നാളറിവ്
കടം പറയാനൊരു ഭൂമി
  • വലിയശാല രാജു
  • 10:31 AM
  • 29/07/2019

ജൂലൈ 29 ഭൗമപരിധി ദിനം അഥവാ എർത്ത് ഓവർഷൂട്ട് ഡേ 

മ​നു​ഷ്യ​ൻ ഭൂ​മി​ക്ക്​ ക​ട​ക്കാ​ര​നാ​വു​ക​യാ​ണെ​ന്ന്​ പ​റ​ഞ്ഞാ​ൽ ആ​രെ​ങ്കി​ലും വി​ശ്വ​സി​ക്കു​േ​മാ? വ​രു​മാ​ന​ത്തെ​ക്കാ​ൾ ചെ​ല​വു​കൂ​ടി​യാ​ൽ പി​ന്നെ എ​ന്തു​ചെ​യ്യും. സാ​മ്പ​ത്തി​ക വി​നി​മ​യം​പോ​ലെ പ്ര​കൃ​തി​യി​ലു​മു​ണ്ട്​ ക​ട​മെ​ടു​ക്ക​ലും പ​ണ​യ​പ്പെ​ടു​ത്ത​ലും. ക​ട​ലും പു​ഴ​യും കൃ​ഷി​ഭൂ​മി​യു​മു​ൾ​പ്പെ​ടെ പ്ര​കൃ​തി​വി​ഭ​വ​ശേ​ഷി​ക്കും ഒ​രു പ​രി​ധി​യു​ണ്ട്. അ​തി​ലും കൂ​ടു​ത​ൽ ഉ​പ​യോ​ഗി​ച്ചാ​ൽ നാം ​ക​ട​ക്കാ​രാ​കും. പ്ര​കൃ​തി​യു​െ​ട വി​ഭ​വ​ശേ​ഷി ക​ണ​ക്കാ​ക്കു​േ​മ്പാ​ൾ ഭൂ​മി​യു​ടെ വാ​ർ​ഷി​ക ബ​ജ​റ്റ്​ മൊ​ത്തം ഉ​പ​യോ​ഗി​ച്ച്​ തീ​ർ​ക്കാ​ൻ എ​ട്ടു​മാ​സം​പോ​ലും വേ​ണ്ടി​വ​രു​ന്നി​ല്ല. 

​ഒ​രു ഭൂ​മി പോ​രാ!
ഗ്ലോ​ബ​ൽ ഫു​ട്ട്​​പ്രി​ൻ​റ്​ നെ​റ്റ്​​വ​ർ​ക്കി​െ​ൻ​റ നി​രീ​ക്ഷ​ണ പ്ര​കാ​രം ശ​രാ​ശ​രി ലോ​ക​ജ​ന​ത​യു​ടെ ഇ​ന്ന​ത്തെ ഉ​പ​ഭോ​ഗ​രീ​തി അ​നു​സ​രി​ച്ച്​ ഒ​രു ഭൂ​മി തി​ക​യി​ല്ല. ഒ​ന്ന​ര ഭൂ​മി വേ​ണ്ടി​വ​രു​മെ​ന്നാ​ണ്​ ക​ണ​ക്കാ​ക്ക​പ്പെ​ടു​ന്ന​ത്. ഇ​ത്​ 2030 ആ​കു​േ​മ്പാ​ൾ ര​ണ്ട്​ ഭൂ​മി​യാ​കും. ഇൗ ​നൂ​റ്റാ​ണ്ട്​ അ​വ​സാ​നി​ക്കു​േ​മ്പാ​ൾ അ​ത്​ മൂ​ന്ന്​ ഭൂ​മി​യാ​യി മാ​റും. 2050ൽ ​ലോ​ക ജ​ന​സം​ഖ്യ 980 കോ​ടി ആ​കു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. അ​ധി​ക​മാ​യി വ​രു​ന്ന ജ​ന​ങ്ങ​ൾ​ക്കാ​യി 70 ശ​ത​മാ​ന​ത്തി​ലേ​റെ ഭ​ക്ഷ​ണം ഉ​ൽ​പാ​ദി​പ്പി​ക്കേ​ണ്ടി വ​രും. ഇ​തെ​ങ്ങ​നെ സാ​ധ്യ​മാ​കു​മെ​ന്നാ​ണ്​ ​െഎ​ക്യ​രാ​ഷ്​​ട്ര​സ​ഭ​യു​ടെ ഭ​ക്ഷ്യ-​കാ​ർ​ഷി​ക സം​ഘ​ട​ന (എ​ഫ്.​എ.​ഒ) ത​ല​പു​ക​ഞ്ഞ്​ ആ​ലോ​ചി​ക്കു​ന്ന​ത്.

