ഒളിഞ്ഞിരിക്കുന്ന കടൽത്തീരം
  • ആഷിഖ്​ മുഹമ്മദ്​
  • 11:29 AM
  • 16/01/2019

ക​ട​ൽത്തീര​ങ്ങ​ളി​ലും കാ​യ​ൽ-​ന​ദീ തീ​ര​ങ്ങ​ളി​ലും ന​മ്മ​ൾ ബീ​ച്ചു​ക​ൾ ക​ണ്ടി​ട്ടു​ണ്ട്. എ​ന്നാ​ൽ ക​ട​ലി​നു ന​ടു​വി​ലെ ഒ​രു ദ്വീ​പി​ലെ കു​ഴി​യി​ൽ ഒ​ളി​ച്ചി​രി​ക്കു​ന്ന ഒ​രു ര​ഹ​സ്യ ക​ട​ൽ​ത്തീ​ര​ത്തെ​ക്കു​റി​ച്ച്​ അ​റി​യു​മോ? അ​താ​ണ്​ പ്ല​യ​ഡെ​ൽ അ​മോ​ർ. ഹി​ഡ​ൻ ബീ​ച്ച്​ എ​ന്ന പേ​രി​ലും ഇ​ത്​ അ​റി​യ​പ്പെ​ടു​ന്നു. ക​ണ്ടാ​ൽ ഇ​ത്​ ഒ​രു കു​ള​മ​ല്ലേ എ​ന്ന്​ സം​ശ​യി​ച്ചേ​ക്കാം, എ​ന്നാ​ൽ അ​ത​ല്ല. മ​റ്റു ബീ​ച്ചു​ക​ളി​ൽ ഉ​ള്ള​തു​പോ​ലെ തീ​ര​വും തി​ര​മാ​ല​ക​ളും എ​ല്ലാം ഇ​വി​ടെ ഉ​ണ്ട്.
മെ​ക്​​സി​കോ​യി​ലെ മെ​രി​യേ​റ്റ ദ്വീ​പി​ലാ​ണ്​ മ​റ​ഞ്ഞി​രി​ക്കു​ന്ന ഇൗ ​അ​ത്ഭുതം. ക​ണ്ണാ​ടിപോ​ലെ തി​ള​ങ്ങു​ന്ന ജ​ല​മാ​ണ്​ ഇ​വി​ടത്തെ പ്ര​ത്യേ​ക​ത​ക​ളി​ലൊ​ന്ന്. മെ​ക്​​സി​കോ​യി​ൽ​നി​ന്നും 22 നോ​ട്ടി​ക്ക​ൽ മൈ​ൽ അ​ക​ലെ​യാ​ണ്​ മെ​രി​യേ​റ്റ ദ്വീ​പ്. ക​ട​ലി​ലെ അ​ഗ്​നിപ​ർ​വ​ത സ്​​​ഫോ​ട​ന​ത്തി​െ​ൻ​റ അ​ന​ന്ത​ര ഫ​ല​മാ​ണ്​ ഇൗ ​ദ്വീ​പ്.
ഒ​ന്നാം​ലോ​ക ​യു​ദ്ധകാ​ല​ത്ത്​ മെ​ക്​​സി​ക്ക​ൻ സ​ർ​ക്കാ​ർ ബോം​ബ്​ പ​രീ​ക്ഷ​ണം ന​ട​ത്തി​യ​താ​ണ്​ ഇ​വി​ടെ ഗ​ർ​ത്തം രൂ​പ​പ്പെ​ടാ​ൻ കാ​ര​ണം. തു​ട​ർ​ച്ച​യാ​യ സൈ​നി​ക പ​രീ​ക്ഷ​ണ​ങ്ങ​ൾ ഇൗ ​ദ്വീ​പി​െ​ൻ​റ പ​രി​സ്​​ഥി​തി​യെ സാ​ര​മാ​യി ബാ​ധി​ച്ചു.
പ​സഫി​ക്​ സ​മു​ദ്ര​ത്തി​ലേ​ക്കു​ള്ള 80 അ​ടി തു​ര​ങ്ക​ത്തി​ലൂ​ടെ​യാ​ണ്​ ഇൗ ​ബീ​ച്ചി​ലേ​ക്ക്​ എ​ത്താ​ൻ സാ​ധി​ക്കു​ക. ദി​വ​സേ​ന 116ഒാ​ളം സ​ന്ദ​ർ​ശ​ക​ർ​ക്ക്​ മാ​ത്ര​മേ ഇ​വി​ടെ പ്ര​വേ​ശ​നാ​നു​മ​തി​യു​ള്ളൂ.
നീ​ന്ത​ൽ, ക​യാ​ക്കി​ങ്, സ്​​കൂ​ബ ഡൈ​വിങ്​​ എ​ന്നി​വ​ക്ക്​ ഏ​റെ പ്ര​ശ​സ്​​തി​യാ​ർ​ജി​ച്ച ഇ​വി​ടെ മീ​ൻ​പി​ടി​ത്ത​വും വേ​ട്ട​യാ​ട​ലും പൂ​ർ​ണ​മാ​യും നി​രോ​ധി​ച്ചി​ട്ടു​ണ്ട്.
1960ക​ളി​ൽ പ​രി​സ്​​ഥി​തി ശാ​സ്​​ത്ര​ജ്ഞ​നാ​യ ജാ​ക്വ​സ്​ ​കോ​സ്​​റ്റ്യു, മ​രി​യേ​റ്റ ദ്വീ​പി​ൽ മ​നു​ഷ്യ​ൻ ന​ട​ത്തു​ന്ന ക​ട​ന്നു​ക​യ​റ്റ​ത്തി​നെ​തി​രെ പ്ര​ക്ഷോ​ഭ​ങ്ങ​ൾ സം​ഘ​ടി​പ്പി​ച്ചി​രു​ന്നു. അ​തി​െ​ൻ​റ ഫ​ല​മെ​ന്നോ​ണം 2005ൽ ​ഇ​തി​നെ ഒ​രു നാ​ഷന​ൽ പാ​ർ​ക്കാ​യി പ്ര​ഖ്യാ​പി​ച്ചു.