ഒാഡർ ഒാഡർ
  • അനിത എസ്​
  • 10:35 AM
  • 10/11/2018

ഭരണഘടനയുടെയും മൗലികാവകാശങ്ങളുടെയും കാവൽ മാലാഖമാരാണ്​ നീതിന്യായ സംവിധാനം. ജനാധിപത്യത്തെ സം​രക്ഷിച്ചുപോരുന്ന തൂണുകളിലൊന്ന്​. കീഴ​്​കോടതികൾ മുതൽ പര​േമാന്നത നീതിപീഠമായ സുപ്രീംകോടതിവരെ ഉൾ​ക്കൊള്ളുന്നതാണ്​ രാജ്യത്തി​െൻറ നീതിന്യായ സംവിധാനം. പിരമിഡി​െൻറ മാതൃകയിലാണ്​ കോടതികളുടെ സംവിധാനം. ഏറ്റവും മുകളിൽ സുപ്രീംകോടതി. അതിനുതാഴെ സംസ്​ഥാനങ്ങളുടെ ഉന്നത നീതിപീഠങ്ങളായ ഹൈകോടതികൾ. ഒാരോ ഹൈകോടതിക്കും താഴെ ജില്ല സെഷൻസ്​ കോടതികൾ. അവക്ക്​ താഴെ സബോർഡിനേറ്റ്​^അസിസ്​റ്റൻറ്​ സെഷൻസ്​ ജഡ്​ജിമാർ.  ഏറ്റവും താ​െഴ മുൻസിഫ്​ കോടതികളും മജിസ്​ട്രേറ്റ്​ കോടതികളും. ഇതിനുപുറമേ പ്രത്യേക ട്രൈബ്യൂണലുകളുമുണ്ട്​. 

സുപ്രീംകോടതി ജഡ്​ജിമാരുടെ
നിയമന യോഗ്യതകൾ

●ഇന്ത്യൻ പൗരത്വം
●ഹൈകോടതി ജഡ്​ജിയായ 
അഞ്ചു വർഷത്തെ പരിചയം
●ഹൈകോടതിയിൽ 10 വർഷത്തെ 
അഭിഭാഷക പരിചയം
●അല്ലെങ്കിൽ രാഷ്​ട്രപതിയുടെ 
അഭിപ്രായത്തിൽ അഗാധ 
നിയമ പാണ്ഡിത്യമുള്ള വ്യക്തി

സുപ്രീം​േകാടതി
ലോകത്ത് ഏറ്റവും അധികാരമുള്ള സുപ്രീംകോടതി ഇന്ത്യയിലേതാണ്​. സുപ്രീംകോടതിയുടെ വാക്ക്​ അന്തിമമാണെന്ന്​ മാത്രമല്ല, അത്​ രാജ്യത്തെ നിയമം കൂടിയാകും. മൗലികാവകാശത്തി​െൻറയും ജീവ​െൻറയും സ്വാതന്ത്ര്യത്തി​െൻറയും സംരക്ഷണമാണ്​ രാജ്യത്തി​െൻറ ഉന്നതനീതിപീഠമായ സുപ്രീംകോടതിയുടെ പ്രധാന കർത്തവ്യം. ഒരു ചീഫ് ജസ്​റ്റിസും 30 ജഡ്ജിമാരും അടങ്ങുന്നതാണ് സുപ്രീംകോടതി. മൗലികാവകാശങ്ങള്‍ക്ക്​ സംരക്ഷണം ലഭിക്കാൻ ഏതൊരു പൗരനും സുപ്രീംകോടതിയെ നേരിട്ട് സമീപിക്കാം. ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശത്തി​െൻറയും ജീവ​െൻറയും സ്വാതന്ത്ര്യത്തി​െൻറയും സംരക്ഷണത്തിന്​ സുപ്രീംകോടതിയിൽ ഔപചാരിക ഹരജി സമർപ്പിക്കണമെന്നില്ല. ഭരണഘടന ഉറപ്പുനൽകുന്ന അവകാശ ലംഘനം നടക്കുന്നുവെന്ന്​ സുപ്രീംകോടതിയുടെ ശ്രദ്ധയിൽപെട്ടാൽ കോടതിക്ക്​ യുക്തിപരമായ തീരുമാനങ്ങൾ സ്വയം എടുക്കാം. ഇതിനുപുറമേ ഇന്ത്യയിലെ ഏത്​ കോടതിയുടെയും ഏത് വിധിയും ഉത്തരവും തീരുമാനവും പുനഃപരിശോധനക്ക് വിധേയമാക്കാനും സുപ്രീംകോടതിക്ക്​ സാധിക്കും. 
കേന്ദ്ര, സംസ്​ഥാന സർക്കാറുകൾ തമ്മിലോ സംസ്​ഥാന സർക്കാറുകൾ തമ്മിലോ നടക്കുന്ന തർക്കങ്ങൾ കൈകാര്യം ​െചയ്യാൻ അധികാരമുള്ളത്​ സുപ്രീംകോടതിക്കുമാത്രമാണ്​. ഹൈ

