ്, പു​ളി​ങ്കാ​വ്​ തു​ട​ങ്ങി വ​ള്ളു​വ​നാ​ട്ടി​ലു​ള്ള ചി​ല കാ​വു​ക​ളി​ലും ന​ട​ത്ത​പ്പെ​ടു​ന്ന അ​നു​ഷ്​​ഠാ​ന​പ​ര​മാ​യ ഒ​രു ക​ല​യാ​ണി​ത്. പ​റ, ചെ​ണ്ട എ​ന്നി​വ​യാ​ണ്​ വാ​ദ്യോ​പ​ക​ര​ണ​ങ്ങ​ൾ. 

 

-തു​ള്ള​ൽ
എ​റ​ണാ​കു​ളം, ആ​ലു​വ, തു​രു​ത്തു​ശ്ശേ​രി എ​ന്നി​വി​ട​ങ്ങ​ളി​ൽ കൂ​ടു​ത​ൽ പ്ര​ച​രി​ക്കു​ന്ന ക​ല​യാ​ണി​ത്. ക​ള​രി​ക്കു​റു​പ്പ്​ സ​മു​ദാ​യ​ത്തി​ൽ​പെ​ട്ട​വ​രാ​ണ്​ ന​ട​ത്തി​യി​രു​ന്ന​ത്. ഇ​പ്പോ​ൾ പി​ന്നാ​ക്ക സ​മു​ദാ​യ​ക്കാ​രു​ടെ ഇ​ട​യി​ലാ​ണ്​ കൂ​ടു​ത​ൽ ​പ്ര​ചാ​രം. അ​നു​ഷ്​ഠാ​ന​പ​ര​മാ​യ ക​ല​യാ​ണ്. ന​ന്തു​ണി, തു​ടി, ഒാ​ട്ടു​കി​ണ്ണം, ചെ​ണ്ട എ​ന്നീ വാ​ദ്യോ​പ​ക​ര​ണ​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്നു.

 

-തെ​യ്യം
ഉ​ത്ത​ര​ കേ​ര​ള​ത്തി​ൽ പ്ര​ത്യേ​കി​ച്ച്​ ക​ണ്ണൂ​ർ ജി​ല്ല​യി​ൽ (​കോ​ല​ത്തു​നാ​ട്) പ​ര​ക്കെ പ്ര​ച​രി​ക്ക​പ്പെ​ടു​ന്നു. തെ​യ്യ​ത്തെ ക​ളി​യാ​ട്ട​മെ​ന്നും അ​തി​െ​ൻ​റ ഒ​രു വി​ഭാ​ഗ​ത്തെ ‘തി​റ’​യെ​ന്നും പ​റ​ഞ്ഞു​വ​രാ​റു​ണ്ട്. സ​മൂ​ഹ​ത്തി​ൽ ജീ​വി​ച്ച്​ പ​ല അ​ത്ഭു​ത​ങ്ങ​ളും കാ​ട്ടി മ​ൺ​മ​റ​ഞ്ഞു​പോ​യ വീ​ര​പു​രു​ഷ​ന്മാ​രു​ടെ തെ​യ്യ​ക്കോ​ല​ങ്ങ​ള​ത്രെ ‘തി​റ’. വ​ണ്ണാ​ൻ, മ​ല​യ​ൻ, വേ​ല​ൻ, മു​ന്നൂ​റ്റ​ൻ, അഞ്ഞൂ​റ്റൻ, പു​ല​യ​ൻ, ചി​ങ്ക​ത്താ​ൻ, മാ​വി​ല​ൻ എ​ന്നീ സ​മു​ദാ​യ​ങ്ങ​ളി​ൽ​പെ​ട്ട​വ​രാ​ണ്​ തെ​യ്യം കെ​ട്ടു​ന്ന​ത്. അ​നു​ഷ്​​ഠാ​ന​പ​ര​മാ​ണ്​ ഇൗ ​ക​ലാ​പ്ര​ക​ട​നം. ചെ​ണ്ട, വീ​ക്കു​ചെ​ണ്ട, ഇ​ല​ത്താ​ളം, കു​ഴ​ൽ എ​ന്നി​വ​യാ​ണ്​ വാ​ദ്യോ​പ​ക​ര​ണ​ങ്ങ​ൾ. 

 

-തെ​യ്യ​ന്നം
ആ​ല​പ്പു​ഴ ജി​ല്ല​യി​ൽ മാ​വേ​ലി​ക്ക​ര, പ​ന്ത​ളം തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ൽ പു​ല​യ, കു​റ​വ, പ​റ​യ സ​മു​ദാ​യ​ങ്ങ​ളി​ലെ കൂ​ലി​വേ​ലക്കാ​രാ​യ തൊ​ഴി​ലാ​ളി​ക​ളു​ടെ അ​നു​ഷ്​​ഠാ​ന​പ​ര​മാ​യ ഒ​രു ക​ലാ​രൂ​പ​മാ​ണ്​ തെ​യ്യ​ന്നം. പ്രാ​യ​വ്യ​ത്യാ​സ​മി​ല്ലാ​തെ ആ​ർ​ക്കും ഇൗ ക​ലാ​പ്ര​ക​ട​ന​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​കാം. ഒ​രു പ്രാ​ചീ​ന ക​ലാ​രൂ​പം എ​ന്ന​ല്ലാ​തെ ഇ​തി​െ​ൻ​റ ഉ​ത്ഭ​വ​കാ​ല​ത്തെ​ക്കു​റി​ച്ച്​ വ്യ​ക്​​ത​മാ​യ രേ​ഖ​ക​ളി​ല്ല. ഹാ​ർ​മോ​ണി​യം, ഡ​ക്ക, ത​ബ​ല എ​ന്നീ വാ​ദ്യോ​പ​ക​ര​ണ​ങ്ങ​ൾ വേ​ണം.

