പഠനമുറി
കഥയിറങ്ങി വന്നവർ...
  • അ​സ്​​ന ഇ​ള​യ​ട​ത്ത്​
  • 02:45 PM
  • 15/05/2019

ചെ​ന്നാ​യ്​​ക്കൂ​ട്ട​ം വ​ള​ർ​ത്തി​യ മൗ​ഗ്ലി, വി​ജ​ന​മാ​യ ദ്വീ​പി​ൽ 28 വ​ർ​ഷം ഒ​റ്റ​ക്കു​ ക​ഴി​ഞ്ഞ റോ​ബി​ൻ​സ​ൺ ക്രൂ​സോ, മോ​ണ്ടി ക്രി​സ്​​റ്റോ ദ്വീ​പി​ലെ നി​ധി​വേ​ട്ട​യാ​ടി​യ എ​ഡ്​​മ​ണ്ട്​ ഡാ​ൻ​റി​സ്, ​റൊ​ട്ടി​ക്ക​ഷ​​ണം മോ​ഷ്​​ടി​ച്ച​തി​ന്​ 19 വ​ർ​ഷ​ത്തെ ക​ഠി​ന​മാ​യ ജ​യി​ൽ​ശി​ക്ഷ അ​നു​ഭ​വി​ച്ച ജീ​ൻ വാ​ൽ​ജീൻ, വാ​യ​ന​യി​ൽ ഹ​രം​കൊ​ണ്ട്​ ത​െ​ൻ​റ ജീ​വി​തം അ​ടി​മു​ടി മാ​റ്റി​യ ഡോ​ൺ ക്വി​ക്​​സോ​ട്ട്... ഇ​ങ്ങ​നെ നീ​ളു​ന്നു വി​ശ്വ​സാ​ഹി​ത്യ​ത്തി​ലെ ക​ഥാ​പാ​ത്ര​ങ്ങ​ൾ. പ്ര​ശ​സ്​​തി​യി​ൽ എ​ഴു​ത്തു​കാ​രെ​യും മ​റി​ക​ട​ന്ന കാ​ലാ​തീ​ത​രാ​യ ക​ഥാ​പാ​ത്ര​ങ്ങ​ളെ​ക്കു​റി​ച്ചും അ​വ​രു​ടെ ക​ഥ​ക​ളെ​ക്കു​റി​ച്ചു​മാ​ണ്​ ഈ ​ല​ക്കം വെ​ളി​ച്ചം പറഞ്ഞുതരുന്ന​ത്. ഇതുവരെ വായിക്കാത്ത കൂ​ട്ടു​കാ​ർ ഈ ​പു​സ്​​ത​ക​ങ്ങ​ൾ ഒാർത്തിരിക്കു​മല്ലോ?. 

ഇ​യാ​ഗോ
വി​ല്യം ഷേ​ക്​​സ്​​പി​യ​ർ സൃ​ഷ്​​ടി​ച്ച തി​ക​ഞ്ഞ ദു​ഷ്​​ടക​ഥാ​പാ​ത്ര​മാ​ണ്​ ഇ​യാ​ഗോ. ഷേ​ക്​​സ്​​പി​യ​റു​ടെ ഒ​ഥ​ല്ലോ നാ​ട​ക​ത്തി​ലാ​ണ്​ ഇ​യാ​ഗോ​യെ നാം ​പ​രി​ച​യ​പ്പെ​ടു​ന്ന​ത്. ലോ​ക സാ​ഹി​ത്യ​ത്തി​ലെ ശ്ര​ദ്ധേ​യ​നാ​യ വി​ല്ല​നാ​ണ്​ ഇ​യാ​ഗോ. മ​റ്റു​ള്ള​വ​രു​ടെ ദൗ​ർബ​ല്യ​ങ്ങ​ൾ തി​രി​ച്ച​റി​ഞ്ഞ്​ ത​ന്ത്ര​ങ്ങ​ൾ മെ​ന​യു​ന്ന കു​ശാ​ഗ്രബു​ദ്ധി​യാ​ണ്​ ഇ​യാ​ൾക്ക്​.

