സ്കൂൾ പച്ച
കടലും കാലാവസ്​ഥാ മാറ്റവും
  • ഷബീൻ മഹ്​ബൂബ്​
  • 12:20 PM
  • 31/07/2018
മുസ്​തഫ അബൂബക്കർ

ആ​ഗോ​ളതാ​പ​നം മൂ​ല​മു​ള്ള കാ​ലാ​വ​സ്​​ഥവ്യ​തി​യാ​നം  ന​മ്മു​ടെ കേരളത്തിലെ തീ​ര​ദേ​ശ​ങ്ങ​ളി​ലും ക​ണ്ടു​തു​ട​ങ്ങി​യി​രി​ക്കു​ന്നു. ക​ണ​ക്കാ​ക്കാ​ൻ ക​ഴി​യാ​ത്ത മാ​റ്റ​ങ്ങ​ളാ​ണ് ന​മ്മു​ടെ ആ​വാ​സവ്യ​വ​സ്​​ഥ​ക്ക് അ​ത് ഏ​ൽ​പിച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. ക​ട​ലി​നെ​യും ക​ട​ലോ​ര​ത്തെ​യും നി​രീ​ക്ഷി​ക്കു​ന്ന ആർക്കും പെ​​െട്ട​ന്ന് ബോ​ധ്യ​മാ​കു​ന്ന​താ​ണ് ആ മാ​റ്റ​ങ്ങ​ൾ. 

ജൂൺ^ജൂലൈ മാസങ്ങളിൽ സാധാരണ ഉണ്ടാവാറുള്ളതിനേക്കാൾ ശക്​തമായ മഴയാണ്​ ഇത്തവണ കേരളത്തിൽ ലഭിച്ചത്​. മഴയെന്ന്​ പറഞ്ഞാൽ പോരാ, പെരുംമഴ. പുഴകളിലെയും സമുദ്രത്തിലെയും മറ്റു ജലാശയങ്ങളിലെയും ജലവിതാനം കുത്തനെ കൂടി. ഡാമുകൾ നിറഞ്ഞുകവിഞ്ഞ്​, സമീപപ്രദേശങ്ങളിലെ ജനവാസമേഖലകൾക്ക്​ ഭീഷണി സൃഷ്​ടിച്ചു. കടൽ ജലനിരപ്പ്​ ക്രമാതീതമായി ഉയരുകയും കടലാക്രമണം അതിശക്​തമാവുകയും ചെയ്​തു. എന്തായിരിക്കും കാലാവസ്​ഥ ഇമ്മട്ടിൽ പ്രവചനാതീതമാവുന്നതി​െൻറ കാരണം? 
കാലാവസ്​ഥ വ്യതിയാനം ആണ്​ വില്ലൻ. കാലാവസ്ഥയിലുണ്ടാകുന്ന ഗുരുതരവും പതിറ്റാണ്ടുകളോ നൂറ്റാണ്ടുകളോ നീളുന്നതുമായ മാറ്റങ്ങളെയാണ്​ കാലാവസ്ഥ വ്യതിയാനം (climate change) എന്ന് പൊതുവിൽ പറയുന്നത്​. കാ​ലാ​വ​സ്​​ഥ വ്യ​തി​യാ​നം ഭൗ​മാ​ന്ത​രീ​ക്ഷ​ത്തിെ​ൻ​റ സ്വ​ഭാ​വ​ത്തെ​യും ഘ​ട​ന​യെ​യും അ​പ്പാ​ടെ മാ​റ്റി​പ്പ​ണി​തു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ആ​വാ​സവ്യ​വ​സ്​​ഥ​യെ പോ​ലെത്തന്നെ രാ​ജ്യ​ങ്ങ​ളു​ടെ സാ​മ്പ​ത്തി​ക, സാ​മൂ​ഹി​ക അ​സ്​​തിവാ​ര​ങ്ങ​ളെക്കൂടി സാ​ര​മാ​യി അ​ത് മുറിവേൽപിക്കുന്നു. കൊ​ടു​ങ്കാ​റ്റ്, വ​ര​ൾച്ച, കൊ​ടും​ചൂ​ട്, വെ​ള്ള​പ്പൊ​ക്കം എ​ന്നി​വ മു​ൻ​കാ​ല​ങ്ങ​ളി​ലേ​തി​നേ​ക്കാ​ൾ ശ​ക്ത​വും അ​പ​ക​ട​കാ​രി​യു​മാ​കു​ന്നു. ആ​രോ​ഗ്യം, കൃ​ഷി, മത്സ്യസ​മ്പ​ത്ത്, ജ​ല​​േസ്രാ​ത​സ്സു​ക​ൾ, ജൈ​വ​വൈ​വി​ധ്യം, തീ​ര​ദേ​ശമേ​ഖ​ല​ എ​ന്നി​ങ്ങ​നെ ആ​വാ​സവ്യ​വ​സ​്​ഥ​യു​ടെ ആ​ണി​ക്ക​ല്ലു​ക​ൾ ഗു​രു​ത​ര മു​റി​വു​ക​ൾ​ക്കും പ​രി​ക്കു​ക​ൾ​ക്കും വി​ധേ​യ​മാ​യിക്കൊണ്ടി​രി​ക്കു​ന്നു. സ്വാഭാവികമായും മനുഷ്യരും സഹജീവജാലങ്ങളുമുൾപ്പെടുന്ന പ്രപഞ്ചത്തി​െൻറ നി​ല​നി​ൽ​പും ഭാ​വി​യും തൂ​ക്കു​മ​രം ക​യ​റു​ന്നു. 

കാ​ലാ​വ​സ്​​ഥ വ്യ​തി​യാ​നം എങ്ങനെ?
പ്ര​പ​ഞ്ചം ഇ​ന്ന് നേ​രി​ടു​ന്ന വ​ലി​യ പ്ര​തി​സ​ന്ധി​യാ​ണ് ആ​ഗോ​ള താ​പ​നി​ല​യി​ലെ വ​ർ​ധ​ന, അഥവാ ആഗോള താപനം. കാലാവസ്​ഥ വ്യതിയാനത്തി​െൻറ പ്രധാനകാരണം ആഗോളതാപനംതന്നെ. പ​ലത​ര​ത്തി​ലാ​ണ് കാ​ലാ​വ​സ്​​ഥ വ്യ​തി​യാ​നം മ​നു​ഷ്യ​ർ​ക്ക് അ​നു​ഭ​വവേ​ദ്യ​മാ​കു​ന്ന​ത്. പ്ര​ാദേ​ശി​ക​വും ആ​ഗോ​ള​വു​മാ​യ ഉൗഷ്മാ​വി​ലെ മാ​റ്റ​മാ​ണ് അ​തി​ലെ ഏ​റ്റ​വും പ്ര​ക​ട​വും നി​ർ​ണ​യി​ക്കാ​ൻ എളുപ്പം സാ​ധി​ക്കു​ന്ന​തു​മാ​യ മാ​റ്റം. ഓ​രോ വ​ർ​ഷ​വും വ​ർ​ധി​ക്കു​ന്ന ചൂ​ട് അ​തിെ​ൻ​റ പ്ര​ത്യ​ക്ഷ​വും പ്ര​ക​ട​വും ആ​ർ​ക്കും ഉൾക്കൊള്ളാൻ ക​ഴി​യു​ന്ന​തു​മാ​യ അ​ട​യാ​ള​മാ​ണ്. 