 

-തെ​ക്ക​നും തെ​ക്ക​ത്തി​യും
പാ​ല​ക്കാ​ട്, മ​ല​പ്പു​റം ജി​ല്ല​ക​ളി​ൽ പ്ര​ചാ​ര​മു​ള്ള ക​ലാ​രൂ​പ​മാ​ണി​ത്. പാ​ണ​ന്മാ​ർ കൈ​കാ​ര്യം​ചെ​യ്യു​ന്നു. 300 വ​ർ​ഷ​ത്തി​ലേ​റെ പ​ഴ​ക്ക​മു​ള്ള ക​ലാ​രൂ​പം. പൊ​റാ​ട്ടു​നാ​ട​കം, പ​ങ്കാ​ളി തു​ട​ങ്ങി​യ നാ​ട​കീ​യ ക​ലാ​രൂ​പ​ങ്ങ​ളി​ലെ ക​ഥാ​ഭാ​ഗ​ങ്ങ​ളു​ടെ പ്ര​ക​ട​ന​മാ​ണ്​ ഇൗ ​ക​ല. ഇ​തി​ന്​ പാ​വ​ക്കൂ​ത്ത്, നി​ഴ​ൽ​ക്കൂ​ത്ത്​ എ​ന്നും പേ​രു​ണ്ട്. പാ​ല​ക്കാ​ട്, പൊ​ന്നാ​നി എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളി​ൽ പ്ര​ച​രി​ക്കു​ന്നു. പാ​ര​മ്പ​ര്യ​ത്ത​റ​വാ​ട്ടു​കാ​രാ​ണ്​ ക​ളി ന​ട​ത്തു​ന്ന​ത്. ഇ​വ​രെ ‘പു​ല​വ​ന്മാ​ർ’ എ​ന്നു പ​റ​യു​ന്നു. 18ാം നൂ​റ്റാ​ണ്ടു മു​ത​ൽ​ പ്ര​ചാ​ര​ത്തി​ലു​ള്ള​താ​യി വി​ശ്വ​സി​ക്ക​പ്പെ​ടു​ന്നു. പ​റ​യു​ടെ ആ​കൃ​തി​യി​ലു​ള്ള ഒ​രു​ത​രം ചെ​ണ്ട (ഇ​ഡോ​റ)​യാ​ണ്​ വ​ാ​ദ്യോ​പ​ക​ര​ണം.

 

-ദ​പ്പു​മു​ട്ടി​ക്കൊ​ട്ട്​
ഒാ​പ്പ്​​റാ​ത്തീ​ബ്​ എ​ന്നും ദ​പ്പ​ക​വാ​ത്ത്​ എ​ന്നും ദ​പ്പു​ക​ളി എ​ന്നും ഇൗ ​ക​ല​​​ക്ക്​ പേ​രു​ണ്ട്.  ക​ണ്ണൂ​ർ, മ​ല​പ്പു​റം ജി​ല്ല​ക​ളി​ലാ​ണ്​ കൂ​ടു​ത​ൽ പ്ര​ചാ​രം. മു​സ്​​ലിം സ​മു​ദാ​യ​ക്കാ​രു​ടെ ക​ലാ​പ്ര​ക​ട​ന​മാ​ണ്. അ​നു​ഷ്​​ഠാ​ന​മാ​യും സാ​മൂ​ഹി​ക വി​നോ​ദ​മാ​യും ന​ട​ത്ത​പ്പെ​ടു​ന്നു. പ​ള്ളി​യി​ലെ ഉ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ചും ക​ല്യാ​ണം തു​ട​ങ്ങി​യ ആ​ഘോ​ഷ​വേ​ള​ക​ളി​ലും അ​വ​ത​രി​പ്പി​ക്ക​പ്പെ​ടാ​റു​ണ്ട്. ദ​പ്പു​ മാ​ത്ര​മേ വാ​ദ്യോ​പ​ക​ര​ണ​മാ​യി​ട്ടു​ള്ളൂ. 