ഈ​ഡി​പ്പ​സ്​
ലോ​ക​ത്തി​ലെ ഏ​റ്റ​വും ശ​പി​ക്ക​പ്പെ​ട്ട മ​നു​ഷ്യ​ൻ. സ്വ​യ​മ​റി​യാ​തെ പി​താ​വി​നെ (ലാ​യൂ​സ്) വ​ധി​ക്കു​ക​യും മാ​താ​വി​നെ (ജെ​ക്കാ​സ്​​റ്റ) വി​വാ​ഹം ക​ഴി​ക്കു​ക​യും ചെ​യ്​​ത ഹ​ത​ഭാ​ഗ്യ​ൻ. പി​ന്നീ​ട്​ സ​ത്യം തി​രി​ച്ച​റി​ഞ്ഞ അ​ദ്ദേ​ഹം സ്വ​യം ക​ണ്ണു​ക​ൾ കു​ത്തി​പ്പൊ​ട്ടി​ച്ചു. കാ​ഴ്​​ച​ശ​ക്​​തി ന​ഷ്​​ട​പ്പെ​ട്ട അ​ദ്ദേ​ഹ​ത്തി​ന്​ അ​വ​സാ​ന നാ​ളു​ക​ളി​ൽ താ​ങ്ങാ​യ​ത്​ ആ​ൻ​റി​ഗ​ണി എ​ന്ന പു​ത്രി മാ​ത്ര​മാ​യി​രു​ന്നു. ഗ്രീ​ക്​ പു​രാ​ണ ക​ഥാ​പാ​ത്ര​മാ​യ ഈ​ഡി​പ്പ​സി​െ​ൻ​റ ക​ഥ ട്രാ​ജ​ഡി​യാ​യി എ​ഴു​തി​യ ഗ്രീ​ക്​നാ​ട​ക​കൃ​ത്താ​ണ്​ സോ​ഫോ​ക്ലി​സ്.  

ഷെ​ർ​ല​ക്​ ഹോം​സ്​
കു​റ്റാ​ന്വേ​ഷ​ക​രെ​യും കു​റ്റാ​ന്വേ​ഷ​ണ സ​​മ്പ്രദാ​യ​ത്തെ​യും സ്വാ​ധീ​നി​ച്ച ക​ഥാ​പാ​ത്രം. ഹോം​സ്​ യ​ഥാ​ർ​ഥ കു​റ്റാ​ന്വേ​ഷ​ക​നാ​ണെ​ന്ന്​ ഒ​​ട്ടേ​റെ വാ​യ​ന​ക്കാ​ർ വി​ശ്വ​സി​ച്ചു. കു​റ്റാ​ന്വേ​ഷ​ണ​ങ്ങൾ വി​ശ​ക​ല​നംചെ​യ്യു​ന്ന ഷെ​ർ​ല​ക്​ ഹോം​സി​െ​ൻ​റ രീ​തി പി​ന്നീ​ട്​ യ​ഥാ​ർ​ഥ കു​റ്റാ​ന്വേ​ഷ​ണ​ത്തി​െ​ൻ​റ ഭാ​ഗ​മാ​യി. 1859ൽ ​സ്​​കോ​ട്ട്​​ല​ൻ​ഡി​ൽ ജ​നി​ച്ച ആ​ർ​തർ കോ​ന​ൻ ഡേ​ായ്​​ൽ 1891ലാ​ണ്​ ഷെ​ർ​ല​ക്​ ഹോം​സ്​ ക​ഥ​ക​ൾ പ​ര​മ്പ​ര​യാ​യി ആ​രം​ഭി​ച്ച​ത്. ‘ഹോം​സ്​’ മ​രി​ച്ച​താ​യി ഒ​രു ക​ഥ​യി​ലൂ​ടെ പ്ര​ഖ്യാ​പി​ച്ചെ​ങ്കി​ലും വാ​യ​ന​ക്കാ​രു​ടെ നി​ർ​ബ​ന്ധ​ത്തി​ന്​ വ​ഴ​ങ്ങി ഹോം​സി​നെ എ​ഴു​ത്തു​കാ​രൻ ജീ​വി​പ്പി​ച്ചു.

ടോം ​സോ​യ​ർ
‘Monday Morning Syndrom​’ എ​ന്ന​ത്​ തി​ങ്ക​ളാ​ഴ്​​ച​യെ ഇ​ഷ്​​ട​മി​ല്ലാ​ത്ത എ​ല്ലാ സ്​​കൂ​ൾകു​ട്ടി​ക​ളു​ടെ​യും പൊ​തു​വി​കാ​ര​മാ​ണ്. തി​ങ്ക​ളാ​ഴ്​​ച രാ​വി​ലെ പ​തി​വാ​യി വ​യ​റു​വേ​ദ​ന വ​രു​ന്ന 12കാ​ര​നാ​ണ്​ ടോം ​സോ​യ​ർ.  കു​ട്ടി​ക​ൾ​ക്ക്​ ത​ങ്ങ​ളു​ടെ​യും മു​തി​ർ​ന്ന​വ​ർ​ക്ക്​ അ​വ​രു​ടെ കു​ട്ടി​ക്കാ​ല​ത്തെ​യും കാ​ണാ​വു​ന്ന ക​ണ്ണാ​ടി​യാ​ണ്​ ടോം ​സോ​യ​ർ. അ​മേ​രി​ക്ക​ൻ സാ​ഹി​ത്യ​കാ​ര​നാ​യ Mark Twain ആ​ണ്​ ടോം ​സോ​യ​റി​െ​ൻ​റ സ്ര​ഷ്​​ടാ​വ്. 

