നാളറിവ്
ഒരുമിച്ചു നമുക്കൊരു സവാരിപോകാം...
  • രോഹിത്​
  • 03:38 PM
  • 25/25/2017

സെപ്​റ്റംബർ 27 ലോക വിനോദസഞ്ചാര ദിനം

നവംബർ മാസം മുതൽ വിനോദ സഞ്ചാരത്തി​െൻറ സീസൺ വീണ്ടും ആരംഭിക്കുകയായി. ‘സീസൺ’ 
എന്നൊന്ന്​ ഇന്ന്​ യാത്രകൾക്ക്​ ഇല്ലെന്നത്​ വേറെക്കാര്യം. വീട്ടുകാരും കൂട്ടുകാരുമൊത്ത്​ ഇത്തവണ 
ചില യാത്രകൾ പോയാലോ? തുലാവർഷവും അതുകഴിഞ്ഞാൽ തണുപ്പുകാലവുമാണ്​ വരുന്നത്​. 
പ്ലാനിങ്​ നന്നായാൽ ഇത്തവണത്തെ യാത്ര മറക്കാനാവാത്ത ഒന്നാക്കിമാറ്റാം.

 

യാത്രകൾ ഇഷ്​ടപ്പെടാത്തവരുണ്ടാകുമോ? ഉണ്ടെങ്കിൽ അവർ ജീവിതം ആസ്വദിക്കാൻ ഇഷ്​ടപ്പെടാത്തവരാണ്​. കോടമഞ്ഞ്​ പെയ്​തിറങ്ങുേമ്പാൾ ആ കുളിരിൽ എല്ലാം മറന്നിരിക്കാനും​, മഴപെയ്യു​േമ്പാൾ കാടുകൾക്കടുത്തേക്ക്​ പോയി കാടുപെയ്യുന്നത്​ കാണാനും, കുന്നും മലയും കയറി ഉയരങ്ങളെ കീഴ്​പെടുത്താനുമെല്ലാം ആരാണ്​ ഇഷ്​ടപ്പെടാതിരിക്കുക. സ്​ഥിരം ജീവിതത്തിൽനിന്ന്​ മാറി അൽപനേരത്തെ ഉല്ലാസത്തിലേർപ്പെടാൻ യാത്രപോകുന്നവരാകും ഏറെയും. മുമ്പ്​ നഗരങ്ങളിലേക്കായിരുന്നു കൂടുതൽ ആളുകളുടെയും യാത്രകൾ. എന്നാൽ ഇന്നത്​ ഗ്രാമങ്ങളിലേക്കും പ്രകൃതിയുടെ ഉള്ളറകളിലേക്കും ആയിത്തീർന്നിരിക്കുന്നു. പ്രകൃതിയെ അടുത്തറിയാനാണ്​ ഇന്നത്തെ യാത്രകൾ കൂടുതലും. അതിനാൽ പ്രകൃതി സൗഹൃദ ടൂറിസത്തി​െൻറ സാധ്യതകളും ഒാരോ ദിവസവും വർധിച്ചു
കൊണ്ടേയിരിക്കുന്നു. കാലാവസ്​ഥക്കനുസരിച്ചാണ്​ യാത്രകളുടെ പ്ലാനിങ്​ നടക്കാറ്​. നവംബർ മാസം മുതൽ വിനോദ സഞ്ചാരത്തി​െൻറ സീസൺ വീണ്ടും ആരംഭിക്കുകയായി. ‘സീസൺ’ എന്നൊന്ന്​ ഇന്ന്​ യാത്രകൾക്ക്​ ഇല്ലെന്നത്​ വേറെക്കാര്യം. വീട്ടുകാരും കൂട്ടുകാരുമൊത്ത്​ ഇത്തവണ ചില യാത്രകൾ പോയാലോ? തുലാവർഷവും അതുകഴിഞ്ഞാൽ തണുപ്പുകാലവുമാണ്​ വരുന്നത്​. പ്ലാനിങ്​ നന്നായാൽ ഇത്തവണത്തെ യാത്ര മറക്കാനാവാത്ത ഒന്നാക്കിമാറ്റാം. 
യാത്ര എന്നുപറയു​േമ്പാഴേക്ക്​ അധികം ആളുകളുടെയും ചിന്ത പോകുന്നത്​ കേരളത്തിന്​ പുറത്തേക്കാകും. ആദ്യം കേരളത്തിലെ സ്​ഥലങ്ങളൊന്ന്​ കണ്ടുനോക്കൂ. അതിനുശേഷമാക്കാം മറ്റ്​ സ്​ഥലങ്ങളിലേക്ക്​. എണ്ണിയാൽ തീരാത്ത വിനോദ സഞ്ചാര കേന്ദ്രങ്ങളുണ്ട്​ കേരളത്തിൽ. എല്ലാ
മൊന്നും പറയാൻ കഴിയില്ലെങ്കിലും യാത്ര പ്ലാൻ ചെയ്യുന്നതിനുമുമ്പ്​ കേരളത്തിലെ പ്രകൃതി സുന്ദരമായ ചില വിനോദ സഞ്ചാര കേന്ദ്രങ്ങളെക്കുറിച്ചറിയാം​...