സ​മു​ദ്ര​വും കാ​ലാ​വ​സ്​​ഥ വ്യ​തി​യാ​ന​വും
ഭൂ​മി​യി​ലെ ഏ​റ്റ​വും വ​ല​ുതും പ്ര​ധാ​ന​പ്പെ​ട്ട​തു​മാ​യ ഇ​ക്കോ വ്യൂ​ഹം ആ​ണ് സ​മു​ദ്രം. ഭൗ​മോ​പ​രി​ത​ല​ത്തിെ​ൻ​റ 71 ശ​ത​മ​ാ​ന​വും ക​ട​ലി​നാ​ൽ ചു​റ്റ​പ്പെ​ട്ട​താ​ണ്. ഭൂ​മ​ിയി​ൽ ആ​കെ ല​ഭി​ക്കു​ന്ന വാ​ർ​ഷി​ക വൃ​ഷ്​​ടിപാ​ത​ത്തിെൻ​റ 78 ശ​ത​മാ​ന​വും ക​ട​ലി​ലാ​ണ് പ​തി​ക്കു​ന്ന​ത്. സ​മു​ദ്രജ​ലം നി​ര​ന്ത​രം ച​ലി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന ഒ​ന്നാ​ണ്. താ​പ​നി​ല​യി​ലെ​യും ല​വ​ണ​ത​യി​ലെ​യും വ്യ​ത്യാ​സ​ങ്ങ​ൾ, കാ​റ്റ്, സൂ​ര്യ ച​ന്ദ്ര​ന്മാ​രു​ടെ ആ​ക​ർ​ഷ​ണം തു​ട​ങ്ങി​യ​വ​യാ​ണ് കാ​ര​ണം. തി​ര​മാ​ല​ക​ൾ, വേ​ലി​യേ​റ്റ​വും ഇ​റ​ക്ക​വും എ​ന്നി​വ​യാ​ണ് ഇ​തി​ൽ പ്ര​ധാ​നം. 
വൈ​വി​ധ്യ​മാ​ർ​ന്ന പ്ര​കാ​ശ​ത്താ​ലും സ​മ്മ​ർ​ദ​മേ​ഖ​ല​ക​ളാ​ലും ക്ര​മീ​കൃ​ത​വും വ്യ​വ​സ്​​ഥാ​പി​ത​വു​മാ​യ ആ​വാ​സവ്യ​വ​സ്​​ഥ (Eco system) ഒ​രു​ക്കു​ന്ന സ​മു​ദ്ര​ങ്ങ​ളും തീ​ര​ങ്ങ​ളും ജൈ​വ​വൈ​വി​ധ്യ​ത്തിെ​ൻ​റ കേ​ന്ദ്ര​മാ​ണ്. ക​ട​ലാ​മ, അ​ഴി​മു​ഖ മു​ത​ല​ക​ൾ, ക​ട​ൽ​പ​ക്ഷി​ക​ൾ, ദേശാടനപക്ഷികൾ എ​ന്നി​വ തീ​ര​ങ്ങ​ളി​ലെ പ​തി​വു​കാ​രാ​ണ്. ഞ​ണ്ട്, കൊ​ഞ്ച്, ക​ക്ക, ജെ​ല്ലി മ​ത്സ്യ​ങ്ങ​ൾ, നീ​രാ​ളി തു​ട​ങ്ങി​യ വി​വി​ധ ക​ട​ൽജീ​വി​ക​ളും തീ​ര​ങ്ങ​ളി​ൽ കാ​ണാം. മ​ത്സ്യ​ങ്ങ​ൾ, ധാ​തുല​വ​ണ​ങ്ങ​ൾ, ഉൗർ​ജം എ​ന്നി​വ​യാ​ൽ സ​മ്പ​ന്ന​മാ​യ തീ​ര പ​രി​സ്​​ഥി​തി ഭ​ക്ഷ്യ സം​ഭ​ര​ണി​യാ​യും ജ​ല​സം​ബ​ന്ധ​മാ​യ വി​ഭ​വ​ങ്ങ​ളു​ടെ ഉ​ൽ​പാ​ദ​നകേ​ന്ദ്ര​മാ​യും സം​സ്​​ക​ര​ണകേ​ന്ദ്ര​മാ​യും പ്ര​വ​ർ​ത്തി​ക്കു​ന്നു. സ​മു​ദ്രം ഒ​ട്ടേ​റെ വി​ഭ​വ​ങ്ങ​ളു​ടെ ക​ല​വ​റ​യാ​ണ്. സ​മു​ദ്ര​ത്തിെ​ൻ​റ അ​ടി​ത്ത​ട്ടി​ലും അ​തി​നു മീ​തെ​യു​ള്ള മേ​ഖ​ല​ക​ളി​ലും അ​നേ​ക ല​ക്ഷം ജീ​വിവ​ർ​ഗ​ങ്ങ​ളു​ണ്ട്. അ​ടി​ത്ത​ട്ടി​ലു​ള്ള ജീ​വി​ക​ളെ മൊ​ത്ത​ത്തി​ൽ ബെ​ൻ​ഥി​ക് ജീ​വി​ക​ൾ (Benthic)  എ​ന്നും മു​ക​ൾ​ത​ട്ടി​ലു​ള്ള​വ​യെ പേ​ലാ​ജി​ക് (Pelagic) ജീ​വി​ക​ൾ എ​ന്നും പ​റ​യു​ന്നു. നാം ​സാധാരണ ക​ഴി​ക്കു​ന്ന മ​ത്തി, അ​യ​ല തു​ട​ങ്ങി​യ മ​ത്സ്യ​ങ്ങ​ൾ പെ​ലാ​ജി​ക് വി​ഭാ​ഗ​ത്തി​ൽപെ​ട്ട​താ​ണ്. സ​മു​ദ്ര​ത്തിെ​ൻ​റ മു​ക​ൾത​ട്ടി​ൽ ജീ​വി​ക്കു​ന്ന​തുകൊ​ണ്ടാ​ണ് ഇ​വ സ​മൃ​ദ്ധ​മാ​യി മ​ത്സ്യ​ത്തൊഴി​ലാ​ളി​ക​ളു​ടെ വ​ല​യി​ൽപെ​ടു​ന്ന​തും ന​മു​ക്ക് സുലഭമായി ആ​ഹാ​ര​ത്തിന്​ ല​ഭി​ക്കു​ന്ന​തും. പ്ല​വ​ക​ങ്ങ​ൾ, സ​സ്യ​ങ്ങ​ൾ, ജെ​ല്ലി മ​ത്സ്യ​ങ്ങ​ൾ, കോ​പി​പോ​ഡു​ക​ൾ, ക്രി​ല്ലു​ക​ൾ, സ്​​ക്വി​ഡു​ക​ൾ, മെ​ഡൂ​സ​ക​ൾ തു​ട​ങ്ങി അ​നേ​കാ​യി​രം ജീ​വിവ​ർ​ഗ​ങ്ങ​ൾ പെ​ലാ​ജി​ക് വി​ഭാ​ഗ​ത്തി​ലു​ണ്ട്. ബെ​ൻ​ഥി​ക് വി​ഭാ​ഗ​ത്തി​ൽ പെ​ടു​ന്ന​വ​യാ​ണ് ക​ട​ൽപ​ശു​ക്ക​ൾ, തി​മിം​ഗ​ല​ങ്ങ​ൾ തു​ട​ങ്ങി​യ​വ. വി​വി​ധയിനം മ​ത്സ്യ​ങ്ങ​ളും ഇ​തി​ൽപെ​ടും. 
സ​മു​ദ്രം മൊ​ത്ത​ത്തി​ൽ ഒ​രു ആ​വാ​സവ്യ​വ​സ്​​ഥ​യാ​യി പ​രി​ഗ​ണി​ക്ക​പ്പെ​ടു​ന്നു​ണ്ടെ​ങ്കി​ലും ഓ​രോ പ്ര​ദേ​ശ​ത്തെ​യും താ​പ​നി​ല, അ​ന്ത​രീ​ക്ഷം, കാ​ലാ​വ​സ്​​ഥ, ല​വ​ണ​ത, മ​ർ​ദം, ക​ല​ക്കം, പോ​ഷ​ക ല​ഭ്യ​ത, പ്ര​കാ​ശ ല​ഭ്യ​ത, ആ​ഴം എ​ന്നി​വ​ക്ക​നു​സ​രി​ച്ച് അ​തി​ലെ ജ​ന്തു​ജാ​ല​ങ്ങ​ൾ വ്യ​ത്യാ​സ​പ്പെ​ട്ടു​കൊ​ണ്ടി​രി​ക്കും. മേ​ൽപ​റ​ഞ്ഞ ഘ​ട​ക​ങ്ങ​ളെ​യാ​ണ് അ​ന്ത​രീ​ക്ഷ​ത്തി​ലെ ഏ​തു മാ​റ്റ​വും പെ​​െട്ട​ന്ന് ബാധിക്കുക. കാ​ലാ​വ​സ്​​ഥ മാ​റ്റം താ​പ​നി​ല, ല​വ​ണ​ത, മ​ർ​ദം, ഒ​ഴു​ക്ക് എ​ന്നി​വ​യെ എ​ല്ലാം നേ​രി​ട്ട് ബാ​ധി​ക്കു​ന്ന​വ​യാ​ണ്. അ​തു​കൊ​ണ്ട് ത​ന്നെ അത്​ ക​ട​ലി​ലെ ജീ​വജാ​ല​ങ്ങ​ളു​ടെ നി​ല​നി​ൽപി​നെ ബാ​ധി​ക്കു​ന്നു. 