മൊ​ബി​ഡി​ക്​
മൊ​ബി​ഡിക്​​ എ​ന്ന ക​ഥാ​പാ​ത്രം ഒ​രു വെ​ള്ള​ത്തി​മിം​ഗ​ല​മാ​ണ്. ഭ​യാ​ന​ക​മാ​യ ക്രൗ​ര്യ​ത്തോ​ടെ അ​ത്​ വേ​ട്ട​ക്ക​പ്പ​ലു​ക​ളെ ആ​ക്ര​മി​ക്കു​ന്നു. ത​െ​ൻ​റ കാ​ൽ മൊബി​ഡി​ക്​ ക​ടി​ച്ചെ​ടു​ത്ത​തി​നാ​ൽ തി​മിം​ഗ​ലാ​സ്​​ഥി​കൊ​ണ്ടു​ള്ള ഒ​റ്റ​ക്കാ​ലു​മാ​യി ജീ​വി​ക്കു​ക​യാ​ണ്​ അ​ഹാ​ബ്​ എ​ന്ന ക​പ്പി​ത്താ​ൻ. മൊബി​ഡി​ക്കും അ​ഹാ​ബും ത​മ്മി​ലു​ള്ള പോ​രാ​ട്ട​മാ​ണ്​ മൊബി​ഡി​ക്​ എ​ന്ന നോ​വ​ലി​ലെ പ്ര​മേ​യം. അ​മേ​രി​ക്ക​ക്കാരനായ ഹെ​ർ​മ​ൻ മെ​ർ​വി​നാ​ണ്​ നോ​വ​ലിസ്​​റ്റ്.   


ഡോ​ൺ ക്വി​ക്​​സോ​ട്ട്​
യ​ക്ഷി​ക്ക​ഥ​ക​ളും വീ​ര​സാ​ഹ​സി​ക ക​ഥ​ക​ളും വാ​യി​ക്കാ​ൻ കു​ട്ടി​ക്കാ​ല​ത്തേ താ​ൽ​പ​ര്യം കാ​ണി​ച്ച ആ​ളാ​ണ്​ ഡോ​ൺ ക്വി​ക്​​സോ​ട്ട്. ത​െ​ൻ​റ കൃ​ഷി​സ്​​ഥ​ല​ത്തി​െ​ൻ​റ ഒ​രു ഭാ​ഗം വി​റ്റുപോ​ലും അ​യാ​ൾ പു​സ്​​ത​കം വാ​ങ്ങി. വീ​ര​സാ​ഹ​സി​ക ക​ഥ​ക​ളി​ൽ മു​ഴു​കി​യ ഇ​യാ​ൾ​ക്ക്​ താ​ൻ വാ​യി​ച്ച പു​സ്​​ത​ക​ങ്ങ​ളി​ൽ പ​രി​ച​യ​പ്പെ​ട്ട​വ​രെ​പ്പോ​ലെ വീ​ര​നാ​യക​നാ​കണം എ​ന്ന ഒ​രൊ​റ്റ ചി​ന്ത മാ​ത്ര​മാ​യി പി​ന്നീ​ട്. േഡാ​ൺ ക്വി​ക്​സോ​ട്ടി​െ​ൻ​റ ‘പോ​രാ​ട്ട​ങ്ങ​ൾ’ ര​സ​ക​ര​മാ​യി നോ​വ​ലി​സ്​​റ്റ്​ ആ​ഖ്യാ​നം ചെ​യ്യു​ന്നു. സ്​​പാ​നി​ഷ്​ നോ​വ​ലി​സ്​​റ്റും ക​വി​യും നാ​ട​ക​കൃ​ത്തു​മാ​യ വി​ഖേ​ൽ ദെ ​സെ​ർ​വാ​ന്ത​സ്​ സാ​വെ​ദ്ര​യാ​ണ്​ നോ​വ​ലി​െ​ൻ​റ ര​ച​യി​താ​വ്. 

