ഒരു പന്ത്​, പിറകെ ലോകം
 • പി. സഫ്​വാൻ റാഷിദ്​
 • 02:03 PM
 • 11/06/2018

ജൂ​​ൺ 14ന്​ ​​മോ​​സ്​​​കോ​​യി​​ൽ 21ാമ​​ത്​ വി​​ശ്വ​​കാ​​ൽ​​പ​​ന്ത്​ മേ​​ള​​ക്ക്​ വി​​സി​​ൽ മു​​ഴ​​ങ്ങും. അ​​തോ​​ടെ ലോ​​ക​​ത്തി​െ​​ൻ​​റ സ​​ർ​​വ​​സ്​​​പ​​ന്ദ​​ന​​ങ്ങ​​ളും നി​​റ​​ച്ച്​ പു​​ൽ​​മൈ​​താ​​ന​​ങ്ങ​​ളി​​ൽ പ​​ന്തു​​രു​​ണ്ടു​​തു​​ട​​ങ്ങും. ജാ​​തി^​​മ​​ത^​​വ​​ർ​​ണ^​​ദേ​​ശ വ്യ​​ത്യാ​​സ​​മി​​ല്ലാ​​തെ എ​​ല്ലാ​​വ​​രു​​ടെ​​യും ചി​​ന്ത​​ക​​ൾ ആ ​​പ​​ന്തി​​ലേ​​ക്കൊ​​തു​​ങ്ങു​​ന്നു. ഇ​​ട​​നെ​​ഞ്ചി​​ൽ ഇ​​ടി​​മു​​ഴ​​ക്കം സൃ​​ഷ്​​​ടി​​ച്ചും വ​​ശ്യ​​മ​​നോ​​ഹ​​ര​​ കാ​​ഴ്​​​ച​​ക​​ൾ തീ​​ർ​​ത്തും പ​​ന്ത്​ വ​​ല​​കു​​ലു​​ക്കു​േ​​മ്പാ​​ൾ ആ​​വേ​​ശം ഉ​​ന്മാ​​ദ​​ത്തോ​​ളം എ​​ത്തു​​ന്നു. ​ഇ​​മ​​വെ​​ട്ടാ​​തെ കാ​​ത്തി​​രി​​ക്കു​​ന്ന ലോ​​ക​​ത്തോ​​ടൊ​​പ്പം ‘വെ​​ളി​​ച്ച​​’വും ചേ​​രു​​ന്നു.

 

വിശ്വമഹോത്സവ സംഘാടകർ

 • ടൂർണമെൻറ്​ കമ്മിറ്റി​

ഫിഫയാണ്​ ലോകകപ്പുകളുടെ സംഘാടകരെന്ന്​ കൂട്ടുകാർക്കറിയാമല്ലോ? ‘ഫെഡറേഷൻ ഒാഫ്​ ഇൻറർനാഷനാലെ ഡെ’ ഫുട്​​ബാൾ എന്ന ഫ്രഞ്ച്​ പൂർണരൂപത്തി​െൻറ ചുരുക്കെഴുത്താണ്​ ഫിഫ. ലോകത്തിലെ ഏറ്റവും വലുതും സാമ്പത്തികശേഷിയുമുള്ള കായിക സംഘടനയാണിത്​. 1904ൽ ഫ്രാൻസിലെ പാരിസ്​ ആസ്ഥാനമായി ഏഴു യൂറോപ്യൻ രാജ്യങ്ങളിൽനിന്നുള്ള സംഘടനകൾ യോഗംചേർന്നാണ്​ ഫിഫ രൂപവത്​കരിച്ചത്​. റോബെർട്ട്‌ ഗ്യൂറിനായിരുന്നു ആദ്യ പ്രസിഡൻറ്​. 1910ൽ ദക്ഷിണാഫ്രിക്ക, 1912ൽ അർജൻറീന, ചിലി, 1913ൽ അമേരിക്ക എന്നീ രാജ്യങ്ങൾ കൂടി ചേർന്നതോടെ ഫിഫക്ക്​ ഒരു അന്താരാഷ്​ട്ര മുഖം കൈവന്നു. 1921 മുതൽ 33 വർഷത്തോളം പ്രസിഡൻറായ യൂൾ​റിമെയാണ്​ ഫിഫയുടെ വളർച്ചയിൽ നിർണായക പങ്കുവഹിച്ചത്​. ലോകകപ്പുകൾ ആരംഭിക്കാൻ മുൻകൈ എടുത്തതും യൂൾറിമെ തന്നെയായിരുന്നു. നിലവിൽ 211 രാജ്യങ്ങൾ ഫിഫയിൽ അംഗങ്ങളാണ്​. സ്വിറ്റ്​സർലൻഡിലെ സ്യൂറിക്​ ആണ്​ ഫിഫയുടെ ആസ്ഥാനം. ജി​േയാനി ഇൻഫൻറീനോയാണ്​ 2016 മുതൽ ഫിഫയുടെ പ്രസിഡൻറ്​​.

