എ​െൻറ കേരളം...
  • 04:32 PM
  • 31/31/2017

വൈവിധ്യമാർന്നതാണ് കേരളത്തി​െൻറ  ഭൂപ്രകൃതി. സംസ്​ഥാനത്തി​െൻറ ഏതാണ്ട് 28.9 ശതമാനം വനമാണ്. കേരളത്തിൽ ഏറ്റവും കൂടുതൽ വനമുള്ളത് ഇടുക്കി ജില്ലയിൽ. 16 വന്യജീവി സങ്കേതങ്ങളും അഞ്ച് ദേശീയോദ്യാനങ്ങളുമുണ്ട് കേരളത്തിൽ 

തിരുവനന്തപുരം
വിസ്തീര്‍ണം: 2189 ച.കി.മീ
ജനസംഖ്യ: 33,01,427
ജനസാന്ദ്രത: 1506/ ച.കി.മീ
സ്ത്രീ/പുരുഷ അനുപാതം : 1087/1000
സാക്ഷരതാ ശതമാനം : 93.02

കൊല്ലം
വിസ്തീര്‍ണം: 2483ച.കി.മീ
ജനസംഖ്യ:26,35,375
ജനസാന്ദ്രത:1058/ച.കി.മീ
സ്ത്രീ/പുരുഷ അനുപാതം:1113/1000
സാക്ഷരതാ ശതമാനം:94.09

പത്തനംതിട്ട
വിസ്തീര്‍ണം: 2652ച.കി.മീ
ജനസംഖ്യ:11,97,412
ജനസാന്ദ്രത:454/ച.കി.മീ
സ്ത്രീ/പുരുഷ അനുപാതം:1132/1000
സാക്ഷരതാ ശതമാനം:96.55

ആലപ്പുഴ
വിസ്തീര്‍ണം: 1,414 ച.കി.മീ
ജനസംഖ്യ:21,27,789
ജനസാന്ദ്രത:1505/ ച.കി.മീ
സ്ത്രീ/പുരുഷ അനുപാതം:1100/1000
സാക്ഷരതാ ശതമാനം:95.72

കോട്ടയം
വിസ്തീര്‍ണം: 2208 ച.കി.മീ.
ജനസംഖ്യ:19,74,551
ജനസാന്ദ്രത:894/ച.കി.മീ
സ്ത്രീപുരുഷാനുപാതം:1039/1000
സാക്ഷരതാ ശതമാനം:97.21

ഇടുക്കി
വിസ്തീര്‍ണം: 4358 ച.കി.മീ.
ജനസംഖ്യ:11,08,974
ജനസാന്ദ്രത:254/ച.കി.മീ
സ്ത്രീ/പുരുഷ 
അനുപാതം:1006/1000
സാക്ഷരതാ ശതമാനം:91.99

എറണാകുളം
വിസ്തീര്‍ണം: 3063 ച.കി.മീ
ജനസംഖ്യ:32,82,388 
ജനസാന്ദ്രത:1070/ ച.കി.മീ.
സ്ത്രീപുരുഷാനുപാതം:1027/1000
സാക്ഷരതാ ശതമാനം:95.89

തൃശൂര്‍
വിസ്തീര്‍ണം: 3032 ച.കി.മീ.
ജനസംഖ്യ:31,21,200 
ജനസാന്ദ്രത:1029/ച.കി.മീ.
സ്ത്രീപുരുഷാനുപാതം:1108/1000
സാക്ഷരതാ ശതമാനം:95.08

പാലക്കാട്
വിസ്തീര്‍ണം: 4480 ച.കി.മീ
ജനസംഖ്യ:28,09,934
ജനസാന്ദ്രത:627/ച.കി.മീ.
സ്ത്രീ/പുരുഷ അനുപാതം:1067/1000
സാക്ഷരതാ ശതമാനം:88.31