-ദാ​രി​ക​വ​ധം
മ​ധ്യ​കേ​ര​ള​ത്തി​ൽ പാ​ല​ക്കാ​ട്​ ജി​ല്ല​യു​ടെ പ​ടി​ഞ്ഞാ​റു​ഭാ​ഗ​ത്ത്​ പ്ര​ചാ​ര​മു​ള്ള നൃ​ത്ത​ക​ലാ​രൂ​പ​മാണി​ത്. പ​റ​യ സ​മു​ദാ​യ​ക്കാ​ർ കൈ​കാ​ര്യം​ ചെ​യ്യു​ന്നു. അ​നു​ഷ്​​ഠാ​ന​പ​ര​മാ​ണ്​. സാ​മൂ​ഹി​ക വി​നോ​ദ​മാ​യും പ്ര​ദ​ർ​ശി​പ്പി​ക്കാ​റു​ണ്ട്. മ​ധ്യ​വ​യ​സ്​​ക​രും ചെ​റു​പ്പ​ക്കാ​രും ചേ​ർ​ന്ന്​ അ​വ​ത​രി​പ്പി​ക്കു​ന്നു. കു​ട്ട, മു​റം, പ​ന​മ്പ്​ എ​ന്നി​വ ഉ​ണ്ടാ​ക്കു​ന്ന​വ​രാ​ണ്​ ക​ലാ​കാ​ര​ന്മാ​ർ. ഒ​രു നൂ​റ്റാ​ണ്ട്​ പ​ഴ​ക്ക​മു​ള്ള ക​ലാ​രൂ​പ​മാ​ണെ​ന്ന്​ വി​ശ്വ​സി​ക്കാം.

-നാ​യാ​ടി​ക്ക​ളി
തൃ​ശൂ​ർ, ത​ല​പ്പി​ള്ളി എ​ന്നീ താ​ലൂ​ക്കു​ക​ളി​ൽ പ്ര​ചാ​ര​മു​ള്ള ക​ല. പാ​ണ​ന്മാ​ർ എ​ന്ന സ​മു​ദാ​യ​ക്കാ​രാ​ണ്​ ഇത്​ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ക്ഷേ​​ത്രോ​ത്സ​ത്തോ​ട​നു​ബ​ന്ധി​ച്ച്​ ന​ട​ത്തു​ന്ന ഇൗ ​ക​ല അ​നു​ഷ്​​ഠാ​ന​മാ​യും സാ​മൂ​ഹി​ക വി​നോ​ദ​മാ​യും ന​ട​ത്തു​ന്നു.

-നാ​ഗ​ച്ചു​റ്റ്​
തി​രു​വ​ന​ന്ത​പു​രം, ചി​റ​യി​ൻ​കീ​ഴ്​ താ​ലൂ​ക്കു​ക​ളി​ലും കി​ളി​മാ​നൂ​ർ, പ​ഴ​യ കു​ന്നു​മ്മ​ൽ, ത​ട്ട​ത്തു​മ​ല എ​ന്നി​വി​ട​ങ്ങ​ളി​ലും പ്ര​ചാ​ര​മു​ള്ള ദൃ​ശ്യ​ക​ല​യാ​ണ്. വേ​ട​ർ, പ​റ​യ​ർ, കു​റ​വ​ർ എ​ന്നി​വ​രു​ടെ ഇ​ട​യി​ലാ​ണ്​ ഇൗ ​ക​ലാ​രൂ​പം പ്ര​ച​രി​ക്കു​ന്ന​ത്. സാ​മൂ​ഹി​ക വി​നോ​ദ​മാ​ണ്. ഡോ​ല​ക്കും കൈ​മ​ണി​യു​മാ​ണ്​ വാ​ദ്യോ​പ​ക​ര​ണ​ങ്ങ​ൾ. 

-പ​ട​യ​ണി
കാ​ര​ക്കാ​ട്, പ​ന്ത​ളം, ക​ട​മ്മ​നി​ട്ട, ചെ​ങ്ങ​ന്നൂ​ർ തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ൽ ഹി​ന്ദു​ക്ക​ളു​ടെ ഇ​ട​യി​ലു​ള്ള അ​നു​ഷ്​​ഠാ​ന​പ​ര​മാ​യ ഒ​രു ക​ലാ​വി​ശേ​ഷ​മാ​ണ്​ പ​ട​യ​ണി. ഇ​തി​െ​ൻ​റ ഉ​ൽ​പ​ത്തി​യെ​ക്കു​റി​ച്ച്​ കൃ​ത്യ​മാ​യ അ​റി​വി​ല്ല. ത​പ്പ്​ എ​ന്ന വാ​ദ്യ​വി​ശേ​ഷ​മാ​ണ്​ ഇ​തി​നു​പ​യോ​ഗി​ച്ചു​പോ​രു​ന്ന​ത്.