ക്ലി​യോ​പാ​ട്ര
ക്രി​സ്​​തു​വി​നുമു​മ്പ്​ 51 മു​ത​ൽ 30  വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ ഈ​ജി​പ്​​തി​െ​ൻ​റ ഭ​ര​ണാ​ധി​കാ​രി​യാ​യി​രു​ന്നു ക്ലി​യോ​പാ​ട്ര. അ​ധി​കാ​രം ന​ഷ്​​ട​പ്പെ​ട്ട ജൂ​ലി​യ​സ്​ സീ​സ​റി​നെ സ്വാധീനിച്ച്​ ഈ​ജി​പ്​​തി​െ​ൻ​റ സിം​ഹാ​സ​നം തി​രി​ച്ചു​പി​ടി​ക്കാ​ൻ ക്ലി​യോ​പാ​ട്ര​ക്ക്​ ക​ഴി​ഞ്ഞു. പി​ന്നീ​ട്​ ഈ​ജി​പ്​​തി​െ​ൻ​റ ഭാ​വി മാ​ർ​ക്​ ആ​ൻ​റ​ണി​യു​ടെ കൈ​യി​ലാ​ണെ​ന്ന്​ മ​ന​സ്സി​ലാ​ക്കി​യ ആ ​ത​ന്ത്ര​ശാ​ലി​നി അ​ദ്ദേ​ഹ​ത്തെ​​യും വ​രുതി​യി​ലാ​ക്കി. ഷേ​ക്​​സ്​പി​യ​റി​െൻ​റ ആ​ൻ​റ​ണി​ ആൻഡ്​ ക്ലി​യോ​പാ​ട്ര, ജോ​ർ​ജ്​ ബ​ർ​ണാ​ഡ്​​ഷാ​യു​ടെ സീ​സ​ർ ആ​ൻ​ഡ്​ ക്ലി​യോ​പാ​ട്ര തു​ട​ങ്ങി​യവ വി​ശ്വ​സാ​ഹി​ത്യ​ത്തി​ലെ ര​ച​ന​ക​ളാ​ണ്. 

അ​ന്ന ക​രെ​നീ​ന
വി​ശ്വ​സാ​ഹി​ത്യ​ത്തി​ലെ ഏ​റ്റ​വും ശ​ക്​​ത​മാ​യ സ്​​ത്രീ​ക​ഥാ​പാ​ത്ര​ങ്ങ​ളി​ലൊ​ന്നാ​ണ്​ അ​ന്ന ​ക​രെ​നീ​ന. വി​വാ​ഹി​ത​യും അ​മ്മ​യു​മാ​യ അ​ന്ന എ​ന്ന യു​വ​തി​യു​ടെ ദു​ര​ന്ത​ക​ഥ​യാ​ണ്​ അ​ന്ന ക​രെ​നീ​ന എ​ന്ന നോ​വ​ൽ. ലോ​ക​പ്ര​ശ​സ്​​ത സാ​ഹി​ത്യ​കാ​ര​ൻ ലി​യോ ടോ​ൾ​സ്​​റ്റോ​യി​യു​ടെ ശ്ര​ദ്ധേ​യ​മാ​യ നോ​വ​ലാ​ണ്​ ഇ​ത്.  