 • വിശ്വപോരാട്ടം പിറക്കുന്നു

കാൽപന്തുകളിക്കൊരു വിശ്വപോരാട്ടമെന്ന ആശയം അംഗീകരിച്ചത്​​ ഡച്ചുകാരനായ കൊർലിയസ്​ ആഗസ്​റ്റ്​​ വില്യം ഹിർഷ്​മാൻ ലോക ഫുട്​​ബാൾ സംഘടനയുടെ സെക്രട്ടറി ജനറൽ ആയ​തോടെയാണ്​. ഒന്നാം ലോകയുദ്ധം കാരണം നടക്കാതെപോയ ലോകകപ്പ്​ സ്വപ്​നങ്ങൾ വീണ്ടും പൂവണിയിച്ചത്​ ഫ്രഞ്ചുകാരനായ യൂൾറിമെ​ ഫിഫ പ്രസിഡൻറായതോടെയാണ്​. 1929ൽ ബാഴ്​സലോണയിൽ നടന്ന ഫിഫ കോൺഫറൻസിൽവെച്ചാണ്​ 1930 ജൂലൈ 13 മുതൽ 30 വരെ ഉറുഗ്വായിലെ മോണ്ടവിഡിയോയിൽവെച്ച്​ പ്രഥമ ലോകകപ്പ്​ നടത്താനുള്ള തീരുമാനം അംഗീകരിച്ചത്​. ലോകകപ്പ്​ ആശയത്തെ തുടക്കം മുതൽ എതിർത്ത ഇംഗ്ലീഷുകാർക്കൊപ്പം ഇറ്റലി, ജർമനി തുടങ്ങി വൻതോക്കുകൾ ലോകകപ്പ്​ അവഗണിച്ചപ്പോൾ അർജൻറീനയ​ും ബ്രസീലും അടക്കമുള്ളവരും ഉത്തര^ദക്ഷിണ അമേരിക്കൻ രാജ്യങ്ങളുടെ സാന്നിധ്യവും സഹകരണവും ലോകകപ്പിന്​ കരുത്തുപകർന്നു. 13 ടീമുകൾ മത്സരിച്ച പ്രഥമ ലോകകപ്പിൽ കലാശപ്പോരാട്ടത്തിൽ അർജൻറീനയെ പരാജയപ്പെടുത്തി ഉറുഗ്വായ്​ ജേതാക്കളായി. വർഷങ്ങൾ കടന്നുപോകു​ന്തോറും ശക്തിയാർജിച്ചുവരുന്ന ലോകകപ്പ്​ ഒടുവിൽ റഷ്യയിലെത്തിനിൽക്കുന്നു. ഏഷ്യൻ രാജ്യമായ ഖത്തർ ആണ്​ 2022 ലോകകപ്പി​െൻറ സംഘാടകർ. 

ഗ്രൗണ്ട്​ റിപ്പോർട്ട്​

 • ആരവങ്ങൾക്കായി കളിമുറ്റങ്ങളൊരുങ്ങി

-എങ്ങത്രീൻബുർഗ്​ സെൻട്രൽ സ്​റ്റേഡിയം 35,656 
-കാലിനിൻ ഗ്രാഡ്​ 35,202
-കസാൻ അറീന സ്​റ്റേഡിയം 45,015
-നിഷീനിനോവ ഗേ​ാരോട്​ സ്​റ്റേഡിയം 44,899
-ല്യൂഷ്​നികി സ്​റ്റേഡിയം (മോസ്​കോ) 81,000 
-സ്​പാർട്ടക്​ (മോസ്​കോ) 45,360
-റോസ്​റ്റോവ്​ സ്​റ്റേഡിയം 45,000
-സമാറകോസ്​മോസ്​ അറീന 45,000
-സറൻസ്​ക്​ മോർഡോവ്യ അറീന 45,000
-സോച്ചി ഒളിമ്പ്യ 48,000
-സെൻറ്​ പീറ്റേഴ്​സ്​ബർഗ്​ സ്​റ്റേഡിയം 63,000 
-വോൾഗഗ്രാഡ്​ 48,000

ലോകം ഒരു പന്തിനുപിറകെ

 • ഭാഗ്യചിഹ്നം

സാബിവാക്ക
1966ലെ ഇംഗ്ലണ്ട്​ ലോകകപ്പ്​ മുതലാണ്​​ ഭാഗ്യചിഹ്നങ്ങൾ ഉപയോഗിച്ച്​ തുടങ്ങിയത്​. റഷ്യൻ ലോകകപ്പി​െൻറ ഭാഗ്യചിഹ്നം സാബിവാക്ക എന്ന ചെന്നായ്​കുട്ടിയാണ്​. സ്​കോർ ചെയ്യുന്നവൻ എന്നാണ്​ സാബിവാക്ക എന്ന​ പേരിനർഥം. ഒാൺലൈൻ വോട്ടിങ്ങിൽ  53 ശതമാനം പേരുടെ പിന്തുണയോടെയാണ്​ സാബിവാക്കയെ തിരഞ്ഞെടുത്തത്​.