തിരുവനന്തപുരം
തലസ്​ഥാന ജില്ലയായ തിരുവനന്തപുരത്തുമുണ്ട്​ കാഴ്​ചകളേറെ. സെക്ര​േട്ടറിയറ്റും നിയമസഭ മന്ദിരവുമെല്ലാം കാണേണ്ട കാഴ്​ചകൾതന്നെയല്ലേ. അതുമാത്രമല്ലകേ​േട്ടാ. ശുംഖുമുഖം, കോവളം ബീച്ചുകളും വേളിയിലെ അഴിമുഖവും മ്യൂസിയവും മൃഗശാലയുമെല്ലാം നിങ്ങളെ ആനന്ദിപ്പിക്കും. പ്രകൃതി കനിഞ്ഞുനൽകിയ മറ്റു സ്​ഥലങ്ങളുമുണ്ടിവിടെ.

പൊന്മുടി
സമുദ്രനിരപ്പിൽ നിന്ന് 1100 മീറ്റർ ഉയരെയാണ്​ പൊന്മുടി. തിരുവനന്തപുരം ജില്ലയിലെ ഏറ്റവും പ്രകൃതി രമണീയമായ സ്​ഥലം. ചെറു വെള്ളച്ചാട്ടങ്ങളും കോടമഞ്ഞും കുന്നും മലകളുമെല്ലാം മറക്കാനാവാത്ത കാഴ്​ചകളാവും. മിക്ക സമയവും തണുപ്പും മൂടൽ മഞ്ഞും ഉള്ളതാണ് ഇവിട​ത്തെ കാലാവസ്​ഥ. പൊന്മുടിയിലെ കാഴ്ചകളെക്കാള്‍ സഞ്ചാരികളെ ഭ്രമിപ്പിക്കുക ഒരുപക്ഷേ അവിടേക്കുള്ള യാത്രയായിരിക്കും. റോഡിന് സമാന്തരമായി കല്ലാർ ഒഴുകുന്നു‍. ​ട്രക്കിങ്ങിന്​ അനിയോജ്യമായ സ്​ഥലംകൂടിയാണിത്​. താമസം, ഭക്ഷണം എന്നിവക്ക്​ ടൂറിസം വകുപ്പ് ​െഗസ്​റ്റ്​ ഹൗസുമായി ബന്ധപ്പെടാം. 

ആലപ്പുഴ
‘കിഴക്കി​െൻറ വെനീസി’ൽ പോയാൽ കാഴ്​ചകളും അനുഭവങ്ങളും ഒരുപാട്​ നിങ്ങളെ കാത്തിരിക്കുണ്ടാവും. കായലുകളുടെ നാടാണ്​ ആലപ്പുഴ. ജലഗതാഗതത്തിന്​ പേരുകേട്ട, ചുണ്ടൻ വള്ളങ്ങളുടെ നാട്​. കുട്ടനാടാണ്​ ആരെയും ആകർഷിക്കുന്ന ആലപ്പുഴയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രം. ഇന്ത്യയിൽതന്നെ സമുദ്ര നിരപ്പിൽനിന്ന്​ ഏറെ താഴെ സ്​ഥിതിചെയ്യുന്ന നാടാണിത്​. നെൽകൃഷിയുടെ ഇൗറ്റില്ലം. ഹൗസ്​ബോട്ടിൽ കായലിലൂടെയുള്ള യാത്രയും പുഴ വിഭവങ്ങളുടെ രുചിയുമെല്ലാം നിങ്ങളുടെ യാത്ര അവിസ്​മരണീയമാക്കും. ആലപ്പുഴ ടൗണിനടുത്തുതന്നെയാണ്​ 
വിനോദ സഞ്ചാരികളെ ഏറെ ആകർഷിക്കുന്ന ആലപ്പുഴബീച്ചും. കായലിലൂടെയുള്ള ഹൗസ്‌ബോട്ട് യാത്രക്ക്​ ആവശ്യമായ സൗകര്യങ്ങള്‍ക്ക് ആലപ്പുഴ ജില്ല ടൂറിസം പ്രമോഷന്‍ കൗണ്‍സിലുമായി ബന്ധപ്പെടാം. കൂടുതൽ വിവരങ്ങൾ www.keralatourism.org എന്ന വെബ്​സൈറ്റിലും ലഭ്യമാണ്​.