ജീ​ൻ​ വാ​ൽ​ജീ​ൻ
ഴാ​ങ്​ വാ​ൽ​ഴാ​ങ്​ എ​ന്ന്​ ഫ്ര​ഞ്ച്​ ഉ​ച്ചാ​ര​ണ​മു​ള്ള ജീ​ൻ വാ​ൽ​ജീൻ വി​ശ്വ​സാ​ഹി​ത്യ​ത്തി​ലെ അ​ന​ശ്വ​ര ക​ഥാ​പാ​ത്ര​ങ്ങ​ളി​ലൊ​രാ​ളാ​ണ്. കു​ട്ടി​ക്കാ​ല​ത്തേ അ​ച്ഛ​ന​മ്മ​മാ​ർ ന​ഷ്​​ട​പ്പെ​ട്ട ജീ​ൻ​ വാ​ൽ​ജീ​ൻ ത​െ​ൻ​റ സ​ഹോ​ദ​രി​യു​ടെ​യും അ​വ​രു​ടെ ഏഴു മ​ക്ക​ളു​ടെ​യും സം​ര​ക്ഷ​ക​നാ​യി. വി​ശ​ന്നു​വ​ല​ഞ്ഞ പി​ഞ്ചു​കു​ട്ടി​ക​ളു​ടെ ദ​യ​നീ​യ മു​ഖം ക​ണ്ട്​ സ​ഹി​ക്ക​വ​യ്യാ​തെ അ​യാ​ൾ റൊ​ട്ടി​ക്ക​ട​യി​ൽ​നി​ന്ന്​ ഒ​രു റൊ​ട്ടി വ​ലി​ച്ചെ​ടു​ത്ത്​ ഓ​ടു​ക​യാ​ണ്. എ​ന്നാ​ൽ, തൊ​ണ്ടി​യോ​ടെ പി​ടി​ക്ക​പ്പെ​ട്ട്​ ജീ​ൻ വാ​ൽ​ജീ​ൻ ജ​യി​ലി​ലാ​യി. ജ​യി​ലി​ൽനി​ന്നി​റ​ങ്ങി​യ ജീ​ൻ​ വാ​ൽ​ജീ​ൻ പല പേ​രു​ക​ളി​ൽ പി​ന്നീ​ട്​ ജീ​വി​ക്കു​ക​യാ​ണ്. ഫ്ര​ഞ്ച്​ മ​ഹാ​ക​വി​യും നോ​വ​ലി​സ്​​റ്റു​മാ​യ വി​ക്​​ട​ർ ഹ്യൂ​ഗോ​യു​ടെ ലെ മി​സെ​റാ​ബ്​ എ​ന്ന നോ​വ​ലി​ലെ നാ​യ​ക​നാ​ണ്​​ ഴാ​ങ്​ വാൽ​ഴാ​ങ്. 

റോ​ബി​ൻ​സ​ൺ  ക്രൂ​സോ
സാ​ഹ​സി​ക​ത​യും ഏ​കാ​ന്ത​ത​യും അ​തി​ജീ​വ​ന​വും ഒ​രു​മി​ക്കു​ന്ന നോ​വ​ലാ​ണ്​ റോ​ബി​ൻ​സ​ൺ  ക്രൂസോ. പ്ര​ശ​സ്​​ത ഇം​ഗ്ലീ​ഷ്​ നോ​വ​ലി​സ്​​റ്റാ​യ ഡാ​നി​യേ​ൽ ഡെഫോ​യാ​ണ്​ ര​ച​യി​താ​വ്. The Life and strange and surprising Adventures of Robinson Crusoeu എ​ന്നാ​ണ്​ നോ​വ​ലി​െ​ൻ​റ മു​ഴു​വ​ൻ പേ​ര്. വി​ജ​ന​മാ​യ ഒ​രു ദ്വീ​പി​ൽ 28 വ​ർ​ഷം ഒ​റ്റ​ക്കു​ ക​ഴി​ഞ്ഞ ക്രൂ​സോ​യു​ടെ വി​ചി​ത്ര​മാ​യ അ​നു​ഭ​വ​ങ്ങ​ൾ ലോ​ക സാ​ഹി​ത്യ​ത്തി​ലെത​ന്നെ വേ​റി​ട്ട ഒ​ന്നാ​ണ്. സാ​ഹ​സി​ക​നാ​യ നാ​വി​ക​നാ​വാ​ൻ ആ​ഗ്ര​ഹി​ച്ച ക്രൂ​സോ 19ാം വ​യ​സ്സി​ൽ വീ​ടു​വി​ട്ടി​റ​ങ്ങി. ക​പ്പ​ൽ ത​ക​ർ​ന്ന്​ തെ​ക്കെ അ​മേ​രി​ക്ക​ക്ക്​ അ​പ്പു​റ​മു​ള്ള മ​നു​ഷ്യ​വാ​സ​മി​ല്ലാ​ത്ത ഒ​രു ദ്വീ​പി​ൽ അ​ക​പ്പെ​ട്ടു. 28 വ​ർ​ഷം രണ്ടു മാ​സം 19 ദി​വ​സം ക്രൂ​സോ ആ ​ദ്വീ​പി​ൽ ക​ഴി​യേ​ണ്ടി​വ​ന്നു. അ​വി​ടെ​യെ​ത്തി​യ ഒ​രു ക​പ്പ​ലി​ൽ ക്രൂ​സോ ഇം​ഗ്ല​ണ്ടി​ലേ​ക്കു മ​ട​ങ്ങു​ന്നു. ഈ ​നോ​വ​ലി​െ​ൻ​റ  ധാ​രാ​ളം വി​വ​ർ​ത്ത​ന​ങ്ങ​ൾ മ​ല​യാ​ള​ത്തി​ലുണ്ട്. സി.​വി. രാ​മ​ൻ​പി​ള്ള​യു​ടെ വി​വ​ർ​ത്ത​നം ‘സ്വാ​​ശ്രയ​ശ​ക്​​തി’ എ​ന്ന​ പേ​രി​ൽ 1918ൽ ​സം​ഗൃഹീ​ത പു​ന​രാ​ഖ്യാ​ന​മാ​യി പ്ര​സി​ദ്ധീ​ക​രി​ച്ചു. 

