എവിടെപ്പോയി ആ പതിനൊന്നു ദിവസം?
  • റമീസ്​ കെ. കൊട്ടുകാട്​
  • 12:03 PM
  • 06/6/2017

1752 സെപ്​റ്റംബർ രണ്ടിനു രാത്രി കിടന്നുറങ്ങിയ ​ബ്രിട്ടനിലെ ജനങ്ങൾ എഴുന്നേറ്റത്​ 14ന്​ രാവിലെയാണെന്നു പറഞ്ഞാൽ ആരും വിശ്വസിക്കില്ല. പ​േക്ഷ, അത്​ സത്യമാണ്​. ഇൗ അത്ഭുതത്തിനു കാരണം മ​െറ്റാന്നുമല്ല, സെപ്​റ്റംബറിലാണ്​ ഇംഗ്ലണ്ട്​ റോമൻ ജൂലിയൻ കലണ്ടറിൽനിന്ന്​ ​ഗ്രിഗോറിയൻ കലണ്ടറിലേക്ക്​ മാറുന്നത്​. ഒരു ജൂലിയൻ വർഷം ​ഗ്രിഗോറിയൻ വർഷത്തെക്കാൾ 11 ദിവസം കൂടുതലാണ്​. അതുകൊണ്ട്​ ബ്രിട്ടനിലെ രാജാവ്​ സെപ്​റ്റംബർ മാസത്തിൽനിന്ന്​ 11 ദിവസം എടുത്തുമാറ്റാൻ ഉത്തരവിട്ടു. അതുകൊണ്ടാണ്​ 1752ലെ കലണ്ടറിൽ സെപ്​റ്റംബർ മാസത്തിൽനിന്ന്​ 11 ദിവസം അപ്രത്യക്ഷമായത്​. 
ആ മാസം ജോലിക്കാർക്ക്​ 11 ദിവസം കുറച്ചു മാത്രമേ​ ജോലി ചെയ്യേണ്ടിവന്നുള്ളൂ എന്നതാണ്​​ ഇതുമായി ബന്ധ​െപ്പട്ട മറ്റൊരു രസകരമായ വസ്​തുത. എന്നിട്ടും ആ മാസത്തെ മുഴുവൻ ശമ്പളവും ലഭിച്ചു. അന്നു മുതലാണത്രെ ​‘െപയ്​ഡ്​ ഹോളിഡേ’ (ശമ്പള​േത്താടെയുള്ള ലീവ്) എന്ന ആശയം നിലവിൽവരുന്നത്​. റോമൻ ജൂലിയൻ കലണ്ടർ അനുസരിച്ച്​ ഏപ്രിൽ ഒന്നാണ്​ വർഷത്തിലെ ആദ്യമാസം. ​ഗ്രിഗോറിയൻ കലണ്ടർ അനുസരിച്ച്​ ജനുവരിയും. പുതിയ രീതി വന്നിട്ടും പലരും പഴയരീതിതന്നെ പിന്തുടർന്നു. ഇത്​ മറികടക്കാനായി രാജാവ്​ ഒരു ശാസനം ഇറക്കി. ഏപ്രിൽ ഒന്ന്​ പുതുവർഷമായി ആചരിക്കുന്നവരെല്ലാം വിഡ്​ഢികളാണെന്നായിരുന്നു ശാസനം​. അന്നുമുതലാണ്​ ​ഏപ്രിൽ ഒന്ന്​ വിഡ്​ഢികളുടെ ദിനമായി ആചരിക്കുന്ന​തത്രെ. ഒരു മാസമാണ്​ ഇത്രയും രസകരമായ സംഭവങ്ങൾ അരങ്ങേറിയതെങ്കിൽ ചരിത്രത്തിൽ ഇതുപോലെയുള്ള എത്ര രസകരമായ സംഭവങ്ങൾ ഉണ്ടായിട്ടുണ്ടാകും അല്ലേ. ചരിത്രം എന്നെന്നും രസകരം തന്നെ.