എന്തായിരിക്കും അനന്തരഫലം?
കേ​ര​ള​ത്തി​ൽ 587.8 കി​ലോ​മീ​റ്റ​ർ സ​മു​ദ്ര​തീ​ര​വും പ​ടി​ഞ്ഞാ​റോ​ട്ടൊ​ഴു​കി സ​മു​ദ്ര​ത്തി​ലോ കാ​യ​ലി​ലോ ചേ​രു​ന്ന 41 ന​ദി​ക​ളു​മു​ണ്ട്. അ​തു​കൊ​ണ്ടുത​ന്നെ സ​മു​ദ്ര​നി​ര​പ്പി​ലെ ഏ​ത് മാ​റ്റ​വും സം​സ്​​ഥാ​ന​ത്ത് ശു​ദ്ധ​ജ​ല​ക്ഷാ​മ​മു​ണ്ടാ​ക്കും. കാ​ലാ​വ​സ്​​ഥ മാ​റ്റ​ത്തിെ​ൻ​റ ഏ​റ്റ​വും പ്ര​ത്യ​ക്ഷ​വും സ​ർ​വ​സാ​ധാ​ര​ണ​വു​മാ​യ പ്ര​ത്യാ​ഘാ​തം ഇ​തുത​ന്നെ​യാ​ണ്. വേ​ലി​യേ​റ്റസ​മ​യ​ത്ത് സ​മു​ദ്ര​ജ​ലം ന​ദി​ക​ളി​ലൂ​ടെ ശു​ദ്ധ​ജ​ല പ​മ്പി​ങ് സ്​​റ്റേ​ഷ​നു​ക​ളി​ലും ഉ​റ​വി​ട​ങ്ങ​ളി​ലും വ​രെ എ​ത്തു​ക​യും കു​ടി​വെ​ള്ള​ത്തി​ൽ ഉ​പ്പു​ക​ല​രു​ക​യും ചെ​യ്യും. ന​ദി​ക​ൾ​ക്ക് പു​റ​മെ സം​സ്​​ഥാ​ന​ത്തെ 33 കാ​യ​ലു​ക​ളി​ൽ എ​ത്തി​ച്ചേ​രു​ന്ന തോ​ടു​ക​ളും ഇ​ട​ത്തോ​ടു​ക​ളും കാ​ന​ക​ളും പ​തി​നാ​യി​ര​ത്തി​ൽ അ​ധി​ക​മു​ണ്ട്. ഇ​വ​യി​ലൂ​ടെ​യെ​ല്ലാം വേ​ലി​യേ​റ്റ​ത്തി​ൽ സ​മു​ദ്ര​ജ​ലം എ​ത്തി​ച്ചേ​രു​ന്ന​തു വ​ൻ വി​പ​ത്താ​കും. ഉ​പ്പു​വെ​ള്ള​ത്തിെ​ൻ​റ വേ​ലി​യേ​റ്റം കി​ണ​റു​ക​ളും കു​ള​ങ്ങ​ളും ത​ടാ​ക​ങ്ങ​ളും മ​റ്റു ജ​ല​േ​സ്രാ​ത​സ്സു​ക​ളും ഉ​പ്പു​മ​യ​മാ​ക്കും. അ​തോ​ടെ കു​ടി​വെ​ള്ള ല​ഭ്യ​ത കു​റ​യും. കാ​യ​ലു​ക​ളി​ൽ ഉ​പ്പു സാ​ന്ദ്ര​ത വ​ർ​ധി​ക്കും. കൃഷി നശിക്കും. ചൂ​ടു​മൂ​ലം ജ​ല​ഭ്യ​ത കു​റ​യു​മ്പോ​ൾ ജ​ല​സേ​ച​നം കു​റ​യു​ന്ന​ത് വി​ള​നാ​ശ​ത്തി​ന് കാ​ര​ണ​മാ​കും. അ​ത് സം​സ്​​ഥാ​ന​ത്തിെ​ൻ​റ\​രാ​ജ്യ​ത്തിെ​ൻ​റ മൊ​ത്തം ആ​ഭ്യ​ന്ത​ര ഉ​ൽ​പാ​ദ​ന​ത്തെ ബാ​ധി​ക്കും. ക​ട​ലി​ലെ​യും പു​ഴ​ക​ളി​ലെ​യും കാ​യ​ലു​ക​ളി​ലെ​യും മ​ത്സ്യ​പ്ര​ജ​ന​ന​ത്തെ​യും കാ​ലാ​വ​സ്​​ഥമാ​റ്റം ബാ​ധി​ക്കു​ന്ന​തോ​ടെ മത്സ്യങ്ങൾ കൂ​ട്ട​ത്തോ​ടെ മ​റ്റി​ട​ങ്ങ​ളി​ലേ​ക്കു പോ​കും. മ​ത്സ്യസ​മ്പ​ത്തി​നെ​യും ഈ ​രം​ഗ​ത്തെ തൊ​ഴി​ലാ​ളി​ക​ളെ​യും അ​തു ബാ​ധി​ക്കും.
ആ​ഗോ​ളതാ​പ​നം മൂ​ല​മു​ള്ള കാ​ലാ​വ​സ്​​ഥവ്യ​തി​യാ​നം  ന​മ്മു​ടെ കേരളത്തിലെ തീ​ര​ദേ​ശ​ങ്ങ​ളി​ലും ക​ണ്ടു​തു​ട​ങ്ങി​യി​രി​ക്കു​ന്നു. ക​ണ​ക്കാ​ക്കാ​ൻ ക​ഴി​യാ​ത്ത മാ​റ്റ​ങ്ങ​ളാ​ണ് ന​മ്മു​ടെ ആ​വാ​സവ്യ​വ​സ്​​ഥ​ക്ക് അ​ത് ഏ​ൽ​പിച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. ക​ട​ലി​നെ​യും ക​ട​ലോ​ര​ത്തെ​യും നി​രീ​ക്ഷി​ക്കു​ന്ന ആർക്കും പെ​​െട്ട​ന്ന് ബോ​ധ്യ​മാ​കു​ന്ന​താ​ണ് ആ മാ​റ്റ​ങ്ങ​ൾ. ക​ട​ൽജ​ല നി​ര​പ്പു​യ​ര​ൽ, ക​ട​ൽ താ​പ നി​ല ഉ​യ​ര​ൽ, തീ​ര​ശോ​ഷ​ണം, കു​ത്ത​നെ ഇ​ടി​യു​ന്ന മ​ത്സ്യ ഉ​ൽ​പാ​ദ​നം, കാ​റ്റിെ​ൻ​റ ഗ​തി​യി​ലെ മാ​റ്റം, കോ​സ്​​റ്റ​ൽ അ​പ്​വെല്ലി​ങ്ങിലെ കു​റ​വ്, പ്ര​വ​ച​നാ​തീ​ത കാ​ലാ​വ​സ്​​ഥ, സു​നാ​മി​യും കൊ​ടു​ങ്കാ​റ്റു​ക​ളും, തീ​വ്ര​ത​യേ​റി​യ ക​ട​ലാ​ക്ര​മ​ണം, ക​ട​ൽ ഒ​ഴു​ക്കി​ലെ മാ​റ്റം, ഉ​പ്പു​ജ​ല​ത്തിെ​ൻ​റ ക​ട​ന്നു​ക​യ​റ്റം, ക​ട​ൽനി​റ​ത്തി​ലെ മാ​റ്റം ഉ​ൾ​പ്പെ​ടെ​യു​ള്ള അ​സാ​ധാ​ര​ണ പ്ര​തി​ഭാ​സ​ങ്ങ​ൾ, ക​ട​ൽജീ​വി വൈ​വി​ധ്യ​ങ്ങ​ളു​ടെ നാ​ശം, പ​വി​ഴ​പ്പു​റ്റു​ക​ളു​ടെ കൂ​ട്ടനാ​ശം തു​ട​ങ്ങി​യ​വ​യാ​ണ് പ്ര​ക​ട​മാ​യ മാ​റ്റ​ങ്ങ​ൾ. ഇ​തെ​ല്ലാം ഏ​റി​യും കു​റ​ഞ്ഞും കേ​ര​ള​ത്തി​ലെ തീ​ര​ങ്ങ​ളെയും തീരവാസികളെയും പൊതുവായി ബാ​ധി​ക്കു​ന്ന പ്ര​തി​ഭാ​സ​ങ്ങ​ളാ​ണ്. അ​തി​ലേ​റെ പ്ര​ധാ​ന​പ്പെ​ട്ട കാ​ര്യം ഇ​വ​യെ​ല്ലാം പ​ര​സ്​​പ​രബ​ന്ധി​ത​മാ​ണ് എ​ന്ന​താ​ണ്. ഒ​ന്ന് ഒ​ന്നി​ന് കാ​ര​ണ​മാ​കു​ന്നു. കാ​ലാ​വ​സ്​​ഥ വ്യ​തി​യാ​നം എ​ല്ലാ​ത്തി​നു​മു​ള്ള പൊ​തു കാ​ര​ണ​മാ​കു​ന്നു. കാലാവസ്​ഥ വ്യതിയാനം കടലിൽ ഉണ്ടാക്കുന്ന മാറ്റങ്ങൾ വിശദമായി പരിശോധിക്കാം ഇനി. 

1. ക​ട​ൽജ​ല​നി​ര​പ്പ്​ ഉ​യ​ര​ൽ 
കടൽ കാണാൻ മണൽപ്പരപ്പിലൂടെ ഒന്നും രണ്ടും കിലോമീറ്റർ നടന്ന കഥ പറഞ്ഞുതരും നമ്മുടെ നാട്ടിലെ പഴയ തലമുറ. 50​^60​ വർഷം മുമ്പുള്ളതിനേക്കാൾ കടൽ ഒരുപാട്​ കയറിവന്നിരിക്കുന്നു. 20 വർഷം മുമ്പ്​ വീടും പറമ്പും കെട്ടിടങ്ങളുമൊക്കെയുണ്ടായിരുന്ന കേരളതീരത്തെ മിക്കവാറും ഭാഗത്ത്​ വലിയ ആഴത്തിൽ കടലാണ്. കടൽമേഖലകളിലേക്ക്​ വിനോദയാത്ര പോകുന്നവർ ആ ​പ്രദേശങ്ങളിൽ താമസിക്കുന്നവരോട്​ ചോദിച്ചാൽ നോക്കെത്താ ദൂരം കടലിലേക്ക്​ ചൂണ്ടി അവർ പറഞ്ഞുതരും. ‘‘ദാ... അവിടെയായിരുന്നു ഞങ്ങളുടെ വീട്​’’ എന്ന്​.
കടൽജല നിരപ്പ്​ ഉയർന്നതുമൂലമാണ്​ ഇങ്ങനെ സംഭവിക്കുന്നത്​. തീ​ര​ദേ​ശ​ത്തെ​യും ക​ട​ലി​ലെ​യും ക​ാലാ​വ​സ്​​ഥ മാ​റ്റ​ത്തിെ​ൻ​റ ഏ​റ്റ​വും പ്ര​ക​ട​മാ​യ ഉ​ദാ​ഹ​ര​ണ​മാ​ണ് ക​ട​ൽജ​ല​നി​ര​പ്പ് ഉ​യ​ര​ൽ (Sea level rise ). ഐ.​പി.​സി.​സി​ (International Panel on Climate Change) യു​ടെ റി​പ്പോ​ർ​ട്ട് പ്ര​കാ​രം ലോ​ക​ത്തെ ക​ട​ൽജല നി​ര​പ്പു​യ​ര​ലിെ​ൻ​റ വാ​ർ​ഷി​ക തോ​ത് മൂന്ന്​ മില്ലി​മീ​റ്റ​ർ ആ​ണ്. 20ാം നൂ​റ്റാ​ണ്ടി​ൽ ആ​ഗോ​ള സ​മു​ദ്രനി​ര​പ്പ് 10–25 സെ​ൻ​റീ​മീ​റ്റ​ർ വ​ർ​ധി​ച്ച​താ​യി രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു. 21ാം നൂ​റ്റാ​ണ്ടി​ൽ അ​ത് 20–60 സെ​ൻ​റീ​മീ​റ്റ​ർ ആ​കാ​ൻ സാ​ധ്യ​ത​യു​ണ്ട്. ഇ​തി​ലും കൂ​ടു​ത​ലാ​കുമെ​ന്നും ചി​ല ഗ​വേ​ഷ​ക​ർ​ക്ക് അ​ഭി​പ്രാ​യ​മു​ണ്ട്. അങ്ങനെ വന്നാൽ, ഭൂമിയിലെ ഒട്ടുമിക്ക പ്രദേശങ്ങളെയും കടൽ വിഴുങ്ങും. ധ്രുവപ്രദേശങ്ങളിലെ ഹി​മപാ​ളി​ക​ൾ ഉ​രു​കു​ന്ന​തും  താ​പ​മേ​റിയ ജ​ലം വി​ക​സി​ക്കു​ന്ന​തും സ​മു​ദ്രജല നി​ര​പ്പു​യ​രാ​ൻ കാ​ര​ണ​മാ​കുന്നു. പ്ര​ാദേ​ശി​ക​മാ​യ മാ​റ്റ​ങ്ങ​ൾ ഉ​ണ്ടാ​കു​ന്ന​ത് ല​വ​ണ​ത, അ​ന്ത​രീ​ക്ഷ മ​ർ​ദം, ന​ദി​ക​ളി​ൽ​നി​ന്നു​ള്ള ഒ​ഴു​ക്ക്, ജ​ല​പ്ര​വാ​ഹ​ങ്ങ​ൾ, കൊ​ടു​ങ്കാ​റ്റു​ക​ൾ, വേ​ലി​യേ​റ്റം, തി​ര​മാ​ല​ക​ൾ എ​ന്നി​വ മൂ​ല​മാ​ണ്. 