-പ​ള്ളു​ക​ളി
പാ​ല​ക്കാ​ട്​ ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ചി​റ്റൂ​ർ താ​ലൂ​ക്ക്, കൊ​ല്ല​േ​ങ്കാ​ട്, എ​ല​വ​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത്, പെ​രി​ങ്ങോ​ട്ടു​കാ​വ്, പ​റ​ച്ചേ​രി, പ​ന​ങ്ങാ​ട്ടി​രി എ​ന്നീ സ്​​ഥ​ല​ങ്ങ​ളി​ൽ പ്ര​ചാ​ര​മു​ള്ള നാ​ട​കീ​യ ദൃ​ശ്യ​ക​ല​യാ​ണ്​  പ​ള്ളു​ക​ളി. അ​നു​ഷ്​ഠാ​ന​പ​ര​മാ​യ ഇൗ​ ക​ല പ​റ​യ​ സ​മു​ദാ​യ​ക്കാ​ർ കൈ​കാ​ര്യം​ ചെ​യ്യു​ന്നു. 250 വ​ർ​ഷ​ത്തെ പ​ഴ​ക്ക​മു​ണ്ടെ​ന്ന്​ ക​ലാ​പ്ര​ക​ട​നം ന​ട​ത്തു​ന്ന​വ​ർ പ​റ​യു​ന്നു. എ​ന്നാ​ൽ, 350 വ​ർ​ഷ​ത്തെ പ​ഴ​ക്ക​മെ​ങ്കി​ലും ഇൗ ​ക​ല​ക്കു​ണ്ടെ​ന്ന്​ ഉ​പ​ദേ​ശ​ക​ൻ അ​ഭി​പ്രാ​യ​പ്പെ​ടു​ന്നു. ചെ​ണ്ട, മ​ദ്ദ​ളം, താ​ളം എ​ന്നീ വാ​ദ്യോ​പ​ക​ര​ണ​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്നു.

-പ​ണി​യ​ർ​ക​ളി
വ​യ​നാ​ട്ടി​ലെ ആ​ദി​വാ​സി​ക​ളി​ലൊ​രു ഭാ​ഗ​മാ​യ പ​ണി​യ​രു​ടെ പ്രാ​കൃ​ത​മാ​യ ഒ​രു ക​ലാ​രൂ​പം. വ​യ​നാ​ട്ടി​ൽ ഗൂ​ഡല്ലൂ​ർ താ​ലൂ​ക്കി​ലാ​ണ്​ ഇൗ ​ക​ലാ​രൂ​പം അ​ധി​കം പ്ര​ചാ​ര​ത്തി​ലു​ള്ള​ത്. ക​ല്യാ​ണം, ഉ​ത്സ​വം തു​ട​ങ്ങി​യ സ​ന്തോ​ഷാ​വ​സ​ര​ങ്ങ​ളി​ലെ​ല്ലാം അ​വ​ത​രി​പ്പി​ക്ക​െപ്പ​ടു​ന്ന വി​നോ​ദ​പ​ര​മാ​യ സാ​മൂ​ഹി​ക ക​ല​യാ​ണ്. വ​ള​രെ പ്രാ​ചീ​ന​മാ​യ ഇൗ ​ക​ലാ​രൂ​പ​ത്തി​
െ​ൻ​റ ഉ​ൽ​പ​ത്തി​ക്കാ​ലം വ്യ​ക്​​ത​മ​ല്ല. രണ്ടു തു​ടി​യും ഒ​രു കു​ഴ​ലു​മാ​ണ്​ വാ​ദ്യോ​പ​ക​ര​ണ​ങ്ങ​ൾ.

-പ​യ്യ​ന്നൂ​ർ കോ​ൽ​ക്ക​ളി
വ​ട​ക്കേ മ​ല​ബാ​റി​ലെ പ​യ്യ​ന്നൂ​രി​ലും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും ന​ട​ന്നു​വ​രു​ന്ന ഒ​രു സാ​മൂ​ഹി​ക വി​നോ​ദ​മാ​ണ്​ പ​യ്യ​ന്നൂ​ർ കോ​ൽ​ക്ക​ളി. പൊ​തു​വാ​ൾ​മാ​ർ, തി​യ്യ​ർ, മ​ണി​യാ​ണി​മാ​ർ, ശാ​ലി​യാ​ർ, മൊ​ക​യ​ർ, ​െഎ​ങ്ക​മ്മാ​ള​ർ തു​ട​ങ്ങി​യ സ​മു​ദാ​യ​ത്തി​ൽ​െ​പ​ട്ട​വ​രാ​ണ്​ വി​നോ​ദ​പ​ര​മാ​യ ഇൗ ​ക​ല കൈ​കാ​ര്യം​ ചെ​യ്​​തു​വ​രു​ന്ന​ത്.

-പ​രി​ച​ക​ളി
ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ മാ​വേ​ലി​ക്ക​ര, ചേ​രി​ക്ക​ൽ, പ​ന്ത​ളം മു​ത​ലാ​യ പ്ര​ദേ​ശ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ചു​വ​ന്ന ക​ളി. ഹ​രി​ജ​ന​ങ്ങ​ളു​ടെ ഇ​ട​യി​ലാ​ണ്​ ഇൗ ​അ​നു​ഷ്​​ഠാ​ന​പ​ര​മാ​യ ക​ല​ക്ക്​ പ്ര​ചാ​രം. ഇൗ ​ക​ല​യു​ടെ ഉ​ൽ​പ​ത്തി​ക്കാ​ലം അ​ജ്​​ഞാ​ത​മാ​ണ്. 