ആ​ലീസ്​
ആ​ലീ​സി​െ​ൻ​റയും അ​ത്ഭു​ത​ലോ​ക​ത്തി​െൻറയും ക​ഥ പ​റ​യു​ന്ന​ത്​ ഫാ​ൻ​റ​സി സാ​ഹി​ത്യ​ത്തി​ലും ബാ​ല​സാ​ഹി​ത്യ​ത്തി​ലും ശ്ര​ദ്ധി​ക്ക​പ്പെ​ട്ട ലൂ​യി​സ്​ കാ​ര​ൾ ആ​ണ്. യ​ഥാ​ർ​ഥ പേ​ര്​ ചാ​ൾ​സ്​ ലു​ഡ്​​വി​ജ്​ ഡോ​ഡ്​​സ​ൻ എ​ന്നാ​ണ്. ത​ന്നോ​ടൊ​പ്പം ക​ളി​ക്കാ​തെ പു​സ്​​ത​ക​വാ​യ​ന​യി​ൽ മു​ഴു​കി​യ ചേ​ച്ചി​യെ നോ​ക്കി ത​ടാ​കതീ​ര​ത്തി​രു​ന്ന്​ അ​സ്വ​സ്​​ഥ​യാ​കു​ന്ന ഏ​ഴു​വ​യ​സ്സു​കാ​രി​യാ​ണ്​ ആ​ലീ​സ്. പെ​​ട്ടെ​ന്ന്​ അ​തു​വ​ഴി ക​ട​ന്നു​പോ​യ ഒ​രു വെ​ള്ള​മു​യ​ലി​നെ അ​വ​ൾ ശ്ര​ദ്ധി​ക്കു​ന്നു. ആ ​മു​യ​ലി​നെ പി​ന്തു​ട​ർ​ന്ന ആ​ലീ​സ്​ ചെ​ന്നെ​ത്തു​ന്ന​ത്​ ഒ​രു അ​ത്ഭു​ത​ലോ​ക​ത്താ​ണ്. 

മോ​ണ്ടി ക്രി​സ്​​റ്റോ പ്ര​ഭു
ഫ്രാ​ൻ​സി​ൽ നെ​പ്പോ​ളി​യ​നും രാ​ജ​പ​ക്ഷ​വും ത​മ്മി​ൽ അ​ധി​കാ​രമ​ത്സ​രം ന​ട​ക്കു​ന്ന കാ​ലം. നെ​പ്പോ​ളി​യ​ന്​ ക​ത്ത്​ കൊ​ണ്ടു​വ​ന്നു എ​ന്ന കു​റ്റം ചു​മ​ത്തി സു​ഹൃ​ത്തു​ക്ക​ൾ എ​ഡ്​​മ​ണ്ട്​ ഡാ​ൻ​റി​സ്​ എ​ന്ന സ​മ​ർ​ഥ​നാ​യ നാ​വി​ക​നെ ച​തി​ച്ച്​ ജ​യി​ലി​ലാ​ക്കു​ന്നു. 16 വ​ർ​ഷം ത​ട​വ്​ അ​നു​ഭ​വി​ച്ച ഡാ​ൻ​റി​സ്​ അ​വി​ടെ​വെ​ച്ച്​ ഫാ​രി​യ എ​ന്ന വൃ​ദ്ധ പു​രോ​ഹി​ത​നെ പ​രി​ച​യ​പ്പെ​ടു​ന്നു. മോ​ണ്ടി ക്രി​സ്​​റ്റോ എ​ന്ന ദ്വീ​പി​ൽ ഒ​ളി​പ്പി​ച്ചു​വെ​ച്ച നി​ധി​യെ​ക്കു​റി​ച്ചും അ​വ ക​ണ്ടെ​ത്താ​നു​ള്ള വ​ഴി​യും ഫാ​രി​യ ഡാ​ൻ​റി​സിന്​​​ പ​റ​ഞ്ഞു​കൊ​ടു​ത്തു. ഫാ​രി​യ മ​രി​ച്ച​പ്പോ​ൾ ആ ​ശ​വ​മ​ട​ക്കി​യ ചാ​ക്കി​ൽ ക​യ​റി​ക്കൂ​ടി ഡാ​ൻ​റി​സ്​ ര​ക്ഷ​പ്പെ​ടു​ന്നു. മോ​ണ്ടി ക്രി​സ്​​റ്റോ ദ്വീ​പി​ലെ നി​ധി സ്വ​ന്ത​മാ​ക്കി​യ ഡാ​ൻ​റി​സ്​ മോ​ണ്ടി ക്രി​സ്​​റ്റോ പ്ര​ഭു എ​ന്ന പേ​രി​ൽ പാ​രിസി​ൽ തി​രി​ച്ചെ​ത്തു​ന്നു. കോ​ടീ​ശ്വ​ര​നാ​യി തി​രി​ച്ചെ​ത്തി ത​െ​ൻ​റ ശ​ത്രു​ക്ക​ൾ​ക്ക്​ ഒ​ന്നൊ​ന്നാ​യി അ​വ​രു​ടെ ആ​ത്മനാ​ശ​ത്തി​ലേ​ക്ക്​ വ​ഴി​യൊ​രു​ക്കി, പ്ര​തി​കാ​രം നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു ഡാ​ൻ​റി​സ്. ഫ്ര​ഞ്ച്​ നോ​വ​ലി​സ്​​റ്റും നാ​ട​ക​കൃ​ത്തു​മാ​യ അ​ല​ക്​​സാ​ണ്ട​ർ ഡ്യൂ​മ​യാ​ണ്​ ‘മോ​ണ്ടി ക്രി​സ്​​റ്റോ പ്ര​ഭു’ എ​ന്ന നോ​വ​ൽ ര​ചി​ച്ച​ത്. 