കുമരകം
വേമ്പനാട്ടുകായലിനോടുചേർന്നാണ്​ കുമരകം. ഒരുകൂട്ടം ചെറു ദ്വീപുകളായാണ്​ ഇൗ സ്​ഥലം കാണപ്പെടുന്നത്​. കുമരകത്തെ പക്ഷിസങ്കേതം 14 ഏക്കറിലായി വ്യാപിച്ചു കിടക്കുന്നുണ്ട്​. പക്ഷികളെ ഇഷ്​ടപ്പെടുന്നവർക്കും നിരീക്ഷകർക്കുംഏറെ ഇഷ്​ടപ്പെട്ട പ്രദേശം. നവംബര്‍ മുതല്‍ മേയ് വരെ ഇവിടുത്തെ കുറ്റിക്കാടുകള്‍ ദേശാടനപക്ഷികളുടെ താവളമാണ്​. സമീപ പ്രദേശങ്ങളായ കൈപ്പുഴ മുട്ട്, പാതിരാമണല്‍, നാരകത്തറ, തൊള്ളായിരം കായല്‍, പൂതപ്പാണ്ടി കായല്‍ തുടങ്ങിയ സ്ഥലങ്ങളും ഇൗ പക്ഷി സ​േങ്കതത്തി​െൻറ ഒരു ഭാഗംതന്നെ. പക്ഷിസങ്കേതത്തിനു സമീപം കേരള ടൂറിസം ​െഡവലപ്‌മെൻറ്​ കോര്‍പറേഷ​െൻറ റിസോര്‍ട്ടുമുണ്ട്. രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയാണ്​ പക്ഷിസങ്കേതത്തിലെ പ്രവേശന സമയം. 

തേക്കടി
സുഗന്ധവിള തോട്ടങ്ങളാലും വനപ്രദേശങ്ങളാലും സഞ്ചാരികളെ ആകർഷിക്കുന്ന സ്​ഥലമാണ്​ തേക്കടി. സ്വതന്ത്രമായി വിഹരിക്കുന്ന ആനക്കൂട്ടങ്ങളും മറ്റും ഇവിടുത്തെ സ്​ഥിരം കാഴ്​ചകളാണ്​. മൂന്നാറി​െൻറ കാലാവസ്​ഥയോട്​ ചേർന്നുനിൽക്കുന്നു. തേക്കടിയിലെ വനപ്രദേശങ്ങള്‍ ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച വന്യജീവി സങ്കേതമാണ്. വ്യാപിച്ചുകിടക്കുന്ന തേയില തോട്ടങ്ങളും കൊച്ചുപട്ടണങ്ങളും കൊണ്ട് ശ്രദ്ധേയമായ ഈ പ്രദേശങ്ങള്‍ ട്രക്കിങ്ങിൽ താൽപര്യമുള്ളവരെ ആകര്‍ഷിക്കും.

രാമക്കൽമേട്​
തേക്കടിയില്‍ നിന്ന് 40 കി.മീ അകലെയാണ് രാമക്കല്‍മേട്. തമിഴ്​നാട്​, കേരള അതിർത്തി പ്രദേശം. മഞ്ഞുമൂടി സുന്ദരകാഴ്​ചയൊരുക്കിയാണ്​ ഇൗ മലകൾ സഞ്ചാരികളെ വരവേൽക്കുക. മലമുകളില്‍നിന്ന് നോക്കിയാല്‍ തമിഴ്‌നാട്ടിലെ ഗ്രാമങ്ങള്‍ കാണാം. 300 മീറ്റര്‍ ഉയരമുള്ള ചെങ്കുത്തായ പാറയാണ് പ്രധാന ആകര്‍ഷണം. ഏഷ്യയില്‍ ഏറ്റവും കൂടുതല്‍ കാറ്റുള്ള പ്രദേശങ്ങളിലൊന്നാണ് രാമക്കല്‍മേട്. അതു​െകാണ്ടുതന്നെ കാറ്റാടിപ്പാടങ്ങളും ഇവിടെയുണ്ട്​. 