-പ​രി​ച​മു​ട്ടു​ക​ളി
പാ​ല​ക്കാ​ട്, മ​ല​പ്പു​റം, എ​റ​ണാ​കു​ളം, കോ​ട്ട​യം ജി​ല്ല​ക​ളി​ൽ ന​ട​പ്പു​ള്ള ഒ​രു ക​ലാ​പ്ര​ക​ട​നം. പ​ല സ​മു​ദാ​യ​ക്കാ​രും ചെ​യ്​തു​വ​രാ​റു​ള്ള സാ​മൂ​ഹി​ക നൃ​ത്തം. കോ​ട്ട​യം ജി​ല്ല​യി​ൽ ക്രി​സ്​​ത്യാ​നി​ക​ൾ അ​വ​ത​രി​പ്പി​ക്കു​ന്നു. സാ​മൂ​ഹി​ക വി​നോ​ദ​മാ​യും അ​നു​ഷ്​ഠാ​ന​മാ​യും അ​വ​ത​രി​പ്പി​ക്കാ​റു​ണ്ട്. കൈ​മ​ണി (ഇ​ല​ത്താ​ളം), വാ​ൾ, പ​രി​ച എ​ന്നി​വ​ ഉപ​േയാഗിക്കുന്നു. വേ​റെ വാ​ദ്യോ​പ​ക​ര​ണ​ങ്ങ​ളി​ല്ല.

-പ​തി​ച്ചി​ക്ക​ളി
വ​യ​നാ​ട്ടി​ലെ ആ​ദി​വാ​സി സ​മൂ​ഹ​ത്തി​ൽ​പെ​ട്ട പ​തി​യ​രു​ടെ ഇ​ട​യി​ൽ പ്ര​ചാ​ര​ത്തി​ലു​ള്ള ഒ​രു ക​ലാ​പ്ര​ക​ട​ന​മാ​ണ്. ക​ല്യാ​ണം, ഉ​ത്സ​വം എ​ന്നി​വ​യോ​ട​നു​ബ​ന്ധി​ച്ച്​ ന​ട​ത്ത​പ്പെ​ടു​ന്ന ഒ​രു സാ​മൂ​ഹി​ക വി​നോ​ദം.

-പാ​വ​ക്ക​ഥ​ക​ളി
പാ​ല​ക്കാ​ട​ൻ പ്ര​ദേ​ശ​ങ്ങ​ളി​ൽ പ്ര​ചാ​ര​ത്തി​ലു​ള്ള ഒ​രു ദൃ​ശ്യ​ക​ല​യാ​ണി​ത്. പാ​ല​​ക്കാ​ട്​ ന​ഗ​ര​ത്തി​ന​ടു​ത്തു​ള്ള പു​ത്തി​പ്പു​ള്ളി ഗ്രാ​മ​ത്തി​ൽ ഇ​ത്​ ഇ​ന്നു​മു​ണ്ട്. പ​ഴ​നി​യി​ൽ​നി​ന്നു വ​ള​രെ വ​ർ​ഷ​ങ്ങ​ൾ​ക്കുമു​മ്പ്​ ഇ​വി​ടെ കു​ടി​യേ​റി​പ്പാ​ർ​ത്ത പൂ​പ്പ​ണ്ടാ​ര​ങ്ങ​ൾ എ​ന്ന ജാ​തി​ക്കാ​ർ കു​ത്ത​ക​യാ​യി ന​ട​ത്തി​വ​രു​ന്ന സാ​മൂ​ഹി​ക വി​നോ​ദ​ക​ല. ഉ​ൽ​പ​ത്തി​ക്കാ​ലം നി​ർ​ണ​യി​ക്കാ​ൻ പ്ര​യാ​സ​മാ​ണ്. ചെ​ണ്ട​യും ഇ​ല​ത്താ​ള​വു​മാ​ണ്​ വാ​ദ്യോ​പ​ക​ര​ണ​ങ്ങ​ൾ.

-പാ​ക്ക​നാ​ർ തു​ള്ള​ൽ
ആ​ല​പ്പു​ഴ, കൊ​ല്ലം ജി​ല്ല​ക​ളി​ൽ പ്ര​ച​രി​ക്ക​പ്പെ​ട്ടു​വ​രു​ന്ന ക​ല. സാം​ബ​വ സ​മു​ദാ​യ​ക്കാ​രു​ടെ അ​നു​ഷ്​​ഠാ​ന​പ​ര​മാ​യ ഒ​രു ക​ലാ​പ്ര​ക​ട​ന​മാ​ണി​ത്. പു​രു​ഷ​ന്മാ​ർ മാ​ത്രം പ​​െ​ങ്ക​ടു​ക്കു​ന്നു. ക​ല​യു​ടെ ഉ​ൽ​പ​ത്തി​ക്കാ​ലം അ​ജ്​​ഞാ​ത​മാ​ണ്. മ​ദ്ദ​ളം, ഉ​ടു​ക്ക്, കൈ​ത്താ​ളം, കി​ണ്ണ​ൻ എ​ന്നി​വ​യാ​ണ്​ വാ​ദ്യോ​പ​ക​ര​ണ​ങ്ങ​ൾ. 

-പ​ാന​പ്പാ​ട്ട്​
തി​രു​വി​താം​കൂ​ർ പ്ര​ദേ​ശ​ത്ത്​ പ്ര​ചാ​ര​ത്തി​ലു​ള്ള ക​ലാ​രൂ​പ​മാ​ണ്. വേ​ല​ന്മാ​ർ സ​കു​ടും​ബം പ​െ​ങ്ക​ടു​ക്കാ​റു​ള്ള അ​നു​ഷ്​​ഠാ​ന​പ​ര​മാ​യ ക​ല. ദേ​വീക്ഷേ​ത്ര​ത്തി​ൽ വ​ഴി​പാ​ട്​ എ​ന്ന നി​ല​യി​ലും ഇൗ ​ക​ല പ്ര​ദ​ർ​ശി​പ്പി​ക്കാ​റു​ണ്ട്. ചെ​ണ്ട​വാ​ദ്യ​ത്തോ​ടെ​യാ​ണ്​ പ്ര​ക​ട​നം.