കോടതി വിധിച്ച കേസുകളിൽ സുപ്രീംകോടതി പരി​ഗണിക്കേണ്ട നിയമപ്രശ്​നം ഉണ്ടെങ്കിൽ സുപ്രീംകോടതിയെ സമീപിക്കാം. എന്നാൽ, മറ്റ​ു കോടതികളുടെ വിധികള്‍ക്കും ഉത്തരവുകള്‍ക്കുമെതിരെ സാധാരണ നിലയില്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ ബോധിപ്പിക്കാവുന്നതല്ല. ക്രിമിനല്‍ കേസുകളില്‍ കീഴ്‌കോടതി വെറുതെ വിട്ട ഒരാളെ അപ്പീലില്‍ ഹൈകോടതി വധശിക്ഷക്ക് വിധിച്ചാല്‍ അയാള്‍ക്ക് സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കാന്‍ അവകാശമുണ്ട്.  പ്രത്യേകാനുമതി കൊടുക്കാമെന്നത്​ സുപ്രീംകോടതിയുടെ മറ്റൊരു പ്രധാനപ്പെട്ട അധികാരമാണ്​. ആവശ്യമാണെന്ന് സുപ്രീംകോടതിക്ക് ബോധ്യപ്പെട്ടാൽ മാത്രമേ ഇത്​ സാധിക്കൂ. രാഷ്​ട്രപതിക്ക് പ്രധാന പ്രശ്‌നങ്ങളില്‍ സുപ്രീംകോടതിയുടെ ഉപദേശം തേടാൻ കഴിയും. 
ഒരു ചീഫ്​ ജസ്​റ്റിസും 30 ജഡ്​ജിമാരും ഉൾപ്പെട്ടതാണ്​ സുപ്രീംകോടതി. 1950 ജനുവരി 26ന്​ സുപ്രീംകോടതി പ്രവർത്തനമാരംഭിച്ചപ്പോൾ ഒരു ചീഫ്​ ജസ്​റ്റിസും ഏഴു ജഡ്​ജിമാരുമാണുണ്ടായിരുന്നത്​. ഡൽഹിയാണ്​ സുപ്രീംകോടതിയുടെ ആസ്​ഥാനം. രാഷ്​ട്രപതിയുടെ അനുമതിയോടുകൂടി മറ്റു സ്​ഥലങ്ങളിൽവെച്ചും സുപ്രീംകോടതിക്ക്​ ഉത്തരവിടാം. ചീഫ്​ ജസ്​റ്റിസി​െനയും മറ്റു സുപ്രീംകോടതി ജഡ്​ജിമാരെയും രാഷ്​ട്രപതിയാണ്​ നിയമിക്കുക. 65 വയസ്സ്​​ പൂർത്തിയാകുന്നതു​വരെ ഒരാൾക്ക്​ സുപ്രീംകോടതി ജഡ്​ജിയായി തുടരാം. കൂടാതെ, തെളിയിക്കപ്പെട്ട കഴിവുകേടി​െൻറയോ സ്വഭാവദൂഷ്യത്തി​െൻറയോ അടിസ്​ഥാനത്തിൽ പ്രമേയം ഉപയോഗിച്ച്​ പാർല​െമൻറിന്​ ജഡ്​ജിയെ നീക്കംചെയ്യാൻ രാഷ്​ട്രപതിയോട്​ ആവശ്യപ്പെടാം. സു​പ്രീംകോടതി ജഡ്​ജിയായി വിരമിക്കുകയോ പുറത്താകുകയോ ചെയ്​ത വ്യക്തിക്ക്​ മറ്റൊരു കോടതിയിലും പിന്നീട്​ പ്രാക്​ടിസ്​ ചെയ്യാൻ കഴിയില്ല. 