അ​മേ​രി​ക്ക​ക്കാ​രെ​പോ​ലെ 
ജീ​വി​ച്ചാ​ൽ 4.8 ഭൂ​മി വേ​ണ്ടി​വ​രും!

എ​ല്ലാ മ​നു​ഷ്യ​രും അ​മേ​രി​ക്ക​ൻ ഉ​പ​ഭോ​ഗ​രീ​തി പി​ന്തു​ട​ർ​ന്നാ​ൽ 4.8 ഭൂ​മി വേ​ണ്ടി​വ​രു​മെ​ന്നാ​ണ്​ ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്ന​ത്. റ​ഷ്യ​ൻ രീ​തി​യാ​ണ്​ പി​ന്തു​ട​രു​ന്ന​തെ​ങ്കി​ൽ 3.3 ഭൂ​മി​യും ജ​ർ​മ​ൻ മാ​തൃ​ക​യാ​ണെ​ങ്കി​ൽ 3.1 ഭൂ​മി​യും വേ​ണം. ഫ്രാ​ൻ​സ്​ (3), ബ്രി​ട്ട​ൻ (3.4), ജ​പ്പാ​ൻ (2.9), ഇ​റ്റ​ലി (2.7), സ്​​പെ​യി​ൻ (2.1) എ​ന്നി​ങ്ങ​നെ പോ​കു​ന്നു ക​ണ​ക്ക്. എ​ന്നാ​ൽ, ഇ​ന്ത്യ​ൻ ഉ​പ​യോ​ഗ രീ​തി അ​നു​സ​രി​ച്ചാ​ണെ​ങ്കി​ൽ ഒ​രു ഭൂ​മി പൂ​ർ​ണ​മാ​യും വേ​ണ്ട. 0.7 മാ​ത്ര​മാ​ണി​ത്.

80 ശ​ത​മാ​നം 17 ശ​ത​മാ​ന​ത്തി​െ​ൻ​റ കൈ​യി​ൽ
ഭൂ​മി​യു​ടെ വി​ഭ​വ​ങ്ങ​ളി​ൽ ബ​ഹു​ഭൂ​രി​പ​ക്ഷ​വും ഉ​പ​യോ​ഗി​ക്കു​ന്ന​ത്​ ന്യൂ​ന​പ​ക്ഷം വ​രു​ന്ന സ​മ്പ​ന്ന വി​ഭാ​ഗ​ങ്ങ​ളാ​ണ്. വി​ഭ​വ​ങ്ങ​ളി​ൽ 80 ശ​ത​മാ​ന​വും 17 ശ​ത​മാ​നം പേ​രാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്​. രാ​ജ്യ​ങ്ങ​ളു​ടെ ക​ണ​ക്കെ​ടു​ക്കു​േ​മ്പാ​ൾ 86 ശ​ത​മാ​ന​വും ഉ​പ​യോ​ഗി​ക്കു​ന്ന​ത്​ അ​ഞ്ചി​ലൊ​ന്ന്​ വ​രു​ന്ന സ​മ്പ​ന്ന​രാ​ജ്യ​ങ്ങ​ളാ​ണ്. എ​ന്നാ​ൽ, ലോ​ക​ത്തി​ലെ ഏ​റ്റ​വും ദ​രി​ദ്ര​മാ​യ അ​ഞ്ചി​ലൊ​ന്ന്​ രാ​ജ്യ​ങ്ങ​ളു​ടെ വി​ഹി​തം ഒ​രു ശ​ത​മാ​നം മാ​ത്രം.
2040ൽ ​ലോ​ക​ത്തി​െ​ൻ​റ 40 ശ​ത​മാ​ന​ത്തി​ന്​ കു​ടി​വെ​ള്ളം ആ​വ​ശ്യ​ത്തി​ന്​ കി​ട്ടാ​താ​കു​​മെ​ന്ന്​ ഏ​താ​ണ്ട്​ ഉ​റ​പ്പാ​യി​ക്ക​ഴി​ഞ്ഞു. യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളി​ൽ പാ​ഴാ​കു​ന്ന പ്ര​ഭാ​ത​ഭ​ക്ഷ​ണം മാ​ത്രം മ​തി ആ​ഫ്രി​ക്ക​ൻ രാ​ജ്യ​ങ്ങ​ളി​ലെ പ​ട്ടി​ണി മാ​റ്റാ​ൻ.
അ​ത്യു​ഷ്​​ണം, കൊ​ടും​ത​ണു​പ്പ്, ചു​ഴ​ലി​ക്കാ​റ്റ്, പ്ര​ള​യം തു​ട​ങ്ങി ലോ​കം ഇ​ന്ന്​ നേ​രി​ടു​ന്ന ഏ​റ്റ​വും വ​ലി​യ പ്ര​തി​സ​ന്ധി​ക്ക്​ കാ​ര​ണ​മാ​യ കാ​ലാ​വ​സ്​​ഥ വ്യ​തി​യാ​ന​ത്തി​ന്​ മു​ഖ്യ​കാ​ര​ണം മ​നു​ഷ്യ​െ​ൻ​റ അ​മി​ത​മാ​യ ഉ​പ​ഭോ​ഗ​മാ​ണ്.