2. സ​മുേ​ദ്രാ​പ​രി​ത​ല താപനിലയിലെ മാ​റ്റം 
ഐ.​പി.​സി.​സി​യു​ടെ റി​പ്പോ​ർ​ട്ട് പ്ര​കാ​രം ക​ട​ൽനി​ര​പ്പി​ലെ ചൂ​ടി​െൻറ തോ​ത് കു​ത്ത​നെ ഉ​യ​രു​ക​യാ​ണ്. 2050 ഓ​ടെ 0.8 മു​ത​ൽ 2.5 ഡി​ഗ്രി സെൽ​ഷ്യസ്​ വ​രെ വ​ർ​ധ​ന ഇ​തി​ലു​ണ്ടാ​കും. ക​ട​ലിെ​ൻ​റ​യോ ക​ട​ൽതീ​ര​ങ്ങ​ളു​ടെ​യോ മാ​ത്ര​മ​ല്ല, ചു​റ്റു​മു​ള്ള ആ​വാ​സവ്യ​വ​സ്​​ഥ​യെ മൊ​ത്ത​ത്തി​ൽ ബാ​ധി​ക്കു​ന്ന മാ​റ്റ​മാ​ണ് ഇ​ത്. തീ​ര​ക്ക​ട​ലി​ൽ ചൂ​ട് കു​ത്ത​നെ കൂ​ടു​ക​യാ​ണ്. 2015ൽ ​തീ​ര​ക്ക​ട​ലി​ൽ 28.8 ഡി​ഗ്രി സെൽ​ഷ്യസ് വ​രെ​യാ​യി​രു​ന്നു ചൂ​ട്. 1950ന് ​ശേ​ഷ​മു​ള്ള ഏ​റ്റ​വും വ​ലി​യ ചൂ​ടാ​ണി​ത്. മ​റ്റു മ​ത്സ്യവി​ഭാ​ഗ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് പൊ​ലാ​ജി​ക് വി​ഭാ​ഗ​ത്തി​ൽപെ​ടു​ന്ന മ​ത്സ്യ​ങ്ങ​ളെ​യാ​ണ് ക​ട​ൽച്ചൂട് ഗു​രു​ത​ര​മാ​യി ബാ​ധി​ക്കു​ന്ന​ത്. കേ​ര​ള​ത്തി​ലെ മ​ത്സ്യ ഉ​ൽ​പാ​ദ​ന​ത്തി​ലെ 61 ശ​ത​മാ​ന​വും പെ​ലാ​ജി​ക് വി​ഭ​വ​ങ്ങ​ൾ (കടൽ ഉപരിതല ഭാഗത്ത്​ കാണുന്ന മത്തി പോലുള്ള മത്സ്യങ്ങൾ ഇതിൽപെടും) ആ​യ​തി​നാ​ൽ ക​ട​ൽച്ചൂട് മ​ത്സ്യ ഉ​ൽ​പാ​ദ​ന​ത്തെ ബാ​ധി​ക്കു​ക സ്വാ​ഭാ​വി​കം. ഈ ​വി​ഭാ​ഗ​ത്തി​ൽപെ​ടു​ന്ന മ​ത്സ്യ​ങ്ങ​ളു​ടെ നി​ല​നി​ൽ​പ്​, പ്ര​ജ​ന​നം, വ​ള​ർ​ച്ച എ​ന്നി​വ​യെ ക​ട​ൽ ഉ​പ​രി​ത​ല ഉൗഷ്മാ​വി​ലെ മാ​റ്റം പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ന്നു. നാഷനൽ ഇനിഷ്യേറ്റിവ്​ ​േഫാർ ക്ലൈമറ്റ്​ റെസിലിയൻറ്​ അഗ്രികൾചർ ​പ്രോജക്​ട്​ ഒാൺ ​  ക്ലൈമറ്റ്​  ചേഞ്ച്​ (NICRA) റി​പ്പോ​ർ​ട്ട് പ്ര​കാ​രം 1975 മു​ത​ൽ 2015 വ​രെ വ​രെ ക​ട​ൽ ഉ​പ​രി​ത​ല താ​പ​നി​ല​യി​ൽ 1.16 ഡി​ഗ്രി​ സെൽ​ഷ്യ​സിെ​ൻ​റ വ​ർ​ധ​ന വ​ന്നി​ട്ടു​ണ്ട്. 

3. തീ​ര​ശോ​ഷ​ണം 
390 കി​ലോ​മീ​റ്റ​റോ​ളം കേ​ര​ളതീ​രം ശോ​ഷ​ണ​ത്തി​ന് (Coastal erosion)  ഇ​ര​യാ​യിക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ഇ​തി​ന് പ​ല കാ​ര​ണ​ങ്ങ​ളു​ണ്ട്. ഇ​ത്തവണ ഉണ്ടായതുപോലുള്ള ശ​ക്ത​മാ​യ മ​ൺ​സൂ​ണും അ​തിെ​ൻ​റ തു​ട​ർ​ച്ച​യാ​യി ഉ​ണ്ടാ​കു​ന്ന ക​ട​ലാ​ക്ര​മ​ണ​വും ഒ​രു കാ​ര​ണ​മാ​ണ്. ആ​ഗോ​ളത​ല​ത്തി​ൽ സം​ഭ​വി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന ക​ട​ൽജ​ല​ നി​ര​പ്പു​യ​ര​ലാ​ണ് മ​റ്റൊ​ന്ന്. തീ​ര​ദേ​ശ​ങ്ങ​ളി​ൽ ന​ട​ക്കു​ന്ന വി​ക​സ​നപ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, അ​തിെ​ൻ​റ പേ​രി​ലു​ള്ള ക​ട​ൽ കൈ​യേ​റ്റം, സ്വ​കാ​ര്യസം​രം​ഭ​ങ്ങ​ളു​ടെ കൈ​യേ​റ്റം, ഡാ​മു​ക​ളു​ടെ നി​ർ​മാ​ണം തു​ട​ങ്ങി​യ​വ​യും ഇ​തി​ലേ​ക്ക് വ​ഴി​വെ​ക്കു​ന്നു. മ​ണ​ൽഖ​ന​നം ചെ​യ്യു​മ്പോ​ൾ, തീ​ര​ശോ​ഷ​ണം സം​ഭ​വി​ക്കു​ക​യും ആ ​പ്ര​ദേ​ശം ക​ട​ലാ​ക്ര​മ​ണ​സ​മ​യ​ത്ത് കൂ​ടു​ത​ൽ തീ​ക്ഷ്ണ​മാ​യ ആ​ഘാ​ത​ത്തി​നു വി​ധേ​യ​മാ​വു​ക​യും ചെ​യ്യു​ന്നു. കേ​ര​ള​ത്തി​ലെ തീ​ര​ങ്ങ​ളി​ൽ തീ​ര​ശോ​ഷ​ണ​ത്തിെ​ൻ​റ തോ​ത് വ​ർ​ഷംതോ​റും കൂ​ടി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. കേ​ര​ള​ത്തി​ലെ 63 ശ​ത​മാ​നം തീ​ര​ങ്ങ​ളും ശോ​ഷ​ണ​ത്തി​ന് വി​ധേ​യ​മാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്നു. 

4. കു​ത്ത​നെ ഇ​ടി​യു​ന്ന മ​ത്സ്യ ഉ​ൽ​പാ​ദ​നം
ഏറ്റവും കുറഞ്ഞ വിലയിൽ ലഭിച്ചിരുന്ന ഏറ്റവും മുന്തിയ പോഷകാഹാരമായിരുന്നു ഒരു കാലത്ത്​​ അയലയും മത്തിയും.  എന്നാൽ, ഒരു കിലോ മത്തിക്ക്​ ഇപ്പോൾ എന്താണ്​ വില? അയലക്കോ? വീട്ടിലേക്ക്​ സ്​ഥിരമായി മത്സ്യം വാങ്ങുന്ന അച്ഛനോടോ അമ്മയോടോ ചോദിച്ചാൽ മതി. 200^250 രൂപയായിരിക്കും കിലോക്ക്​ വില. എന്തായിരിക്കും ഇതിന്​ കാരണമെന്ന്​ ചിന്തിച്ചിട്ടുണ്ടോ? നമ്മുടെ കടലിലെ മത്സ്യലഭ്യത ഗണ്യമായി കുറഞ്ഞതി​െൻറ അനന്തരഫലമാണത്​. 
സം​സ്​​ഥാ​ന ഫി​ഷ​റീ​സ്​ വ​കു​പ്പി​ന് കീ​ഴി​ലെ സ്​​റ്റാ​റ്റിസ്​​റ്റി​ക്ക​ൽ വി​ഭാ​ഗം ഒ​മ്പ​ത് ജി​ല്ല​ക​ളി​ൽ ന​ട​പ്പാ​ക്കു​ന്ന മ​റൈ​ൻ കാ​ച്ച് അ​സ​സ്​​​െമ​ൻ​റ് സ​ർ​വേ​യു​ടെ 2006–2007 മു​ത​ലു​ള്ള 10 വ​ർ​ഷ​ത്തെ ക​ട​ൽ മ​ത്സ്യ ഉ​ൽ​പാ​ദ​ന​ത്തിെ​ൻ​റ ക​ണ​ക്കു​ക​ൾ, സ​മു​ദ്ര മ​ത്സ്യ ഉ​ൽ​പാ​ദ​നം കു​റ​യു​ന്ന​താ​യി ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. മൊ​ത്തം മ​ത്സ്യ ഉ​ൽ​പാ​ദ​ന​ത്തി​ൽ (marine fish landing) മു​ൻവ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച് 16 ശ​ത​മാ​ന​ത്തിെ​ൻ​റ കു​റ​വാ​ണ് 2015ൽ ​രേ​ഖ​പ്പെ​ടു​ത്തി​യ​ത്. കേ​ര​ള​ത്തി​ലെ ക​ട​ലി​ൽ സു​ല​ഭ​മാ​യി​രു​ന്ന മ​ത്തി അ​ഥ​വാ ചാ​ള (Oil sardine) യു​ടെ ഉ​ൽ​പാ​ദ​ന​ത്തി​ലാ​ണ് ഭീ​മ​മാ​യ ഇ​ടി​വു​ണ്ടാ​യ​ത്. മൊ​ത്തം മ​ത്സ്യ ഉ​ൽ​പാ​ദ​നം കു​റ​യു​ന്ന​തി​നും പ്ര​ധാ​ന കാ​ര​ണം മ​ത്തി​യു​ടെ ല​ഭ്യ​ത​യി​ലു​ണ്ടാ​യ കു​റ​വാ​ണ്. കാ​ലാ​വ​സ്​​ഥ വ്യ​തി​യാ​നം ക​ട​ലി​ലും ക​ര​യി​ലും ഉ​ണ്ടാ​ക്കി​യ വി​വി​ധ മാ​റ്റ​ങ്ങ​ളാ​ണ് ഈ ​പ്ര​തി​ഭാ​സ​ത്തി​ന് കാ​ര​ണ​മെ​ന്ന് കൊച്ചി ആസ്​ഥാനമായി പ്രവർത്തിക്കുന്ന സി.എം.എഫ്​.ആർ.​െഎയുടെ (Central Marine Fisheries Research Institute) പ​ഠ​ന​ങ്ങ​ൾ തെ​ളി​യി​ക്കു​ന്നു. 