ഹൈകോടതി
ഓരോ സംസ്ഥാനത്തിനും ഹൈകോടതിയുണ്ട്. ഒരു ഹൈകോടതി വിധിയിലെ നിയമങ്ങള്‍ ആ ഹൈകോടതിയുടെ അംഗീകാരാതിര്‍ത്തിയിലുള്ള പ്രദേശങ്ങളിലെ കോടതികള്‍ നിര്‍ബന്ധമായും അനുസരിക്കണം. ഹൈകോടതിയുടെ അധികാര പരിധിയിൽ ഉൾപ്പെട്ട എല്ലാ കോടതികളുടെയും ട്രൈബ്യൂണലുകളുടെയും മേലധികാരം അതതു ഹൈകോടതിക്കായിരിക്കും. പലതരം സിവില്‍ കേസുകളിലും ക്രിമിനല്‍ കേസുകളിലും കീഴ്‌കോടതി വിധികള്‍ക്കെതിരെ ഹൈകോടതിയില്‍ അപ്പീല്‍ ബോധിപ്പിക്കാം. കൂടാതെ, മൗലികാവകാശങ്ങൾ നടപ്പാക്കാൻ വേണ്ട ഉത്തരവുകൾ പുറപ്പെടുവിക്കാനും ഹൈകോടതികൾക്ക്​ അധികാരമുണ്ട്​.  കൊലക്കുറ്റങ്ങളിൽ സെഷന്‍സ് കോടതി മരണശിക്ഷ നല്‍കിയാല്‍ അത്​ ഹൈകോടതി സ്ഥിരീകരിക്കണം.​ ഒരു ഹൈകോടതിയുടെ കീഴിലുള്ള എല്ലാ കോടതികളുടെയും മേല്‍നോട്ടാധികാരം ഹൈകോടതിക്കാണ്. ഓരോ ജില്ലയിലെയും കോടതികളുടെ മേല്‍നോട്ടത്തിന്​ ഓരോ ജഡ്ജിയെ ചുമതലപ്പെടുത്തിയിട്ടുണ്ടാകും. 

മജിസ്​ട്രേറ്റ്​ കോടതികൾ
മജിസ്‌ട്രേറ്റ്​ കോടതികളാണ് ക്രിമിനല്‍ നിയമത്തിലെ അടിസ്ഥാന കോടതികള്‍. ഒന്നാം ക്ലാസ്​ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റാണ് അടിസ്ഥാനതലത്തിലുള്ള ക്രിമിനല്‍ കോടതിയായി കരുതപ്പെടുന്നത്. എല്ലാ പൊലീസ് കേസുകളും റിപ്പോര്‍ട്ടുകളും ആദ്യം ഫയല്‍ ചെയ്യപ്പെടുന്നത് മജിസ്‌ട്രേറ്റു കോടതിയിലാണ്. ദേഹോപദ്രവം, കളവ്, അശ്രദ്ധമായി വാഹനമോടിച്ചോ മറ്റോ പരിക്കേല്‍പിക്കല്‍ തുടങ്ങിയ ഇന്ത്യന്‍ പീനല്‍കോഡിലെ ഒട്ടേറെ കുറ്റങ്ങള്‍ക്ക് വിചാരണാധികാരം മജിസ്‌ട്രേറ്റ് കോടതികള്‍ക്കാണ്​. മജിസ്‌ട്രേറ്റിന് വിചാരണ ചെയ്യാനാവാത്ത ക്രിമിനല്‍ കേസുകള്‍ അവിടെനിന്നു സെഷന്‍സ് കോടതിയിലേക്ക് അയക്കും. 
ഒരു മജിസ്‌േട്രറ്റിന് പരമാവധി മൂന്നു വര്‍ഷം തടവും 10,000 രൂപയില്‍ കവിയാത്ത പിഴയും ശിക്ഷയായി വിധിക്കാന്‍ അധികാരമുണ്ട്. ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതികള്‍ക്കു തൊട്ടുമുകളിലാണ് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ്​. മറ്റു ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ്​ കോടതികളുടെ മേല്‍നോട്ടം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിനാണ്​. ചീഫ് ജുഡീഷ്യല്‍ മജിസ്‌േട്രറ്റിന് മരണശിക്ഷയും ജീവപര്യന്തം തടവും ഏഴു വര്‍ഷം കവിയുന്ന തടവും ഒഴികെ ഏത് ശിക്ഷയും നല്‍കാം. 

മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റുമാർ
ഇന്ത്യയിലെ മെട്രോെപാളിറ്റൻ നഗരങ്ങളായ കൊൽക്കത്ത, മുംബൈ, ചെന്നൈ, ന്യൂഡല്‍ഹി എന്നിവിടങ്ങളിൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റുമാര്‍ക്ക് പകരം മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റുമാരാണ്. ഇവയുടെ മുകളിൽ ഒരുചീഫ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റുമുണ്ടാകും. ഒന്നാം ക്ലാസ്​ മജിസ്​ട്രേറ്റി​െൻറയും ചീഫ്​ ജുഡീഷ്യൽ മജിസ്​ട്രേറ്റി​െൻറയും അധികാരംതന്നെയായിരിക്കും മെട്രോപൊളിറ്റൻ മജിസ്​ട്രേറ്റുമാർക്കും ചീഫ്​ മെട്രോ പൊളിറ്റൻ മജിസ്​ട്രേറ്റിനും. 

റിട്ട്​ അധികാരം
ഇന്നത് ചെയ്യണമെന്നോ ചെയ്യരുത് എന്നോ കോടതി കല്‍പിക്കുന്നതിനാണ് റിട്ട് പുറപ്പെടുവിക്കുക എന്ന് പറയുന്നത്​. ‘റിട്ട്’​ എന്നാൽ ‘കൽപന’ എന്നാണ്​ അർഥം. ഇന്ത്യയിൽ സുപ്രീംകോടതിയും ഹൈകോടതിയുമാണ്​ റിട്ട്​ പുറപ്പെടുവിക്കുക. ഹേബിയസ് കോര്‍പസ്, മാന്‍ഡമസ്, ക്വോവാറ​േൻറാ, പ്രൊഹിബിഷന്‍, സെര്‍ഷ്യോറാറി എന്നീ അഞ്ചുതരം റിട്ടുകളാണുള്ളത്​. 

ഹേബിയസ് കോര്‍പസ്
അന്യായമായി തടവിലാക്കപ്പെട്ട ഒരാളെ വിടുവിക്കാന്‍ ഉപയോഗിക്കുന്ന ഒരു റിട്ടാണിത്. തടവിലാക്കപ്പെട്ട ആളുടെ ബന്ധുക്കള്‍ക്കോ സുഹൃത്തുക്കള്‍ക്കോ അയാളുടെ സ്വാതന്ത്ര്യത്തില്‍ താല്‍പര്യമുള്ള ഏതെങ്കിലും ഒരാള്‍ക്കോ ഈ റിട്ട് ഹരജി ബോധിപ്പിക്കാം. തടഞ്ഞുവെക്കപ്പട്ട ആളെ കോടതിയില്‍ ഹാജരാക്കാനാവശ്യമായ ഉത്തരവുകള്‍ കോടതി പുറപ്പെടുവിക്കും. അന്യായമായാണ് തടവിലാക്കിയതെന്ന് കോടതിക്ക്​ മനസ്സിലായാൽ അയാളെ സ്വതന്ത്രനാക്കും. 

മാന്‍ഡമസ് 
ഒരു വ്യക്തിയോ സ്ഥാപനമോ നിയമപരമായി നിര്‍വഹിക്കേണ്ട ഒരു കടമ നിര്‍വഹിക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍ മാൻഡമസ്​ റിട്ട്​ പുറ​െപ്പടുവിക്കും. സർക്കാറിെനതിരെയും മാൻഡമസ്​ റിട്ട്​ പ്രയോഗിക്കാം. 

