നാളറിവ്
ഒരു ചായ എടുക്ക​െട്ട?
  • അസ്​ന ഇളയടത്ത്​
  • 01:54 PM
  • 16/12/2019

ചാ​യ​യു​ടെ ചൂ​ട​ൻ വി​ശേ​ഷ​ങ്ങ​ൾ

ഏ​താ​ണ്ട്​ 50,000 വ​ർ​ഷം​മു​മ്പ്​ ഷെ​ൻ​ നു​ങ്​ എ​ന്ന ചൈ​നീ​സ്​ ച​ക്ര​വ​ർ​ത്തി​ക്കു​വേ​ണ്ടി പ​രി​ചാ​ര​ക​ർ വെ​ള്ളം ചൂ​ടാ​ക്കു​ക​യാ​യി​രു​ന്നു. അ​തി​നി​ടെ, ക​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന ഇ​ല​ക​ളി​ൽ ചി​ല​ത്​ വെ​ള്ള​ത്തി​ൽ പ​റ​ന്നു​വീ​ണു. പെ​​െട്ട​ന്ന്​ ഒ​രു​ഗ്ര​ൻ സു​ഗ​ന്ധം അ​വി​ട​മാ​കെ നി​റ​ഞ്ഞു. ച​ക്ര​വ​ർ​ത്തി ആ ​വെ​ള്ള​മെ​ടു​ത്ത്​ രു​ചി​ച്ചു​നോ​ക്കി. ഉ​ഗ്ര​ൻ ടേ​സ്​​റ്റ്. ലോ​ക​ത്തി​ലെ ആ​ദ്യ​ത്തെ ചാ​യ​യാ​യി​രു​ന്ന​ത്രെ അ​ത്... 
ഇ​നി ഇ​ന്ത്യ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ചാ​യ​ക്ക​ഥ കേ​ട്ടാ​ലോ? ഏ​ഴു​വ​ർ​ഷം ഉ​റ​ങ്ങാ​തി​രി​ക്കു​ക എ​ന്ന വ്ര​ത​ത്തി​ലാ​യി​രു​ന്നു ഒ​രു ഇ​ന്ത്യ​ൻ സ​ന്യാ​സി. അ​ഞ്ചു​വ​ർ​ഷം ക​ഴി​ഞ്ഞ​പ്പോ​ൾ അ​ദ്ദേ​ഹ​ത്തി​ന്​ ന​ല്ല ഉ​റ​ക്കം വ​ന്നു. അ​പ്പോ​ൾ സ​ന്യാ​സി തൊ​ട്ട​ടു​ത്ത്​ ക​ണ്ട ഒ​രു ചെ​ടി​യു​ടെ ര​ണ്ടി​ല പ​റി​ച്ചെ​ടു​ത്ത്​ ച​വ​ച്ചു. ആ​ഹാ എ​ന്തൊരു ഉ​ന്മേ​ഷം. പി​ന്നീ​ട്​ ര​ണ്ടു​വ​ർ​ഷം അ​ദ്ദേ​ഹ​ത്തി​ന്​ ഉ​റ​ക്കംവ​ന്ന​തേ​യി​െ​ലന്നൊണ്​ കഥ. സ​ന്യാ​സി ച​വ​ച്ച​ത്​ തേ​യി​ലയാ​യി​രു​ന്ന​ത്രെ.