ഒ​ലി​വ​ർ
അ​ച്ഛ​നാ​രെ​ന്ന​റി​യാ​തെ അ​നാ​ഥാ​ല​യ​ത്തി​ൽ പി​റ​ന്നു​വീ​ണ കു​ട്ടി. പ്ര​സ​വ​സ​മ​യ​ത്ത്​ അ​മ്മ​യും മ​രി​ച്ചു. അ​നാ​ഥാ​ല​യ ന​ട​ത്തി​പ്പു​കാ​രു​ടെ  പീ​ഡ​ന​ത്തി​ൽ​നി​ന്ന്​ ര​ക്ഷ​പ്പെ​ടാ​ൻ ഒ​ളി​ച്ചോ​ട്ടം. ചെ​ന്നു​പെ​ട്ട​താ​വ​​ട്ടെ, ക​ള്ള​ന്മാ​രു​ടെ സം​ഘ​ത്തി​ലും. കൊ​ടുംകു​റ്റ​വാ​ളി​യാ​യ ഫാ​ഗി​ൻ കു​ട്ടി​ക​ളെ ഉ​പ​യോ​ഗി​ച്ചാ​ണ്​ മോ​ഷ​ണം ന​ട​ത്തു​ന്ന​ത്. ബ്രൗ​ൺലോ എ​ന്ന മാ​ന്യ​നാ​ണ്​ ഒ​ലി​വ​റെ ര​ക്ഷി​ക്കു​ന്ന​ത്. ബ്രൗ​​ൺ​ലോ​യു​ടെ ശ്ര​മ​ത്തി​ലൂ​ടെ​യാ​ണ്​ ഒ​ലി​വ​റു​ടെ അ​ച്ഛ​ന​മ്മ​മാ​രെ തി​രി​ച്ച​റി​യാ​ൻ ക​ഴി​യു​ന്ന​ത്. ബാ​ല​വേ​ല​യു​ടെ​യും ശി​ശു​പീ​ഡ​ന​ത്തി​െ​ൻ​റ​യും നേ​ർ​ക്കാ​ഴ്​​ച​ക​ളാ​ണ്​ ഒ​ലി​വ​ർ ട്വി​സ്​​റ്റി​ലൂ​ടെ വ​ര​ച്ചു​കാ​ട്ടു​ന്ന​ത്. ചാ​ൾ​സ്​ ഡി​ക്ക​ൻ​സാ​ണ്​ നോ​വ​ലി​സ്​​റ്റ്.  