ക്വോവാറ​േൻറാ 
തനിക്ക് അവകാശമില്ലാത്ത ഒരു സ്ഥാനത്തോ പദവിയിലോ ഒരാള്‍ കയറിപ്പറ്റുകയോ ഇല്ലാത്ത അധികാരം പ്രയോഗിക്കുകയോ മറ്റോ ചെയ്താല്‍ അതിനെതിരെ അതില്‍ പരാതിയുള്ളവര്‍ക്ക് ഉപയോഗിക്കാവുന്നതാണ് ക്വോവാറ​േൻറാ റിട്ട്. 

പ്രൊഹിബിഷന്‍
സുപ്രീംകോടതിയുടെയോ ഹൈകോടതിയുടെയോ പരിഗണനയിലിരിക്കുന്ന കേസ്​ കീഴ്​​േകാടതി പരിഗണിച്ചാൽ സുപ്രീംേകാടതിക്കും ഹൈകോടതിക്കും​ കീഴ​്​കോടതിയോട്​ കേസ്​ പരിഗണിക്കുന്നത്​ നിർത്തിവെക്കണമെന്ന്​ ആവശ്യപ്പെടാം. ഇത്തരത്തിൽ സുപ്രീംകോടതിയും ഹൈകോടതിയും നൽകുന്ന നിരോധന ഉത്തരവുകളാണ്​ പ്രൊഹിബിഷൻ റിട്ടുകൾ.

സെര്‍ഷ്യോറാറി 
ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ നിയമവിരുദ്ധമോ ഭരണഘടനാവിരുദ്ധമോ ആയ ഉത്തരവ് പുറപ്പടുവിച്ചാൽ. ഹൈകോടതിക്ക് ഇടപെട്ട് ആ ഉത്തരവ് റദ്ദാക്കാം. ഇതിനായി ഹൈകോടതി പ്രയോഗിക്കുന്ന റിട്ടാണ്​ സെർഷ്യോറാറി റിട്ടുകൾ. 

കീഴ്‌കോടതികള്‍
ക്രിമിനല്‍ നടപടി നിയമത്തി​െൻറ ഒന്നാം ഷെഡ്യൂളില്‍ പ്രത്യേകം നിഷ്‌കര്‍ഷിച്ചിരിക്കുന്ന, ഒാരോ കോടതിക്കും വിധിക്കാവുന്ന പരമാവധി ശിക്ഷ അടിസ്​ഥാനപ്പെടുത്തിയാണ്​ കുറ്റകൃത്യം ഏതു കോടതിയിൽ വിചാരണ നടത്തും എന്നു നിശ്ചയിക്കുന്നത്​. പിരമിഡ്​ രൂപത്തിലാണ്​ കോടതി സംവിധാന​െമന്ന്​ പറഞ്ഞല്ലോ. ഏറ്റവും മുകളിൽ പരമോന്നത നീതിപീഠമായി സുപ്രീംകോടതി. അവയുടെ താഴെ എല്ലാ സംസ്​ഥാനങ്ങൾക്കുമായി ഹൈകോടതി. ഹൈകോടതിയുടെ തൊട്ടുതാഴെയുള്ള കോടതികൾ ജില്ലാകോടതികളും സെഷന്‍സ് കോടതികളുമാണ്. ജില്ലാകോടതി ഒരു സിവില്‍ കോടതിയും സെഷന്‍സ് കോടതി ഒരു ക്രിമിനല്‍ കോടതിയുമാണ്.  
സിവിൽ കോടതികൾ: 1. മുൻസിഫ്​ കോടതികൾ 2. സബ്​ കോടതികൾ 3. ജില്ല കോടതികൾ
ക്രിമിനൽ കോടതികൾ: 1. ഒന്നാം ക്ലാസ്​ ജുഡീഷ്യൽ മജിസ്​ട്രേറ്റ്​ കോടതികൾ ​2. സെഷൻസ്​ കോടതികൾ