മീശപ്പുലിമല
ഇടുക്കിയുടെ മാറില്‍ പ്രകൃതിയൊരുക്കിയ വിരുന്നാണ്​ മീശപ്പുലിമല. അധികമായിട്ടില്ല ഇൗ സ്​ഥലം സഞ്ചാരികളുടെ കണ്ണിൽപെട്ടിട്ട്​. ‘ചാർലി’ സിനിമ ഇറങ്ങിയതിനുശേഷമാണ്​ ഇൗ സ്​ഥലംതേടി ആളുകൾ കൂടുതലായി എത്തിത്തുടങ്ങുന്നത്​. സാഹസികസഞ്ചാരികളുടെ സ്വപ്നഭൂമിയാണിവിടം. പശ്ചിമഘട്ട മലനിരകളില്‍ ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ കൊടുമുടി. കുളുക്കുമല, എല്ലപ്പെട്ടി, അരുവിക്കാട് എന്നിവിടങ്ങളിലൂടെ ഇവിടെയെത്താം. മൂന്നാര്‍ വഴി സൈലൻറ്​ വാലിയിലും സൂര്യനെല്ലി വഴി കുളുക്കുമലയിലും എത്താം. ഈ രണ്ടു വഴികളാണ് യാത്രക്കാര്‍ ഏറെ ആശ്രയിക്കുന്നത്. മൂന്നാറിലൂടെ വനംവകുപ്പ് ഇവിടേക്ക് ട്രക്കിങ്​ സൗകര്യവും ഏർപ്പെടുത്തുന്നുണ്ട്​.

ഫോർട്ട്​ കൊച്ചി, മട്ടാഞ്ചേരി
അറബിക്കടലി​െൻറ റാണിക്ക്​ നാഗരികതയുടെ വേഷം മാത്രമല്ല, പ്രാചീന സംസ്​കൃതികളുടെ ഇൗറ്റില്ലംകൂടിയാണ്​ അവിടം. മട്ടാഞ്ചേരി ജൂതത്തെരുവും ഫോർട്ട്​ കൊച്ചിയും നഗരത്തി​െൻറ തിരക്കുകളിൽനിന്ന്​ മാറി സഞ്ചാരികളെ ആകർഷിക്കുന്നു. അഴിമുഖവും ബീച്ചും ചീനവലകളുമാണ്​ ഇവിടുത്തെ പ്രധാന ആകർഷണങ്ങൾ. മട്ടാഞ്ചേരി ജൂതത്തെരുവിൽ ഒരു ജൂത സംസ്​കാരത്തെ മുഴുവനായിത്തന്നെ അടയാളപ്പെടുത്തി വെച്ചിരിക്കുന്നു. കൂടെ ബോട്ടിങ്ങും കായൽ കാഴ്​ചകളുംകൂടിയാകു​േമ്പാൾ യാത്ര ഗംഭീരമാകും.

തെന്മല
ഇക്കോ    ടൂറിസം ആശയം പ്രാവര്‍ത്തികമാക്കിയ കൊല്ലം ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രം. തെന്മല^പപ്പാർ അണക്കെട്ടും അനുബന്ധ പ്രദേശങ്ങളും ടൂറിസത്തി​െൻറ വലിയ സാധ്യതകളാണ്​ തുറന്നുവെച്ചിരിക്കുന്നത്​. പ്രകൃതി സ്നേഹികൾക്കും സാഹസികത ഇഷ്​ടപ്പെടുന്നവർക്കും ഒരു പോലെ പ്രിയങ്കരമാകും ഇവിടം. സമുദ്ര നിരപ്പിൽനിന്ന് 500 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന തെന്മലയിൽ ട്രക്കിങ്​ സാധ്യതകൾ ധാരാളമുണ്ട്​. മനോഹരമായ വെള്ളച്ചാട്ടങ്ങൾ തെന്മലയെ സഞ്ചാരികളുടെ ഇഷ്​ടകേന്ദ്രമാക്കുന്നു. റോക്ക് ക്ലൈമ്പിങ്​, റിവർ ക്രോസിങ്​ തുടങ്ങിയ സാഹസികതയുമുണ്ട്​ ഇവിടെ. വിവിധ തരത്തില്‍പ്പെട്ട മാനുകളെ പുനരധിവസിപ്പിക്കുന്ന മാൻപാർക്കും കുട്ടികള്‍ക്കായുള്ള ഇക്കോ പാര്‍ക്കും ഇവിടെയുണ്ട്​. കൊല്ലം ജില്ലയിലാണ്​ തെന്മല.