 5. കാ​റ്റിെ​ൻ​റ ഗ​തി​യി​ലെ മാ​റ്റം
ക​ട​ലി​ലെ​യും ക​ട​ലി​ൽ​നി​ന്ന് ക​ര​യി​ലേ​ക്കു​ള്ള​തു​മാ​യ കാ​റ്റിെ​ൻ​റ ഗ​തി​ക്കും രൂ​ക്ഷ​ത​ക്കും മ​ർ​ദത്തി​നും വേ​ഗ​ത്തിനും മാ​റ്റം സം​ഭ​വി​ക്കു​ന്നു​ണ്ട്. ക​ഴി​ഞ്ഞ 20 വ​ർ​ഷ​ത്തി​നി​ട​യി​ൽ സം​ഭ​വി​ച്ച കാ​ര്യ​മാ​യ  വ്യ​തി​യാ​നം ആ​ണി​ത്. കാ​റ്റി​ന് വ​ർ​ഷ​ത്തി​ലെ ഓ​രോ കാ​ല​ത്തും മാ​റ്റം സം​ഭ​വി​ക്കാ​റു​ണ്ട്. എ​ന്നാ​ൽ, കാ​ലാ​വ​സ്​​ഥ വ്യ​തി​യാ​നം ഈ ​മാ​റ്റ​ങ്ങ​ളു​ടെ തോ​ത് മാ​റ്റിമ​റി​ച്ചി​രി​ക്കു​ന്നു. ചി​ല കാ​റ്റു​ക​ൾ​ക്ക് ശ​ക്തികൂ​ടി​യി​രി​ക്കു​ന്നു. ചി​ല ഉ​പ​കാ​ര​പ്ര​ദ​മാ​യ കാ​റ്റു​ക​ൾ അ​ല​സ​മാ​യിപ്പോയ​തി​നാ​ൽ കാ​ലാ​വ​സ്​​ഥ​യി​ൽ വ​ൻ പ്ര​ത്യാ​ഘാ​ത​മാ​ണ് സൃ​ഷ്​​ടി​ച്ചി​രി​ക്കു​ന്ന​ത്. 
ഇ​ത് ക​ട​ലി​ലെ ആ​വാ​സ​വ്യ​വ​സ്​​ഥ​യി​ൽപോ​ലും മാ​റ്റം സം​ഭ​വി​ക്കു​ന്ന ത​ല​ത്തി​ൽ തി​ര​ക​ളി​ലും ഓ​ള​ങ്ങ​ളി​ലും മാ​റ്റം വ​രു​ത്തി​യി​രി​ക്കു​ന്നു. പ​ല കാ​റ്റു​ക​ളും നാ​ശോ​ന്മു​ഖ​മാ​യി​ത്തീ​ർ​ന്നി​രി​ക്കു​ന്നു എ​ന്ന​ത് കാ​ലാ​വ​സ്​​ഥ വ്യ​തി​യാ​ന​ത്തിെ​ൻ​റ അ​ന​ന്ത​രഫ​ല​മാ​ണ്. കാ​റ്റിെ​ൻറ ശ​ക്തി​യി​ലെ ഏ​റ്റക്കുറ​ച്ചി​ൽ ജ​ല​ത്തി​െൻറ നീ​ക്ക​ത്തെ​യും പ്ര​വാ​ഹ​ങ്ങ​ളെ​യും ശ​ക്ത​മാ​യി ബാ​ധി​ക്കു​ന്നു​ണ്ട്. ഇ​ത് മ​ത്സ്യ​ങ്ങ​ളു​ടെ നീ​ക്ക​ത്തെ​യും അ​തു​വ​ഴി മ​ത്സ്യ​ബ​ന്ധ​ന​ത്തെയും പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ന്നു. ക​ട​ലി​ലെ കാ​റ്റി​ലെ വ്യ​ത്യാ​സം മൂ​ല​മു​ണ്ടാ​കു​ന്ന പ്ര​കൃ​തിക്ഷോ​ഭ​ങ്ങ​ൾ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി വീ​ടു​ക​ളു​ടെ നാ​ശം, ഹാ​ർ​ബ​റു​ക​ളു​ടെ ത​ക​ർ​ച്ച, ബോ​ട്ടു​ക​ളു​ടെ​യും വ​ല​ക​ളു​ടെ​യും നാ​ശം എ​ന്നി​വ​ക്കും ഹേ​തു​വാ​കു​ന്നു.

6. കോ​സ്​​റ്റ​ൽ അ​പ്​​െവല്ലി​ങ്ങിലെ കു​റ​വ്
ക​ട​ലി​ന​ടി​യി​ലെ പോ​ഷ​ക​ങ്ങ​ളും ജൈ​വാം​ശ​ങ്ങ​ളും ക​ട​ലിെ​ൻ​റ മേ​ൽ​ത്തട്ടി​ലേ​ക്ക് (surface layers) ക​ട​ന്നു​വ​രു​ന്ന പ്ര​​ക്രി​യയാ​ണ് കോ​സ്​​റ്റ​ൽ അ​പ്​വെല്ലി​ങ്. മ​ത്തി ഉ​ൾ​പ്പെ​ടെ പെ​ലാ​ജി​ക് വി​ഭാ​ഗ​ത്തി​ൽപെ​ടു​ന്ന മ​ത്സ്യ​ങ്ങ​ൾ ഇ​ത്ത​രം പോ​ഷ​ക​ങ്ങ​ളെ ആ​ശ്ര​യി​ച്ചാ​ണ് നി​ല​നി​ന്നു​പോ​ന്നി​രു​ന്ന​ത്. കോ​സ്​​റ്റ​ൽ അ​പ്​വെ​ല്ലി​ങ്ങി​ൽ ക​ഴി​ഞ്ഞ ഏ​താ​നും വ​ർ​ഷ​മാ​യി വ​ൻ ഇ​ടി​വാ​ണ് സം​ഭ​വി​ക്കു​ന്ന​ത്. കാ​ലാ​വ​സ്​​ഥ മാ​റ്റം ഇ​തി​ൽ മു​ഖ്യ പ​ങ്കുവ​ഹി​ക്കു​ന്നു. ഇ​തു​മൂ​ലം ക​ട​ലി​ലെ മ​ത്സ്യ​വ​ർ​ഗ​ങ്ങ​ൾ​ക്ക് ഭ​ക്ഷ​ണം ല​ഭി​ക്കാ​ത്ത അ​വ​സ്​​ഥ വ​രുക​യും അ​വ വം​ശ​നാ​ശ​ത്തി​ലേ​ക്ക് എ​ത്തു​ക​യും ചെ​യ്യു​ന്നു. സ​മു​ദ്ര​ത്തിെ​ൻ​റ അ​ടി​ത്ത​ട്ടി​ൽ​നി​ന്ന്​ പോ​ഷ​കാം​ശ​മു​ള്ള വ​സ്​​തു​ക്ക​ൾ ഉ​പ​രി​ത​ല​ത്തി​ലെ​ത്തു​ന്ന​തി​നെ താ​പ​മേ​റി​യ ജ​ലം ത​ട​യു​ന്നു. അ​തു​വ​ഴി മ​ത്സ്യ​ങ്ങ​ൾ ച​ത്തൊ​ടു​ങ്ങു​ന്നു. 