ഭൗ​മ പ​രി​ധി​ദി​നം അ​ഥ​വാ 
എ​ർ​ത്ത്​ ഒാ​വ​ർ ഷൂ​ട്ട്​ ഡേ

​ഒ​ാ​രോ വ​ർ​ഷ​വും മ​നു​ഷ്യ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന ഭൂ​മി​യി​ലെ വി​ഹി​തം അ​വ​സാ​നി​ക്കു​ന്ന​ത്​ ഒാ​ർ​മി​പ്പി​ക്കു​ന്ന ദി​ന​മാ​ണ്​ ഭൗ​മ​പ​രി​ധി​ദി​നം. ഒ​രു​വ​ർ​ഷം അ​നു​വ​ദി​ച്ച വി​ഭ​വ​ങ്ങ​ൾ ക​വ​ർ​ന്നെ​ടു​ത്ത്​ പ്ര​കൃ​തി​ക്ക്​ നാം ​ക​ട​ക്കാ​ര​നാ​കു​ന്ന ദി​ന​മാ​ണി​ത്. ഇൗ ​വ​ർ​ഷ​മി​ത്​ ജൂ​ലൈ 29നാ​ണ്. ക​ഴി​ഞ്ഞ​വ​ർ​ഷ​മി​ത്​ (2018) ആ​ഗ​സ്​​റ്റ്​ ഒ​ന്നി​നാ​യി​രു​ന്നു. 2017ലേ​ത്​ ആ​ഗ​സ്​​റ്റ്​ ര​ണ്ടി​നാ​യി​രു​ന്നു.
ആ​ദ്യ​മാ​യി മ​നു​ഷ്യ​ൻ ഭൂ​മി​ക്ക്​ ക​ട​ക്കാ​ര​നാ​യ​ത് 1970ൽ ​ആ​ണ്. ആ ​വ​ർ​ഷം ഡി​സം​ബ​ർ 29നാ​യി​രു​ന്നു ഭൂ​മി​യു​ടെ ബ​ജ​റ്റ്​ വി​ഹി​തം ആ​ദ്യ​മാ​യി അ​വ​സാ​നി​ച്ച​ത്.  പി​ന്നീ​ട​ങ്ങോ​ട്ട്​ ദി​വ​സം കു​റ​ഞ്ഞു​​വ​രു​ക​യാ​യി​രു​ന്നു. മ​റ്റുപ​രി​സ്​​ഥി​തി ദി​വ​സ​ങ്ങ​ളി​ൽ​നി​ന്ന്​ തി​ക​ച്ചും വ്യ​ത്യ​സ്​​ത​മാ​ണ്​ ഭൗ​മ​പ​രി​ധി ദി​നം. ഭൗ​മ ദി​ന​വും പ​രി​സ്​​ഥി​തി ദി​ന​വും ഒാ​സോ​ൺ ദി​ന​വും പോ​ലെ നി​ശ്ചി​ത​മാ​യ ഒ​രു ദി​വ​സ​മ​ല്ല എ​ർ​ത്ത്​ ഒാ​വ​ർ ഷൂ​ട്ട്​ ഡേ.