മലപ്പുറം
വിസ്തീര്‍ണം: 3550 ച.കി.മീ
ജനസംഖ്യ:41,12,920
ജനസാന്ദ്രത:1159/ച.കി.മീ.
സ്ത്രീ/പുരുഷ അനുപാതം:1098/1000
സാക്ഷരതാ ശതമാനം:93.57

കോഴിക്കോട്
വിസ്തീര്‍ണം: 2344 ച.കി.മീ.
ജനസംഖ്യ:30,86,293
ജനസാന്ദ്രത:1317/ ച.കി.മീ
സ്ത്രീപുരുഷാനുപാതം:1098/1000
സാക്ഷരത ശതമാനം:95.08

വയനാട്
വിസ്തീര്‍ണം: 2132 ച.കി.മീ.
ജനസംഖ്യ:8,17,420
ജനസാന്ദ്രത:384 ച.കി.മീ.
സ്ത്രീപുരുഷാനുപാതം:1035/1000
സാക്ഷരതാ ശതമാനം:89.03

കണ്ണൂര്‍
വിസ്തൃതി:2966 ച.കി.മീ.
ജനസംഖ്യ:25,23,003
ജനസാന്ദ്രത:851 /ച.കി.മീ.
സ്ത്രീപുരുഷാനുപാതം:1136/1000
സാക്ഷരതാ ശതമാനം:95.1

കാസര്‍കോട്
വിസ്തീര്‍ണം:1992 ച.കി.മീ.
ജനസംഖ്യ:13,07,375
ജനസാന്ദ്രത:656/ ച.കി.മീ.
സ്ത്രീപുരുഷാനുപാതം:1080/1000
സാക്ഷരതാ ശതമാനം:90.09

ഭൂമിശാസ്​ത്രം
ഉത്തര അക്ഷാംശം 80 18’നും 120 48’നും മധ്യേയും പൂർവരേഖാംശം 740 52’നും 770 24’നും ഇടയിൽ സ്​ഥിതിചെയ്യുന്നു. 
38,863 ചതുരശ്ര കിലോമീറ്റർ ആകെ വിസ്​തൃതി. 
ഇന്ത്യയുടെ മൊത്തം വിസ്​തീർണത്തിെൻറ 1.3 ശതമാനം ഭാഗം. 
കിഴക്ക് പശ്ചിമഘട്ടവും പടിഞ്ഞാറ് അറബിക്കടലും വടക്കുകിഴക്ക് കർണാടകവും തെക്കുകിഴക്ക് തമിഴ്നാടും അതിരിടുന്നു.

പശ്ചിമഘട്ടം
സമുദ്രനിരപ്പിൽനിന്ന് 1200 മീറ്റർ ശരാശരി ഉയരം. 
45 മുതൽ 65 ദശലക്ഷംവരെ പഴക്കം. 
ഗുജറാത്ത്–മഹാരാഷ്​ട്ര അതിർത്തിയിലുള്ള താപ്തി നദിക്ക് സമീപത്തുനിന്ന് തുടങ്ങി മഹാരാഷ്​ട്ര, ഗോവ,  കർണാടക, തമിഴ്നാട്, കേരളം എന്നീ സംസ്​ഥാനങ്ങളിലായി 1,60,000 ചതുരശ്ര കിലോമീറ്റർ നീണ്ടുകിടക്കുന്നു. 
2012 ജൂൺ ഒന്നിന് ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തി.

പൈതൃക പട്ടികയി​ലെ നമ്മുടെ കേന്ദ്രങ്ങൾ
1) ഇരവികുളം നാഷനൽ പാർക്ക്, 2) സൈലൻറ് വാലി, 3) ചെന്തുരുണി വനമേഖല, 4) നെയ്യാർ, 5) പേപ്പാറ, 6) ആറളം വന്യജീവിസങ്കേതം, 7) പെരിയാർ ടൈഗർ റിസർവ്, 8) കുളത്തുപ്പുഴ, 9) പാലോട്, 10) മാങ്കുളം, 11) കാളികാവ് വനമേഖല, 12) റാന്നി, 13) അച്ചൻകോവിൽ വനമേഖല, 14) കോന്നി, 15) ന്യൂ അമരമ്പലം, 16) അട്ടപ്പാടി വനം ഡിവിഷൻ, 17) മന്നവർചോല, 18) കാരിയൻചോല, 19) ചിന്നാർ വന്യജീവിസങ്കേതം