ട്രോഫി

 • കപ്പിനുമുണ്ട്​ കഥപറയാൻ

ലോകകപ്പ്​ ചരിത്രത്തിൽ രണ്ടു കപ്പുകളുണ്ട്​. 1970 വരെയുള്ള യൂൾറിമെ കപ്പും ഇപ്പോഴത്തെ കപ്പും. മൂന്നുതവണ ലോക ചാമ്പ്യന്മാരായാൽ അവർക്ക്​ കപ്പ്​ സ്വന്തമാകുമെന്ന വ്യവസ്ഥയുണ്ടായിരുന്നു. 1970ൽ മൂന്നാം തവണയും വിശ്വം ജയിച്ച്​ ബ്രസീൽ ഇൗ കപ്പ്​ സ്വന്തമാക്കി. ഫിഫയുടെ പ്രസിഡൻറായ യൂൾറിമെയുടെ പേരിലാണ്​ ഇൗ കപ്പ്​ അറിയപ്പെട്ടിരുന്നത്​. രസകരമായ പലകഥകളും കപ്പിന്​ പറയാനുണ്ട്​. രണ്ടാം ലോകയുദ്ധകാലത്ത്​ ഫിഫ പ്രസിഡൻറായ ഒട്ടോറിനോ ബറാസി പാദരക്ഷകൾ സൂക്ഷിക്കുന്ന പെട്ടിയിൽ കപ്പ്​ സൂക്ഷിച്ച്​ കട്ടിലിനടിയിൽ ഒളിപ്പിച്ച്​ അക്രമികളിൽനിന്നും സംരക്ഷിച്ച കഥ ഏറെ പ്രസിദ്ധമാണ്​. 1966ല്‍ ഇംഗ്ലണ്ടിലെ വെസ്​റ്റ്​മിൻസ്​റ്റര്‍ സെന്‍ട്രല്‍ഹാളില്‍ പ്രദര്‍ശനത്തിന് വെച്ചിരുന്ന കപ്പ്​ കാണാതാവുകയും പൊലീസ്​നായുടെ സഹായത്തോടെ കപ്പ്​ കണ്ടെത്തുകയും ചെയ്​തിരുന്നു. 1970ൽ മൂന്നാം ലോകകപ്പ്​ നേടി ബ്രസീൽ യൂൾറിമെ കപ്പ്​ സ്വന്തമാക്കിയെങ്കിലും റിയോ ​െഡ ജനീറോയിലെ ബ്രസീലിയന്‍ ഫുട്‌ബാള്‍ കോണ്‍ഫെഡറേഷ​െൻറ ആസ്ഥാനത്തുനിന്നും കപ്പ്​ മോഷ്​ടിക്കപ്പെട്ടു. വ്യാപകതിരച്ചിൽ നടത്തിയെങ്കിലും ഇതുവരേക്കും കണ്ടെടുക്കാനായിട്ടില്ല. കപ്പി​െൻറ മാതൃക നിർമിച്ചാണ്​ ബ്രസീൽ ഇൗ പ്രശ്​നം പരിഹരിച്ചത്​.
1974 ലോകകപ്പ്​ മുതലാണ്​ പുതിയ ട്രോഫി ഉപയോഗിച്ച്​ തുടങ്ങിയത്​. ഭൂഗോളത്തിന്​ നേരെ കൈനീട്ടുന്ന കായികതാരങ്ങളു​ടെ രൂപംകൊത്തിയ പുതിയ ലോകകപ്പി​െൻറ ശിൽപി​ ഇറ്റലിക്കാരനായ സില്‍വിയോ ഗസാനികയാണ്​. 18 കാരറ്റ് സ്വര്‍ണത്തിൽ പണിതീര്‍ത്തിരിക്കുന്ന കപ്പിന് 36.5 സെ.മീറ്റര്‍ ഉയരവും 4.97 കിലോഗ്രാം തൂക്കവുമുണ്ട്. 
ലോകകപ്പില്‍ വിജയിക്കുന്ന രാജ്യങ്ങള്‍ക്ക് ഈ കപ്പ് അടുത്ത ലോകകപ്പ് വരെ മാത്രമേ കൈവശംവെക്കാനാവൂ. ഫിഫയെ തിരിച്ചേൽപിക്കു​േമ്പാൾ കപ്പി​െൻറ ഒരു മാതൃക രാജ്യങ്ങള്‍ക്ക് ലഭിക്കും.


കിക്കോഫ്​ 

 • കളി തുടങ്ങാം, വിശ്വം ജയിക്കാം

വിശ്വകിരീടം​ എന്ന സ്വപ്​നവുമായി പന്തുതട്ടാനിറങ്ങിയ 209 രാജ്യങ്ങളിൽനിന്ന്​ ആറ്റിക്കുറുക്കിയ 31 രാജ്യങ്ങളാണ്​ റഷ്യയിൽ പന്തുതട്ടാനിറങ്ങുന്നത്​. ഒപ്പം ആതിഥേയരായ റഷ്യയും. വിശ്വപോരാട്ടത്തിന്​ കൊമ്പുകോർക്കാനെത്തുന്ന ടീമുകളെ പരിചയപ്പെടാം...