മൂന്നാർ
കേരളത്തിലെ പ്രധാന ഹിൽസ്​റ്റേഷനുകളിലൊന്നാണ്​ മൂന്നാർ. ഇടുക്കി ജില്ലയിലാണ്​ ഇൗ പ്രകൃതി സുന്ദരമായ സ്​ഥലം. കേരളത്തിനകത്തുനിന്നും പുറത്തുനിന്നുമുള്ള സഞ്ചാരികളെകൊണ്ട്​ മിക്ക സമയവും മൂന്നാറിൽതിരക്കായിരിക്കും. തേയിലത്തോട്ടങ്ങൾ, തണുപ്പ്​ കാലാവസ്​ഥ, വെള്ളച്ചാട്ടങ്ങൾ എന്നിവയെല്ലാം ഇവിടുത്തെ സുന്ദരകാഴ്​ചകളാണ്​. വംശനാ​ശം സംഭവിച്ചുകൊണ്ടിരിക്കുന്ന വരയാടുകളുടെ ആവാസസ്​ഥലമായ ഇരവികുളം ദേശീയോദ്യാനമാണ്​ മൂന്നാറി​നെ സുന്ദരമാക്കുന്ന മറ്റൊന്ന്. നീലക്കുറിഞ്ഞികള്‍ പൂത്തിറങ്ങുന്ന കാലമാകുമ്പോള്‍ മലഞ്ചെരുവുകള്‍ നീല വിരിയിട്ട് സുന്ദരമാകും. കേരളത്തിലെ ഏറ്റവും ഉയരംകൂടിയ കൊടുമുടിയായ ആനമുടിയും മൂന്നാറിൽത​െന്ന. മാട്ടുപെട്ടി, പള്ളിവാസൽ, ചിന്നക്കനാൽ എന്നീ സ്​ഥലങ്ങളെല്ലാം മൂന്നാറിനോടടുത്തു കിടക്കുന്ന വിനോദ സഞ്ചാര കേന്ദ്രങ്ങളാണ്​.

അതിരപ്പിള്ളി, വാഴച്ചാൽ
കടൽ കാണുന്നതുപോലെത്തന്നെ ഒരിക്കലും മടുപ്പ്​ തോന്നാത്തതാണ്​ വെള്ളച്ചാട്ടങ്ങളുടെ കാഴ്​ചയും. തൃശൂരിലെ അതിരപ്പിള്ളിയും വാഴച്ചാലും ഒരിക്ക​െലങ്കിലും കണ്ടിരിക്കണം. പ്രകൃതി സൗന്ദര്യത്തി​െൻറ നേർക്കാഴ്​ചയാണ്​ അതിരപ്പിള്ളിയൊരുക്കുന്നത്​. അതിരപ്പിള്ളി^വാൾപ്പാറ റോഡ്​ ബൈക്ക്​ സഞ്ചാരികളുടെ ഇഷ്​ട പാതയാണ്​. പ്രകൃതിരമണീയമാണ്​ ഇവിടം. 