ചാ​യ​യും ചൈ​ന​യും
ചൈ​നീ​സ്​ ക​ർ​ഷ​ക​രാ​ണ്​ തേ​യി​ല​യു​ടെ സ്വാ​ദും ഒൗ​ഷ​ധ​ഗു​ണ​വും ആ​ദ്യം മ​ന​സ്സി​ലാ​ക്കി​യ​ത്. ചൈ​ന​യു​ടെ ചി​ല പ്ര​ദേ​ശ​ങ്ങ​ളി​ൽ പ​ണ്ടു​തൊ​േ​ട്ട തേ​യി​ല​ച്ചെ​ടി ധാ​രാ​ള​മാ​യി വ​ള​ർ​ന്നി​രു​ന്നു. തേ​യി​ല​യെ​ക്കു​റി​ച്ച്​ ആ​ദ്യം എ​ഴു​തി​യ​തും ചൈ​ന​ക്കാ​ർത​ന്നെ. എ.​ഡി 780ൽ ​ലു​യു എ​ന്ന എ​ഴു​ത്തു​കാ​ര​ൻ ചാ​യ​യെ​ക്കു​റി​ച്ച്​ ഒ​രു പു​സ്​​ത​കംത​ന്നെ ര​ചി​ച്ചു. ബി.​സി 2000 തൊ​ട്ട്​ ചൈ​ന​യി​ലും ബ​ർ​മ​യി​ലും ഇ​ന്ത്യ​യി​ലു​മൊ​ക്കെ തേ​യി​ല വ​ൻ പ്ര​ചാ​രം നേ​ടി​യി​രു​ന്ന​താ​യി ച​രി​ത്രരേ​ഖ​ക​ളി​ലു​ണ്ട്. ഇ​വി​ട​ങ്ങ​ളി​ൽ​നി​ന്നാ​ണ്​ തേ​യി​ല​കൃ​ഷി മറ്റു രാജ്യങ്ങളിലേക്ക്​​ വ്യാപിച്ചത്​. എ.ഡി എട്ടാം നൂറ്റാണ്ടിൽ ബുദ്ധസന്യാസിമാരാണ്​ തേയിലകൃഷി ചൈ​ന​യി​ൽ​നി​ന്ന്​ ജ​പ്പാ​നി​ലെ​ത്തി​ച്ച​തെ​ന്നും ക​രു​തു​ന്നു. 12ാം നൂ​റ്റാ​ണ്ടു മു​ത​ൽ ജ​പ്പാ​നി​ൽ തേ​യി​ലകൃ​ഷി വ​ൻ പ്ര​ചാ​രം നേ​ടി. അ​പ്പോ​ഴും തേ​യി​ല യൂ​റോ​പ്പി​ൽ കൃ​ഷി ചെ​യ്യാ​നാ​രം​ഭി​ച്ചി​രു​ന്നി​ല്ല.

ചാ​യ​യും യൂ​റോ​പ്പും
1610ൽ ​ഡ​ച്ച്​ ഇൗ​സ്​​റ്റി​ന്ത്യാ ക​മ്പ​നി​യാ​ണ്​ തേ​യി​ല യൂ​റോ​പ്പി​ലെ​ത്തി​ച്ച​ത്. ഉ​ന്മേ​ഷം പ​ക​രു​ന്ന ആ ​അത്ഭു​ത പാ​നീ​യം പെ​െ​ട്ട​ന്നുത​ന്നെ യൂ​റോ​പ്പ്​ കീ​ഴ​ട​ക്കി. 1662ൽ ​ബ്രി​ട്ട​നി​ലെ രാ​ജാ​വാ​യ ചാ​ൾ​സ്​ ര​ണ്ടാ​മ​ൻ പോ​ർ​ചു​ഗീ​സ്​ രാ​ജ​കു​മാ​രി കാ​ത​റീ​നെ വി​വാ​ഹം ക​ഴി​ച്ചു. കാ​ത​റീ​ൻ ബ്രി​ട്ട​നി​ലേ​ക്ക്​ കൊ​ണ്ടു​വ​ന്ന സാ​ധ​ന​ങ്ങ​ളു​ടെ കൂ​ട്ട​ത്തി​ൽ ഒ​രു അ​മൂ​ല്യ വ​സ്​​തു​വു​മു​ണ്ടാ​യി​രു​ന്നു- തേ​യി​ല! രാ​ജ്ഞി കൊ​ണ്ടു​വ​ന്ന​തോ​ടെ​യാ​ണ്​ ബ്രി​ട്ട​നി​ൽ തേ​യി​ല വി​ശി​ഷ്​​ട​പാ​നീ​യ​മാ​യി അ​റി​യ​പ്പെ​ട്ട​ത്. 1657ലാ​ണ്​ ഇം​ഗ്ല​ണ്ടി​ൽ തേ​യി​ല എ​ത്തി​യ​ത്. തേ​യി​ല​യു​ടെ പൊ​ള്ളു​ന്ന വി​ല കാ​ര​ണം ആ​ദ്യ​കാ​ല​ത്ത്​ സാ​ധാ​ര​ണ​ക്കാരാ​രും ചാ​യ കു​ടി​ച്ചി​രു​ന്നി​ല്ല. അ​ക്കാ​ല​ത്ത്​ ധ​നി​ക​രു​ടെ പാ​നീ​യ​മാ​യി​രു​ന്നു ചാ​യ. എ​ന്നാ​ൽ, 19ാം നൂ​റ്റാ​ണ്ടോ​ടുകൂ​ടി ചാ​യ ബ്രി​ട്ട​നി​ൽ സ​ർ​വ​ത്ര പ്ര​ചാ​രം നേ​ടി. 