 • ആധിപത്യമുറപ്പിക്കാൻ യൂറോപ്യൻ പട

വിശ്വകിരീടം ഏറ്റവും തവണയെത്തിയത്​  യൂറോപ്പിലേക്ക്​ തന്നെയാണ്​. കഴിഞ്ഞ മൂന്നുതവണയും കിരീടം സ്വന്തമാക്കിയത്​ യൂറോപ്യൻ രാജ്യങ്ങളായിരുന്നു​.
ലോകത്തെ ഒന്നാംനമ്പർ ഫുട്​ബാൾ ലീഗുകളും ക്ലബുകളും സ്വന്തമായുള്ള യൂറോപ്പിൽനിന്നും ആതിഥേയരായ റഷ്യയടക്കം 14 ടീമുകൾ വിശ്വപോരാട്ടത്തിൽ പോരിനിറങ്ങും. നിലവിലെ ജേതാക്കളായ ജർമനി, കാൽപന്തി​െൻറ തറവാട്ടുകാരായ ഇംഗ്ലണ്ട്​, മുൻ ചാമ്പ്യന്മാരായ ഫ്രാൻസ്​, ടിക്കിടാക്കയുമായെത്തുന്ന സ്​പെയിൻ, കിരീടസാധ്യതയുള്ള ബെൽജിയം, കരുത്തരായ പോർചുഗൽ, ലോക റാങ്കിങ്ങിൽ ആറാമതുള്ള സ്വിറ്റ്​സർലൻഡ്​, 10ാം സ്ഥാനത്തുള്ള പോളണ്ട്​, ഇടവേളക്കുശേഷമെത്തുന്ന സ്വീഡൻ,  അട്ടിമറിക്കാരായ ക്രൊയേഷ്യ, ചെങ്കുപ്പായക്കാരായ ഡെന്മാർക്ക്​, സെർബിയ, കന്നിപ്പോരാട്ടത്തിനിറങ്ങുന്ന ​െഎസ്​ലൻഡ്​​ എന്നിവരാണ്​ ഇക്കുറി യൂറോപ്പിൽ നിന്നും റഷ്യൻ മൈതാനങ്ങളിലിറങ്ങുക. യുറോപ്പി​െൻറ ഫുട്​ബാൾ രാജാക്കന്മാരിൽ ആരൊക്കെ വാഴുമെന്നും വീഴുമെന്നും കണ്ടറിയാം. 

 • ഹൃദയം കീഴടക്കാൻ ലാറ്റിനമേരിക്ക

കളിശൈലികൊണ്ടും പ്രതിഭാധാരാളിത്തം ​െകാണ്ടും കാൽപന്തുപ്രേമികളെ ഉന്മാദത്തിലാക്കുന്ന ലാറ്റിനമേരിക്കയിൽനിന്നും ഇത്തവണ അഞ്ചു ടീമുകൾ റഷ്യയി​ലെത്തും. അഞ്ചുതവണകിരീടം നേടിയ കാനറികളെന്നു വിളിപ്പേരുള്ള ബ്രസീൽ, രണ്ടുതവണ കിരീടം ​േനടിയ അർജൻറീന, പ്രഥമ ലോകകപ്പ്​ ചാമ്പ്യന്മാരായ ഉറുഗ്വായ്​ എന്നീ പ്രമുഖർക്കൊപ്പം അട്ടിമറിവീരന്മാരായ കൊളംബിയ, ഏറെ നാളുകൾക്ക്​ ശേഷമെത്തുന്ന പെറു എന്നിവരാണ്​ ലാറ്റിനമേരിക്കൻ സൗന്ദര്യം പുൽമൈതാനങ്ങളിൽ പകരാനിറങ്ങുന്നത്​. കാൽപന്തി​െൻറ വൻകരയിലേക്ക്​ ​വീണ്ടും വിശ്വകിരീടമെത്തുമോയെന്ന്​ കാത്തിരുന്നു കാണാം. 

 • അട്ടിമറികൾ സൃഷ്​ടിക്കാൻ ആഫ്രിക്ക

ലോകകപ്പിൽ അട്ടിമറികൾ സൃഷ്​ടിച്ചവരാണ്​ എക്കാലത്തും ആഫ്രിക്കക്കാർ. കാമറൂൺ, ഘാന, ​െഎവറികോസ്​റ്റ്​ തുടങ്ങിയ പ്രമുഖരില്ലാത്ത ​ആഫ്രിക്കയിൽനിന്നും  അഞ്ച്​ രാജ്യങ്ങൾ റഷ്യയിൽ ​പറന്നിറങ്ങുന്നുണ്ട്​. സലാഹി​െൻറ ചിറകിലേറി പറക്കാൻ ഇൗജിപ്​ത്​, കരുത്തരായ നൈജീരിയ, വടക്കൻ ആഫ്രിക്കൻ വീര്യവുമായെത്തുന്ന മൊറോക്കോ, തുനീഷ്യ, അട്ടിമറി ആവർത്തിക്കാനെത്തുന്ന സെനഗാൾ എന്നിവരാണ്​ ആഫ്രിക്കൻ പഞ്ചപാണ്ഡവർ.