-പൂ​തം​ക​ളി
മ​ല​പ്പു​റം ജി​ല്ല​യി​ൽ പൊ​ന്നാ​നി, തി​രൂ​ർ, പെ​രി​ന്ത​ൽ​മ​ണ്ണ താ​ലൂ​ക്കു​ക​ളി​ൽ പ്ര​ചാ​ര​ത്തി​ലു​ള്ള ക​ല. മ​ണ്ണാ​ന്മാ​ർ കൈ​കാ​ര്യം​ചെ​യ്യു​ന്ന ​പൗ​രാ​ണി​ക ക​ല​യാ​ണ്. ഉ​ൽ​പ​ത്തി​ക്കാ​ലം പ​റ​യാ​ൻ സാ​ധ്യ​മ​ല്ല. തു​ടിയാ​ണ് (ഒ​രു​ത​രം ചെ​ണ്ട​)​ വാ​ദ്യോ​പ​ക​ര​ണം.

-പൂ​ത​നും ത​ിറ​യും
പാ​ല​ക്കാ​ട്, മ​ല​പ്പു​റം ജി​ല്ല​ക​ളി​ലെ ദേ​വീ​ക്ഷേ​ത്ര​ങ്ങ​ളി​ൽ ആ​ഘോ​ഷാ​വ​സ​ര​ങ്ങ​ളി​ൽ ന​ട​ത്തി​വ​രു​ന്ന വേ​ഷ​പ്ര​ധാ​ന​വും അ​നു​ഷ്​ഠാ​ന​പ​ര​വു​മാ​യ നൃ​ത്ത​ക​ല. വ​ണ്ണാ​ന്മാ​ർ ഇൗ ​ക​ല കൈ​കാ​ര്യം​ചെ​യ്യു​ന്നു. ‘പ​റ’യും (ചെ​ണ്ട​യോ​ട്​ സാ​ദൃ​ശ്യ​മു​ള്ള​ത്)​ തു​ടിയും (ഉ​ടു​ക്കി​നോ​ട്​ സാ​ദൃ​ശ്യ​മു​ള്ള​ത്​) വാ​ദ്യ​ത്തി​ന്​ ഉ​പ​യോ​ഗി​ക്കു​ന്നു.

-പൂ​ച്ചാ​രി​ക്ക​ളി
മ​ല​പ്പു​റം ജി​ല്ല​യി​ൽ ഏ​റ​നാ​ട്​ താ​ലൂ​ക്കി​ൽ പ്ര​ച​രി​ക്കു​ന്ന ഒ​രു സാ​മൂ​ഹി​ക വി​നോ​ദം. ക​ണ​ക്ക സ​മു​ദാ​യ​ത്തി​ൽ​പെ​ട്ട സ്​​ത്രീ​ക​ളാ​ണ്​ ഇ​തി​ൽ പ​െ​ങ്ക​ടു​ക്കു​ന്ന​ത്. കാ​ല​പ്പ​ഴ​ക്ക​മു​ള്ള ഒ​രു ക​ലാ​രൂ​പ​മെ​ന്ന​ല്ലാ​തെ ഇ​തി​െ​ൻ​റ ഉ​ൽ​പ​ത്തി​യെ​ക്കു​റി​ച്ച്​ വി​വ​ര​ങ്ങ​ളൊ​ന്നു​മി​ല്ല. 

-പൂ​ര​ക്ക​ളി
കേ​ര​ള​ത്തി​െ​ൻ​റ വ​ട​ക്ക്​ ക​ണ്ണൂ​ർ ജി​ല്ല​യി​ൽ തു​ലോം പ്ര​ചാ​ര​മു​ള്ള നാ​ട​കീ​യ നൃ​ത്ത​ക​ല​യാ​ണിത്​. പ്ര​ധാ​ന​മാ​യും തി​യ്യ (ഇൗ​ഴ​വ) സ​മു​ദാ​യ​ക്കാ​രു​ടെ ക​ലാ​പ്ര​ക​ട​ന​മാ​ണ്. ശാ​ലി​യ​ർ, മ​ണി​യാ​ണി​മാ​ർ, ക​മ്മാ​ള​ർ, മു​ക്കു​വ​ർ എ​ന്നീ സ​മു​ദാ​യ​ക്കാ​രും പൂ​ര​ക്ക​ളി ന​ട​ത്താ​റു​ണ്ട്. ദേ​വീ​ക്ഷേ​ത്ര​ങ്ങ​ളി​ൽ അ​നു​ഷ്​​ഠാ​ന​പ​ര​മാ​യും സാ​മൂ​ഹി​ക വി​നോ​ദ​മാ​യും ന​ട​ത്തു​ന്നു. ഉ​ദ്ദേ​ശം ആ​യി​രം വ​ർ​ഷ​ത്തെ പ​ഴ​ക്ക​മു​ണ്ടെ​ന്ന്​ അ​വ​കാ​ശ​പ്പെ​ടു​ന്നു. വാ​ദ്യോ​പ​ക​ര​ണ​ങ്ങ​ൾ ഇ​ല്ലാ​തെ ക​ളി ന​ട​ത്താ​റു​ണ്ട്. എ​ന്നാ​ൽ ചെ​ണ്ട, പെ​രു​മ്പ​റ, ഇ​ല​ത്താ​ളം, ശം​ഖ്, നാ​ഗ​സ്വ​രം എ​ന്നി​വ ഉ​പ​യോ​ഗി​ച്ചും ക​ളി പ​തി​വു​ണ്ട്.