ചാ​യ​യും മ​റ്റു രാ​ജ്യ​ങ്ങ​ളും
1618ൽ ​ചൈ​ന​ക്കാ​ർ വ​ഴി​യാ​ണ്​ റ​ഷ്യ​ക്കാ​ർ​ക്ക്​ ചാ​യ ല​ഭി​ച്ച​ത്. ഒ​ട്ട​ക​പ്പു​റ​ത്ത്​ തേ​യി​ലസ​ഞ്ചി​ക​ളു​മാ​യി ഗോ​ബി മ​രു​ഭൂ​മി​യി​ലൂ​ടെ യാ​ത്ര ചെ​യ്​തെ​ത്തി​യ ചൈ​നീ​സ്​ ക​ച്ച​വ​ട​ക്കാ​ർ റ​ഷ്യ​ക്കാ​ർ​ക്ക്​ തേ​യി​ല വി​റ്റ്​ പ​ക​രം ക​മ്പി​ളി വാ​ങ്ങി മ​ട​ങ്ങി. 1684ൽ ഇ​ന്തോ​നേ​ഷ്യ​യി​ലും ഏ​താ​ണ്ട്​ ര​ണ്ടു നൂ​റ്റാ​ണ്ടി​നുശേ​ഷം ശ്രീ​ല​ങ്ക​യി​ലും തേ​യി​ല​കൃ​ഷി തു​ട​ങ്ങി. ഇ​ന്ന്​ ശ്രീ​ല​ങ്ക​യി​ലെ പ്ര​ധാ​ന വി​ള​യാ​ണ്​ തേ​യി​ല. 

ചാ​യ​യും ജ​പ്പാ​നും
ചൈ​ന​യി​ൽ​നി​ന്ന്​ ജ​പ്പാ​നി​ലെ​ത്തി​യ ചാ​യ​ക്ക്​ ബു​ദ്ധ​സ​ന്യാ​സി​മാ​രാ​ണ്​ പ്ര​ചാ​രം ന​ൽ​കി​യ​ത്. എ​പ്പോ​ഴും ഉ​ണ​ർ​ന്നി​രു​ന്ന്​ ധ്യാ​നി​ക്കാ​ൻ  ചാ​യ​യാ​യി​രു​ന്നു സ​ന്യാ​സി​മാ​രെ സ​ഹാ​യി​ച്ച​ത്. അ​തു​കൊ​ണ്ട്​ അ​വ​ർ ചൈ​ന​യി​ൽ​നി​ന്ന്​ ജ​പ്പാ​നി​ലെ​ത്തി​യ​പ്പോ​ൾ കൂ​ടെ തേ​യി​ല​യും കൊ​ണ്ടു​വ​ന്നു. ഗ്രീ​ൻ ടീ​യാ​ണ്​ ജ​പ്പാ​ൻ​കാ​ർ​ക്ക്​ പ്രി​യം. ഗ്രീ​ൻ ടീ​ക്ക്​ തു​ട​ക്ക​മി​ട്ട ചൈ​ന​യി​ൽ അ​തി​െ​ൻ​റ പ്ര​ചാ​രം ഏ​റ​ക്കു​റെ അ​വ​സാ​നി​ച്ചെ​ങ്കി​ലും ജ​പ്പാ​നി​ൽ ഇ​ന്നും ഗ്രീ​ൻ ടീ​ക്ക്​ ആ​രാ​ധ​ക​ർ ഏ​റെ​യു​ണ്ട്. ജ​പ്പാ​ൻ​കാ​രു​ടെ ഒ​രു പ്ര​ധാ​ന ച​ട​ങ്ങാ​ണ്​ ടീ ​സെ​റി​മ​ണി (Tea ceremony). സെ​ൻ​ബു​ദ്ധിസ്​റ്റു​ക​ൾ തു​ട​ക്ക​മി​ട്ട ഈ ​പ​രി​പാ​ടി​ക്ക്​ ഇ​പ്പോ​ഴും ജ​പ്പാ​നി​ൽ ന​ല്ല പ്ര​ചാ​ര​മു​ണ്ട്. 