 • സാന്നിധ്യമറിയിക്കാൻ ഏഷ്യ

ഏറ്റവുമധികം ജനസംഖ്യയുണ്ടായിട്ടും കാൽപന്ത്​ ചരി​ത്രത്തിൽ വലിയ മേൽവിലാസമില്ലാത്തവരാണ്​ ഏഷ്യക്കാർ. ഏഷ്യൻ മേഖലയിൽനിന്നുള്ള അഞ്ച്​ ടീമുകൾ ലോകകപ്പിനുണ്ട്​. വൻകരക്ക്​ പുറത്തുള്ള ആസ്​ട്രേലിയയും ഏഷ്യൻ ഗ്രൂപ്പിൽ നിന്നാണ്​ യോഗ്യതനേടിയത്​. സ്​ഥിരം സാന്നിധ്യമായ ജപ്പാൻ,  അഞ്ചാം ലോകകപ്പിനെത്തുന്ന ഇറാൻ, പൊരുതാനിറങ്ങുന്ന കൊറിയ റിപ്പബ്ലിക്​, 2002നുശേഷം ആദ്യമെത്തുന്ന സൗദി അറേബ്യ എന്നിവരാണ്​ ഏഷ്യയുടെ മാനംകാക്കാൻ റഷ്യയിലെത്തുന്നത്​.

 • കോൺകകാഫ്​ ത്രിമൂർത്തികൾ

വടക്കൻ, മധ്യ അമേരിക്കയും  കരീബിയൻ ദ്വീപുകളും ഉൾപ്പെടുന്ന കോൺകകാഫ്​ മേഖലയിൽനിന്നും മൂന്ന്​ ​ടീമുകൾ വിശ്വപോരാട്ടത്തിനിറങ്ങും​. കരുത്തരായ മെക്​സികോ, അഞ്ചാം ലോകകപ്പിനിറങ്ങുന്ന കോസ്​റ്ററീക, കന്നിപ്പോരാട്ടത്തിനിറങ്ങുന്ന പാനമ എന്നിവരാണ്​ കോൺകകാഫ്​ ത്രിമൂർത്തികൾ.

സൈഡ്​ബെഞ്ച്​ 

 • വന്മരങ്ങളില്ലാതെ റഷ്യ

ലോകം കാൽപന്തുകളിയിലൂടെ ആവേശത്തിൽ നനഞ്ഞലിയു​േമ്പാൾ ഇറയത്ത്​ നിൽക്കുന്ന വൻസംഘം ഇക്കുറിയുമുണ്ട്​. യോഗ്യത നേടാനാവാതെ സ്വപ്​നവഴിയിൽ ഇടറിവീണ പ്രമുഖരുടെ നിരക്ക്​ ഇക്കുറി തൂക്കം കൂടുതലാണ്​. നാലുതവണ ലോക ജേതാക്കളായ ഇറ്റലിയാണ്​ നഷ്​ടങ്ങളിൽ വലുത്​. 1958നുശേഷം അസൂറിപ്പടയില്ലാത്ത ആദ്യ ലോകകപ്പിനാണ്​ റഷ്യയിൽ കിക്കോഫ്​ മുഴങ്ങുന്നത്​. ​ടോട്ടൽ ഫുട്​ബാളി​െൻറ ഉപജ്ഞാതാക്കളായ നെതർലൻഡ്​സും ഇക്കുറി ലോകകപ്പിനുണ്ടാവില്ല. മൂന്നുതവണ റണ്ണേഴ്​സ്​അപ്പായ ഒാറഞ്ചുപട ഏറെ ആരാധകരുള്ള ടീമുകളിലൊന്നാണ്​. ലാറ്റിനമേരിക്കൻ ശക്തികളായ ചിലിയും ഇക്കുറി കളത്തിനുപുറത്താണ്​. കോപ അമേരിക്കൻ ടൂർണമെൻറിൽ തുടരെ രണ്ടുതവണ ജേതാക്കളായ ചിലി യോഗ്യത നേടാതെ പുറത്തായത്​ ഇനിയും ഉൾ​ക്കൊള്ളാൻ ആരാധകർക്കായിട്ടില്ല. വിശ്വപോരാട്ടത്തിലെ സ്​ഥിരം സാന്നിധ്യമായ അമേരിക്ക, അട്ടിമറിവീരന്മാരായ കാമറൂൺ, ഘാന, ആ​​ഫ്രിക്കൻ കരുത്തരായ ​െഎവറികോസ്​റ്റ്, തുർക്കി, ചെക്ക്​ റിപ്പബ്ലിക്​ തുടങ്ങിയ വമ്പന്മാരും ഇക്കുറിയുണ്ടാവില്ല.