കടൽത്തീരം
580 കിലോമീറ്റർ ദൈർഘ്യം
ഒമ്പത് ജില്ലകൾക്ക് കടൽത്തീരമുണ്ട്. (കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, തൃശൂർ, എറണാകുളം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം)
കണ്ണൂർ ജില്ലയിലെ മുഴുപ്പിലങ്ങാട് ബീച്ചാണ് കേരളത്തിലെ ഏറ്റവും നീളം കൂടിയ ബീച്ച്.

മലനാട്
കിഴക്കേ അതിർത്തിയിൽ കിടക്കുന്ന സഹ്യപർവതനിരയാണ് മലനാട്. ഇവിടം പർവതവനനിരകളാൽ നിബിഡമാണ്.

സമതലം
പടിഞ്ഞാറ് കടൽത്തീരത്തോട് ചേർന്നുകിടക്കുന്ന പ്രദേശമാണ് സമതലം. മണൽനിറഞ്ഞ പ്രദേശമാണിത്. നാളികേരം സമൃദ്ധമായി വളരുന്ന ഈ ഭാഗത്ത് വലിയതോതിൽ നെൽകൃഷിയുമുണ്ട്.

ഇടനാട്
സമതലത്തിനും മലനാടിനും ഇടക്കുള്ളതാണ് ഇടനാട്. മണ്ണിൽ ചെങ്കല്ലിെൻറ കലർപ്പാണ് ഈ  മേഖലയിലുള്ളത്. മരച്ചീനി, സുഗന്ധദ്രവ്യങ്ങൾ, കശുവണ്ടി, തേയില–ഏലത്തോട്ടങ്ങൾ, കുരുമുളക്, റബർ, ഇഞ്ചി മുതലായവ വലിയതോതിൽ വിളയുന്നു.

കാലാവസ്​ഥ
വേനൽക്കാലം: മാർച്ച് മുതൽ മേയ് വരെ.
മഞ്ഞുകാലം: ഡിസംബർ പകുതി മുതൽ ഫെബ്രുവരി പകുതി വരെ.
മഴക്കാലം: മേയ്, ജൂൺ, ജൂലൈ (കാലവർഷം– തെക്കുപടിഞ്ഞാറൻ കാലവർഷഹേതു).
ഒക്ടോബർ, നവംബർ (തുലാവർഷം–വടക്കുകിഴക്കൻ കാലവർഷഹേതു).

മണ്ണിനങ്ങൾ
ലാറ്ററൈറ്റ്, ചെമ്മണ്ണ്, തീരദേശ അലൂവിയൽ മണ്ണ്, നദികളിലെ അലൂവിയൽ മണ്ണ്, കറുത്ത മണ്ണ്, വനമണ്ണ്.
70 ശതമാനത്തോളം ഭാഗത്തും ലാറ്ററൈറ്റ് മണ്ണാണുള്ളത്. 
പാലക്കാട് ജില്ലയിലെ ചിറ്റൂർ ഭാഗത്താണ് കറുത്തമണ്ണ് കാണപ്പെടുന്നത്.