7. പ്ര​വ​ച​നാ​തീ​ത കാ​ലാ​വ​സ്​​ഥ
തി​ക​ച്ചും അ​പ്ര​വ​ച​നീ​യ​മാ​യ കാ​ലാ​വ​സ്​​ഥ​യാ​ണ് ഇ​പ്പോ​ൾ ക​ട​ലി​ലും ക​ട​ലോ​ര​ങ്ങ​ളി​ലും കാ​ണു​ന്ന​ത്. ഇ​ത് മ​ത്സ്യ​ത്തൊഴി​ലാ​ളി ജീ​വി​ത​ത്തെയാണ് ആ​ദ്യം ബാ​ധി​ക്കു​ക. കാ​ല​വ​ർ​ഷ​വും തു​ലാ​വ​ർ​ഷ​വും ഇ​ട​വ​പ്പാ​തി​യു​മെ​ല്ലാം ക്ഷ​യി​ക്കു​ന്ന​തി​ന് കാ​ര​ണം കാ​ലാ​വ​സ്​​ഥ വ്യ​തി​യാ​ന​മാ​ണെ​ന്നാ​ണ് പ​ഠ​ന​ങ്ങ​ൾ തെ​ളി​യി​ക്കു​ന്ന​ത്. ഇ​ത് ക​ട​ലോ​രവാ​സി​ക​ളെ മ​ത്ര​മ​ല്ല, മ​റ്റു​ള്ള​വ​രെ​യും ബാ​ധി​ക്കു​ന്ന​താ​ണ്. സ​മ​യം തെ​റ്റി​യു​ള്ള മ​ഴ, മി​ന്ന​ൽ മ​ഴ, മ​ഴ​യു​ടെ ഏ​റ്റ​ക്കു​റ​ച്ചി​ൽ, സ്​​ഥി​ര​ത​യി​ല്ലാ​യ്മ എ​ന്നി​വ​യെ​ല്ലാം മ​ത്സ്യസ​മ്പ​ത്തി​നെ വ​ള​രെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ച്ചി​ട്ടു​ണ്ട്. മ​ഴ​യു​ടെ ഏ​റ്റ​ക്കു​റ​ച്ചി​ൽ ക​ട​ൽജ​ല ഉൗഷ്മാ​വും ഉ​പ്പിെ​ൻ​റ അ​ള​വും അ​മി​ത​മാ​യി വ​ർ​ധി​പ്പി​ച്ചു. വേ​ന​ൽ​ക്കാല​ത്ത് സ​മു​ദ്ര​ജ​ല​ത്തിെ​ൻ​റ താ​പ​നി​ല 35 ഡി​ഗ്രി സെ​ൽ​ഷ്യ​സാ​യി വ​ർ​ധി​ച്ചു. 
ദേ​ശാ​ട​ന മ​ത്സ്യ​ങ്ങ​ളു​ടെ വ​ര​വും സ​ഞ്ചാ​ര​വും സ​ഞ്ചാ​ര​വ​ഴി​ക​ളും മാ​റിമ​റി​ഞ്ഞു. മ​ത്സ്യ​ങ്ങ​ളു​ടെ പ്ര​ജ​ന​നം ത​ട​സ്സ​പ്പെ​ട്ടു. അ​വ​യു​ടെ നാ​ശ​നി​ര​ക്ക് കു​ത്ത​നെ ഉ​യ​ർ​ന്നു. പ​ശ്ചി​മ​ബം​ഗാ​ൾ, ആ​ന്ധ്ര ഉ​ൾ​പ്പെ​ടെ ഇ​ന്ത്യ​യി​ലെ ഒ​ട്ടേ​റെ തീ​ര​ദേ​ശ മേ​ഖ​ല​ക​ൾ മ​ത്സ്യ​ല​ഭ്യ​ത കു​റ​വു​മൂ​ലം പ​ട്ടി​ണി​യി​ലാ​യി​രി​ക്കു​ന്നു. അ​വി​ടെനി​ന്നു​ള്ള മ​ത്സ്യ​ത്തൊഴി​ലാ​ളി​ക​ൾ താ​ര​ത​മ്യേ​ന മ​ത്സ്യം കൂ​ടു​ത​ൽ ല​ഭി​ക്കു​ന്ന കേ​ര​ളം പോ​ലു​ള്ള ദ​ക്ഷി​ണേ​ന്ത്യ​ൻ സം​സ്​​ഥാ​ന​ങ്ങ​ളി​ലേ​ക്ക് തൊ​ഴി​ലി​ടം മാ​റ്റു​ന്നു. മ​ത്സ്യ​ങ്ങ​ളു​ടെ വ​ള​ർ​ച്ചനി​ര​ക്കി​ലും തൂ​ക്ക​ത്തി​ലും എ​ണ്ണ​ത്തി​ലും കു​റ​വ് സം​ഭ​വി​ച്ചി​രി​ക്കു​ന്നു. മു​ര​ടി​ച്ച വ​ള​ർ​ച്ചനി​ര​ക്ക് ഏ​റെ​യു​ള്ള മ​ത്സ്യ​ജ​നു​സ്സുക​ളെ ക​ണ്ടെ​ത്തി​യ​ത് കാ​ലാ​വ​സ്​​ഥ വ്യ​തി​യാ​ന​ത്തി​െൻറ ദു​ര​ന്ത​മാ​യി ക​ണ​ക്കാ​ക്കു​ന്നു. 
ക​ട​ലി​ൽ കാ​റ്റും താ​പ​വും വ​രു​ത്തി​യ മാ​റ്റ​ങ്ങ​ൾ കൂ​ടു​ത​ൽ ബാധിച്ചത്​ മ​ഴ​യെ ആ​ണ്. പ്ര​തീ​ക്ഷി​ക്കാ​ത്ത സ​മ​യ​ത്തു​ള്ള മ​ഴ ഗു​ണ​ത്തേ​ക്കാ​ളേ​റെ ദോ​ഷം വ​രു​ത്തി​വെ​ക്കും. മ​ത്സ്യബ​ന്ധ​ന​ത്തി​നു​ള്ള ആ​സൂ​ത്ര​ണ​ത്തെ ബാ​ധി​ക്കും. മ​ത്സ്യം ഉ​ണ​ക്കാ​നും ക​യ​റ്റു​മ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ജോ​ലി​ക​ൾ​ക്കു​മെ​ല്ലാം കാ​ലം തെ​റ്റി​യ മ​ഴ ഉ​പ​ദ്ര​വ​ക​ര​മാ​ണ്. മ​ത്സ്യ ഉ​ൽ​പന്ന​ങ്ങ​ളു​ടെ ക്ഷാ​മ​ത്തി​നും വി​ല വ​ർ​ധ​ന​വി​നും ഇ​ത് ഇ​ട​വ​രു​ത്തു​ന്നു. 

8. സൂനാ​മി​യും കൊ​ടു​ങ്കാ​റ്റു​ക​ളും
കാ​ലാ​വ​സ്​​ഥ വ്യ​തി​യാ​നം കൊ​ടു​ങ്കാ​റ്റു​ക​ളു​ടെ എ​ണ്ണം വ​ർ​ധി​പ്പി​ക്കു​ക​യും ശ​ക്തി​യും സം​ഹാ​ര​ശേ​ഷി​യും ഉ​യ​ർ​ത്തു​ക​യും ചെ​യ്യുന്നു. 2004 ഡിസംബറിൽ ഉണ്ടായ സുനാമിയും 2017 ഡിസംബറിൽ ഉണ്ടായ ഒാഖി ചുഴലിക്കാറ്റും കേരളത്തിലെയും സമീപ സംസ്​ഥാനങ്ങളിലെയും നൂറുകണക്കിന്​ ജീവനുകളാണ്​ എടുത്തത്​.  ഇതുപോലുള്ള ചെറുതും വലുതുമായ ചുഴലിക്കാറ്റുകളും തിരമാലകളും മ​ത്സ്യ​മേ​ഖ​ല​ക്ക്​ ക​ന​ത്ത ആ​ഘാ​ത​മാ​ണ് സൃ​ഷ്​​ടി​ക്കുക. ഇ​ത്ത​രം പ്ര​കൃ​തിദു​ര​ന്ത​ങ്ങ​ൾ ക​ര​യി​ൽ കൂ​ടു​ത​ൽ മേ​ഖ​ല​യി​ലേ​ക്ക് ഉ​പ്പു​വെ​ള്ളം വ്യാ​പി​ക്കാ​ൻ ഇ​ട​വ​രു​ത്തു​ന്നു​മു​ണ്ട്. മി​ന്ന​ൽ വെ​ള്ള​പ്പൊ​ക്ക​വും ക​ട​ൽത്തിര മ​ണ്ണൊ​ലി​പ്പും തീ​ര​ക്ക​ട​ലി​നെ നി​ര​ന്ത​രം മാ​റ്റി​മ​റി​ക്കു​ന്നു. ഇ​ത് മ​ത്സ്യ​മേ​ഖ​ല​യെ ദു​ർ​ബ​ല​മാ​ക്കു​ന്നു. തൊ​ഴി​ൽദി​ന എ​ണ്ണം കു​റ​ക്കു​ന്നു. ശ​ക്തി​യാ​യ തി​ര​ക​ൾ ക​ട​ൽത്തിര മ​ണ​ൽത്തിട്ട​ക​ളെ ത​ക​ർ​ക്കു​ന്ന​തും അ​പ്ര​തീ​ക്ഷി​ത തി​ട്ട​ക​ൾ രൂ​പ​പ്പെ​ടു​ത്തു​ന്ന​തും സ​ർ​വ​സാ​ധാ​ര​ണ​മാ​യി​രി​ക്കു​ന്നു. കാ​യ​ലി​ലെ ദ്വീ​പു​ക​ളെ അ​പ​ക​ട​ത്തി​ലാ​ക്കു​ന്ന ഇ​ത്ത​രം തി​ര​ക​ൾ ദ്വീ​പു​ക​ളി​ലെ മ​ണ്ണൊ​ലി​പ്പ് രൂ​ക്ഷ​മാ​ക്കു​ന്നു​ണ്ട്. സ​മു​ദ്ര​ജ​ലം കു​ത്തി​മ​റി​യു​ന്ന അ​വ​സ്​​ഥ സം​ജാ​ത​മാ​കു​ന്നു. ഇ​ത് ക​ട​ലി​ലെ, വി​ശേ​ഷി​ച്ചും തീ​ര​മേ​ഖ​ല​യു​ടെ സ​ന്തു​ലി​താ​വ​സ്​​ഥ​യാ​ണ് ന​ശി​പ്പി​ക്കു​ന്ന​ത്. ക​ട​ൽജ​ലം ക​ല​ങ്ങി​മ​റി​യു​ന്ന​തി​നാ​ൽ ക​ട​ലി​ലെ ജ​ല​ത്തി​ലേ​ക്കു​ള്ള സൂ​ര്യ​പ്ര​കാ​ശ ക​യ​റ്റം ത​ട​യ​പ്പെ​ടു​ന്നു. ഇ​ത് പ്ല​വ​ക സ​സ്യ​ങ്ങ​ളു​ടെ വ​ള​ർ​ച്ച​യെ ത​ട​സ്സ​പ്പെ​ടു​ത്തു​ന്നു. മ​ത്സ്യ​ങ്ങ​ളു​ടെ പ്ര​ധാ​ന ആ​ഹാ​രം പ്ല​വ​ക​സ​സ്യ​ങ്ങ​ളും ആ​ൽ​ഗ​ക​ളും ആ​യ​തി​നാ​ൽ അ​വ​യു​ടെ വ​ള​ർ​ച്ച​യും നി​ല​നി​ൽപും അ​പ​ക​ടാ​വ​സ്​​ഥ​യി​ലാ​കു​ന്നു.  സൂ​ര്യ​പ്ര​കാ​ശ ല​ഭ്യ​ത​യും സ​മു​ദ്ര​ജ​ല​ത്തിെ​ൻ​റ ക​ല​ങ്ങ​ലും പ്ല​വ​ക​സ​സ്യ​ങ്ങ​ളു​ടെ വ​ള​ർ​ച്ച​ക്ക് ത​ട​സ്സ​മാ​ണ്. ജ​ല​ത്തിെ​ൻ​റ സു​താ​ര്യ​തക്കുറ​വ് പ്ല​വ​ക​സ​സ്യ​ങ്ങ​ളു​ടെ കൂ​ട്ട നാ​ശ​ത്തി​ന് വ​ഴി​യൊ​രു​ക്കു​ന്നു. സ​മു​ദ്ര അ​ടി​ത്ത​ട്ടി​ന് വ​രു​ന്ന എ​ന്ത് മാ​റ്റ​വും മ​ത്സ്യ​പ്ര​ജ​ന​ന​ത്തെ​ ആ​ഴ​ത്തി​ൽ ബാ​ധി​ക്കും. 