 • ടോപ്​ സ്​കോറേഴ്​സ്​

ഗോളടിയിൽ മുന്നിൽ ​േക്ലാസെ
താരം   രാജ്യം         ഗോൾ 
മി​േറാസ്ലാവ്​​ ക്ലോസെ-ജർമനി-16 (24)
റൊണാൾഡോ-ബ്രസീൽ-15 (19)
ഗെർഡ്​ മുള്ളർ-പശ്ചിമ ജർമനി-14 (13)
ജസ്​റ്റ്​ ഫോണ്ടെയ്​ൻ-ഫ്രാൻസ്​-13 (6)
പെലെ-ബ്രസീൽ-12 (14)

റെഡ്​കാർഡ്​

 • കണ്ണിൽനിന്ന്​ മായാത്ത ചുവപ്പുകാർഡ്​

കളിയുടെ മാന്യതക്ക്​ നിരക്കാതെ പെരുമാറുന്നവരെ കളത്തിന്​ പുറത്താക്കാനുള്ളതാണ്​ റെഡ്​കാർഡ്​. ലോകകപ്പിനിടെ റെഡ്​കാർഡ്​ വാങ്ങിയവർ അനവധിയുണ്ടെങ്കിലും 2006ൽ ലോകകപ്പ്​ ഫൈനലിൽ സിനദിൻ സിദാൻ ചുവന്നകാർഡ്​ വാങ്ങി ഗാലറിയിലേക്ക്​ നടന്നകലുന്നത്​ ഇന്നും കാൽപന്ത്​ ​പ്രേമികളുടെ മനസ്സിലുണ്ട്​. ജർമൻ ലോകകപ്പിലെ ഫൈനലിൽ സിദാ​െൻറ ഗോളിലൂടെ ഫ്രാൻസും മാർ​ക്കോ മറ്റരാസിയുടെ ഗോളിലൂ​െട ഇറ്റലിയും നിശ്ചിത സമയത്ത്​ തുല്യത പാലിച്ചു. എക്​സ്​ട്രാടൈമി​േ​ലക്ക്​ നീണ്ട മത്സരത്തി​െൻറ 110ാ‍ം മിനിറ്റില്‍ ഏവരെയും ഞെട്ടിച്ചു സിദാന്‍ ത​െൻറ തലകൊണ്ട്‌ മറ്റരാസിയുടെ നെഞ്ചിലിടിച്ചു.  അര്‍ജൻറീനന്‍ റഫറി ഹൊരാസിയോ എലിസോന്‍ഡോ സിദാന്​ റെഡ്​കാർഡ്​ നൽകി. ജർമൻ ലോകകപ്പിൽ കണ്ണഞ്ചിപ്പിക്കുന്ന പ്രകടനം നടത്തിയ സിദാ​െൻറ പ്രവൃത്തി ഉൾകൊള്ളാൻ ഇന്നും കാൽപന്തുപ്രേമികൾക്കായിട്ടില്ല. മറ്റരാസിയുടെ മോശം പെരുമാറ്റമാണ്​ സിദാനെ ചൊടിപ്പിച്ചതെന്ന്​ പിന്നീടുള്ള വെളിപ്പെടുത്തലുകളിലൂടെ വ്യക്തമായി. മികച്ച കളിക്കാരനുള്ള ഗോൾഡൻ ബാൾ സിദാന്​ ലഭിച്ചെങ്കിലും ഫ്രാൻസി​െന ഷൂട്ടൗട്ടിൽ മറികടന്ന്​ ഇറ്റലി കിരീടം സ്വന്തമാക്കി.