ധാതുക്കൾ
ബോക്സൈറ്റ്, ഇൽമനൈറ്റ്, മോണോസൈറ്റ്, സിലിക്കോൺ, ചുണ്ണാമ്പുകല്ല്, കളിമണ്ണ്, സ്വർണം, സിലിക്ക.
കാസർകോട്ടെ കാഞ്ഞങ്ങാട്, നീലേശ്വരം ഭാഗങ്ങളിൽ ബോക്സൈറ്റ് നിക്ഷേപമുണ്ട്. 
കൊല്ലത്തെ ചവറ, നീണ്ടകര ഭാഗങ്ങളിൽ മോണോസൈറ്റ്, സിലിക്കോൺ, ഇൽമനൈറ്റ് എന്നിവ വ്യാപകമായി കാണുന്നു.
കാസർകോട്, കണ്ണൂർ, കൊല്ലം ജില്ലകളിൽ കളിമണ്ണ് നിക്ഷേപമുണ്ട്. സിലിക്ക ആലപ്പുഴ ഭാഗങ്ങളിൽ കാണപ്പെടുന്നു.
കോട്ടയം, പാലക്കാട്, കണ്ണൂർ, തൃശൂർ ഭാഗങ്ങളിൽ ചുണ്ണാമ്പുകല്ല് കാണപ്പെടുന്നു.
നിലമ്പൂർ, വയനാട്ടിലെ മാനന്തവാടി, മേപ്പാടി, വൈത്തിരി എന്നിവിടങ്ങളിൽ സ്വർണനിക്ഷേപമുണ്ട്.

പ്രധാന പർവതങ്ങൾ
അഗസ്​ത്യകൂടം, ശബരിമല, ആനമല, ഏലമല, പീരുമേട്, നെല്ലിയാമ്പതി, മഹേന്ദ്രഗിരി, മലയാറ്റൂർ, പോത്തുണ്ടി, മച്ചാട്, പറവട്ടാനി, ബ്രഹ്മഗിരി, കോടശ്ശേരി, പാലപ്പിള്ളി, തെന്മല, അതിരപ്പിള്ളി.

മലനിരകൾ
ആനമുടി: ഇന്ത്യയിൽ ഹിമാലയത്തിന് തെക്ക് ഏറ്റവും ഉയർന്നുകിടക്കുന്ന ഭാഗം, കേരളത്തിലെ ഏറ്റവും വലിയ കൊടുമുടി. 
ഇടുക്കി ജില്ലയിലെ ഹൈറേഞ്ചിലുള്ള ആനമുടിക്ക് 8841 അടി പൊക്കമുണ്ട്. 
സഹ്യപർവതത്തിലെ ഏറ്റവും തെക്കേയറ്റത്തെ കൊടുമുടിയായ അഗസ്​ത്യകൂടത്തിന് 6132 അടിയാണുള്ളത്. 
ബ്രഹ്മഗിരി (5276 അടി –വയനാട്), ശബരിഗിരി (3790 അടി), മലയാറ്റൂർ മല (1500 അടി) എന്നിവയാണ് മറ്റു പ്രധാന ഉയർന്ന മലനിരകൾ.

നദികൾ
44 നദികൾ. 
കിഴക്കോട്ട് ഒഴുകുന്നവ: ഭവാനി, കബനി, പാമ്പാർ
പടിഞ്ഞാറോട്ട് ഒഴുകുന്നവ: നെയ്യാർ, കരമന, വാമനപുരം, ഇത്തിക്കര, കല്ലട, അച്ചൻകോവിൽ, പമ്പ, മണിമല, മീനച്ചിൽ, മൂവാറ്റുപുഴ, പെരിയാർ, ചാലക്കുടി, കരുവന്നൂർ, കേച്ചേരി, ഭാരതപ്പുഴ, തിരൂർ, പൂരപ്പറമ്പ്, കടലുണ്ടി, ചാലിയാർ, കല്ലായി, കോരപ്പുഴ, കുറ്റ്യാടി, മാഹി, തലശ്ശേരി, കുപ്പം, അഞ്ചരക്കണ്ടി, വളപട്ടണം, രാമപുരം പുഴ, പെരുമ്പ, കവ്വായി, കാരിയങ്കോട്, നീലേശ്വരം, ചിറ്റാർ, ബേക്കൽ, കൽനാട്, ചന്ദ്രഗിരി, മൊഗ്റാൾ, കുമ്പള, ഷിറിയ, ഉപ്പള, മഞ്ചേശ്വരം