മൗ​ഗ്ലി
ഉ​ത്ത​രേ​ന്ത്യ​യി​ലെ ഉ​ൾ​ക്കാ​ടു​ക​ളി​ലെ മാം​സ​ഭോ​ജി​ക​ളാ​യ ചെ​ന്നാ​യ്​​ക്ക​ൾ വ​ള​ർ​ത്തി​യ മ​നു​ഷ്യ​ക്കു​ട്ടി​യാണ്​ മൗഗ്ലി. മൗ​ഗ്ലി​യു​ടെ ക​ഥ പ​റ​യു​ന്ന​ത്​ റു​ഡ്യാ​ർ​ഡ്​ കി​പ്ലി​ങ്ങാ​ണ്. ജം​ഗി​ൾ ബു​ക്ക്​ എ​ന്ന കൃ​തി​യി​ലൂ​ടെ മൗ​ഗ്ലി​യു​ടെ സാ​ഹ​സ​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ച അ​ദ്ദേ​ഹം ലോ​ക​മെ​ങ്ങു​മു​ള്ള കു​ട്ടി​ക​ളു​ടെ പ്രി​യ​പ്പെ​ട്ട എ​ഴു​ത്തു​കാ​ര​നാ​യി. സാ​ഹി​ത്യ​ത്തി​നു​ള്ള നൊബേ​ൽ സ​മ്മാ​നം നേ​ടി​യ ആ​ദ്യ ഇം​ഗ്ലീ​ഷു​കാ​ര​നാ​ണ്​ റു​ഡ്യാ​ർ​ഡ്​ കി​പ്ലി​ങ്. ബോം​ബെ​യി​ൽ ജ​നി​ച്ച ഇ​ദ്ദേ​ഹം വ​ർ​ഷ​ങ്ങ​ളോ​ളം  ഇ​ന്ത്യ​യി​ൽ ക​റ​ങ്ങി ഇ​ന്ത്യ​ൻ പ്ര​കൃ​തി​യെ അ​ടു​ത്ത​റി​ഞ്ഞു.  

ഗ​ള്ളി​വ​ർ
ആം​ഗ്ലോ-​ഐ​റി​ഷ്​ ആ​ക്ഷേ​പ​ഹാ​സ്യ​കാ​ര​നും രാ​ഷ്​​ട്രീ​യ വി​മ​ർ​ശ​ക​നു​മാ​യ ജൊ​നാ​ത​ൻ സ്വി​ഫ്​​റ്റി​െ​ൻ​റ ര​ച​ന​യാ​ണ്​ ഗ​ള്ളി​വേ​ഴ്​​സ്​  ട്രാ​വ​ൽ​സ്. ഇം​ഗ്ലീ​ഷു​കാ​ര​നാ​യ ഒ​രു ഡോ​ക്​​ട​റാ​ണ്​ ലെ​ മൂ​വ​ൽ ഗ​ള്ളി​വ​ർ. ക​പ്പ​ലി​ൽ ഡോ​ക്​​ട​റാ​യി പ്ര​വ​ർ​ത്തി​ച്ച ഇ​ദ്ദേ​ഹം സ​മു​ദ്ര​സ​ഞ്ചാ​ര​പ്രി​യ​നാ​യി​രു​ന്നു. 1699 മേ​യ്​ നാലിന്​ ​ആ​ൻ​റി​ലോ​പ്​ എ​ന്ന ക​പ്പ​ലി​ൽ പു​റ​പ്പെ​ട്ട ഗ​ള്ളി​വ​ർ ക​പ്പ​ൽഛേ​ദം വ​ന്ന്​ ലി​ല്ലി​പ്പു​ട്ട്​ എ​ന്ന ദ്വീ​പി​ൽ ചെ​ന്നു​പെ​ട്ടു. ആ​റി​ഞ്ച്​ മാ​ത്രം നീ​ള​മു​ള്ള​വ​രു​ടെ നാ​ടാ​യി​രു​ന്നു അ​ത്. ര​ണ്ടാം യാ​ത്ര​യി​ൽ ബ്രോ​ബ്​​ഡി​ങ്​ നാ​ഗി​ൽ എ​ത്തി​യ ഗ​ള്ളി​വ​ർ മ​ഹാ​ഭീ​മ​ന്മാ​രു​ടെ നാ​ട്ടി​ലാ​യി. ലാം​പു​ട്ട എ​ന്ന വി​ചി​ത്ര നാ​ട്ടി​ലാ​യി​രു​ന്നു മൂ​ന്നാം യാ​ത്ര​യി​ൽ ഗ​ള്ളി​വ​ർ എ​ത്തി​യി​രു​ന്ന​ത്. യാ​ഹു​ക്ക​ളു​ടെ​യും ഹു​യി​ന​ക​ളു​ടെ​യും നാ​ട്ടി​ലാ​ണ്​ നാ​ലാം യാ​ത്ര​യി​ൽ എ​ത്തി​ച്ചേ​ർ​ന്ന​ത്.