പറമ്പിക്കുളം
കേരളത്തിലെ മികച്ച വിനോദ സഞ്ചാരകേന്ദ്രങ്ങളിലൊന്നാണ്​ പറമ്പിക്കുളം വന്യജീവി സ​േങ്കതം. തമിഴ്‌നാട്ടിലെ ആനമലറേഞ്ച്, കേരളത്തിലെ നെല്ലിയാമ്പതി റേഞ്ച് എന്നീ മേഖലകൾ ഇൗ വന്യജീവി സ​േങ്കതത്തി​െൻറ ഭാഗമാണ്​. പശ്ചിമഘട്ടത്തില്‍ 285 ചതുരശ്ര കിലോമീറ്റര്‍ സ്ഥലത്തായി ഈ വന്യജീവി സങ്കേതം വിസ്തൃതമായി കിടക്കുന്നു. വനംവകുപ്പി​െൻറ അനുമതി വേണം ഇവിടെ സന്ദർശിക്കാൻ. ഇന്ത്യയിലെ പ്രധാന ടൈഗർ റിസർവുകളിലൊന്നാണിത്​. സിംഹവാലൻ കുരങ്ങ്​‍, കടുവ, വരയാട്, പുള്ളിമാന്‍, ആന, തുടങ്ങി ഒട്ടേറെ മൃഗങ്ങളെ ഈ സങ്കേതത്തില്‍ കാണാം. എണ്ണമറ്റ പക്ഷികളും ചിലന്തികളും ഉരഗ വര്‍ഗ ജീവികളും പറമ്പിക്കുളത്തുണ്ട്. പറമ്പിക്കുളം റിസര്‍വോയറില്‍ ബോട്ട്​ യാത്രക്കുള്ള സൗകര്യവുമുണ്ട്. കാടി​െൻറ ഭംഗി ആസ്വദിച്ച്​ വന്യമൃഗങ്ങളെ അടുത്തുകണ്ട്​ യാത്രചെയ്യാം. വനം വകുപ്പ് ഉദ്യോഗസ്​ഥരുടെ അനുമതിയോടെ ട്രക്കിങ്​ നടത്തുകയും ചെയ്യാം. പാലക്കാട്​ ജില്ലയിലാണ്​ പറമ്പിക്കുളം.

സൈലൻറ്​ വാലി
നിശ്ശബ്​ദ താഴ്​വരയായി അറിയപ്പെടുന്ന സൈലൻറ്​ വാലിയിലൂടെയുള്ള യാത്ര പ്രകൃതിയെ ​െതാട്ടറിയൽകൂടിയാവും. പാലക്കാട് ജില്ല 90 ചതുരശ്ര കിലോമീറ്ററിലായാണ്​ സൈലൻറ്​ വാലി. ചീവീടുകളുടെ ശബ്​ദംപോലുമുയരാത്ത പ്രദേശമായതിനാലാണ്​ ഇത് നിശ്ശബ്​ദ താഴ്വരയായി അറിയപ്പെട്ടുതുടങ്ങിയത്​. പശ്ചിമഘട്ട മലനിരകളിലെ ജീവി വര്‍ഗങ്ങളെല്ലാം ഇവിടെയുണ്ട്​. പുഷ്പിക്കുന്ന 1000ല്‍ പരം സസ്യവര്‍ഗങ്ങള്‍, 34 തരം സസ്തനികള്‍, ഇരുനൂറിലധികം തരം ചിത്രശലഭങ്ങള്‍, നിശാശലഭങ്ങള്‍, വംശനാശം നേരിടുന്ന പക്ഷികൾ തുടങ്ങി ലോകത്തിലെ അത്യപൂർവ ജീവിവ്യവസ്ഥയാണിവിടെ. കുന്തിപ്പുഴയാണ്​ സൈലൻറ്​വാലിയിലെ മറ്റൊരു കാഴ്​ച. കാടി​െൻറ കുളിരെന്താണെന്ന്​ ഇവിടം മനസ്സിലാക്കിത്തരും. വനംവകുപ്പി​െൻറ മുൻകൂട്ടിയുള്ള അനുമതിവേണം ഇവിടെ സന്ദർശനം നടത്താൻ എന്നുകൂടി ഒാർക്കുക. 