കായലുകൾ
വേമ്പനാട്, അഷ്​ടമുടി, കഠിനംകുളം, വേളി, അഞ്ചുതെങ്ങ്, ഇടവ, നടയറ, പറവൂർ, കായംകുളം, കൊടുങ്ങല്ലൂർ, ശാസ്​താംകോട്ട, കുമ്പള, കൽനാട്, കവ്വായി, ബേക്കൽ മുതലായവയാണ് കേരളത്തിലെ പ്രധാന കായലുകൾ. 
ആലപ്പുഴ തൊട്ട് കൊച്ചി വരെ 52 മൈൽ നീളത്തിൽ വ്യാപിച്ചുകിടക്കുന്ന വേമ്പനാട്ടുകായലാണ് കേരളത്തിലെ കായലുകളിൽ ഏറ്റവും വലുത്. 
അഷ്​ടമുടിക്കായലും കായംകുളം കായലുമാണ് വലുപ്പത്തിെൻറ സ്​ഥാനങ്ങളിൽ മറ്റു പ്രധാന കായലുകൾ.

പ്രധാന കനാലുകൾ
ഭാരതപ്പുഴയെ വെള്ളിയാങ്കോട്ടു കനാലുമായി ബന്ധിപ്പിക്കുന്ന കനാലാണ് പൊന്നാനിക്കനാൽ. കോഴിക്കോട് ജില്ലയിലെ അകലാപ്പുഴ കായലിനെ കുറ്റ്യാടി പുഴയുമായി ബന്ധിപ്പിക്കുന്നതാണ് പയ്യോളി കനാൽ. ബേക്കൽ പുഴ, കല്ലായി പുഴ, കൊല്ലപ്പുഴ എന്നിവയുമായി ബന്ധിപ്പിക്കുന്നതാണ് കോഴിക്കോട്ടെ കനോലി കനാൽ. ഷൺമുഖം കനാൽ, പുത്തൻതോട്, കനോലി കനാൽ എന്നിവ തൃശൂർ ജില്ലയിലെ പ്രധാന കനാലുകളാണ്.
ആലപ്പുഴയിലെ കായംകുളം കായലിനെ അഷ്​ടമുടിക്കായലുമായി ബന്ധിപ്പിക്കുന്നതാണ് ചവറ–പന്മനത്തോട്. മറ്റു പ്രധാനപ്പെട്ടവയായ ഇടവ–നടയറ കായലുകൾ കൊല്ലം, തിരുവനന്തപുരം ജില്ലകളുടെ അതിർത്തിയിലാണ്.

ശാസ്​താംകോട്ട കായൽ
കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകമാണ് കൊല്ലം ജില്ലയിലെ ശാസ്​താംകോട്ട കായൽ. 1.44 ചതുരശ്ര മൈൽ വിസ്​തൃതിയാണ് ഈ ശുദ്ധജല തടാകത്തിനുള്ളത്. കായലുകൾ ചില ഭാഗങ്ങളിൽ അഴികൾ മുഖേന സമുദ്രവുമായി സന്ധിക്കുന്നു. നീണ്ടകര, കൊച്ചി, ചേറ്റുവ, കൊടുങ്ങല്ലൂർ, വളപട്ടണം (അഴീക്കൽ) എന്നിവയാണ് കേരളത്തിലെ അഴികൾ.

തണ്ണീർത്തടങ്ങൾ
12,730.07 ഹെക്ടറാണ് കേരളത്തിലെ തണ്ണീർത്തടങ്ങളുടെ ആകെ വിസ്​തൃതി. 
കോഴിക്കോട്ടെ കടലുണ്ടി, വേമ്പനാട്, കോൾ, അഷ്​ടമുടി, കോട്ടൂളി, ശാസ്​താംകോട്ട മുതലായവ ദേശീയ തണ്ണീർത്തട പദ്ധതിപ്രകാരം തെരഞ്ഞെടുക്കപ്പെട്ട തണ്ണീർത്തടങ്ങളാണ്.