മുന്‍സിഫ് കോടതികള്‍
സിവില്‍ കോടതികളില്‍ ഏറ്റവും താഴെ തട്ടിലുള്ളതാണ് മുന്‍സിഫ് കോടതികള്‍. തര്‍ക്കവിഷയം 10 ലക്ഷം രൂപയില്‍ കവിയാത്ത എല്ലാ കേസുകളും മുന്‍സിഫ് കോടതികളിലാണ് ബോധിപ്പിക്കേണ്ടത്. മുന്‍സിഫ് കോടതി വിധികള്‍ക്കെതിരെ ജില്ല കോടതിയില്‍ അപ്പീല്‍ ബോധിപ്പിക്കാം.  

സബ്​ കോടതി
മുൻസിഫ് കോടതിപോലെ സിവിൽ നീതിന്യായ സംവിധാനത്തിലെ പ്രാഥമികതലത്തിലുള്ള കോടതിയും അതേസമയം, ജില്ലാ 
കോടതി ചുതലപ്പെടുത്തുന്നതനുസരിച്ച് അപ്പീൽ ​േകസുകൾ കൈകാര്യം ചെയ്യുന്ന കോടതിയും കൂടിയാണ് സബ്കോടതി. സബോർഡിനേറ്റ് കോടതി എന്നതി​െൻറ ചുരുക്കെഴുത്താണ് സബ് കോടതി. ഒരു ലക്ഷം രൂപയിൽ കവിഞ്ഞ മൂല്യമുള്ള ഏതു സിവിൽ വ്യവഹാരവും സബ്കോടതിയിൽ ബോധിപ്പിക്കാം. സബ് കോടതിയുടെ അധ്യക്ഷനെ സബ് ജഡ്ജി എന്നു വിളിക്കുന്നു. 

ജില്ല കോടതി
ജില്ല കോടതി ഒരു സിവില്‍ കോടതിയാണ്.  ഓരോ ജില്ലയിലും ഓരോ ജില്ല കോടതിയും സെഷന്‍സ് കോടതിയും സംസ്ഥാന സര്‍ക്കാര്‍ സ്ഥാപിക്കണം. രണ്ടു കോടതികളിലും ഒരു ‘ജില്ല ആൻഡ്​ സെഷന്‍സ് ജഡ്ജി’യാണ് ഉണ്ടാകുക. ജില്ലകളിലെ ആവശ്യമനുസരിച്ച്​ ഒന്നിലധികം ജില്ല കോടതികളും സെഷന്‍സ് കോടതികളും സ്ഥാപിക്കാം. ഇവ അഡീഷനല്‍ ജില്ല കോടതി, അഡീഷനല്‍ സെഷന്‍സ് കോടതി എന്ന്​ അറിയപ്പെടും.

സെഷൻസ്​ കോടതി
സിവില്‍ കേസുകളിലെ ജില്ല കോടതികളുടെ സ്ഥാനമാണ് ക്രിമിനല്‍ കേസുകളില്‍ സെഷന്‍സ് കോടതിക്ക്​. സെഷന്‍സ് കോടതിക്ക് അഡീഷനല്‍ സെഷന്‍സ് കോടതികളും അഡീഷനല്‍ അസിസ്​റ്റൻറ്​ സെഷന്‍സ് കോടതികളും ഉണ്ടാകും. മജിസ്‌ട്രേറ്റിന് വിചാരണ ചെയ്യാനാകാത്തതും ശിക്ഷവിധിക്കാനാവാത്തതുമായ കേസുകളാണ്​ ഈ കോടതികളില്‍  വിചാരണ ചെയ്യുന്നത്​. കൊലപാതകം, രാജ്യദ്രോഹം, കലാപമുണ്ടാക്കല്‍ തുടങ്ങിയ ഗുരുതരമായ കുറ്റങ്ങളുടെ വിചാരണാധികാരം സെഷന്‍സ് കോടതികള്‍ക്കാണ്. 