ഫൗൾ​ പ്ലേ

 • ദൈവത്തി​െൻറ കൈ, ചെകുത്താ​േൻറതും

1986 ലോകകപ്പി​െൻറ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ അർജൻറീനയും ഇംഗ്ലണ്ടും നേർക്കുനേർ പോരടിക്കുന്നു. മത്സരത്തി​െൻറ 51ാം മിനിറ്റിൽ സാക്ഷാൽ മറഡോണ ഇംഗ്ലീഷ്​ ഗോൾകീപ്പർ പീറ്റർ ഷിൽട്ടനെ മറികടന്ന്​ പന്ത്​ വലയിലെത്തിച്ചു. പന്ത്​ കൈകൊണ്ടുതട്ടിയാണ്​ പോസ്​റ്റിലെത്തിച്ചതെന്ന പരാതിയുമായി ഇംഗ്ലീഷ്​ കളിക്കാർ റഫറിയെ സമീപിച്ചെങ്കിലും അദ്ദേഹം ഗോൾ അനുവദിച്ചു. പന്ത്​ കൈകൊണ്ടാണ്​ തട്ടിയതെന്ന്​ ടി.വി റീപ്ലേയിൽ വ്യക്തമായിരുന്നു. ഏതാനും മിനിറ്റുകൾക്ക്​ ശേഷം മറ്റൊരു മനോഹരഗോൾ കൂടി നേടി മറഡോണ കാൽപന്തുപ്രേമികളുടെ ഹൃദയം കീഴടക്കി. ഗാരി ലിനേക്കറിലൂടെ ഇംഗ്ലണ്ട്​ ഒരുഗോൾ തിരിച്ചടിച്ചെങ്കിലും മത്സരം 2^1ന്​ ഇംഗ്ലണ്ട്​ തോറ്റു. മറഡോണയുടെ കൈകൊണ്ടുള്ള സമർഥമായ കബളിപ്പിക്കലിനെ ലോകം ദൈവത്തി​െൻറ കൈ എന്നു​വിളിച്ചെങ്കിലും തങ്ങൾക്ക്​ പുറത്തേക്കുള്ള വഴി തെളിച്ച ​ഗോൾ ഇംഗ്ലീഷുകാർക്ക്​ ചെകുത്താ​െൻറ കൈ ആയി മാറി. കളിയിലെ ഇത്തരം കബളിപ്പിക്കലും റഫറിയു​െട പിഴവുകളും ഒഴിവാക്കാനായി വാർ (VAR-വിഡിയോ അസിസ്​റ്റൻറ്​ റഫറി) സിസ്​റ്റം ഫിഫ നടപ്പാക്കിയിട്ടുണ്ട്​.

ഒൗട്ട്​ ഒാഫ്​ ഗ്രൗണ്ട്​

 • ലോകകപ്പിന്​ ഇന്ത്യയും 

നാളിന്നുവരെ ലോകകപ്പിൽ കളിക്കളത്തിലിറങ്ങാൻ ഇന്ത്യക്കായിട്ടില്ല. യോഗ്യത റൗണ്ടെന്ന കടമ്പയിൽ ആദ്യമേ തട്ടിവീഴുന്നവരാണ്​ ഇന്ത്യ. എന്നാൽ, ഇന്ത്യക്ക്​ ഒരുതവണ ലോകകപ്പ്​ കളിക്കാൻ ഫിഫയുടെ ക്ഷണം ലഭിച്ചിരുന്നു. 1950ലെ ബ്രസീൽ ലോകകപ്പിൽ ഏഷ്യയിൽനിന്നുള്ള പലവമ്പന്മാരും പിന്മാറിയതോടെയാണ്​ ഇന്ത്യക്ക്​ ക്ഷണം ലഭിച്ചത്​. എന്നാൽ, ബൂട്ടില്ലാതെ കളിക്കാൻ ഇന്ത്യയെ ഫിഫ അനുവദിക്കാത്തതാണ്​ ഇന്ത്യ​യുടെ ലോകകപ്പ്​ മോഹങ്ങൾ തകർത്തതെന്നാണ്​ പൊതുവെ പറയപ്പെടുന്നത്​. എന്നാൽ, അഖിലേന്ത്യ ഫുട്​ബാൾ ഫെഡറേഷന്​ ഇന്ത്യയെ ലോകകപ്പിനയക്കാൻ താൽപര്യമില്ലാത്തതിനാലാണ്​ ഇന്ത്യ പ​െങ്കടുക്കാതിരുന്നതെന്ന്​ പിന്നീട്​ വെളിപ്പെടുത്തലുകളുണ്ടായി.  1956ലെ മെൽബൺ ഒളിമ്പിക്​സിൽ നാലാംസ്​ഥാനം സ്വന്തമാക്കിയതാണ്​ ഫുട്​ബാളിൽ ഇന്ത്യയുടെ ശ്രദ്ധേയനേട്ടം. നാലുഗോളുകളുമായി ഇന്ത്യൻ താരം നെവില്ലെ ഡിസൂസ ഒളിമ്പിക്​സിലെ ടോപ്​ സ്​കോറർ സ്​ഥാനം പങ്കിട്ടിരുന്നു.

ടീം ഫോർമേഷൻ

 • യുദ്ധം ജയിക്കാൻ പടവിന്യാസം

ഇരുടീമുകളും ഒരേസമയം പോരടിക്കുന്ന ഫുട്​ബാളിൽ ടീമുകളുടെ വിന്യാസത്തിന്​ ഏറെ പ്രാധാന്യമുണ്ട്​. പ്രതിരോധത്തിനും​ ആക്രമണത്തിനും പ്രാമുഖ്യം നൽകിയും എല്ലാം സംയോജിപ്പിച്ചും  ടീമുകൾ തന്ത്രങ്ങൾ ആവിഷ്​കരിക്കാറുണ്ട്​. ഫുട്​ബാളിൽ വിജയം കൈവരിച്ച ഏതാനും ​േഫാർമേഷനുകളെ പരിചയപ്പെടാം...