​പ്ര​കൃ​തി​ക്ക്​ 
ക​ട​ക്കാ​ര​നാ​കാ​തി​രി​ക്കാ​ൻ

സ്​​ഥി​ര​മാ​യി ക​ട​ക്കാ​ര​നാ​യി​രി​ക്കു​ക, അ​ത്​ വ​ർ​ധി​പ്പി​ച്ചു​കൊ​ണ്ടി​രി​ക്കു​ക എ​ന്ന​ത്​ വ്യ​ക്​​തി​യെ സം​ബ​ന്ധി​ച്ചാ​യാ​ലും സ​മൂ​ഹ​ത്തെ സം​ബ​ന്ധി​ച്ചാ​യാ​ലും ശോ​ഭ​ന​മാ​യി​രി​ക്കി​ല്ല. 
1970 മു​ത​ലു​ള്ള ച​രി​ത്രം പ​രി​ശോ​ധി​ച്ചാ​ൽ ഭൂ​മി​യു​ടെ മേ​ലു​ള്ള മ​നു​ഷ്യ​െ​ൻ​റ ക​ടം നി​ര​ന്ത​രം വ​ർ​ധി​ച്ചു​കൊ​ണ്ടാ​ണി​രി​ക്കു​ന്ന​ത്. ഡി​സം​ബ​ർ 29 മു​ത​ൽ തു​ട​ങ്ങി ഇ​പ്പോ​ൾ ജൂ​ലൈ 29ൽ ​എ​ത്തി​നി​ൽ​ക്കു​ന്നു. അ​ഞ്ചു​മാ​സം ബാ​ക്കി​നി​ൽ​ക്കു​േ​മ്പാ​േ​ഴ ആ ​വ​ർ​ഷ​ത്തെ വി​ഭ​വ​ങ്ങ​ൾ നാം ​ഉ​പ​യോ​ഗി​ച്ച്​ തീ​ർ​ന്നി​രി​ക്കു​ന്നു. ഇ​തി​ന്​ പ്ര​ധാ​ന ഉ​ത്ത​ര​വാ​ദി സ​മ്പ​ന്ന​രാ​ജ്യ​ങ്ങ​ളാ​ണെ​ങ്കി​ലും ഇ​തി​െ​ൻ​റ ഗു​രു​ത​ര​മാ​യ ദോ​ഷ​ഫ​ലം അ​നു​ഭ​വി​ക്കേ​ണ്ടി​വ​രു​ന്ന​ത്​ ഭൂ​മി​യി​ലെ മ​നു​ഷ്യ​രു​ൾ​പ്പെ​ടെ​യു​ള്ള എ​ല്ലാ ജീ​വ​ജാ​ല​ങ്ങ​ളു​മാ​ണ്. ഇൗ ​നി​ല തു​ട​ർ​ന്നാ​ൽ ഭൂ​മി​യു​ടെ നി​ല​നി​ൽ​പ്​​ ത​ന്നെ അ​പ​ക​ട​ത്തി​ലാ​കും. ഇ​പ്പോ​ൾ ബ്രി​ട്ട​ൻ ഉ​ൾ​പ്പെ​ടെ പ​ല രാ​ജ്യ​ങ്ങ​ളും കാ​ലാ​വ​സ്​​ഥ അ​ടി​യ​ന്ത​രാ​വ​സ്​​ഥ പ്ര​ഖ്യാ​പി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​തു​ത​ന്നെ ഇ​തി​െ​ൻ​റ പ​രി​ണി​ത​ഫ​ല​മാ​ണ്.
മ​ത്സ്യ​സ​മ്പ​ത്ത്, മ​ണ്ണി​െ​ൻ​റ പു​ന​രു​ജ്ജീ​വ​നം, ഹ​രി​ത​ഗൃ​ഹ​വാ​ത​ക പു​റ​ന്ത​ള്ള​ൽ, വ​ന ന​ശീ​ക​ര​ണം തു​ട​ങ്ങി​യ​വ ക​ണ​ക്കി​ലെ​ടു​ത്താ​ണ്​ പ്ര​കൃ​തി​ക്ക്​ ഒ​രു​വ​ർ​ഷം​കൊ​ണ്ട്​ വീ​ണ്ടെ​ടു​ക്കാ​ൻ ക​ഴി​യു​ന്ന ഉ​പ​ഭോ​ഗം നി​ർ​ണ​യി​ക്കു​ന്ന​ത്. പാ​രി​സ്​​ഥി​തി​ക ദൂ​ര​പ​രി​ധി അ​തി​വേ​ഗം ലം​ഘി​ക്കു​ന്ന​തി​ന്​ ഏ​റ്റ​വും വ​ലി​യ സം​ഭാ​വ​ന ന​ൽ​കു​ന്ന​ത്​ കാ​ർ​ബ​ൺ ഡൈ ​ഒാ​ക്​​സൈ​ഡാ​ണ്. ന​മ്മു​ടെ ക​ട​ലി​നും വ​ന​ത്തി​നും സ്വാം​ശീ​ക​രി​ക്കാ​ൻ ക​ഴി​യു​ന്ന​തി​ലു​മേ​റെ കാ​ർ​ബ​ൺ ഡൈ ​ഒാ​ക്​​സൈ​ഡാ​ണ്​ അ​ന്ത​രീ​ക്ഷ​ത്തി​ലേ​ക്ക്​ ത​ള്ളു​ന്ന​ത്. പ്ര​കൃ​തി​ക്ക്​ ക​ട​ക്കാ​ര​നാ​കാ​തെ ജീ​വി​ക്കാ​ൻ ഏ​റ്റ​വും പ്ര​ധാ​ന​മാ​യും ചെ​യ്യേ​ണ്ട​ത്​ ഹ​രി​ത​ഗൃ​ഹ​വാ​ത​കം പു​റ​ന്ത​ള്ളു​ന്ന​ത്​ കു​റ​ക്കു​ക മാ​ത്ര​മാ​ണ്​ വ​ഴി.