9. തീ​വ്ര​ത​യേ​റി​യ ക​ട​ലാ​ക്ര​മ​ണം
കേ​ര​ള തീ​ര​ങ്ങ​ളി​ൽ ക​ട​ലാ​ക്ര​മ​ണ​ത്തിെ​ൻ​റ തോ​ത് വ​ർ​ഷാ​വ​ർ​ഷം കൂ​ടു​ക​യാ​ണ്. സു​നാ​മി​യോ​ളം ഭീ​ക​ര​മാ​യ ക​ട​ലാ​ക്ര​മ​ണ​ത്തി​നാ​ണ് ക​ഴി​ഞ്ഞ ഏ​താ​നും വ​ർ​ഷ​ങ്ങ​ളാ​യി കേ​ര​ളതീ​ര​ങ്ങ​ൾ ഇ​ര​യാ​കു​ന്ന​ത്. തീ​ര​ശോ​ഷ​ണം, ആ​ള​പാ​യം, വീ​ടു​ക​ളു​ടെ ത​ക​ർ​ച്ച, മ​ത്സ്യബ​ന്ധ​ന സാ​മ​ഗ്രി​ക​ളു​ടെ ത​ക​ർ​ച്ച, കൃ​ഷിനാ​ശം, ഗ​താ​ഗ​ത സം​വി​ധാ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ അ​ടി​സ്​​ഥാ​ന സൗ​ക​ര്യ​ങ്ങ​ളു​ടെ നാ​ശം തു​ട​ങ്ങി ക​ട​ലാ​ക്ര​മ​ണ​ത്തിെ​ൻ​റ പ്ര​ത്യ​ാഘാ​ത​ങ്ങ​ൾ വ​ലു​താ​ണ്, ഭീ​ക​ര​മാ​ണ്. 

10. പ​വി​ഴ​പ്പു​റ്റു​ക​ൾ​ക്കും നാ​ശം 
ഇ​ന്ത്യ​യു​ടെ തെ​ക്കു​പ​ടി​ഞ്ഞാ​റ​ൻ ക​ട​ൽ​ഭാ​ഗ​ത്തു കാ​ണു​ന്ന, പ​വി​ഴ​പ്പു​റ്റു​ക​ൾ നി​റ​ഞ്ഞ പ​ർ​വ​ത​സ​മാ​ന​മാ​യ വാ​ഡ്ജ് ബാ​ങ്ക് ആ​ണ് തെ​ക്കു​പ​ടി​ഞ്ഞാ​റ​ൻ ക​ട​ലിെ​ൻ​റ മ​ത്സ്യ​സ​മൃ​ദ്ധി​യു​ടെ കാ​ര​ണ​ങ്ങ​ളി​ലൊ​ന്ന്. 12,000 ച​തു​ര​ശ്ര കി.മീറ്റർ വി​സ്​​തൃ​തി​യു​ള്ള ഈ ​വാ​ഡ്ജ് ബാ​ങ്കും അ​തി​നെ നി​ല​നി​ർ​ത്തു​ന്ന പ്ര​ത്യേ​ക ക​ട​ൽ​സ്​​ഥി​തി​യു​മാ​ണ് ഇ​ന്ത്യ​യു​ടെ സ​മൃ​ദ്ധ​മാ​യ മ​ത്സ്യ​മേ​ഖ​ല​യു​ടെ നി​ല​നി​ൽ​പിെ​ൻറ അ​ടി​സ്​​ഥാ​നം. മ​ത്സ്യ​ങ്ങ​ളു​ടെ മാ​ത്ര​മ​ല്ല ചി​പ്പി, ക​ണ​വ, ക​ട​ൽ​ക്കു​തി​ര, ക​ട​ൽപ്പാ​മ്പു​ക​ൾ, ക​ട​ൽ​ത്തെ​ണ്ടി, ന​ക്ഷ​ത്ര​മ​ത്സ്യം തു​ട​ങ്ങി​യ ഒ​ട്ടേ​റെ ജ​ല​ജീ​വി​ക​ളു​ടെ​യും വാ​സ​സ്​​ഥ​ല​വും പ്ര​ജ​ന​ന​ത്താ​വ​ള​വുംകൂ​ടി​യാ​ണ്​ ഇവി​ടം. നൂ​റി​ല​ധി​കം ഇ​ന​ങ്ങ​ളി​ൽ​പ്പെ​ട്ട അ​ല​ങ്കാ​ര​മ​ത്സ്യ​ങ്ങ​ളു​ടെ സ്വാ​ഭാ​വി​ക ആ​വാ​സ​വ്യ​വ​സ്​​ഥ​യും പ്ര​ജ​ന​ന​ത്താ​വ​ള​വും ഈ ​പ്ര​ദേ​ശ​മാ​ണ്.
കേ​ര​ള​ത്തിെ​ൻ​റ തീ​ര​ക്ക​ട​ലി​ലെ പ​ല ഭാ​ഗ​ങ്ങ​ളി​ലും അ​ടി​ത്ത​ട്ടി​ലാ​യി പ​വി​ഴ​പ്പു​റ്റു​ക​ളും പാ​രു​ക​ളും ക​ണ്ടു​വ​രു​ന്നു​ണ്ട്. ഇ​ത്ത​രം പ്ര​ദേ​ശ​ങ്ങ​ൾ മ​ത്സ്യ​ങ്ങ​ളു​ടെയും ചെ​മ്മീ​നു​ക​ളുടെ​യും പ്ര​ജ​ന​ന​കേ​ന്ദ്ര​ങ്ങ​ൾ കൂ​ടി​യാ​യ​തി​നാ​ൽ മ​ത്സ്യ​ബ​ന്ധ​ന പ്ര​ദേ​ശ​ങ്ങ​ളാ​യാ​ണ് അ​റി​യ​പ്പെ​ടു​ന്ന​ത്. അ​ഞ്ചു​തെ​ങ്ങ് ബാ​ങ്ക്, കൊ​ല്ലം ബാ​ങ്ക്, പു​റ​ക്കാ​ട് ബാ​ങ്ക്, ചേ​റ്റു​വാ ബാ​ങ്ക്, പൊ​ന്നാ​നി ബാ​ങ്ക്, താ​നൂ​ർ ബാ​ങ്ക്, ബേ​ക്ക​ൽ ബാ​ങ്ക്, നീ​ലേ​ശ്വ​രം ബാ​ങ്ക് എ​ന്നി​ങ്ങ​നെ കേ​ര​ള​ത്തിെ​ൻ​റ തീ​ര​ക്ക​ട​ൽ പ്ര​ദേ​ശ​ങ്ങ​ളി​ൽ ക​ട​ലി​ന​ടി​യി​ലാ​യി ചെ​റു​തും വ​ലു​തു​മാ​യ 50ലധി​കം മ​ണ​ൽ​ത്തി​ട്ട​ക​ളും പാ​റ​ത്തി​ട്ട​ക​ളും ചളി​ത്ത​ട്ടു​ക​ളും കാ​ണ​പ്പെ​ടു​ന്നു​ണ്ട്. ഇ​ത്ത​രം പ്ര​ദേ​ശ​ങ്ങ​ളു​ടെ മ​ത്സ്യ​സ​മ്പ​ത്​ പോ​ഷ​ണ പ്രാ​ധാ​ന്യ​വും അ​വ നി​ല​നി​ർ​ത്തു​ന്ന ക​ട​ൽ​സ്​​ഥി​തി​യും ന​ശി​ക്കാ​തെ സം​ര​ക്ഷി​ക്ക​പ്പെ​ടേ​ണ്ടി​യി​രി​ക്കു​ന്നു. 

11. ചാ​ക​ര​ക്കു​റ​വ്
ക​ട​ലി​ൽ പോ​കാ​ൻ ക​ഴി​യാ​ത്ത കാ​ല​ത്ത് തീ​ര​ദേ​ശ വാ​സി​ക​ൾ​ക്ക് ക​ട​ൽ ന​ൽ​കി​യി​രു​ന്ന ആശ്വാസമായിരുന്നു  ചാ​ക​ര. കേ​ര​ള തീ​ര​ത്ത് ചാ​ക​ര കു​റ​ഞ്ഞു​വ​രു​ന്ന​ത് ക​ട​ൽ​ ഘ​ട​നാ​മാ​റ്റ​ത്തിെ​ൻ​റ പ്ര​ധാ​ന അ​പാ​യ​മ​ണി​യാ​ണ്. വ​ർ​ഷ​കാ​ല​ത്ത് തീ​ര​ക്ക​ട​ലി​ലാ​ണ് ചാ​ക​ര കാ​ണ​പ്പെ​ടു​ന്ന​ത്. ന​ദീ​മു​ഖ​ത്ത് നി​ന്നു​വ​രു​ന്ന ച​ളി​യും എ​ക്ക​ലും ക​ട​ലി​ൽ ഒ​രി​ട​ത്ത് അ​ടി​ഞ്ഞു​കൂ​ടും. എ​ന്നാ​ൽ, ക​ട​ൽ ഇ​വ​യെ പു​റം​ത​ള്ളു​ന്ന​തോ​ടെ ഭ​ക്ഷ​ണ​സ​ങ്കേ​ത​മാ​കു​ന്ന ഇ​വി​ടേ​ക്കു വ​ൻ​തോ​തി​ൽ മീ​നു​ക​ൾ എ​ത്തി​ച്ചേ​രും. ര​ണ്ടാ​ഴ്ച മു​ത​ൽ മൂ​ന്നുമാ​സം വ​രെ ഈ ​ചളി​ക്ക​ല​ക്കം ഒ​രി​ട​ത്തുത​ന്നെ തു​ട​രും. പി​ന്നീ​ട് ഇ​തു മാ​റി​പ്പോ​കും. താ​പ​നി​ല​യി​ലെ വ​ർ​ധ​ന​മൂ​ലം മ​ത്സ്യ​ങ്ങ​ൾ​ക്ക് അ​നു​യോ​ജ്യ​മാ​യ ആ​വാ​സ​വ്യ​വ​സ്​​ഥ ന​ഷ്​​ട​മാ​യ​തോ​ടെ ചാ​ക​ര ഏറക്കുറെ അ​ന്യ​മാ​യി. 