ചാ​യ​യും കേ​ര​ള​വും
1823ൽ ​ബ്രി​ട്ടീ​ഷ്​ സൈ​ന്യ​ത്തി​ലെ മേ​ജ​റാ​യ റോ​ബ​ർ​ട്ട്​ ബ്രൂ​സ്​ ആ​ണ്​ ഇ​വി​ടെ കാ​ട്ടു​ചെ​ടി​യാ​യി വ​ള​രു​ന്ന തേ​യി​ല ക​ണ്ടെ​ത്തി​യ​ത്. ഗ​വ​ർ​ണ​ർ ജ​ന​റ​ലാ​യി​രു​ന്ന വില്യം ബെൻട്ടിക്​ പ്ര​ഭു 1839ൽ ​ഇ​ന്ത്യ​യി​ൽ തേ​യി​ല​കൃ​ഷി​ക്കു വേ​ണ്ടി​യു​ള്ള ന​ട​പ​ടി​ക​ൾ​ക്കു തു​ട​ക്ക​മി​ടു​ക​യും അ​തേ വ​ർ​ഷംത​ന്നെ ഇ​ന്ത്യ​യി​ൽ​നി​ന്ന്​ ആ​ദ്യ​മാ​യി ഇം​ഗ്ല​ണ്ടി​ലേ​ക്ക്​ ചാ​യ ​ക​യ​റ്റു​മ​തി ചെ​യ്യു​ക​യും ചെ​യ്​​തു. അ​സ​മി​ലും നീ​ല​ഗി​രി​യി​ലും വ​യ​നാ​ട്ടി​ലു​മൊ​ക്കെ​യാ​യി​രു​ന്നു തേ​യി​ല​കൃ​ഷി​യു​ടെ തു​ട​ക്കം. 1870ക​ളി​ൽ തി​രു​വി​താം​കൂ​റി​ലെ ബ്രി​ട്ടീ​ഷ്​ റ​സി​ഡ​ൻ​റാ​യ ജോ​ൺ ഡാ​നി​യ​ൽ മ​ൺ​റോ​യു​ടെ സ​ന്ദ​ർ​ശ​ന​ത്തോ​ടെ​യാ​ണ്​ തേ​യി​ല​യു​ടെ പ​റു​ദീ​സ​യാ​യ ​കേ​ര​ള​ത്തി​​െൻറ സ്വ​ന്തം മൂ​ന്നാ​ർ ബ്രി​ട്ടീ​ഷു​കാ​രു​ടെ ശ്ര​ദ്ധ​യി​ൽപെ​ടു​ന്ന​ത്. 1877ൽ 1,36,600 ​ഹെ​ക്​​​ട​റോ​ളം വ​രു​ന്ന മൂ​ന്നാ​റി​ലെ ക​ണ്ണ​ൻ ദേ​വ​ൻ കു​ന്നു​ക​ൾ 5000 രൂ​പ ക​രു​ത​ൽനി​ക്ഷേ​പ​മാ​യി ന​ൽ​കി പൂ​ഞ്ഞാ​ർ രാ​ജാ​വി​ൽ​നി​ന്ന്​ മ​ൺ​റോ പാ​ട്ട​ത്തി​നെ​ടു​ത്തു. 3000 രൂ​പ​യാ​യി​രു​ന്നു വാ​ർ​ഷി​ക വാ​ട​ക. 