വനപ്രദേശം
കേരള ഭൂഭാഗത്തിെൻറ ഏതാണ്ട് 28.9 ശതമാനം വനമാണ്. 
കേരളത്തിൽ ഏറ്റവും കൂടുതൽ വനമുള്ളത് ഇടുക്കി ജില്ലയിൽ.
കേരളത്തിൽ വനമില്ലാത്ത ഏക ജില്ല ആലപ്പുഴ.
16 വന്യജീവിസങ്കേതങ്ങളും അഞ്ച് ദേശീയോദ്യാനങ്ങളുമുണ്ട്.
 

വന്യമൃഗസങ്കേതം, വിസ്​തൃതി (ച.കി.മീ.), ജില്ല
പെരിയാർ^777^ഇടുക്കി
വയനാട്^344.44^വയനാട്
പറമ്പിക്കുളം^285^പാലക്കാട്
ചെന്തുരുണി^171^കൊല്ലം
നെയ്യാർ^128^തിരുവനന്തപുരം
പീച്ചി–വാഴാനി^125^തൃശൂർ
ചിന്നാർ^90.44^ഇടുക്കി
ചിമ്മിനി^85^തൃശൂർ
മലബാർ^74^കോഴിക്കോട്
ഇടുക്കി^70^ഇടുക്കി
ആറളം^55^കണ്ണൂർ
പേപ്പാറ^53^തിരുവനന്തപുരം
കുറിഞ്ഞി ഉദ്യാനം^32^ഇടുക്കി
തട്ടേക്കാട് പക്ഷിസങ്കേതം^25^എറണാകുളം
ചൂളന്നൂർ പക്ഷിസങ്കേതം^3.42^പാലക്കാട്
മംഗളവനം പക്ഷിസങ്കേതം^0.0274^എറണാകുളം

^^^^^^
ദേശീയോദ്യാനങ്ങൾ വിസ്​തൃതി (ച.കി.മീ) ജില്ല
സൈലൻറ് വാലി നാഷനൽ പാർക്ക് 89.52 പാലക്കാട്
ഇരവികുളം നാഷനൽ പാർക്ക് 97 ഇടുക്കി
മതികെട്ടാൻ ചോല 12.82 ഇടുക്കി
ആനമുടി ചോല 7.5 ഇടുക്കി
പാമ്പാടുംചോല 1.32 ഇടുക്കി

പക്ഷിസങ്കേതങ്ങൾ
പ്രശസ്​തമായ പക്ഷിപാതാളം സ്​ഥിതിചെയ്യുന്നത് വയനാട്ടിലെ ബ്രഹ്മഗിരി മലനിരയിലാണ്. 
കേരളത്തിലെ ആദ്യത്തെ പക്ഷി സംരക്ഷണകേന്ദ്രമായ തട്ടേക്കാട് പക്ഷി സംരക്ഷകേന്ദ്രം എറണാകുളം ജില്ലയിലാണ്. ജില്ലയിലെത്തന്നെ മറ്റൊരു പ്രധാന പക്ഷിസങ്കേതമാണ് മംഗളവനം. കൊച്ചിയുടെ ശ്വാസകോശം എന്നാണ് മംഗളവനത്തെ വിളിക്കുന്നത്.
കോഴിക്കോട് ജില്ലയിലെ പെരുവണ്ണാമൂഴിയിലും പക്ഷിസംരക്ഷണ കേന്ദ്രമുണ്ട്.
പാലക്കാട് ജില്ലയിലെ ആലത്തൂർ, തൃശൂരിലെ തലപ്പിള്ളി എന്നീ താലൂക്കുകളിലായി സ്​ഥിതിചെയ്യുന്ന ചൂളന്നൂർ മയിൽസങ്കേതം മയിലുകളുടെ സംരക്ഷണത്തിനുള്ളതാണ്.