12. ജൈവ വൈ​വി​ധ്യ​ങ്ങ​ളു​ടെ നാ​ശം
സ​മു​ദ്ര​ജീ​വി​ക​ളി​ൽ അ​ഞ്ചി​ലൊ​ന്ന് ഞ​ണ്ടു​ക​ളും കൊ​ഞ്ചു​ക​ളു​മാ​ണ്. തൊ​ട്ട​ടു​ത്ത് ക​ണ​വ​യാ​ണ്. ക​ട​ൽ ഒ​ച്ചു​ക​ൾ, നീ​രാ​ളി​ക​ൾ എ​ന്നി​വ അ​ടു​ത്ത​താ​യി ഉ​ണ്ട്. സ്രാ​വു​ക​ൾ അ​ട​ക്ക​മു​ള്ള മ​ത്സ്യ​വി​ഭാ​ഗം ജൈ​വ​വൈ​വി​ധ്യ​ത്തിെ​ൻ​റ 12 ശ​ത​മാ​ന​മേ വ​രൂ. സൂ​ക്ഷ്മ​ജീ​വി​ക​ളാ​യ ആ​ൽ​ഗ​ക​ൾ, േപ്രാ​ട്ടോ​സോ​വ എ​ന്നി​വ ആ​കെ ക​ട​ൽ​സ​സ്യ​ങ്ങ​ളി​ൽ 10 ശ​ത​മാ​ന​വും പ​വി​ഴ​പ്പു​റ്റു​ക​ൾ അ​ഞ്ച് ശ​ത​മാ​ന​വും ന​ക്ഷ​ത്ര​മ​ത്സ്യം, ക​ട​ൽ​ച്ചേ​ന തു​ട​ങ്ങി​യ​വ മൂ​ന്നുശ​ത​മാ​ന​വും വ​രും. ജെ​ല്ലി മ​ത്സ്യ​ങ്ങ​ൾ അ​ഞ്ച് ശ​ത​മാ​ന​മു​ണ്ട്. തി​മിം​ഗ​ല​ങ്ങ​ൾ, ക​ട​ൽ​പ്പ​ക്ഷി​ക​ൾ, ക​ട​ലാ​മ​ക​ൾ എ​ന്നീ ജീ​വ​ജാ​ല​ങ്ങ​ൾ ര​ണ്ടു ശ​ത​മാ​ന​വും വ​രും. ഈ ​വൈ​വി​ധ്യ​ങ്ങ​ളു​ടെ വം​ശ​നാ​ശ​ത്തി​നാ​ണ് കാ​ലാ​വ​സ്​​ഥ വ്യ​തി​യാ​നം വ​ഴി​യൊ​രു​ക്കു​ന്ന​ത്. 

13. നി​റം മാ​റു​ന്ന ക​ട​ൽ
ക​ട​ലി​ന് ചു​വ​പ്പ്, ത​വി​ട്ട്, ഓ​റ​ഞ്ച് നി​റ​ങ്ങ​ൾ മാ​റി​വ​രു​ന്നു. ക​ട​ൽ നി​റംമാ​റു​ന്ന​തും തീ​ര​ങ്ങ​ളി​ൽ വ​ർ​ണമ​ഴ പെ​യ്യു​ന്ന​തു​മാ​യ സം​ഭ​വ​ങ്ങ​ൾ അടുത്തിടെ മലപ്പുറം ജില്ലയിലെ പൊ​ന്നാ​നി, സ​മീ​പ തീ​ര​പ്ര​ദേ​ശ​മാ​യ ചാ​വ​ക്കാ​ട്, വ​ള്ളി​ക്കു​ന്ന്, പ​ര​പ്പ​ന​ങ്ങാ​ടി ഭാ​ഗ​ങ്ങ​ളി​ൽ ക​ണ്ടു. ക​ട​ൽ​ച്ചൂ​ട് വ്യ​ത്യാ​സ​പ്പെ​ടു​മ്പോ​ൾ ചി​ല​ത​രം ഫൈ​റ്റോ​പ്ലാ​ങ്ട​ണു​ക​ൾ കൂ​ടു​ത​ലാ​യി ഉ​ണ്ടാ​വു​ന്ന​താ​ണ് ഇ​തി​ന് കാ​ര​ണം. ഇ​ത്ത​രം സ​ന്ദ​ർ​ഭ​ങ്ങ​ളി​ൽ ചി​ല​യി​നം മീ​നു​ക​ൾ കൂ​ടു​ക​യും മ​റ്റു ചി​ല​ത് കു​റ​യു​ക​യും ചെ​യ്യും. മീ​നു​ക​ൾ​ക്ക് ദോ​ഷ​ക​ര​മാ​യ വി​ഷ​സ​സ്യ​ങ്ങ​ൾ പെ​രു​കു​ന്ന​തും പ​തി​വാ​ണ്. ക​ട​ലി​ലെ മാ​റ്റ​ങ്ങ​ൾ ക​ര​യെ​യും ബാ​ധി​ക്കും. ആ​ഗോ​ള ആ​വാ​സവ്യ​വ​സ്​​ഥ​യെ​ത്ത​ന്നെ ത​കി​ടം മ​റി​ക്കാ​ൻ ഇ​തി​ട​യാ​ക്കു​ന്നു. 

14. ഉ​പ്പു​ജ​ല​ത്തിെ​ൻ​റ ക​ട​ന്നു​ക​യ​റ്റം 
ക​ട​ൽനി​ര​പ്പ് ഉ​യ​രു​ന്ന​തോ​ടെ ക​ട​ലി​ലെ ഉ​പ്പു​ജ​ലം തീ​ര​ത്തേ​ക്കും ജ​ലാ​ശ​യ​ങ്ങ​ളി​ലേ​ക്കും ക​ട​ക്കു​ന്നു. ഭൂ​ജ​ലനി​ര​പ്പി​ലേ​ക്കുകൂ​ടി ഉ​പ്പുര​സം ക​ല​രാ​ൻ ഇ​ത് ഇ​ട​യാ​ക്കു​ന്നു. ഇ​തോ​ടെ തീ​ര​ദേ​ശ​ങ്ങ​ളി​ൽ കു​ടി​വെ​ള്ളം മ​ലി​ന​പ്പെ​ടു​ന്നു. കൃ​ഷി ന​ശി​ക്കു​ന്നു. ശു​ദ്ധജ​ല മ​ത്സ്യസ​മ്പ​ത്തിനെയും മ​ത്സ്യകൃ​ഷി​യെ​യും ഇ​ത് സാ​ര​മാ​യി ബാ​ധി​ക്കു​ന്നു. കേ​ര​ള​ത്തി​ലെ മി​ക്ക​വാ​റും തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ൽ ഈ ​പ്ര​ശ്നം ക​ണ്ടു​വ​രു​ന്നു​ണ്ട്. ബ​ണ്ട് കെ​ട്ടി​യും മ​റ്റു കൃ​ത്രി​മ സം​വി​ധാ​ന​ങ്ങ​ൾ ഒ​രു​ക്കി​യും ഈ ​പ്ര​തി​ഭാ​സ​ത്തെ ഒ​രു പ​രി​ധിവ​രെ നേ​രി​ട​ലാ​ണ് പ​തി​വ്. എ​ന്നാ​ൽ, മി​ക്ക​വാ​റും ഘ​ട്ട​ങ്ങ​ളി​ൽ അ​ത് ഫ​ല​പ്ര​ദ​മാ​കാ​റി​ല്ല. തീ​ര​ദേ​ശ​ത്ത് ഉ​പ്പു​വെ​ള്ള​വും ശു​ദ്ധ​ജ​ല​വും ഏ​താ​ണ്ട് സ​ന്തു​ലി​ത​മാ​യ അ​വ​സ്​​ഥ​യി​ലാ​ണ് നി​ല​നി​ൽ​ക്കു​ന്ന​ത്. സാ​ന്ദ്ര​ത കൂ​ടി​യ ഉ​പ്പു​ക​ല​ർ​ന്ന ജ​ല​ത്തി​ന് മു​ക​ളി​ൽ സാ​ന്ദ്ര​ത കു​റ​ഞ്ഞ ജ​ലം പൊ​ങ്ങി​യു​യ​ർ​ന്ന് നി​ല​കൊ​ള്ളു​ന്നു. തീ​ര​ദേ​ശ​ത്ത് ശു​ദ്ധ​ജ​ല​ത്തി​ലേ​ക്ക് സ​മു​ദ്രജ​ലം ക​ട​ന്നു​ക​യ​റു​ന്ന​ത് ഭൂ​ഗ​ർ​ഭ ജ​ല​ത്തിെ​ൻ​റ നി​ര​പ്പി​ലെ വ്യ​തി​യാ​നം മൂ​ല​മാ​ണ്. ആ​ഗോ​ളതാ​പ​നം, കാ​ലാ​വ​സ്​​ഥ വ്യ​തി​യാ​നം എ​ന്നി​വ​യു​മാ​യി ഉ​പ്പു​വെ​ള്ളം ക​ട​ന്നുക​യ​റു​ന്ന​തി​നെ ബ​ന്ധ​പ്പെ​ടു​ത്താ​വു​ന്ന​താ​ണ്. ചി​ല​പ്പോ​ൾ കൊ​ടു​ങ്കാ​റ്റ് ഉ​ണ്ടാ​കു​മ്പോ​ൾ തി​ര​മാ​ല​ക​ൾ ഉ​ണ്ടാ​യി സ​മു​ദ്രനി​ര​പ്പ് പെ​​െട്ട​ന്ന് വ​ർ​ധി​ക്കാ​റു​ണ്ട്. ഇ​തു​മൂ​ലം സ​മു​ദ്രജ​ലം ശു​ദ്ധജ​ല േസ്രാ​ത​സ്സി​ലേ​ക്ക് ത​ള്ളി​ക്കയ​റു​ന്നു. സ​മു​ദ്ര​ത്തി​ലേ​ക്ക് തു​റ​ക്കു​ന്ന ക​നാ​ലു​ക​ൾ വ​ഴി ഉ​പ്പു​ക​ല​ർ​ന്ന ജ​ലം ഇ​ട​ക്കി​ടെ ക​രയ​ിലേ​ക്ക് വ​ള​രെ ദൂ​രം ത​ള്ളി​ക്ക​യ​റു​ന്നു.