1880ൽ ​എ.​എ​ച്ച്. ഷാ​ർ​പ്പ്​ എ​ന്ന യൂ​റോ​പ്യ​ൻ തോ​ട്ട​മു​ട​മ​യാ​ണ്​ മൂ​ന്നാ​റി​ൽ ആ​ദ്യ​മാ​യി തേ​യി​ല​കൃഷി തു​ട​ങ്ങി​യ​ത്. 1895ൽ ​ഷി​ൻ​ലേ മൂ​ർ ആൻഡ്​ കമ്പനി മൂ​ന്നാ​റി​ലെ ഭൂ​രി​ഭാ​ഗം എ​സ്​​റ്റേ​റ്റു​ക​ളും വി​ല​ക്കു​വാ​ങ്ങി. ഈ ​ക​മ്പ​നി പി​ന്നീ​ട്​ ജ​യിം​സ്​ ഫി​ൻ​ലേ​യും ടാ​റ്റാ ഫി​ൻ​ലേ​യു​മൊ​ക്കെ​യാ​യി. ഇ​ന്ന്​ ഇ​ന്ത്യ​യി​ലെ ഒ​ന്നാ​മ​ത്തെ​യും ലോ​ക​ത്തി​ലെ ര​ണ്ടാ​മ​ത്തെ​യും വ​ലി​യ തേ​യി​ല ക​മ്പ​നി​യാ​യ ടാ​റ്റാ ടീ​യു​ടെ ഉ​ട​മ​സ്​​ഥ​ത​യി​ൽ കേ​ര​ള​ത്തി​ലു​ള്ള ഏ​റ്റ​വും വ​ലി​യ തേ​യി​ല​ത്തോ​ട്ട​മാ​ണ്​ മൂ​ന്നാ​റി​ലേ​ത്. ചു​രു​ക്കി​പ്പ​റ​ഞ്ഞാ​ൽ തേ​യി​ല​ക്കൊ​പ്പം വ​ള​ർ​ന്ന പ​ട്ട​ണ​മാ​ണ്​ മൂ​ന്നാ​ർ. 
ക​മീ​ലി​യ സൈ​നെ​ൻ​സി​സ്​ എ​ന്ന​താ​ണ്​ തേ​യി​ല​ച്ചെ​ടി​യു​ടെ ശാ​സ്​​ത്രീ​യ നാ​മം.  