ട്രൈബ്യൂണലുകള്‍
കാലതാമസം ഒഴിവാക്കി പെട്ടെന്ന് തീരുമാനിക്കേണ്ട വിഭാഗത്തില്‍പെട്ട കേസുകളാണ്​ ട്രൈബ്യൂണലുകൾ പരിഗണിക്കുക. ട്രൈബ്യൂണലുകള്‍ കോടതികളല്ല. പക്ഷേ, അവിടെ ഹരജി എഴുതിക്കൊടുക്കണം. വാദിയും എതിര്‍വാദിയും തെളിവെടുപ്പും ഉണ്ടാകും. കക്ഷികള്‍ക്ക് അപ്പീല്‍ നല്‍കാനും കഴിയും. മറ്റു കോടതി നടപടിക്രമങ്ങളുടെ സങ്കീർണത ട്രൈബ്യൂണലുകളിൽ ഇല്ല.  

രഞ്​ജൻ ഗൊഗോയ്​
നിലവിലെ സുപ്രീംകോടതി ചീഫ്​ ജസ്​റ്റിസും ഇന്ത്യയുടെ 46ാമത്​ ചീഫ്​ ജസ്​റ്റിസുമാണ്​​ രഞ്​ജൻ ഗൊഗോയ്​. 2018 ഒക്​ടോബർ മൂന്നിന്​ രാഷ്​ട്രപതി രാംനാഥ്​ കോവിന്ദിന്​ മുന്നിൽ സത്യപ്രതിജ്ഞ ചെയ്​ത്​ ചുമതലയേറ്റു. വടക്കുകിഴക്കൻ സംസ്​ഥാനത്തുനിന്നു ചുമതല​േയൽക്കുന്ന ഇന്ത്യയിലെ ആദ്യ ചീഫ്​ ജസ്​റ്റിസ്​ കൂടിയാണ്​ ഇദ്ദേഹം. 45ാമത്​ ചീഫ്​ ജസ്​റ്റിസ്​ ദീപക്​ മിശ്ര സ്​ഥാനമൊഴ​ിഞ്ഞതോടെയാണ്​ ഇദ്ദേഹം ചുമതലയേറ്റത്​. 2019 നവംബർ 13ന്​ ഇദ്ദേഹം വിരമിക്കും. 

ഹരിലാൽ ജെ. കനിയ
സ്വതന്ത്ര ഭാരതത്തിലെ ആദ്യ സുപ്രീംകോടതി ചീഫ്​ ജസ്​റ്റിസ്​. 1947 ആഗസ്​റ്റ്​ 14ന്​ ചുമതല​േയറ്റ അദ്ദേഹം 1951 ഫെബ്രുവരി അഞ്ചിന്​ സ്​ഥാനമൊഴിഞ്ഞു. സുപ്രീംകോടതി ജസ്​റ്റിസായി സ്​ഥാനമേൽക്കുന്നതിന്​ മു​മ്പ്​ ഫെഡറൽ കോടതിയിൽ മുഖ്യന്യായാധിപനായിരുന്നു അദ്ദേഹ​ം. സർ പദവിയും ഹരിലാൽ​ ജെ. കനിയക്ക്​ ലഭിച്ചു. 

അന്ന ചാണ്ടി
ഇന്ത്യയിലെ ആദ്യ വനിത ജഡ്​ജിയാണ്​ ജസ്​റ്റിസ്​ അന്ന ചാണ്ടി. ​േലാകത്തിലെ തന്നെ രണ്ടാമ​െത്ത വനിത ജഡ്​ജിയും അന്നയാണ്​.  മുൻസിഫ്​ പദവിയിലെത്തിയ ആദ്യ സ്​ത്രീയാണ്​ ജസ്​റ്റിസ്​ അന്ന ചാണ്ടി. 1927ൽ നിയമപഠനം തുടങ്ങിയ അന്ന ബി.എൽ ബിരുദം നേടിയ ആദ്യ മലയാളി വനിതയുമായിരുന്നു. 1929ൽ ക്രിമിനൽ കേസുകൾ കൈകാര്യം ചെയ്യാൻ ബാറിൽ സന്ന​െതടുത്തു.  1937ലാണ്​ ജഡ്​ജിയായി അന്ന ചാണ്ടി ജില്ല കോടതിയിൽ അധികാരമേറ്റത്​.