 • ഇറ്റാലിയൻ കാറ്റനാച്ചിയോ

വാതിൽപൂട്ട്​ എന്നർഥം വരുന്ന ഇറ്റാലിയൻ വാക്കിൽനിന്നാണ്​ കാറ്റനാച്ചിയോ ശൈലി ഉത്ഭവിച്ചത്​. പ്രതിരോധത്തിന്​ പ്രാമുഖ്യം നൽകിയുള്ള ശൈലിയാണിത്​. ആക്രമണത്തിന്​ തീരെ പ്രാമുഖ്യം നൽകാതെ ഗോൾകീപ്പർക്ക്​ തൊട്ടുമുന്നിൽ നാല്​ ഡിഫൻഡർമാർ നിരന്നുനിൽക്കും. അതിനുതൊട്ടുമുന്നിൽ നാല്​ മിഡ്​ഫീൽഡർമാർ. ആക്രമിക്കാൻ ഒരു ഫോർവേഡ്​ മാത്രം. ഇതോടെ എതിർടീമിലെ കളിക്കാർക്ക്​ ഗോളടിക്കുക എന്നത്​ ഏറെ പ്രയാസമാകും. പലരീതിയിൽ ഇൗ ശൈലി ടീമുകൾ ഉപയോഗിച്ചിട്ടുണ്ടെങ്കിലും ഏറ്റവും ഫലപ്രദമായി ഉപയോഗിച്ചിട്ടുള്ളത്​ ഇറ്റലിയാണ്​.

 • ടോട്ടൽ ഫുട്​ബാൾ

കളിയുടെ പരമ്പരാഗത ശൈലിയെ മാറ്റിമറിച്ചാണ്​ ടോട്ടൽ ഫുട്​ബാളി​െൻറ വരവ്​. ഡച്ചുകാരാണ്​ ​ഇതി​െൻറ ഉപജ്ഞാതാക്കൾ. 1960കളുടെ അവസാനം മുതൽ നെതർലൻഡ്​സിലെ അയാക്​സ്​ക്ലബും നെതർലൻഡ്​സ്​ ദേശീയ ടീമും ഇൗ ശൈലി വിജയകരമായി ഉപയോഗിച്ചുതുടങ്ങി. കളിയുടെ തുടക്കത്തിൽ മുൻനിരയിൽ കളിക്കുന്നവർ പിൻവാങ്ങുകയും മധ്യനിരയിലുള്ളവർ ഫോർവേഡുകളാവുകയും ചെയ്യുന്നു. കുറച്ച്​ കഴിഞ്ഞ്​ ബാക്ക്​ലൈനിലുള്ളവരും മുന്നോട്ടുവരുന്നു. ഇങ്ങനെ ഗോൾകീപ്പർ ഒ​ഴികെയുള്ള എല്ലാവരും സ്ഥാനം മാറുന്നതോടെ എതിർടീമിന്​ കളിക്കാരെ മാർക്ക്​ ചെയ്യാനാകാതെവരുകയും വട്ടം കറങ്ങുകയും ചെയ്യുന്നു. 1974ലെ ലോകകപ്പിൽ ​ഇതിഹാസതാരം ​യൊഹാൻ ക്രൈഫി​െൻറ നേതൃത്വത്തിലുള്ള നെതർലൻഡ്​സ്​ ടീം ഇൗ ശൈലി ഫല​പ്രദമായി നടപ്പാക്കി. പിന്നീട്​ പല ടീമുകൾ ഇൗ ശൈലി കടംകൊണ്ടു.

 • സ്​പാനിഷ്​ ടിക്കിടാക്ക

‘ടിക്​ടാക്​’ എന്ന മട്ടിലുള്ള തുടർച്ചയായ പാസുകളിലൂടെ മുന്നേറുന്ന ശൈലിയാണിത്​. ബാഴ്​സലോണയുടെ കോച്ചായെത്തിയ യൊഹാൻക്രൈഫ്​​ തന്നെയാണ്​ ഇൗ ശൈലിയും പരീക്ഷിച്ചത്​. ബാഴ്​സലോണയുടെ മികച്ച കളിക്കാരുടെ പിൻബലത്തിൽ പല കോച്ചുമാർ ഇൗ ശൈലി വികസിപ്പിച്ചു. മധ്യനിര കേന്ദ്രീകരിച്ച്​ നടക്കുന്ന ടിക്കിടാക്ക ശൈലിയിൽ ചെറുപാസുകളിലൂടെ എതിരാളികളുടെ മേൽ ആധിപത്യം സ്​ഥാപിക്കുകയും അവസരങ്ങൾ തുറന്നുകിട്ടു​േമ്പാൾ ഗോളാക്കിമാറ്റുകയും ചെയ്യുന്നു. 2010ലെ ദക്ഷിണാഫ്രിക്കൻ ലോകകപ്പിൽ ഇൗ ശൈലിയിൽ കളിച്ച്​ സ്​പെയിൻ ലോകകപ്പ്​ സ്വന്തമാക്കി.