തേ​യി​ല പ​ല​ത​രം
ഉ​ഷ്​​ണ​മേ​ഖ​ലാ രാ​ജ്യ​ങ്ങ​ളി​ലെ ധാ​രാ​ളം മ​ഴ ല​ഭി​ക്കു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലെ​ല്ലാം തേ​യി​ല വ​ള​രു​മെ​ങ്കി​ലും സ​മു​ദ്ര​നി​ര​പ്പി​ൽ​നി​ന്ന്​ ഏ​ക​ദേ​ശം 2100 മീ​റ്റ​ർ ഉ​യ​ര​മു​ള്ള ഹൈ​റേ​ഞ്ചു​ക​ളി​ൽ അ​ത്​ കൂ​ടു​ത​ൽ സ​മൃ​ദ്ധ​മാ​യി വ​ള​രു​ന്നു. അ​തു​കൊ​ണ്ടാ​ണ്​ ഉ​യ​രം കൂ​ടു​​ന്തോ​റും ചാ​യ​യു​ടെ സ്വാ​ദും കൂ​ടു​ന്ന​ത്. ചാ​യ​പ്പൊ​ടി​യു​ണ്ടാ​ക്കാ​നാ​യി തേ​യി​ല​ക്കൊ​ളു​ന്താ​ണ്​ ശേ​ഖ​രി​ക്കു​ക. ര​ണ്ടി​ല​യും ഒ​രു ചെ​റു​കൂ​മ്പും അ​ട​ങ്ങി​യ​താ​ണ്​ കൊ​ളു​ന്ത്. തേ​യി​ല​യെ പൊ​തു​വാ​യി ​ആ​റു​ ത​ര​മാ​യി തി​രി​ക്കാ​റു​ണ്ട്. വെ​ള്ള, മ​ഞ്ഞ, പ​ച്ച, ഊ​ലോ​ങ്, ക​റു​പ്പ്, പെ​ർ​മ​ൻ​റ​ഡ്​ ടീ ​എ​ന്നി​വ​യാ​ണ​വ. 
അ​സ​മി​ലും ഡാ​ർ​ജീലി​ങ്ങി​ലും ക​റു​ത്ത ഇ​ന​മാ​ണ്​ വ​ള​രു​ന്ന​തെ​ങ്കി​ലും അ​സം ചാ​യ​ക്ക്​ ക​ടു​പ്പ​വും ഗ​ന്ധ​വും കൂ​ടും. ജ​പ്പാ​ൻ, ചൈ​ന, താ​യ്​​വാ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ലെ പ്ര​ശ​സ്​​ത​മാ​യ ഗൗ​ൺ പൗ​ഡ​ർ ചാ​യ പ​ച്ച ഇ​നം തേ​യി​ല​ച്ചെ​ടി​യി​ൽ​നി​ന്നാ​ണ്​ ഉ​ണ്ടാ​ക്കു​ന്ന​ത്. പ​റി​ച്ചെ​ടു​ത്ത തേ​യി​ല ഉ​ണ​ക്കി ജ​ലാം​ശം നീ​ക്കം​ചെ​യ്​​ത്​ അ​തി​ലൂ​ടെ നീ​രാ​വി ​ക​ട​ത്തി​വി​ട്ടാ​ണ്​ ഗ്രീ​ൻ ടീ ​ഉ​ണ്ടാ​ക്കു​ക. ഈ ​തേ​യി​ല​ക്ക്​ ഇ​രു​ണ്ട പ​ച്ച നി​റ​മാ​യി​രി​ക്കും. ജ​പ്പാ​നി​ലെ  മി​ക്ക​വാ​റും തേ​യി​ല​ച്ചെ​ടി​ക​ൾ ഗ്രീ​ൻ ടീ ​നി​ർ​മി​ക്കാ​നു​പ​യോ​ഗി​ക്കു​ന്നു. 
തേ​യി​ല ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന​തി​ൽ ഒ​ന്നാം​സ്​​ഥാ​നം റ​ഷ്യ​ക്കാ​ണ്. 2016ലെ ​ക​ണ​ക്ക​നു​സ​രി​ച്ച്​ ലോ​ക​ത്തി​ൽ ആ​കെ ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന തേ​യി​ല​യു​ടെ ഒമ്പതു ശ​ത​മാ​നം റ​ഷ്യ​യി​ലേ​ക്കാ​ണ്​ പോ​കു​ന്ന​ത്. അ​മേരി​ക്ക (7.9 ശ​ത​മാ​നം), ബ്രി​ട്ട​ൻ (6 ശ​ത​മാ​നം) എ​ന്നി​ങ്ങ​നെ​യാ​ണ്​ തൊ​ട്ടു​പി​ന്നി​ൽ നി​ൽ​ക്കു​ന്ന രാ​ജ്യ​ങ്ങ​ൾ. 