-മ​ല​യ​ൻ​കെ​ട്ട്​
ക​ണ്ണൂ​ർ ജി​ല്ല​യി​ൽ  മു​ഴു​ക്കെ പ്ര​ചാ​ര​ത്തി​ലു​ള്ള ക​ലാ​രൂ​പ​മാണ്​. മ​ല​യ സ​മു​ദാ​യ​ത്തി​ൽ​പെ​ട്ട​വ​രാ​ണ്​ ഇൗ ​ക​ല കൈ​കാ​ര്യം​ ചെ​യ്യു​ന്ന​ത്. തി​ക​ച്ചും അ​നു​ഷ്​​ഠാ​ന​പ​ര​മാ​ണി​ത്. ഇൗ ​ക​ല​ക്ക്​ 700 കൊ​ല്ല​ത്തെ പ​ഴ​ക്ക​മു​ണ്ടെ​ന്നും പ​റ​യു​ന്നു. ചെ​ണ്ട​യും ഇ​ല​ത്താ​ള​വു​മാ​ണ്​ പ്ര​ധാ​ന വാ​ദ്യോ​പ​ക​ര​ണ​ങ്ങ​ൾ.

-മ​ല​ക്ക​ളി
പാ​ല​ക്കാ​ട് ജി​ല്ല​യി​ൽ വ​ട​ക്കാ​ഞ്ചേ​രി​യി​ലെ ഋ​ഷി​നാ​ര​ദ​മം​ഗ​ലം ഗ്രാ​മ​ത്തി​ൽ നി​ല​വി​ലി​രി​ക്കു​ന്ന ഒ​രു സാ​മൂ​ഹി​ക വി​നോ​ദം. ന​മ്പൂ​തി​രി​മാ​രാ​ണ്​ ഇ​ത​വ​ത​രി​പ്പി​ക്കാ​റു​ള്ള​ത്. ഏ​ക​ദേ​ശം അ​റു​നൂ​റു കൊ​ല്ല​ത്തോ​ളം പ​ഴ​ക്ക​മു​ണ്ടെ​ന്ന്​ വി​ശ്വ​സി​ക്ക​പ്പെ​ടു​ന്നു. ര​ണ്ട്​ വ്യ​ത്യ​സ്​​ത ഭാ​ഗ​ങ്ങ​ൾ ഉ​ൾ​ക്കൊ​ണ്ട​താ​ണ്​ മ​ല​ക്ക​ളി. അ​ണു​പോ​ലും വ്യ​തി​ച​ലി​ക്കാ​തെ ആ​ചാ​രാ​നു​ഷ്​​ഠാ​ന​ങ്ങ​ളോ​ടു​കൂ​ടി​യ പ്രാ​ർ​ഥ​ന​യാ​ണ്​ ഒ​ന്ന്. മ​റ്റൊ​ന്ന്​ ഗ്രാ​മീ​ണ 
നാ​ട​ക​വും.

-ഭ​ഗ​വ​തി​പ്പാ​ട്ട്​
മ​ധ്യ​കേ​ര​ള​ത്തി​ൽ, ബ്രാ​ഹ്​​മ​ണ​ഗൃ​ഹ​ങ്ങ​ളി​ലും ദേ​വാ​ല​യ​ങ്ങ​ളി​ലും ന​ട​ത്ത​പ്പെ​ടു​ന്ന ഒ​രു ദൃ​ശ്യ​ക​ലാ പ്ര​ക​ട​നം. തൃ​ശൂ​ർ ജി​ല്ല​യി​ലെ ത​ല​പ്പ​ള്ളി താ​ലൂ​ക്കി​ലു​ള്ള ചെ​റു​തു​രു​ത്തി ഗ്രാ​മ​ത്തി​ൽ പു​തു​ശ്ശേ​രി ദേ​ശ​ത്ത്​ കോ​ഴി​മാ​മ്പ​റ​മ്പ്​ ക്ഷേ​ത്ര​ത്തി​ൽ ഇ​ന്നും ന​ട​ന്നു​പോ​രു​ന്നു. കു​റു​പ്പ​ന്മാ​രാ​ണ്​ അ​നു​ഷ്​​ഠാ​ന​പ​ര​മാ​യ ഇൗ ​ക​ല​യു​ടെ പ്ര​യോ​ക്​​താ​ക്ക​ൾ. പ​ന്ത​ളം, കൊ​ടു​ങ്ങ​ല്ലൂ​ർ, ഇ​ട​പ്പാ​ൾ, കാ​യം​കു​ളം എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ചു​വ​രു​ന്ന ഒ​രു ക​ലാ​രൂ​പ​മാ​ണി​ത്. പു​ല​യജാ​തി​ക്കാ​രാ​ണ്​ ഇൗ ​അ​നു​ഷ്​​ഠാ​ന​പ​ര​മാ​യ ക​ലാ​രൂ​പം അ​വ​ത​രി​പ്പി​ക്കാ​റു​ള്ള​ത്. ഇൗ ​ക​ല​യു​ടെ ഉ​ൽ​പ​ത്തി​ക്കാ​ലം അ​ജ്​​ഞാ​ത​മാ​ണ്. 