ബേക്കൽ കോട്ട
സന്ദർശകർക്ക്​ ഏറെ ഇഷ്​ടമുള്ളിടമാണ്​ ബേക്കല്‍കോട്ടയും അവിടുത്തെ കടല്‍ത്തീരവും. ആഴമില്ലാത്ത ബേക്കല്‍കോട്ട കടല്‍ത്തീരം സന്ദര്‍ശകര്‍ക്ക്‌ രസകരമായ അനുഭവമാണ്‌. ബീച്ചിൽനിന്ന്​ കോട്ടയുടെ മനോഹരമായ കാഴ്‌ച ആസ്വദിക്കാം. പള്ളിക്കര ബീച്ച്‌ എന്നും ഇൗ സ്​ഥലത്തിന്​ പേരുണ്ട്​. കാസർകോട്​ ജില്ലയില്‍ കാഞ്ഞങ്ങാട്ടുനിന്ന് ഏകദേശം എട്ടുകിലോമീറ്റര്‍ സഞ്ചരിച്ചാല്‍ കേരളത്തിലെ ഏറ്റവും വലിയ ചരിത്ര വിസ്മയമായ ബേക്കല്‍ കോട്ടയിലെത്താം. അറബിക്കടലി​െൻറ തീരത്ത് വൃത്താകാരത്തില്‍ പണിതുയര്‍ത്തിയ കോട്ട ഇന്നും ഒരത്ഭുതംതന്നെയാണ്​. ഈ കോട്ട കേന്ദ്ര പുരാവസ്തു ഗവേഷണ വിഭാഗത്തി​െൻറ (Archaeological Survey of India) സംരക്ഷിത സ്മാരകമാണ്. 

വയനാട്​
വയനാട്​ ടൂറിസ്​റ്റുകളുടെ പറുദീസയാണ്​ എന്നും. ഇവിടത്തെ കാലാവസ്​ഥതന്നെയാണ്​ കൂടുതലായും സഞ്ചാരികളെ ആകർഷിക്കുന്നത്​. സമുദ്രനിരപ്പില്‍നിന്ന് 700 മുതല്‍ 2100 വരെ മീറ്റര്‍ ഉയരത്തിലാണ് വയനാട്ടിലെ വിവിധ പ്രദേശങ്ങള്‍. ജൈവ വൈവിധ്യത്താല്‍ സമ്പന്നമാണ് ഇവിടം. കേരളത്തിലെ ഏറ്റവും പഴക്കമുള്ള ശിലാരേഖകള്‍ ഇവിടെയാണുള്ളത്​. 


എടക്കല്‍ ഗുഹ
ചരിത്രാതീത കാലത്തുതന്നെ സമ്പന്നമായ ഒരു സംസ്‌കൃതി ഇവിടെ നിലനിന്നിരുന്നു എന്നതി​െൻറ തെളിവാണ് എടക്കല്‍ ഗുഹയിലുള്ള ശിലാലിഖിതങ്ങളും ചിത്രങ്ങളും‍. ഇതിനെക്കുറിച്ച്​ പഠനം നടത്താനും കാണാനും നൂറുകണക്കിനുപേരാണ്​ ദിനേന എത്തുന്നത്​. പാറക്കെട്ടുകളും കുന്നുകളും മലയുമെല്ലാം ഇവിടം സഞ്ചാരികൾക്ക്​ ഇഷ്​ട പ്രദേശമാക്കുന്നു.

ചെമ്പ്ര മല
സമുദ്ര നിരപ്പില്‍നിന്ന് 2100 മീറ്റര്‍ ഉയരത്തില്‍ സ്​ഥിതിചെയ്യുന്ന ചെ​മ്പ്ര മല സഞ്ചാരികൾക്ക്​ ഏറെ ഇഷ്​ടമാകുന്ന സ്​ഥലമാണ്​. ട്രക്കിങ്​ ഇഷ്​ടപ്പെടുന്നവർക്ക്​ ചെ​മ്പ്രമല കയറ്റം മറക്കാനാവാത്ത അനുഭവം സമ്മാനിക്കും. മേപ്പാടിക്കു സമീപമാണ് ചെമ്പ്രമല. മലക്ക്​ മുകളിലെ തടാകവും ചുറ്റുമുള്ള കാഴ്​ചകളും ആരെയും അതിശയിപ്പിക്കും. മീന്‍മുട്ടി വെള്ളച്ചാട്ടം, ചെതലയം വെള്ളച്ചാട്ടം, പക്ഷി പാതാളം, ബാണാസുര സാഗര്‍ അണക്കെട്ട്, മുത്തങ്ങ വന്യജീവി സ​േങ്കതം, കുറുവ ദ്വീപ്​ തുടങ്ങി അനേകം വിനോദ സഞ്ചാര കേന്ദ്രങ്ങൾ വയനാട്ടിലുണ്ട്​. ഒരുദിവസം മതിയാവില്ല ഇവിടുത്തെ കാഴ്​ചകൾ കണ്ടുതീർക്കാൻ.