ചാ​യ​യും ആ​രോ​ഗ​വും
ശു​ദ്ധ​മാ​യ ചാ​യ​ക്ക്​ പ​ല ഗു​ണ​വു​മു​ണ്ട്. ന​മ്മു​ടെ ശ​രീ​ര​ത്തി​ന്​ ആ​വ​ശ്യ​മാ​യ പൊ​ട്ടാ​സ്യം, മാം​ഗ​നീ​സ്, ഫോ​ളി​ക്​ ആ​സി​ഡ്, വിറ്റ​മി​ൻ എ.​ബി-1, ബി 2 ​എ​ന്നി​വ​യെ​ല്ലാം തേ​യി​ല​യി​ൽ അ​ട​ങ്ങി​യി​രി​ക്കു​ന്നു. കൂ​ടാ​തെ, ചാ​യ ദ​ഹ​ന​ത്തെ സ​ഹാ​യി​ക്കു​ന്ന പാ​നീ​യ​മാ​ണ്. ​ര​ക്തത്തി​ലെ കൊ​ള​സ്​​ട്രോ​ളി​െൻ​റ അ​ള​വ്​ കു​റ​ക്കാ​നും പ​ല്ലു ദ്ര​വി​ക്കു​ന്ന​ത്​ ത​ട​യാ​നും ഒ​ക്കെ ചാ​യ​ക്ക്​ ക​ഴി​വു​ണ്ട്. ക്ഷീ​ണം അ​ക​റ്റാ​നും ഉ​ന്മേ​ഷ​വും ശ്ര​ദ്ധ​യും കൂ​ട്ടാ​നും ചാ​യ സ​ഹാ​യി​ക്കു​ന്നു. 

ചാ​യ കാ​ര​ണ​ം സ്വാ​ത​ന്ത്ര്യ​സ​മ​രം!
ഒ​രു സ്വാ​ത​ന്ത്ര്യ​സ​മ​രം തു​ട​ങ്ങാ​ൻ ചാ​യ കാ​ര​ണ​മാ​യി​ട്ടു​ണ്ട്. ആ ​സം​ഭ​വ​മാ​ണ്​ ബോ​സ്​​റ്റ​ൺ ടീ ​പാ​ർ​ട്ടി. അ​മേ​രി​ക്ക​യി​ലാ​ണ്​ ഇ​ത്​ ന​ട​ന്ന​ത്. ലോ​ക​മെ​ങ്ങും കോ​ള​നി സ്​​ഥാ​പി​ച്ച രാ​ജ്യ​മാ​യി​രു​ന്ന​ല്ലോ ബ്രി​ട്ട​ൻ. 18ാം നൂ​റ്റാ​ണ്ടി​ൽ അ​വ​ർ​ക്ക്​ അ​മേ​രി​ക്ക​യി​ൽ 13 കോ​ള​നി​ക​ളു​ണ്ടാ​യി​രു​ന്നു. ഈ ​കോ​ള​നി​ക​ളി​ൽ ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന തേ​യി​ല​ക്കും മ​റ്റും ബ്രി​ട്ടീ​ഷു​കാ​ർ അ​മി​ത​മാ​യി നി​കു​തി ചു​മ​ത്തി. ഇ​തി​നെ​തി​രെ പ്ര​തി​ഷേ​ധി​ക്കാ​ൻ അ​മേ​രി​ക്ക​ക്കാ​ർ തീ​രു​മാ​നി​ച്ചു. 