-മ​ല​വേ​ട്ടു​വ​ർ നൃ​ത്തം
ആ​ല​പ്പു​ഴ ജി​ല്ല​യി​ൽ പൊ​തു​വെ പ്ര​ച​രി​ക്ക​പ്പെ​ടു​ന്നു. പ​റ​യ​ർ, വേ​ട്ടു​വ​ർ തു​ട​ങ്ങി​യ പ​ട്ടി​ക​ജാ​തി​ക്കാ​രു​ടെ ഇ​ട​യി​ൽ പ്ര​ച​രി​ക്ക​പ്പെ​ടു​ന്ന ഒ​രു ദൃ​ശ്യ​ക​ലാ​രൂ​പം. സാ​മൂ​ഹി​ക വി​നോ​ദ​മാ​ണിത്​. വ​ള​രെ​ക്കാ​ലം മു​മ്പു​മു​ത​ൽ​ക്കേ പ്ര​ചാ​ര​ത്തി​ലു​ള്ള​താ​ണെ​ന്ന​ല്ലാ​തെ ഉ​ൽ​പ​ത്തി​ക്കാ​ലം കൃ​ത്യ​മാ​യി നി​ർ​ണ​യി​ക്ക​പ്പെ​ട്ടി​ട്ടി​ല്ല. ചെ​ണ്ട​യാ​ണ്​ പ്രാ​ചീ​ന കാ​ലം മു​ത​ൽ​ക്ക്​ വാ​ദ്യോ​പ​ക​ര​ണ​മാ​യി ഉ​പ​യോ​ഗി​ച്ചു​വ​രു​ന്ന​ത്. അ​ടു​ത്ത​കാ​ല​ത്താ​യി ഹാ​ർ​മോ​ണി​യം, ത​ബ​ല എ​ന്നി​വ​യും ഉ​പ​യോ​ഗി​ച്ചു​വ​രു​ന്നു.

-മ​ണ്ണാ​ൻ​കൂ​ത്ത്
ഉ​ത്ത​ര​ കേ​ര​ള​ത്തി​ൽ ക​ണ്ണൂ​ർ ജി​ല്ല​യി​ൽ പ്ര​ചാ​ര​ത്തി​ലു​ള്ള ദൃ​ശ്യ​ക​ല​യാ​ണ്​ മ​ണ്ണാ​ൻ​കൂ​ത്ത്. പ​ങ്ങ​ടം (ക​ണ്ടോ​ത്ത്​^​പ​യ്യ​ന്നൂ​ർ) ക്ഷേ​ത്ര​ത്തി​ലെ ഉ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച്​ ഇൗ ​ക​ല പ്ര​ദ​ർ​ശി​പ്പി​ക്കാ​റു​ണ്ട്. അ​നു​ഷ്​​ഠാ​ന​പ​ര​മാ​യ ഇൗ ​ക​ല  മ​ണ്ണാ​ന്മാ​ർ കൈ​കാ​ര്യം​ചെ​യ്യു​ന്നു.  ചെ​ണ്ട​യും കൈ​മ​ണി​യു​മാ​ണ്​ വാ​ദ്യോ​പ​ക​ര​ണ​ങ്ങ​ൾ.

-പൊ​റാ​ട്ടു​ക​ളി (പൊ​റാ​ട്ടു​നാ​ട​കം)
തൃ​ശൂ​ർ ജി​ല്ല​യി​ൽ ത​ല​പ്പി​ള്ളി താ​ലൂ​ക്കി​ലും പാ​ല​ക്കാ​ട്​ ജി​ല്ല​യി​ൽ ചി​റ്റൂ​ർ, പാ​ല​ക്കാ​ട്, ആ​ല​ത്തൂ​ർ എ​ന്നീ താ​ലൂ​ക്കു​ക​ളി​ലും പ്ര​ചാ​ര​ത്തി​ലു​ള്ള ക​ല. സാ​മൂ​ഹി​ക വി​നോ​ദ​മാ​യ ഇൗ ​ക​ല പാ​ണ​സ​മു​ദാ​യ​ക്കാ​ർ കൈ​കാ​ര്യം ​ചെ​യ്യു​ന്നു. ചെ​ണ്ട, മ​ദ്ദ​ളം, ഇ​ല​ത്താ​ളം, ഹാ​ർ​മോ​ണി​യം എ​ന്നീ വാ​ദ്യോ​പ​ക​ര​ണ​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കും.