1773ൽ ​തേ​യി​ല​യു​മാ​യി വ​ന്ന ഒ​രു ബ്രി​ട്ടീ​ഷ്​ ക​പ്പ​ൽ അ​മേ​രി​ക്ക​യി​ലെ ബോ​സ്​​റ്റ​ൺ തു​റ​മു​ഖ​ത്ത​ടു​ത്തു. അ​തി​ലേ​ക്ക്​ പാ​ഞ്ഞു​ക​യ​റി​യ ഒ​രു സം​ഘം അ​മേ​രി​ക്ക​ക്കാ​ർ തേ​യി​ല​പ്പൊ​ടി​ക​ൾ ക​ട​ലി​ലെ​റി​ഞ്ഞു. ഇ​തി​നെ​ത്തു​ട​ർ​ന്ന്​ ബ്രി​ട്ടീ​ഷു​കാ​ർ ബോ​സ്​​റ്റ​ൺ തു​റ​മു​ഖം അ​ട​ച്ചു​പൂ​ട്ടി. അ​മേ​രി​ക്ക​ൻ സ്വാ​ത​ന്ത്ര്യ​സ​മ​ര​ത്തി​ന്​ തു​ട​ക്കം​കു​റി​ച്ച ഈ ​സം​ഭ​വ​മാ​ണ്​ ബോ​സ്​​റ്റ​ൺ ടീ ​പാ​ർ​ട്ടി എ​ന്ന​റി​യ​പ്പെ​ട്ട​ത്. 

ചാ​യ​കു​ടി തൊ​ഴി​ലാ​ക്കി​യ​വ​ർ
ചാ​യ രു​ചി​ച്ച്​ അ​തി​െ​ൻ​റ ഗു​ണ​നി​ല​വാ​രം നി​ശ്ച​യി​ക്ക​ലാ​ണ്​ Tea teasterമാ​രു​ടെ ജോ​ലി. കാ​ലാ​വ​സ്​​ഥ, സ​മു​ദ്ര​നി​ര​പ്പി​ൽ​നി​ന്നു​ള്ള ഉ​യ​രം ഇ​തൊ​ക്കെ മാ​റു​ന്ന​ത​നു​സ​രി​ച്ച്​ ഓ​രോ തേ​യി​ല​ത്തോ​ട്ട​ത്തി​ലെ​യും തേ​യി​ല​ക്ക്​ ഓ​രോ രു​ചി​യാ​യി​രി​ക്കും. ഈ ​തേ​യി​ല​ക​ൾ ഉ​പ​യോ​ഗി​ച്ച്​ പ​ല​ത​രം ചാ​യ​പ്പൊ​ടി​ക​ൾ ഉ​ണ്ടാ​ക്കു​േ​മ്പാ​ൾ ഓ​രോ ത​വ​ണ​യും മാ​റാ​തി​രി​ക്കാ​ൻ ടീ ​ടേ​സ്​​റ്റ​ർ​മാ​രാ​ണ്​ ശ്ര​ദ്ധി​ക്കു​ന്ന​ത്. പ​ല​ത​രം തേ​യി​ല​ക​ൾ കൂ​ട്ടി​ച്ചേ​ർ​ത്ത്​ പ്ര​ത്യേ​ക രു​ചി​യു​ള്ള ചാ​യ​പ്പൊ​ടി ഉ​ണ്ടാ​ക്കാ​നും ഇ​വ​ർ സ​ഹാ​യി​ക്കു​ന്നു. രു​ചി​യ​റി​യാ​നു​ള്ള നാ​വി​െ​ൻ​റ ക​ഴി​വ്​ ന​ഷ്​​ട​പ്പെ​ടാ​തെ സൂ​ക്ഷി​ക്ക​ലാ​ണ്​ ടീ ​ടേ​സ്​​റ്റ​ർ​മാ​രു​ടെ വെ​ല്ലു​വി​ളി. ഇ​ന്ന്​ പ​ല​യി​ട​ത്തും ടീ ​ടേ​സ്​​റ്റി​ങ്​ കോ​ഴ്​​സു​ക​ളു​ണ്ട്. 

പാ​ൽ​ച്ചാ​യ
17ാം നൂ​റ്റാ​ണ്ടി​ൽ ഫ്ര​ഞ്ചു​കാ​രാ​ണ്​ ചാ​യ​യി​ൽ പാ​ൽ​ചേ​ർ​ത്ത്​ കു​ടി​ക്കു​ന്ന പ​തി​വ്​ തു​ട​ങ്ങി​യ​ത്.